തിരുവനന്തപുരത്തെ കോട്ടകൾ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Thiruvananthapuram# forts# east fort# west fort# north fort# south fort# heritage# travel# tour
    തിരുവിതാംകൂറിലെ കോട്ടകൾ
    വലുതൊന്നുമാല്ലെങ്കിലും കോട്ടകളുടെ ചരിത്രം തിരുവിതാംകൂറിനുമുണ്ട് പറയാൻ. കിഴക്കേക്കോട്ട, പടിഞ്ഞാറെക്കോട്ട, വടക്കേക്കോട്ട (പില്‍ക്കാലത്ത് വെട്ടിമുറിച്ച കോട്ട), തെക്കേക്കോട്ട എന്നിവയെ ബന്ധിപ്പിക്കുന്ന തിരുവനന്തപുരത്തെ കോട്ടയ്ക്കു പുറമേ തിരുവിതാംകൂറിന്റേയും കൊച്ചിയുടേയും അതിര്‍ത്തിയില്‍ കെട്ടിയുയര്‍ത്തിയ നെടുംകോട്ടയും തിരുവിതാംകൂറിൻ്റെ ചരിത്രപ്രാധാന്യം അര്‍ഹിക്കുന്ന കോട്ടകൾ തന്നെയാണ്.
    മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തിരുവനന്തപുരത്ത് താമസമാക്കിയതോടെയാണ് കോട്ടകള്‍ക്ക് രൂപം കൊടുത്തത്. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് നിര്‍മ്മിച്ച കോട്ടകളുടെ അവശേഷിച്ച പണി ധര്‍മ്മരാജാവിന്റെ കാലത്ത് പൂര്‍ത്തിയാക്കിയതായിയാണ് മതിലകം രേഖകള്‍ പ്രകാരം മനസിലാക്കാൻ സാധിക്കുന്നത്. രാജ്യരക്ഷയ്ക്കുവേണ്ടിയും ജനങ്ങളേയും രാജ്യഭണ്ഡാരത്തേയും നാടുവാണിരുന്ന തമ്പുരാക്കന്‍മാരെ സംരക്ഷിക്കുവാനും പ്രതിയോഗികളുടെ ആക്രമണങ്ങളെ തോല്‍പ്പിക്കുവാനും ഉദ്ദേശിച്ചായിരുന്നു കോട്ട നിര്‍മ്മാണം.

Комментарии •