EMMANUVEL PONPAITHALE | K S CHITHRA | SUMOD CHERIYAN | SALGIN KALAPPURA

Поделиться
HTML-код
  • Опубликовано: 8 дек 2022
  • 🎄ഇമ്മാനുവേൽ പൊൻപൈതൽ🎄
    ഈ മനോഹരമായ താരാട്ട്‌ പാട്ട്‌ നമ്മളെ കൂട്ടികൊണ്ട്‌ പോകുന്നത്‌ ബേത്‌ലഹേമിലെ ആ തണുത്തുറഞ്ഞ കാലിത്തൊഴുത്തിലേക്കാകും....മാലോക പാപം നീക്കീടുവാനായ്‌ ലോകരക്ഷകൻ നമ്മുക്കായ്‌ പിറന്നത്‌ വെറുമൊരു ഗോശാലയിലോ എന്ന ചിന്ത ഹൃദയ വേദനയോട്‌ നാം ഏവരും ഓർക്കും....അറിയാതെ മനം പിടയും.
    ഈ മനോഹരമായ താരാട്ട്‌ പാട്ടിന്റെ ഇരടികൾ എഴുതിയിരിക്കുന്നത്‌ സുമോദ്‌ ചെറിയാനും....ആ വരികളെ അത്രമാത്രം നെഞ്ചിലേറ്റി മാസ്മര സംഗീതം കൊടുത്തിരിക്കുന്നത്‌ സൽജിൻ കളപ്പുരയുമാണു....പശ്ചാത്തല സംഗീതം ജാക്സൺ അരൂജ....
    🎵Lyrics/Sumod Cheriyan
    🎵Music/Salgin Kalappura
    🎵Vocal/KS.Chithra
    🎵BGM/Jackson Aruja
    🎵Mix&master/AP.Sekhar
    🎵Flute/Rajesh Cherthala
    🎵Strings/Cochin Strings
    🎵Track / Rincy Martin
    🎵Chorus/Cochin Birds
    🎵Intro,Concept /Joy Daniel
    🎵Camara/Samon Sunny
    🎵Video Cut&Editing/Rajesh Rajenndrran
    🎵Recordists/Antony(Krishna DigiDesign)&Robin(CAC,Cochin)
    🎵Studios/CAC Cochin & Krishna Digidesign Chennai
    🎵വരികൾ..
    //പല്ലവി//
    ഇമ്മാനുവേൽ പൊൻ പൈതലെ
    നിൻ ജനനം ഈ പുൽക്കൂട്ടിലൊ?
    മാലോക പാപം
    മായ്ച്ചീടുവാനായ്‌‌
    കന്യകയിൽ ഭൂജാതനായ്‌
    ആകാശതാരകം കൺച്ചിമ്മിനിന്നു
    ഇടയന്മാർ ആനന്ദം കൊണ്ടു.
    //അനുപല്ലവി//
    ഇരുളാർന്നഭൂവിൽ ഒളിതൂകിനിന്നൂ
    പാരിൽനീ ആമോദമേകി
    മാലോകരെന്നും നിൻനാമംപാടീ
    നീതന്നെ സർവ്വേശപുത്രൻ
    രക്ഷക, ലോകൈകനാഥാ
    നസറേത്തിൻ, പ്രിയനാംമകനെ
    നിൻസ്നേഹചൂടിൽ എന്നെപൊതിയാൻ
    നിൻപിറവി ഗോശലയിലോ?
    //ചരണം//
    താരാട്ട്‌പാട്ടിൽ രാവുറങ്ങുബോൾ
    താരാപഥങ്ങൾ സാക്ഷിയായ്‌
    താലോലംപാടി മാലാഖവൃന്ദം
    അമ്മതൻപൈതൽ ചാഞ്ഞുറങ്ങി
    നക്ഷത്രം, വഴികാട്ടിമുൻപിൽ
    ഞ്‌ജാനികൾ, ആഗതരായി
    കാഴ്ച്കൾനൽകി പ്രണമിച്ചവർ പാടി
    വിണ്ണിന്റെ നാഥനു ഗീതം.
    #LatestChristmasSong
    #KSChithraLatestChristmasSong
    #LatestChristmasSong2022
    KSChithraHitSong
    ImmanuelPonpaithale
    #SumodCheriyanSong
    SalginKalappuraSong
    JacksonArujaSong
    AudioTracksLatestChristmasSong
    #ChristianDevotionalSongs
    #MalayalamChristmasSongs
    #BestChristmasSongofKSChithra
    #ChristianDevotionalSong
    #MalayalamChristianDevotionalSong
    #LatestChristianDevotionalSongs
    #LatestMalayalamChristmasSong
    #LatestChristmasSong
    #LatestLullabySong
    #LullabySong2022
    #NewChristianSong
    #NewChristianDevotionalSong
    #NewMalayalamChristianDevotionalSong
    #ChristianDevotionalSongs
    KSChithraHitsSongsSubscribe to our RUclips Channel
    bit.ly/31Rxtku
    Enjoy and stay connected with us!!
    Like us: / audiotracs
    Follow us : / audiotracs
    Circle us : plus.google.com/u/0/b/1073192...
  • ВидеоклипыВидеоклипы

Комментарии • 979

  • @sindhushaji3611
    @sindhushaji3611 Год назад +6

    ചിത്ര ചേച്ചിയുടെ മാസ്മരിക ശബ്ദത്തിൽ ഈ താരാട്ടു പാട്ടു എത്ര മനോഹരമായിരിക്കുന്നു. വരികളും മനോഹരം...'

  • @thomaskurian883
    @thomaskurian883 Год назад +3

    Super heart touching Christmas testimony prayer fantastic video song really great, very good beautifully singing, Nalla feeling better, athra Nalla sweet wonderful clear voice, ethrakettalum kandalum mathiyakilla kothitheerathilla sister KS Chithra Chechi and respected father and all team church members enikku orupadishtamayi super, Ellavareyum daivam dharalamayi anugrahikkim, thank you so much, congratulations praise the Jesus Christ amen, like by Thomas kurian

  • @shafishahanai7792
    @shafishahanai7792 Год назад +2

    ഉപകരണങ്ങളുടെ ബഹുല്യമില്ലാതെ സംഗീതവും ആലാപന മാധുര്യവും എല്ലാം വല്ലാത്ത അനുഭൂതിയാണ് പകർന്നു തന്നത്.

  • @jollybabu6852
    @jollybabu6852 Год назад +4

    ❤️❤️⭐⭐🌲
    ക്രിസ്മസിൻ ഓർമ്മകൾക്ക് സുഗന്ധം നൽകിക്കൊണ്ട് --സുമോദേട്ടന്റെഅതിമനോഹരമായ വരികളിലൂടെയുംമനസ്സിന്മധുരം സമ്മാനിക്കും മഞ്ഞിന്റെ കുളിരുപോലെ ചിത്ര ചേച്ചിയുടെശ്രുതി മധുരമായ ശബ്ദത്തിൽപിറന്ന അതിമനോഹരമായ ഗാനം ....സംഗീതവും വളരെ ഹൃദ്യം...നല്ലൊരു ക്രിസ്മസ് സമ്മാനം സമ്മാനിച്ചതിന്സ്നേഹ അഭിനന്ദനങ്ങൾ...❤️❤️❤️

  • @nicholousthedevous4704
    @nicholousthedevous4704 Год назад +19

    സുമോദ് ചെറിയാന്റെ മനോഹരമായ വരികൾ 🌹സൽജിൻ കളപുരയുടെ ഹൃദ്യമായ ഈണം 🌹സ്ട്രിങ് സൈഡ് ഗംഭീരം 🌹ചിത്രച്ചേച്ചിയുടെ ആലാപന മികവിലൂടെ ഈ ഗാനം ഏറ്റവും ഉയരങ്ങളിൽ തന്നെ 🙏ദൈവം എല്ലാവരേയും സമൃതമായി അനുഗ്രഹിക്കട്ടെ 🙏💖💖💖💖💖💖💖💖💖💖💖💖

  • @jathinj4056
    @jathinj4056 Год назад +4

    പാട്ട് വളരെ മനോഹരം വാനമ്പാടി ആയ ചിത്ര ചേച്ചിയുടെ ആലാപനവും മനോഹരം

  • @shainysunny6727
    @shainysunny6727 Год назад +2

    ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ മൂവരുടെ ഒത്തൊരുമ്മ, പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരും അങ്ങിനെ തന്നെ ആരെയാ മാറ്റിനിർത്തുക? ആരുമില്ല... ആരും . എത്ര മനോഹരം കേൾക്കാൻ എങ്കിലോ കാഴ്ചകളുടെ ഉൾത്തടങ്ങളിൽലയിച്ചു ചേരുമ്പോൾ അനുതാപത്തിന്റെ ഒരിറ്റു കണ്ണീർ നനവോടെയല്ലാതെ ആർക്കും പിൻന്തിരിയാനാകില്ല എന്നതാണ് ഈ സ്പെഷ്യൽ ഗാനം നമുക്ക് സമ്മാനിക്കുന്നത് ലിറിക്സ് അത്ര മനോഹരവും മ്യൂസിക് അത്ര വീശിഷ്ടവും. മാത്രമോ ചിത്രാമ്മയുടെ സ്വരമാധുരി, അതിലെ ഫീലിംഗ് വർണ്ണമനകൾക്കും അതീതമായിരിക്കുന്നു. സലിജിൻ & സുമോദ്ഭായ് സംഗീതാലോകത്ത് നിങ്ങളുടെ ഈ കൂട്ടുകെട്ട് ഒരു വഴിത്തിരിവാകും അതിനുള്ള കാലം അതി വിദൂരമല്ല സർവ്വ ഐശ്യര്യങ്ങളും സർവേശ്വരൻ പ്രധാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു happy X mass & happy new year

  • @sharmilaaneesh9145
    @sharmilaaneesh9145 Год назад +3

    എത്ര കേട്ടാലും മതിവരാത്ത വരികൾ ആലാപനം സംഗീതം . ശെരിക്കും യേശുവിന്റെ അനുഗ്രഹം

  • @kunjikkalover3514
    @kunjikkalover3514 Год назад +3

    വരികളും സംഗീതവും മനോഹരം. ചിത്ര ചേച്ചീടെ ആലാപനം അതിമനോഹരം.

  • @haseenahassankunju8916
    @haseenahassankunju8916 Год назад +7

    എത്ര കേട്ടാലും പോരാ, DEAR CHITHRA CHECHI ❤❤❤🙏

  • @farhanfahad7247
    @farhanfahad7247 Год назад +2

    സംഗീതം മണ്ണിന്റെ മണമുള്ളതാണ്. തകർത്തു. നമ്മുടെ ചിത്ര ചേച്ചി അതിന് ജീവൻ നൽകി.

  • @kaveripillai7013
    @kaveripillai7013 Год назад +3

    പ്രിയപെട്ട ചിത്ര ചേച്ചിയുടെ മനോഹര ആൽബം ആണ് ഇത്

  • @luqmanali7653
    @luqmanali7653 Год назад +4

    ചിത്ര ചേച്ചി മനോഹരമായി പാടിയിട്ടുണ്ട് നല്ല വരികളും സംഗീതവും ♥️♥️♥️♥️

  • @ajeenafarhan557
    @ajeenafarhan557 Год назад +3

    ഈ വർഷം ചിത്ര ചേച്ചിടെ പാട്ട് ഇറങ്ങുന്നത് കാത്തിരുന്നത് വെറുതെ ആയില്ല 👌🏻👌🏻👌🏻

  • @luqmanali7653
    @luqmanali7653 Год назад +3

    വളരെ നല്ലൊരു ഗാനം അതിനു ചേർന്ന സംഗീതം ചിത്ര ചേച്ചി മനോഹരമായി പാടി.

  • @annaanniesvlog6210
    @annaanniesvlog6210 Год назад +1

    ഉണ്ണീശോയെ പാടി ഉറക്കുന്ന ഈ താരാട്ട് മനോഹരമാക്കാൻ ചിത്ര ചേച്ചിടെ ശബ്ദത്തിനല്ലാതെ മറ്റെന്തിനാകും.

  • @josephvalapattu7700
    @josephvalapattu7700 Год назад +3

    സർവ്വജനത്തിനും മഹാസന്തോഷം... , " അത്യുന്നതമേ, മഹത്വം സൽമനസ്സുള്ളോർക്ക് സമാധാനം"
    മാനവരിൽ പുതു ജീവനുണർത്തുന്ന സ്വർഗ്ഗീയ സംഗീതം
    സവിശേഷത നിറയുന്ന ഈ ഗാനം മനോഹരമായി..
    അഭിനന്ദനങ്ങൾ..

  • @nishchalnajib786
    @nishchalnajib786 Год назад +3

    അടിപൊളി സോങ്... അടിപൊളി വരികൾ. ചിത്രചേച്ചിടെ സൂപ്പർ വോയിസ്‌ ❤️❤️❤️

  • @muhammedraihan3737
    @muhammedraihan3737 Год назад +2

    ചിത്ര ചേച്ചിയെ കൊണ്ട് ഈ പാട്ട് പാടിച്ചതിൽ സുമോദിനും Salgin ഉം ഒരുപാട് നന്ദി 🙏🏻

  • @alicealli5125
    @alicealli5125 Год назад +2

    നല്ല വരികൾ വരുമ്പോൾ ശുദ്ധസംഗീതവും ഉടലെടുക്കും👌🏻

  • @jaslaaslam8727
    @jaslaaslam8727 Год назад +3

    സംഗീതത്തിന്റെ സ്വരതാള ലയനത്തിൻ്റെ ലാളിത്യവും ഭക്തിയും ഒഴുകി വരുന്ന ഗാനം

  • @chaithanyastips5739
    @chaithanyastips5739 Год назад +3

    ചിത്ര ചേച്ചിയുടെ ഈ ഗാനവും ഒരുപാട് ഇഷ്ടം 👍🏽

  • @mariyatreasa5529
    @mariyatreasa5529 Год назад +2

    എന്റെ ചിത്ര ചേച്ചിക്ക് എല്ലാവിധ ആശംസകളും

  • @mathsmcbs
    @mathsmcbs Год назад +9

    തികച്ചും മനോഹരമായ ഗാനം.... ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ... Lyrics & music വളരെ വ്യത്യസ്ത പുലർത്തുന്നു.... അഭിനന്ദനങ്ങൾ ❤

  • @libinsha4355
    @libinsha4355 Год назад +3

    അക്ഷരസ്ഫുടതയും ഈണവും വരികളും എല്ലാം എല്ലാം സമം ചേർന്ന് ഒരു ഭക്തി സാന്ദ്രമായ പാട്ടു🙏
    Super

  • @amalmathew1088
    @amalmathew1088 Год назад +12

    മനോഹരമായ വരികൾ , അതിലേറെ മികച്ച സംഗീതം , ചിത്രച്ചേച്ചിയുടേ അനുഗ്രഹീത ആലാപനം 🔥🔥🔥🔥🔥🔥

  • @shanushanmon9172
    @shanushanmon9172 Год назад +1

    ഈ പാട്ടുകേട്ടതു കണ്ണും പൂട്ടിയിരുന്നാണ്. എന്റെ മുന്നിൽ കർത്താവ് വന്നു നിൽക്കുന്നതുപോലെ ഉള്ള അനുഭവം ഉണ്ടായി.

  • @subairali6494
    @subairali6494 Год назад +2

    വര്ണനയുടെ സന്ദേഹത്തിലൂടെ കർത്താവിലേക്കുള്ള പ്രയാണം 👌🏻

  • @sajinmuhammed2744
    @sajinmuhammed2744 Год назад +3

    ചിത്ര ചേച്ചിയുടെ മാസ്മരിക ശബ്ദം ❤️

  • @saneeshabraham7244
    @saneeshabraham7244 Год назад +3

    പ്രിയ സുമോദേട്ടൻ്റെ ഗംഭിര വരികൾക്ക് മനോഹരമായ സംഗീതം നൽകിയ Saljin ബ്രോ സംഗീതം ചെയ്ത ഈ ഗാനം വളരെ മനോഹരമായാണ് ഓർക്കസ്ട്രേഷൻ ചെയ്തിരിക്കുന്നത്.. വാനമ്പാടി ചിത്ര ചേച്ചി യുടെ മാജിക് ശബ്ദവും.. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... രാജേഷ് ചേർത്തല ഫ്രാൻസിസ് ചേട്ടൻ, ടീം വയലിൻ Excellent...

  • @aparnabinu5587
    @aparnabinu5587 Год назад +2

    ദൈവ തുല്യയായ ഒരു കലാകാരി ചേച്ചിയെ കാണുമ്പോൾ എനിക്ക് അങ്ങനാണ് തോന്നുന്നത്

  • @narayanankp6735
    @narayanankp6735 Год назад +2

    നല്ല പാട്ടുകൾ, സിനിമയിൽ, ഇപ്പോഴില്ല
    നല്ലൊരു സംഗീതം, കേട്ടു.
    അഭിനന്ദനങ്ങൾ

  • @bijukallingal5449
    @bijukallingal5449 Год назад +24

    ഹൃദയസ്പർശിയായ ഈ ക്രിസ്തുമസ് ഗാനം ഒരുക്കിയ മുഴുവൻ ടീമിനും അനുമോദനങ്ങൾ. വളരെ നല്ല വരികൾ, ആലാപനം പിന്നെ പറയേണ്ടതില്ലല്ലോ ചിത്രചേച്ചി തകർത്തു. ഏവർക്കും ക്രിസ്തുമസ്സ് പുതുവത്സര ആശംസകൾ.

  • @jestinjose2986
    @jestinjose2986 Год назад +5

    Congratulations chithra chechi & salgin whole team members...... ❤️❤️❤️❤️🎉🎉🎉🎉🎉perfect song❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @chummaorurasam1320
    @chummaorurasam1320 Год назад +2

    "വെറുമൊരു കാലിക്കൂട്ടിൽ ജനിച്ച ഒരു പിഞ്ചുകുഞ്ഞിന് ലോകം മുഴുവൻ എല്ലാ വർഷവും താരാട്ട് പാടുന്നു !"എന്റെ ഉണ്ണീശോയെ നിന്നെ എല്ലാർക്കും എന്തിഷ്ടമാണെന്നോ!🥰🥰🥰♥️♥️ചിത്രച്ചേച്ചിയുടെ പൊന്നുമോള് ഇപ്പൊ ഈ ഉണ്ണീശോയുടെ കൂടെ സ്വർഗ്ഗത്തിലിരുന്ന് ഈ പാട്ടിന് സന്തോഷത്തോടെ താളം പിടിക്കുന്നുണ്ട് കേട്ടോ. 🥰🥰♥️♥️♥️

  • @vrindapillai9777
    @vrindapillai9777 Год назад +1

    ചിത്ര ചേച്ചിയുടെ ഈ കാലഘട്ടത്തിൽ നമുക്കും ജീവിക്കാൻ സാധിച്ചു മഹാ ഭാഗ്യം💝💜💚🤎🤍

  • @shilpakamdev24
    @shilpakamdev24 Год назад +5

    Chitrachechi's voice is just amazing as always! Sound track is beautiful and Mr Salgin has done a great job! Hats off to the whole team 😍👌👏👏👏 God bless you all

  • @denneypallipad5219
    @denneypallipad5219 Год назад +7

    ചിത്രച്ചേച്ചിയുടെ മാസ്മരികശബ്ദം.... സുമോദിന്റെ ഹൃദയസ്പർശിയായ വരികൾ.. മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന സൽജിന്റെ സംഗീതം.... മികച്ച പശ്ചാത്തല സംഗീതം... എല്ലാം കൂടി മനോഹരമായ ഒരു ഗാനം.. അഭിനന്ദനങ്ങൾ ടീം 👏👏👏🌹🌹

  • @farhanfahad7247
    @farhanfahad7247 Год назад +2

    വരികളിലും സംഗീതത്തിലും ആലാപനത്തിലും നൈർമ്മല്യം

  • @shahinashiyas6314
    @shahinashiyas6314 Год назад +2

    ലോക രക്ഷികനെ പാടി ഉറക്കാൻ ഉള്ള പാട്ട് ചിത്ര ചേച്ചി അല്ലാതെ ആരു പാടാൻ alle🥰

  • @jacksonmathew79
    @jacksonmathew79 Год назад +5

    ഈ പാട്ട് തരുന്ന ഒരു feel... അത് പറയാതെ വയ്യ... നല്ല സംഗീതം.. അത് ചേച്ചിയുടെ സൗണ്ടിൽ കേൾക്കുമ്പോൾ ഇരട്ടി മധുരം... Lyrics, Starting visuals, BGM, group violin, flute...എല്ലാം ഒന്നിന് മുകളിൽ ഒന്ന്... ആശംസകൾ എല്ലാവർക്കും..

    • @salginjose9625
      @salginjose9625 Год назад

      Thank you 🙏 ❤

    • @augustinethomas2149
      @augustinethomas2149 Год назад

      പരിശുദ്ധാത്മനിറവ്നിങ്ങളിലെല്ലാവരിലുംഇനിയുംനിറഞ്കവിയട്ടെഎന്ന്പ്റാർത്തിക്കുന്നു

  • @Naijo100
    @Naijo100 Год назад +25

    ഈ ക്രിസ്തുമസ് കാലത്തു ഞങ്ങൾക്ക് നൽകിയ സമ്മാനം ആണ് ഈ പാട്ട്.... ചിത്ര ചേച്ചിടെ ആലാപനവും അതിമനോഹരമായ ഈണം നൽകിയ സൽജിൻ ബ്രോ യ്ക്ക് പ്രേതേകം നന്ദി അറിയിക്കുന്നു... Hope more good songs from same team...

    • @user-rc7mh1qo7h
      @user-rc7mh1qo7h Год назад

      ഒന്നും പറയാനില്ല സുമോദ് ചേട്ടാ...ഈ വർഷത്തെ ഏറ്റവും വലിയ ക്രിസ്മസ് സമ്മാനം..ദൈവം കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന കലാകാരനാണ് നിങ്ങൾ.. ഇനിയും ഇതുപോലുള്ള ഗാനങ്ങളുടെ പിറവിക്കായി ദൈവം ആയുസും ആരോഗ്യവും തരട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻Merry 'X'mas

    • @salginjose9625
      @salginjose9625 Год назад

      Thanks dear 🙏❤️

  • @hildajoseph702
    @hildajoseph702 Год назад +1

    🔔❤️ ചിത്രചേച്ചിയുടെ🔔 പാട്ടുകൾ🔔 എത്ര മനോഹരമാണ് എല്ലാ പാട്ടുകൾക്ക🔔 ഉണ്ട്🔔അതിന്റെ തായ🔔 സ്വരമാധുരി കേരളത്തിന്റെ❤️വാനം മ്പാടി

  • @premasinger4267
    @premasinger4267 Год назад +1

    , ഹൃദ്യമായ വരികൾ നമ്മുടെ സ്വന്തം മോളുടെ മനോഹര ശബ്ദം യേശുവിന്റെ ജനനം നേരിൽ കണ്ട പോലെയുള്ള ചിത്രീകരണം എല്ലാം കൊണ്ടും കണ്ടിരിയ്ക്കാൻ മനോഹര ദൃശ്യം

  • @sarathchandran8931
    @sarathchandran8931 Год назад +8

    Chithra maam The Queen of Indian music 😍

  • @abilash2012
    @abilash2012 Год назад +5

    അതി മനോഹരമായ വരികളും സംഗീതവും, വാനമ്പാടിയുടെ ശബദവും കുടി അയപ്പോൾ ഈ ക്രിസ്തുമസിന് ഓർത്തിരിക്കാൻ പറ്റിയ ഗാനം സമ്മാനിച്ച സുമോ ദിനും ഈ ആൽബത്തിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും പേരിൽ നന്ദി അറിയിക്കുന്നു , എല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      വാനമ്പാടിയോ ? നമ്മുടെ എ ക്കാലത്തെയും വാനമ്പാടി പി. ലീല മാത്രം. ചിത്രക്ക് ഒരിക്കലും ആ സ്ഥാനത്തിന് അർഹതയില്ല.

    • @salginjose9625
      @salginjose9625 Год назад

      Thank you 🙏 ❤

  • @simivargeese8902
    @simivargeese8902 Год назад +1

    ഈ പാട്ട് പാടാൻ ഏറ്റവും അനുയോജ്യ ചിത്രാമ്മ മാത്രം 🥰

  • @philiposeputhenparampil69
    @philiposeputhenparampil69 Год назад +1

    സിസ്സ്റ്റർ ചിത്ര ഈ ഗാനം മനോഹരമായി പാടി . അഭിനന്ദനങ്ങൾ. എന്നാൽ സിസ്റ്റർ ചിത്രക്ക് ലോകരക്ഷിതാവായ യേശു ക്രിസ്തുവിൽ വിശ്വസിച്ച് പാപ മോചനം അഥവാ മുക്തി പ്രാപിച്ച് ദൈവരാജ്യത്തിന് അവകാശിയായിത്തീരാനുള്ള ഭാഗ്യം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. നന്ദി.

  • @anuammu9124
    @anuammu9124 Год назад +3

    excellent song expression feel. Chithra chevhi u r amazing

  • @sr.keerthanasjc9416
    @sr.keerthanasjc9416 Год назад +5

    അതിമനോഹരം.. വരികളും.. സംഗീതവും... അതിലേറെ ആലാപനവും ..... അഭിനന്ദനങ്ങൾ ഓരോരുത്തർക്കും....

  • @amalaammu5967
    @amalaammu5967 Год назад +1

    ഇത്രയും നിഷ്കളങ്കമായ ഭക്തി തുടിക്കുന്ന ഈ ഗാനം കേട്ടാലും കേട്ടാലും മതി വരില്ലാ അത്ര മനോഹരമാണ് ഈ ഗാനം

  • @AjithKumar-cm7yd
    @AjithKumar-cm7yd Год назад +1

    പ്രിയപെട്ട ചിത്ര ചേച്ചിയുടെ ഒരു ക്രിസ്തുമസ് ഗാനം വരുന്നതിനു കാത്തിരുന്നത് ചുമ്മാ ആയില്ല 👍

  • @shameermuhammad5790
    @shameermuhammad5790 Год назад +3

    K S CHITHRA ❤️What an amazing voice it is!

  • @renjiabhilash949
    @renjiabhilash949 Год назад +13

    Beautiful song...❤
    👏👏👏💐 നല്ല വരികൾ, സംഗീതം...ചിത്രചേച്ചിയുടെ മനോഹരമായ ആലാപനം.
    ഇനിയും ഇതുപോലെ നല്ല സൃഷ്ടികൾ ഉണ്ടാകട്ടെ ...
    Congrats to the entire team👏🏻👏🏻👏🏻👌🏻👌🏻

  • @balakrishnanbalan1929
    @balakrishnanbalan1929 Год назад +1

    ചിത്രാജി മനോഹരമായി പാടി.സന്തോഷം കൊണ്ട് മനസ്സും കണ്ണും നിറഞ്ഞു....

  • @anisanil6974
    @anisanil6974 Год назад +2

    അതി മനോഹരഗാനം 🌹🌹🌹🌹 ചിത്ര ചേച്ചി.ഇതിന്റെ എല്ലാ പ്രവർത്തകർക്കും ഒരായിരം നന്ദി 🙏🙏🙏

  • @bipinnprincyedayatharayil4318
    @bipinnprincyedayatharayil4318 Год назад +7

    Amazing 🥰🥰❤️❤️❤️❤️❤️
    അതിമനോഹരം 🥰 അവർണ്ണനിയം ❤️ ഞങ്ങൾക്ക് നൽകിയ മനോഹരമായ ഈ ക്രിസ്മസ് സമ്മാനം സന്തോഷത്തോടെ മനസ്സിൽ സ്വീകരിച്ചിരിക്കുന്നു 😍 ഈ സമ്മാനത്തിന് നന്ദിയും 🙏 ഈ മനോഹര ഗാനത്തിന് മുന്നിലും പിന്നിലും നിന്ന് പ്രവർത്തിച്ച എല്ലാവർക്കും... ദൈവാനുഗ്രഹങ്ങൾ നേരുന്നു.... എല്ലാവർക്കും ക്രിസ്മസ് ആശംസകൾ 🎄"ഇമ്മാനുവേൽ " ആ പൊൻ പൈതൽ നമ്മുടെ ഹൃദയങ്ങളിൽ പിറക്കുവാൻ.... നമ്മുടെ ഹൃദയങ്ങളെ ഒരു പുൽകൂടാക്കി ഒരുക്കാം 🙏

  • @annacyriac9306
    @annacyriac9306 Год назад +4

    ഈ ക്രിസ്തുമസ്സിന് ഞങ്ങൾക്ക് തന്ന മധുരം നിറഞ്ഞ കേക്ക് തന്നെ ഈ ഗാനം .ചിത്രാമ്മയുടെ ആലാപനവും കേട്ടപ്പോൾ തന്നെ കുളിര് കോരി. വരികളും അതി മനോഹരം സുമോദ് ജിയയ്ക്കും ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർ അഭിനന്തനങ്ങൾ

  • @pathooottyyy8211
    @pathooottyyy8211 Год назад +1

    എന്തൊരു ലാളിത്യം തുളുമ്പുന്ന വരികളാണ്.. ചിത്ര ചേച്ചി എത്ര ആസ്വദിച്ചിട്ടാണ് പാടുന്നതും..

  • @satyamsivamsundaram143
    @satyamsivamsundaram143 Год назад +1

    അതിമനോഹരം വരികൾ, സംഗീതം, ആലാപനം, ഓർക്കസ്ടേഷൻ എല്ലാം സൂപ്പർ 👍👍👍

  • @abyjoseph8200
    @abyjoseph8200 Год назад +3

    ഹൃദയം കവരുന്ന ക്രിസ്മസ് ഗാനം ഒരുക്കിയ എന്റെ പ്രിയപ്പെട്ടവർക്ക് എല്ലാ ആശംസകളും നേരുന്നു. ഇനിയും മനുഷ്യമനസിനെ കീഴടക്കാൻ കഴിയുന്ന നിരവധി സൃഷ്ടികൾ പിറവി എടുക്കുന്നതിനായി പ്രാർത്ഥിക്കുന്നു🙏❤️

  • @lijoshvjoy
    @lijoshvjoy Год назад +4

    മനോഹരമായ വരികളും അതിനൊത്ത സംഗീതവും ഓർക്കസ്ട്രേഷനും , ചിത്രചേച്ചിയുടെ ആലാപനവും കൂടെ ആയപ്പോൾ പാട്ട് ആസ്വാദനത്തിന്റെ വേറൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു....

    • @bensilalmm7984
      @bensilalmm7984 Год назад

      Nammude bhagyam aanu chithra chechi

    • @Jacksonmusic007
      @Jacksonmusic007 Год назад

      🙏🙏🙏🙏🙏👍👍👍👍❤️🌹🌹🌹

  • @jeevanlal4500
    @jeevanlal4500 Год назад +1

    ഈ ഗാനത്തിന്റെ ഓരോ വരികളിലും ഉണ്ണിയേശുവിന്റെ രൂപഭാവങ്ങൾ ഉള്ളിന്റെയുള്ളിൽ തെളിയുന്നു.

  • @joshjoshwa8476
    @joshjoshwa8476 Год назад +1

    ഞാൻ ആരുടേയും ഭയങ്കര ആരാധകൻ അല്ല... പക്ഷെ എനിക്ക് നേരിട്ട് കാണാൻ ആഗ്രഹമുള്ള ഒരാളാണ് ചിത്ര ചേച്ചി... എന്നെങ്കിലും കാണാൻ പറ്റുമായിരിക്കും

  • @vinodpk8187
    @vinodpk8187 Год назад +3

    വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഡ്വാൻസ് ക്രിസ്മസ് ആശംസകൾ നേരുന്നു 🙏👍

  • @binugeorge3239
    @binugeorge3239 Год назад +7

    അതിമനോഹരമായ വരികളും..പ്രിയ ചേച്ചിയുടെ ആലാപനവും..Awesome feel😍😍.. Thank you all for giving us this wonderful song🥰🎁.. May God bless the entire team💐💐💐

  • @muhammadkutty5660
    @muhammadkutty5660 Год назад +1

    സംഗീത മധുമാരി അകതാരിൽ ഭക്തിയുടെ അനശ്വരമുഹൂർത്തം നെയ്ത്തിരി പോൽ ചേതോഹരമാകുന്ന ഗാനം

  • @syamavijayan7412
    @syamavijayan7412 Год назад +1

    സൂപ്പർ. ചിത്രച്ചേച്ചി പാടി അനശ്വരമാക്കി പാട്ട്.

  • @rincymartin1986
    @rincymartin1986 Год назад +10

    Chithra chechi is my queen of singing….❤️💋💋it’s really a heart touching song.what a feel…..😭❤️no words can express.it’s a great honour and pleasure to be a part of this beautiful song 😍😍😍Thank you for giving me the opportunity to sing the track part🥰❤️Thanks to saljin,the music is like a heavenly feel.😍🎵😇Meaningful,heart touching lyrics by our Sumod,and melodious Bgm by Jackson Chettan.Congrats to the entire Team🥰🥰❤️❤️

  • @sureshmadav8606
    @sureshmadav8606 Год назад +3

    What an expressive singing Chithra chechi......love you😘

  • @abinthiruvalla1319
    @abinthiruvalla1319 Год назад +1

    .എത്ര ലളിതമായ വരികൾ... സംഗീതം അതിമധുരം... ചിത്ര ചേച്ചി ലയിച്ചുപാടി...

  • @suryasun1747
    @suryasun1747 Год назад +1

    ഒരുപാട് കാലത്തിനു ശേഷം ഉണ്ണിയേശുവിന്റെ നല്ലൊരു
    ഗാനം കേട്ടു. അതും ആദ്യമായി കേട്ട മാത്രയിൽ തന്നെ. ഇതൊരു വമ്പൻ ഹിറ്റായിരിക്കും. യാതൊരു സംശയവും വേണ്ട.
    എല്ലാ ഭാവുകങ്ങളും ടീമിന് നേരുന്നു.

  • @bijuthomas996
    @bijuthomas996 Год назад +6

    എന്താ പറയേണ്ടത് എന്നറിയില്ല.... അതിമനോഹരം.. പോരാ... അതിലും മുകളിൽ... സുമോദ് & സൽജിൻ.. നിങ്ങളുടെ കൂട്ടുകെട്ടിലെ ഏറ്റവും മികച്ച ഒരു സൃഷ്ടി മലയാളികൾക്ക് ഇന്ന് സമ്മാനിച്ചു... അതും വാനമ്പാടി ചിത്രച്ചേച്ചിയുടെ സ്വരത്തിൽ 🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰... എല്ലാം കൊണ്ടും അതി ഗംഭീരം.... Chorus. BGM.... 🥰🥰🥰🥰🥰

  • @sethulaksmiajith6079
    @sethulaksmiajith6079 Год назад +9

    മനോഹരം ❤എത്ര കേട്ടാലും മതി വരില്ല ചിത്ര ചേച്ചീടെ അന്നും ഇന്നും ഒളി മങ്ങാത്ത ശബ്ദസൗന്ദര്യം

  • @emmanual6636
    @emmanual6636 Год назад +1

    ചിത്ര ചേച്ചിയുടെ ക്രിസ്തുമസ് ഗാനം നോക്കി ഇരിക്കുവായിരുന്നു 👌🏻👌🏻👌🏻

  • @anuannamery5896
    @anuannamery5896 Год назад +1

    വാനമ്പാടിയുടെ ശബ്ദം..എത്രകേട്ടാലും മതിവരാത്ത ശബ്ദം

  • @akshays1535
    @akshays1535 Год назад +12

    ഇക്കാലത്തിറങ്ങുന്ന ഗാനങ്ങളിൽ ദൈവത്തിന്റെ കൈയൊപ്പുള്ള ഗാനം അതും വാനമ്പാടിയുടെ ശബ്ദത്തിൽ ഈ തിരുപ്പിറവിക്കൊരുങ്ങുന്ന നാളുകളിൽ ♥️♥️♥️

  • @justinellukkunnel
    @justinellukkunnel Год назад +3

    ഹൃദയസ്പർശിയായ വരികൾക്ക് ചിത്രചേച്ചിയുടെ അതിമനോഹരമായ ശബ്ദവും പരിശുദ്ധമായ സംഗീതവും..Thanks Sumod and team for this greatful song.👏👏👍

  • @solamansoly1149
    @solamansoly1149 Год назад +1

    ചിത്ര ചേച്ചിയുടെ my fevorite songs ൽ ഇതും ❤️

  • @SAmeerali-jo5km
    @SAmeerali-jo5km Год назад +1

    പറയാൻ വാക്കുകളില്ല.. മനസ്സ് നിറച്ചു തന്നു ചിത്ര ചേച്ചി

  • @reemajoseph3202
    @reemajoseph3202 Год назад +3

    Very nice

  • @sonusoman1995
    @sonusoman1995 Год назад +5

    Introduction valare നന്നായിരിക്കുന്നു.. ❤️ബൈബിൾ വായിച്ചറിയുവാൻ തോന്നി.. വരികളും മനോഹരം ❤️❤️❤️

    • @salginjose9625
      @salginjose9625 Год назад +1

      Thank you 🙏 ❤

    • @augustinethomas2149
      @augustinethomas2149 Год назад +1

      തേനിലും മധുരമാം തേനിലും മധുരമാം യേശുകൃസ്തുമാധര്യമാം

  • @jijimonjoyjijimonjoy1962
    @jijimonjoyjijimonjoy1962 Год назад +2

    ഹൃദയ സ്പർശിയായ ഗാനം ഒരുക്കിയ സുമോദിനും ടീമിനും ആശംസകൾ ❤️

  • @nasriyanasri1014
    @nasriyanasri1014 Год назад +1

    പാട്ടിന്റെ സംഗീതം അതിനെക്കുറിച്ച് പറയാൻ വാക്കുകളില്ല ദൈവത്തിൻ്റെ വിരൽ സ്പർശം ഉള്ള സംഗീത സംവിധാനം

  • @mayajacob2897
    @mayajacob2897 Год назад +6

    അതിഗംഭീരം...a perfect Christmas gift .. നമ്മുടെ വാനമ്പാടി ചിത്രംചേച്ചി യുടെ സ്വരമാധുര്യത്തിൽ ഒരു ഗാനം.. കൂടുതൽ ഒന്നും പറയേണ്ടതില്ല.സുമോദ് സൽജിൻ Hearty congratulations 💕💕 Orchestration thakarthu.. visuals 👌👌 Everything perfectly done . 💕💕
    Happy Christmas to everyone. 💕💕

    • @Jacksonmusic007
      @Jacksonmusic007 Год назад

      🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍🌹🌹🌹❤️

  • @dr.shintudennis2539
    @dr.shintudennis2539 Год назад +7

    അതിമനോഹരമായ ഗാനം.... ♥️ ഹൃദ്യമായ സംഗീതവും വരികളും... ചിത്ര ചേച്ചിയുടെ ആലാപനം കൂടി ആയപ്പോൾ ഒരു ഗംഭീര കലാസൃഷ്ടി.... 😍 Congratulations to Salgin Kalappura and the entire team... ♥️

  • @tessytessyalex7813
    @tessytessyalex7813 Год назад +1

    അതി മനോഹരം ചിത്ര ചേച്ചി.

  • @simivargeese8902
    @simivargeese8902 Год назад +1

    മനോഹര വരികൾ, ട്യൂൺ ഇത് ശ്രവിക്കുന്നത് അവിസ്മരണീയമായ ഒരു അനുഭവമാണ്

  • @theOnlyAppleOfHisEyes
    @theOnlyAppleOfHisEyes Год назад +4

    അതിയായ ആനന്ദം തോന്നുന്നു. ഈ പാട്ട് കേൾക്കുമ്പോൾ.. heavenly feel ..🙏🔔🎀🎄
    Congrats to whole team and Merry Christmas 🎀

  • @vincejose8325
    @vincejose8325 Год назад +3

    What a beautiful rendition. Amazing performance by Chitra chechi. A beautiful Christmas gift from Salgin 👏👏👏

  • @bushrabeevi4074
    @bushrabeevi4074 Год назад +1

    ചിത്ര ചേച്ചിയുടെ ആ ചിരിക്കുന്ന മുഖം മാത്രം മതി മനസ്സ് നിറയാൻ

  • @kcabhilashofficial
    @kcabhilashofficial Год назад +2

    ചിത്രചേച്ചിയുടെ അനുപമ സ്വരത്തിൽ ഒരു തലോടൽ പോലെ മനോഹരമായ ഗാനം. ഗംഭീരമായിട്ടുണ്ട്. വളരെ നാളുകൾക്ക് ശേഷം ആണ് ഇങ്ങനെ ഒരു ഗാനം കേൾക്കുന്നത്. All the best team 👏👏👏🎉🎉🎉🎉🎉

  • @raibyrajesh9376
    @raibyrajesh9376 Год назад +3

    The music is heavenly one.... Along with the magical voice... Its a divine experience....

  • @amaljose5457
    @amaljose5457 Год назад +3

    Great Composition 👏👏 Chithra chechi🥰❤ Congratz to Entire Team👏👏

  • @kabeerkhan275
    @kabeerkhan275 Год назад +1

    സുന്ദരം അതിസുന്ദരം ...!അസ്സലായിട്ടുണ്ട്......👌👌👌
    എത്ര കേട്ടാലും വർണിച്ചാലും മതി വരാത്ത സംഗീതം...🎵🎶🎼.

  • @raviraveendran7545
    @raviraveendran7545 Год назад +1

    രാവിലെ കണ്ണിനും കാതിനും കുളിർമ ഏകി നല്ലൊരു പാട്ട് കേട്ടു.

  • @lallooalphonse
    @lallooalphonse Год назад +3

    Awesome 👌👌👌Hearty congratulations to the whole team behind this beautiful song💐💐💐

  • @Rosinapeety
    @Rosinapeety Год назад +3

    Congrats sumod and saljin for giving us this wonderful Christmas gift.. beautiful lyrics and music. It’s a beautiful banquet for our lord Jesus ❤️❤️❤️❤️

    • @salginjose9625
      @salginjose9625 Год назад

      Thank you 🙏❤️

    • @rajiprabhakar9803
      @rajiprabhakar9803 Год назад

      Congrats for this year, s wonder ful x, mas gift... ❤️🙏. Chitrachechy, 's divine song..❤️
      Big salute to Susanth and team... 👌👌👌🙏

    • @salginjose9625
      @salginjose9625 Год назад

      @@rajiprabhakar9803 BGM done by Jackson Aruja ,strings leads by Francis Xavier (kochin strings)

  • @sunishkannan5438
    @sunishkannan5438 Год назад +1

    നന്മയുടെ നൈർമല്യം.. ഈശ്വരാനുഭൂതി.. കണ്ണിനും കാതിനും മനസിനും കുളിരുപകരുന്ന നിമിഷങ്ങൾ. സസ്നേഹം

  • @Ganeshganesh-qn3eq
    @Ganeshganesh-qn3eq Год назад +1

    Nice song. ചിത്ര ചേച്ചി ഇഷ്ടം ❤️