ശ്രീനാരായണഗുരുവിന്റെ അറിവ് എന്ന കൃതിയുടെ പഠനം | Malayalapuzha Sudhan

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 9

  • @girijasathyadas8710
    @girijasathyadas8710 День назад +4

    അറിവ് ഇല്ലെങ്കിൽ അറിയപ്പെടുന്ന വസ്തു ഉണ്ടായിരുന്നാലും അവയെ അറിഞ്ഞുകൊണ്ടിരിക്കുന്ന ഏകവും അഖണ്ഡവുമായ അറിവിന്റെ അസാന്നിധ്യത്തിൽ അറിയപ്പെടുന്ന വസ്തുവിനെ അറിയാനേ പറ്റുകയില്ല.
    ഒരു വിഷയം അനുഭവിക്കണമെങ്കിൽ അറിവുതന്നെ മൂന്നായി പിരിഞ്ഞ ത്രിപുടി ഉണ്ടായാലേ പറ്റുകയുള്ളൂ. അറിവ്, അറിയുന്നവൻ, അറിയപ്പെടുന്ന വിഷയം ഇതാണ് ത്രിപുടി.
    കഴിഞ്ഞ ശ്ലോകത്തിലെ ഉദാഹരണം തന്നെ എടുക്കാം. മേശപ്പുറത്തു പേന ഇരിപ്പുണ്ട്. അത് അറിയുവാനുള്ള ബോധം(അറിവ് )ഇല്ലെങ്കിൽ പേന അവിടെ ഉണ്ടെന്നു അറിയുവാൻ കഴിയുകയില്ല.ബോധക്കേട് വന്നവന് വിഷയബോധം നഷ്ടപ്പെടുക എന്നത് പരമാർത്ഥമല്ലേ.

  • @ajayakumarp8500
    @ajayakumarp8500 2 дня назад +1

    അറിവിന്റെ ആഴങ്ങളിലേക്ക്, ആത്മഭാവങ്ങളിലേക്ക്,
    ശാസ്ത്രഭാവങ്ങളിലേക്ക്,
    അത് വഴി , ആത്മനാന്ദാനുഭൂതിയിലേക്കുള്ള നിറവ് നൽകുന്ന ക്ലാസ്സ്‌..... നിസ്സീമമായ നന്ദി സർ.... 🙏❤️🙏

  • @SivadasanSiva-q3f
    @SivadasanSiva-q3f 2 дня назад +1

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🙏🙏
    Thank you sir💐

  • @girijasathyadas8710
    @girijasathyadas8710 2 дня назад +4

    അന്വഷിച്ചു കണ്ടെത്തുമ്പോൾ അറിയപ്പെടുന്ന വിഷയം അറിവു തന്നെയാണെന്നും അറിവല്ലാതെ വേറെ യാതൊന്നുമില്ല എന്ന അറിവു ലഭിക്കും.
    ഏകവും അഖണ്ഡവുമായ അറിവ് ഒന്നു മാത്രമേയുള്ളൂ. ആ ഒന്നായ പ്രഭവസ്ഥാനത്തു നിന്നും തന്നെ അറിവ്, അറിയുന്നവൻ അറിയപ്പെടുന്ന വിഷയം എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ത്രിപുടീ ഭാവങ്ങൾ ഉണ്ടായി വന്നാണ് അനുഭവം ഉണ്ടാക്കുന്നത്. അനുഭവങ്ങളുടെ നിരന്തര പ്രവാഹം കാരണം ഒന്നു മാത്രമായ അറിവിന്റെ മൂന്നായ രീതിയിലുള്ള അറിവ് (പ്രപഞ്ചാനുഭവം )നമ്മിൽ ഉറച്ചു പോകുന്നു.പ്രാപഞ്ചികമായ സർവ്വതും ഒന്നുമാത്രമായ പരംപൊരുളിന്റെ ത്രിപുടീ ഭാവങ്ങൾ തന്നെയാണ്.
    ഒന്നായ അറിവ് മൂന്നായ ഇതളുകൾ ഉണ്ടാക്കി അനുഭവിപ്പിക്കുമ്പോൾ ഒന്നായ അറിവിലേക്കുള്ള മടക്കം എളുപ്പമല്ല. ആ മടക്കം തന്നെയാണ് മനുഷ്യന്റെ ആത്യന്തിക ലക്ഷ്യം ആയിരിക്കേണ്ടതും.
    ലോകാനുഭവം എന്തൊക്കെയായാലും തന്നെ ത്രിപുടി അറിവിന്റെ പുടങ്ങൾ ആകയാൽ അറിവല്ലാതെ ഒന്നും ഒരിടത്തും വേറെയില്ല എന്നു അറിയാറാകും.
    ഉദാഹരണം ഒരു പേന നമ്മുടെ മുൻപിൽ ഇരിക്കുന്നു. പേന അറിയപ്പെടുന്ന വിഷയമാണ്. പേന ഉണ്ട്‌ എന്ന് അറിയുന്നത് നമ്മുടെ ഉള്ളിൽ സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്ന ജീവത്മാവാണ്. അതു പേനയാണ് എന്നു തിരിച്ചറിയിച്ചു തരുന്നതാകട്ടെ നമ്മിലെ ജ്ഞാനം അഥവാ ബോധം ആകുന്നു. അതായത് പേന,ജീവാത്മാവ് , ബോധം എന്നീ മൂന്നു പുടങ്ങൾ ഉണ്ടെങ്കിലേ പേന ഇരിക്കുന്നു എന്ന അനുഭവം ഉണ്ടാകൂ. മൂന്നു പുടങ്ങളും അറിവല്ലാതെ മറ്റെന്താണ്? ബോധം കെടുമ്പോൾ അനുഭവം ഒന്നുമില്ലാത്തതും കൂടി പരിഗണിച്ചു നോക്കിയാൽ നിജസ്ഥിതി വെളിവാകും. 🙏
    ശാസ്ത്രീയമായ നിരീക്ഷണം നടത്തി ശ്ലോകത്തിന്റെ ഉണ്മ വിശദീകരിച്ചു പഠിപ്പിച്ച ആചാര്യനു നമസ്കാരം 🙏

  • @sheeja8882
    @sheeja8882 2 дня назад +1

    Oam Sree Narayana Parama guruve Namaha❤❤❤❤❤

  • @sobhasasidharan5001
    @sobhasasidharan5001 День назад +1

    അറിവിന്റെ നിറകുടം ഗുരുദേവൻ ❤❤❤❤

  • @Ashish-sp4hw
    @Ashish-sp4hw 2 дня назад +1

    🙏🙏🙏

  • @salilkumark.k9170
    @salilkumark.k9170 2 дня назад +1

    സ൪വ്വലോക ഗുരു അറിവ്
    സകലതിനു൦ അപ്പുറ൦
    അതുല്ല്യ൦🎉

  • @girijasathyadas8710
    @girijasathyadas8710 9 минут назад

    അറിവിനെ മനസ്സിലാക്കാനുള്ള സൗകര്യത്തിനു വേണ്ടി രണ്ടായി തരം തിരിക്കാം.
    1.കേവലവും പാരമാർത്ഥികവുമായ അറിവ്.
    2. പ്രാപഞ്ചികമായ അറിവ്.
    ആദ്യത്തെ അറിവിനെ അളക്കുവാൻ അളവുകോലുകൾ ഒന്നുമില്ല. അത് സർവ്വ പ്രമാണങ്ങൾക്കും അതീതമായി ഏകവും അഖണ്ഡവുമായി എങ്ങും നിറഞ്ഞു നിൽക്കുന്നു. അതിനു മാറ്റമില്ല.
    രണ്ടാമത്തെ അറിവ് ആദ്യത്തെ അറിവിൽ നിന്നും ഉയർന്നു പൊങ്ങി ആഭാസചൈതന്യമായി നിൽക്കുന്നു. ഈ അറിവിനെ എത്ര വലിപ്പമുള്ളതായാലും അളന്നു തിട്ടപ്പെടുത്താം. ഇതിനു മാറ്റമുണ്ട്. മാറ്റമുള്ളതെല്ലാം താൽക്കാലികം മാത്രമാണ്. അതിനാൽ ഈ അറിവിനു നിലനിൽപ്പില്ല.
    രണ്ടാമത്തെ അറിവ് ആദ്യത്തേതിൽ നിന്നും ഉണ്ടായി മാറി മറയുന്ന അറിവായതിനാൽ ഇത് ആദ്യത്തേതിന്റെ ആഭാവിശേഷം മാത്രമാണ്. ബോധത്തിൽ നിന്നും ആവിർഭവിക്കുന്ന സ്വപ്നം പോലെ ഉണ്മയില്ലാത്തതാണ് പ്രാപഞ്ചികമായ നാമരൂപങ്ങൾ. വെറും തോന്നൽ മാത്രമായ രണ്ടാമത്തെ അറിവ് ആദ്യത്തേതിൽ നിന്നും ഭിന്നമല്ല. അതിനാൽ രണ്ടറിവും താത്വികമായി ഒന്നു തന്നെയാണ്.
    എങ്ങും തിങ്ങിവിങ്ങി നിറഞ്ഞു നിൽക്കുന്ന ആദ്യത്തെ അറിവിൽ മറ്റൊന്നിനും ഇരിക്കാൻ ഇടമില്ലാത്തതു കൊണ്ടുതന്നെ രണ്ടാമത്തെ അറിവ് മരുഭൂമിയിലെ ജലം പോലെ ഉണ്മയില്ലാത്ത തോന്നൽ മാത്രമാകുന്നു എന്നു മനസ്സിലാക്കാൻ പ്രയാസമില്ല.