Kureeppuzha Kavithakal Keezhalan കീഴാളന്‍ Kureeppuzha Sree Kumar malayalam കുരീപ്പുഴ ശ്രീകുമാര്‍

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии •

  • @manojkmanojk6373
    @manojkmanojk6373 2 месяца назад +2

    യാഥാർത്ഥ്യത്തെ തൊട്ടറിഞ്ഞുകൊണ്ടുള്ള ഒരു കവിത..... കേൾക്കുമ്പോൾ വല്ലാത്ത വേദനയും.... ഒന്നും പറയാനില്ല 🙏🙏🙏🙏

  • @suresht.g2540
    @suresht.g2540 10 месяцев назад +5

    കുരീപ്പുഴ സർ 🙏🙏🙏🙏
    ❤️❤️❤️❤️❤️🌹🥰🙏
    വിനീത നമസ്ക്കാരം 🙏🙏🙏🌹🥰

  • @petermattom3882
    @petermattom3882 8 месяцев назад +5

    ചരിത്രം ചന്തത്തോടെ ഹൃദയത്തിലേക്ക് ........ അഭിനന്ദനങ്ങൾ....... പീറ്റർ മറ്റം

  • @smithaksantha830
    @smithaksantha830 8 месяцев назад +4

    സൂപ്പർ കവിത, ശരിക്കും ഒരു കീഴള ജീവിതം ഇതിലും നന്നായി വരച്ചു കാണിക്കാനാവില്ല

  • @robert882
    @robert882 4 года назад +13

    കവിത കേൾക്കുന്നതിന്റെ സുഖം ഒന്നുവേറെയാനെപ്പോഴും.അഭിനന്ദനങ്ങൾ 👍👍👍

  • @vineeth.p.cvineeth.p.c3384
    @vineeth.p.cvineeth.p.c3384 3 года назад +5

    അസാധ്യ എഴുത്ത്... കരള് കണ്ടിയ്ക്കുന്ന രചന... നമിയ്ക്കുന്നു മാഷെ

  • @binduunnikrishnan.k1135
    @binduunnikrishnan.k1135 2 года назад +5

    നല്ല വരികൾ, ആർഭാടമില്ലാത്ത വാക്കുകളിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന ആലാപനവു൦

  • @salimsalim4517
    @salimsalim4517 9 месяцев назад +4

    ഒരു കാലഘട്ടത്തിൻ്റെ ചിത്രം

  • @WarrierGopakumar
    @WarrierGopakumar 2 года назад +5

    മനോഹരമായ വരികളും, ആലാപനവും. മണ്ണിൻ്റെ മണമുള്ള കവിത🙏🙏🙏👍👏

  • @suresucces1233
    @suresucces1233 3 года назад +9

    ആശംസകൾ, കുരീപ്പുഴ ശ്രീകുമാറിൻ്റെ കൂടുതൽ കവിതകൾ സ്റ്റുഡിയോ റിക്കോഡിംഗ് ക്വാളിറ്റിയിൽ മലയാള കവിത ആസ്വാദകർക്ക് മുന്നിലെത്തിക്കുമെന്ന് വിശ്വസിക്കുന്നു. ആശംസകൾ

  • @padmanabhanca8915
    @padmanabhanca8915 2 года назад +5

    കീഴാളൻ ഉയർത്തുന്ന കാഹളം,,, ഒരു മഹത്തായ കവിത

  • @ratheeshratheesh1623
    @ratheeshratheesh1623 8 месяцев назад +2

    Very good kavitha

  • @sajichathanat8346
    @sajichathanat8346 2 года назад +5

    അവിശ്വസനീയസൗന്ദര്യമുള്ള കവിത. " കവി " ശരിക്കും കവി🙏🙏🙏

  • @unnipapiyon7843
    @unnipapiyon7843 3 года назад +9

    കൊടുങ്കാറ്റിന്റെ തേരാളൻ...... ശ്രീ യേട്ടാ ...പൊളിച്ചു.

  • @rajan.y756
    @rajan.y756 Год назад +5

    "കൂവല്ലെ കൂവല്ലെ കൂവല്ലേ കുഞ്ഞേ നിന്റപ്പനുമമ്മയും കുട്ടനാട്ടു തലവരംബെ തലകഴുകാൻ പോയെ"
    ചേച്ചി പാടിയപ്പോൾ 😢 കൂകി കൂകി കുഴിയിൽ കിടന്നതും കീഴാളൻ.(പണി സ്ഥലത്തു കുഞ്ഞിനെ കുഴി കുഴിച്ചു അതിൽ കിടത്തി അപ്പനും അമ്മയും പണിക്കിറങ്ങും മുുത്ത പെങ്ങളെ ഏൽപ്പിച്ചാകും ആ പോക്ക് കരയുന്ന കുഞ്ഞിനെ നോക്കി ചേച്ചിയാണ് ഇങ്ങനെ പാടുന്നത്)

  • @Justin_Langer
    @Justin_Langer 3 года назад +8

    അസാധ്യ ഫീൽ 💚💚💚

    • @Dailykeralasyllabusscert
      @Dailykeralasyllabusscert  3 года назад +1

      കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം .🌹

  • @k.r.sukumaranjournalist5658
    @k.r.sukumaranjournalist5658 2 года назад +2

    Ancient historical Poet Of Kerala. And So unseen State Life without Cast &Religions. Thankyou Kureeppuzha Sreekumar.

  • @faheemahamedfadi7629
    @faheemahamedfadi7629 2 года назад +5

    അടിപൊളി കവിത

  • @AnilAnil-qh1hm
    @AnilAnil-qh1hm Год назад +3

    Super

  • @GC-qp2cy
    @GC-qp2cy 4 года назад +2

    Super share teacher

  • @sibithegirlssmom2092
    @sibithegirlssmom2092 4 года назад +9

    കവിത കേൾക്കാൻ ഒരു പ്രത്യേക സുഖം ആണ്

  • @bhargavik4443
    @bhargavik4443 2 года назад +4

    മനസ്സിനെ പിടിച്ചു ലക്കുന്ന കവിത

  • @baburajgopalapillai9459
    @baburajgopalapillai9459 4 месяца назад +1

    ❤️❤️❤️🙏

  • @malayalamanasam
    @malayalamanasam 3 года назад +4

    മനോഹരം 👍😍🙏

  • @RKDBCooking
    @RKDBCooking 4 года назад +3

    Supporting you dear, Merry Christmas.

  • @VillageTraveller
    @VillageTraveller 4 года назад +5

    ടീച്ചറെ 👌❣️

  • @4UMUZIC1
    @4UMUZIC1 3 года назад +3

    മനോഹരം

  • @unnikrishnanpalakandathil2004
    @unnikrishnanpalakandathil2004 2 года назад +3

  • @GreenmarkDC
    @GreenmarkDC 3 года назад +15

    ചിത്രീകരണം വേണ്ടായിരുന്നു.. കവിത ഹൃദയം കൊണ്ട് കേൾക്കണം.. ആത്മാവ് കൊണ്ട് കാണണം !

    • @sajicp458
      @sajicp458 2 года назад

      സത്യം' ഓരോരുത്തരും മനസിൽ ഇത് കാണണം

    • @joseyohannan5891
      @joseyohannan5891 8 месяцев назад

      കവിത അങ്ങനെയാണ് സാഫല്യം അടയുന്നത്..

    • @joseyohannan5891
      @joseyohannan5891 8 месяцев назад

      ആടുജീവിതം സിനിമയെപ്പോലെ..(ചുമ്മാ )

  • @amyskitchen6446
    @amyskitchen6446 4 года назад +3

    BIG LIKE from Amy 💖 💖 💖

  • @artwins1057
    @artwins1057 5 месяцев назад +2

    കീഴാളൻ‌ - കുരീപ്പുഴ ശ്രീകുമാർ
    വിത്തുവിതച്ചതും വേള പറിച്ചതും
    ഞാനേ കീഴാളൻ‌
    കന്നിമണ്ണിന്റെ ചേലാളൻ‌.
    തേവിനനച്ചതും കൊയ്തുമെതിച്ചതും
    മോതിരക്കറ്റ മുഖപ്പുറം വെച്ചിട്ട്
    കാടി കുടിച്ചു വരമ്പായ് കിടന്നതും
    ഞാനേ കീഴാളൻ‌
    പുതുനെല്ലിന്റെ കൂട്ടാളൻ‌.
    ചേറു ചവിട്ടിക്കുഴച്ചു ചതുരത്തിൽ
    സൂര്യനെ കാണിച്ചുണക്കിയടുക്കി
    തീ കൂട്ടിച്ചുട്ടതും ഇഷ്ടികക്കൂമ്പാരം
    തോളിലെടുത്തു നടന്നുതളര്‍ന്നതും
    ചാന്തും കരണ്ടിയും തൂക്കും മുഴക്കോലും
    ചന്തവും ചാലിച്ചു വീടു പണിഞ്ഞിട്ട്
    ആകാശക്കൂരയിലന്തിയെരിച്ചതും
    ഞാനേ കീഴാളൻ‌
    നെടുന്തൂണിന്റെ കാലാളൻ‌.
    കട്ടമരത്തില്‍ കടലിന്‍ കഴുത്തേറി
    കഷ്ടകാലത്തിന്റെ കൊല്ലിവല വീശി
    പൂവാലന്‍ ചെമ്മീനും മത്തിയും മക്കളും
    തീരത്തു നേദിച്ചു നേരമിരുണ്ടപ്പോള്‍
    പൂളക്കിഴങ്ങ് വിഴുങ്ങിത്തുലയ്ക്കുവാന്‍
    ചാളക്കറിയ്ക്കു കൊതിച്ചു കയര്‍ത്തതും
    ഞാനേ കീഴാളന്‍
    കൊടുംകാറ്റിന്റെ തേരാളന്‍.
    കണ്‍തടം കുത്തി കുരുപ്പരുത്തി നട്ട്
    പഞ്ഞിക്കാ പൊട്ടിച്ചു തക്ലി കൊരുത്തിട്ട്
    ആദിത്യരശ്മിപോലംബരനൂലിട്ട്
    രാപ്പകലില്ലാതെ ഓമല്‍ തറിയോട്
    മല്ലിട്ടു തുല്ലിട്ടുടയാട നെയ്തതും
    നെഞ്ചുമറയ്ക്കാതെ ശീതത്തീ തിന്നതും
    ഞാനേ കീഴാളന്‍
    ഉടുമുണ്ടിന്റെ നെയ്ത്താളന്‍.
    ചന്ദനം കണ്ടതും കൊത്തി മണത്തതും
    വെട്ടി മറിച്ചു പുറത്തോടു ചെത്തീട്ട്
    ആനയും വ്യാളിയും സര്‍പ്പവും സിംഹവും
    പത്തവതാരവും കൊത്തിപ്പൊലിപ്പിച്ച്
    കട്ടില്‍ കടഞ്ഞതും
    തൊങ്ങലു വെച്ചതും
    കല്യാണത്തമ്പ്രാനും തമ്പ്രാട്ടിക്കുഞ്ഞിനും
    കന്നി രാവത്തു ചിരിച്ചു കളിക്കുവാന്‍
    കാണിക്കവെച്ചിട്ട്
    മാടത്തിന്‍ മുറ്റത്ത് പൂഴിക്കിടക്കയില്‍
    ഓല വിരിപ്പിന്മേല്‍
    നക്ഷത്രം നോക്കി നശിച്ചു കിടന്നതും
    ഞാനേ കീഴാളന്‍
    മുള്‍മരത്തിന്റെ വേരാളന്‍.
    കായൽക്കയങ്ങളില്‍ മാലുകൊരുത്തിട്ട്
    തൊണ്ടു കുതിര്‍ത്തതും പോളയിരിഞ്ഞതും
    റാട്ടു കറക്കീട്ട് പൊന്‍നാരു നൂത്തതും
    ചില്ലിക്കു വിറ്റ് ചെലവിനും പോരാഞ്ഞ്
    ചെല്ലക്കയറിൽ‌ കുരുക്കിട്ടൊടുങ്ങിയോന്‍
    ഞാനേ കീഴാളൻ‌
    കരിമണ്ണിന്റെയൂരാളൻ‌.
    പാര്‍ട്ടിയാപ്പീസിന്റെ നെറ്റിയില്‍ കെട്ടുവാന്‍
    രാത്രിയില്‍ ചോരക്കിനാക്കൊടി തുന്നിയും
    നെഞ്ചോടു ചേര്‍ത്തു കരഞ്ഞും ഞെളിഞ്ഞും
    സങ്കടത്തീക്കനല്‍ തൊണ്ടയില്‍ വച്ചിട്ട്
    പിന്നില്‍ നടന്നതും
    താണു ഞെരിഞ്ഞതും
    പിന്നെ കിനാവിന്‍ കലപ്പ നാക്കായ്‌ വന്നു
    മണ്ണു തെളിച്ചു വിയര്‍ത്തു കിതച്ചതും
    ഞാനേ കീഴാളന്‍
    കൊടിക്കമ്പിന്റെ നാക്കാളന്‍.
    കല്ലരിക്കഞ്ഞിയില്‍ വെണ്ണിലാവുപ്പിട്ട്
    കണ്ണെത്താക്കാവിലെ കാലനെ ചാറ്റീട്ട്
    വോട്ടു പത്തായക്കുരുക്കില്‍ കുനിഞ്ഞിരു -
    ന്നാശക്കു വിത്തിട്ടു പോഴത്തമാക്കീട്ട്
    പുട്ടിലും തട്ടിപ്പുറംതിരിഞ്ഞോടുന്ന
    ചൊക്കന്റെ പിന്നാലെയാളും മനസ്സുമായ്‌
    തീപിടിക്കുന്ന വിളഞ്ഞ പാടം പോലെ
    നായ്‌ക്കുട്ടി തട്ടിയുടച്ച കുടം പോലെ
    വീണേ കീഴാളന്‍
    കണ്ണുനീരിന്റെ നേരാളന്‍.
    എൻ വിയർപ്പില്ലാതെ ലോകമില്ല
    എൻ‌ ചോരയില്ലാതെ കാലമില്ല
    എൻ‌ വിരൽ തൊട്ടാൽ ചുവക്കുന്ന വൃക്ഷം
    എൻ‌ കണ്ണു വീണാൽ‌ രതിക്കുന്നു പുഷ്പം
    എൻ കാലനങ്ങി കിലുങ്ങും സമുദ്രം
    എൻ‌ തുടി കേട്ടാൽ‌ തുടിയ്ക്കുന്നു മാനം
    ഞാനേ കീഴാളൻ‌
    കൊടും നോവിന്റെ നാക്കാളന്‍.
    മേലാളക്കഴുമരമേറി
    പിടഞ്ഞൊടുങ്ങുന്നേ
    കറുത്ത സൂര്യൻ‌മാർ.
    കീഴാളത്തെരുവുകൾ‌ തോറും
    മുളച്ചുപൊന്തുന്നേ
    കറുത്ത സൂര്യന്മാർ.
    ഭൂലോകപ്പെരുമഴ തുള്ളും
    തണുത്ത കൂരാപ്പില്‍
    വിശന്ന സൂര്യന്മാർ.
    ഈരാളുകള്‍ നൂറാളുകളായ്
    പരന്നുകേറുന്നേ
    വിശന്ന സൂര്യന്മാർ.
    ഞാനെന്റെ ദുഃഖച്ചിന്തുകളും
    താളവുമായി
    പൂക്കൈത മറപറ്റുമ്പോഴേ
    കൂടെ വരുന്നേ.
    ആദിത്യൻ കതിരുണരുമ്പോഴേ
    കൂടെ വരുന്നേ
    അണ്ണാറക്കണ്ണനുമായിട്ടേ
    കൂടെ വരുന്നേ.

  • @thinkgreenotphassan
    @thinkgreenotphassan 4 года назад +4

    rajani teacheree

  • @pradeepkvpmna
    @pradeepkvpmna 6 дней назад

    നിർത്താറായില്ലേ?

  • @sreeharikv9001
    @sreeharikv9001 2 года назад +6

    വിത്തുവിതച്ചതും വേള പറിച്ചതും
    ഞാനേ കീഴാളൻ‌
    കന്നിമണ്ണിന്റെ ചേലാളൻ‌.
    തേവിനനച്ചതും കൊയ്തുമെതിച്ചതും
    മോതിരക്കറ്റ മുഖപ്പുറം വെച്ചിട്ട്
    കാടി കുടിച്ചു വരമ്പായ് കിടന്നതും
    ഞാനേ കീഴാളൻ‌
    പുതുനെല്ലിന്റെ കൂട്ടാളൻ‌.
    ചേറു ചവിട്ടിക്കുഴച്ചു ചതുരത്തിൽ
    സൂര്യനെ കാണിച്ചുണക്കിയടുക്കി
    തീ കൂട്ടിച്ചുട്ടതും ഇഷ്ടികക്കൂമ്പാരം
    തോളിലെടുത്തു നടന്നുതളര്‍ന്നതും
    ചാന്തും കരണ്ടിയും തൂക്കും മുഴക്കോലും
    ചന്തവും ചാലിച്ചു വീടു പണിഞ്ഞിട്ട്
    ആകാശക്കൂരയിലന്തിയെരിച്ചതും
    ഞാനേ കീഴാളൻ‌
    നെടുന്തൂണിന്റെ കാലാളൻ‌.
    കട്ടമരത്തില്‍ കടലിന്‍ കഴുത്തേറി
    കഷ്ടകാലത്തിന്റെ കൊല്ലിവല വീശി
    പൂവാലന്‍ ചെമ്മീനും മത്തിയും മക്കളും
    തീരത്തു നേദിച്ചു നേരമിരുണ്ടപ്പോള്‍
    പൂളക്കിഴങ്ങ് വിഴുങ്ങിത്തുലയ്ക്കുവാന്‍
    ചാളക്കറിയ്ക്കു കൊതിച്ചു കയര്‍ത്തതും
    ഞാനേ കീഴാളന്‍
    കൊടുംകാറ്റിന്റെ തേരാളന്‍.
    കണ്‍തടം കുത്തി കുരുപ്പരുത്തി നട്ട്
    പഞ്ഞിക്കാ പൊട്ടിച്ചു തക്ലി കൊരുത്തിട്ട്
    ആദിത്യരശ്മിപോലംബരനൂലിട്ട്
    രാപ്പകലില്ലാതെ ഓമല്‍ തറിയോട്
    മല്ലിട്ടു തുല്ലിട്ടുടയാട നെയ്തതും
    നെഞ്ചുമറയ്ക്കാതെ ശീതത്തീ തിന്നതും
    ഞാനേ കീഴാളന്‍
    ഉടുമുണ്ടിന്റെ നെയ്ത്താളന്‍.
    ചന്ദനം കണ്ടതും കൊത്തി മണത്തതും
    വെട്ടി മറിച്ചു പുറത്തോടു ചെത്തീട്ട്
    ആനയും വ്യാളിയും സര്‍പ്പവും സിംഹവും
    പത്തവതാരവും കൊത്തിപ്പൊലിപ്പിച്ച്
    കട്ടില്‍ കടഞ്ഞതും
    തൊങ്ങലു വെച്ചതും
    കല്യാണത്തമ്പ്രാനും തമ്പ്രാട്ടിക്കുഞ്ഞിനും
    കന്നി രാവത്തു ചിരിച്ചു കളിക്കുവാന്‍
    കാണിക്കവെച്ചിട്ട്
    മാടത്തിന്‍ മുറ്റത്ത് പൂഴിക്കിടക്കയില്‍
    ഓല വിരിപ്പിന്മേല്‍
    നക്ഷത്രം നോക്കി നശിച്ചു കിടന്നതും
    ഞാനേ കീഴാളന്‍
    മുള്‍മരത്തിന്റെ വേരാളന്‍.
    കായൽക്കയങ്ങളില്‍ മാലുകൊരുത്തിട്ട്
    തൊണ്ടു കുതിര്‍ത്തതും പോളയിരിഞ്ഞതും
    റാട്ടു കറക്കീട്ട് പൊന്‍നാരു നൂത്തതും
    ചില്ലിക്കു വിറ്റ് ചെലവിനും പോരാഞ്ഞ്
    ചെല്ലക്കയറിൽ‌ കുരുക്കിട്ടൊടുങ്ങിയോന്‍
    ഞാനേ കീഴാളൻ‌
    കരിമണ്ണിന്റെയൂരാളൻ‌.
    പാര്‍ട്ടിയാപ്പീസിന്റെ നെറ്റിയില്‍ കെട്ടുവാന്‍
    രാത്രിയില്‍ ചോരക്കിനാക്കൊടി തുന്നിയും
    നെഞ്ചോടു ചേര്‍ത്തു കരഞ്ഞും ഞെളിഞ്ഞും
    സങ്കടത്തീക്കനല്‍ തൊണ്ടയില്‍ വച്ചിട്ട്
    പിന്നില്‍ നടന്നതും
    താണു ഞെരിഞ്ഞതും
    പിന്നെ കിനാവിന്‍ കലപ്പ നാക്കായ്‌ വന്നു
    മണ്ണു തെളിച്ചു വിയര്‍ത്തു കിതച്ചതും
    ഞാനേ കീഴാളന്‍
    കൊടിക്കമ്പിന്റെ നാക്കാളന്‍.
    കല്ലരിക്കഞ്ഞിയില്‍ വെണ്ണിലാവുപ്പിട്ട്
    കണ്ണെത്താക്കാവിലെ കാലനെ ചാറ്റീട്ട്
    വോട്ടു പത്തായക്കുരുക്കില്‍ കുനിഞ്ഞിരു -
    ന്നാശക്കു വിത്തിട്ടു പോഴത്തമാക്കീട്ട്
    പുട്ടിലും തട്ടിപ്പുറംതിരിഞ്ഞോടുന്ന
    ചൊക്കന്റെ പിന്നാലെയാളും മനസ്സുമായ്‌
    തീപിടിക്കുന്ന വിളഞ്ഞ പാടം പോലെ
    നായ്‌ക്കുട്ടി തട്ടിയുടച്ച കുടം പോലെ
    വീണേ കീഴാളന്‍
    കണ്ണുനീരിന്റെ നേരാളന്‍.
    എൻ വിയർപ്പില്ലാതെ ലോകമില്ല
    എൻ‌ ചോരയില്ലാതെ കാലമില്ല
    എൻ‌ വിരൽ തൊട്ടാൽ ചുവക്കുന്ന വൃക്ഷം
    എൻ‌ കണ്ണു വീണാൽ‌ രതിക്കുന്നു പുഷ്പം
    എൻ കാലനങ്ങി കിലുങ്ങും സമുദ്രം
    എൻ‌ തുടി കേട്ടാൽ‌ തുടിയ്ക്കുന്നു മാനം
    ഞാനേ കീഴാളൻ‌
    കൊടും നോവിന്റെ നാക്കാളന്‍.
    മേലാളക്കഴുമരമേറി
    പിടഞ്ഞൊടുങ്ങുന്നേ
    കറുത്ത സൂര്യൻ‌മാർ.
    കീഴാളത്തെരുവുകൾ‌ തോറും
    മുളച്ചുപൊന്തുന്നേ
    കറുത്ത സൂര്യന്മാർ.
    ഭൂലോകപ്പെരുമഴ തുള്ളും
    തണുത്ത കൂരാപ്പില്‍
    വിശന്ന സൂര്യന്മാർ.
    ഈരാളുകള്‍ നൂറാളുകളായ്
    പരന്നുകേറുന്നേ
    വിശന്ന സൂര്യന്മാർ.
    ഞാനെന്റെ ദുഃഖച്ചിന്തുകളും
    താളവുമായി
    പൂക്കൈത മറപറ്റുമ്പോഴേ
    കൂടെ വരുന്നേ.
    ആദിത്യൻ കതിരുണരുമ്പോഴേ
    കൂടെ വരുന്നേ
    അണ്ണാറക്കണ്ണനുമായിട്ടേ
    കൂടെ വരുന്നേ.

  • @shinekumar6555
    @shinekumar6555 3 года назад

    ഏത് കാലതാണാവോ ഈ കവി ജീവിക്കുന്നത് .? മേസ്തിരമാർക്കും മരപ്പണിക്കാർക്കും എത്രയാ ദിവസക്കൂലി എന്ന് ഇങ്ങേർക്കു അറിയാഞ്ഞിട്ടാണോ?😡😡

    • @haridas3460
      @haridas3460 3 года назад +1

      ഇബനേതാടാ

  • @karuthan
    @karuthan Год назад +3

    ഞാനീ കീഴളൻ കരിമണ്ണിനിന്റെ nattalalan

  • @GreenmarkDC
    @GreenmarkDC 3 года назад +3

    ചിത്രീകരണം വേണ്ടായിരുന്നു.. കവിത ഹൃദയം കൊണ്ട് കേൾക്കണം.. ആത്മാവ് കൊണ്ട് കാണണം !

  • @AneeshKs-m2f
    @AneeshKs-m2f 4 месяца назад

    വിത്തുവിതച്ചതും വേള പറിച്ചതും
    ഞാനേ കീഴാളൻ‌
    കന്നിമണ്ണിന്റെ ചേലാളൻ‌.
    തേവിനനച്ചതും കൊയ്തുമെതിച്ചതും
    മോതിരക്കറ്റ മുഖപ്പുറം വെച്ചിട്ട്
    കാടി കുടിച്ചു വരമ്പായ് കിടന്നതും
    ഞാനേ കീഴാളൻ‌
    പുതുനെല്ലിന്റെ കൂട്ടാളൻ‌.
    ചേറു ചവിട്ടിക്കുഴച്ചു ചതുരത്തിൽ
    സൂര്യനെ കാണിച്ചുണക്കിയടുക്കി
    തീ കൂട്ടിച്ചുട്ടതും ഇഷ്ടികക്കൂമ്പാരം
    തോളിലെടുത്തു നടന്നുതളര്‍ന്നതും
    ചാന്തും കരണ്ടിയും തൂക്കും മുഴക്കോലും
    ചന്തവും ചാലിച്ചു വീടു പണിഞ്ഞിട്ട്
    ആകാശക്കൂരയിലന്തിയെരിച്ചതും
    ഞാനേ കീഴാളൻ‌
    നെടുന്തൂണിന്റെ കാലാളൻ‌.
    കട്ടമരത്തില്‍ കടലിന്‍ കഴുത്തേറി
    കഷ്ടകാലത്തിന്റെ കൊല്ലിവല വീശി
    പൂവാലന്‍ ചെമ്മീനും മത്തിയും മക്കളും
    തീരത്തു നേദിച്ചു നേരമിരുണ്ടപ്പോള്‍
    പൂളക്കിഴങ്ങ് വിഴുങ്ങിത്തുലയ്ക്കുവാന്‍
    ചാളക്കറിയ്ക്കു കൊതിച്ചു കയര്‍ത്തതും
    ഞാനേ കീഴാളന്‍
    കൊടുംകാറ്റിന്റെ തേരാളന്‍.
    കണ്‍തടം കുത്തി കുരുപ്പരുത്തി നട്ട്
    പഞ്ഞിക്കാ പൊട്ടിച്ചു തക്ലി കൊരുത്തിട്ട്
    ആദിത്യരശ്മിപോലംബരനൂലിട്ട്
    രാപ്പകലില്ലാതെ ഓമല്‍ തറിയോട്
    മല്ലിട്ടു തുല്ലിട്ടുടയാട നെയ്തതും
    നെഞ്ചുമറയ്ക്കാതെ ശീതത്തീ തിന്നതും
    ഞാനേ കീഴാളന്‍
    ഉടുമുണ്ടിന്റെ നെയ്ത്താളന്‍.
    ചന്ദനം കണ്ടതും കൊത്തി മണത്തതും
    വെട്ടി മറിച്ചു പുറത്തോടു ചെത്തീട്ട്
    ആനയും വ്യാളിയും സര്‍പ്പവും സിംഹവും
    പത്തവതാരവും കൊത്തിപ്പൊലിപ്പിച്ച്
    കട്ടില്‍ കടഞ്ഞതും
    തൊങ്ങലു വെച്ചതും
    കല്യാണത്തമ്പ്രാനും തമ്പ്രാട്ടിക്കുഞ്ഞിനും
    കന്നി രാവത്തു ചിരിച്ചു കളിക്കുവാന്‍
    കാണിക്കവെച്ചിട്ട്
    മാടത്തിന്‍ മുറ്റത്ത് പൂഴിക്കിടക്കയില്‍
    ഓല വിരിപ്പിന്മേല്‍
    നക്ഷത്രം നോക്കി നശിച്ചു കിടന്നതും
    ഞാനേ കീഴാളന്‍
    മുള്‍മരത്തിന്റെ വേരാളന്‍.
    കായൽക്കയങ്ങളില്‍ മാലുകൊരുത്തിട്ട്
    തൊണ്ടു കുതിര്‍ത്തതും പോളയിരിഞ്ഞതും
    റാട്ടു കറക്കീട്ട് പൊന്‍നാരു നൂത്തതും
    ചില്ലിക്കു വിറ്റ് ചെലവിനും പോരാഞ്ഞ്
    ചെല്ലക്കയറിൽ‌ കുരുക്കിട്ടൊടുങ്ങിയോന്‍
    ഞാനേ കീഴാളൻ‌
    കരിമണ്ണിന്റെയൂരാളൻ‌.
    പാര്‍ട്ടിയാപ്പീസിന്റെ നെറ്റിയില്‍ കെട്ടുവാന്‍
    രാത്രിയില്‍ ചോരക്കിനാക്കൊടി തുന്നിയും
    നെഞ്ചോടു ചേര്‍ത്തു കരഞ്ഞും ഞെളിഞ്ഞും
    സങ്കടത്തീക്കനല്‍ തൊണ്ടയില്‍ വച്ചിട്ട്
    പിന്നില്‍ നടന്നതും
    താണു ഞെരിഞ്ഞതും
    പിന്നെ കിനാവിന്‍ കലപ്പ നാക്കായ്‌ വന്നു
    മണ്ണു തെളിച്ചു വിയര്‍ത്തു കിതച്ചതും
    ഞാനേ കീഴാളന്‍
    കൊടിക്കമ്പിന്റെ നാക്കാളന്‍.
    കല്ലരിക്കഞ്ഞിയില്‍ വെണ്ണിലാവുപ്പിട്ട്
    കണ്ണെത്താക്കാവിലെ കാലനെ ചാറ്റീട്ട്
    വോട്ടു പത്തായക്കുരുക്കില്‍ കുനിഞ്ഞിരു -
    ന്നാശക്കു വിത്തിട്ടു പോഴത്തമാക്കീട്ട്
    പുട്ടിലും തട്ടിപ്പുറംതിരിഞ്ഞോടുന്ന
    ചൊക്കന്റെ പിന്നാലെയാളും മനസ്സുമായ്‌
    തീപിടിക്കുന്ന വിളഞ്ഞ പാടം പോലെ
    നായ്‌ക്കുട്ടി തട്ടിയുടച്ച കുടം പോലെ
    വീണേ കീഴാളന്‍
    കണ്ണുനീരിന്റെ നേരാളന്‍.
    എൻ വിയർപ്പില്ലാതെ ലോകമില്ല
    എൻ‌ ചോരയില്ലാതെ കാലമില്ല
    എൻ‌ വിരൽ തൊട്ടാൽ ചുവക്കുന്ന വൃക്ഷം
    എൻ‌ കണ്ണു വീണാൽ‌ രതിക്കുന്നു പുഷ്പം
    എൻ കാലനങ്ങി കിലുങ്ങും സമുദ്രം
    എൻ‌ തുടി കേട്ടാൽ‌ തുടിയ്ക്കുന്നു മാനം
    ഞാനേ കീഴാളൻ‌
    കൊടും നോവിന്റെ നാക്കാളന്‍.
    മേലാളക്കഴുമരമേറി
    പിടഞ്ഞൊടുങ്ങുന്നേ
    കറുത്ത സൂര്യൻ‌മാർ.
    കീഴാളത്തെരുവുകൾ‌ തോറും
    മുളച്ചുപൊന്തുന്നേ
    കറുത്ത സൂര്യന്മാർ.
    ഭൂലോകപ്പെരുമഴ തുള്ളും
    തണുത്ത കൂരാപ്പില്‍
    വിശന്ന സൂര്യന്മാർ.
    ഈരാളുകള്‍ നൂറാളുകളായ്
    പരന്നുകേറുന്നേ
    വിശന്ന സൂര്യന്മാർ.
    ഞാനെന്റെ ദുഃഖച്ചിന്തുകളും
    താളവുമായി
    പൂക്കൈത മറപറ്റുമ്പോഴേ
    കൂടെ വരുന്നേ.
    ആദിത്യൻ കതിരുണരുമ്പോഴേ
    കൂടെ വരുന്നേ
    അണ്ണാറക്കണ്ണനുമായിട്ടേ
    കൂടെ വരുന്നേ.