യേശുവേ പ്രാണനാഥാ മേഘത്തിൽ വന്നീടുവാൻ വരവിനു താമസമുണ്ടോ-നിന്റെ വാനദൂത ഗാണത്തോടെ മദ്ധ്യവാനിൽ എഴുന്നള്ളാൻ കാലങ്ങൾ ദീർഘമുണ്ടോ നാഥാ (2) 1 ശീതകാലം കഴിഞ്ഞു മഴയും മാറിപ്പോയല്ലോ വസന്തകാലം സുദിനമായി- നിന്റെ കാഹളത്തിൻ ശബ്ദം വാനിൽ മുഴങ്ങീടാൻ കാലമായോ വേഗത്തിൽ വന്നീടണേ നാഥാ (2) 2 മനുഷ്യപുത്രൻ വരുമ്പോൾ വിശ്വാസം ഭൂവിലുണ്ടോ എന്നുര ചെയ്ത എന്റെ കാന്താ- നിന്റെ വരവിന്റെ മാറ്റൊലികൾ ദിനംതോറും മുഴങ്ങുന്നേ കാലങ്ങൾ ദീർഘമുണ്ടോ നാഥാ (2) 3 ആകാശത്തിൽ വാഴുന്ന നക്ഷത്ര ജാലങ്ങളെ കർത്തൻ വരവെപ്പോഴാകും- അതിൻ ലക്ഷ്യം ഗ്രഹിച്ചീടുവാൻ ഭൂവിലാർക്കും കഴിയില്ല എൻ പ്രിയൻ വരവെപ്പോഴാണോ?(2);-
യേശുവേ പ്രാണനാഥാ മേഘത്തിൽ വന്നീടുവാൻ
വരവിനു താമസമുണ്ടോ-നിന്റെ
വാനദൂത ഗാണത്തോടെ മദ്ധ്യവാനിൽ എഴുന്നള്ളാൻ
കാലങ്ങൾ ദീർഘമുണ്ടോ നാഥാ (2)
1 ശീതകാലം കഴിഞ്ഞു മഴയും മാറിപ്പോയല്ലോ
വസന്തകാലം സുദിനമായി- നിന്റെ
കാഹളത്തിൻ ശബ്ദം വാനിൽ മുഴങ്ങീടാൻ കാലമായോ
വേഗത്തിൽ വന്നീടണേ നാഥാ (2)
2 മനുഷ്യപുത്രൻ വരുമ്പോൾ വിശ്വാസം ഭൂവിലുണ്ടോ
എന്നുര ചെയ്ത എന്റെ കാന്താ- നിന്റെ
വരവിന്റെ മാറ്റൊലികൾ ദിനംതോറും മുഴങ്ങുന്നേ
കാലങ്ങൾ ദീർഘമുണ്ടോ നാഥാ (2)
3 ആകാശത്തിൽ വാഴുന്ന നക്ഷത്ര ജാലങ്ങളെ
കർത്തൻ വരവെപ്പോഴാകും- അതിൻ
ലക്ഷ്യം ഗ്രഹിച്ചീടുവാൻ ഭൂവിലാർക്കും കഴിയില്ല
എൻ പ്രിയൻ വരവെപ്പോഴാണോ?(2);-
Amen❤
Amen
Amen. Praise the lord 🙏🙏💛💛❤️❤️👍👍👌👌.
Amen