നാറാണത്തു ഭ്രാന്തനും രായിരനെല്ലൂർ മലയും
HTML-код
- Опубликовано: 8 фев 2025
- നാറാണത്ത് തമ്പുരാനും രായിരനെല്ലൂർമലയും
വിക്രമാദിത്യ മഹാരാജാവിന്റെ സഭയിലെ നവരത്നങളിലൊരാളായ വരരുചിയുടെ മകനായാണ് നാറണത്ത് ഭ്രാന്തന്റെ ജനനം. പറയിപെറ്റ പന്തിരുകുലത്തിലെ ഒരംഗമാണ് ഇദ്ദേഹം
പാലക്കാട് ജില്ലയിലെ ചെത്തല്ലൂർ പ്രദേശത്തെ നാറാണത്തു മംഗലം മനയിലാണ് മാതാപിതാക്കൾ ഉപേക്ഷിച്ചതിന് ശേഷം ഇദ്ദേഹം വളർന്നത്.ഭ്രാന്തൻ വേദം പഠിക്കാനാണ് തിരുവേഗപ്പുറയിലെത്തിയതെന്ന് കരുതപ്പെടുന്നു. പിന്നീട് തിരുവേഗപ്പുറ ഗ്രാമവും സമീപത്തുള്ള രായിരനെല്ലൂർ മലയും ഭ്രാന്തന്റെ വിഹാര കേന്ദ്രമായി മാറി. മലയിലേക്ക് കല്ലുരുട്ടികയറ്റി മുകളിലെത്തിച്ചശേഷം അത് തഴേക്കുരുട്ടിവിട്ട് പൊട്ടിച്ചിരിക്കുക ഭ്രാന്തന്റെ പതിവ് വിനോദമായിരുന്നു. ഇത്തരത്തിൽ നോക്കിയാൽ ഭ്രാന്തന് ഗ്രീക്ക് പുരാണങ്ങളിലെ ഒരു കഥാപാത്രവുമായി
സാമ്യമുണ്ട് പക്ഷേ ആ കഥാപാത്രത്തിൽ നിന്ന് വ്യത്യസ്തമായി ശാപത്തിനാലല്ല സ്വന്തം ഇഷ്ടപ്രകാരമാണ് ഭ്രാന്തന്റെ പ്രവൃത്തികൾ.രായിരനെല്ലൂർ കുന്നിൽ വച്ചാണ് ദുർഗാ ദേവി നാറാണത്തിന് മുന്നിൽ പ്രത്യക്ഷയാകുന്നത്, അതിനു ശേഷം ഇവിടെ ഒരു ക്ഷേത്രം നിർമ്മിക്കുകയും ദുർഗാ ദേവിയെ ആരാധിച്ചുപോരുകയും ചെയ്യുന്നു.ഭ്രാന്തന്റെ പ്രവൃത്തികളാൽ പ്രസിദ്ധിയാർജിച്ച കുന്നിനെ "ഭ്രാന്താചലം" എന്നും വിളിച്ചുപോരുന്നു.എല്ലാ വർഷവും തുലാം ഒന്ന് ഇവിടെ പ്രധാനമാണ്.
പട്ടാമ്പിയാണ് ഏറ്റവും അടുത്തുള്ള റെയിൽവെസ്റ്റേഷൻ, വളാഞ്ചേരി- കൊപ്പം റൂട്ടിലെ നടുവട്ടം വായനാശാല സ്റ്റോപ്പിലിറങ്ങിയാൽ രായിരനെല്ലൂർ മലയിലെത്താം.
❤