Siddique 45 | Charithram Enniloode 2216 | Safari TV

Поделиться
HTML-код
  • Опубликовано: 2 окт 2022
  • Siddique 45 | Charithram Enniloode 2216 | Safari TV
    #CharithramEnniloode #SafariTV #Siddique #MalayalamCinema
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 259

  • @rhbrothers2000
    @rhbrothers2000 Год назад +264

    45 എപ്പിസോഡ് മുടങ്ങാതെ കണ്ടവർ ഉണ്ടെങ്കിൽ ബാ 😍

    • @jamshivp2512
      @jamshivp2512 Год назад

      Ofcourse 👍

    • @vipinns6273
      @vipinns6273 Год назад +4

      2216 ഉം കണ്ടതാ 😄.

    • @SabuXL
      @SabuXL Год назад +4

      ഞാൻ ദാ കണ്ടു കഴിഞ്ഞു ചങ്ങാതീ എല്ലാം 👍🏼.
      പക്ഷേ ആദ്യമായാണ് പോസ്റ്റ് ചെയ്തപ്പോൾ തന്നെ കാണുന്നത്. സാധാരണ രാവിലെ അഞ്ചു മണിക്ക് ഉണർന്ന് കൊച്ചു പ്രാർത്ഥന നടത്തി പ്രഭാത കർമ്മങ്ങൾക്ക് ഒപ്പമാണ് കാണുക. രാത്രി കണ്ടാൽ ഉറങ്ങാൻ വൈകി പോകും. കാരണം എനിക്ക് കമൻ്റ് ഇടുന്ന ഒരു ശീലം ഉണ്ട്. അവലോകനവും മറ്റു കമൻ്റുകൾക്ക് മറുപടിയും നല്കി കഴിയുമ്പോൾ വൈകും. പിന്നെ എപ്പിസോഡിലെ വിഷയങ്ങൾ കുറച്ച് നേരം കൂടി സമയം അപഹരിക്കും. ഫലത്തിൽ പന്ത്രണ്ട് കഴിയും ഉറക്കം പിടിക്കുമ്പോൾ.
      👍🏼😎

    • @MsRoshith
      @MsRoshith Год назад

      👋🏻

    • @tomaskareem7717
      @tomaskareem7717 Год назад

      Siddique ❤❤❤❤❤

  • @ganeshkraghav2314
    @ganeshkraghav2314 Год назад +46

    Episodes ഇന്ന് തീരുകയാണോ എന്ന് കരുതി അല്‍പം ചങ്കിടിപ്പോടെയാണ് അവസാനം വരെ കണ്ടത്..
    ആദ്യ episode മുതല്‍ ഇദ്ദേഹം പറഞ്ഞ മുഴുവന്‍ സംഭവങ്ങളും മനസിലൂടെ മിന്നിമറഞ്ഞുകൊണ്ടേ ഇരുന്നു.
    വീട്ടുകാരുടെ ''കന്നാസ്'' ഇന്ന് ബോളിവുഡ് ഡയറക്ടര്‍ വരെ ആയ സംഭവ ബഹുലമായ ജീവിതം..♥♥

  • @kunjukuttys426
    @kunjukuttys426 Год назад +20

    Sir നിങ്ങളുടെ പഴയ സിനിമകളിൽ ഞങ്ങൾക്ക് ഫീൽ ചെയ്യുന്ന ജീവിതവും ഇമോഷൻസും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് കുറേ പണചാക്കുകളുടെ കഥ എടുത്ത് ഞങ്ങളിൽ നിന്ന് അകന്നത് പോലെ തോന്നുന്നു. അന്നത്തെ സിനിമകളിൽ നിഷ്കളങ്കമായ ഒരുപാട് കോമഡികൾ ഉണ്ടായിരുന്നു. ഇന്ന് അതൊന്നും ഇല്ല. അതാണ് പ്രശ്നം.

  • @nizamali6266
    @nizamali6266 Год назад +68

    "ഞാനും ലാലും " അതില്ലാതെ ഒരു എപ്പിസോഡും ഇല്ല 😍😍

    • @jyothirmayee100
      @jyothirmayee100 Год назад +3

      അവർ രണ്ടുപേരും ഒരുമിച്ചുണ്ടായിരുന്നപ്പോളുള്ള കഥകൾ അങ്ങനെ തന്നെയല്ലേ പറയാൻ പറ്റൂ? അതിശയോക്തി ഉണ്ടാക്കേണ്ട കാര്യമുണ്ടോ 💙

  • @nas_07
    @nas_07 Год назад +52

    45 )o എപ്പിസോഡ് വരെ കൂടെ വന്നവർ ആരൊക്കെ
    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajeeshvk2875
    @rajeeshvk2875 Год назад +15

    ഏത് റിവ്യൂനെയും അതിജീവിക്കാനുള്ള കഴിവ് സാറിന് ഉണ്ട്
    താങ്കളുടെ സ്വസിദ്ധ മായ ശൈലിയിൽ സിനിമ ചെയ്താൽ അത് വൻ വിജയമാകും
    ഇനിയും ഒരുപാട് വിജയങ്ങൾ ഉണ്ടാവട്ടെ

  • @mashoodabdullah
    @mashoodabdullah Год назад +83

    ഇന്ന് ഒരു സിനിമ കാണണമെങ്കിൽ ഒരാൾക്ക് 200-300 രൂപയാണ് ചിലവ്..അതുകൊണ്ട് പ്രേക്ഷകർ എല്ലാ സിനിമകൾക്കും തല വെച്ചു കൊടുക്കുന്ന ശീലം മാറ്റി അതാണ് ഒരു വലിയ കാരണം..പണ്ട് അങ്ങനെയല്ല ചെറിയ ചിലവിൽ സിനിമ കാണാം അത് പോലെ ബി ക്ലാസ് തിയേറ്ററുകൾ എന്ന സംവിധാനം തന്നെ ഇല്ലാതായി...ഗൾഫ് നാടുകളിൽ സാധാരണക്കാർക്ക് ഇപ്പൊൾ തീയേറ്ററിൽ പോയി സിmമ കാണുക എന്നത് തീകച്ചും അപ്രാപ്യമാണ്..അവിടെയൊക്കെ ഇപ്പോള് multiplex മാത്രമേ ഉള്ളൂ...very expensive

    • @roby-v5o
      @roby-v5o Год назад

      👍👍👍

    • @surendrannair6465
      @surendrannair6465 Год назад +3

      Recently in mumbai for a day all multiples reduced their fees minimum for an experiment and all multiplexes got packed audience
      What u said is 100% right

    • @kumareg5678
      @kumareg5678 Год назад

      Yes

    • @bimalroy8606
      @bimalroy8606 Год назад +4

      Not at all right because 25years back tickets charges was 25 those days rice price 7 rs recently it's 50rs and tickets charges 175 so there no high price has taken , it's every indian thought process nothing else. If one who working any job, he thinking his wages should be hike and rest of things and product price should be less😂.

    • @bimalroy8606
      @bimalroy8606 Год назад

      @@curious_and_aesthetic only one thing I admit , popcorn as well as minarl water price , but rest of things I turn down because you said 1300 for 5 members ofcourse it gives you 2k or 4k clarity if you wanna ഇഞ്ചി മുട്ടായി you can choose local theatre that also available in tvm. tickets price also less than 😂multy Plex . You are indicated you want to have tea from 3star hotel and get price should be 10 rs for local tea shop തട്ടു കട 😂😂

  • @user.shajidas
    @user.shajidas Год назад +9

    പ്രേക്ഷകലനിൽ ഇപ്പോഴും സിദ്ധിക്കിൽ വിശ്വാസമുണ്ട് , നിരീക്ഷണം ,ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുക, ആശയം തനിയെ വരും ,കാലം മാറി , കഥ. മാറിയിട്ടില്ല ക്ലാസ്സിക്‌ സിനിമ സിദ്ധിക്കിൽ. നിന്നു ക്ലാസ്സിക്‌ സിനിമകൾ വരൻ. ഇരിക്കുന്നതേയുള്ളു എന്നു വിശ്വസിക്കുന്നു 🌹🌹❤️❤️🙏🙏

  • @swaminathan1372
    @swaminathan1372 Год назад +9

    സിദ്ദിഖ് സാറിൻ്റെ ജീവിതാനുഭവങ്ങൾ കേട്ടിരിക്കാൻ നല്ല രസമാണ്...🙏🙏🙏

  • @fahadguru
    @fahadguru Год назад +17

    പരാജയത്തിൻ്റെ ദുഃഖം കൂടെകൊണ്ടുനടന്നാൽ ഡിപ്രഷനിലേയ്ക്കും വിജയത്തിൻ്റെ സന്തോഷം കൂടെകൊണ്ടുനടന്നാൽ അഹങ്കാരത്തിലേയ്ക്കും നയിക്കും.

    • @appsjp8408
      @appsjp8408 Год назад +1

      ചുരുക്കത്തിൽ എന്തായാലും അടുത്തതിൽ നീങ്ങുക

    • @ismayilpv124
      @ismayilpv124 Год назад

      തത്വം 🤔

  • @jobykv1210
    @jobykv1210 Год назад +5

    ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകും. ഇദ്ദേഹത്തെ വിമർശിക്കുന്നവർ എല്ലാം എപ്പോഴും വിജയിച്ചവർ ആണോ,

  • @alanfernandes7760
    @alanfernandes7760 Год назад +21

    ബിഗ്‌ബ്രദർ പോലുള്ള ഗജേന്ദ്ര ഗുണ്ട് പരാജയപ്പെട്ടത് ആ സിനിമ മോശമായത് കൊണ്ട് തന്നെയാണ്.. അല്ലാതെ റിവ്യൂ മോശമായി പറഞ്ഞത് കൊണ്ടല്ല.. അത് മനസിലാക്കാതെ ഇനിയും ഇത് പോലുള്ള പടക്കംഗളുമായി സർ വരരുത് 🙏🙏

  • @ibrahimkoyi6116
    @ibrahimkoyi6116 Год назад +7

    നല്ല സിനിമ ആണെങ്കിൽ വിജയിക്കും എത്ര നെഗറ്റീവ് റിവ്യൂ വന്നാലും

  • @alwinmani9805
    @alwinmani9805 Год назад +14

    I watched all episodes. Sweet person Sidheeque ikka

  • @shaanvs3387
    @shaanvs3387 Год назад +21

    എന്ത് പറഞ്ഞാലും അവസാനം സോഷ്യൽ മീഡിയയിൽ റിവ്യൂ ഇടുന്നവരുടെ തലയിൽ ആണ് .paid റിവ്യൂ ഉണ്ടെന്നത് സത്യമാണ് .ബട്ട് ഒരു മോശം സിനിമ എത്ര നല്ല റിവ്യൂ ഇട്ടിട്ടും കാര്യമില്ല അത് വിജയിക്കില്ല . അതുപോലെ തിരിച്ചും .bigbrother ഒക്കെ നല്ല റിവ്യൂ ഇട്ട ചില ഓൺലൈൻ മീഡിയാസ് ഉണ്ടായിരുന്നു അതും വിശ്വസിച്ചു പടത്തിനു കേറിയിരുന്നെങ്കിലോ 😢

    • @vidhyarahul
      @vidhyarahul Год назад +1

      But there's a point in what he said.. movies which may get average run in theatres become utter flops due to initial days online reviews. Like Odiyan.. had it been not the social media era such movies would definitely have become average hits at least.

    • @chachchachus6693
      @chachchachus6693 Год назад +3

      ബാഡ് റിവ്യൂ കണ്ട് സിനിമയ കാണാൻ പോയാൽ നമ്മുടെ മൈൻഡിൽ അതായിരിക്കും കൂടുതൽ അതിൽ ചെറിയ കുറ്റങ്ങൾ കണ്ടാൽ പോലും മൊത്തത്തിൽ മോശമായി തോന്നും

  • @thowfeekvellezham1159
    @thowfeekvellezham1159 Год назад +12

    പ്രിയപ്പെട്ട സിദ്ദീഖ് സർ ഇനി ഉള്ള സിനിമകൾ ബോളിവുഡ് മാത്രം ചെയ്യുക, എനിക്ക് ഉറപ്പുണ്ട് അവിടെ നിങൾ വലിയ വിജയങ്ങൾ കൊയ്യും

  • @binishsoman824
    @binishsoman824 Год назад +6

    സിദ്ദിഖ് സാർ.. താങ്കൾ വലിയ താരങ്ങൾക്ക് വേണ്ടി സിനിമ ചെയ്യാതെ .. താങ്കളുടെ സ്വത സിദ്ധമായ ശൈലിയിൽ ഒരു സിനിമ ചെയ്യൂ.. വിജയം സുനിശ്ചിതം. 👍

  • @viswarajnc
    @viswarajnc Год назад +5

    പണ്ട് പറയുന്ന പോലത്തെ തമാശകൾ ഇപ്പൊ പറയണമെങ്കിൽ "political correctness , body shaming " എന്നീ നിയമങ്ങൾ ഒന്നും തെറ്റിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടി വരും. അതു കൊണ്ടു തന്നെ തമാശ യുടെ പല വകഭേദങ്ങളായ humour, wit, pun , slapstick , double entendre, mockery എന്നിവയൊക്കെ വേണ്ട അളവിൽ explore ചെയ്യാൻ content creators ന് കഴിയുന്നില്ല .. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു വരി എഴുതുക എന്നത് വലിയ challenge തന്നെയാണ്.

  • @mrboban5049
    @mrboban5049 Год назад +29

    ആസ്വാദന നിലവാരം നഷ്ം പെട്ട് ദന്തഗോപുര നിവാസികളായി സിനിമക്കാർ മാറിയതാണ് കാരണം

  • @skn2265
    @skn2265 Год назад +14

    അടുത്ത സിനിമക്ക് വേണ്ടി വെയ്റ്റിംഗ് 👍👍👍👍

  • @sajinsajin3308
    @sajinsajin3308 Год назад +2

    ഇഷ്ടപ്പെട്ട ഫീൽഡ് ❤അത് കൊണ്ട് തന്നെ കണ്ടുകൊണ്ടിരുന്നു നല്ല അനുഭവം ✋️

  • @kaniyar123
    @kaniyar123 Год назад +1

    ബാലകൃഷ്ണൻ, ഗോപാലകൃഷ്ണൻ, മത്തായി ചേട്ടൻ, ജോസൂട്ടി, അപ്പുകുട്ടൻ, രാമഭദ്രൻ, അഞ്ഞൂരാൻ, അച്ചാമ, കൃഷ്ണ മൂർത്തി, ജോസഫ്, അങ്ങനെ അങ്ങനെ പച്ചയായ കുറെ മനുഷ്യരുടെ കഥ പറഞ്ഞപ്പോൾ അതിനൊരു ജീവൻ ഉണ്ടായിരുന്നു പലർക്കും അത് കണക്ട് ചെയ്യാൻ പറ്റി. താങ്ങളിൽ നിന്ന് ഇനിയും പച്ചയായ മനുഷ്യരുടെ കഥ ആണ് വരേണ്ടത് അല്പം ഹ്യൂമർ, സെന്റി എല്ലാം മിക്സ് ചെയ്തു ഒരു സാധാരണ പടം

  • @georgethomas4776
    @georgethomas4776 Год назад +9

    Bless you Sir. Wishing you and your family all the very best in life.

  • @sonujose6234
    @sonujose6234 Год назад +7

    ഞാൻ മാത്രമാണോ സിദ്ദിഖ് ഇക്കയുടെ എപ്പിസോഡുകൾ മുഴുവൻ Playback Time 1.25x ഇട്ടു കണ്ടത് ....

  • @viswajithtm8353
    @viswajithtm8353 Год назад

    പ്രേക്ഷകരുമായ് അകന്നതാണ് താങ്കളുടെ അവസാന കാല ചിത്രങ്ങളുടെ പരാജയ കാരണം എന്നുള്ള തിരിച്ചറിവ് - താങ്കളിലെ ഒരു നല്ല കലാകാരൻ്റെ തിരിച്ചറിവാണ് - പക്ഷെ ഇപ്പോഴും സിദ്ദിഖ് എന്ന സംവിധായകനിൽ വിശ്വാസമുണ്ട്' ഇഷ്ടമുണ്ട്.......all the very best sir.!!

  • @vahabvattaloor115
    @vahabvattaloor115 Год назад

    സിദ്ദീഖ് ഇക്കാ .. കഥകൾ കേൾക്കാൻ നല്ല രസമാണ് മഴവിൽ മനോരമ.സിനിമ ചിനിമ പരിപാടി .അന്ന് തുടങ്ങിയതാണ് ഞാൻ ഇവരുടെ കഥ കേൾക്കാൻ തുടങ്ങിയിട്ട് പിന്നെ ഇവരുടെ എല്ലാ ഇൻറർവ്യൂ കാണാറുണ്ട് നല്ല രസമാണ് കഥകൾ കേൾക്കാൻ .

  • @ABINSIBY90
    @ABINSIBY90 Год назад +12

    എപ്പിസോഡുകൾ തീരുവാണെന്ന് ഓർത്തപ്പോൾ ഉള്ളിൽ ഒരു വിഷമം..

  • @shihabvision8706
    @shihabvision8706 Год назад +4

    സിദ്ദിഖ് സാർ ഒരു സീരിയസ് സിനിമ ചെയ്യണം.. സ്വയം ഒരു കോമഡി സംവിധായകൻ ആയിട്ട് ടാഗ് ചെയ്യുന്നന്തെന്തിനാ? അങ്ങയുടെ സിനിമ കോമഡി അല്ലെങ്കി ആളുകൾ കാണില്ല എന്ന് വിചാരിക്കല്ലേ. നദിർഷാ ഒക്കെ കണ്ടില്ലേ.. ഇപ്പോ റിലീസ് ആവാൻ പോവുന്ന ഈശോ ത്രില്ലെർ അല്ലെ.. അങ്ങനെ സാറും കോമെഡിക്ക് വെളിയിൽ പടങ്ങൾ ചെയ്യണം. ഇത്രയും ജീവിത പരിചയവും സിനിമ ക്രാഫ്റ്റും ഫിലോസഫിക്കൽ ക്ലാരിറ്റിയും സംഘാടന മികവും ഉളള സാർ മറ്റു genre സിനിമകൾ ചെയ്‌താൽ അതിനു വേറെ പവർ ആയിരിക്കും..

  • @stock7764
    @stock7764 Год назад +3

    പലകകൾ പറയുമ്പോൾ 30 വർഷം ഞാൻ പിന്നോട്ട് പോയി .. നൊസ്റ്റാൾജിയ..,എൻ്റെ കുട്ടിക്കാലത്ത് നാട്ടിൽ കണ്ടുകൊണ്ട് ഇരു ന്ന കാഴ്ച യാണ്

  • @josephinegeorge2585
    @josephinegeorge2585 Год назад +1

    How true! I like your perspective!

  • @wilsonalmeda4506
    @wilsonalmeda4506 Год назад +6

    This was a good series 👏👏👏

  • @jyothirmayee100
    @jyothirmayee100 Год назад +1

    Social media യിലൂടെ ആര് എന്ത് പറഞ്ഞാലും മോശം സിനിമകൾ hit ആവില്ല. പക്ഷെ നല്ല പടങ്ങൾ ആളുകൾ അറിയാതിരുന്നിട്ടുമുണ്ട്. സ്ക്രിപ്റ്റ് തന്നെയാണ് താരം.

  • @Mubarak-upholstery-areekode
    @Mubarak-upholstery-areekode Год назад +2

    Ippazhum aa palakayulla kada nadathunna bappante mon ☺️

  • @gokulank3059
    @gokulank3059 Год назад

    I love siddiq sir, iam watching all your episode

  • @sreejithmk9670
    @sreejithmk9670 Год назад +3

    വളരെ ശരിയായ കാര്യങ്ങൾ

  • @sreenathsvijay
    @sreenathsvijay Год назад +5

    സർ പടമെടുക്കുമ്പോ ഒന്നുകൂടെ ശ്രദ്ധിക്കുക... അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്.. അതിപ്പോ യൂട്യൂബ് റിവ്യൂ ആകാം, വാട്സപ്പ് വോയിസ്‌ ആകാം... അതിനെ പിടിച്ചു ന്യായം എന്തിനാണ്... എവിടെയാണ് പാളിച്ച എന്നത് കഴിഞ്ഞ എപ്പിസോഡിൽ കണ്ടെത്തിയ മണ്ടത്തരം അല്ലാതെ ഒന്ന് ഇരുത്തി ചിന്തിച്ചാൽ നന്ന്.. തെറ്റാണെങ്കിൽ ക്ഷമിക്കുക 🙏🏻🙏🏻🙏🏻

  • @iamadhi.1257
    @iamadhi.1257 Год назад +2

    Waited...

  • @binujose1208
    @binujose1208 Год назад +1

    Very genuine person. His cinema is from his life experience.

  • @lostlove3392
    @lostlove3392 Год назад +8

    Ramji Rao Speaking and In Harihar Nagar timeil social media undayirunnenkil athokke mega mega mega blockbusters aayenne. Ladies & Gentlemen, Big Brother mosham cinemakal thanneyannu. Athu kaaranom aannu flop aayathu. Social media kaaranom alla.

  • @Ullu29
    @Ullu29 Год назад

    Nalla cinimakal iniyum undavatte ningalude samvidhanathil...

  • @kurianabraham1772
    @kurianabraham1772 Год назад

    Very interesting story Mr. Sidhiq 👍👏👏

  • @josephantony8766
    @josephantony8766 11 месяцев назад +1

    ദൈവമേ ഇത്ര നല്ല മനുഷ്യൻ ♥️♥️♥️♥️♥️😭

  • @damodaranudma1515
    @damodaranudma1515 Год назад +5

    സിദ്ധിക്ക് പഴയ പോലെ ഒരു പടം നിർമ്മിച്ച് സംവിധാനം ചെയ്യു Socia media അതിനെ പരാജയ പെടുത്തില്ല എന്നാണ് എനിക്ക് തോന്നുന്നത്.

  • @West2WesternGhats
    @West2WesternGhats Год назад +2

    സോഷ്യൽ മീഡിയയെ കുറിച്ച് വളരെ തെറ്റായ ധാരണയാണ് സിദ്ദിഖ് വച്ചുപുലർത്തുന്നത്. ഇത് മുന്നോട്ടുള്ള പ്രയാണത്തിൽ തടസ്സങ്ങൾ മാത്രമേ സൃഷ്ടിക്കൂ. നല്ല ഒരുപിടി സിനിമകൾ ഇന്ന് പുറത്തുവരുന്നു എന്നതുകൊണ്ടാണ് മത്സരം ഇത്രത്തോളം കടുക്കുന്നത്. ചില പ്രത്യേക ആൾക്കാർ സിനിമാരംഗം അടക്കിവാണ കാലം മാറി. പുതുതായി വരുന്ന ചെറുപ്പക്കാരും ചെറുപ്പക്കാരികളും മികച്ച സിനിമകൾ സംവിധാനം ചെയ്യാൻ തുടങ്ങി. സ്വയം സംവിധാനം പഠിച്ച് സിനിമകൾ ചെയ്ത് വിജയിപ്പിക്കുന്ന അൽഫോൺസ് പുത്രനെ പോലുള്ള പ്രതിഭകൾ ഉദയം ചെയ്തു.
    കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ വന്ന നല്ല സിനിമകളുടെ റിവ്യൂസ് ഒന്നു നോക്കൂ. സോഷ്യൽ മീഡിയയിൽ ഇത്തരം പടങ്ങൾക്ക് വളരെ പോസിറ്റീവ് ആയിട്ടുളള ഫീഡ്ബാക്ക് ആണ് ലഭിച്ചിട്ടുള്ളത്. അത് ആരും പണം കൊടുത്ത് പറയിച്ചതല്ല. സിനിമകൾ മോശം ആകുമ്പോഴാണ് സോഷ്യൽ മീഡിയ റസ്പോൺസും മോശം ആവുന്നത്.
    മോശം സിനിമകൾക്ക് ഇന്നത്തെ കാലത്ത് കെട്ടിവെച്ച കാശ് പോലും കിട്ടില്ല എന്നുള്ളത് സത്യം തന്നെയാണ്. പണ്ടും ഇത്തരം ഫിലിം റിവ്യൂസ് ജനശ്രദ്ധ ആകർഷിച്ചിരുന്നു. പക്ഷേ അവ ചാനലുകളിൽ ആയിരുന്നു എന്ന് മാത്രം.
    ഒരുപരിധിവരെ സിനിമാ മേഘലയ്ക്ക് അവരുടെ മേലെ നിയന്ത്രണം ഉണ്ടായിരുന്നുതാനും. അതിനാൽ വലിയ ബാനറുകളിൽ വരുന്ന സിനിമകളെ പറ്റിയും, വലിയ സംവിധായകരുടെ സിനിമകളെ പറ്റിയും അവർ മോശം അഭിപ്രായം പറയുന്നത് കുറവായിരുന്നു. ഇന്ന് ആ കടിഞ്ഞാൺ നഷ്ടപ്പെട്ടു. അത് ഒരു വളരെ നല്ല കാര്യം ആയിട്ടാണ് തോന്നിയിട്ടുള്ളത്.
    സോഷ്യൽമീഡിയയെ പേടിപ്പെടുത്തുന്ന ഒരു സംഭവമായി ചിത്രീകരിക്കുക നല്ലൊരു പോംവഴി അല്ല, മറിച്ച് ഇന്നത്തെ സമൂഹത്തെ, യുവതലമുറയെ മനസ്സിലാക്കി അതിനനുയോജ്യമായ സിനിമകൾ ചെയ്യലാണ്. അതിന് ചിലപ്പോൾ പഴയ ഫോർമുലകളും സംവിധാന രീതികളും മാറ്റേണ്ടി വന്നേക്കാം. നല്ല സിനിമകളുമായി സിദ്ദിഖിന് വീണ്ടും തിരിച്ചു വരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.

    • @infotech5895
      @infotech5895 Год назад

      പുതിയ തലമുറ സംവിധായകരുടെയും നടന്മാരുടെയും സിനിമകളെക്കുറിച്ചുള്ള നെഗറ്റീവ് റിവ്യൂ കുറവാണു.. പഴയ ബാനർ കളും നടന്മാരുമാണ് ഇതിനു ഇരയാകുന്നത്. അതിന്റെ പിറകിൽ രാഷ്ട്രീയം, ജാതി പലതും ഉണ്ട്..

  • @SureshKumar-sx6bo
    @SureshKumar-sx6bo Год назад

    പണ്ട് ഉള്ള കടകളിൽ പലക ആയിരുന്നു ഷട്ടർ ഇപ്പോൾ അതൊന്നും കാണാനേ ഇല്ല 👍🏻👍🏻👍🏻❤️❤️❤️

  • @hareeshmr1398
    @hareeshmr1398 Год назад +5

    അങ്ങയുടെ ഏതു നല്ല സിനിമ ആണ് ഡീഗ്രേഡിങ് കാരണം പൊട്ടിയത്...

  • @busownerbabu6828
    @busownerbabu6828 Год назад +1

    വളരെ ശരിയാണ് സാർ പറഞ്ഞത്. സൂപ്പർഹിറ്റ്‌ ആയ പലതും എല്ലാവർക്കും ഇഷ്ടപെട്ട് കൊള്ളണമെന്നില്ല.
    തൊണ്ണൂറുകളിൽ ജന്റിൽമാൻ, ഇന്ത്യൻ, കാതലൻ സിനിമകളിലെ പാട്ടുകൾക്ക് എ. ആർ റഹ്മാനെ കുറ്റം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

  • @abdulazizshamsudeen
    @abdulazizshamsudeen Год назад +2

    പദ്മരാജൻ.. ഭരതൻ.....ഇവരുടെ അഭാവം... ഇപ്പോഴും ഒരു ശൂന്യത നിലനിൽക്കുന്നു.
    ആ വിടവ് നികത്താൻ ആരും ഇതുവരെ എത്തിയില്ല.

    • @jose-qb6zm
      @jose-qb6zm Год назад

      Blessy thanmathra konduvannapol padmarajane evideyo ormichu. Athu chilapol pulliyide kadha ayathu kondakum. Athupole bhramarathilum.

  • @mjsmehfil3773
    @mjsmehfil3773 Год назад +3

    Excellent narration..pulleppady nostalgic moments...Superb
    May God bless you abundantly
    Sunny Sebastian
    Kochi,Kerala.

  • @geojob788
    @geojob788 Год назад +1

    When I saw the reviews of Hindi dubbed version of BIG BROTHER, I want to see the film .Mohanlal and film was praised by a large number of people.

  • @cijoykandanad
    @cijoykandanad Год назад

    Good class for new comers

  • @shajikololamba
    @shajikololamba Год назад +4

    കിംഗ് ലയർ സിനിമയെ പറ്റി ഇതുവരെ പറയാത്തതെന്താ?

  • @anish261
    @anish261 Год назад +12

    ഇപ്പറഞ്ഞ കാര്യം അങ്ങനെ ഒന്നുമല്ല. നല്ല സിനിമയാണേൽ ഓടും.

    • @SabuXL
      @SabuXL Год назад +2

      തീർച്ചയായും ചങ്ങാതീ.
      👏🤝

    • @user-wj2gc6he4t
      @user-wj2gc6he4t Год назад

      cbi 5 ,shylock,ittymani ethoke nallathayittanno oodiye? 🤣

    • @SabuXL
      @SabuXL Год назад

      @@user-wj2gc6he4tപിന്നല്ലേ ചങ്ങാതീ.
      അവയ്ക്ക് ഒന്നും നെഗറ്റീവ് കമൻ്റുകൾ ഇല്ലായിരുന്നു എന്ന് തോന്നുന്നോ സിദ്ദിഖ് ഇക്കാ..?🤔

    • @SabuXL
      @SabuXL Год назад +1

      @@user-wj2gc6he4t മോശം സിനിമകൾ തീയേറ്ററുകളിൽ ഓടില്ല എന്ന് പുള്ളി പറഞ്ഞില്ലല്ലോ ചങ്ങാതീ 🙄.
      പിന്നെ, നല്ല സിനിമ പോലും തീയേറ്ററുകളിൽ പ്രേക്ഷകരെ കിട്ടാതെ പൊട്ടി പോയ അനുഭവം എത്രയോ ഉണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ദേവദൂതൻ. 🙄🤝

  • @jyothishakousthubham4918
    @jyothishakousthubham4918 Год назад +2

    ❤❤❤❤❤

  • @sweetdoctor3367
    @sweetdoctor3367 Год назад +5

    Unni Vlogs ഒക്കെ മോഹൻലാൽ മൂവിസിനെയൊക്കെ എങ്ങനെയെങ്കിലും പൊളിക്കണം എന്ന വാശിയോടെ റിവ്യൂ ഇടുന്നത് കാണാം.. 😂😂😂
    90% റിവ്യൂ ആശാന്മാരും biased ആണ്. 🙆‍♀️

    • @uprm4944
      @uprm4944 Год назад +4

      ചില നിരൂപക രാജാക്കന്മാർ ചില നടന്മാരുടെ സിനിമകൾ മനഃപൂർവം ഒഴിവാക്കുന്നു. പൊളിറ്റിക്കൽ നിലപാട് കാരണം.

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 Год назад +1

    ഈ സീരിസിന്റെ കമൻറ് കളിൽ നിന്ന് മനസ്സിലാകുന്നത്. സിദ്ദിഖ് സാധാരണക്കാരുടെ ഇടയിൽ നിന്ന് അകലുകയും എവിടേയോ ജീവിക്കുന്ന ചില ആളുകളുടെ കഥ പറയാനും തുടങ്ങിയപ്പോൾ ആണ് പടങ്ങൾ പരാജയപ്പെടാൻ തുടങ്ങിയത്. കലാകാരൻ സാമ്പത്തികമായി ഉയരുമ്പോൾ സംഭവിക്കുന്നതാണ് ഇത്. പിന്നെ അവരുടെ സോഴ്സ് സിനിമകളും പുസ്തകങ്ങളും ന്യൂസ് പേപ്പറും മറ്റു മാകും. യഥാർത്ഥ ജീവിതമല്ലാതെ ആയി തീരും. അതാണ് റാംജി റാവുവും ബിഗ് ബ്രദറും തമ്മിലുള്ള വ്യത്യാസം

    • @infotech5895
      @infotech5895 Год назад

      Ramjiravoo ഇന്ന് ഇറങ്ങിയാൽ വിജയിക്കുമോ... സംശയം ആണ്

    • @everyonetravelauniquejourn8752
      @everyonetravelauniquejourn8752 Год назад

      @@infotech5895yes ഒരു പടവും കാലം തെറ്റി ഇറങ്ങിയാൽ വിജയിക്കില്ല.

  • @salualex5284
    @salualex5284 Год назад +2

    Great Siddhiq

  • @myvloggs6253
    @myvloggs6253 Год назад +7

    സിദ്ദിക്ക് ഇക്കാടെ വീഡിയോ ആണെന്ന് തോന്നുന്നു most awaited episodes in ചരിത്രം എന്നിലൂടെ

    • @archanasp6330
      @archanasp6330 Год назад +5

      അല്ല. ഡെന്നിസ് ജോസഫ്

    • @SabuXL
      @SabuXL Год назад +3

      @@archanasp6330 അതെ ചങ്ങാതീ 👏.
      ആ തട്ട് താണ് തന്നെ ഇരിക്കും.🤝

  • @kodangadan
    @kodangadan Год назад +1

    Bhasker the rascle.. നുശേഷം താങ്കൾ സംവിധാനം ചെയ്ത സിനിമകൾ പരാജയം ആയിരുന്നു.അതൊരു സത്യമാണ്... മോഹൻലാൽ എന്ന നടനെ ശരിക്കും ഉപയോഗിക്കാത്ത രണ്ടു ചിത്രങ്ങൾ ആണ് അവസാനം താങ്കൾ ചെയ്തത്. താങ്കളുടെ കൂട്ടുകാരനുമായി സംവാദിച്ച സിനിമകൾ സ്ഥിമനോഹരങ്ങൾ ആണ്... മറക്കാതിരിക്കുക

  • @eldoaliyas20
    @eldoaliyas20 Год назад

    ലേഡീസ് & ജന്റെൽമാൻ, ബിഗ് ബ്രദർ 🙏

  • @anishs9699
    @anishs9699 Год назад

    Sir paranja karyam 100% satyam annu about reviewers. Athu mathram alla chilaru fake accounts vechu athu like chaiyum share chaiyum appol social media de algorithm athu palarodum recommend chaiyum angane oru manusyante buddhi vere manipulate chaiyum.

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад

    Excellent sidhique sir
    🌹🙏🌹🌹🌹🌹🌹🌹
    🌹🙏🌹🌹🌹🌹🌹🌹
    🌹🙏🌹🌹🌹🌹🌹🌹

  • @vipinns6273
    @vipinns6273 Год назад +2

    😍👌👏👍♥️

  • @josephinegeorge2585
    @josephinegeorge2585 Год назад

    Kambi and palaka! How very funny!!!!

  • @akshayraj4694
    @akshayraj4694 Год назад +6

    6:55 അപ്പോ നിർമാതാവിന്റെ പൈസക്ക് മാത്രമേ വില ഉള്ളു.. ഞങ്ങളും കഷ്ടപ്പെട്ടാണ് കാശ് ഉണ്ടാക്കുന്നത്.അല്ലാതെ കാശ് കഴിക്കുന്ന മരം ഒന്നും കയ്യിൽ ഇല്ല

  • @mohammedshariq495
    @mohammedshariq495 Год назад +2

    😍

  • @jaisjoseph7963
    @jaisjoseph7963 Год назад +2

    ✌️

  • @Freeradical18129.
    @Freeradical18129. Год назад

    Waiting for your new film, sir.

  • @pmvaishakh3
    @pmvaishakh3 Год назад +1

    😍😍😍😍

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 Год назад +2

    👍👍👍

  • @binujose1208
    @binujose1208 Год назад

    Hero's of Pullaepadiyilae

  • @thomasca3017
    @thomasca3017 Год назад +1

    മുതുകുളവും s p പിള്ളയും ബഹദൂറും അടൂർ ഭാസിയും ഉണ്ടാക്കിവെച്ച നമ്മുടെ ഹാസ്യ സംസ്കാരത്തെ ആധുനികവത്കരിച്ച പ്രതിഭകളാണ് സിദ്ധിഖ് ലാൽ കൂട്ടുകെട്ട്. സിനിമയുമായി ബന്ധമില്ലാത്ത കോമഡി ട്രാക്കുകൾ, അത് അഭിനയിക്കുന്ന നടൻമ്മാരുടെ ഉത്തരവാദിത്തംആയിരുന്നു. അവിടെനിന്നും ഇന്ന് നമ്മൾ അനുഭവിക്കുന്ന, ചിരിപ്പിക്കുന്ന പുതിയ വഴി വെട്ടി തുറന്നത് ഇവരാണ്. ഇനിയും അത് പ്രവാഹമായി തുടരട്ടെ.

  • @Tramptraveller
    @Tramptraveller Год назад

    ❤️❤️❤️❤️👍👍❤️❤️❤️❤️

  • @jithinmohanedavana
    @jithinmohanedavana Год назад +1

    🙋🙋🙋🙋

  • @sajuthomas1695
    @sajuthomas1695 Год назад +1

    Ayyappanum koshiyum covid karanam theatre vittathanu but ott hit.. Theatre hit.. Content undenkil.. Ellarum kaanum...

  • @TxBornSs
    @TxBornSs Год назад +1

    ഹിറ്റ്ലർ വരെ അടിപൊളിയായിരുന്നു ഇവരുടെ സിനിമകൾ പിന്നീടുള്ള സിനിമകൾ power കുറഞ്ഞു👀

  • @adarshasokansindhya
    @adarshasokansindhya Год назад +1

    ❤❤❤❤

  • @HaneedAnugrahas
    @HaneedAnugrahas Год назад +5

    കഴിഞ്ഞ episode വരെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ഡയറക്ടർ സിദ്ദിഖ് തിരിച്ചുവരുമെന്ന്, ഈ episode കണ്ടതോടെ അത് പോയി 😬 ഇനി ചക്ക വീണ് മുയൽ ചത്ത പോലെ ഏതെങ്കിലും ഹിറ്റ് കിട്ടിയാലായി 🙏🙏🙏

  • @rakeshchathtoth1046
    @rakeshchathtoth1046 Год назад

    Brilliant Director

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Год назад

    😍😍😍👍👍👍

  • @Abdulrasheed-jb6zs
    @Abdulrasheed-jb6zs Год назад +4

    വീട്ടിൽ ഭക്ഷണത്തിന് മാത്രമേ കുറവുണ്ടായിരുന്നുണ്ടൂ. ബാക്കി എല്ലാം ഉണ്ടായിരുന്നു - എന്ന വാക്ക് കണ്ണ് നനയിച്ചു

  • @bijuvijaynallila7563
    @bijuvijaynallila7563 Год назад +1

    🥰

  • @sreejasuresh1893
    @sreejasuresh1893 Год назад +2

    സിദ്ദിക്ക സോഷ്യൈൽ മീഡിയയുടെ കാര്യം പറഞ്ഞത് 100% സത്യമാണ് സിനിമ റിവ്യൂ പറയാൻ തന്നെ കുറേ ആളുകൾ ഉണ്ട് അതിൽ വേണ്ടാത്തതും വേണ്ടിയതും വിളമ്പുന്നവരും ഉണ്ട്.
    പുല്ലേപ്പടി കഥകൾ ഇനിയും ഒരുപാട് ഉണ്ടെന്ന് തോന്നുന്നു. ലാസ്റ്റ് പറയുന്ന ത്‌ കേട്ടപ്പോൾ

  • @tomaskareem7717
    @tomaskareem7717 Год назад +1

    Pls upload tomorrow next episode

  • @sureshvs3830
    @sureshvs3830 Год назад +5

    he drags... too much.... same thing repeating multiple times....

  • @ABINSIBY90
    @ABINSIBY90 Год назад +2

    സിദ്ദിക്കിക്ക തിരക്കഥ എഴുതിയ കിങ് ലയർ, ഫിംഗർപ്രിന്റ് എന്നീ രണ്ടു സിനിമകളെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ..

  • @ajaymohan4618
    @ajaymohan4618 Год назад

    ❤️

  • @firdouz1
    @firdouz1 Год назад +1

    Eth nalla cinema aanu odathath en sir parayamo?

  • @deepamanoj1215
    @deepamanoj1215 Год назад

    ❤️❤️❤️

  • @sinilalks7270
    @sinilalks7270 Год назад +2

    Hajar ❤️

  • @noufal2322
    @noufal2322 Год назад

    👍🥰

  • @abdulsalamsalam9679
    @abdulsalamsalam9679 Год назад

    👌👌👌👌

  • @najimibrahim6195
    @najimibrahim6195 Год назад

    🌹🌹🌹

  • @dilipkumar1905
    @dilipkumar1905 Год назад +3

    പരസ്പരം കളി ആക്കി ജീവിച്ച കാലങ്ങൾ ആണ് നമ്മളിൽ ഓർക്കാൻ ബാക്കി ഉണ്ടാകുക

  • @workexperienceteacher6704
    @workexperienceteacher6704 Год назад +3

    ഉണ്ണിയേട്ടൻ ഫസ്റ്റ്

  • @vidhyarahul
    @vidhyarahul Год назад +3

    Theatre flops turning to success in OTT / TV channels are very rare these days. Example- Aadu, Gappi.. most of the theatre flops gets similar reviews from TV/ OTT viewers..

    • @abz9635
      @abz9635 Год назад

      Aadu nalla review vannu... Athukondanu 2 nd erakkith

    • @vidhyarahul
      @vidhyarahul Год назад

      @@abz9635 yes.. athu thanne aa comment ll paranjathum 👍

  • @sarathtube880
    @sarathtube880 Год назад

    Sir, padam nallathanengil alukal kanu..poli anel nerathe ariyum. Basic principle is still the same. People can't remake a hit Korean movie and win the box office anymore. Thanks to social media. Your challenge as a film maker is to come up with interesting movies. Nallathanel nammal kanum.

  • @iamadhi.1257
    @iamadhi.1257 Год назад +1

    എല്ലാത്തരം സിനിമകളും വിജയിക്കും അതിപ്പോ മാസ്സ് സിനിമ ആണെങ്കിലും, പ്രകൃതി പടം ആണെങ്കിലും, ഫാന്റസി ആണെങ്കിലും...., പക്ഷെ അതിന്റേതായ നിലവാരം സിനിമ നിർമ്മിക്കുന്നവർ സിനിമകൾക്ക് നൽകിയാൽ മാത്രം. സോഷ്യൽ മീഡിയകൾക്ക് ഒരു ലെവൽ കഴിഞ്ഞാൽ പിന്നെ ഒരു സിനിമയെ വിജയിപ്പിക്കാനോ പരാജയപ്പെടുത്താനോ കഴിയില്ല. ക്വാളിറ്റി കോൺടെന്റ് ഉണ്ടെങ്കിൽ സോഷ്യൽ മീഡിയയിൽ ക്യാഷ് വാങ്ങിക്കൊണ്ട് നെഗറ്റീവ് റിവ്യൂ ഇട്ടാലും വാമൊഴി കൊണ്ട് പ്രേക്ഷകർ സിനിമ കാണാൻ വന്നു തൊടങ്ങും.

  • @sivendrasinghkc
    @sivendrasinghkc Год назад +1

    Why didn't You mention your association with Lal after a long time in "King Liar"?

  • @jithin_dq_9287
    @jithin_dq_9287 Год назад +4

    ഞാനും _ലാലും 🎬🎥