P Jayachandran at JOHNSON MUSIC AWARDS 2019

Поделиться
HTML-код
  • Опубликовано: 16 янв 2025
  • ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
    Subscribe: www.youtube.co...
    Circle us on G+: plus.google.co...
    Mohan Kondunjan Full Version - S Janaki And Jayachandran
    Music composition
    3:17 - 7:56 play match
    Saregama Publishing
    The Royalty Network (Publishing)
    Olanjali Kuruvi - P.Jayachandran | Vani Jairam
    Music composition
    12:16 - 17:08 play match
    MalayalaManorama
    UMPI

Комментарии • 256

  • @muhammadkharaj6868
    @muhammadkharaj6868 4 года назад +97

    എനിക്ക് ഈ ഭൂമിയില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഗായകന്‍
    നേരിട്ട് കാണാന്‍ വലിയ ആഗ്രഹമുണ്ട് ജയേട്ടാാാാ

  • @rahullittleflower1
    @rahullittleflower1 5 лет назад +85

    എന്റെ ഭാവ ഗായകൻ...... യുഗം കഴിയും തോറും ... സ്വരത്തിന്റെ മധുരം കൂടി കൂടി വരുന്നു....

  • @ganeshkandoth2735
    @ganeshkandoth2735 4 года назад +30

    എന്റെ ജയേട്ടാ ഇത്രയും മനോഹരമായി പാടാൻ ലോകത്തിൽ ജയേട്ടനു മാത്രമേ ആവുകയുള്ളൂ

  • @manavmc6832
    @manavmc6832 2 года назад +10

    എനിക്ക് ഈ മഹാഗായകനെ സ്പർശിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായി ❤️❤️❤️❤️❤️

  • @bassharsharqi7594
    @bassharsharqi7594 5 лет назад +99

    ഈ ' വയസ്സിലും ജയേട്ടൻ ഹൊ!എന്താ ,ഭാവം എന്താ ശബ്ദം എത്ര കേട്ടാലും കൊതി തീരൂല

    • @nelsonm3710
      @nelsonm3710 5 лет назад +8

      വളരെ സത്യം. തികച്ചും മാസ്മരിക ശബ്ബ്ദ്ദം

  • @govindanputhumana3096
    @govindanputhumana3096 5 лет назад +20

    ദേവഗായകൻ ശ്രീ. പി. ജയചന്ദ്രൻ പാടിത്തുടങ്ങിയ 1965 മുതൽ ആ അദ്‌ഭുതപ്രതിഭാസം കോടിക്കണക്കിന് മലയാളികളുടെയുള്ളിൽ കുടികൊള്ളുന്ന ഏറ്റവും മനോഹരമായ നാദമാണ്. തലമുറകളായി ഈ അഭൗമനാദധാരയെ ആരാധിക്കുന്നവരിൽ ഏറിയ പങ്കും ശാസ്ത്രീയ സംഗീതജ്ഞാനമില്ലാത്തവരും എന്നാൽ അതിന്റെ സമ്പൂർണ്ണതയെ ആ നിത്യഹരിതനാദത്തിലൂടെ തിരിച്ചറിഞ്ഞവരുമാണ്. എന്നും മലയാളിയെ 'സുപ്രഭാതം' പാടിയുണർത്തുന്ന ദേവസ്വരം സൂര്യനോടൊപ്പം ഉദിച്ചുയരുന്നതു പോലെയാണ് ഒരു മലയാളിക്ക് അനുഭവപ്പെടുന്നത്. രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് മലയാളിയുടെ കാതിൽ ആ ശബ്ദം മന്ത്രിക്കുന്നു 'ഇനി മയങ്ങാം ഇനിയുറങ്ങാം ഇനി നമുക്കെല്ലാം മറക്കാം'. തുടർന്ന് 'ഒന്നിനി ശ്രുതി താഴ്ത്തി' എന്ന ഉറക്കുപാട്ട് കേട്ടിട്ടാണ് മലയാളി സുന്ദരസുഷുപ്തിയിലലിയുന്നത്. എത്രയോ വർഷങ്ങളായി നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണിത്. എത്രയെത്ര സുന്ദരഗാനങ്ങൾ!! ഓർമ്മയില്ലേ അറുപതുകളിൽ നമ്മുടെ ആത്മാവിന്റെ ഭാഗമായ ഗാനങ്ങൾ? 'വൈശാഖ പൗർണ്ണമി രാവിൽ', 'ഇനിയും പുഴയൊഴുകും', 'വാർതിങ്കൾ കണിവെക്കും രാവിൽ', 'മന്മഥനാം ചിത്രകാരൻ'.....ഈ സ്വരത്തോടൊപ്പം ഹൃദയവികാരങ്ങൾ പങ്കുവെച്ച് എഴുപതുകൾ പിന്നിട്ടത്....'തങ്കക്കിരീടം ചൂടിയ മംഗളസന്ധ്യ', 'നിശാസുന്ദരീ നിൽക്കൂ', 'പഞ്ചമി പാലാഴി', 'സ്വരങ്ങൾ നിൻ പ്രിയസഖികൾ', 'അറബിക്കടലിളകി വരുന്നു', 'ജീവിതമെന്നൊരു വഴിയാത്ര', 'അഞ്ജനശിലയിലെ വിഗ്രഹമേ'....ദേവഗായകൻ വിരിയിച്ച നൂറായിരം ഭാവവിസ്മയങ്ങൾ ! പിന്നീടുള്ള എൺപതുകളിലെ ഗാനാസ്വാദകരുടെ തലമുറ പുഞ്ചിരിച്ചതും കണ്ണുനീർ വാർത്തതും സ്വപ്നം കണ്ടതുമെല്ലാം ഈ ശബ്ദത്തോടൊപ്പമല്ലേ? 'താളിക്കുരുവീ തേൻകുരുവീ', 'വിഷാദസാഗരതിരകൾ', 'നീലമല പൂങ്കുയിലേ', 'മാന്മിഴിയാൽ മനം കവർന്നു', 'മനുഷ്യൻ എത്ര മനോഹരമാ പദം', 'താരകദീപാങ്കുരങ്ങൾക്കിടയിൽ', 'ശാരികേ എന്നോമൽ പൈങ്കിളീ','സോപാന നടയിലെ'....തലമുറകളിൽ നിന്ന് തലമുറകളിലേക്ക് മാറുന്ന സംഗീതാഭിരുചികൾക്കിടയിലും ഇന്നത്തെ യുവാക്കളും കുട്ടികളും നിത്യഹരിതദേവനാദത്തോടൊപ്പമാണ് സഞ്ചരിക്കുന്നത്,2019-ൽ 'പുഴ ചിതറി', 'എന്നാലും ജീവിതമാകെ', 'ആട്ടുതൊട്ടിൽ', 'കേൾക്കാം തകിലടികൾ' എന്നീ സൂപ്പർ ഹിറ്റുകൾക്കൊപ്പം 'ഒരു ദീപനാളമായ്' എന്ന വികാരസാന്ദ്രമായ ഗാനം ഈ മലയാളമണ്ണിൽ അലയടിക്കുന്നു..മലയാളിക്ക് നിലവാരമുള്ള ആസ്വാദനതലം സൃഷ്ടിച്ച ഈ പവിത്രനാദം ഇന്നും സുവർണ്ണകാന്തിയോടെ പ്രകാശിക്കുന്നതിന് സർവ്വശക്തനോട് കടപ്പെട്ടവരല്ലേ നാം?

    • @arunakumartk4943
      @arunakumartk4943 5 лет назад +3

      ചന്ദ്രകാന്തത്തിലെ തമ്പി സർ-MS കൂട്ടുകെട്ടിന്റെ ഉറക്കുപാട്ട് കൂടിയായ "രാജീവ നയനേ ....നീയുറങ്ങൂ.. " എന്നത് ഒരിക്കലും ഒരാൾക്കും ഈ പ്രതിഭാസത്തെപ്പോലെ ഇത്രകണ്ട് ഭാവതീവ്രതയോടെ ആവിഷ്കരിക്കാനാകില്ല.ഇത് കേൾക്കുന്നവർ ആരായാലും ഉറങ്ങിപ്പോകില്ലേ? ഉഷ്ണമുള്ള രജനിയിൽ പനിനീരിൽ മുക്കിയ വിശറി വീശുമ്പോൾ ഉണ്ടാകുന്ന ഇളം തെന്നലിന്റെ സുഖം ഈ ഭാവാലാപനത്താൽ ഇദ്ദേഹം നൽകുന്നില്ലേ?

    • @govindanputhumana3096
      @govindanputhumana3096 5 лет назад +3

      @@arunakumartk4943 ചന്ദ്രകാന്തം എന്ന ചിത്രത്തിലെ 14 ഗാനങ്ങളിൽ ഏറ്റവും ഹൃദ്യമായ ഗാനം ജയചന്ദ്രൻ പാടിയ ഈ ഗാനമാണ്. അത് ഭാവമാധുര്യത്തിന്റെയും ആലാപനത്തിന്റെയും ശ്രേഷ്ഠത കൊണ്ടാണെന്ന് പറയാതെ വേറെ വഴിയില്ല, കാരണം ഈ ഗാനത്തിന്റെ രചനയുടെയും സംഗീതത്തിന്റെയും നിലവാരം ബാക്കി ഗാനങ്ങളെക്കാൾ പിന്നിലാണ്.

    • @arunakumartk4943
      @arunakumartk4943 5 лет назад +1

      @@govindanputhumana3096ജയേട്ടൻ അതീവ ഹൃദ്യമാകും, ഭാവ സമ്പൂർണ്ണമായി ആലപിച്ചിട്ടുള്ളതും, എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്നായതുമായ -ചന്ദ്രകാന്തത്തിലെ "ഏറ്റവും " ഹൃദ്യമായ ഗാനം ഇതാണെന്നത് താങ്കളുടെ അഭിപ്രായത്തോടെനിക്ക് യോജിപ്പില്ല. ഇതിന്റെ സംഗീത സംവിധാനത്തിലെന്താണ് അപാകം?

  • @sandeeptp983
    @sandeeptp983 5 лет назад +129

    ജയേട്ടാ... നിങ്ങളുടെ ആരാധകൻ ആയതിനാൽ ഞാൻ അഭിമാനം കൊള്ളുന്നു

    • @RAREBORNVLOGS
      @RAREBORNVLOGS 5 лет назад +5

      അതെ. എനിക്ക് അദ്ദേഹത്തിന്റെ വോയിസ്‌ സാമ്യം ഉണ്ട് അതിലും അഭിമാനം ഉണ്ട്

    • @PradeepKumar-lv9hu
      @PradeepKumar-lv9hu 4 года назад +1

      Good feel, thanks

    • @manmadhanjanardhanan3394
      @manmadhanjanardhanan3394 3 года назад

      @@PradeepKumar-lv9hu 111

    • @manmadhanjanardhanan3394
      @manmadhanjanardhanan3394 3 года назад

      @@RAREBORNVLOGS ¹¹

  • @chandrasekharankaippilly2675
    @chandrasekharankaippilly2675 3 года назад +14

    എന്റെ ഇഷ്ടഗായകൻ 😍😍😍ഈശ്വരനോട് തോന്നുന്ന ആരാധനയാണ് എനിക്ക് ജയേട്ടനോട് 🙏🙏🙏

  • @govindanputhumana3096
    @govindanputhumana3096 5 лет назад +26

    പുറംകണ്ണ് മാത്രമല്ല, അകക്കണ്ണും നിറഞ്ഞു പോകുന്നു ജയേട്ടാ! ദൈവം മനുഷ്യനെ അനുഗ്രഹിക്കാനായി നൽകിയ ശബ്ദം ! ! God's own voice!!!

    • @sanal4302
      @sanal4302 3 года назад

      Gods own voice dasettanteya

    • @manavmc6832
      @manavmc6832 Год назад

      ​@@sanal4302Dasettanteth maathram alla Jayettanteyum God's own voice aanu

  • @ഞാൻമേഘരൂപൻ
    @ഞാൻമേഘരൂപൻ 5 лет назад +55

    സ്റ്റേജിൽ നന്നായി പെർഫോം ചെയ്യുന്നതു ദാസേട്ടനെക്കാളും ജയേട്ടൻ ആണ് ജയചന്ദ്രൻ പാടിയ പാട്ടുകൾക്ക് എല്ലാം ഒരു വശ്യത ആണ് !ആ പാട്ടുകൾ എല്ലാം നമ്മളെ വേറെ ഏതോ ലോകത്തേക്ക് കൊണ്ട് പോകും
    ഈശ്വരൻ ജയചന്ദ്രൻ എന്ന ഗായകന് ആയുസും ആരോഗ്യവും ഇനിയും ഒത്തിരി പാട്ടുകൾ പാടാൻ ഈ മധുര വോയ്‌സ് നിലനിർത്തട്ടെ
    മലയാളികളുടെ പുണ്യം ജയേട്ടൻ
    ഒന്ന് തൊടാൻ ഉള്ളിൽ ആ സോങ് പാളിപ്പോയി

    • @Manikandan-md3vg
      @Manikandan-md3vg 4 года назад +2

      നീലഗിരിയുടെ സഖികളെ അതിലെ നിന്റെ നാലുകെട്ടിന്റെ പടിപ്പുരമുറ്റത്തു അതൊക്കെ ഒരായിരം പ്രാവശ്യം കേൾക്കാൻ തോന്നും ഹൊ ഭയങ്കരം

    • @RJ-oc7ok
      @RJ-oc7ok 4 года назад +3

      But dasettan 80 vayassil padunnath ithilum super ayitanu...

    • @arunrkrishnan7445
      @arunrkrishnan7445 4 года назад +5

      ഇത് കേട്ടിട്ട് അങ്ങനെ തോന്നിയോ, ഇത്രേം കഷ്ടപ്പെട്ട് ഔട്ട്‌ ആയി യേശുദാസ് ഇതുവരെ സ്റ്റേജിൽ പാടിയിട്ടില്ല, ഈ പ്രായത്തിലും

  • @AjiThomas-pu7re
    @AjiThomas-pu7re 3 месяца назад +3

    ചെറിയ ഗുരുവല്ല... വലിയ ഗുരുവാണ് ജോൺസൺ മാഷ്... 🙏🙏🙏🙏🙏

  • @sreejavinod2786
    @sreejavinod2786 5 лет назад +42

    പ്രിയപ്പെട്ട എന്റെ ഭാവഗായകൻ ശ്രീ ജയേട്ടന് ദൈവം ആയുർആരോഗ്യവും എല്ലാ നന്മകളും നൽകട്ടെ.. 🌹

  • @moonstar5328
    @moonstar5328 4 года назад +5

    എന്നും ആരോഗ്യ ത്തോടെ ഈ വശ്യമനോഹര ഗന്ധർവ്വനാദം തേൻ ചൊരിയട്ടെ, സൗരഭ്യം പരത്തട്ടെ......

  • @venugopalr2438
    @venugopalr2438 4 года назад +8

    എന്റെ ഇഷ്ട പ്പെട്ട ഏ റ്റവും പ്രിയ ഗായകൻ

  • @menonsree1985
    @menonsree1985 5 лет назад +43

    My favorite singer Jaychandran Sir...

  • @prajeeshpjn
    @prajeeshpjn 4 года назад +18

    ഈ വീഡിയോയിൽ ഓലഞ്ഞാലിക്കുരുവി പാടിയ ഭാഗം എന്തേ നീക്കപ്പെട്ടു

  • @rahulpr6089
    @rahulpr6089 4 года назад +27

    ഒരുപാട് ആരാധിക്കുന്ന അതുല്യഗായകൻ.പകരം വെക്കാൻ ആകാത്ത ശബ്ദം...വേറെ ഫീൽ
    ആയുർ സൗക്യതിനുവേണ്ടി പ്രാർത്ഥിക്കുന്നു...

  • @ഷാനു.കണ്ണൂർK
    @ഷാനു.കണ്ണൂർK 5 лет назад +39

    പ്രായത്തിന്റെ അവശത ശബ്ദത്തിൽ ഉണ്ട് എന്നാലും അസാധ്യം തന്നെ... ആയുരാരോഗ്യ സൗഖ്യം നേരുന്നു...

  • @sabubharathan3468
    @sabubharathan3468 5 лет назад +35

    ചേട്ടൻ നമ്മുടെ ഭാവഗായകൻ ജയൻ ചേട്ടനെ പോലെ ചേട്ടൻ മാത്രമേ പറ്റൂ അദ്ദേഹത്തിൻറെ വ്യത്യസ്തമായ ശൈലി മറ്റാർക്കും പറ്റില്ല

  • @vigneshkumar9378
    @vigneshkumar9378 4 года назад +6

    പ്രായത്തിനു അധീതമായ ശബ്‌ദ മാധുര്യം

  • @Arjun-ej7fj
    @Arjun-ej7fj 4 года назад +4

    Jayetta...ningal oru varadhanam thanne annu❤ningalude ottumikya paatukalaum manoharam aanu...73am vayasilum teenagerku vendi paadanamenkil ❤❤

  • @govindanputhumana3096
    @govindanputhumana3096 5 лет назад +10

    ഈ പ്രകൃതിയിൽ ലയിച്ചിരിക്കുന്ന സപ്തസ്വരങ്ങൾ അതിശയകരവും വശ്യവുമായ ജയേട്ടന്റെ ദേവനാദത്തിലൂടെ ഒഴുകിവരുമ്പോൾ ആലാപനത്തിന്റെ ആ സമ്പൂർണ്ണത എന്താണെന്ന് ശ്രോതാക്കളായ നാം അനുഭവിക്കുകയാണ്. ഓരോ അക്ഷരത്തിന്റെയും ഉച്ചാരണസ്ഫുടത, ഭാഷാസൗന്ദര്യം, ഭാവനാസന്നിവേശം, ഭാവപ്രകാശനം എന്നിവയോടൊപ്പം തരളത, ചടുലത, നിത്യഹരിതസ്വരസാന്നിധ്യം, രാഗതേജസ്സ്, വൈകാരികത, കാവ്യചാരുത....ഈ ഘടകങ്ങളെല്ലാം ചേർന്നുനിൽക്കുമ്പോൾ ഓരോ ഗാനവും തഴുകി ഒഴുകി നമ്മുടെ ഹൃദയത്തിലേക്ക് ആവാഹിക്കപ്പെടുന്നു. വിശ്വസംഗീതത്തിന് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നായിരിക്കാം ജയചന്ദ്രന്റെ വിസ്മയകരമായ ആലാപനവിശേഷം !

  • @narayananpottis812
    @narayananpottis812 5 лет назад +32

    സ്റ്റുഡിയോയിൽ പാടുന്നതിൽ നിന്നു വ്യത്യാസമില്ലാതെ തന്നെ തുറന്ന വേദിയിൽ പാടാൻ കഴിഞ്ഞതായി ഒരാസ്വാദകനെന്ന നിലയിൽ അഭിപ്രായപ്പെട്ടുകൊള്ളട്ടെ.

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 3 года назад +2

    അതിസുന്ദര० ഈ ശബ്ദം, ഭാവമയ० മധുരതര० 🙏🙏🙏

  • @jyothy7846
    @jyothy7846 5 лет назад +9

    Jaya chandran sir , god bless u
    Long live this voice
    My favourite singer from 4 years onwards.
    Evenafter 40 years ...
    It remains same symbol of
    Purity...

  • @rajt.varghese1842
    @rajt.varghese1842 5 лет назад +12

    അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു

  • @jananila3786
    @jananila3786 5 лет назад +9

    Iyyo sir unga voice la melt aaitten.
    I am ur big fan sir

  • @vikaskdl396
    @vikaskdl396 3 года назад +2

    Ever since my childhood, he is my favrt singer❤️❤️.. Love u sirrr

  • @govindanputhumana3096
    @govindanputhumana3096 5 лет назад +15

    സംഗീതം ദൈവമാണെന്നാണ് കേട്ടിട്ടുള്ളത്. സാക്ഷാൽ ദൈവത്തിന്റെ ശബ്ദമാണിത്! കാലം പിന്നിടുന്തോറും മേന്മയേറുന്ന പ്രതിഭാസമാണ് ദേവഗായകന്റെ ഈ സ്വരമാധുര്യം!! പ്രപഞ്ചത്തിൽ ഒരിക്കൽ മാത്രം ദൈവം കനിഞ്ഞരുളിയ വരദാനം !!! കേട്ട് നിർവൃതിയടയാൻ ഇടവന്നത് എന്റെ ജന്മപുണ്യം ഒന്നു മാത്രം!!!

    • @anazahmmed8801
      @anazahmmed8801 5 лет назад

      Hlo. Whatsapp number onn tharamo. Jayettane patti kurach karyangal ariyana

    • @SPOONSANDLADLES
      @SPOONSANDLADLES 5 лет назад

      🙏🙏🙏🙏

    • @manuabraham2135
      @manuabraham2135 4 года назад

      Yathoru kuravumilla ille.

    • @govindanputhumana3096
      @govindanputhumana3096 4 года назад

      @@manuabraham2135 illa sir

    • @manuabraham2135
      @manuabraham2135 4 года назад

      @@govindanputhumana3096 Rafisab thanikku daivatheppoleyanennum athrayum manoharamaya shabdam lokam vere kettittillennum jayachandran paranjittundu.Malayalathil ettavum munpathiyil addeham kandath yesudasineyanu.Ennu karuthi jayachandran nalla gayakanalla ennalla.Pakshe Aradhana bhranthayi mararuth.Ethu gayakareyum anukarikkam.Pakshe daivika shabdavumayi oru gayakane indiayilundayittulloo.Athu Rafi sab anu.Athu jayachandranum Yesudas I'm okke pala avasarangalil paranjittundu.Athukondu mookkinappuram lokam Kanathe veruthe abhiprayam parayaruth.Amitha pradhanyam arkkum kodukkenda karyamilla.Pinne avanavan parayunnatheppozhum avanavante abhiprayam mathramanu enna Sathyam thirichariyanam.Athu nattukarude mel adichelppikkan nokkaruth.Athukondu nalla namaskaram.

  • @josephkpkerala...6851
    @josephkpkerala...6851 4 года назад +1

    സാർ സൂപ്പർ സോങ്.kunjumon cherthala.

  • @gopakumark1922
    @gopakumark1922 4 года назад +5

    ഈ ശബ്ദം... വീണ്ടും കേൾക്കാൻ ഉള്ളിൽ തീരാമോഹം..

  • @jayanthihariharan4303
    @jayanthihariharan4303 4 года назад +3

    My fav. Singer. Down to earth.

  • @govindanputhumana3096
    @govindanputhumana3096 5 лет назад +14

    സംഗീതസ്നേഹികൾ ഓർമ്മിക്കേണ്ട ഗാനങ്ങളുള്ള 'വൈദേഹി കാത്തിരുന്താൾ' എന്ന തമിഴ് ചിത്രം ഇറങ്ങിയിട്ട് 35 വർഷങ്ങളാവുന്നു 2019 ഒക്ടോബർ 23ന്. സംഗീതത്തിലെ ആത്മീയചൈതന്യത്തിന്റെയും അഗാധാനുഭൂതികളുടെയും അവർണ്ണനീയങ്ങളായ ഭാവാന്തരങ്ങളുടെയും മിന്നലൊളികളുടെ അനുസ്യൂതസ്പന്ദനങ്ങൾക്ക് മനുഷ്യരായ ശ്രോതാക്കളെ മാത്രമല്ല, മൃഗങ്ങളുടെ ഹൃദയത്തെയും കീഴടക്കാം എന്ന് തെളിയിച്ച അനുഭവം. തേനിയിൽ വനപ്രദേശത്തുള്ള ഒരേയൊരു സിനിമാശാലയിൽ ഈ പടം ഓടുന്ന അവസരത്തിൽ ശ്രീ. പി. ജയചന്ദ്രൻ ആലപിച്ച പാട്ടിന്റെ സമയം വരുമ്പോൾ കാട്ടിൽ നിന്ന് ആനകൾ കൂട്ടമായി ഇറങ്ങി വന്ന് പാട്ടു കഴിഞ്ഞാൽ വരിവരിയായി തിരിച്ചു പോയിരുന്നുവത്രേ. താൻസെൻ എന്ന മഹാഗായകന്റെ ഗാനവീചികൾ പക്ഷിമൃഗാദികളെയും ആനകളെയും സ്വാധീനിക്കാൻ ശക്തിയുള്ളതായിരുന്നു എന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. താൻസെനെപ്പോലെ ഉത്തമസംഗീതത്തിന്റെ ഉപാസകനായ ഗായകൻ ശ്രീ. പി. ജയചന്ദ്രൻ താൻസെന്റെ പുനർജന്മമാണോ എന്ന് എനിക്ക് സംശയം തോന്നിയിട്ടുണ്ട്.
    ജയേട്ടൻ ഒരിക്കൽ മദ്രാസ് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ടി. നഗറിലുള്ള വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ യാത്ര ചെയ്തപ്പോഴുള്ള അവിസ്മരണീയമായ അനുഭവമുണ്ട്. ജയേട്ടൻ വീട്ടിനു മുന്നിലെത്തിയപ്പോൾ കയ്യിലുണ്ടായിരുന്ന നൂറു രൂപ നോട്ട് ഡ്രൈവർക്കു നീട്ടി, ചില്ലറ ഇല്ലായിരുന്നു. യാത്രക്കാരൻ ജയേട്ടനാണെന്ന് മനസ്സിലാക്കിയ ഡ്രൈവർ 'സാ........ർ' എന്നു വിളിച്ച് ഒരൊറ്റ നിലവിളിയായിരുന്നു. ഇതെന്തു കഥ? എന്ന് തോന്നി ജയേട്ടൻ അദ്‌ഭുതപ്പെട്ട് നോക്കിനിൽക്കെ ഡ്രൈവർ ഗദ്ഗദകണ്ഠനായി പറഞ്ഞു: 'എന്റെ സാറേ..സാറ് പാടിയ വൈദേഹി കാത്തിരുന്താളിലെ പാട്ടില്ലേ...കാത്തിരുന്ത് കാത്തിരുന്ത് കാലങ്കൾ പോവുതെടീ..പൂത്തിരുന്ത് പൂത്തിരുന്ത് പൂവിഴി നോവുതെടീ.. അതിൽ എന്റെ ലൈഫുണ്ട് സാർ, ദീർഘമായ കാത്തിരിപ്പാണ് സാർ എന്റെ ജീവിതം, അവൾ വരില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെ, കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നത് ഈ ഗാനമാണ്. ഈ ഗാനം കേട്ടില്ലായിരുന്നെങ്കിൽ ഞാൻ എന്നേ ആത്മഹത്യ ചെയ്തേനെ..'ജയേട്ടനെ റോഡരികിൽ നിർത്തി ഡ്രൈവർ തന്റെ ജീവിതകഥ വിവരിച്ചു. എല്ലാം ക്ഷമയോടെ കേട്ടുനിന്ന ജയേട്ടന്റെ കണ്ണുകൾ ഈറനണിഞ്ഞു. ഇങ്ങനെ ഹൃദയസ്പർശിയായ എത്രയെത്ര ഗാനങ്ങൾ?

    • @arunakumartk4943
      @arunakumartk4943 5 лет назад

      Very Nice ...

    • @ravik7513
      @ravik7513 5 лет назад +4

      That's correct I heard once jayachandran say Ilayaraja s words the elephant also came for hearing that song

    • @santhoshrajan3884
      @santhoshrajan3884 4 года назад

      😘😘😘😘😍😍😍😍😍

    • @anjoommuhammedhidas1710
      @anjoommuhammedhidas1710 Год назад

      Thante paattum njaan kettu,jayandran thaansente avathaaram aanenghil,thaan taansene tholpicha biju bawareyude avathaaram tanneyaanu athrakummanoharamanhu ninte paattu

  • @Uniquelover295
    @Uniquelover295 5 лет назад +10

    Sithu chechi njangalude muthanu. Chechiyude smile adipoli

  • @satheesh4988
    @satheesh4988 4 года назад +7

    അല്പം പോലും തലക്കനമില്ലാത്ത നമ്മുടെ ജയേട്ടൻ..

  • @krishnanma7
    @krishnanma7 4 года назад +5

    നമ്മുടെ പ്രിയപ്പെട്ട ഭാവഗായകൻ ജയചന്ദ്രനെ വിമർശിക്കാനും പാടിയ പാട്ട് മാറ്റി വേറെ ഗായകനെക്കൊണ്ട് പാടിക്കാനും ഇപ്പോഴത്തെ ചില സംഗീത സംവിധായകർ ശ്ര'.മിച്ചതായിക്കണ്ടു ശ്രീദേവരാജൻ മാസ്റ്റർ ഈണം നൽകിയ പാട്ടിനാണ് അദ്ദേഹത്തിന് നേഷനൽ അവാർഡ് നേടിക്കൊടുത്തത് എന്ന വസ്തുത നാം മറന്നു കൂടാ. ദേവരാജൻ മാസ്റ്റരുടെ പ്രിയപ്പെട്ട ഗായകൻ കൂടിയായിരുന്നു പി.ജയചന്ദ്രൻ'

    • @shajin7201
      @shajin7201 Год назад

      വത്സല ശിഷ്യൻ പ്രിയ പുത്രസമാനമായിരുന്നു., MSV ക്കും അങ്ങനെയായിരുന്നു.

  • @sumangalanair1693
    @sumangalanair1693 4 года назад +1

    Beautiful song Bavagayknu pranm 👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏

  • @santhoshcp3555
    @santhoshcp3555 4 года назад +2

    എനിക്ക് ഏറെ ഇഷ്ടമുള്ള ഭാവ ഗായകൻ

  • @krishnakumarik3334
    @krishnakumarik3334 3 года назад +3

    ഭാവഗായകന് അഭിനന്ദനങ്ങൾ

  • @vishnuprasad3370
    @vishnuprasad3370 5 лет назад +4

    Priyappetta bhaavagaayakan oro praavasyam paadumbozhum aa sabdathinum paattukalkkum maadhuryam eri varunnathaayi thonnunnille... Bhaavangalude indrajaalam kondu namme mattoru lokathekku kondupokunnu...
    Jayettanu oraayiram pranaamam...

  • @sabubharathan3468
    @sabubharathan3468 5 лет назад +28

    സിത്താര കൃഷ്ണകുമാർ സൂപ്പർ ജയേട്ടന് പിന്നെ പറയേണ്ട കാര്യമില്ലല്ലോ

  • @gregoryphiliphose2139
    @gregoryphiliphose2139 5 лет назад +3

    You are my favourite singer.

  • @noorudeenpalakkaparambil249
    @noorudeenpalakkaparambil249 5 лет назад +12

    Jayetta i love you

  • @vishnuashokkumar8745
    @vishnuashokkumar8745 5 лет назад +9

    Super jayetta sithu chechi

  • @josephinpreejijoseph2304
    @josephinpreejijoseph2304 4 года назад +4

    Jayachandran sir U r really legend

  • @Salim12350
    @Salim12350 5 лет назад +4

    Jayettan's voice is so sweet....

  • @rihanajabir1776
    @rihanajabir1776 5 лет назад +12

    ജയേട്ടാ.....ഗോഡ് ബ്ലെസ്....

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 3 года назад

    May God bless jayettaaaa. Love youuuuuuuuuu sooooooo muchhhhhhhhh

  • @sindhukn2535
    @sindhukn2535 5 лет назад +2

    Golden voice, gifted singer, we love you and your songs

  • @tinklingcrystals6489
    @tinklingcrystals6489 5 лет назад +34

    Jayettan 24 karat gold

  • @balachandrankv3136
    @balachandrankv3136 Год назад +1

    ജയചന്ദ്രന്റെ എളിമയും ആ അക്ഷര സ്പുടതയും ഒക്കെ ഇന്നത്തെ പാട്ടുകാർ കണ്ടു മനസ്സിലാക്കണം

  • @ravik7513
    @ravik7513 5 лет назад +3

    I worship p jayachandran

  • @രാക്ഷസൻ-വ5ഝ
    @രാക്ഷസൻ-വ5ഝ 3 года назад +1

    എന്റെ ഇഷ്ട ഗായകൻ ❤️🙏🏻

  • @seethap4245
    @seethap4245 4 года назад +1

    Very nice. Voice

  • @vijayakumark4678
    @vijayakumark4678 5 лет назад +16

    ജയേട്ടാ നമിക്കുന്നു

  • @sreejitht806
    @sreejitht806 3 года назад +2

    Real legend

  • @g.alamelu-f5i
    @g.alamelu-f5i День назад

    Jayachandran deserves international awatds

  • @ismnis
    @ismnis 5 лет назад +38

    അഹങ്കാരിയായ ഗന്ധർവനേക്കാൾ എത്രയോ ഭേദമാണ് ഇദ്ദേഹം. മനോഹരമായി പാടി

    • @sonyjoy2644
      @sonyjoy2644 5 лет назад +4

      Adh Sheriallato suhurthe..
      Endh kuttamaan thangal dasettanil kandadh!!!

    • @1729joshy
      @1729joshy 5 лет назад +4

      ദാസേട്ടൻ ഇതിഹാസമാണ് . അദ്ദേഹം അവതാരമാണ്

    • @madhukumarerumad8316
      @madhukumarerumad8316 5 лет назад +2

      Neeyaneda oole ahankari.Allathe Daserrano Jayettano alla.

    • @govindanputhumana3096
      @govindanputhumana3096 5 лет назад +7

      ഗന്ധർവ്വനല്ല ഒരു കോലമാണത്. കുറേയാളുകൾ കുറേക്കാലമായി വലിയ ഓളവും ആരവവും ഉണ്ടാക്കാൻ ശ്രമിക്കുന്നു, ആ പേരിനെ അപമാനിക്കാനായി. ഈ ഓളങ്ങൾക്കും ആരവങ്ങൾക്കുമിടയിൽ യഥാർത്ഥ ഗന്ധർവ്വനായ ജയേട്ടനെ ശ്രദ്ധിക്കുന്നില്ല. ഗന്ധർവ്വന്റെ കോലം കെട്ടി അതേ ശബ്ദം ഉണ്ടാക്കി വേറെ കുറേയാളുകൾ പുറപ്പെടുന്നു. കഴിഞ്ഞ മുപ്പതു വർഷമായി അപ്രസക്തനാണ് താങ്കൾ പറഞ്ഞ പാട്ടുകാരൻ, അദ്ദേഹം എല്ലാ പാട്ടിലും കരഞ്ഞുകൊണ്ടിരിക്കുന്നു. ഏതൊരു പാട്ടു പാടിയാലും അതിന്റെ ഭാവം എന്തായാലും അതൊരു ദീനരോദനമായി ശ്രോതാക്കൾക്ക് അനുഭവപ്പെടുന്നു (എന്റെ ശബ്ദത്തിന് പ്രായമായേ, എന്നെക്കൊണ്ടിത് ചെയ്യിക്കല്ലേ). ആ കരച്ചിൽ അനുകരിക്കാനും കുറേയാളുകളുണ്ട്. അതിനു മുൻപ് മോശമല്ലാതെ കുറേക്കാലം പാടിയിരുന്ന ആ ഗായകന്റെ കഴിഞ്ഞ 30 വർഷത്തെ അവസ്ഥയിൽ തീവ്രദു:ഖം ഇവിടെ കുറിക്കുന്നു.

    • @govindanputhumana3096
      @govindanputhumana3096 5 лет назад +3

      ചെറിയൊരു തണുത്ത കാറ്റടിച്ചാലും, ഒരു തുള്ളി തൈര് അകത്തു ചെന്നാലും, ഭക്ഷണത്തിന്റെ ചൂട് 2 ഡിഗ്രി കുറഞ്ഞാലും കൂടിയാലും അപ്പോൾ ശബ്ദം അടഞ്ഞുപോയി പാടാൻ കഴിയാത്ത ഒരു വ്യക്തിയാണോ ഗന്ധർവ്വൻ? ഗന്ധർവ്വന് അത്രയേ ശക്തിയുള്ളൂ?

  • @cutiekitty7975
    @cutiekitty7975 4 года назад +1

    Ee is very talented...always my favourite.......

  • @Rahulhaseenahaseena
    @Rahulhaseenahaseena 5 лет назад +18

    Jayetta avidunnu jeevicha samayath janikan enekum kazhinjallo. Oru song aviduthe munnil paduvan kazhinjad ente punnyam.

  • @deepaaugustine2656
    @deepaaugustine2656 5 лет назад +4

    എത്ര മനോഹരമായിരിക്കുന്നു.......

  • @vishnusmithisbest8521
    @vishnusmithisbest8521 5 лет назад +12

    Jayetten is legend

  • @srinivasanrajappan2779
    @srinivasanrajappan2779 5 лет назад +2

    I have seen and talk to jaychandran and heard him live singing.

  • @krishnachandran1071
    @krishnachandran1071 5 лет назад +4

    ജോൺസൻ മാസ്റ്ററുടെ പാട്ടുകൾ ഒത്തിരി കേട്ടിട്ടില്ല എന്ന് പറഞ്ഞത് തെറ്റായി പോയി. വിനയത്തിൽ ദാസ് സാർ തങ്ങൾക്കും മാതൃക

    • @santhoshar9836
      @santhoshar9836 5 лет назад +3

      എല്ലാ പാട്ടും കേൾക്കാറില്ല എന്നല്ലേ പറഞ്ഞത്

    • @rech2stefin
      @rech2stefin 4 года назад

      Jayettan cinema kaanarilla pknneadhikavum pazhayapattukal mathrame kelkku

  • @binduy7617
    @binduy7617 5 лет назад +3

    My most favourite singer ever😍

  • @mohananpk6462
    @mohananpk6462 5 лет назад +6

    jayan sir,
    You r a wonderful singer forever...
    Good wishes....

  • @veneethraghavan410
    @veneethraghavan410 4 года назад +1

    I really respect jayachanran sir.

  • @rajeevkumar-kr9fk
    @rajeevkumar-kr9fk 5 лет назад +8

    ഏതുജന്മത്തിൽ ഞാനൊരു ജയചന്ദ്രനാകും?

    • @govindanputhumana3096
      @govindanputhumana3096 5 лет назад +4

      സർ, ശ്രവണേന്ദ്രിയങ്ങൾ കൊണ്ട് ആ സ്വരം കേൾക്കുന്നതു പോലും ഈ ജന്മപുണ്യമല്ലേ?

    • @shajin7201
      @shajin7201 Год назад

      ആരാധനയുടെ ആഴം മനസിലാക്കുന്നു.

  • @babympbaby9419
    @babympbaby9419 5 лет назад +4

    Good

  • @rasmusverkehr4510
    @rasmusverkehr4510 4 года назад

    Such a sweet voice..🙏

  • @gayatribankeshwar618
    @gayatribankeshwar618 4 года назад +1

    Can't believe he's become old

  • @adhims8354
    @adhims8354 3 года назад

    That's why yesudas is always the one and only legend

  • @sabeer0
    @sabeer0 3 года назад

    Salute you Sir...

  • @satheeshnambiar1903
    @satheeshnambiar1903 5 лет назад +34

    എന്തൊരു ഭാവസംഗീതo!!!വാക്കുകളില്ല

  • @san7702
    @san7702 3 года назад

    kidu singer 🙏

  • @vishalkk2919
    @vishalkk2919 5 лет назад +15

    ഇ പാട്ട് കേൾക്കുമ്പോൾ എന്തിനാണെന്റെ കണ്ണ് നിറയുന്നത് തൊണ്ട ഇടറുന്നത്

    • @sonyjoy2644
      @sonyjoy2644 5 лет назад +4

      Iyal oru Nalla manasinde udamayayadhukond!!!!!!!

  • @sajeeshsasidharannairsajee8237
    @sajeeshsasidharannairsajee8237 5 лет назад +2

    Super

  • @minijayanand
    @minijayanand 4 года назад

    God blessed you

  • @vimaladevi5208
    @vimaladevi5208 3 года назад

    അതി മനോഹരം....

  • @sujathajk6340
    @sujathajk6340 5 лет назад +3

    Jayachandran sir great 🙏

  • @bassharsharqi7594
    @bassharsharqi7594 5 лет назад +16

    കാതിൽ തേൻ പൊഴിച്ച് ഹൃദയത്തിൽ കുളിര് പകരുന്നു ഹൊ!

  • @rihanajabir1776
    @rihanajabir1776 5 лет назад +32

    ഇപ്പോഴും.......കണ്ണട വേണ്ടല്ലൊ
    സിത്താര.....ഒരു.... പൂക്കാലം
    തന്നു...നന്ദി

  • @neelram7986
    @neelram7986 5 лет назад +1

    Very nice, evergreen singer

  • @abhishadsathyanandan4370
    @abhishadsathyanandan4370 3 года назад

    നീ ഒരു പുഴയായി തഴുകുമ്പോൾ ❤️

  • @bineeshkesavan6068
    @bineeshkesavan6068 5 лет назад +3

    Orupadishtammmm...nammudeyoke cheruppakalathek kondupoyi(moham kondu njan)

  • @babeeshbabeesh8388
    @babeeshbabeesh8388 5 лет назад +9

    Sithara support chayithu supper

    • @sahala171
      @sahala171 4 года назад

      Evide ithil sithu🤔🤔

  • @rajeshchandrasekharan3436
    @rajeshchandrasekharan3436 5 лет назад +2

    Great P Jayachandran

  • @harisbapu7900
    @harisbapu7900 5 лет назад +4

    Jayettan. G. Venugopal tendres yenikkishtem

  • @ajiththankachan1178
    @ajiththankachan1178 4 года назад +1

    ജയേട്ടാ നമിക്കുന്നു പുണ്യ ജന്മം

  • @rkrishnan4454
    @rkrishnan4454 5 лет назад +3

    Sitharamoluda chiri super

  • @rameshe2474
    @rameshe2474 5 лет назад +2

    Congratulation sir.

  • @Uppachiyum
    @Uppachiyum 3 года назад

    ജയേട്ടൻ ഇഷ്ടം 🥰🥰🥰🥰

  • @babeeshbabeesh8388
    @babeeshbabeesh8388 5 лет назад +2

    Supper man

  • @govindanputhumana3096
    @govindanputhumana3096 5 лет назад +6

    മലയാളത്തിലെ അഗാധപരിജ്ഞാനം, മലയാളഭാഷയിലെ സർഗ്ഗസംവേദനക്ഷമത, മലയാളസാഹിത്യവുമായി നൈസർഗ്ഗികമായിട്ടുള്ള അടുപ്പം എന്നീ അനന്യമായ സവിശേഷതകൾ ശ്രീ. പി. ജയചന്ദ്രൻ എന്ന ഉന്നതശീർഷനായ ഗായകനെ വേറിട്ടു നിർത്തുന്നു. മലയാളഭാഷയിലെ പണ്ഡിതർ, സംഗീതകാരന്മാർ, മലയാള സാംസ്കാരികനായകന്മാർ, സാഹിത്യപ്രതിഭകൾ എന്നിവരോളമോ അതിനപ്പുറമോ ചെന്നെത്തുന്ന ഭാഷാപരിജ്ഞാനവും ഭാഷയിലെ സർഗ്ഗസിദ്ധിയും ദേവഗായകൻ ജയേട്ടന്റെ പ്രത്യേകതയാണ്. നിത്യഹരിതമായ സുവർണ്ണശബ്ദം, ആ ശബ്ദത്തിൽ ഉൾച്ചേർന്നിരിക്കുന്ന മെലഡിയുടെ മഹാസാഗരം, അക്ഷരസ്പഷ്ടത, ശ്രുതിശുദ്ധത, നൈർമ്മല്യം, ഒരു ഭാവപ്രപഞ്ചം തന്നെ സൃഷ്ടിക്കുന്ന ആലാപനം...അങ്ങനെ ദൈവീകമായി കരുതിയിരുന്നതെല്ലാം ജയേട്ടന്റെ ആലാപനത്തിലൂടെ ഒരു ശ്രോതാവിന് അനുഭവിച്ചറിയാം, സംഗീതത്തിന്റെ സമ്പൂർണ്ണത! കോടാനുകോടി ഭാവവ്യതിയാനങ്ങൾ ഇഴ ചേർത്ത് ജയേട്ടൻ ആ ഗാനത്തിന്റെ ദൃശ്യങ്ങൾ നമ്മുടെ മനസ്സിലേക്ക് ചൊരിയുമ്പോൾ നമ്മുടെ ഭാവനാതലം ഉയർന്നുയർന്ന് ആ ഗാനം അഭൗമമായ ഒരനുഭൂതിയായി പരിണമിക്കുന്നു. ഭാഷ ഏതായാലും സന്ദർഭം ഏതായാലും ശ്രോതാവിന് അനുഭവവേദ്യമാകുന്നത് ഇത്രയും ഉന്നതമായ അനുഭൂതി തന്നെ..

  • @rihanajabir1776
    @rihanajabir1776 5 лет назад +10

    ഭാവഗായകാ......നമിക്കുന്നു

  • @rahullittleflower1
    @rahullittleflower1 5 лет назад +25

    Simplicity is the art of Jayachandran sir Yesudas has to learn something from jayachandran

    • @misteriousplanet9390
      @misteriousplanet9390 4 года назад +1

      absolutely right. . .. you said it. . ..

    • @varnam3960
      @varnam3960 2 года назад

      Yes it is absolutely correct but an unpleasant truth the world canot accept but at this age who can sing like him in open stage

  • @jineshvh
    @jineshvh 3 года назад

    ജയേട്ടാ മുത്തേ....

  • @muhammedkunnool2414
    @muhammedkunnool2414 5 лет назад +5

    Uff 76 lum mass😍

  • @sasikumar-yl5rs
    @sasikumar-yl5rs 3 года назад

    Still good music

  • @ivinkoshy8326
    @ivinkoshy8326 5 лет назад +1

    👁️🙏👁️

    • @arr8223
      @arr8223 3 года назад

      🤓👍