പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളി. ponnani old mosque, ponnani valiya jumuath palli.

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Ponnani valiya Jumuath palli.
    Ponnani old Mosque.
    Zainudheen Makhdoom Al Kabeer.
    Vilakkathirikkal.
    സൈനുദ്ധീൻ മഖ്ദും ഒന്നാമൻ (റ), ക്രിസ്തു വർഷം 1510 (ഹിജ്‌റ 925) ൽ ആണ് പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളി നിർമിച്ചത്.
    മലബാറിലെ 'ചെറിയ മക്ക' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പൊന്നാനിയുടെ വൈജ്ഞാനിക രംഗത്ത് ഈ പള്ളി സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
    പള്ളിയുടെ നിർമാണ ശേഷം ഷെയ്ഖ് സൈനുദ്ധീൻ മഖ്തും തന്നെ പള്ളിയിൽ അദ്ധ്യാപനം ആരംഭിച്ചു. ഇവിടെ പഠിതാക്കളെ ഒരു വിളക്കിന് ചുറ്റും ഒരുമിച്ചിരുത്തിയാണ് വിദ്യാഭ്യാസ പഠനം നടന്നിരുന്നത്. ഇതാണ് 'വിളക്കത്തിരിക്കൽ' എന്ന പേരിൽ അറിയപ്പെട്ടത്.
    സൈനുദ്ധീൻ മഖ്ദും അൽ കബീർ എന്ന പേരിൽ അറിയപ്പെടുന്ന ഷെയ്ഖ് സൈനുദ്ധീൻ ഇബ്നു അലി ഇബ്നു അഹ്‌മദ്‌ അൽ മഅബരി 1467 മാർച്ച്‌ 18 വ്യാഴം (871-ഷഅബാൻ-12) ന് കൊച്ചിയിൽ ആണ് ജനിച്ചത്. 1522 ജൂലൈ 10 വെള്ളി (928-ഷഅബാൻ-16) ന് പൊന്നാനിയിൽ മരണപ്പെട്ടു.

Комментарии •