ക്ഷയരോഗം; ചികിത്സ, പ്രതിരോധം എങ്ങനെ? || Tuberculosis - Diagnosis, Treatment and Prevention

Поделиться
HTML-код
  • Опубликовано: 27 авг 2024
  • #World_tuberculosisday #World_tb_day #Tuberculosis #tuberculosis_and_Covid
    ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് ക്ഷയം ( Tuberculosis) . ഈ രോഗത്തെ ഭൂമിയിൽ നിന്ന് പൂർണമായും ഇല്ലാതാക്കുന്നതിനുള്ള ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് എല്ലാ വർഷവും മാർച്ച് 24 ന് ലോക ക്ഷയരോഗ ദിനമായി ( World tuberculosis day , World TB Day) ആചരിക്കുന്നത്. ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?, ചികിത്സ എങ്ങനെ? ഈ രോഗത്തെ എങ്ങനെ പ്രതിരോധിക്കാം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയാണ് കൊച്ചി അമൃത ആശുപത്രിയിലെ (Amrita Hospitals, Kochi) റെസ്പിറേറ്ററി മെഡിസിൻ വിഭാഗം ( Department of Respiratory Medicine ) പ്രൊഫസറും ദേശീയ ക്ഷയരോഗനിവാരണ പദ്ധതിയുടെ (National TB elimination programme) നോഡൽ ഓഫീസറുമായ ഡോ. കെ. അഖിലേഷ് ഈ ലോക ക്ഷയരോഗ ദിനത്തിൽ പ്രേക്ഷകർക്കായി വിശദീകരിക്കുന്നത്.
    മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് എന്ന സൂക്ഷ്മാണു ഉണ്ടാക്കുന്ന പകർച്ചവ്യാധിയാണ് ക്ഷയരോഗം അഥവാ ട്യൂബർകുലോസിസ്. പ്രധാനമായും ശ്വാസകോശത്തെയാണ് ക്ഷയരോഗം ബാധിക്കുക. മറ്റുള്ള അവയവങ്ങളെയും ക്ഷയരോഗം നേരിയ തോതിൽ ബാധിക്കാറുണ്ട്. ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും വേഗം രോഗനിർണയം നടത്തേണ്ടത് ആവശ്യമാണ്. രണ്ടാഴ്ചയിൽ കൂടുതലായി നീണ്ടു നിൽക്കുന്ന ചുമയാണ് ക്ഷയരോഗത്തിന്റെ പ്രധാന ലക്ഷണം. ചുമയോടൊപ്പം മറ്റു പല ലക്ഷണങ്ങളും കാണപ്പെടാം.
    ഇടവിട്ടുണ്ടാകുന്ന പനിയും ഈ രോഗത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. പ്രധാനമായും വായുവിൽ കൂടിയാണ് ക്ഷയരോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഉണ്ടാകുന്ന കണികളിലൂടെയാണ് രോഗാണു ഒരാളുടെ ശരീരത്തിൽ നിന്ന് മറ്റൊരാളുടെ ശരീരത്തിലേക്ക് പടരുക. കോവിഡ് ( Covid ) ബാധിച്ചവരെ ക്ഷയം കൂടുതൽ ഗുരുതരമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ തന്നെ രോഗനിർണയം നടത്തുകയും കൃത്യസമയത്ത് ചികിത്സ നടത്തുകയും ചെയ്താൽ ക്ഷയരോഗത്തെ ഭേദമാക്കാനാകും.
    #AmritaHospitals #CompassionateCare #ExceptionalTechnology

Комментарии • 8

  • @ameenami2608
    @ameenami2608 4 месяца назад +2

    ബാക്കിയുള്ളവരുടെ വീഡിയോ കണ്ടു ഒന്നും മനസിലാകാതെ വന്ന എനിക്ക് ഉപകാരപ്പെട്ട വീഡിയോ thank you dr ❤️❤️

  • @bhagyaraj1509
    @bhagyaraj1509 9 месяцев назад +1

    വളരെ നന്നായി പറഞ്ഞു തന്നു. നന്ദി 😍

  • @rashtrayodha
    @rashtrayodha 2 года назад +18

    ലിംഫ്നോട് ഇൽ ക്ഷയരോഗം ഉള്ള ഒരാൾക്ക് തുമ്മുന്നതിലൂടെ അത് മറ്റുള്ളവരിലേക്ക് പകർത്താൻ ആകുമോ.... ❓️

  • @rajendranvayala4201
    @rajendranvayala4201 2 года назад +6

    ഉപകാരപ്രദം ഡോക്ടർ

  • @Ferno973
    @Ferno973 4 месяца назад

    എന്റെ ബയോക്സിൻ ചെയ്തപ്പോൾ ആണ് അറിഞ്ഞേ 👍

  • @shinfahiza3329
    @shinfahiza3329 2 года назад +3

    Pumonary tb vannitt tablets kazhikkuvan(. Ippo 3 masamayi). Ippol kazhuthil cold abscess vannu. Tb kaaranamennan doctor parannath. Tablet kazhichukondirikkumbol ingane varaan karanamenthan??

  • @godvinaloor4054
    @godvinaloor4054 2 года назад

    Very informative .. 👍👍👍👍🙏

  • @babuvargheseolimolath7577
    @babuvargheseolimolath7577 2 года назад

    👍👌