Sithara Krishnakumar - Edavapathi Peythirangnu എടവപ്പാതി (ഇടവപ്പാതി) by സിത്താര കൃഷ്ണകുമാർ

Поделиться
HTML-код
  • Опубликовано: 11 ноя 2021
  • Sithara Krishnakumar presents a song from the Music MUmbe team of PK Muraleekrishnan -Sajith Pallippuram - Sunilal Cherthala.
    A series of caricatures based on the song have been created by Sajjiv Balakrishnan and animated-edited by Manish KP. Creative inputs from Yavanika Unnikrishnan
    (C) Music Mumbe
    www.sithara.in/
    www.thehindu.com/features/met...
    എടവപ്പാതി പെയ്തിറങ്ങണ്
    കിനാവു കണ്ട
    മാന്തളിർ വിറച്ചു നിക്കണ്
    ശീമക്കൊന്ന മഴ കുടിക്കണ്
    ഒരാളതിൻ്റെ
    കമ്പൊടിച്ച് ചാലു കീറണ്
    തോട്ടുവക്കിൽ മീൻ പിടക്കണ്
    കുടം പിടിച്ച്
    ചൂണ്ടപോലൊരാള് പോകണ്
    കുട നിവർത്തിയാര് നീങ്ങണ്
    അടച്ച പീടി-
    കക്കൊരാള് കൂട്ടിരിക്കണ്
    വണ്ടി പാഞ്ഞ് ചളി തെറിക്കണ്
    നനഞ്ഞ മുണ്ട്
    നീർത്തിയാരിരുന്ന് പ്രാകണ്
    നീയും ഞാനും നിന്ന് പെയ്യണ്
    നമുക്കകത്ത്
    കാറും കോളും കെട്ടടങ്ങണ്
  • ВидеоклипыВидеоклипы

Комментарии • 772

  • @pradeepkurup4115
    @pradeepkurup4115 2 года назад +41

    വരികളും, വരകളും, സംഗീതവും, ആലാപനവും എല്ലാം അതിമനോഹരമായി. ടീമിന് അഭിനന്ദനങ്ങൾ.

    • @MusicMumbe
      @MusicMumbe  2 года назад

      വളരെ നന്ദി

  • @prasanthvijayan6185
    @prasanthvijayan6185 2 года назад +17

    അപ്രതീക്ഷിതമായി ഇന്നാണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്.... ആ സമയം കുത്തരി കഞ്ഞിയിൽ കട്ട തൈര് ഒഴിച്ച്, ചുവന്നുള്ളിയും കാന്താരിയും ഞെവിടി കഴിച്ചുകൊണ്ടിരിക്കുമ്പോൾ😋 എത്ര കാലം ഞാൻ പുറകിലേക്ക് പോയി 💞.. ഒരു പക്ഷെ ഓർമ്മകൾ ഓർത്തെടുക്കാൻ പറ്റാത്തത് എത്ര നന്നായി 😪

    • @MusicMumbe
      @MusicMumbe  2 года назад +2

      നന്ദി 🙏

    • @ahambhramasmii
      @ahambhramasmii 5 месяцев назад +1

      ​@@MusicMumbeSpotify ondo

    • @MusicMumbe
      @MusicMumbe  5 месяцев назад

      @@ahambhramasmii yes ഉണ്ട്

    • @ahambhramasmii
      @ahambhramasmii 5 месяцев назад

      @@MusicMumbe ayak bro link

    • @MusicMumbe
      @MusicMumbe  5 месяцев назад

      @@ahambhramasmii open.spotify.com/track/1N8XHYWpt4FxbhhYMJVFTV?si=ZX7okZCrSZOZyhpqeO6GWA

  • @jishnuok7487
    @jishnuok7487 2 года назад +26

    Wow....
    അനുഗ്രഹീത കലാകാരിയുടെ അനശ്വരമായ ശബ്ദം 😍😍😍
    സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🏼

  • @manosnair1950
    @manosnair1950 2 года назад +23

    സിത്താരാ കൃഷ്ണകുമാറിന്റെ വ്യത്യസ്തമായ ഫോക് ശൈലിയിൽ ഉള്ള ഈ കവിത ആലാപനം
    ഏറെ ശ്രദ്ധേയമായിട്ടുണ്ട്
    സിത്താരയ്ക്കും സജിത്തിനും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മറ്റെല്ലാവർക്കും എൻറെ അഭിനന്ദനങ്ങൾ

    • @sreelekhacp40
      @sreelekhacp40 2 года назад

      ശ്രെദ്ധേയം . എന്നത്തേയുംപോലെ. ❤️എന്റെ പ്രിയഗായികക്ക് അഭിനന്ദനങ്ങൾ 💐💐💐💐

  • @maneeshaajith2930
    @maneeshaajith2930 Год назад +4

    ഒരിത്തിരി വൈകിയാണ് കേട്ടത്... ഇനി അങ്ങോട്ട് ഈ പാട്ട് കേൾക്കാത്ത ദിവസങ്ങൾ ഉണ്ടാവാൻ chance ഇല്ല 🥰🥰🥰🥰🥰... സിത്തുമണിടെ voice അങ്ങനാണ്, പിടിച്ചിരുത്തി കളയും ❤️❤️❤️

  • @rejik99
    @rejik99 2 года назад +28

    പാട്ടിനും അതു സംവദിക്കുന്ന ആശയത്തിനും ഏറ്റവും അനുയോജ്യമായ ശബ്ദം തിരിഞ്ഞെടുത്തത്തിലെ മികവ് അഭിനന്ദനാർഹം👏🏻👏🏻👏🏻 ശ്രീ മുരളീകൃഷ്ണന്റ വരികൾ നമ്മെ നനയ്ക്കുമ്പോൾ 💦🌧🌦💦സജിത്തേട്ടന്റെ സംഗീതം കുളിരിൽ മുക്കുന്നു❄️❄️❄️കരിക്കേച്ചറുകൾ കടത്തിണ്ണയിൽ നിന്നു നനഞ്ഞ ബാല്യത്തെ തിരികെ തരുന്നു ❄️💦🥰🥰❤️❤️നന്ദി ടീം മുമ്പേ മ്യൂസിക് 🙏🏻🙏🏻🥰❤️🥰❤️

  • @priyasri6199
    @priyasri6199 2 года назад +31

    ഹോ... എന്താ ഒരു ഫീൽ❤️💙.... സിത്തുമണിടെ ശബ്ദം🥰🥰👌👌

  • @sudhivtp2708
    @sudhivtp2708 Год назад +3

    സിത്തുമണിയുടെ അതി ശക്തമായ ശബ്ദ സൗകുമാര്യം കൊണ്ട് അതി മനോഹരമായിട്ടുണ്ട് ഈ ഗാനം, ❤❤❤🌹🤝യുവ ഗായകരിൽ ശ്രവണ സൗകുമാര്യം തുളുമ്പി നിൽക്കുന്ന പ്രിയ ഗായിക 💙💙💙💙

  • @fredy12275
    @fredy12275 2 года назад +47

    വേറെ ആരു പാടിയാലും ഈ പാട്ടു ഇത്ര സുന്ദരി ആവില്ല 🌹🌹🌹🌹🌹🌹🌹

  • @sreejiths756
    @sreejiths756 2 года назад +4

    ഒരു രക്ഷയുമില്ല. എന്തൊരു music . എന്തൊരു ആലാപനം.. എന്തൊരു വര

    • @MusicMumbe
      @MusicMumbe  2 года назад +1

      വളരെ സന്തോഷം നന്ദി ശ്രീജിത്ത്

  • @loyed8521
    @loyed8521 5 месяцев назад +4

    Hats off to the composer,sound engineer✨,lyricist and artist

  • @rajanmelethvalappil6130
    @rajanmelethvalappil6130 2 года назад +5

    സിത്തുമണിയുടെ വേറിട്ടൊരൂ ആലാപന രീതി. ശരിക്കും എന്‍ടെ ബാല്യകാലത്തെ ഇടവപ്പാതി കാലത്തെ ഓര്‍മയിലെത്തിച്ചൂ. എല്ലാവിധ ആശംസകളും ആനുഗ്രഹങളും

    • @MusicMumbe
      @MusicMumbe  2 года назад

      🙏

    • @bharathansashidharan273
      @bharathansashidharan273 2 года назад +1

      കുട്ടനാടൻ ബാല്യം ഓർമയിൽ.. ☺️☘️😌😌😌

  • @itsme-of8my
    @itsme-of8my 2 года назад +7

    രണ്ട് തവണ കേട്ടു .ഒന്നും പറയാനില്ല... ജിവിതവുമായി connect ചെയ്യാൻ പറ്റുന്ന ജീവനുള്ള വരികൾ ..കുട്ടിക്കാലത്തെ വീട്ടിലെ കൃഷിയും മീൻ പിടിക്കുന്ന ആളുകളും ,ചെളി കെട്ടി ഉണ്ടാക്കുന്ന വരമ്പുകളും തൊപ്പി കുടയും കണ്ണെത്താ ദൂരം വരെയുള്ള പച്ചപ്പും ഒക്കെ ഓർമ്മകളായി പെയ്തിറങ്ങി.. അടച്ച പീടികക്കൊരാളു കൂട്ടിരിക്കണ്👌 (ഓരോ പീടിക തിണ്ണയിലും മഴയത്ത് ഒരാളെങ്കിലും ഓടിക്കയറുന്നുണ്ടാകും, ഒന്ന് തോർന്ന് കിട്ടിയാൽ വീടെത്താം എന്ന് സ്വയം പിറുപിറുക്കുന്നുണ്ടാകാം, ആദിയും വ്യാതിയും ഒക്കെ രണ്ടാളുണ്ടെങ്കിൽ അവടെ പറഞ്ഞു തീർക്കുന്നുണ്ടാകും..
    ഓരോ വരിയും👌👌👌🤝

  • @vividhasahiti5670
    @vividhasahiti5670 2 года назад +21

    അതിമനോഹരമായ പാട്ടും ചിത്രീകരണവും. സിത്താരയുടെ ശബ്ദത്തിന് വരികളോട് ലയിച്ചുനില്‍ക്കുന്ന സവിശേഷതാളം💕

    • @johnantony7767
      @johnantony7767 2 года назад

      എടവപ്പാതി സ്വരലയംഅതൃത്ഭുതം്‌തന്നെ

    • @sathyellathuparambil935
      @sathyellathuparambil935 2 года назад

      ഗംഭീരമായി

  • @sajikumarpv7234
    @sajikumarpv7234 2 года назад +67

    ഓരോ നെണ്മണിയിലും കുറിച്ചുവെച്ചിട്ടുണ്ട് അത്‌ ആർക്കുള്ള ഭക്ഷണമാണെന്ന്. അതുപോലെ ഈ ഗാനം സിത്തുമണിയ്ക്ക് വേണ്ടി വെച്ചിരുന്നതാണ്...സൂപ്പർ.. 👍👍.....🙏

    • @MusicMumbe
      @MusicMumbe  2 года назад +3

      സത്യം

    • @HariKrishnan-xn9wg
      @HariKrishnan-xn9wg 2 года назад +5

      ഓരോ നെന്മണിയുടെയും പുറത്താണോ എഴുതിയിരിക്കുന്നത്, അതാരുടെ ഭക്ഷണം ആണെന്ന്?.. എങ്കിൽ, അത് അരി ആകുമ്പോൾ ആ പേര് മാഞ്ഞു പോയികാണുമല്ലോ.. വെറുതെ ഓരോ പൊട്ടത്തരം എഴുന്നള്ളിക്കല്ലേ.. ചിരിക്കാൻ വേറെ എന്തൊക്കെ കിടക്കുന്നു...!

    • @beenabs3522
      @beenabs3522 2 года назад +3

      ഒരു ഇടവ പ്പാത്തി നനഞ്ഞു ❤

    • @rafeekayinikunnathhamza9101
      @rafeekayinikunnathhamza9101 2 года назад +1

      Super

    • @sathyana2395
      @sathyana2395 2 года назад +3

      @@HariKrishnan-xn9wg അർത്ഥം മനസ്സിലാക്കാതെ കമെന്റ് ഇടല്ലേ..
      അതായത് ഒരു ഭക്ഷണം ഒരാൾക്ക് കിട്ടുന്നുണ്ടെങ്കിൽ അത് അയാൾക്ക്‌ കിണട്ടേണ്ടത് തന്നെയാണ് അതാണ് ഉദ്ദേശിക്കുന്നത്

  • @ajithkrishnagiri
    @ajithkrishnagiri 8 месяцев назад +1

    എത്ര മനോഹരമായാണ് ഒരു ഇടവപ്പാതി മഴക്കാലം വരികളിലൂടെ വരച്ചിട്ടു വെച്ചിരിക്കുന്നത്, ഞാൻ എൻ്റെ കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് ഒഴുകി പോയതുപോലെ തോന്നി..... തോരാത്ത മഴയിൽ നനഞ്ഞു കടത്തിണ്ണയിൽ കാത്തു നിന്ന നിമഷങ്ങൾ, റോഡിലെ ചെളിവെള്ളം തെറിപ്പിച്ചു കടന്നു പോയ ബസ്സ്.....ഒക്കെ ഓരോ ഓർമ്മകൾ....മനോഹരമായിരിക്കുന്നു❤

  • @arunleo6140
    @arunleo6140 2 года назад +5

    Voice modulation ന്റെ കാര്യത്തിൽ സിത്തുമണി പൊളിയാണ് 😍

  • @venugopalankarimbathil9985
    @venugopalankarimbathil9985 11 месяцев назад +3

    ചിത്രങ്ങൾ എത്ര മനോഹരം,
    വരികൾ ഹൃദ്യം മധുരം,
    ആലാപനം ആർദ്രം, അതീവ ചാരുതരം

  • @shanilaaldrin8949
    @shanilaaldrin8949 4 месяца назад

    ദിവസത്തിൽ ഒരു പ്രാവശ്യം ഈ പാട്ടു ഞാൻ കേൾക്കാറുണ്ട് ❤

  • @Thepulians
    @Thepulians 2 года назад +42

    സിത്തുമണി പെരുത്ത ഇഷ്ടം.congratulations to the entire team. Excellent art work.love it. God bless.

  • @kizhisseripuppat
    @kizhisseripuppat 2 года назад

    എത്ര മേൽ ഹൃദ്യവും ലളിത വുമാണി രചനയും ആലാപനവും ... ഒരു നൂറു തവണ കേട്ടു ... വായിച്ചു... ഏറെ അഹ്ലാദം. ഭാഷയ്ക്കും ഒരു മുതൽക്കൂട്ടാണ് ഈ അനുഭവം....അഭിനന്ദനങ്ങൾ

    • @kizhisseripuppat
      @kizhisseripuppat 2 года назад

      ചിട്ടപ്പെടുത്തിയ രീതിയും

    • @kizhisseripuppat
      @kizhisseripuppat 2 года назад

      ഇതിൻ്റെ ചിട്ടപ്പെടുത്തി എടുത്തതും ചിത്രീകരണവും

  • @yaduvyloor
    @yaduvyloor 2 года назад +3

    ഇഷ്ടപ്പെട്ട കാര്യങ്ങൾ ..മഴക്കാലത്തെ കേരളത്തെ കുറിച്ചു ഗൃഹാതുരത്വം ഉണർത്തുന്ന വരികൾ , അതിനൊത്ത സജ്ജീവിന്റെ ചിത്രങ്ങൾ , പുന്നാഗവരാളി രാഗത്തിലെ ആ ഈണം... സിതാരയുടെ ശബ്ദം 💕
    പിന്നെ ആ chorus അൽപ്പം ചേരായ്മ്മ തോന്നി...വേറൊന്ന് ഇതിലും കൂടുതൽ പ്രതീക്ഷിച്ചു മ്യൂസിക് മുമ്പേയുടെ മുൻ ഗാനങ്ങൾ തന്ന അനുഭവം വച്ച്...

    • @MusicMumbe
      @MusicMumbe  10 месяцев назад

      Suggestions നു നന്ദി

  • @georgekuruvilla6568
    @georgekuruvilla6568 11 месяцев назад +1

    വല്ലാത്തൊരു Nostalgia feel ചെയ്തു ഈ പാട്ട് കേട്ടപ്പോൾ. കുട്ടിക്കാലത്ത് ഇടവപ്പാതിയിലെ കോരിച്ചൊരിയുന്ന മഴയത്ത് കുടപിടിച്ച് സ്കൂളിൽ പോയതും , നിറഞ്ഞു കവിഞ്ഞ തോടുകളും പാടങ്ങളും അതിലൂടെ വഞ്ചി തുഴഞ്ഞു നടന്നതും എല്ലാം മനസ്സിലൂടെ കടന്നുപോയി

  • @shaheeranazeer7036
    @shaheeranazeer7036 2 года назад +6

    വ്യത്യസ്തതയുടെ സ്വരസുധ.. The great Singer... വരികളിലെ തനതു സംസ്ക്കാര ചിട്ടപ്പെടുത്തൽ സുന്ദരമായി. ചിത്രാവിഷ്ക്കാരം വേറിട്ട പ്രതിഭയുടെ ആലേഖനമായി.കോറസ് പുത്തനാവിഷ്ക്കാരത്തിൻ്റെ സ്രഷ്ടാക്കളും... വളരെ ഉണർവേകിയ സംഗീത വിരുന്ന്

  • @geeths9678
    @geeths9678 2 года назад +21

    കാത്തിരിപ്പ് വെറുതെയായില്ല ശരിക്കും നനഞ്ഞുകുളിർന്നു. മ്യൂസിക് മുമ്പേ ടീമിന് അഭിനന്ദനങ്ങൾ

  • @parvathy.parothy
    @parvathy.parothy Год назад +2

    നീയുംഞാനും നിന്ന് പെയ്യണ്..
    നമുക്കകത്ത് കാറും കോളും കെട്ടടങ്ങണ് ❤️❤️❤️❤️❤️

  • @ajiththankachan1178
    @ajiththankachan1178 2 года назад +1

    സിതാര ഒരു വിപ്ലവഗാനം പാട്

  • @koshyp.b5750
    @koshyp.b5750 2 года назад +3

    സിത്താരയുടെയും വൈക്കം വിജയലക്ഷമിയുടെയും പൗരാണിക സ്വരത്തിലുള്ള ആലാപനം മലയാളത്തിന്റെ തനതായ ദർശനിക ശ്രവ്യ ഭംഗി വാനോളം ഉയർത്തുന്നുണ്ട്.. Super 👍💃

  • @salithmt
    @salithmt 2 года назад +2

    പൂമാതക്ക്.... ഒപ്പം നിൽക്കുന്ന ഒന്ന്..... ആലാപനം കൊണ്ട് വിസ്മയം തീര്‍ത്ത് സിത്താര.....

  • @sitharasuperfan7915
    @sitharasuperfan7915 2 года назад +10

    💗സിത്തു ഇഷ്ടം💗

  • @BaburajBalan
    @BaburajBalan 2 года назад +1

    ഈ പാട്ടും, 'കണ്ടിട്ടുണ്ട്' ഷോർട്ടും 2021 -ലെ മികച്ച വർക്കുകൾ ആണെന്ന് തോന്നുന്നു. ഒരു നവംബറിൽ കുറെ ദുരിത മാസങ്ങൾക്ക് ശേഷം വരുന്നു എന്ന സാമ്യത്തിനുമപ്പുറം Genre റീഡിഫൈൻ ചെയ്യുന്ന കുറെ എലമെൻറ്സ് രണ്ടിലും ഉള്ളതായി കാണാം. ഇടവപ്പാതിയുടെ ദുരിതവും അറുകൊലയുടെ കഥയും ആദ്യമായി കേൾക്കുകയാണ് എന്ന് തോന്നിപ്പിക്കുന്ന ഒരു തരം മാജിക്കൽ ഫീലിങ്.

    • @MusicMumbe
      @MusicMumbe  2 года назад

      As we cross 2 Lakhs views of this song, Baburaj you have given such an insightful comment that we are short of words to thank you

    • @MusicMumbe
      @MusicMumbe  2 года назад

      ഈ ഗാനത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരുടെയും നന്ദി .. ബാബുരാജ്

  • @shabeerkakkat008
    @shabeerkakkat008 2 года назад +3

    നീയുഞാനും നിന്ന് പെയ്യണ്; നമുക്കകത്ത് കാറുംകോളും കെട്ടടങ്ങണ്... ❤️❤️❤️❤️

  • @jancyjames6405
    @jancyjames6405 2 года назад +15

    ഈ വരികൾക്കൊത്ത സംഗീതവും, വിഷ്യൽസും , ശബ്ദക്രമീകരണം അതി മനോഹരം

    • @MusicMumbe
      @MusicMumbe  2 года назад

      നന്ദി ജാൻസി

  • @TheAjithkuwait
    @TheAjithkuwait 2 года назад +7

    മഴ പെയ്തു തോർന്ന ഫീൽ 💖💖💖💕💕
    സിതാര.... 🌷🌷🌷

  • @naijunandakumar4272
    @naijunandakumar4272 2 года назад +1

    എനിക്ക് സിത്താരയുടെ ആലാപനം എല്ലാം തന്നെ ഒത്തിരി ഇഷ്ടം ആണ് .... ഒരു വല്ലാത്ത ഫീൽ ആണു കേൾക്കുമ്പോൾ ....

  • @sreelathasaktheedharan6369
    @sreelathasaktheedharan6369 2 года назад +4

    മുരളീ... നല്ല വരികൾ, നല്ല ആസ്വദിച്ചു പാടി സിതാരജി 🌹🌹🌹🌹🙏🙏🙏🙏

    • @salithmt
      @salithmt 2 года назад

      തീര്‍ച്ചയായും.... ആ വരികളിലെ സൗന്ദര്യം... തന്നെയാണ്.... നമ്മളെ.... ഈ പാട്ടിലേക്ക് അടുപ്പിച്ചത്.

  • @mohananp8875
    @mohananp8875 2 года назад +2

    നല്ല സംഗീതം
    സിത്താരയുടെ ശബ്ദം ടിപ്പിക്കൽ ആണ് !
    അതാണ് അതിൻ്റെ ഗുണവും ദോഷവും!
    ജീവനുള്ള ഗാനം

    • @MusicMumbe
      @MusicMumbe  2 года назад

      വളരെ നന്ദി

  • @venugopalank.n3184
    @venugopalank.n3184 Год назад +3

    Koottuveshangal, athinte sukham, ee sageethathinum undu.അഭിനന്ദനങ്ങൾ 🌹♥️

    • @MusicMumbe
      @MusicMumbe  Год назад

      വളരെയേറെ നന്ദി ഈ നല്ല വാക്കുകൾക്ക്

  • @pksivadasan5932
    @pksivadasan5932 2 года назад +2

    പ്രകൃതിയെ തൊട്ട് ഉണർത്തിയ ആലാപനവും, വരികളും, ഈണവും. അതിമനോഹരം ഈ

  • @prabinkp4747
    @prabinkp4747 2 года назад +4

    ഒന്നും പറയാനില്ല പൊളിച്ചു കണ്ണുപറ്റാതിരികയട്ടെ സിത്തു് പൊളി

  • @HBU720
    @HBU720 2 года назад +4

    അതിമനോഹരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല .....
    സജീവ് ബായ് ഇനിയും ഇതുപോലുള്ള നല്ല പാട്ടുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു .പെരുത്തിഷ്ട്ടം സിത്താരയുടെ ആലാപന ശൈലി 🥰🥰

    • @MusicMumbe
      @MusicMumbe  2 года назад

      നന്ദി ഹിഷാം

  • @priyasunil2768
    @priyasunil2768 2 года назад +2

    Head set വച്ച് കണ്ണ് അടച്ചു കേൾക്കുമ്പോൾ സിതാര മുന്നിൽ നിന്ന് പാടുന്ന feel..vibe..wow

  • @ModernMallus
    @ModernMallus 2 года назад +2

    സിത്താര ഒരു രക്ഷയുമില്ല. നന്ദി.
    Complete authority over this song with her beautiful vocals.

  • @antonyxavier3590
    @antonyxavier3590 2 года назад +1

    Idavappathi peythozhinja pole' oru feel.....

  • @narayananthikandy671
    @narayananthikandy671 2 года назад +1

    ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രീകരണവും അതിനൊത്തപാട്ടും സിതാരയുടെ ശബ്ദവും പ്രത്യേക ലോകത്തിലേക്ക് ഞങ്ങളെ കൂട്ടികൊണ്ടുപോയി. നന്ദി

  • @preethakrishnan3540
    @preethakrishnan3540 2 года назад

    ഒരു പ്രത്യേക സൗന്ദര്യം ഈ പാട്ടിനുണ്ട്. നന്നായി.

  • @sreesreenesh5555
    @sreesreenesh5555 2 года назад +3

    വരികൾ സൂപ്പർ👌🏻👌🏻👌🏻👌🏻 ഈ പാട്ടിന്റെ പിന്നണിക്ക്🙏🙏🙏🙏🙏

  • @mahimalapuram
    @mahimalapuram 2 года назад +1

    മനസ്സിലാകെ പെയ്തിറങ്ങുന്ന ബാല്യകാല സ്മൃതികൾ.. വശ്യമായ ആർദ്രത ...' വരികളിലും, മേളക്കൊഴുപ്പിലും .. ആലാപനത്തിലും' തികഞ്ഞ വ്യത്യസ്തത .. അഭിനന്ദനങ്ങൾ...

    • @MusicMumbe
      @MusicMumbe  2 года назад

      നന്ദി മഹേഷ്

  • @kamalnbr3888
    @kamalnbr3888 10 месяцев назад +2

    സുന്ദരമായ ആലാപനം

  • @nehaillipadikkal5288
    @nehaillipadikkal5288 2 года назад +3

    ഗൃഹതുരമായ, കേൾക്കാൻ നല്ല സുഖമുള്ള പാട്ട്..👌🏻👌🏻👌🏻 വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരിക്കുന്നു ♥️

  • @sreejasaji1424
    @sreejasaji1424 2 года назад +1

    Wow ...sithujee
    Gambheeramakki......

  • @arifamoideen3932
    @arifamoideen3932 2 года назад +4

    Sithumani ❤my fav😍 voice 👌👌😍😘😘

  • @monyc6272
    @monyc6272 2 года назад +2

    എടവപ്പാതി സൂപ്പർ.....
    സജിത്തേട്ടൻ, സിതാര, മുരളീകൃഷ്ണൻ പെരുത്തിഷ്ടം

    • @MusicMumbe
      @MusicMumbe  2 года назад

      സന്തോഷം Mony

  • @muhammedshahidup5177
    @muhammedshahidup5177 6 дней назад +1

    Very nice

  • @muraleedharancg6774
    @muraleedharancg6774 2 года назад +2

    സംഗീതവും ചിത്രീകരണവും ആലാപനവും മികച്ച നിലവാരം പുലർത്തുണ

    • @MusicMumbe
      @MusicMumbe  2 года назад

      ❤️ വളരേ നന്ദി

  • @praveenpacha8123
    @praveenpacha8123 2 года назад +2

    Loved the song, beautiful artwork too!

  • @ThulasiRam
    @ThulasiRam 2 года назад +1

    മനോഹരം👌👌👌❤️

  • @Neeshmaremesh
    @Neeshmaremesh Год назад +1

    Aiwaaa❤️Sithukunjechis voice❤️❤️❤️❤️❤️

  • @ramakrishnanramakrishnan6618
    @ramakrishnanramakrishnan6618 2 года назад +1

    സിതാര അടി പൊളി

  • @adithyanhariharakumar7042
    @adithyanhariharakumar7042 2 года назад +2

    Outstanding ❤❤

  • @sreerajbhasuran2036
    @sreerajbhasuran2036 2 года назад +1

    സിത്തുമണി 😘☺️👌

  • @rajeevkalathil6429
    @rajeevkalathil6429 Год назад +1

    Luv you dear Sis Sithara

  • @user-cx5qs5jw6z
    @user-cx5qs5jw6z 2 года назад +2

    ആഹാ❤️❤️❤️❤️❤️ സൂപ്പർ.... മനോഹരം .... ❤️❤️❤️❤️ ഹൃദ്യം... ശരിയ്ക്കുമൊരു വേനൽ മഴ നനഞ്ഞ പ്രതീതി❤️❤️❤️👌👌👌👌👌

  • @geethakoottala8548
    @geethakoottala8548 2 года назад +1

    Fantastic molu

  • @prasobhk.panicker5347
    @prasobhk.panicker5347 2 года назад +2

    Superb👍👍👍👏

  • @sreelekhaprakash9030
    @sreelekhaprakash9030 2 года назад +1

    ഇടവപ്പാതി പെണ്ണങ്ങു പെയ്തിറങ്ങുന്നു ശബ്ദത്തിലൂടെ സംഗീതത്തിലൂടെ വരികളിലൂടെ... മനോഹരം 😊😊😊🙏🙏🙏🙏

  • @preethavenugopal1442
    @preethavenugopal1442 2 года назад +1

    വളരേ മനോഹരം... 💐💐💐💐

  • @sobhavasudevan1007
    @sobhavasudevan1007 2 года назад +1

    Super sithu..enthoru feel

  • @manasasarovaram6079
    @manasasarovaram6079 2 года назад +2

    ആഹാ...❤️

  • @sarathswaminathan7860
    @sarathswaminathan7860 2 года назад +2

    അതിമനോഹരം❤
    അഭിനന്ദനങ്ങൾ 👍

  • @simibalan4778
    @simibalan4778 2 года назад +2

    മണ്ണിലും മനസ്സിലും നിർത്താതെ ചെയ്യുന്നു ഈ "എടവപ്പാതി "
    Hats off to the entire Team#Sithu Chechi#Sajith Sir#PK.Murali Sir.. ഹൃദ്യമായ അനുഭൂതി സമ്മാനിച്ച പ്രിയപ്പെട്ടവർക്ക് നന്ദി.. സ്നേഹം🙏👏👏👏👏💐💐💐

    • @MusicMumbe
      @MusicMumbe  10 месяцев назад

      വളരേ നന്ദി സിമി

  • @MamaMalayalam
    @MamaMalayalam 2 года назад +1

    Wow super and Veraity

  • @jishadhvelliparamba4750
    @jishadhvelliparamba4750 2 года назад +1

    അതി മനോഹരം അഭിനന്ദനങ്ങൾ

  • @rejymon2267
    @rejymon2267 2 года назад

    കൊള്ളാം വളരെ ഇഷ്ട്ടായി

  • @sindhu.k.rramakrishnan2
    @sindhu.k.rramakrishnan2 2 года назад

    സൂപ്പർ

  • @rockyprince1050
    @rockyprince1050 2 года назад +4

    സിത്താരാ മുത്താണ് ❤️❤️😘😘

  • @radhikaradhika183
    @radhikaradhika183 2 года назад +1

    Woow💕that voice❤️Sithummaa....love you❤️😘

  • @richu-1989
    @richu-1989 2 года назад +1

    Amazing 👏

  • @-._._._.-
    @-._._._.- 2 года назад +2

    ഇവിടെ ഇപ്പോൾ നല്ല മഴ ,,മഴയത്ത് കേൾക്കാൻ ഈ പാട്ട് 👌 🌧️

  • @sivaprabha8681
    @sivaprabha8681 Год назад +1

    Beautifuly sung. God bless you.

  • @sreelekhaharindran286
    @sreelekhaharindran286 2 года назад +1

    Beyond AWESOME❤❤❤

  • @rajeevkumar909
    @rajeevkumar909 2 года назад

    അടിപൊളി സൂപ്പർ 👏🏼👏🏼👏🏼

  • @msvenugopalan4442
    @msvenugopalan4442 2 года назад +1

    അതി മനോഹരം. എല്ലാ തരത്തിലും.

  • @dr.kalamandalamvijayshreep5348
    @dr.kalamandalamvijayshreep5348 2 года назад +1

    Excellent 👏👏

  • @dileepkumart6122
    @dileepkumart6122 2 года назад +2

    പഴമക്കൊരു പുതിയ ഭാവം
    സംഗീതം സുന്ദരം
    സിത്തുവിൻറെ ആലാപനം അതിസുന്ദരം

  • @jishnukt7981
    @jishnukt7981 2 года назад +1

    മനോഹരം.... വരികൾ അതി മനോഹരം👍

  • @sunithamurali3702
    @sunithamurali3702 11 месяцев назад +1

    Adipoli sithu..❤

  • @ponnushapk1823
    @ponnushapk1823 2 года назад +6

    Wow!!! What a powerful voice..

  • @unnichankath2756
    @unnichankath2756 2 года назад +1

    ❤️ തിമിർത്തുപെയ്യണ്!

  • @LeftVlogger
    @LeftVlogger 2 года назад +3

    ഇടവപ്പാതി പൊളിച്ചു... Superb...

  • @SanjayKumar-wc1ql
    @SanjayKumar-wc1ql 2 года назад +4

    എല്ലാം ഒന്നിനൊന്നു മനോഹരം😍

  • @unnichankath2756
    @unnichankath2756 2 года назад +1

    ❤️ അടിപൊളി!

  • @jayafermm9184
    @jayafermm9184 2 года назад

    ഗംഭീരം!

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 года назад +2

    Amazing performance

  • @jayadevaramjj8920
    @jayadevaramjj8920 2 года назад +1

    Superb ❤️❤️

  • @SubhashKumarapuram
    @SubhashKumarapuram 2 года назад

    Appappo . . . Super

  • @kalamandalambeena1539
    @kalamandalambeena1539 2 года назад +1

    Supper... Thuranna shabdham... Naadan.. Paattu

  • @syamalunni8618
    @syamalunni8618 2 года назад +2

    സജിത്തേട്ടാ
    ഗംഭീരം..
    വരയും വരികളും
    പാട്ടും സംഗീതവും..
    മ്യൂസിക് മുമ്പേ ടീമിന്
    ഹൃദയം നിറഞ്ഞ
    ആശംസകൾ
    അഭിനന്ദനങ്ങൾ 🌹🌹🌹
    ❤❤❤

  • @anniegeorge3250
    @anniegeorge3250 2 года назад +1

    ഒത്തിരി ഒത്തിരി ഇഷ്ടം, മാഷേ 👏🏼👏🏼👏🏼👏🏼👏🏼

  • @mbmmuralidharan6716
    @mbmmuralidharan6716 2 года назад

    സൂപ്പർ new style of music 👍