ദക്ഷിണ കൊറിയൻ ഹാക്കത്തണിൽ മികച്ച വിജയം നേടി അമൃതയുടെ സൈബർ സെക്യൂരിറ്റി ടീം

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ദക്ഷിണ കൊറിയയിലെ സെജോംഗ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നടന്ന ഹാക്കത്തൺ സിടിഎഫ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ ബയോസ് (bi0s) ക്ലബ്ബിലെ വിദ്യാർത്ഥികൾ ജേതാക്കളായി. അന്താരാഷ്ട്ര തലത്തിൽ ഒന്നാം സ്ഥാനം നേടുകയും ഒന്നര ലക്ഷം രൂപയുടെ സമ്മാനത്തുക കരസ്ഥമാക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള 35 രാജ്യങ്ങളിൽ നിന്നായി 40 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
    2007-ൽ സ്ഥാപിതമായ ബയോസ് , ഇന്ത്യയിലെ ആദ്യത്തെ ബിരുദ സൈബർ സെക്യൂരിറ്റി ക്ലബാണ്. ദേശീയതലത്തിൽ സ്ഥിരമായി മികച്ച നേട്ടങ്ങൾ സ്വന്തമാക്കുന്ന ബയോസ് ടീം ഗവേഷകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പിന്തുണയോടെയാണ് ക്ലബ്ബ് ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മികവ് പുലർത്തുന്നത്.

Комментарии •