Chettinad:untold story Ep:1 തമിഴ്നാട്ടിലെ അത്ഭുത ഗ്രാമം।കേരളം to ചെട്ടിനാട് hostel stay budget trip
HTML-код
- Опубликовано: 10 фев 2025
- Thankyou
Text me on insta for more info.
/ shazin.vk
മധുരയിൽ നിന്ന് 90 കിലോമീറ്റർ അകലെ കാരൈക്കുടി ടൗണിന് ചുറ്റിലുമായി സ്ഥിതി ചെയ്യുന്ന 75ഓളം ഗ്രാമത്തിന്റെ കഥയാണ് ചെട്ടിനാടിന് പറയാനുള്ളത് .നൂറ്റാണ്ടുകൾ മുൻപായി ഇന്ന് ഈ കാണുന്ന ചെട്ടിനാട്ടിലേക് ചെട്ടിയാന്മാർ എത്തിയതിന് പിന്നിൽ ഒരു പ്രകൃതിദുരന്തം ആണെന്ന് പറയുന്നു .അന്ന് ചെട്ടിനാട് മൊത്തം 96 ഗ്രാമം ഉണ്ടായതായി രേഖകൾ കാണാം. അങ്ങനെയാണ് ചെട്ടിയാന്മാരുടെ നാട് എന്ന് നാമം വന്നത്.ചെട്ടിനാട്ടിൽ എത്തിയതിന് ശേഷവും വ്യാപാരവും,വ്യവസായവും,ബാങ്കിങ് ,വിദ്യാഭ്യാസം ഇതെല്ലാം അതിഗംഭീരമായി തന്നെ ചെട്ടിയാന്മാർ നിലകൊണ്ടു. ഭക്ഷണവൈവിധ്യം,അളഗപ്പ യൂണിവേഴ്സിറ്റി,സാരി നെയ്യൽ,ഹാൻഡ് മെയ്ഡ് ടൈൽസ്,പോട്ടറി,കന്നുകാലികൃഷി ഇതെല്ലാം ഇവിടെ സവിശേഷമാണ്.
ഇന്ന് ചെട്ടിനാട്ടിൽ നമുക്ക് മാന്ഷന് ഹൗസ്സിൽ താമസിക്കാൻ കഴിയും കൂടാതെ മേൽ പറഞ്ഞ ടൈൽസ് മാനുഫാക്ചറിങ് സാരി ഹാൻഡ്‌ലൂം പോട്ടറി ഇതെല്ലാം ഡെമോൺസ്‌ട്രേഷനിലൂടെ നേരിൽ കണ്ട് പരിചയപ്പെടാം,
കൂടാതെ കുളത്തിൽ കുളിച്ചും കോവിലിൽ പോയും ചെട്ടിനാടൻ ഭക്ഷണം കഴിച്ച് കാള വണ്ടിയിൽ സഞ്ചരിച്ച് അത്ഭുതമായ കൊട്ടാരസമാനായ വീടുകൾ കണ്ടും അതിസുന്ദരമായ ചെട്ടിനാടിനെ അനുഭവിച്ചറിയാം . ഞാനും ഒരു ചെട്ടിനാട്ടുക്കാരൻ ആയോ എന്ന് തോന്നി പോകും വിധം ആയിരിക്കും ചെട്ടിനാട് നമ്മളെ അവരുടെ നാട്ടിൽ നിന്ന് പറഞ്ഞയക്കുക.
മധുരൈ മാട്ടുതാവണി MGR ബസ്സ്റ്റാൻഡിൽ നിന്ന് നിരന്തരം ലോക്കൽ ബസ്സ് കാരൈക്കുടിയിലേക്ക് കിട്ടും കൂടാതെ ചെന്നൈ, രാമേശ്വരം എന്നിവിടങ്ങളിൽനിന്നും കാരൈക്കുടിയിലേക്ക് തീവണ്ടി സർവീസുകളുണ്ട്.
#chettinadfood #southindianfood #chettinad #Chettinadcuisine
#karaikudi #tamilnadu #sareehandloom #chennaifoodie #athanguditiles #karaikudifood #potteryvillage #sivaganga #pudukottai #tamilfoods #pandyanadu #ramnadkingdom #nagarathar #kanadukathan #palatialhouse #chettinaduhouse #vaastushastras #chennai #kandaangi #tamildynasties #centralElectroChemicalResearchInstitute(CECRI) #tiruchirapalli #drylandagricultureresearchstation #alagappachettiar #santhoshgeorgekulangara #tamilnadutemples #chettinad #chettinadpolicestation