Ara Nazhika Neram Malaylam Full Movie - Prem Nazir, Sathyan, Kottarakkara , Sheela, Ragini

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Ara Nazhika Neram is a Malayalam film directed by K. S. Sethumadhavan and written by Parappurath based on his own novel of the same name. Parappurath also played a minor role in the film. The story of the film revolves around an orthodox Christian family headed by Kunjenachan (Kottarakkara Sreedharan Nair), a ninety-year-old patriarch who lives his life by The Book. The film also features Prem Nazir, Sathyan, Ragini, Sheela, K. P. Ummer, Adoor Bhasi and Ambika Sukumaran.

Комментарии • 266

  • @mathewpanicker1539
    @mathewpanicker1539 9 лет назад +54

    ഹോ ഭയങ്കരം ,എന്തൊരു സിനിമ ,കൊട്ടാരക്കര എന്തൊരു അഭിനയം ,കഥ ,സ്ക്രിപ്റ്റ് ,വളരെ ഉജ്ജ്വലം
    ഇതാണ് ക്ലാസിക് ,ഇതിനു പകരം വെയ്ക്കാന്‍ വേറെ ഒന്നും ഇല്ല

  • @satheeshkumar-rk9or
    @satheeshkumar-rk9or 4 года назад +20

    കൊട്ടാരക്കര ചേട്ടൻ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. എന്തൊരു പ്രതിഭ. പാറപ്പുറത്തിന്റെ കഥ സംഭാഷണം നന്നായിട്ടുണ്ട്. മറുള്ളവരും അവരവരുടെ ഭാഗങ്ങൾ നന്നായി അവതരെപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഗാനങ്ങളും സൂപ്പറായിട്ടുണ്ട്.

    • @rajan3338
      @rajan3338 Год назад

      PAARAPPURATHE...ONAATTU KARAKKAARANAA! NJANGAL KANDU SAMSAARICHITTUND..ALPPAM AHANKAARI AANENNU THONNUM..WIFE NE ARIYAAM! MAKAN *SAM* ENTE FRIEND AAYIRUNNU!

  • @edavannaedavanna8288
    @edavannaedavanna8288 2 года назад +11

    എത്ര സുന്ദരമായ സിനിമ...
    ശരിക്കും ആസ്വദിച്ചു കണ്ടു.
    കാണാൻ തോന്നിയ നിമിഷങ്ങൾക്ക് നന്ദി 👌🌹

  • @muralie753
    @muralie753 2 года назад +28

    ഇതാണ് Classic, എന്തൊരു ഫിലിം, എല്ലാവരും മത്സരിച്ചഭിനയിച്ചു. മലയാളം കണ്ട ഏറ്റവും നല്ല പാറപ്പുറത്തിനെ ഓർക്കാൻ ഈ ഒരു സിനിമ മതി. സിനിമ.

  • @tomyuthup
    @tomyuthup 9 лет назад +54

    പ്രതിഭകളുടെ സംഗമം ... ഈ പുതിയ തലമുറയുടെ കാലത്തുപോലും അല്‍പ്പം പോലും മുഷിപ്പ് തോന്നാതെ കണ്ടിരിയ്ക്കാന്‍ പറ്റുന്ന മഹത്തായ ചിത്രം ..അക്കാലത്തെ എല്ലാ പ്രമുഖ നടന്മാരും മത്സരിച്ചഭിനയിച്ച ചിത്രം ...എല്ലാവരും അവരവരുടെ റോളുകള്‍ മികച്ചതാക്കി ..ഇനിയൊരു കാലം ഇതുപോലുണ്ടാവുമോ ..

    • @papauto6444
      @papauto6444 4 года назад

      Pp%m

    • @user-hi9rg8ce1c
      @user-hi9rg8ce1c 3 года назад +1

      മലയാള സിനിമയുടെ വിസ്മയം

    • @johneythomas1891
      @johneythomas1891 Год назад

      പക്ഷെ ഇതൊന്നും ഇപ്പഴുള്ള തലമുറ കാണാൻ തയ്യാറല്ലല്ലോ?😓

  • @ajuaajua69
    @ajuaajua69 4 года назад +15

    കഥയുടെ കുലപതി
    ശ്രീ.പാറപ്പുറം🙏സാറിന്റെ അതിമനോഹരമായ കഥക്ക് സിനിമാ സംവിധായക ആചാര്യൻ
    ശ്രീ.KS സേതുമാധവൻ 🙏സാറിന്റെ
    സംവിധാന മികവിൽ
    മലയാള സിനിമയുടെ
    ചക്രവർത്തിമാർ 🙏അഭിനയച്ച
    മഹാചിത്രം🌷
    "അര നാഴിക നേരം"

  • @johnsonzacharia241
    @johnsonzacharia241 3 года назад +17

    അരനാഴികനേരം 70 റിലീസ്.
    അനശ്വര നടൻ സത്യൻ തനിക്ക് കിട്ടിയ വേഷം മറ്റൊരാൾക്ക്‌ കൊടുക്കുകയോ??
    അത്രയ്ക്കു കേമനായ ഒരു നടനോ?
    അങ്ങനൊരാളുണ്ട്. ഉണ്ടായിരുന്നു.
    45 വയസിൽ 92കാരന്റെ വേഷം ചെയ്ത ശ്രീധരൻ നായർ.
    കൊട്ടാരക്കര എന്ന പേരിൽ അറിയപ്പെട്ടിരുന്ന മലയാളസിനിമയുടെ എക്കാലത്തെയും മികച്ച നടൻ!!
    "നീയാരാടാ, അറപ്പുകാരൻ തോമയുടെ മോനേ, എന്റെ നേർക്കു നിന്ന് സംസാരിക്കാൻ??? എന്ന് ഒരു ചെറുപ്പക്കാരനെ ശകാരിച്ചത്, ആ 92 കാരൻ കഥാപാത്രമായിരുന്നു.
    അരനാഴികനേരത്തിലെ കുഞ്ഞേനാച്ചൻ.
    "ജോലിയും കൂലിയും ഇല്ലാത്തവൻ വീട്ടിലിരിക്കണം"
    എന്ന് മകനെ ശാസിക്കുന്ന കരുത്തനായ അപ്പൻ.
    പാറപ്പുറത്തിന്റെ പ്രശസ്ത നോവൽ സിനിമയാക്കിയപ്പോൾ ആദ്യം തീരുമാനിച്ചത് സത്യനെയായിരുന്നു, കുഞ്ഞേനാച്ഛന്റെ റോളിലേക്ക്.
    സത്യൻ അത് കേട്ടതും നേരെ കൊട്ടാരക്കരയെ കാണുന്നു,
    അഭ്യർത്ഥിക്കുന്നു. സത്യൻ ചെറിയ ഒരു റോളിലേക്ക് മാറുന്നു.
    കുടുംബത്തിന്റെ കാരണവരായി, ആദ്യന്തം നിറഞ്ഞു നിൽക്കുന്ന കുഞ്ഞേനാച്ചൻ.
    തന്റെ കർമ്മഫലം മക്കളിലൂടെ, തനിക്ക് തന്നെ അനുഭവിക്കാൻ ഇടവന്ന, അത് താങ്ങാൻ ത്രാണിയില്ലാതെ കുഴഞ്ഞു വീഴുന്ന
    വയോധികനെ നിറഞ്ഞ കണ്ണുകളോടെ മാത്രമേ ഇന്നും കാണാൻ പറ്റൂ.
    കാലം ഒന്നും കണക്ക് തീർക്കാതെ ബാക്കി വക്കില്ല എന്ന സത്യം, ഈ ചിത്രം നമ്മെ ഓർപ്പിക്കുന്നു.
    "നാരാണംമൂഴിക്കാരി സ്ത്രീ ഈ വീട്ടിൽ വന്ന് ബഹളം വച്ചത് മറന്നു പോകരുത് " എന്ന് പറഞ്ഞ മകന്റെ മുൻപിൽ തല കുനിഞ്ഞെങ്കിലും വീഴാതെ പിടിച്ചുനിന്നു.
    പക്ഷേ, കുടുംബത്തിൽ പുഴു കുത്തിയപ്പോൾ വേരറ്റ് വൻവൃക്ഷം കടപുഴകി വീണു.
    ഓർത്തഡോൿസ്‌ ക്രിസ്ത്യൻ പശ്ചാതലത്തിൽ ചിത്രീകരിച്ചത് മദ്ധ്യതിരുവിതാംകൂറിലായിരുന്നു.
    ജർമൻ വംശജനായ മിഷ്നറി ശ്രീ. നാഗൽ എഴുതിയ സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു എന്ന ക്രിസ്തീയ ഗാനത്തിന്റെ ആദ്യ നാലുവരികൾ പല്ലവിയാക്കി ശ്രീ. വയലാർ എഴുതിയ ഈ ഗാനവും മറ്റ് ഗാനങ്ങളും സൂപ്പർ ഹിറ്റ്‌ ആയിരുന്നു.
    സത്യൻ, ശങ്കരാടി, ബഹദൂർ, ഗോവിന്ദൻകുട്ടി എന്നിവർ മക്കളും, രാഗിണി, മീന, എന്നിവർ മരുമക്കളും, നസീർ കൊച്ചുമകനും, അംബിക കൊച്ചുമകളും ഒക്കെയായി ഒരു മികച്ച ടീമായിരുന്നു അഭിനേതാക്കളുടെ നിരയിൽ.
    അടൂർ ഭാസിയുടെ സെമി വില്ലൻ മികച്ചു നിന്നു.
    സംവിധാനം : കെ എസ് സേതുമാധവൻ.
    നിർമ്മാണം : മഞ്ഞിലാസ്.
    നിങ്ങൾ ഇന്ന് "ഹോം" കാണുന്നുവെങ്കിൽ, ആസ്വദിക്കുന്നുവെങ്കിൽ, കുടുംബബന്ധങ്ങളുടെ 1970 വേർഷൻ അരനാഴികനേരം കൂടി കാണുക.

  • @sureshbabu5286
    @sureshbabu5286 6 лет назад +18

    മറ്റൊരു സിനിമയിലും കണ്ടിട്ടില്ല.. ഇത്ര അധികം കഥാപാത്രങ്ങൾ എല്ലാവരും ഏറ്റവും റിയലിസ്റ്റിക് ആയി അഭിനയിച്ച സിനിമ... ഒരു കലാസൃഷ്ടി ആസ്വദിച്ച അനുഭവം... ഈ പുതിയ കാലത്തും

  • @shyamlalc6359
    @shyamlalc6359 Месяц назад +8

    7/2024ൽ കാണുന്നവർ ഉണ്ടോ. ഞാൻ ഈ സിനിമ 70ൽ കണ്ടൊപ്പോൾ ഒന്നും മനസ്സിൽആയില്ല ഇപ്പോൾ കണ്ടപ്പോൾ ആണ് ഇതു ഒരു സൂപ്പർ പടം ആണല്ലോ എന്ന് ❤

  • @alikolkattilalikolkattil2161
    @alikolkattilalikolkattil2161 2 года назад +10

    ഇതാണ് പഴയ സിനിമകളുടെ പ്രത്യേകത തനിമയാർന്ന കുടുംബ കഥ സംഭാഷണം പോലും കൃത്യതയുള്ളത് ഗൃഹാത്വരത്തും തുളുമ്പുന്ന പരിസരം കണ്ടിരിക്കുമ്പോൾ അതിൽ ലയിച്ചു പോവും

  • @rageshkumara4406
    @rageshkumara4406 4 года назад +32

    Kottarakkara Sir was just 48 when he played This grand pa role and His son's role acted by Sathyan sir was 58 !!!
    Two greatest actors.....
    The movie was released in 1970
    In 1971 Sathyan sir Passed away...

    • @nazeermuhamadkowd5093
      @nazeermuhamadkowd5093 Год назад

      കുട്ടിയായിരുന്നപ്പോൾ കണ്ടതാണ്, വീണ്ടും കാണാൻ ഭാഗ്യമുണ്ടായി, Super Movie 🙏❤👍👌🌹

  • @renjithraj89
    @renjithraj89 3 года назад +33

    സത്യൻ സാറിന്റെ വാക്കുകൾ അക്ഷരംപ്രതി അനുസരിച്ചു കൊട്ടാരക്കര സാർ അഭിനയിച്ചു തകർത്ത മഹാ കാവ്യം....

  • @deepakm.n7625
    @deepakm.n7625 4 года назад +20

    ഈ സിനിമയിൽ കൊട്ടാരക്കര സാർ അഭിനയിക്കുകയാണോ അതോ ജീവിക്കുകയാണോ?! വിശ്വസിക്കാൻ വയ്യ! എല്ലാവരും ഗംഭീരമായിട്ടുണ്ട്.

  • @BaijuSadasivan
    @BaijuSadasivan 7 лет назад +64

    ഇത് സിനിമയോ അഭിനയമോ ഒന്നുമല്ല. ജീവിതമാണ്.... പച്ചയായ ജീവിതം! പാറപ്പുറത്ത് എന്ന അനുഗ്രഹീത സാഹിത്യകാരന്റെ തൂലികയില്‍ വിരിഞ്ഞ കഥാപാത്രങ്ങള്‍ ഉയിര്‍ക്കൊണ്ട് നമ്മേ അത്ഭുതപ്പെടുത്തുന്നു. ശ്രീ കൊട്ടരക്കാര ശ്രീധരന്‍ നായര്‍ കുഞ്ഞെനാച്ചനായി ജീവിക്കുകയാണ്, അഭിനയിക്കുകയല്ല....

  • @user-hi9rg8ce1c
    @user-hi9rg8ce1c 3 года назад +5

    മലയാള സിനിമാ ചരിത്രത്തിൽ ഇന്നുവരെയുള്ള എല്ലാ ചിത്രങ്ങളുമെടുത്ത് ഇക്കൊല്ലത്തെ ഓസ്കാർ അവാർഡിനു സബ്മിറ്റു ചെയ്യാം എന്നൊരു സാഹചര്യം വന്നാൽ നിസ്സംശയം പറയാം, ഏറ്റവും നല്ല നടനുള്ള അവാർഡ് കൊട്ടാരക്കര ശ്രീധരൻ നായർക്ക് ആയിരിക്കും. കൊറോണ തുടങ്ങിയതിനു ശേഷം മൂന്നാമതു തവണ ഇന്ന് ഈ വിസ്മയം കണ്ടു.29.10.2020. മത്സരിച്ചഭിനയിച്ച ശങ്കരാടിയും ബഹദൂറുമൊക്കെ വേറൊരു ലെവലിൽ നില്ക്കുന്നു.

  • @sumeshpssumeshsubrahmanyan4794
    @sumeshpssumeshsubrahmanyan4794 2 года назад +6

    അർത്ഥ പൂർണമായ ചിത്രം, കൊട്ടാരക്കരയുടെ അവിസ്മരണീയമായ പ്രകടനം, ബാക്കി എല്ലാവരും നന്നായിട്ടുണ്ട്, നല്ല പാട്ടുകൾ, അടൂർ ഭാസി സൂപ്പർബ്, 🙏🙏🙏🙏
    2022 ജൂലൈ 24 ഞായറാഴ്ച രാത്രി 10:14

  • @krishnakarthik2915
    @krishnakarthik2915 2 года назад +10

    ഇതൊക്കെ യാണ്. സിനിമ
    ഇപ്പോൾ ഇറകുന്നത്. സിനിമ എന്ന പേരിൽ. കുറേ. കൊപ്രയങ്ങൾ. കാട്ടിക്കൂട്ടുന്നു 😔😔😔😔😔😔

  • @emmanualten4505
    @emmanualten4505 4 года назад +41

    27.50 മിനിറ്റിൽ R. ബാലകൃഷ്ണ പിള്ളക്ക് കുതിര അടയാളത്തിൽ വോട്ട് രേഖപ്പെടുത്തിയത് ആരൊക്കെ ശ്രദ്ധിച്ചു. പിന്നെ സിനിമ കിടു. കൊറോണക്കാലത് സത്യൻ സാറിന്റെ ഓടയിൽ നിന്ന്, അനുഭവങ്ങൾ പാളിച്ചകൾ എന്നീ ചിത്രങ്ങൾ കണ്ടു. പുള്ളിയുടെ കട്ട ഫാൻ ആയി.

    • @user-hi9rg8ce1c
      @user-hi9rg8ce1c 3 года назад

      ഞാൻ ശ്രദ്ധിച്ചു

    • @alv1251
      @alv1251 3 года назад

      Ya s

    • @sreekumartk7966
      @sreekumartk7966 3 года назад

      ഞാനും കണ്ടു

    • @arunushus1997
      @arunushus1997 3 года назад +4

      1970 ലെ നിയമസഭാ തിരഞ്ഞെടുപ്പാണ്. പക്ഷേ കൊട്ടാരക്കര മണ്ഡലത്തിൽ ആ തെരെഞ്ഞെടുപ്പിൽ അദ്ദേഹം കൊട്ടറ ഗോപാലകൃഷ്ണനോട് പരാജയപ്പെട്ടു. സിനിമ ഷൂട്ട് ചെയ്തത് കൊട്ടാരക്കര ഭാഗത്ത് വച്ച് ആയിരിക്കണം.

    • @mehlinrose.k1995
      @mehlinrose.k1995 3 года назад

      ഞാനു൦ കണ്ടു.

  • @sreejisreenivasan8041
    @sreejisreenivasan8041 4 года назад +23

    Kottarakkara Sreedharan Nair
    What an amazing actor.... 🙏🏻🙏🏻🙏🏻🙏🏻🙏🏻 Legend

  • @geethadevi8961
    @geethadevi8961 11 месяцев назад +2

    ഒരു കുടുംബത്തിൻ്റെ കഥ...ജീവിത ഗന്ധമാണ് അനുഭവിച്ചത്..ഓരോ കഥാപാത്രങ്ങളും മനസ്സിൽ നിന്നും മാഞ്ഞു പോകുന്നില്ല..❤❤❤❤

  • @faizaldolby
    @faizaldolby 2 года назад +8

    Ks സേതു മാധവൻ സാറിന്റെ വിയോഗ വാർത്ത അറിഞ്ഞ ശേഷം ഈ സിനിമ കാണാൻ വന്നവർ ഉണ്ടോ...

  • @selesting6223
    @selesting6223 4 года назад +28

    ഓസ്കര്‍ നും മേലെ മേലെ മേലെ യാണ് ഇ സിനിമ . ലോകം ഉള്ളിടത്തോളം ഇ സിനിമ ജീവിക്കും. ഒരോ പാത്രവും ജീവിക്കുകയാണ്

  • @MG-pv4uq
    @MG-pv4uq Год назад +4

    What a film!! What a star studded cast. There isn't any person in the film who is unwanted or not required. Every scene, every camera movement, every shot was perfect. All the actors and actresses did great justice to their roles. Kottarakkara's performance was amazingly splendid. How can any other actor on earth do a role so perfectly, so convincingly? What an actor, he wasn't acting he was living in that role! Through this film, I've become an ardent fan.

  • @neurogence
    @neurogence 7 лет назад +20

    What a movie.. unbelievable performance by kottarakkara!! Reminds me of my Dad a strict orthodox

  • @philipc.c4057
    @philipc.c4057 2 года назад +11

    ഞാൻ 1971 ൽ കണ്ട സിനിമ, ഇന്ന് വീണ്ടും കണ്ടപ്പോഴാണ് ഇത്രമാത്രം അർത്ഥ സംപൂർണ്ണമായ ആശയങ്ങൾ ഉൾക്കൊണ്ട സിനിമയാണന്ന് മനസിലായത്.

    • @rajan3338
      @rajan3338 Год назад +1

      NJAN annu PRE_ DEGREE 2 ND YEAR!

  • @kumar40839
    @kumar40839 10 лет назад +20

    Outstanding performance of Kottarakkara Sreedharan Nair deserved to be honoured in National level but nothing gained except an acclamation in state level

    • @kumarkutty26lonelysoul
      @kumarkutty26lonelysoul 10 лет назад +4

      I agree with you hundred percent brother. He was a great actor, but not honoured accordingly.

    • @bobbykuruvilla2633
      @bobbykuruvilla2633 9 лет назад +3

      Yes................................

  • @gopalvenu293
    @gopalvenu293 3 года назад +9

    കൊല്ലം.... ആയുർ.. കൊട്ടാരക്കര ഭാഷ ആണല്ലോ പറയുന്നേ.....👍👍👍

  • @yunasbabu557
    @yunasbabu557 5 месяцев назад +1

    എന്റമ്മോ ഇതൊക്കെയാണ് സിനിമ എജ്ജാതി അഭിനയം എല്ലാവരും അഭിനയിച്ചതല്ല ജീവിച്ചത് ഇതിൽ ഒരുപാട് ഇഷ്ടപ്പെട്ടു❤❤❤❤❤

  • @varghesev7605
    @varghesev7605 Год назад +2

    കൊട്ടാരക്കര അഭിനയത്തിൽ മികവ് പുലർത്തുന്ന നടൻ എന്നാലും സത്യനായിരുന്നില്ലേ ഈ റോൾ കൈകാര്യം ചെയ്യേണ്ടിയിരുന്നത് എന്നൊരു തോന്നൽ, "ഓടയിൽനിന്ന്" എന്ന സിനിമ കണ്ട എനിക്കങ്ങനെ തോന്നി.

    • @jayadas3371
      @jayadas3371 2 месяца назад

      Pazhakaala jeevithathinte oru ner chithram hridaya sparshiyaya oru movi

  • @artnandha3340
    @artnandha3340 3 года назад +9

    Kottarakkara Sreedharan Nair enna അത്ഭുത മനുഷ്യൻ... അഭിനയമോ അതോ ഒറിജിനലോ. അദ്ദേഹത്തിനെയൊക്കെ നേരിൽ കാണാൻ സാധിച്ചില്ലല്ലോ എന്ന ദുഃഖം ഇപ്പോൾ തോന്നുന്നു

  • @alikolkattilalikolkattil2161
    @alikolkattilalikolkattil2161 2 года назад +3

    എത്ര കണ്ടാലും മതിവരാത്ത സിനിമ കൊട്ടാരക്കര : ഒരു പഴയ വീട് നല്ല കാഴ്ചകൾ ഒരു പ്രത്യേക ഫീൽ

  • @k.s.kumarkadalayi2024
    @k.s.kumarkadalayi2024 5 лет назад +15

    നല്ല ഒരു ചിത്രം... പച്ച ആയ ജീവിത കഥ.... എന്റെ ഓർമ്മ.. ശരിയാണെങ്കിൽ... ഈ ചിത്രത്തിൽ അഭിനയിച്ച ഷീല ഒഴികെ ആരും ഇപ്പോൾ ജീവിച്ചിരിപ്പില്ല.......

    • @diliyacleetus271
      @diliyacleetus271 4 года назад +3

      അംബിക ഉണ്ട്...

    • @selesting6223
      @selesting6223 4 года назад +4

      Vayanatil poya jhony ഉണ്ട്

    • @commonmallu
      @commonmallu 2 года назад +1

      വയനാട്ടിൽ പോയ ജോണി....പ്രേം പ്രകാശ് എന്ന നടൻ അല്ലെ...

    • @RHmedia.
      @RHmedia. 2 года назад

      ambika is live

    • @dhaliyajoshi2738
      @dhaliyajoshi2738 2 года назад

      who is the child artist...?

  • @fahadyusuf5210
    @fahadyusuf5210 5 лет назад +39

    Wowww എന്താ പടം 👌👌👌ഈ പടം ഒക്കെ കാണുമ്പോൾ ഇപ്പഴത്തെ ന്യൂ ജനറേഷൻ പടങ്ങളും അഭിനയിക്കുന്ന കൊറേ ennathineyum എടുത്തു കിണറ്റിൽ ഇടാൻ തോനുന്നു...

  • @jerrygiltus
    @jerrygiltus 3 года назад +16

    ഇത് സിനിമയല്ല ഇന്നത്തെ കാലത്തു കൈമോശം വന്ന കൂട്ടുകുടുംബ പശ്ചാത്തലം, പണ്ടത്തെ ആൾക്കാരുടെ മനസിലും പ്രവർത്തിയിലും ഉണ്ടായിരുന്ന നന്മകൾ അതുപോലെ ഒപ്പിയെടുത്ത പാറപുറത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല, കൊട്ടാരക്കര ശെരിക്കും ജീവിക്കുകയായിരുന്നു, എല്ലാവരും നന്നായിട്ട് അഭിനയിച്ചു, ശെരിക്കും ഇവരൊക്കെയല്ലേ അഭിനയ കുലപതികൾ, ഇന്നത്തെ കാലത്തു കുറെയെണ്ണം ഉണ്ട് സിനിമയെ നശിപ്പിക്കാൻ വേണ്ടി അഭിനയിക്കുന്ന കുറെ പേക്കൂത്തുകൾ സമയം കിട്ടുമ്പോൾ ഇടക്ക് ഇടക്ക് ഈ സിനിമ ഒന്ന് കാണുന്നത് നല്ലത് ആണ്, ഒരു കാര്യം ഉറപ്പാണ് അവർ ഈ സിനിമ കണ്ടാൽ പിന്നെ മേലാൽ സിനിമയിൽ അഭിനയിക്കാൻ ആരെങ്കിലും വിളിച്ചാലും പോകത്തില്ല

  • @sunwitness7270
    @sunwitness7270 5 лет назад +22

    14/6/219:കൊള്ളാം....നല്ലൊരു കുടുംബ ചിത്രം ....എന്തൊരു അഭിനയമാ കൊട്ടാരക്കര .......അദ്ദേഹത്തിന്റെ റോൾ ഇഷ്ട്ടായി ...ഞാൻ ഇ ചിത്രം രണ്ടാം തവണയാ കാണുന്നത് ...

    • @rejigeorge940
      @rejigeorge940 2 года назад

      എത്ര തവണ കണ്ടു അറിയില്ല

  • @ALAJEEBCO
    @ALAJEEBCO 9 лет назад +47

    ഒരു ക്ലാസ്സിക്‌. അടുത്തു വയ്ക്കാന്‍ വേറെ സിനിമകള്‍ ഉണ്ടോ ?. ഉണ്ടാകുമായിരിക്കും. എന്നാലും ഇതൊരു അനുഭവമാണ്. ഇതിന്‍റെ ഒറിജിനല്‍ നോവല്‍ വായിക്കുന്നതും ഒരു അനുഭവം തന്നെ. ഇന്നത്തെ തലമുറക്ക് ഇതേ കുറിച്ച് ഒക്കെ അറിയുമോ. ഇല്ല എന്നാണു എനിക്ക് തോനുന്നത്. ജീവിതം തികച്ചും യാന്ത്രികം. അതാണ്‌ ഈ തലമുറ. ഈ മഹാരഥന്മാരുടെ ജീവിത കാലയളവില്‍ ജീവിക്കാന്‍ കഴിഞ്ഞു എന്നത് തന്നെ ഒരു സുകൃതമാണ്.

  • @harikumarnairelavumthitta
    @harikumarnairelavumthitta 8 лет назад +20

    Absolutely one of the greatest actor in Malayalam cinema! Kottarakkara Sreedharan Nair. My all time favourite actor he plays such a great role and delivers everything you would want and more!

  • @Ajithkumar72
    @Ajithkumar72 Год назад +3

    എത്ര സുന്ദരമായ സിനിമ. എല്ലാ നടി നടന്മാരും അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഇതിൽ. പ്രണാമം മഹാരാഥന്മാരെ 🙏🙏🙏 2023 ജൂലൈ 1 സമയം 11.57 p m

  • @krishnakumarkfm
    @krishnakumarkfm 5 лет назад +12

    ചെറുപ്പകാലത്തു പോയി വന്നു. Super classic.

  • @fousiyafousi4350
    @fousiyafousi4350 2 года назад +3

    ഏട്ടാം ക്ലാസ്സിൽ പ ഠി യ്ക്കുമ്പോൾ വിഡിയോ യിൽ ഈ ചലച്ചിത്രം കണ്ടിരുന്നു പിന്നെ ദൂര ദർ ശനിലും ഇപ്പോൾ യൂ ട്യുബിലും കൊട്ടാരക്കര ശ്രീധരൻ അദ്ദേഹത്തിന്റെ അഭിനയം എത്ര എടു ത്തു പ റഞ്ഞാലും മ തി യാ വില്ല നസിർ ഷീല രാഗിണി സത്യൻ എന്താ പ റയ്ക സൂപ്പർ അന്തരിച്ചു പോ യ മ ഹാ വെക്തി കൾ ക്കു പ്രണാമം 🙏🙏🙏🙏🙏🙏😥😥😥😥

  • @dhaliyajoshi2738
    @dhaliyajoshi2738 2 года назад +2

    watching this movie for the fourth time..now how many times more no idea....hats off to all real characters....
    A must watch movie for today's generation....❤❤❤❤❤❤...

  • @bobbykuruvilla2633
    @bobbykuruvilla2633 5 лет назад +37

    മലയാള സിനിമക്കൊരു പൊന്‍തൂവല്‍ .......കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ....അദ്ദേഹത്തിനു എന്ത് പദവി കൊടുക്കും ....കേണലോ അതോ കളക്ടരോ.....ശ്രീധരന്‍ നായരോട് മത്സരിക്കാന്‍ ഇവിടെ ആരുണ്ട്‌ ....ഞാന്‍ വെല്ലു വിളിക്കുന്നു. ....ചുമ്മാ കോപ്രായം കാണിച്ചാ പോരാ .....................

  • @basheerfathimas7661
    @basheerfathimas7661 6 лет назад +27

    ഇത് സിനിമയോ ജീവിതമോ ഇതൊന്നും കണ്ടിലെങ്കിൽ വൻ നഷ്ട്ട്ടമാകുമായിരുന്നു.

  • @raveendranp.k487
    @raveendranp.k487 4 года назад +5

    പഴയ കാലത്ത് ഞാൻ ഈ സിനിമ കണ്ടില്ല. ഇപ്പോൾ ആദ്യമായി. ഈ ചിത്രത്തിലെ അഭിനയത്തിന് കൊട്ടാരക്കര ശ്രീധരൻ നായർക്കു എന്തെങ്കിലും അവാർഡ് കിട്ടീട്ടുണ്ടോ? എനിക്ക് ഓർമ യില്ല. അദ്ദേഹത്തിന് അവാർഡ് കിട്ടീട്ടില്ലെങ്ങിൽ സിനിമ ലോകത്തിന് ഭയങ്കര നാണക്കേട് തന്നെ.

  • @sathianesan
    @sathianesan 10 лет назад +12

    Seen the movie not once but lot of time. ബാലകൃഷ്ണപിള്ളയുടെ ഇലക്ഷൻ പ്രചരണത്തിന്റെ പ്രചരണത്തിന്റെ മതിലിൽ എഴുതിയത് ശ്രദ്ധിച്ചു. എത്ര വർഷമായി കാണും ഇപ്പോൾ

  • @shameeredayattu7923
    @shameeredayattu7923 3 года назад +8

    സത്യൻ മാഷിന്റെ വേഷം പുള്ളി തന്നെ കൊട്ടാരക്കര ക്ക് കൈമാറി ❤👍👌

  • @varghesepjparackal5534
    @varghesepjparackal5534 3 года назад +6

    What a wonderful movie 🙏🙏കുഞ്ഞോനച്ചൻ മാപ്പിള കലക്കി

  • @roykg7374
    @roykg7374 2 года назад +3

    Top class screen play!Beautiful songs!Excellent actors!Wonderful direction!Infact Kottarakkara, Sankaradi, Sathyan and Nazir were competing one another as if they had made a bet as to who would defeat the other in acting..! Title itself is poetic!👍🌹

  • @bobbykuruvilla2633
    @bobbykuruvilla2633 5 лет назад +14

    പുതിയ തലമുറ കണ്ടു പഠിക്കട്ട്....ഇതാണ് സിനിമ ....

    • @jeniles7394
      @jeniles7394 4 года назад

      E cinema line anu lijo jose pallisaureyude ee ma ya

    • @user-kj9wn9ls3f
      @user-kj9wn9ls3f Год назад

      ​@@jeniles7394​ all the artistes cast their role to the best, nowhere deficiency. in Chemmeen, this great actor's role was so excellent and Sathyan ji as well

  • @arifaea3908
    @arifaea3908 Год назад +4

    10 വയസിൽ ഈ ചിത്രം കണ്ടെങ്കിലും ഒന്നും മനസിലായില്ല 1970-90 കാലം ക്രിസ്ത്യൻ മുസ്ലിം ഹിന്ദു കുടുംബങ്ങളിലെ സ്ഥിതി ഇത് തന്നെയാരുന്നു.Greate ഫിലിം great actors കാലത്തിനു മുന്നേ നടന്ന വല്യപ്പച്ചൻ

  • @sanjaynair369
    @sanjaynair369 10 лет назад +15

    Great Actor Sri. KOTTARAKKARA SREEDHARAN NAIR,, Salutes
    Which award is enough for this perfomance?
    Baharath? Padma Vibhushan? Oscar?

  • @mohanlal-tw5lp
    @mohanlal-tw5lp 7 лет назад +9

    Kottarakkara ...acting genius... have never seen a malayali actor perform the role of a grant old man as perfect as him in this film. Seen Thilakan's role in 'Moonnampakkam',Nedumudi Venu's in 'ambada njane', 'aaranyakam' etc. But this surpass them in perfection

  • @kuttanvadyar6486
    @kuttanvadyar6486 3 года назад +4

    എത്ര കണ്ടിട്ടും മതി വരുന്നില്ല കെ.എസ്. സേതുമാധവൻ എന്ന സംവിധായകന്റെ മാന്ത്രി ക സ്പർശം സത്യൻ മാഷ് നിർബന്ധിച്ച് കൊട്ടാരക്കരയെ കൊണ്ട് അഭിനയിപ്പിച്ച കുഞ്ഞോനച്ചൻ.ജോൺ പോൾ സ്മ്യതിയിൽ ഈ സിനിമയെപ്പറ്റി കൊട്ടാരക്കരയെപ്പറ്റി പറ്റി പറയുന്നത് കേൾക്കണം

    • @johneythomas1891
      @johneythomas1891 Год назад

      എന്തൊരു സിനിമ? എന്തൊരു അഭിനയം ഇതൊകെയാ സിനിമ നാലാമത്തെ തവണ കാണുന്നു 11 - 3 - 23-ൽ

  • @rehnamohammednizam6578
    @rehnamohammednizam6578 4 года назад +4

    Each and every actor/actress in the film rendered their best to the characters created by Parappuram. Direction is also awesome.

  • @harikumarnairelavumthitta3477
    @harikumarnairelavumthitta3477 9 лет назад +14

    Malayalam Cinema has produced 100s of actor to try their luck on screen over the years. However,only handfuls of them were successful enough to leave an ever-lasting impression on the mind of audience. Kottarakara Sreedharan Nair is one among them. He would have definitely won an Oscar Award for his role had he lived in the West! Harikumar Nair Elavumthitta

  • @nisashiras6309
    @nisashiras6309 Год назад +1

    പാറപ്പുറത്ത്‌ ന്റെ famous novel.... വായിച്ചിട്ടുണ്ട് പലവട്ടം... സ്ക്രീനിൽ കണ്ടപ്പോൾ സന്തോഷം ...

  • @jaleelkandanchira8017
    @jaleelkandanchira8017 5 лет назад +16

    അപ്പോ കുടുംബത്തിന്റെ മാനം..?
    എന്തുവാ..?
    മാനം..?
    അതങ്ങ് മോളില്... മാനം...😃
    കിടു പടം... കാമ്പുള്ള കഥ...

  • @gokulc9400
    @gokulc9400 4 года назад +23

    john paul had once mentioned that when they were discussing this project, Sathyan was initially supposed to play the role of Kunjenachan . But Sathyan very firmly said there is only one actor who can do justice to this role that is Kottarakkara Sreedharan Nair.!!! The rest is history

  • @kuttappu4636
    @kuttappu4636 2 года назад +4

    ഇത്രയും നാൾ കണ്ടില്ലല്ലോ....
    ഇതൊക്കെയാണ് സിനിമ...

  • @TintuSusan
    @TintuSusan 2 года назад +2

    ഇതൊരു ഭയങ്കര movie തന്നെ. One of the best in malayalam.

  • @muhammedaliikbal3236
    @muhammedaliikbal3236 8 лет назад +24

    `എങ്ങനെ സങ്കടപ്പെടതിരിക്കും? ജീവിതത്തിന്റെ കോട്ടവാതിൽ വരെ കൊണ്ടുവന്നിട്ട് അവളെ പുറത്തു നിർത്തി അവൻ കതകടച്ചില്ല്യോ?' ഈ മഹാകാവ്യത്തെ വാക്കുകൾ കൊണ്ട് അളക്കാൻ എനിക്ക് യോഗ്യതയില്ല.

    • @Roronoa_zoro554
      @Roronoa_zoro554 5 лет назад +1

      muhammedali ikbal 🌹🌹🌹😔😔😔

  • @kesavanmk1628
    @kesavanmk1628 4 года назад +8

    അരനാഴികനേരം എന്ന സിനിമയുടെ നട്ടെല്ലായ കഥാപാത്രം ശ്രീ.കൊട്ടാരക്കര ശ്രീധരൻ നായർ ചെയ്ത കഞ്ഞോനാച്ചൻ എന്ന കഥാപാത്രമാണ്. ഇതിൽ വന്ന ടൈറ്റിലിനൊപ്പം ആ വല്യ നടന്റെ മുഖം കൂടി വേണ്ടിയിരുന്നു .

    • @user-hi9rg8ce1c
      @user-hi9rg8ce1c 3 года назад

      അത് അദ്ദേഹത്തോടു ചെയ്ത അനീതിയാണ്. സത്യം ...
      നസീറിനും ഷീലയ്ക്കും കച്ചവട സാധ്യതയുണ്ടെന്നു കണ്ട് സിനിമയുടെ നട്ടെല്ലിനെ അവഗണിച്ചു.

    • @rejigeorge940
      @rejigeorge940 2 года назад

      100%

  • @sajusaj4539
    @sajusaj4539 4 года назад +10

    അതുല്യ നടൻ സത്യൻ മാഷിന്റെ ആഗ്രഹത്താൽ രൂപം കൊണ്ട സിനിമ

  • @rajuabrahim6210
    @rajuabrahim6210 7 лет назад +8

    Suuupppeerrrr..,.. ethupole oru filim ente Life il kandittilla

  • @entesubhashithangal6886
    @entesubhashithangal6886 3 года назад +3

    ഈ സിനിമയിലെ പാട്ടുകളാണ് സൂപ്പർ.... ഇതിലെ ഒരുസീൻനാണ് ഓരോ മനുഷ്യനും ചിന്തികേണ്ടത് ചിലപ്പോളെക്കെ ഭാര്യ പറയുന്നതും കേൾക്കണം അല്ലെങ്കിൽ ദ ഇതേപോലിരിക്കും... അടൂർ ഭാസിമയുള്ള രംഗം?

  • @spg-rd2hl
    @spg-rd2hl 3 года назад +5

    സമയമാം രഥത്തിൽ എന്ന പാട്ടിന്റെ പാശ്ചാത്തലത്തിൽ കൊട്ടാരക്കര ഇരിക്കുന്നത് ഹൃദയത്തില് തട്ടുന്നു

    • @rajan3338
      @rajan3338 Год назад

      Samayamaam radhathil ENNATHU ...Bible gaanam aanu!! Vayalar alppam maattam VARUTHI...AARKELUM ariyumo?!

    • @rajan3338
      @rajan3338 Год назад

      appol aa paattu paadiyathinte DOSHAM aanu RAJAN te maranam sambhavichathu!🙏

  • @shadowmedia7642
    @shadowmedia7642 3 года назад +4

    വെറെ ലെവല്‍ സിനിമ 👏👏👏 കൊട്ടാരക്കര സൂപ്പര്‍

  • @Sd-ih5ql
    @Sd-ih5ql 2 года назад +2

    Adoor bhasi super comedy villain, his acting superb, kottarakkara spine of this movie

  • @unushashmi
    @unushashmi 2 года назад +4

    It was the highest grossing Mollywood film of 1970 and the 11th highest grossing Mollywood movie of the 1970s.

  • @beautiful95s
    @beautiful95s 7 лет назад +6

    very good movie I ever saw.

  • @joseambrayil790
    @joseambrayil790 4 года назад +4

    What a beautiful Movie.

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 4 года назад +7

    കൊട്ടാരക്കര എന്ന നടനവിസ്മയം......

  • @johnpaulose3668
    @johnpaulose3668 10 лет назад +33

    Watch the movie carefully, word by word, scene by scene. Was there ever a greater actor in Indian Movies than Kottarakkara. Alas, he was not recognized so.

  • @chandrank8703
    @chandrank8703 2 года назад +4

    Classic movie by our great director KS Sethumadhvan and legendary actors.
    First seen this movie when I was 8 years old at Prabhath Theatre, Kannur

  • @thomaspoonjar8688
    @thomaspoonjar8688 9 лет назад +10

    The ability to create such a multifaceted, spellbinding, and moving character throughout is the genius of very few actors can create. No one in Malayalam Movie world can do it better than Kottarakara Sreedharan Nair. Impressive performance! You were great! If this movie had been shot in the West, he would have definitely won an Oscar, in the best actor category.

    • @manu84211
      @manu84211 7 лет назад

      mOau

    • @satheesanvr284
      @satheesanvr284 4 года назад +2

      എന്തൊരു സിനിമ കൊട്ടാരക്കര യുടെ അഭിനയം അപാരം. സത്യൻ, നസീർ, ബഹദൂർ, ഷീല, രാഗിണി, നീണ്ട താരനിര സംവിദായകൻ പറയുന്നത് കേട്ടു മനോഹരം ആയി abhinayichu. സാങ്കേതികമായി മികച്ചു എന്ന് അഹങ്കാരം ഉള്ള ഇന്നത്തെ കലാകാരൻ മാർ ഈ സിനിമ 10 വട്ടം കാണട്ടെ

  • @rageshkumara4406
    @rageshkumara4406 4 года назад +1

    Thanks for Understanding
    Golden Classic Movie....

  • @kumar40839
    @kumar40839 10 лет назад +12

    well scripted,acted and directed movie of Manjilas& KS Sethumadhavan

  • @ashokkumar699
    @ashokkumar699 2 года назад +1

    അനുപമേ....അഴകേ...
    അല്ലിക്കുടങ്ങളിലമൃതുമായി നിൽക്കും
    അജന്താ ശില്പമേ...
    അലങ്കരിക്കൂ എന്നന്ത:പ്പുരം
    അലങ്കരിക്കൂ നീ...(അനുപമേ)
    നിത്യതാരുണ്യമേ....
    നീയെൻ്റെ രാത്രികൾ....
    നൃത്തം കൊണ്ടു നിറയ്ക്കൂ...
    ഉന്മാദ നൃത്തം കൊണ്ടു നിറയ്ക്കൂ...(2)
    മനസ്സിൽ മധുമയ മന്ദഹാസങ്ങളാൽ..
    മണിപ്രവാളങ്ങൾ പതിക്കൂ...
    പതിക്കൂ.... പതിക്കൂ...(അനുപമേ)
    സ്വർഗ്ഗലാവണ്യമേ...
    നീയെൻ്റെ വീഥികൾ...
    പുഷ്പം കൊണ്ടു നിറയ്ക്കൂ....
    അനുരാഗ പുഷ്പം കൊണ്ടു നിറയ്ക്കൂ....(2)
    വിടരുംകവിളിലെ മുഗ്ദമാം ലജ്ജയാൽ...
    വിവാഹമാല്യങ്ങൾ കൊരുക്കൂ.....
    കൊരുക്കൂ.... കൊരുക്കൂ....(അനുപമേ)
    അനുപ...മേ..........അഴ......കേ..........

  • @ttsakaria7966
    @ttsakaria7966 3 месяца назад

    Can the present-day directors and actors ever make such beautiful movies?

  • @gokzjj5947
    @gokzjj5947 Год назад +2

    കൊട്ടാരക്കര നമിച്ചു, എന്തൊരു അഭിനയം ❤❤❤❤❤

  • @shajahanpathiyassery2005
    @shajahanpathiyassery2005 6 месяцев назад

    കൊട്ടാരക്കര നായകനായുള്ള ചിത്രം , എല്ലാ ആർട്ടിസ്റ്റുകളും അവരവരുടെ റോൾ വളരെ ഭംഗിയായി അഭിനയിച്ച ചിത്രം.....
    ( 9/3/2024 ൽ ഞാൻ കണ്ടു ഏറെ ഇഷ്ടപ്പെട്ടു )

  • @awa-248
    @awa-248 2 года назад +4

    പ്രണാമം സേതു മാധവൻ സർ ന്... 🙏🌹🌹

  • @shyamalatk2114
    @shyamalatk2114 Год назад +1

    A classic movie കൊട്ടാരക്കര ചേട്ടൻ സൂപ്പർ

  • @Ignoto1392
    @Ignoto1392 Год назад

    I saw today some complete actors and actress. Thank you parapuram and sethumadhavan sir for giving this movie.

  • @sdurgadas
    @sdurgadas 4 года назад +7

    ഇത് ആണ് റീമേക് ചെയ്യേണ്ടത് ...അല്ലാതെ അവളുടെ രാവുകൾ അല്ല

    • @user-hi9rg8ce1c
      @user-hi9rg8ce1c 3 года назад +3

      റീമേക്ക് നടക്കുമായിരിക്കും. പക്ഷേ കൊട്ടാരക്കരയുടെയും മറ്റു നടൻമാരുടെയും പകരം വയ്ക്കാൻ ആളെവിടെ..

    • @sureshkumarp6219
      @sureshkumarp6219 3 года назад

      @@user-hi9rg8ce1c ishtampole

  • @shibuibrahim4755
    @shibuibrahim4755 3 года назад +2

    Nothing to say... Superb one...👌♥️

  • @prasannanCH
    @prasannanCH 11 месяцев назад +1

    നല്ല സിനിമ ❤❤❤❤ കൊട്ടാരക്കാര ശ്രീധരൻ സാർ അഭിനയ കുലപതി

  • @sreeragsree1452
    @sreeragsree1452 2 года назад +2

    Super movie kottarakkara sreedharan Nair sir 🌹🌹🌹🌹🌹🙏🙏🙏

  • @sujathat4573
    @sujathat4573 4 года назад +4

    നല്ല സിനിമ നല്ല കഥ

  • @ramsusvlog86
    @ramsusvlog86 2 года назад +2

    ഹൊ ഓരോരുത്തർ ഈ സിനിമക്ക് കമന്റ്‌ ഇട്ടത് 6 വർഷത്തിന് മുന്നേ ആണ്‌ എന്നറിയുന്ന ഞാൻ 🌹

  • @jayakumarp4024
    @jayakumarp4024 Месяц назад +1

    R ബാലകൃഷ്ണ പിള്ളയെ വിജയിപ്പിക്കുക എന്നെഴുതി വച്ചിരിക്കുന്നു. ശ്രീധരൻ നായരുടെ സൗകര്യത്തിന് കൊട്ടാരക്കരയിൽ വച്ചാണ് ചിത്രീകരിച്ചത് എന്നു കേട്ടിട്ടുണ്ട്.

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 года назад +5

    കൊട്ടാരക്കര ശ്രീധരൻ നായർ climax വരെ എന്താ അഭിനയം. സമ്മതിക്കണം

  • @Annaflims
    @Annaflims 5 лет назад +3

    Super movie

  • @sasidemo2370
    @sasidemo2370 Год назад +2

    🙋‍♂️🙏👍👍👍❤Prem, Nazir❤👍👍👍👍👍👍👍👍👍👍👍 SIR❤masS

  • @ajithkumar7768
    @ajithkumar7768 3 года назад +5

    കൊട്ടാരക്കര ശ്രീധരൻ നായർ 💐💐💐

  • @mariyamamathayi9120
    @mariyamamathayi9120 Год назад +1

    പഴയ പടങ്ങൾ എത്ര മനോഹരം ഞാൻ ഇതൊക്കെ. കാണാൻ എത്ര കൊതിച്ചു
    ഇപ്പോൾ
    Sabalamayi

  • @whiteandwhite545
    @whiteandwhite545 3 года назад +5

    മലയാളത്തിന്റെ അഭിമാനം
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajiabraham7677
    @sajiabraham7677 3 года назад +3

    ഇപ്പോഴത്തെ ന്യൂ: -- ഒക്കെ ഇതുപോലുള്ള സിനിമ ഒന്ന് മനസ്സിരുത്തി കാണണം.

  • @Thomas-eu6fj
    @Thomas-eu6fj 5 лет назад +6

    These days stories are written for movies but earlier movies are made of classic novels by some of the best writers of Kerala. Each and every actor in this film is brilliant and Kottarakkara's acting is just amazing. It's heartbreaking to know that most of the actors are not with us anymore😥

  • @shajitilak5168
    @shajitilak5168 2 года назад +1

    Wonderful movie