Geo Nazareth Ministry യുടെ ചോദ്യങ്ങൾക്ക് മറുപടി | Br Ehiya Baiju | JVDM |
HTML-код
- Опубликовано: 9 фев 2025
- Contact : 854 744 5064
Social Medias:
Instagram: / yehoshuva_deliverance_...
Facebook : / yehoshuvaministry
For Research and Studies
Shiel Bible Home : shiel.in/
To know about us
Jesus Vision Website : jesusvision.in/
#jesusvision
#jvdm #shibuealayil #anointing
#worship #worshipsongs #anointingworship
#malayalamworshiplive #malayalamworshipchristians
#malayalamworshipservice
#newmalayalamworship
#worshipsongschristiansongs
#praise #praiseandworship #praiseandworshipsongs
#praiseworship
#preaching #malayalamchristiansong
#christiansongs #christiansongnew
#shibuealayillatest #latestshibuealayil
#shibuelayilnew
#sundayservice #sundayworship
#evangelism #prophecy #prophet #jvdmmusic
Geo br. is correct .Br. Go ahead,God is with u🙏🏻❤️
ഇസ്രായേല്‍ ജനങ്ങള്‍ക്കിടയില്‍ വ്യാജപ്രവാചകന്‍മാരുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവയ്‌ക്കുന്ന വ്യാജോപദേഷ്‌ടാക്കള്‍ നിങ്ങളുടെയിടയിലും ഉണ്ടാകും. അവര്‍ വിനാശ കരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയുംചെയ്യും.
പലരും അവരുടെ ദുഷി ച്ചമാര്‍ഗത്തെ അനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്റെ മാര്‍ഗം നിന്‌ദിക്കപ്പെടും.
2 പത്രോസ് 2 : 1-2
Praise the Lord ഇതു പോലുള്ള വചനപ്രഘോഷണം തെറ്റായി വചനം പഠിപ്പിക്കുന്ന claasകേൾക്കു സവർക്ക് പ്രയോജനകരമാകട്ടെ യേശു എന്നും ജീവിക്കുന്നു. നമ്മുടെ ഹൃദയങ്ങളിൽ വസിക്കുന്ന ദൈവത്തെ സ്തുതിക്കുന്നു സാത്താൻ കൊണ്ടുവരുന്ന ദുരുപദേശം ഈ class ലൂടെ പരി പരിശുദ്ധാത്മാവ് വെളിപ്പെടുത്തട്ടെ. ആമ്മേൻ
ഇന്ന് എന്നു വിളിക്കപ്പെടുന്ന ദിവസങ്ങള്‍ ഉള്ള കാലത്തോളം എല്ലാ ദിവസവും നിങ്ങള്‍ പരസ്‌പരം ഉപദേശിക്കുവിന്‍; ഇതു നിങ്ങള്‍ പാപത്തിന്‍െറ വഞ്ചനയാല്‍ കഠിനഹൃദയരാകാതിരിക്കുവാനാണ്.
ഹെബ്രായര്‍ 3:13
Geo ക്കെതിരെ ശക്തമായ വചനങ്ങൾ കൊണ്ട് ആഴമേറിയ class നൽകിയ Baiju Br ന് എത്ര നന്ദി പറഞ്ഞാലും മതിവരില്ല. Br നെ ദൈവം കൂടുതൽ കൃപകളാൽ നിറക്കട്ടെ.
Praise the lord..Thank you Jesus 🙏
ഈ അവസാനനാളുകളിൽ അനേകം മക്കൾ വ്യർത്ഥ ഉപദേശങ്ങളിൽ പെട്ട് ദൈവവചനത്തിൽ നിന്നും മാറി പോകുന്നു.കൊളോസോസ് 2:8 ,
"ക്രിസ്തുവിന് യോജിക്കാത്തതും, പ്രപഞ്ചത്തിൻ്റെ മൂലഭൂതങ്ങൾക്കും മാനുഷിക പാരമ്പര്യത്തിനും മാത്രം ചേർന്നതുമായ വ്യർത്ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാൻ ശ്രദ്ധിക്കണം." സത്യത്തിലേക്ക് കടന്നുവരുവാനും, അതിൽ മരണം വരെ ഉറച്ചുനിൽക്കുവാനും ദൈവാത്മാവ് ശക്തിപ്പെടുത്തട്ടെ. വചനം പറയുന്നതു പോലെ "സത്യാത്മാവു വരുമ്പോൾ നിങ്ങളെ സത്യത്തിൻ്റെ പൂർണതയിലേക്ക് നയിക്കും. "
യോഹന്നാൻ 16:13.God bless you all🙏🙏
പിതാവാം ദൈവമേ അവിടുത്തെ ഇഷ്ടപ്രകാരവും അവിടുത്തെ കൃപാ വരദാനങ്ങളാലും ജീവിക്കാൻ ആഗ്രഹിക്കുന്ന ഞങ്ങൾ വ്യാജ പ്രബോധനങ്ങളിൽ പെടാതെ സത്യവചനത്തിലൂടെ മാത്രം ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ. 🙏🏻🙏🏻🙏🏻
യേശുവിന്റെ നാമം മഹത്വപ്പെടട്ടെ.....Amen....Hallelujah...
Amen praise the lord thak you jesus
Praise the lord. Thank you brother.
Sathyam manasilakkiuvanum durupadesathil veezhathe daivamakkal ku ee class prayojanapedate. Valare vilayeriya class Daivakripayal nalkiya baiju brne daivam samrudhamayi anugrahikate. Thank you Jesus 🙏🙏🙏
Praise the lord 🙏🏼Thank u Ehiya Baiju br for this great preaching led by holyspirit. The sharpness and power in clarifying the misleadings by br geo is highly penetrating into our hearts and understandable brother. Thank u god for leading these trustworthy disciplines who give us the truth on God's words and his kingdom.1 john 4-6"Dearly loved ones, do not believe every spirit, but test the spirits whether they are of God, because many false prophets have gone out into the world. 2 By this you know the Spirit of God: Every spirit that confesses that Jesus Christ has come in the flesh is of God, 3 and every spirit that does not confess that Jesus Christ has come in the flesh is not of God. This is that spirit of antichrist, about which you have heard that it would come. And even now it is already in the world.
4 You are of God, little children, and have overcome them,because greater is he who is in youthan he who is in the world. 5 They are of the world, so they speak of the world, and the world listens to them. 6 We are of God. He who knows God listens to us, but he who is not of God does not listen to us. By this we know the spirit of truth, and the spirit of error."Here through god words jesus clearly advises us about the uprisings of false prophets and false teachings as of br geo... Br geo kindly repent on your false teachings and pray to Jesus for the sin that u committed against the holy spirit. Jesus is our Almighty god, he has not come to us for being beaten or tortured by the satan... Jesus has come for our salvation and to redeem us from our sins🙏🏼
Praise the lord
Amen praise the Lord🙏🙏
Thank you lord..Thank you brother..for revealing through word of God. As
Romans 6:8-11 (KJV)
Now if we be dead with Christ, we believe that we shall also live with him: Knowing that Christ being raised from the dead dieth no more; death hath no more dominion over him. For in that he died, he died unto sin once: but in that he liveth, he liveth unto God. Likewise reckon ye also yourselves to be dead indeed unto sin, but alive unto God through Jesus Christ our Lord.
God bless you brother 🙏
Praise The Lord.Thank you Jesus.May God Bless you abundantly for your strong preaching against false teaching by Mr.Geo Nazareth Ministries.You have given correct explanation with evidence from Holy Bible.Thank you Brother.
Amen praise the lord 🙏🙏
Thank you Jesus 🙏🙏
Thank you brother
Amen ,Praise the Lord
Praise the Lord ❤
Praise the Lord 🙏
Praise the LORD
അനേകം വ്യാജ പ്രബോധനത്തിൽ നിന്ന് ദൈവമക്കളെ രക്ഷിക്കാൻ ഈ ക്ലാസ്സിലൂടെ ദൈവം സഹായിക്കട്ടെ
God bless 🙏🏻🙏🏻🙏🏻
Amen...🙏🙏🙏
The Bible is very true. 2 Peter 2:1 says- But false prophets also arose among the people, just as there will be false teachers among you, who will secretly bring in destructive heresies, even denying the Master who bought them, bringing upon themselves swift destruction.
I am grateful to have such a wonderful class to help me understand the Bible and recognize false teachings. May God bless you, Brother.
God will reveal the truth to the people Those who seek only the truth but for others no ways That's why he couldn't find that even from 20 Bibles.so sad Jio brother.
May God provide more wisdom Baiju brother. Go ahead bravely.
Br. ദൈവം അനുഗ്രഹിക്കട്ടെ 🙏ദൈവത്തിനു നന്ദി
Glory to God Jesus
കർത്താവ് ഇപ്പോഴും തൻ്റെ ദാസരെ ശക്തരായി നിർത്തിക്കൊണ്ടിരിക്കുന്നു.
God bless u br ഇനിയും ഇതുപോലുള്ള ശക്തിയേറിയ നിരവധി ക്ലാസുകൾ എടുക്കാൻ ദൈവം കൃപ നൽകി അനുഗ്രഹിക്കട്ടെ
ആമേൻ🙏
ബഹുമാനപെട്ട ജിയോ സഹോദരാ,, താങ്കൾ ശെരിക്കും, യേശുവിന്റെ പക്ഷത്താണോ സാത്താന്റെ പക്ഷതാണോ, താങ്കളുടെ സ്പീച് കേൾക്കുമ്പോൾ പൊതുജനങ്ങൾക് മനസിലാകുന്നത് യേശുവിനെക്കാൾ ശക്തൻ സാത്താൻ ആണെന്നുള്ള ഒരു ചിത്രമാണ്. അതുകൊണ്ട്, ദയവുചെയത്, യേശു ആരാണെന്നും, എന്തിനുവേണ്ടിയാ യേശു ഭൂമിയിൽ മനുഷ്യനായി അവതരിച്ചതെന്നും, കാൽവരി കുരിശിലെ ബലി എന്താണെന്നും വളരെ വെക്തമായി പഠിച്ചതിനു ശേഷം മാത്രം ജനങ്ങളെ പഠിപ്പിക്കുവാൻ ശ്രമിച്ചാൽ വളരെ നന്നായിരിക്കും.
യേശുവിന്റെ നാമം കേൾക്കുമ്പോൾ വിറക്കുന്ന സാത്താൻ, യേശുവിനെ പാതാളത്തിൽവച്ചു പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ അതിനു എന്ത് ലോജിക് ആണ് ഉള്ളത്.
താങ്കളുടെ മുന്നിൽ വന്നു എന്ന് പറയുന്ന പാതാളത്തിലെ ക്വീൻ, ശെരിക്കും അതാണോ താങ്കൾക്കു വെളിപ്പാട് നൽകുന്ന താങ്കളുടെ ദൈവം.
പ്രിയ സഹോദരാ ഇനിയെങ്കിലും ക്ലാസുകൾ എടുക്കുമ്പോൾ ഇതുപോലുള്ള ദുരുപദ്ദേശംങ്ങൾ ഒഴിവാക്കിയാൽ വളരെ നന്നായിരിക്കും
"ദുരുപദേശത്തിന് വലിയ വില കൊടുക്കേണ്ടിവരും-- വലിയ വില"
Grace messege brother
എന്തെന്നാല്‍, ശരീരത്തില്‍ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്‌മാവില്‍ ദൈവ ത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണു മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്.
1 പത്രോസ് 4:6
Geo യുടെ ദുരുപദേശത്തിനെ യേശുവിൻ്റെ വചനം തെളിവുകൾ കൊടുത്ത് Live ആയി സോഷ്യൽ മീഡിയയിൽ സത്യസന്തമായി മറുപടി കൊടുത്ത biju br ന് നന്ദി.
യേശുവിനെ അറിഞ്ഞവർ അപ്പസ്തല ഉപദേശത്തിൽ തന്നെ നിൽക്കും.Geo യുടെ ദുരുപദേശത്തിൽ നിന്നും ഏറിയ പേരും യേശുവിലേക്ക് വരട്ടെ, biju brക്ലാസ് കൾ വളരെ തെളിവോട് കൂടെ പഠിപ്പിച്ചുട്ടുണ്ട്. യേശുവേ അങ്ങയുടെ നാമത്തെ ഞാൻ സ്തുതിക്കുന്നു. ആമേൻ
ഈ ക്ലാസ് പരിശുദ്ധാത്മാവ് ബ്രദറിലൂടെ പഠിപ്പിച്ചു തന്നതിന് ജീവിക്കുന്ന ദൈവത്തിന് നന്ദി അർപ്പിക്കുന്നു....
ദൈവവചനം ആരൊക്കെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചാലും ഇന്നും ജീവിക്കുന്ന ദൈവം അതിന് അനുവദിക്കില്ല എന്ന് വ്യക്തമായി...
യഥാർത്ഥത്തിൽ ജിയോ അല്ലേ പരിശുദ്ധാത്മാവിനെതിരെ പ്രവർത്തിച്ചത്..
1. ദൈവവചനത്തെ വളച്ചൊടിച്ചു ജനത്തെ പഠിപ്പിച്ചു..
2. യേശു ക്രിസ്തുവിൻ്റെ സുവിശേഷത്തിനെതിരെ പഠിപ്പിച്ച് ജനത്തെ വഴിതെറ്റിച്ചു.( ആ സുവിശേഷത്തിലൂടെയുള്ള ദൈവമഹത്വത്തെ നിന്ദിച്ചു)
3. ഗ്രീക്ക് മിത്തോളജിയുടെ പുറകേ പോയി ദുരുപദേശം പഠിപ്പിച്ചിട്ട് പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയതെന്ന് കപടനാട്യം കാണിച്ചു.
4. അദ്ദേഹം പഠിപ്പിച്ച പല കാര്യങ്ങളും ഗൂഗിളിൽ നിന്ന് കടമെടുത്തത്, ശേഷം പരിശുദ്ധാത്മാവ് തന്നതെന്ന് പറഞ്ഞ് പരിശുദ്ധാത്മാവിനെയും ദൈവജനത്തേയും ഒരു പോലെ കബളിപ്പിക്കാൻ ശ്രമിച്ചു....
etc....
ദൈവ പ്രവൃത്തിക്ക് തടസ്സം നിൽക്കുന്ന ഇത്തരം ദുരുപദേശകരെ സമൂഹത്തിൻ്റെ മുമ്പിൽ വെളിപ്പെടുത്തിയത് "വിശ്വാസ സമൂഹം" നശിക്കാതിരിക്കാനാണ് എന്ന നന്മയുടെ ഉദ്ദേശ്യം ഉള്ളതുകൊണ്ടാണ്....
Thank u baiju br
Thank u Jesusvision Team
God bless u all..❤
Amen
യേശുവേ നന്ദി യേശുവേ സ്തുതി ❤
Cultellam sathyavacham real ariyate. Mypowerfulllgod jesus. ❤❤❤❤❤❤pathalathilllim powerulllavanayathinal returnvannu vennndum pithaventeaduth athigarm powerfullgod.
Bible says respect others.plz do your ministry.Don’t argue . I don’t have any relationship with him but accidentally I saw the message. What he was talked exactly very correct. Only spiritual person’s can understand his teachings.
ജിയോ നസ്രത്തിൻ്റെദുരുപദേശത്തിനെതിരെ വളരെ വ്യക്തമായി ദൈവവചനാടിസ്ഥാനത്തിൽ പഠിപ്പിച്ച ബ്രദറിനെ കൃപാവരത്താൽ ദൈവം അനുഗ്രഹിക്കട്ടെ
Praise the lord, ഇന്ന് അനേകം ദുരുപദേശം ക്രിസ്തീയ ഗോളത്തിൽ പടർന്നു കൊണ്ടിരിക്കുമ്പോൾ ദൈവവചനം നേരായി പഠിപ്പിക്കുന്ന ഉപദേഷ്ടക്കന്മാരെ എഴുന്നേൽപ്പിക്കുന്നതോർത്തു ദൈവത്തിനു സ്തോത്രം
Halleluyyaaaah🙏
Amen🙌 ഇന്നത്തെ കാലത്ത് പൊട്ടിമുളച്ചുവരുന്ന ദുരുപദേശങ്ങൾക്കെതിരെ പോരാടാനും ജനത്തെ സത്യത്തിൻ്റെ മാർഗത്തിൽ മോശ നയിച്ചതുപോലെ നയിക്കാൻ Jesus Vision Team നെ കർത്താവ് ഒരുക്കുന്ന കൃപയേ ഓർത്ത് ദൈവത്തിന് നന്ദി❤❤ ഇനിയും ക്രിസ്തുവിനു വേണ്ടി ശബ്ദം ഉയർത്താൻ ദൈവം ബലപ്പെടുത്തട്ടെ🙏🙏
Amen Haleluya
സ്വര്‍ഗത്തില്‍ പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതരുടെ സമൂഹത്തിലേക്കും സഭയിലേക്കും എല്ലാവരുടെയും ദൈവമായന്യായാധിപന്റെ മുന്‍പിലേക്കും പരിപൂര്‍ണരാക്കപ്പെട്ട നീതിമാന്‍മാരുടെ ആത്‌മാക്കളുടെ അടുത്തേക്കും
പുതിയ ഉടമ്പടിയുടെ മധ്യസ്‌ഥനായ യേശുവിന്റെ സവിധത്തിലേക്കും ആബേലിന്റെ രക്‌തത്തെക്കാള്‍ ശ്രേഷ്‌ഠമായവ വാഗ്‌ദാനം ചെയ്യുന്നതളിക്കപ്പെട്ട രക്‌തത്തിലേക്കുമാണ് നിങ്ങള്‍ വന്നിരിക്കുന്നത്.
സംസാരിച്ചു കൊണ്ടിരിക്കുന്നവനെ നിരസിക്കാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍. ഭൂമിയില്‍ തങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയവനെ നിരസിച്ചവര്‍ രക്‌ഷപെട്ടില്ലെങ്കില്‍, സ്വര്‍ഗത്തില്‍നിന്നു നമ്മോടു സംസാരിച്ചവനെ നാം തിരസ്‌കരിച്ചാല്‍ രക്‌ഷപെടുക കൂടുതല്‍ പ്രയാസമാണ്.
ഹെബ്രായര്‍ 12 : 23-25
Praise the Lord... നമ്മുക്ക് ദോഷകരമായിരുന്ന ലിഖിത നിയമങ്ങളെ അവൻ മായിച്ചു കളയുകയും അവയെ കുരിശിൽ തറച്ചു നിഷ്കാസനം ചെയുകയും ചെയ്തു. അധിപത്യങ്ങളെയും അധികാര്യങ്ങളെയും അവൻ നിരായുധമാക്കി അവൻ കുരിശിന്മേൽ അവയുടെ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളന പാത്രമാക്കി. കൊലോ :2-14,15
വചനടിസ്ഥാനത്തിൽ തെളിവുകൾ സഹിതം പഠിപ്പിച്ചു തന്ന ബ്രദറിനെ ദൈവം കൂടുതൽ കൃപകൾ കൊണ്ട് നിറക്കട്ടെ.
ഈ വീഡിയോ കണ്ടതിന് ശേഷം ജിയോ ബ്രദറിൻ്റെ വീഡിയോയും ശ്രദ്ധിക്കാനിടയായി. കാരണം സത്യസുവിശേഷത്തിന് വിരോധമായി ഇന്ന് വരെ ഒരു പഠനവും ജീസസ്സ് വിഷൻ മിനിസ്ട്രിയിലെ കർത്തൃദാസന്മാരിൽ നിന്ന് കേൾക്കാൻ ഇടയായിട്ടില്ല. ബൈബിൾ വിരുദ്ധമായി എവിടെ കണ്ടാലും, സോഷ്യൽ മീഡിയയിൽ കൂടി ആണെങ്കിൽ പോലുംഅതിൽ കൂടെ തന്നെ അതിന് ബൈബിൾ വചനം അടിസ്ഥാനമാക്കി മറുപടി കൊടുക്കുന്നത് കാണുവാൻ ഇടയായിട്ടുണ്ട്.
ഇവിടെയും അത് തന്നെയേ നടന്നിട്ടുള്ളു.
പ്രീയ ജിയോ ബ്രദർ പറഞ്ഞ ഒരു കാര്യം "സാത്താനും അവൻ്റെ എല്ലാ ദുരാത്മാക്കളും യേശുവിനെ പാതാളത്തിൽ വെച്ച് പീടിപ്പിച്ചു എന്ന് പറഞ്ഞിട്ട് പിന്നെ പറയുന്നത് ഞാൻ അങ്ങനെ അല്ല പറഞ്ഞത് എന്ന് "
അങ്ങനെ ഓരോന്നും പ്രീയ ജിയോ ബ്രദർ ന്യായീകരിക്കുന്നതായി വീഡിയോ കണ്ടാൽ മനസ്സിലാകും.
സത്യ സുവിശേഷം ലോകമെമ്പാടും ഉത്ഘോഷിക്കുന്ന മക്കളെ എല്ലാം ദൈവം അനുഗ്രഹിക്കട്ടെ.
Jeo brother onnum mattiparanjathayi kanunnilla. Sradhich kettal manasilakum
കർത്താവിന്റെ soul ഇലും പീഡനം ഏറ്റു വാങ്ങി എന്ന് ആദ്യം ആയി പറഞ്ഞത് Geo ബ്രദർ അല്ല A m Samuel enna അപ്പച്ചൻ ഇതു പറഞ്ഞു ഞാനും ആദ്യം ആയി കേട്ടത്
പിതാവെ ഒരോ ദിനവും പൊട്ടി മുളച്ച് കൊണ്ടിരിക്കുന്ന ദുരുപദേശകരിൽ നിന്ന് രക്ഷപ്പെടുവാൻ തക്ക സമയത്ത് തൻ്റെ തിരഞ്ഞെടുക്കപ്പെട്ട വിലയേറിയ മക്കളിലൂടെ യാഥാർത്ഥ്യം പരിശുദ്ധാത്മാവിലൂടെ വെളിപ്പെടുത്തുന്നതിനാൽ യേശുവിന്റെ നാമത്തിൽ നന്ദി പറയുന്നു.... ആബ പിതാവെ നന്ദിയോടെ സ്തോത്രം❤❤
നന്ദി ജീസസ്സ് വിഷൻ ടീം🙏🏻🙏🏻🙏🏻
തുടർന്നും ഇങ്ങനെയുള്ള ദുരുപദേശകരിൽ നിന്ന് ദൈവത്തിനുള്ള ആത്മാക്കളെ രക്ഷിക്കാൻ അനേകം കൃപകൾ കൊണ്ട് നയിക്കട്ടെയെന്ന് യേശുവിന്റെ നാമത്തിൽ ആബ പിതാവിനോട് പ്രാർത്ഥിക്കുന്നു👏🏻👏🏻
God Bless You All 🙌🏻🙌🏻🙌🏻
Praise the Lord
ക്രിസ്തുവും നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിനു നീതിമാനായി നീതികെട്ടവർക്കുവേണ്ടി പാപംനിമിത്തം ഒരിക്കൽകഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏല്ക്കയുംആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു ആത്മാവിൽ അവൻ ചെന്നു, പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടുപ്രസംഗിച്ചു 1 പത്രോസ് 3:18,19
🙏🏻🙏🏻🙏🏻
ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ
Praise the lord
മരിക്കേണ്ടിവന്നാലും സത്യം വെടിയരുത്;
ദൈവമായ കര്‍ത്താവ് നിനക്കുവേണ്ടിപൊരുതിക്കൊള്ളും.
പ്രഭാഷകന്‍ 4 : 28
ഇന്നത്തെ തലമുറയെ ദുരുപദേശകരിൽ നിന്ന് പിൻതിരിയിപ്പിക്കണം അവർ സത്യo എന്ത് എന്ന് തിരിച്ചറിയണം
അതിനായി പൊരുതുവാൻ കർത്താവുണ്ട് ഈ Class ലുടെ നമുക്ക് അത് കാണാൻ സാധിക്കും അതിനാല്‍, സത്യം കൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചുനില്‍ക്കുവിന്‍
എഫേസോസ് 6 : 14
അതുകൊണ്ട് തന്നെ സത്യം എന്ത് എന്ന് വിവേചിച്ചറിയാൻ നമുക്ക് സാധിക്കണം
വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്‌ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെ ടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്.
എഫേസോസ് 2 : 8
Geonazarth ഇന്റെ തുരുപതേസത്തെ വചനം കൊണ്ടു തെളിവ്സാഹിതം യേശുവിനുവേണ്ടി സമർപ്പിച്ച ബൈജു ബ്രദറിനെ കർത്താവ് അനുഗ്രഹിക്കട്ടെ 🙏
Namukkariyatha karyangalekurichu orale aparadhiyayi vidhichu enthinu samsarikkunnuvennu manasilakunnilla
Praise the Lord. Hallelujah🙌തൻറെ ദേവാല൦ അശുദ്ധമായി രിക്കുന്നത് കണ്ടപ്പോൾ ചാട്ടവാർ എടുത്ത് തുരത്തിയ യേശുവിൻറെ ധീരരായ പടയാളികൾ ഇനിയും ഇതുപോലെ ഇറങ്ങട്ടെ.
ദുരുപദേശങ്ങൾ നിന്നും തെറ്റായ പ്രബോധനങ്ങളിൽ നിന്നുമെല്ലാം തലമുറ വിടുതൽ പ്രാപിക്കട്ടെ. അതിനായി ഇതുപോലുള്ള സത്യവചനപ്രഘോഷണങ്ങളിൽ നമുക്കും പങ്കാളികളാകാം. ആമേൻ
Thank you JESUS
Praise the Lord❤🩹
പ്രതിസന്ധികൾ നിറഞ്ഞുനിൽക്കുന്ന ഈ കാലഘട്ടത്തിൽ, യേശുവിങ്കലേക്ക് വരുന്ന ഒരു വലിയ ജനതയെ വഴിതെറ്റിക്കാനായി വരുന്ന ദുരുപദേശങ്ങൾക്കെതിരെ- സത്യത്തമാവിനാൽ നിറഞ്ഞു, വചനത്തിന്റെ അടിസ്ഥാനത്തിൽ അവക്കെതിരെ പോരാടാനും- ജീവിക്കുന്ന ദൈവത്തിന്റെ സത്യ വചനത്തെ കൊടുക്കാനും ദൈവകൃപയാൽ ഇനിയും വചനത്തെ പ്രതി എരുവുള്ള ദൈവദാസന്മാർ മുന്നോട്ട് വരട്ടെ.. 🙌🏻 ദൈവം അതിനിടയാക്കട്ടെ 🙏🏻
യേശുവേ നന്ദി നല്ല ബോധ്യങ്ങൾ തന്നു അനുഗ്രഹിക്കുന്നതിന്...കർത്താവെ അങ്ങ് പറഞ്ഞിട്ടുണ്ടല്ലോ അവസാന നാളുകളിൽ വഴി തെറ്റിക്കാൻ പല വ്യാജ ന്മാർ വരും എന്ന്.ഫിലിപ്പി 3/19 ൽ പറയുന്നു നാശമാണ് അവരുടെ അവസാനം ഉദരം ആണ് അവരുടെ ദൈവം ലഞ്ജകരമായതിൽ അവർ അഭിമാനം കൊള്ളുന്നു. ഇങ്ങനെ ഉള്ള വ്യാജന്മാരെ തിരിച്ചറിഞ്ഞു ദൈവ ജനത്തെ വഴി നടത്താൻ കർത്താവ് ബ്രദർനെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
ഈ അവസാന കാലങ്ങളിൽ ദൈവ വചനം ദുർവ്യാക്യാനം ചെയ്യുകയും അവരെ ശ്രദ്ധിക്കണം തിരിച്ചറിയണം എന്നെല്ലാം വചനത്തിൽ പറയുന്നു ദൈവ വചനം പറയുന്നു എന്ന വ്യചേന സാത്താൻ്റെ ഇഷ്ടങ്ങൾ നിറവേറ്റു കയും ആത്മാകളെ നഷിപ്പിക്കുകയ്യും മധുരകാകുകളാൽ യെശുവിനെ തഴം താഴ്തുകയും നിത്യ രക്ഷയെ ദുർവ്യാഖ്യാനം ചെയ്യുന്ന ആട്ടിൻ തോലിട്ട ചെന്നായി കളെ സൂക്ഷിക്കുക BEWARE OF FALSE PROPHETS WHO COME TO YOU IN SHEEP CLOTTING ,BUT INWARDLY ARE RAVENOUS WOLVES MATHEW 7:15
Praise the Lord JESUS
സത്യവചനത്തെ മനസിലാക്കി തന്ന കൃപകൾക്കായി സ്തോത്രം... നന്ദി ദൈവമേ... Thank youJesus🙏🏻... May God bless you nd ur family Baiju br🙏🏻.
സർവ്വശക്തനായ യേശുവിനെ പാതാളത്തിൽ സാത്താൻ പീഡിപ്പിച്ചു... ഇത്തരത്തിലുള്ള ഒരു തെറ്റായ പ്രബോധനം ജനങ്ങളിലേക്ക് എത്തിച്ച ഈ ബ്രദർ ആരാണെന്നും എന്താണെന്നും എനിക്കറിയില്ല. പക്ഷെ എന്നെയും അങ്ങയെയും അവസാന തുള്ളി രക്തം വരെ ചിന്തി വീണ്ടെടുത്ത, സത്യദൈവവും നിത്യജീവനുമായ യേശുവിനെ എനിക്കറിയാം. യേശുവിനെ അറിയണമെങ്കിൽ പരിശുദ്ധത്മാവിനാൽ നിവേശിതമായി എഴുതപ്പെട്ട വിശുദ്ധ ബൈബിളിൽ ഉണ്ട് br. ഈ രക്ഷയുടെ പുസ്തകത്തിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത് യേശു പാതാളത്തിൽ പോയി സാത്താനാൽ പീഡിപ്പിക്കപ്പെട്ടു എന്ന്???? മറ്റുള്ളവർ പറയുന്നതല്ല, ബൈബിളിൽ തെളിവ് കാണിച്ചു തരാൻ സാധിക്കുമോ????
മാനുഷികമായി പറയുകയാണെങ്കിൽ, ഈ ഭൂമിയിൽ ഒരു കുഞ്ഞിനെ വളർത്തി വലുതാക്കാൻ അവന്റെ ഭൂമിയിലെ അപ്പൻ അനുഭവിക്കുന്ന കഷ്ടപ്പാടൊക്കെ കണ്ടാണ് ആ കുഞ്ഞ് വളരുന്നത്. അപ്പോൾ ആ പിതാവിനെ സത്യമല്ലാത്ത കാര്യം പറഞ്ഞു നിന്ദിച്ചാൽ ആ കുഞ്ഞ് മിണ്ടാതിരിക്കുമോ? ഒരിക്കലുമില്ല. കാരണം അവൻ കണ്ടറിഞ്ഞതാണ്, അവനോടുള്ള സ്നേഹത്തെ പ്രതി, അവനെ വളർത്തി വലുതാക്കാൻ വേണ്ടി ആ അപ്പൻ അനുഭവിച്ച യാതനകൾ.
അങ്ങനെയെങ്കിൽ, എനിക്കും അങ്ങേയ്ക്കും, എല്ലാ മനുഷ്യമക്കൾക്കും വേണ്ടി പീഡയനുഭവിച്ച, സകലത്തിന്റെയും സൃഷ്ടാവായ യേശുകർത്താവിനെ വീണ്ടും താഴ്ത്തികെട്ടി, സാത്താനെ ഉയർത്തുമ്പോൾ, എന്റെ സ്വർഗീയ അപ്പൻ, എന്നെ പ്രതി അനുഭവിച്ച നിന്ദനങ്ങളും, പീഡനങ്ങളും, കുരിശുമരണവും... എല്ലാം അറിയുന്ന എനിക്ക് എങ്ങനെ മിണ്ടാതിരിക്കാൻ സാധിക്കും?
ദൈവമായിരുന്നിട്ടും മരണത്തെ പുൽകിയത് എന്നെയും അങ്ങയെയും പോലുള്ള മനുഷ്യ മക്കളെ നേടുന്നതിനു വേണ്ടിയായിരുന്നു.☝️
മരണത്തെ ആശ്ലെഷിക്കാനായി ദൂതന്മാരേക്കാൾ അല്പം താഴ്ത്തപെട്ടവനായ യേശു മരണത്തിന് അധീനനാവുകയും മഹത്വത്തിന്റെയും ബഹുമാനത്തിന്റെയും കിരീടം അണിഞ്ഞവനായി കാണപ്പെടുകയും ചെയ്തു. (ഹെബ്രായർ 2:9).
തന്നെത്തന്നെ ശൂന്യനാക്കികൊണ്ട്, ദാസന്റെ രൂപം ധരിച്ചു, മനുഷ്യ സാധൃശ്യത്തിൽ ആയി തീർന്ന്, അനുസരണമുള്ളവനായി കുരിശുമരണം വരെ അനുസരണമുള്ളവനായി, തന്നെത്തന്നെ താഴ്ത്തി. ആകയാൽ ദൈവം അവനെ അത്യധികം ഉയർത്തി. എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നൽകുകയും ചെയ്തു. ഇത് യേശുവിന്റെ നാമത്തിന് മുൻപിൽ സ്വർഗത്തിലും, ഭൂമിയിലും, പാതാളത്തിലും ഉള്ള സകലരും മുട്ടുകൾ മടക്കുന്നതിനും, യേശു ക്രിസ്തു കർത്താവാണെന്നു പിതാവിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റു പറയുന്നതിനും വേണ്ടിയാണ്. (ഫിലിപ്പി 2: 7 - 11).
മരണത്തിൻ മേൽ അധികാരമുള്ള പിശാചിനെ തന്റെ മരണത്താൽ നശിപ്പിച്ചു. (ഹെബ്രായർ 2 :15).
☝️☝️☝️ ഈ വചനങ്ങളൊക്കെ ശക്തമായി സാക്ഷ്യപെടുത്തുന്നു, എന്റെ യേശു സ്വർഗത്തിന്റയും, ഭൂമിയുടെയും, പാതാളത്തിന്റെയും, സകലത്തിന്റെയും അധികാരി ആണെന്ന് 🙌... സ്വർഗ്ഗവും ഭൂമിയും, പാതാളവും, സകലതും യേശു എന്ന നാമത്തിന് മുൻപിൽ മുട്ടുകൾ മടക്കുമ്പോൾ, ഏത് സാത്താനാണ് യേശുവിനെ പീഡിപ്പിച്ചത്???.
എന്തിനാണ് യേശു പാതാളത്തിലേക്ക് പോയത്? വചനം (1പത്രോസ് 3:9), വ്യക്തമായി സാക്ഷ്യപെടുത്തുന്നു. കാരണം ഒരു ആത്മാവ് പോലും നഷ്ടപ്പെടാൻ ദൈവം ആഗ്രഹിക്കുന്നില്ല.,,🙏🏻
Yes,... Really the Great Lord JESUS is so wonderful Lord, its not becoz of ur false teaching but just becoz of his unconditional nd everlasting love to all mankind... Amen.
Christhuvil sahodaranaya priyappetta Byju Br...... Ente yum ente kudumbathinum vendi Geo br um kudumbavum ministry angangalum sahikkunna peedanum valare valuthaanu... SATHYUM ARIYATHATHU KAARANUM VIMARSHIKKARUTHU..NAMMAL ORO VISWASIKALUM SATHYUM ENTHANO ATHU VELIPPETTU VARATTE ENNALLE PRAARDHIKKAN...ORUPAKSHE GEO BR. LUUDE ULLA SUVISHESHUM PARISHUDHATHMAVINTE THANENKILOO...ANGANE CHINDIKKATHATHENDU PRIYA SAHODARA..ORUPAKSHE PARISHIDHATHMAAVILUDEYANENKIL THANGAL DHYVASANNIDHIYIL KUTTAKKARANAAVILLE ?Ente kudumbathile pala maranagal ozhinju poyathu Nazareth Ministries nte prardhanayiloodeyaanu..Ethu sathyamaanu...ORU KARYUM URAPPANU THANGALE NASHIPPIKKANIRIKKUNNA ETHO ORU SHAKTHY GEO BR NODU FIGHT CHEYYUNNU...🙏THANGALKKU REPENTANCE ELLENKIL THANGALKKU SAMBAVIKKILLEE...?ETHAYALUM PARISHUDHATHMAAVU THANGALKKU VELIPPEDUTHY THARATTE... THAGGALODU PARASYAMAAYI PARAYENDI VANNATHUKONDU. NJAN MAAPPU CHODIKKUNNU,....KAARANUM THAGGALODU PARAYAN VERE VAZHIYILLA🙏🙏 SORRY
ഫലം അറിഞ്ഞ് വൃക്ഷത്തെ
തിരഞ്ഞടുക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. കർത്താവ് ജീസസ് വിഷനെ അധികമായ് ഉയർത്തട്ടെ.
കാരണം, കള്ളക്രിസ്‌തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്‌ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്‌ഭുതങ്ങളും കാണിക്കുകയും ചെയ്യും.
മത്തായി 24:24
ബൈജു ബ്രദർ പറഞ്ഞ കാര്യം വളരെ ശരിയാണ് Geo നസ്രത്തിൻ്റെ ആശയങ്ങൾ തികച്ചും പൈശാചികമാണ് പല വചനങ്ങളും അയാൾ വളച്ചൊടിച്ച് ആയാളുടെ സ്വന്തം ബുദ്ധിയിൽ ഉദ്ധിച്ചതാണെന്ന് വ്യക്തമാണ്.
ബൈജു ബ്രദറിൻ്റെ ഈ ക്ലാസിലൂടെ യഥാർത്ഥ സത്യം തിരിച്ചറിയാൻ സാധിച്ചു യേശുവെ നന്ദി യേശുവെ സ്തോത്രം
Praise the Lord
വചനം അടിസ്ഥാനത്തിൽ തെളിവുകൾ സഹിതം ഇത്തരം ദുരുപദേശങ്ങൾക്ക് എതിരെ പ്രതികരിച്ച് ഞങ്ങളെ മനസ്സിലാക്കി തന്ന പ്രിയപ്പെട്ട Baiju brother നെ കർത്താവ് കൂടുതൽ കൃപകളാൽ നിറക്കട്ടെ
ഇത്തരം ദുരുപദേശകർക്കെതിരെ ഉള്ള മുന്നറിയിപ്പ് വചനത്തിൽ നമുക്ക് കാണാം
2 പത്രോസ് 2:1
അങ്ങനെ നിങ്ങളുടെ ഇടയിൽ ദുരുപദേഷ്ടക്കന്മാർ ഉണ്ടാകും അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലക്ക് വാങ്ങിയ നാഥന്നേ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നെ നാശം വരുത്തും അവർ നിമിത്തം സത്യമാർഗം ദുഷിക്കപ്പെടും
കർത്താവിന്റെ തിരുവചനത്തിനായി ശക്തമായി നിന്ന jesus vision ministry ക്കു നന്ദി
Thank you jesus
എഫെസ്യർ 4 : 29
കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുത്
Praise the lord, Geo nazerath ne polulla orupad durupadeshakar lokamengum ullathinal,thakka samayath athinethireyulla class ittu thannu ellavareyum nervazhiyilekku nadathan sramikkunna jesus vision neyum, brothers neyum daivam daralamayi anughraghikkatte.personalayi enikku orupad manassilakkuvan daivam sahayichu.God bless you brother.
സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്നു പറഞ്ഞു.
( യോഹന്നാൻ 8 : 32 )
തെറ്റായ പ്രെബോധനങ്ങളാൽ വഴി തെറ്റിക്കപെട്ട് ഇരുളിൽ കിടക്കുന്ന മക്കൾ ഈ വചനം ശ്രെവിച്ചു സത്യം അറിയുവാനും holy spirit നെ സ്വീകരിക്കാനും കൃപ ലഭിക്കട്ടെ.
സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.
( യോഹന്നാൻ 17 : 17 )
Praise the lord
ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി.
കൊളോസോസ് 2 : 15
God bless u all 🙏
Praise the Lord
അത് മരണത്തിന്‍മേല്‍ അധികാരമുള്ള പിശാചിനെ തന്റെ മരണത്താല്‍ നശിപ്പിച്ച് മരണ ഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ്.
ഹെബ്ര 2:15
Praise the Lord🙌🙌
ഇന്നും ജീവിക്കുന്ന ദൈവമായ സർവശക്തനായ യേശുക്രിസ്തുവിന്റെ അളവറ്റ കൃപയാൽ അപ്പോസ്ത്തോലിക ഉപദേശത്തിൽ നിന്ന് അണുവിടെ വ്യതിചലിക്കാതെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും വ്യക്തികളിലേക്കല്ല, മറിച്ച് ക്രൂശിൽ മരിച്ച് അടക്കപ്പെട്ട് മൂന്നാം നാൾ ഉയർത്തെഴുന്നേറ്റ, സാത്താന്റെ സകല ആധിപത്യങ്ങളെയും അധികാരങ്ങളെയും നിരായുധമാക്കി, കുരിശിൽ അവയുടെ മേൽ വിജയം ആഘോഷിച്ച വചനമാകുന്ന യേശുവിലേക്കു ഓരോ വ്യക്തികളെയും എത്തിക്കുന്ന jesus vision deliverance ministry ൽ ആയിരിക്കുവാൻ ദൈവം കൃപ നൽകിയതിനെ ഓർത്തു സ്തോത്രം ചെയ്യുന്നു. .🙏
“ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍ നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!”
ഗലാത്തിയാ 1 : 8
യേശുവിന്റെ ക്രൂശിനെയും അവന്റെ ശക്തിയെയും എല്ലാം താഴ്ത്തികെട്ടി സാത്താനെ ഉയർത്തി കാണിക്കുന്ന geo nazareth ministry പോലുള്ളവരുടെ ദുരുപദേശങ്ങൾ മനസിലാക്കാൻ പരിശുദ്ധത്മാവിലൂടെ jesus vision deliverance ministryയുടെ with evidence സോട് കൂടെ പ്രാഘോഷിക്കപ്പെടുന്ന സത്യവചനത്തിലൂടെ സാധിച്ചതിനെ ഓർത്ത് സർവശക്തനായ രാജാധിരാജാവായ കർത്താവിനു സകല മഹത്വവും കരേറ്റുന്നു. .🙌🙌
🙏🙏🙏🙏🙏🙏
നമുക്കു ദോഷകരമായിനിന്ന ലിഖിതനിയമങ്ങളെ അവന്‍ മായിച്ചുകളയുകയും അവയെ കുരിശില്‍ തറച്ചു നിഷ്‌കാസനംചെയ്യുകയും ചെയ്‌തു.
കൊളോസോസ് 2 : 14
റോമാ 8:14 ൽ ഇങ്ങനെ പറയുന്നു " ദൈവത്മാവിനാൽ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാർ ആണ്.
ദൈവാത്മാവ് ഉള്ള സഹോദരൻ ദൈവികകാര്യങ്ങൾ ദൈവം ഉദേശിച്ച അതെ അർദ്ധത്തിൽ ജനങ്ങളെ പഠിപ്പിക്കും....
Geo സഹോദരനെപോലുള്ള false teching നടത്തുന്നവർ ക്രിസ്തുവിനുള്ളവരല്ല എന്ന് ദൈവം പറയുന്നുണ്ട്...
നരകത്തിലെ ഒരു Queen വന്ന് വെളിപ്പെടിതികൊടുത്തു എന്ന് പറഞ്ഞു ജനങ്ങളെ പഠിപ്പിക്കാൻ ഇറങ്ങുന്ന സഹോദരങ്ങളെ.., നിങ്ങൾ ഓർക്കണമേ നരകത്തിലെ queen സാത്താന്റെ ആളല്ലേ? അപ്പോൾ സാത്താൻ വെളിപ്പെടുത്തുന്ന കാര്യങ്ങൾ എങ്ങനെ ജനങ്ങളെ പഠിപ്പിക്കാൻ നിങ്ങൾക്ക് മനസ്സുവരുന്നു. അങ്ങനെയെങ്കിൽ ഇവരിലൊന്നും ക്രിസ്തുവിന്റെ ആത്മാവ് ഇല്ലല്ലോ......... വചനത്തിൽ ഇങ്ങനെ ദൈവം പറഞ്ഞിട്ടുണ്ട് : ക്രിസ്തുവിന്റെ ആത്മാവ് ഇല്ലാത്തവൻ ക്രിസ്തുവിനുള്ളവനല്ല
( റോമാ :8:9)
ഈ വചനത്തിൻപ്രകാരം false preaching നടത്തുന്നവർ ക്രിസ്തുവിനുള്ളവരല്ല, അതുപോലെ അവർക്ക് സ്വർഗ്ഗരാജ്യം ലഭിക്കുകയും ഇല്ല.
ദൈവജനത്തെ നേരായ വഴിയിലൂടെ നടക്കാൻ വചനം കറയില്ലാതെ ദൈവാത്മാവിനാൽ പ്രേരിതമായി പഠിപ്പിക്കുവാൻ അഹോരാത്രം പരിശ്രമിക്കുന്ന Baiju br. നെ പോലെയുള്ള ദൈവദാസന്മാരെ ദൈവം ശക്തിപ്പെടുത്തട്ടെ 🙏🙏
Thank you jesus..
Thank you Baiju br for your wondeful explanation🙏🙏
Praise be to lord, thank you Jesus.
Thank you brother for raising your voice against false teachings that might have mislead us from our beloved Lord Jesus and from undermining the value of His Devine sacrifice on the cross.
May almighty lord Jesus strengthen you and Jesus Vision Team with his Holy Spirit.🙏🙏
Praise the lord , brother Baiju why did the people of Noah's time have to wait till Christ to get salvation why couldn't they get before?
യേശു മരിച്ചത് മനുഷ്യരുടെ രക്ഷക്കുവേണ്ടി ആണ്
ആദത്തിൽ കൂടെ വന്ന പാപം മനുഷ്യരിൽ നിന്ന് മാറ്റുകയാണ് യേശുവിന്റെ ക്രൂരിശു മരണത്തിലൂടെ ചെയ്തത് അപ്പോൾ അത് ആ സമയം ജീവനോടെ ഉള്ളവർക്കു വേണ്ടി മാത്രം അല്ലാ വിശ്വാസത്തിൽ മരിച്ച എല്ലാ വ്യക്തികൾക്കും ഉള്ളതാണ് അല്ല എങ്കിൽ ആ ബലിക്കു യാതൊരു അർദ്ധവോം ഇല്ലാതെ ആവും
അങ്ങനെ എങ്കിൽ അവരെ സുവിശേഷം അറിയിക്കണം കാരണം സുവിശേഷത്തിൽ കൂടെ ആണ് രക്ഷ ലഭിക്കുന്നത്
മാത്രം അല്ല യേശുവിലൂടെ അല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുകയില്ല
യോഹന്നാൻ 14:6 യേശു അവനോട് ഞാൻതന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.
ഈ വചനത്തിൽ കൂടെ നമ്മുക്ക് മനസിലാകും
ഇനി യേശു പാതാളത്തിൽ ഇറങ്ങി എന്നതിന് തെളിവ്
അഥവാ ക്രിസ്‌തുവിനെ മരിച്ചവരില്‍നിന്ന് ഉയര്‍ത്താന്‍ പാതാളത്തിലേക്ക് ആര് ഇറങ്ങും എന്നും പറയരുത്.
റോമാ 10 : 7
ഇതിൽ യേശു പാതാളത്തിൽ ചെന്നു എന്ന് മനസിലാക്കാൻ സാധിക്കും. ക്രിസ്‌തുവിനെ പാതാളത്തിൽ നിന്ന് ആര് ഉയർത്തും എന്ന സംശ്യം ഉണ്ടാവരുത് എന്നാണ് പറയുന്നത് അതിൽ നിന്ന് യേശു പാതാളത്തിൽ പോയി എന്ന് മനസിലാകം
ഇനി അത് പീഡന്നതിനു ആണ് എന്ന് പറയാൻ പറ്റില്ല കാരണം
യേശു പുളിച്ച വീഞ്ഞു കുടിച്ചശേഷം: “നിവൃത്തിയായി” എന്നു പറഞ്ഞു തല ചായിച്ച് ആത്മാവിനെ ഏല്പിച്ചുകൊടുത്തു
യോഹന്നാന്‍ 19 : 30
ഇവിടെ കാണാം എല്ലാം നിർവൃതി ആയി എന്ന് ഭൂമിയിൽ മനുഷ്യരുടെ മുന്നിൽ എല്ലാം നിർവൃതിആയി എങ്കിൽ പിന്നെ എന്തിനാണ് പാതാളത്തിൽ പോയി പീഡ അനുഭവികുന്നത്
മാത്രം അല്ല സാത്താനെ ശാസിച്ചു പുറത്താക്കുന്ന യേശുവിനെ സാത്താൻ പിഡിപിച്ചു എന്ന് പറയുബോൾ തന്നെ യേശുവിനെ ഒന്നും അല്ലാതാകുവാന് ചെയുന്നത്
എന്തായാലും യേശുവിനെ സ്നേഹിക്കുന്ന ഒരു വ്യക്തിക്കു അത് സാധിക്കില്ല
ഇനി എന്താണ് നിർവൃതി ആയത് എന്ന് നോക്കാം
മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ,
തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.
എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
യോഹന്നാന്‍ 3 : 14-16
യേശുവിന്റെ ബലിയെ ആണ് അത് കാണിക്കുന്നത്
വേറെ തെളിവ്
ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ.
മത്തായി 20 : 28
ഇതിലൂടെ മനസിലാകും യേശു ഭൂമിയിൽ വന്നതിന്റെയും മുകളിൽ പറഞ്ഞ വചനത്തിലെ നിർവൃതി എന്താനും
യേശു പാതാളത്തിൽ വചനം പറഞ്ഞു എന്നതിന്റെ തെളിവാണ്
ഇതിങ്കൽ ആശ്ചര്യപ്പെടരുത്; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു”
യോഹന്നാൻ 5:28
ഇതിൽ നിന്ന് യേശു പാതാളത്തിൽ സുവിശേഷം പറഞ്ഞു എന്നതിന്റെ തെളിവാണ്
കല്ലറയിൽ ഉള്ളവർ എന്ന് പറയുബോൾ മരിച്ചവരെ ആണ് അല്ലാതെ ജീവനോടെ ഉള്ളവർ ഒരിക്കലും ആവില്ല മാത്രം അല്ല അവർ ഭൂമിയിൽ അല്ല അതിൽ നിന്ന് മനസിലാകും യേശു പാതാളത്തിൽ പോയി എന്ന്
Sathya suvishathinayi stothram
Praise the Lord. 🙌🙌. ദുരു പദേശകരുടെ പഠിപ്പിക്കലിനു എതിരെ സത്യവചനത്തിന്റെ പൊരു ലുകൾ ഗ്രീക്ക് മൂലഗ്രന്ഥ അടിസ്ഥാനത്തിൽ സകല ജനത്തിനും വെളിപ്പെടുത്തി തരുവാൻ തക്ക രീതിയിൽ ബ്രദർ നു ജ്ഞാനം നൽകിയ കർത്താവായ യേശുക്രിസ്തുവിനു കോടാനുകോടി നന്ദി പറയുന്നു. ക്രിസ്തു വിനുവേണ്ടി ശക്തമായി സംസാരിക്കുവാൻ
സാക്ഷ്യം നിൽക്കുവാൻ Jesus Vision മിനിസ്ട്രി യെ കർത്താവു കൂടുതൽ അനുഗ്രഹിക്കട്ടെ.
നാം ഇനിമേൽ തെറ്റിന്റെ വഞ്ചനയിൽ പെടുത്താൻ മനുഷ്യർ കൗശലപൂർവ്വം നൽകുന്ന വക്രതയാർന്ന ഉപദേശങ്ങളുടെ കാറ്റിൽ ആടിയുലയുകയും തൂത്തെറിയപ്പെടുകയും ചെയ്യുന്ന ശിശുക്കളാകരുത്. പ്രത്യുത സ്നേഹത്തിൽ സത്യം പറഞ്ഞു കൊണ്ട് ശിരസായ ക്രിസ്തുവിലേക്ക് എല്ലാ വിധത്തിലും നാം വളരേണ്ടിയിരിക്കുന്നു എഫേസോസ്4:14 :15
ആടുകളുടെ വേഷത്തിൽ വരുന്ന ചെന്നായ്ക്കളെ തിരിച്ചറിഞ്ഞു ദുരുപദേശങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ ഇനിയും അനേകരെ ശക്തിപ്പെടുത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു
എന്തെന്നാല്‍, ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേശുവിനെ ആരെങ്കിലും വന്നു പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്‌മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്‌താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക.
2 കോറിന്തോസ് 11 : 4
അപ്പസ്തോലിക ഉപദേശത്തോട് ചേർന്നുനിന്ന് വിജയം വരിയ്ക്കുന്നവരുടെ കൂട്ടത്തിലായിരിക്കാനും ക്രൂശിലെ പൂർണ രക്ഷയെക്കുറിച്ച് അനേകരെ ബോധ്യപ്പെടുത്താനും ഇടയാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.. 🙏🏻🙏🏻
നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്‍മ ഭാവിക്കാന്‍ എനിക്ക് ഇടയാകാതിരിക്കട്ടെ. അവനെപ്രതി ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു.
ഗലാത്തിയാ 6 : 14
മക്കൾ ജഡ രക്തങ്ങളോടു കൂടിയവർ ആകകൊണ്ട് അവനും അവരെപ്പോലെ ജഡ രക്തങ്ങളോടു കൂടിയ വനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒ ക്കെയും വിട്ടു വിച്ചു (എബ്രാ 2:14, 15)
മരിക്കുവാൻ വേണ്ടി മാംസരക്തങ്ങളോടു കൂ ടി യവനായി അവിടന്ന് ജനിച്ചത്, മരണത്തിന്റെ അധികാരിയായ പിശാചിനെ തെറ മരണത്താൽ നീക്കിക്കളയുവാനാണ്
Praise the lord🙏🏻
കുഞ്ഞുങ്ങളേ, ഇത് അവസാന മണിക്കൂറാണ്. അന്തിക്രിസ്‌തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജക്രിസ്‌തുമാര്‍ പ്രത്യക്‌ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാനമണിക്കൂറാണെന്ന് അതില്‍നിന്നു നമുക്കറിയാം.
1 യോഹന്നാന്‍ 2 : 18
ചില ഉപദേശങ്ങൾ കേൾക്കുമ്പോൾ അത് ദുരുപദേശം ആണെന്ന് തിരിച്ചറിയാൻ പരിശുദ്ധാത്മാവ് നമുക്ക് കൃപ നൽകിയിട്ടുണ്ട് . ആ ദുരുപദേശങ്ങൾക്കെതിരെ വചനത്താൽ മറുപടി നൽകിയ Br നെ ദൈവം അനുഗ്രഹിക്കട്ടെ.
ആത്‌മാവോ ടുകൂടെചെന്ന് അവന്‍ ബന്‌ധനസ്‌ഥരായ ആത്‌മാക്കളോടു സുവിശേഷം പ്രസംഗിച്ചു.
1 പത്രോസ് 3 : 19
എന്തെന്നാല്‍, ശരീരത്തില്‍ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്‌മാവില്‍ ദൈവ ത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണു മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്.
1 പത്രോസ് 4 : 6
വചനഭാഗങ്ങൾ വ്യക്തമായി കർത്താവ് സുവിശേഷം തന്നെയാണ് പ്രസംഗിച്ചതെന്ന് പറയുന്നു.
❤ജിയോയല്ല എത്തിസലാത്തോ ഒപ്ടസോ ആയാലും ശരി യേശുവിനെതിരേ ദുരുപദേശം കൊണ്ടുവരുന്നവരെ ഞങ്ങ എയർ ടെല്ലാക്കും, ങ്ഹാ😅
Whatever God hide from let it be .why we want dig it out
സത്യ ഏകദൈവത്തിനെതിരെ വരുന്ന സാധാരണക്കാരെ തെറ്റിധരിപ്പിക്കുന്ന ഇത്തരക്കാരിൽ നിന്ന് അനേകം ആത്മാക്കളെ തിരിച്ചറിവിലെക്ക് നടത്താൻ ദൈവം ബ്രദറിനെകൃപയാൽ നടത്തട്ടെ
യേശു തന്റെ ക്രൂശുമരണത്തിലൂടെ എല്ലാം പൂർത്തിയാക്കി എന്ന് ബൈബിൾ വെക്തമായി പറയുമ്പോൾ അത് അങ്ങനെ അല്ല മരണത്തിന് ശേഷം പാതാളത്തിൽ പോയി വീണ്ടും യേശു പീഡനമെറ്റു...എന്ന് പറയുന്നത് വിഡ്ഢിത്തരം ആണെന്ന് geoismൽ പെട്ടുപോയവർ മനസിലാക്കേണ്ടിയിരിക്കുന്നു.....
ശിഷ്യന്‍മാര്‍ പുറപ്പെട്ട്, ജനങ്ങളോട് അനുതപിക്കണമെന്നു പ്രസംഗിച്ചു.
അനേകം പിശാചുക്കളെ പുറത്താക്കി; അനേകം രോഗികളെ തൈലംപൂശി സുഖപ്പെടുത്തി.
മര്‍ക്കോസ് 6 : 12-13
ഭൂമിയിൽ വെച്ച് ശിഷ്യന്മാർ പോലും പിശാചുകളെ പുറത്താക്കി യേശുവിന്റെ നാമത്തിൽ ആ യേശു പാതാളത്തിൽ പോയി പിശാചിന്റെ അടി കൊണ്ടു അത്രേ... 🥴🥴
biblical തെളിവുകൾ വെച്ച് ഈ സിദ്ധാന്തങ്ങളെ പൊളിച്ച @yehoshua ministry യെ ദൈവം ഇനിയും ഉയർത്തട്ടെ...🙏
കൂടുതൽ ആത്മാകളെ രക്ഷിക്കുവാൻ സാധിക്കട്ടെ 🙏👍🔥
People who are called for this end time ministry has clear understanding and they understand the context. So don't waste your time to find faults of others . Better focus on your ministry.
in end time some minitries will come like this saying Jesus was tormented by satan...
So who is the most powerful???!
According to geoism Satan have power over God...
So who is the actual God??
ആടിന്റെ വേഷത്തിൽ വന്ന് ജനത്തെ ദുരുപദേശങ്ങൾ പഠിപ്പിച്ചു ദൈവമക്കളെ വഴിതെറ്റിക്കുന്ന ചെന്നായിനെ തിരിച്ചറിയാനും, സത്യം ബോധ്യപ്പെടാനും ഈ ക്ലാസ്സ് വളരെ സഹായിച്ചു
അതുപോലെ തന്നെ, നിക്കൊളാവോസ് പക്‌ഷക്കാരുടെ പ്രബോധനങ്ങളെ മുറുകെപ്പിടിക്കുന്നവരും അവിടെയുണ്ട്.
അതുകൊണ്ട് അനുതപിക്കുക; അല്ലെങ്കില്‍, നിന്റെ അടുത്തേക്കു ഞാന്‍ ഉടനെ വന്ന് എന്റെ വായിലെ വാള്‍കൊണ്ട് അവരോടു പോരാടും.
വെളിപാട് 2 : 15,16
ദൈവവചനത്തെ സ്വന്തം തോന്നലുകൾക്കനുസരിച്ചു വ്യാഖ്യാനിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് അപമാനിക്കുന്നവനെ ഇപ്പോൾത്തന്നെ അനുതപിച്ചു കർത്താവിനോട് ഐക്യപ്പെട്ടുകൊള്ളൂക....
ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്‌തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
ഗലാത്തിയാ 1 : 8
Br ദൈവം അനുഗ്രഹിക്കട്ടെ
സത്യവചനം ലോകത്തെങ്ങും നിറയട്ടെ
അപ്പസ്തോല ഉപദേശത്തിൽ മുന്നോട്ടു പോകുവാൻ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻✝️
ദൈവം തന്റെ ദാസരിലൂടെ ഇന്നും ജീവിക്കുന്നു Ameen ✝️
Brother. E vachana pakam. Ethra nannayi. Paranju thannayhinu. Nannni
വാസ്‌തവത്തില്‍ മറ്റൊരു സുവിശേഷമില്ല; എന്നാല്‍, നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്‌തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്.
ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്‌തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
ഗലാത്തിയാ 1 : 7-8
വചനത്തെ തെറ്റായി പഠിപ്പിച്ച് വഴി തെറ്റിക്കുന്ന അനേകർ ഇന്ന് ഉണ്ട്
Bible അടിസ്ഥാനത്തിൽ യേശു വലിയവൻ എന്ന് കാണിച്ച് ബ്രദറിന് നന്ദി യേശുവിലൂടെയാണ് രക്ഷ അല്ലാതെ മറ്റൊരു രക്ഷയും ഇല്ല കർത്താവിന് ഉള്ള മഹത്വം കർത്താവിന് നമ്മൾ കൊടുക്കണം
ഇതുപോലുള്ള ദുരുപദേശങ്ങൾക്കെതിരെ ഇനിയും ശക്തമായി വചന അടിസ്ഥാനത്തിൽ ക്ലാസ് എടുക്കാൻ സർവ്വശക്തനായ ദൈവം ബ്രദറിനെ ബലപ്പെടുത്തട്ടെ. Thank you Jesus🙏🙏🙏 God bless you brother
സുവിശേഷമല്ലാതെ യേശുക്രിസ്തു വേറെ എന്ത് സംസാരിക്കാനാണ്. സാമാന്യ ബോധമുണ്ടെങ്കിൽ ആർക്കും അത് മനസിലാക്കാവുന്നതാണ്. ജിയോ നസത്തിന് അത്ര പിടി കിട്ടാതെ പോയി. ഡെമനിക് പ്രബോധനങ്ങൾ അവസാനിപ്പിച്ച് ക്രിസ്തീയ വിധേയത്വത്തിൽ പോകുന്നവനെകർത്താവ് പിശാചിൽ നിന്നും വീണ്ടെടുക്കും.
പിശാചു തന്‍റെ ഇഷ്ട നിര്‍വ്വഹണത്തിനുവേണ്ടി അവരെ അടിമകളാക്കിയിട്ടുണ്ടെങ്കിലും, അവർ സുബോധം വീണ്ടെടുത്ത് ആ കെണിയില്‍നിന്നു രക്ഷപ്പെട്ടേക്കാം.
2 തിമോത്തേയോസ് 2 : 26
Praise the Lord, പ്രസംഗിച്ചു എന്ന് ബൈബിളിൽ കാണപ്പെടുമ്പോൾ സുവിശേഷം അല്ലാതെ മറ്റെന്താണ് പ്രസംഗിക്കാൻ ഉള്ളത്.
1 പത്രോസ് 4 : 6
എന്തെന്നാല്‍, ശരീരത്തില്‍ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്‌മാവില്‍ ദൈവത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണു മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്.
ഈ വചനടിസ്ഥാനത്തിൽ യേശു പാതാളത്തിൽപോയി സുവിശേഷം അറിയിച്ചു എന്നത് വ്യക്തമല്ലേ.
അതുപോലെ തന്നെ
1 യോഹന്നാന്‍ 3 : 8
പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്‌ഷനായത്.
ഇവിടെ പിശാചിന്റെ പ്രവർത്തികളെ നശ്ശിപ്പിക്കാൻ ആണ് യേശുവിനെ ദൈവം അയച്ചിരിക്കുന്നത് എന്ന് പറയുമ്പോൾ പാതാളത്തിൽ വച്ച് യേശുവിനെ / യേശുവിന്റെ ആത്മാവിനെ പിശാച് പീഡിപ്പിച്ചു എന്ന് എങ്ങനെ പറയാൻ സാധിക്കും. വചനത്തെ വളച്ചൊടിച്ചു വചനവിരുദ്ധമായി സംസാരിക്കുന്നവരുടെ മുന്നിൽ നിന്ന് നിർഭയമായി കൃപയാൽ
പരിശുദ്ധത്മാവ് ഈ ക്ലാസ്സിലൂടെ വചനത്തിന്റെ പൊരുളുകൾ വെളിപ്പെടുത്തിതന്നതിനു നന്ദി പറയുന്നു. Thank you Br..
for valuable message 🙌🏻
Thank you Jesus 🙏🏻
ഈ വീഡിയോ ജിയോ ബ്രദറിൻ്റെ പേരും നാസരത് മിനിസ്ട്രി പേരിലും ഇറക്കിയിരിക്കുന്നത് താങ്കളുടെ വീഡിയോ എല്ലാവരും കാണാൻ ഷോർട്ട് കട്ട് ആണ്. കാരണം നാസറത് മിനിസ്ട്രി ഒരു വലിയ subscribers ഉള്ള ചാനൽ ആണ്. അസൂയക്കു മരുന്ന് നാസറത്ത് മിനിസ്ട്രി യുടെ ഡെലിവറൻസ് ശുശ്രൂഷയിൽ കൂട്. എല്ലാം ഓക്കേ ആകും.
ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍; വിനാശത്തിലേക്കു നയിക്കുന്ന വാതില്‍ വിസ്‌തൃതവും വഴി വിശാലവുമാണ്; അതിലേ കടന്നുപോകുന്നവര്‍ വളരെയാണുതാനും.
എന്നാല്‍, ജീവനിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം.
മത്തായി 7 : 13-14
പ്രീയപ്പെട്ടവരെ എല്ലാ ആത്മക്കളേയും നിങ്ങൾ വിശ്വസിക്കരുത് ആത്മാക്കളെ പരിശോധിച്ച് അവ ദൈവത്തിൽ നിന്നാണ്ടണോഎന്ന് വിവേചിക്കുവിൻ പ വ്യാജ പ്രവാചകൻമാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു 1 യോഹന്നാൻ4::1 ബ്രദറിന്റെ ഈ ക്ലാസ് എല്ലാവർക്കും അനുഗ്രഹ പ്രദമാകട്ടെ 🙏🙏
പാപം ചെയ്യുന്നവന്‍ പിശാചില്‍ നിന്നുള്ളവനാണ്, എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്. പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേ ണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്‌ഷനായത്.
1 യോഹന്നാന്‍ 3 : 8
പിശാചിന്റെ പ്രവർത്തികൾ നശിപ്പിക്കാൻ വേണ്ടിയാണ് കർത്താവായ യേശു ക്രിസ്തു വന്നത് എന്ന് വചനത്തിലൂടെ സ്പഷ്ട്ടമാണ്,
എന്നാൽ "സുവിശേഷം" എന്ന പേരിൽ Geo എന്ന അദ്ദേഹം സുവിശേഷകൻ എന്നാ നിലയിൽ പ്രഥമാസ്ഥാനിയായ യേശു ക്രിസ്തുവിനു പകരം bible importance ഇല്ലാത്ത വ്യക്തികളുടെ മാസ്മരിക ശക്തികളെ കുറിച്ചു വളരെ വാചാലമാക്കുന്നു(Queen of hell) അപ്പോൾ ഇത്തരം സുവിശേഷം യഥാർത്ഥത്തിൽ ഒരു വിശ്വസിയുടെ മനസ്സിൽ കുത്തി വെയ്കപ്പെടുന്നത് ദുരുപദേശം എന്നത് സ്പഷ്ട്ടമാണ്.
അത്കൊണ്ട് ഇത്തരം ദുരുപദേശകരിൽ നിന്ന് വിഗ്രഹങ്ങളിൽ നിന്നെന്നപോലെ ഓടിയകലുവിന്
എല്ലാറ്റിനും ഉപരിയായി ക്രിസ്തുവിനു മുന്ന്സ്ഥാനം നൽകുവിൻ
കർത്താവാണ് ഏക രക്ഷകൻ
Thanks for valuable class Baiju br
God bless more and more ahead
തെറ്റായ ദുരുപദേശങ്ങൾ വചനത്തിനെതിരായി വന്നപ്പോൾ വചനം കൊണ്ട് തന്നെ നേരിട്ട്, വചനത്തിന്റെ തെളിവുകളാൽ ദുരുപദേശത്തിൽ നിന്ന് അനേക ആത്മാക്കളെ മാറ്റി സത്യ വചനത്താൽ ഇനിയും നേടാൻ ബ്രദറിനെ ദൈവം കൃപയാൽ നടത്തട്ടെ... 🙌
വളരെ ഏറേ സത്യവസ്ഥയായ സുവിശേഷ പ്രസംഗമാണ് പ്രിയ ബ്രദറിലൂടെ ലഭിച്ചത്
അപ്പോസ്ഥല ഉപദേശത്തിന് യോജിക്കുന്നവയും ദൈവത്മാവിന്റെ ഉൾകാഴ്ച്ചയും ഇതിന് സാക്ഷ്യം നിൽക്കുന്നു
Geo നസ്രത്ത് കാരൻ പ്രചരിപ്പിക്കുന്ന പഠിപ്പീരുകൾ തീർത്തും ഇതിന് വിപരീതമാണ് അനേകരെ വഴിതെറ്റിപ്പിയ്ക്കാൻ ഇടായാകുന്നുണ്ട്
ഇത് മുന്നിൽ കണ്ടു കൊണ്ട് അപ്പോ സ്ഥലനായ പൗലോസ് വളരെ വ്യക്തമായി ഗാലാത്യ ലേഖനത്തിൽ പറയുന്നതു പോലെ
ക്രിസ്‌തുവിന്റെ കൃപയില്‍ നിങ്ങളെ വിളിച്ചവനെ നിങ്ങള്‍ ഇത്ര പെട്ടെന്ന് ഉപേക്‌ഷിക്കുകയും വ്യത്യസ്‌തമായ ഒരു സുവിശേഷത്തിലേക്കു തിരിയുകയും ചെയ്യുന്നതില്‍ എനിക്ക് ആശ്‌ചര്യം തോന്നുന്നു.
വാസ്‌തവത്തില്‍ മറ്റൊരു സുവിശേഷമില്ല; എന്നാല്‍, നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്‌തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്.
ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്‌തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
ഞങ്ങള്‍ നേരത്തേനിങ്ങളോടു പറഞ്ഞപ്രകാരം തന്നെ ഇപ്പോഴും ഞാന്‍ പറയുന്നു, നിങ്ങള്‍ സ്വീകരി ച്ചസുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
ഗലാത്തിയാ 1:6-9
ദൈവത്തെ നീന്നോ അവനന്നോ വിളിക്കാൻ പാടില്ല നമ്മൾ നമ്മളുടെ അപ്പന് നീ എന്ന് പറയുമോ ദൈവത്തിന് ആ വില പോലുമില്ലേ
20 ബൈബിളോളം നോക്കി പഠിപ്പിച്ചു എന്ന് പറഞ്ഞ ബ്രദറിന് എവിടുന്നാണ് നോക്കിയെടുത്തു എന്നുള്ളതിനുള്ള തെളിവ് സഹിതം അത് കാണിച്ചു തരികയും വചനത്തിന്റെ അടിസ്ഥാനത്തിൽ ദുരുപദേശർക്കുള്ള മറുപടി തരികയും യേശുക്രിസ്തുവിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് ഈ ക്ലാസ് ഈ ക്ലാസ് വളരെ അനുഗ്രഹപ്രദമായി തോന്നുന്നു പല അറിവുകളും ഇതിൽ നിന്ന് ലഭിച്ചു
Praise the lord
ഇത്രേം ശക്തമേറിയ വചനം നൽകിയ ദൈവത്തിന് നന്ദി.
ശക്തമേറിയ ദുരൂപദ്ദേശത്തിലൂടെ ആളുകളെ വഴി തെറ്റിച്ച് ചിലർ നടക്കുമ്പോ അത് എത്ര മാത്രം തെറ്റാണ് എന്ന് വചനം വെച്ച് തെള്ളിയിച്ച class ആണ് ഇത്.
ഭൂമിയിൽ മനുഷ്യനായി നിന്നപ്പോ പോലും നിത്യവും യേശുവിൻ്റെ അധരത്തിലൂടെ വന്നത് സുവിശേഷം തന്നെ ആണ്.
ക്രൂശിതനായതിനു ശേഷം പാതാളത്തിലേക്ക് ഇറങ്ങിയിട്ട് പ്രസംഗിച്ചതും സുവിശേഷം തന്നെ ആണ്.
എന്തെന്നാല്‍, ശരീരത്തില്‍ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്‌മാവില്‍ ദൈവത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണു *മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്.*
1 പത്രോസ് 4 : 6
ദൈവത്തെ പീഡിപ്പിക്കാൻ മാത്രം സാത്താൻ വളർന്നുവോ എന്ന്, പാതാളത്തിൽ യേശു പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്നവർ ചിന്തിക്കണം.
കാരണം ഈ സാത്താൻ തന്നെ ആണ് ജോബിനെ പീഡിപ്പിക്കുന്നത്തിന് വേണ്ടി ദൈവത്തോട് അനുവാദം ചോദിക്കുന്നത്.
പിന്നെ പിശാച് ബാധിച്ച യുവാവിനെ ശാസിക്കുമ്പോൾ ചിലർ കെട്ടി പൊക്കുന്ന സാത്താൻ ഭയന്ന് ഓടി പൊക്കുന്നുണ്ട്.
യേശുവിൻ്റെ വാക്ക് കേട്ട് ഭയന്ന സാത്താൻ യേശുവിനെ പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ അത് ഏത് logic ആണ് ?
എന്റെ ജനമേ, *കല്ലറകള്‍തുറന്നു നിങ്ങളെ ഞാന്‍ ഉയര്‍ത്തുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് നിങ്ങള്‍ അറിയും.*
എസെക്കിയേല്‍ 37 : 13
ഈ വചനത്തിൽ നിന്നും മനസിലാകും ആ സമയം അവിടെ ഉണ്ടായ വ്യക്തികൾ യേശുവിൻ്റെ സുവിശേഷം വിശ്വസിച്ചു എന്ന്.
അവർ യേശുവിനോട് കൂടെ ഉയർക്കുകയും ചെയ്തു.കാരണം ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരുവനെ സ്വർഗ്ഗ രാജ്യം ലഭിക്കത്തൊള്ളൂ.
ദൈവമാണെങ്കിൽ എന്തിനാണ് പാതാളത്തിലേക്ക് പോയത് എന്ന് ചോദിച്ചാൽ:- യേശുവിൻ്റെ ജനനം മുതൽ ഉള്ള ഓരോ കാര്യങ്ങളും അത് പ്രവചനങ്ങൾ ആണ്.
കല്ലറകൾ തുറന്നുള്ള ഉയർപ്പും അത് ഒരു പ്രവചനം ആയിരുന്നു.
ദൈവ വചനoശരിയായ രീതിയിൽ പഠിപ്പിച്ച ബ്രദറി നെദൈവം അനുഗ്രഹിക്കട്ടെ റോമ: 6 / 22. എന്നാൽഇപ്പോൾ നിങ്ങൾ പാപത്തിൽ നിന്നും മോചിതരായി ദൈവത്തിന് അടിമകളായിരിക്കുകയാൽ നിങ്ങൾക്കു ലഭിക്കുന്നതു വിശുദ്ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ് പാപത്തിന്റെ വേതനം മരണമാണ്🙏 യേശുവേ നന്ദി യേശുവേ സ്ത്രോത്രം
സത്യം പറയുന്ന അധരം എന്നേക്കും നിലനിൽക്കും; വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുള്ളു.
( സദൃശ്യവാക്യങ്ങൾ 12 : 19 )
ദൈവ കൃപ ഇല്ലാതെ സ്വന്തബുദ്ധിയിൽ വചനത്തെ വളച്ചൊടിച്ചാൽ അവന്റെ അവസ്ഥയും ഇതുതന്നെയാകും....ഇതുപോലുള്ള കൾട്ടുകൾക്കെതിരെ വചനമാകുന്ന വാൾ കൊണ്ട് പോരാടുന്ന ഈ മിനിസ്ട്രിയെ ദൈവം സമൃധിയായി അനുഗ്രഹിക്കട്ടെ....
ആമ്മേൻ praise the lord...
കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോ ഭാഗങ്ങളിലേക്ക് ഇറങ്ങി എന്ന് വരുന്നില്ലയോ? ഇറങ്ങിയവൻ സകലത്തെയും നിറയ്ക്കേണ്ടതിന് സ്വർഗ്ഗാതി സ്വെർഗത്തിന് മീതെ കയറിയവനുമാകുന്നു 🔥എഫെസ്യർ ❤4/9-10❤
അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങി പോകുവാൻ തക്കവിധം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും🔥എഫെസ്യർ 🔥4/14-16🔥
ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോട് ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവനു വരുത്തും. ഈ പ്രവചനപുസ്തകത്തിലെ വചനത്തിൽനിന്ന് ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവനുള്ള അംശം ദൈവം നീക്കിക്കളയും.
ഇതു സാക്ഷീകരിക്കുന്നവൻ: “അതേ, ഞാൻ വേഗം വരുന്നു” എന്ന് അരുളിച്ചെയ്യുന്നു; ആമേൻ, കർത്താവായ യേശുവേ, വരേണമേ.
വെളിപ്പാട് 22:18-20
ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി.
കൊളോസോസ് 2 : 15