Athmeeya Geethangal - ആത്മീയ ഗീതങ്ങൾ Song no - 175 - Nandhi Chollidaam Ennum-നന്ദി ചൊല്ലിടാം എന്നും

Поделиться
HTML-код
  • Опубликовано: 6 янв 2025
  • നന്ദി ചൊല്ലിടാം എന്നും മോദാൽ
    താതൻ ചെയ്ത നന്മകൾ ഓരോന്നോർത്തിടാം (2)
    ആവശ്യങ്ങൾ ഓരോന്നും നല്ല താതൻ അറിഞ്ഞു
    ക്ഷേമമായ് ദിനം തോറും പോറ്റിടുന്നതാൽ
    ആകുലങ്ങൾ എന്തിൻ ദൈവത്തിന്റെ പൈതൽ നീ
    നിന്റെ ഭാവി അവനിൽ ഭദ്രമല്ലയോ
    പക്ഷികളെ നോക്കുവിൻ വിത്തില്ല വിതയില്ല
    എന്നാലും അവയെല്ലാം ജീവിക്കുന്നതാൽ
    ചന്തമുള്ളോരാമ്പലും ശാരൊനിൻ പനിനീരും
    നെയ്തിടാത്തവയെല്ലാം എത്ര മോഹനം
    തുച്ഛമായോരിവയെ ഇത്രമേൽ കരുതുന്നോൻ
    അൻപുള്ള തൻമക്കളെ മറന്നിടുമോ

Комментарии •