CHINAKKATHOOR POORAM DOCUMENTARY

Поделиться
HTML-код
  • Опубликовано: 4 окт 2024
  • പൂർവ്വികരായ ജനതയുടെ സംസ്ക്കാരമാണ് പരമ്പരാഗതമായി നാം കൊണ്ടാടുന്ന ആഘോഷങ്ങളെല്ലാം. ഭൂമിയിലെ ഓരോ ആഘോഷവും ആചാരാനുഷ്ഠാനങ്ങളാൽ സമൃദ്ധമാണ്. ശാസ്ത്രീയ അടിത്തറയുണ്ടെങ്കിലും ഇല്ലെങ്കിലും ഏതെങ്കിലുമൊരു കാര്യം ഒരേ ശൈലിയിൽ പലകുറി നടത്തപ്പെട്ടാൽ പിന്നീടവ ആചാരമായും അനുഷ്ഠാനമായും മാറുന്നതായി കാണാം. അതിനുള്ള ഉത്തമ ഉദാഹരണമാണ് വള്ളുവനാട്ടിലെ ചിനക്കത്തൂർ പൂരം. ഉച്ഛനീചത്വങ്ങൾ കൊടുംപിരി കൊണ്ടിരുന്ന കാലഘട്ടത്തിലും, സവർണ്ണരോടൊപ്പം അവർണ്ണരെന്നു മുദ്ര ചാർത്തപ്പെട്ടവർക്കും തൻ്റേതായ രീതിയിൽ പൂരം ആഘോഷിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ആഘോഷ പരമായി വേർതിരിവുകളും വ്യത്യാസങ്ങളും ഉണ്ടായിരുന്നെങ്കിലും അവയെ അവർ ആചാരമായും അനുഷ്ഠാനമായും കണ്ടുവന്നു. അതിൽ നിന്നുടലെടുത്തതാണ്
    "ചിനക്കത്തൂർ പൂരം തനിക്കൊത്ത പോലെ" എന്ന ചൊല്ല് എന്ന് നിസംശയം പറയാം. ആ സ്വാതന്ത്ര്യമാണ് ഇന്നും ചിനക്കത്തൂർ പൂരത്തിന് ഒരോ വ്യക്തിയിലും മറ്റെങ്ങുമില്ലാത്ത ആവേശം നിറയ്ക്കുന്നതും. അവർണരുടെ ആഘോഷത്തിൽ സവർണർ പങ്കുചേർന്നതായതിനാലാണത്രെ ഈ സ്വതന്ത്ര്യം എല്ലാവർക്കും സിദ്ധിച്ചത്.
    ചിനക്കത്തൂരിലെ ആചാരാനുഷ്ഠാനങ്ങളെക്കുറിചെറിയൊരു അന്വേഷണമാണ് "ചിനക്കത്തൂർ പൂരം - വള്ളുവനാടൻ സംസ്കൃതിയുടെ മുഖമുദ്ര." ഒരായിരം പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് തയ്യാറാക്കിയ ഒരു കൊച്ചു ഡോക്യുമെൻ്ററി. തന്മൂലം ധാരാളം കുറവുകൾ ഇതിൽ കാണാം. എങ്കിലും ഒരു സംസ്ക്കാരത്തിന് തൻ്റേതായ രീതിയിൽ പ്രോത്സാഹനം നൽകാൻ കഴിഞ്ഞെന്ന സന്തോഷത്തോടെ ഇത് പ്രിയപ്പെട്ട സഹോദരങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്നു.
    നന്ദി.!

Комментарии • 80

  • @ShivaShankar-kx6bd
    @ShivaShankar-kx6bd 3 года назад +2

    I have not seen Chinakkathur Pooram. Now I winessed it. Thanks for the post. May Amma bless all.

    • @sreejumv4
      @sreejumv4  3 года назад

      Thank you so much! ❤️🙏🏻🙏🏻

    • @vishnut9009
      @vishnut9009 2 года назад

      🙏🏻

  • @anoopmadambath
    @anoopmadambath 3 года назад +4

    വളരെ മികച്ച ഒരു ശ്രമം തന്നെയാണ്...
    പരിമിതികൾ കൊണ്ട് ഒട്ടേറെ വശങ്ങൾ ഉൾക്കൊള്ളിക്കാൻ പറ്റിയില്ല എന്ന് എളിമയോടെ പറയുമ്പോഴും, പകർത്തി വെച്ചിരിക്കുന്ന ദൃശ്യമികവിലും, ആസ്വാദക രോട് കാണിച്ചിരിക്കുന്ന ഈ സമർപ്പണത്തിലും ഈ ഉദ്യമത്തിന് പുറകിൽ പ്രവർത്തിച്ച ഓരോ കരങ്ങൾക്കും അഭിമാനിക്കാവുന്നതാണ്.👍👍👍

    • @sreejumv4
      @sreejumv4  3 года назад +1

      സോദരാ, മനസ്സ് നിറയ്ക്കുന്ന പ്രതികരണത്തിന് ഒരുപാട് നന്ദി. 🙏 സ്നേഹം ❤❤❤

  • @premalathap1237
    @premalathap1237 2 года назад +3

    എന്റെ നാട് എന്റെ പൂരം . ഇത്രയും കാണുവാൻ സാദിച്ചതിൽ വളരെ സന്തോഷമുണ്ട് ചിനക്കത്തു ർ അമ്മയുടെ അനുഗ്രഹമാണു ഇത്രയും കാണുവാൻ സാദിച്ചത് അമ്മേ ദേവീ ശരണം

    • @sreejumv4
      @sreejumv4  2 года назад

      വളരെയധികം സന്തോഷം. സ്നേഹം.

  • @vishnut9009
    @vishnut9009 2 года назад +8

    എന്റെ നാട് എന്റെ പൂരം... എന്റെ ചിനക്കത്തൂർ ആമ്മേ 🙏🏻🙏🏻

  • @seathumadhavannambrath5138
    @seathumadhavannambrath5138 2 года назад +3

    വിവരണം നന്നായിട്ടുണ്ട്. ഒരു നിർദ്ദേശം. ഒറ്റപ്പാലത്ത് നിന്ന് വരുന്ന കെട്ടിലമ്മയെ കുറിച്ച് ഒരു വിവരണം ചേർത്താൽ നന്നായിരിക്കും. പൂര തലേന്ന് കെട്ടിലമ്മക്ക് തല വെക്കുന്ന ഒരു ചടങ്ങുണ്ട്. വേറൊരു കുതിരയുടെ തലവെപ്പ് ചടങ്ങും ഇത്ര ഗംഭീരമായി നടക്കുന്നില്ല. ആയിരകണക്കിന് ഭക്തർ പങ്കെടുക്കുന്ന ചടങ്ങാണ്. പിന്നെ പൂര തലേന്നും പൂരദിവസവും ഭക്തർ ഹൈസ്കൂൾ ഗ്രൗണ്ടിൽ കുതിരയെ തൊഴുത് കാണിക്ക ഇടുന്ന ഒരു കാഴ്ച കാണേണ്ടതു തന്നെയാണ്. പതിനായിരകണക്കിന് ഭക്തരാണ് അതിൽ പങ്കെടുക്കുന്നത്.

    • @sreejumv4
      @sreejumv4  2 года назад

      നമസ്കാരം സേതുവേട്ടാ.. ഏറ്റവും മോശം ആരോഗ്യ സ്ഥിതിയിൽ ഞാൻ ഒറ്റക്കാണ് വീഡിയോ എടുത്തതും എഡിറ്റ്‌ ചെയ്തതും എല്ലാം. അതിന്റേതായ കുറവുകൾ ധാരാളം ഇതിൽ ഉണ്ട്. വടക്കും മംഗലം ദേശക്കാരൻ ആയതിനാൽ മാത്രമാണ് ഇത്ര എങ്കിലും ചെയ്യാൻ സാധിച്ചത്. കിടക്കയിൽ കിടക്കുന്ന അവസ്ഥയിൽ ആണ് ഉണ്ടായിരുന്നത്. പല ചടങ്ങുകളും സ്വന്തം വീട്ടിലും അയല്പക്കത്തും ചിത്രീകരിച്ചതാണ്. ഒറ്റപ്പാലം പോലെ ജന സമൃദ്ധമായ ഇടത്ത് ജനം കൂടുക സ്വാഭാവികം. അവിടെ ഞാൻ വന്നിരുന്നെങ്കിൽ ഒരു കുതിരയെ മാത്രമേ ഷൂട്ട്‌ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. അങ്ങ് സന്ദേശം അയച്ചതിൽ വളരെ അധികം സന്തോഷം. പരിചയപ്പെടാൻ ആഗ്രഹം ഉണ്ട്. ശ്യാമേട്ടൻ ഏട്ടനെക്കുറിച്ചു പറഞ്ഞിരുന്നു. വളരെ നന്ദി. ❤❤

  • @sudhakarannair7276
    @sudhakarannair7276 Год назад +1

    ഗംഭീരം ആയിട്ടുണ്ട് ഡോക്യുമെൻ്ററി. ആശംസകൾ.

  • @USHAVISWANATHANIYER
    @USHAVISWANATHANIYER Год назад

    Valare nalla information.nalla sabtham.ammayude anugraham

  • @urpayilrajagopalan2234
    @urpayilrajagopalan2234 3 года назад +1

    Excellent Presentation. Amme narayana, Devi narayana ,Laxmi narayana, Bhadre narayana.

    • @sreejumv4
      @sreejumv4  3 года назад

      പ്രോത്സാഹനത്തിനു വളരെ നന്ദി❤🙏

  • @ashikozil5484
    @ashikozil5484 3 года назад +3

    ചിനക്കത്തൂർ 😍❤❤❤❤❤❤

    • @sreejumv4
      @sreejumv4  3 года назад

      കണ്ടതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി 😍🙏❤

  • @fazisfitness
    @fazisfitness 3 года назад +1

    Sreejuetta valare nannayittund.. feeling nostalgic

  • @padminijanardhanan7077
    @padminijanardhanan7077 Год назад

    I didn't see Chinakkathur poor am, Now fortunately I can

  • @vivekvnair2080
    @vivekvnair2080 3 года назад +1

    Great 👍👍👍👍👍

  • @muralik5861
    @muralik5861 3 года назад +2

    Powli

  • @airavatham878
    @airavatham878 2 года назад

    Good work

  • @geethanambiar5403
    @geethanambiar5403 3 года назад +1

    Very Nice

  • @thulsikeralasserythulsiker4765
    @thulsikeralasserythulsiker4765 3 года назад +1

    നല്ല സംരംഭം sreeju
    Informative
    ദേവിയുടെ കടാക്ഷം ഉണ്ടാകട്ടെ

    • @sreejumv4
      @sreejumv4  3 года назад

      നന്ദി ടീച്ചർ.. കണ്ടതിനും വിലയിരുത്തിയതിനും ❤🙏

  • @nidhinmangalasseri4061
    @nidhinmangalasseri4061 2 года назад +1

    Super

  • @ramusvision4455
    @ramusvision4455 3 года назад

    ശ്രീജു ഏട്ടാ നന്നായിട്ടുണ്ട്

  • @anurajtk772
    @anurajtk772 Год назад

    എന്റെ കൊച്ചിരാജാവ്

  • @vishnut9009
    @vishnut9009 2 года назад +1

    നല്ല അനിഭൂതി

    • @sreejumv4
      @sreejumv4  2 года назад

      ഹൃദയം നിറഞ്ഞ നന്ദി.

  • @premadasankt1297
    @premadasankt1297 3 года назад +1

    Good messege 👍👌👌🙏

    • @sreejumv4
      @sreejumv4  3 года назад

      Thanku for your support sir🙏😍

  • @rajimenon2294
    @rajimenon2294 2 месяца назад

    🙏🌹🪔🌹🙏 om sree jayathi mangala Kali Bhandra Kali kapalini Durga Shiva kshama Dhatri Swetha swaha Namstudea 🪔🌹🌹🪔 kali Kali Mahakali Bhadra Kali Namastudea kulanja Kula dharmaja manja palaya palaya Kodi Kodi Namaskaram 🪔 Amme mahamayea yogamayea vishumayea 🪔 Namastudea trahi mam sarveswari sarvaparadam kshama ichu raksha mam jagadieseari Kodi Kodi Namaskaram 🪔🪔🌹🙏

  • @Ram_madhav
    @Ram_madhav Год назад

    ❤❤

  • @prasanth.d.kappus7436
    @prasanth.d.kappus7436 3 года назад +1

    🔥🔥🥰🥰🥰

  • @ClassyyetMessy
    @ClassyyetMessy 3 года назад

    Too good. Got to know many things! 🥰thank u team

  • @sunilkumar-re7ec
    @sunilkumar-re7ec 3 года назад

    Nannayittund 😍 best wishes

  • @sasinthra7047
    @sasinthra7047 2 года назад +1

    👌👌👌🙏

  • @KiranGz
    @KiranGz 3 года назад

    Informative 👍

  • @athulyaaathu5777
    @athulyaaathu5777 3 года назад +1

    🙏🙏🙏

  • @Bharath-wy7dw
    @Bharath-wy7dw 3 года назад

    Ettan🙌❤️❤️

  • @krishnazoomin21
    @krishnazoomin21 3 года назад

    Nice one sreejesh..keep it up !!

  • @ravindrank1313
    @ravindrank1313 3 года назад +1

    Very good effort. May Goddess amma bless ur team

    • @sreejumv4
      @sreejumv4  3 года назад

      Thank you so much for your valuable comment sir❤

  • @aparnaindhu5842
    @aparnaindhu5842 2 года назад +1

    Kambhakathikal paranjilla

    • @sreejumv4
      @sreejumv4  2 года назад

      കമ്പം കത്തിക്കലും വെടിക്കെട്ടും നിർബന്ധിത ആചാരം അല്ല. അതിനാൽ ആണ് ഒഴിവാക്കിയത്. സ്പെഷ്യൽ ആഘോഷങ്ങളും അങ്ങനെ തന്നെ ആണ്. പൂരത്തിന്റെ ആകർഷണങ്ങളിൽ ഒഴിച്ചു നിർത്താൻ പറ്റാത്തവയാണ് സ്പെഷ്യൽ പൂരങ്ങൾ. പക്ഷെ ഈ വർഷം സ്പെഷ്യൽ പൂരം കൊണ്ടുവന്നവർ അടുത്തവർഷം അത് തന്നെ കൊണ്ടുവരണം എന്നോ, കൊണ്ടുവരണം എന്ന് തന്നെയോ ഇല്ല. അങ്ങനെ ധാരാളം കാര്യങ്ങൾ വിട്ടിട്ടുണ്ട്. അങ്ങ് മുഴുവൻ കണ്ടു എന്നതിന് വളരെ നന്ദി. അഭിപ്രായത്തിനും നന്ദി ❤

  • @arju9971
    @arju9971 3 года назад +1

    Ennanu pooram date live kanumo

    • @sreejumv4
      @sreejumv4  3 года назад

      2021 ലെ പൂരം കഴിഞ്ഞു. ഫെബ്രുവരി 27-28 എന്നീ ദിവസങ്ങളിലായിരുന്നു. Alfa channel പൂരം live കാണിച്ചിരുന്നു. FB യിൽ ഇപ്പോഴും ആ വീഡിയോ കാണാം. നന്ദി.

    • @arju9971
      @arju9971 3 года назад

      @@sreejumv4 ok

    • @sudhap4073
      @sudhap4073 Год назад

      മാർച്ച്‌ 6 2013

  • @radhadevi7227
    @radhadevi7227 2 года назад

    ഞങ്ങളുടെപാലത്തറകാവിൽഇതുപോലെയാവിശേഷഠഭരണിക്ക്🙏

  • @anime_fans2000
    @anime_fans2000 2 года назад +1

    Super

  • @archanawarrier7504
    @archanawarrier7504 2 года назад +1

    🙏🙏🙏

  • @durgaravichandran7646
    @durgaravichandran7646 3 года назад

    👌👌👌🙏

  • @dineshnjarapadathdinu8493
    @dineshnjarapadathdinu8493 3 года назад +1

    🙏🙏🙏