Parayuvanaakathoraayiram | Parayan Marannathu | Murukan Kattakada | Arun Sidharrth

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 579

  • @soumyashaji5263
    @soumyashaji5263 2 года назад +45

    കൂട്ടി കുറച്ചു ഗുണിക്കുമ്പോഴൊക്കെയും തെറ്റുന്നു ജീവിത പുസ്തകത്താൾ......... ❤️

  • @user-വിഷ്ണു
    @user-വിഷ്ണു 2 года назад +239

    "കൂട്ടി കുറച്ച് ഗുണിക്കുമ്പോളൊക്കെയും തെറ്റുന്നു ജീവിത പുസ്തകതാൾ"
    ഒരു സാധാരണക്കാരന്റെ ജീവിതം എഴുതിയിടാൻ എന്തിനാണ് ഒരുപാട് വാക്കുകൾ... ഇത് പോരെ ❤️❤️❤️

    • @saransaran1540
      @saransaran1540 2 года назад +12

      വല്ലാത്ത ഒരു ജീവിതം തന്നെ അല്ലെ

    • @rajeevsreekumar6061
      @rajeevsreekumar6061 2 года назад +21

      @@saransaran1540 ഈ വിരസത മാറ്റൂ...... നഷ്ട മോഹങ്ങൾക്ക് മേലെ അടയിരിക്കാതെ.... ഇറങ്ങൂ നല്ലത് കാണൂ ,,, നല്ലത് ചെയ്യൂ,,,, ജീവിതത്തെ ആഘോഷമാക്കൂ കൂട്ടുകാരാ... പറയാൻ എളുപ്പമാണെന്നറിയാം എങ്കിലും ശ്രമം അതെപ്പോഴും,,, എപ്പോഴും കൂടെ കൂട്ടൂ.... സ്നേഹത്തോടെ
      ഒരു അപരിചിതൻ..... (പക്ഷെ ഇപ്പോൾ നമ്മൾ പരിചയക്കാർ)

    • @unnipranavphotoshoot6770
      @unnipranavphotoshoot6770 Год назад +4

      കാണാക്കനക്കിന്‍ കളങ്ങളില്‍ കണ്ണുനീര്‍
      പേനത്തലപ്പില്‍ നിന്നൂര്‍ന്നുവീണൂ…
      ദുഖിക്കുവാന്‍ വേണ്ടിമാത്രമാണെങ്കിലീ
      നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടീ…
      കണ്ണു നിറഞ്ഞുപോയി.. നിർബന്ധ ജീവിതം അവസാനിപ്പിക്കാൻ ഒരു നിമിഷം തോന്നിയാൽ തെറ്റുപറയാൻ പറ്റില്ല 😔

    • @anjulata2131
      @anjulata2131 Год назад +4

      Athee .valare sathiyam❤️

    • @whitedemon9076
      @whitedemon9076 Год назад +1

      ​@@rajeevsreekumar6061 😊

  • @chinnuchi_nnu8959
    @chinnuchi_nnu8959 3 года назад +553

    കവിത ഇത്രമേൽ ഹൃദയത്തിൽ പതിഞ്ഞു പോയത് ഇദ്ദേഹത്തിന്റെ വരികൾ ഈ ശബ്ദത്തിൽ പിറന്നു വീഴുന്നത് കൊണ്ടാവണം 🖤🖤🖤

    • @jagsideas3383
      @jagsideas3383 2 года назад +10

      നല്ല കവി
      പക്ഷെ പക്ഷമുണ്ട് കവിക്കു...

    • @nabeesupalakkavalappil814
      @nabeesupalakkavalappil814 2 года назад +4

      Heart touching lines

    • @rejithasumamar8268
      @rejithasumamar8268 2 года назад +2

      @@jagsideas3383 q😂😂😂😂😂

    • @Medicallabtalks
      @Medicallabtalks 2 года назад +7

      @@jagsideas3383 ആ പക്ഷമാണ് ശരി😍

    • @anubaby2302
      @anubaby2302 2 года назад +1

      Heart touching....😊👌👍

  • @harikrishnanashok8698
    @harikrishnanashok8698 5 месяцев назад +168

    Anybody in 2024?

  • @ATech-up2hp
    @ATech-up2hp 2 года назад +38

    ദുഖിക്കുവാൻ വേണ്ടി മാത്രമാണെങ്കിലീ.. നിർബ്ബന്ധജീവിതം ആർക്കുവേണ്ടി ......
    എത്രയോ സത്യം.😥

  • @sujasubi1643
    @sujasubi1643 3 года назад +173

    എനിക്കും ഒരുപാട് ഇഷ്ടം ആണ്‌ മുരുകൻ സർന്റെ കവിതകൾ 🙏🥰🥰🥰

  • @lathans907
    @lathans907 2 года назад +82

    പ്രിയപ്പെട്ട കവീ പ്രണാമം ,സാറിന്റെ കവിത കൾ എത്ര കേട്ടാലും മതിയാകല്ല ,മനസ്സിൽ നൊമ്പരമായി പടർന്നിറങ്ങുന്ന കവിത, ഒരായിരം നന്ദി

  • @manjushaji2467
    @manjushaji2467 9 месяцев назад +40

    ദുഃഖിയ്ക്കുവാൻ വേണ്ടി മാത്രമാണെങ്കിലീ നിർബന്ധ ജീവിതം ആർക്കുവേണ്ടി ഞാൻ പലപ്പോഴും എന്നോട് ചോദിയ്ക്കാറുള്ള ചോദ്യം

    • @MonishaKc-x3b
      @MonishaKc-x3b 6 месяцев назад +3

      Santhoshikuvan karanm kandarhi jeevikuka,

    • @thanoojsp3875
      @thanoojsp3875 6 месяцев назад

      ഇപ്പോഴും എപ്പോഴുംഞാൻഎന്നോട് തന്നെചോദിക്കുന്ന ചോദ്യം

    • @girijavinodvinod4172
      @girijavinodvinod4172 5 месяцев назад +2

      ആ വരികൾ കേൾക്കാൻ വേണ്ടി ഞാൻ എന്നും ഈ പാട്ടു പല വട്ടം കേൾക്കും

    • @santhoshsandhu5177
      @santhoshsandhu5177 3 месяца назад +1

      ഇതിൽ ഏറ്റവും എന്റെ മനസിനെ പിടിച്ചു ഉലച്ച വരികൾ ആണ് ഇത്

    • @sethumadhavanparappurath4988
      @sethumadhavanparappurath4988 3 месяца назад

      Athanu Murukan sir

  • @bindhumohan9512
    @bindhumohan9512 2 года назад +32

    ഈ കവിത കേൾക്കുമ്പോഴെല്ലാം അറിയാതെ കണ്ണ് നിറയും

  • @shivanjalicouplelovestatus6195
    @shivanjalicouplelovestatus6195 2 года назад +118

    എനിക്കു വിഷമം വരുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്ന കവിത ❤️❤️

    • @ashiftharupeedikayil8030
      @ashiftharupeedikayil8030 2 года назад +2

      ഞാനും.
      കേട്ടതിനു കണക്കില്ല ഇപ്പോളും ആഴ്ചയിൽ 2.4 വട്ടമെങ്കിലും കേട്ടുകൊണ്ട് ഇരിക്കുന്നു

    • @diyamanojp8127
      @diyamanojp8127 2 года назад

      ♥️

    • @DUDE-mw4je
      @DUDE-mw4je 2 года назад

      Manoharam

    • @jyothirajmh1275
      @jyothirajmh1275 2 года назад

      സന്തോഷം വരുമ്പോൾ കേൾക്കണം സുഹൃത്തേ

    • @shefeeq_pulimoottil3447
      @shefeeq_pulimoottil3447 Год назад

      Njanum

  • @manilaniharaniketh1603
    @manilaniharaniketh1603 2 года назад +24

    ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹം മുരുകൻ കാട്ടാക്കട sir നെ കാണുക എന്നത് ഒരുപാട് ഇഷ്ടം ആണ് sir ന്റെ കവിതകൾ

  • @syamilyrajendran7698
    @syamilyrajendran7698 3 года назад +82

    മുരുകൻ കാട്ടാക്കട സാറിനെ ഒരുപാട് ഇഷ്ടം❤️.
    ആ ശബ്ദത്തിന് പകരം വെക്കാൻ മറ്റാരുണ്ട്!

    • @thejgshow9876
      @thejgshow9876 2 года назад

      @♤Goast gaming♤ 🤣

    • @thejgshow9876
      @thejgshow9876 2 года назад +1

      Rajettan ആണ്എന്റെ ഹീറോ 😜😜

  • @malavikasureshkumar7762
    @malavikasureshkumar7762 2 года назад +24

    പറയുവാനാകാത്തൊരായിരം കദനങ്ങള്‍
    ഹൃദയത്തില്‍ മുട്ടി വിളിച്ചിടുമ്പോള്‍
    ഇനിയെനിക്കിവിടിരുന്നൊറ്റക്കു പാടുവാന്‍
    കഴിയുമോ രാക്കിളി കൂട്ടുകാരീ…
    ഇനിയെന്‍ കരള്‍ക്കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ട
    അടപൊട്ടി വിരിയുമോ പാട്ടുകാരീ
    ഇനിയെന്റെ ഓര്‍മകളില്‍ നിറമുള്ള പാട്ടുകള്‍
    മണിവീണ മൂളുമോ കൂട്ടുകാരീ…
    നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന
    പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരി
    ഇഷ്ടമോഹങ്ങള്‍ക്കു വര്‍ണരാഗം ചേര്‍ത്തു
    പട്ടു നെയ്യുന്നു നീ പാട്ടുകാരീ
    നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന
    പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ…
    നിറമുള്ള ജീവിത സ്പന്ദനങ്ങള്‍
    തല ചായ്ച്ചുറങ്ങാന്‍ ഒരുക്കമായി
    ഹിമബിന്ദു ഇലയില്‍നിന്നൂര്‍ന്നുവീഴും പോലെ
    സുഭഗം, ക്ഷണികം, ഇതു ജീവിതം
    വീണ്ടുമൊരു സന്ധ്യ മായുന്നു
    വിഷാദാദ്ര രാഗമായ് കടലു തേങ്ങിടുന്നു
    ആരോ വിരല്‍തുമ്പു കൊണ്ടെന്റെ തീരത്തു
    മായാത്ത ചിത്രം വരച്ചിടുന്നു
    തിരയെത്ര വന്നുപോയെങ്കിലും തീരത്തു
    വരയൊന്നു മാഞ്ഞതെയില്ലിത്രനാല്‍
    ഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ
    തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ…
    പറയാന്‍ മറന്നോരു വാക്കു പോല്‍ ജീവിതം
    പ്രിയമുള്ള നൊമ്പരം ചേര്‍ത്തു വച്ചു
    ഒപ്പം നടക്കുവാന്‍ ആകാശ വീഥിയില്‍
    ദുഖചന്ദ്രക്കല ബാക്കിയായി
    ഇനിയെനിക്കിവിടിരുന്നൊറ്റക്കുറങ്ങുവാന്‍
    മൌനരാഗം തരൂ കൂട്ടുകാരീ…
    വിടവുള്ള ജനലിലൂടാദ്രമായ് പുലരിയില്‍
    ഒരു തുണ്ട് വെട്ടം കടന്നു വന്നു
    ഓര്‍മ്മപ്പെടുത്തലായപ്പോഴും ദുഃഖങ്ങള്‍
    ജാലകപ്പടിയില്‍ പതുങ്ങി നിന്നു
    ഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ
    തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ…
    കൂട്ടിക്കുറച്ചു ഗുണിക്കുംപോഴൊക്കെയും
    തെറ്റുന്നു ജീവിത പുസ്തകതാള്‍
    കാണാക്കനക്കിന്‍ കളങ്ങളില്‍ കണ്ണുനീര്‍
    പേനത്തലപ്പില്‍ നിന്നൂര്‍ന്നുവീണൂ…
    ദുഖിക്കുവാന്‍ വേണ്ടിമാത്രമാണെങ്കിലീ
    നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടീ…
    പ്രിയമുള്ള രാക്കിളീ…;
    പ്രിയമുള്ള രാക്കിളീ
    നീ നിന്റെ പാട്ടിലെ ചോദ്യം, വിഷാദം പൊതിഞ്ഞു തന്നു
    ഒറ്റക്കിരിക്കുംപോലോക്കെയും കണ്ണുനീരൊപ്പമാ
    പാഥേയം ഉണ്ണുന്നു ഞാന്‍…
    ഇനിയെനിക്കിവിടിരുന്നൊറ്റക്കു കരയുവാന്‍ കണ്ണീരു കൂട്ടിനില്ല…

  • @manjur8257
    @manjur8257 2 года назад +44

    എത്ര കേട്ടാലും മതി വരില്ല, അത്രമേൽ ഹൃദയസ്പർശിയായ മറ്റൊരു കവിത കൂടി 🙏ഇനിയും ഇത് പോലുള്ളവയെ കാത്തിരിക്കുന്നു.

  • @shahidharafeek7604
    @shahidharafeek7604 3 года назад +146

    നഷ്ട്ട മോഹങ്ങൾക്കു മേൽ അടയിരിക്കുന്ന പക്ഷിയാണ് ഇന്ന് ഞാൻ കൂട്ടുകാരി 😔😔😔

  • @rajanil5705
    @rajanil5705 2 года назад +19

    ഒറ്റക്കിരുക്കുവാൻ മാത്രമാണെങ്കിലീ നിർബന്ധ ജീവിതം ആർക്കുവേണ്ടി

    • @sudhisudheesh2757
      @sudhisudheesh2757 2 года назад

      Aarko vendi☺️☺️

    • @ramdaskuroor8441
      @ramdaskuroor8441 Месяц назад

      ദുഖിക്കുവാൻ വേണ്ടി മാത്രമാണെങ്കിലീ നിർബന്ധ ജീവിതം ആർക്കു വേണ്ടി
      അങ്ങനെ അല്ലെ വരി?

  • @velumani.r2763
    @velumani.r2763 2 года назад +37

    എന്റെ ജീവിതത്തിലും ദു:ഖത്തിന്റെ തിരമാലകളാണ് അതുകൊണ്ടു താതെ എനിക്ക് ഈ കവിതയും ഭയങ്കര ഇഷ്ടമാണ് നന്ദി സർ

    • @meenuvlog2113
      @meenuvlog2113 2 года назад +1

      ദുഃഖം എല്ലാം മാറും നല്ലത് വരട്ടെ

    • @minibinoy8865
      @minibinoy8865 Год назад

      ❤️❤️❤️

  • @arifanishad3432
    @arifanishad3432 Год назад +11

    പറയുവാൻ ആകാത്ത ആയിരം കഥനങ്ങളുള്ളപ്പോൾ തന്നെയാണ്... ഈ കവിത കേൾക്കുന്നതും.. കരഞ്ഞു തളർന്നു... വളരെ അർത്ഥവത്തായ വരികൾ 😰😰😰

  • @anu4034
    @anu4034 2 года назад +44

    ഒരു സിനിമ പാട്ടിനും ഈ കവിതയുടെ എഫക്ട് വരില്ല.😍😍

  • @nandanvatekatte7682
    @nandanvatekatte7682 3 года назад +46

    Sir അങ്ങയുടെ വരികൾ എത്ര touching. മനസ്സ് ആ നൊമ്പരങ്ങളിൽ.

  • @thanisha_angels
    @thanisha_angels Год назад +7

    വിഷമങ്ങൾ പകുതിയും മറക്കുന്നത് സാറിൻറെ കവിതകൾ കേട്ടുകൊണ്ടാണ്

  • @jyothysuresh6237
    @jyothysuresh6237 3 года назад +123

    ഹൃദയത്തിൽ നിന്നും അടർന്നു വീണ വരികൾ... നൊമ്പരo മനസ്സിനെ ഉലക്കുന്നു... 👌👌

  • @Subhash123-bd3do
    @Subhash123-bd3do 7 месяцев назад +8

    ജൂൺ 4 2024 കേൾക്കാൻ ഞാൻ ഉണ്ട് ഈ കവിത പഠിച്ചു പാടിയത് ആണ് ❤️❤️❤️❤️❤️q

  • @lijinsrlijinsr3384
    @lijinsrlijinsr3384 Год назад +2

    ഏതോ ചില ഓർമ്മകൾ ഓടി മനസ്സിലേയ്ക്ക് എത്തും...ചെറിയ ചിരിയോടെ ചിലപ്പോൾ....ചിലപ്പോൾ കണ്ണിനെ നനയിച്ച് ......വല്ലാത്തൊരു ഫീൽ ആണ് ഈ കവിത

  • @swaroopcbjangu1644
    @swaroopcbjangu1644 3 года назад +48

    ഞാൻ ഏറ്റവും കൂടുതൽ കേട്ട കവിത ജീവിതം ആണ് 🔥🔥🔥

  • @ranjimavijayan8404
    @ranjimavijayan8404 Год назад +2

    എത്ര കേട്ടാലും മതിവരാത്ത വരികൾ. ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന വരികൾ. ഒരു പാട് ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന വരികൾ

  • @entevellariprav.816
    @entevellariprav.816 2 года назад +5

    ഹൃദയത്തിൽ നിന്നും അടർന്നു വീണ എത്ര കേട്ടാലും മതി വരാത്ത വരികൾ.. ഓരോ വരികളും മനസ്സിലെ നൊമ്പരം എടുത്തു കാണിക്കുന്നു. ഹൃദയസ്പർശിയായ കവിത... സങ്കടം വരുന്നു.. 👌👌👍😢

  • @babuambadi1790
    @babuambadi1790 Год назад +1

    എത്ര മനോഹരമായ വരികൾ, ഹൃദയം സ്പർശിച്ചു പോകുന്നപോലെ .. പ്രണയം ആർദ്രമായി ഓർമ്മപ്പെടുത്തുന്നു ... എനിക്കിവിടിരുന്നു ഒറ്റയ്ക്ക് പറയുവാൻ ഏറെ കാര്യങ്ങൾ ...

  • @Rahiyanamoidu
    @Rahiyanamoidu 4 месяца назад +2

    ഹൃദയത്തിൽ ആഴത്തിൽ പതിയുന്ന കവിത വർണിക്കാൻ വാക്കുകൾ പോര വരികളും ആലാപനവും 🙏😭❤

  • @krishnaprinters8409
    @krishnaprinters8409 2 года назад +30

    "മംഗളം നേരുന്നു ഞാൻ മനസ്വിനി " എന്നെഴുതിയതും കാമുകൻ നിസ്വാർഥനാണെന്ന അർത്ഥത്തിലാണല്ലോ 🙏

  • @pr859
    @pr859 3 года назад +53

    നഷ്ടമോഹങ്ങൾക്ക് മേൽ അടയിരിക്കുന്ന പക്ഷിയാണിന്നു ഞാൻ കൂട്ടുകാരി 💔

  • @unnikrishnankodothody3858
    @unnikrishnankodothody3858 2 года назад +30

    ഈ ശബ്ദമാണ് ഗ്രേറ്റ്‌ 🙏 അർത്ഥവത്തായ കവിത 🙏🙏😘

  • @girishsandya5522
    @girishsandya5522 2 года назад +10

    🙏🙏.. എത്ര കേട്ടാലും മതിവരാത്ത വരികൾ പ്രണയത്തെ അറിഞ്ഞു കൊണ്ട് എഴുതിയ കവിത...🙏🙏🙏💕💕💕💕❤❤❤

  • @Ushakumari-hq4nx
    @Ushakumari-hq4nx 2 года назад +4

    പറയുവാനാകാത്തൊരായിരം കദനങ്ങള്‍
    ഹൃദയത്തില്‍ മുട്ടി വിളിച്ചിടുമ്പോള്‍
    ഇനിയെനിക്കിവിടിരുന്നൊറ്റക്കു പാടുവാന്‍
    കഴിയുമോ രാക്കിളി കൂട്ടുകാരീ…
    ഇനിയെന്‍ കരള്‍ക്കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ട
    അടപൊട്ടി വിരിയുമോ പാട്ടുകാരീ
    ഇനിയെന്റെ ഓര്‍മകളില്‍ നിറമുള്ള പാട്ടുകള്‍
    മണിവീണ മൂളുമോ കൂട്ടുകാരീ…
    നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന
    പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരി
    ഇഷ്ടമോഹങ്ങള്‍ക്കു വര്‍ണരാഗം ചേര്‍ത്തു
    പട്ടു നെയ്യുന്നു നീ പാട്ടുകാരീ
    നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന
    പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ…
    നിറമുള്ള ജീവിത സ്പന്ദനങ്ങള്‍
    തല ചായ്ച്ചുറങ്ങാന്‍ ഒരുക്കമായി
    ഹിമബിന്ദു ഇലയില്‍നിന്നൂര്‍ന്നുവീഴും പോലെ
    സുഭഗം, ക്ഷണികം, ഇതു ജീവിതം
    വീണ്ടുമൊരു സന്ധ്യ മായുന്നു
    വിഷാദാദ്ര രാഗമായ് കടലു തേങ്ങിടുന്നു
    ആരോ വിരല്‍തുമ്പു കൊണ്ടെന്റെ തീരത്തു
    മായാത്ത ചിത്രം വരച്ചിടുന്നു
    തിരയെത്ര വന്നുപോയെങ്കിലും തീരത്തു
    വരയൊന്നു മാഞ്ഞതെയില്ലിത്രനാല്‍
    ഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ
    തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ…
    പറയാന്‍ മറന്നോരു വാക്കു പോല്‍ ജീവിതം
    പ്രിയമുള്ള നൊമ്പരം ചേര്‍ത്തു വച്ചു
    ഒപ്പം നടക്കുവാന്‍ ആകാശ വീഥിയില്‍
    ദുഖചന്ദ്രക്കല ബാക്കിയായി
    ഇനിയെനിക്കിവിടിരുന്നൊറ്റക്കുറങ്ങുവാന്‍
    മൌനരാഗം തരൂ കൂട്ടുകാരീ…
    വിടവുള്ള ജനലിലൂടാദ്രമായ് പുലരിയില്‍
    ഒരു തുണ്ട് വെട്ടം കടന്നു വന്നു
    ഓര്‍മ്മപ്പെടുത്തലായപ്പോഴും ദുഃഖങ്ങള്‍
    ജാലകപ്പടിയില്‍ പതുങ്ങി നിന്നു
    ഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ
    തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ…
    കൂട്ടിക്കുറച്ചു ഗുണിക്കുംപോഴൊക്കെയും
    തെറ്റുന്നു ജീവിത പുസ്തകതാള്‍
    കാണാക്കനക്കിന്‍ കളങ്ങളില്‍ കണ്ണുനീര്‍
    പേനത്തലപ്പില്‍ നിന്നൂര്‍ന്നുവീണൂ…
    ദുഖിക്കുവാന്‍ വേണ്ടിമാത്രമാണെങ്കിലീ
    നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടീ…
    പ്രിയമുള്ള രാക്കിളീ…;
    പ്രിയമുള്ള രാക്കിളീ
    നീ നിന്റെ പാട്ടിലെ ചോദ്യം, വിഷാദം പൊതിഞ്ഞു തന്നു
    ഒറ്റക്കിരിക്കുംപോലോക്കെയും കണ്ണുനീരൊപ്പമാ
    പാഥേയം ഉണ്ണുന്നു ഞാന്‍…
    ഇനിയെനിക്കിവിടിരുന്നൊറ്റക്കു കരയുവാന്‍ കണ്ണീരു കൂട്ടിനില്ല…

  • @shanthilalitha4057
    @shanthilalitha4057 2 года назад +20

    ❤️പറയുവാനാകത്തൊരായിരം കദനങ്ങൾ....
    പ്രണയത്തിന്റെ മാസ്മരിക നിറച്ചാ വരികളും ആലാപനവും ആശംസകൾ നേരുന്നു നന്ദി നമസ്കാരം സാർ 💐👌👍❤️👌🙏🏻

  • @ambilymd3547
    @ambilymd3547 2 года назад +24

    ഈ കവിത കേൾക്കുമ്പോൾ അദ്ദേഹം എന്നെ കുറിച്ച് പാടിയ പോലെ തോന്നാറുണ്ട്

  • @riyasurendaran8937
    @riyasurendaran8937 18 дней назад

    ഏതാണ്ട് എല്ലാ കവിതയും കെട്ടു പഠിച്ചു ഇനി ഇതും മുരുകൻ സാറിനെ ഒന്ന് കാണണം എന്നെങ്കിലും ഒരാഗ്രഹം ബാക്കി

  • @sashikala4217
    @sashikala4217 2 года назад +5

    ഈശ്വരൻ ദീർഘായുസ് കൊടുക്കട്ടെ എനിക്ക് ഏറെ ഇഷ്ടമുള്ള ആളാ പിന്നെ കവിതയും ശബ്ദവും ഏറെ ഇഷ്ടമാണ് മരിക്കുന്നതിന് മുമ്പ് ഒന്നു കാണാൻ കഴിഞ്ഞുവെങ്കിൽ ഒരു വാക്കു മിണ്ടാൻ കഴിഞ്ഞുവെങ്കിൾ .....

    • @AjeeshKR-zb6pt
      @AjeeshKR-zb6pt 4 месяца назад

      ♥️♥️♥️♥️♥️ടച്ചിങ് വേഡ്സ് 🔥🔥🔥🔥

    • @LlljczbjhgdybbVgsjnfnkbth
      @LlljczbjhgdybbVgsjnfnkbth 4 месяца назад

      ചേച്ചി ഒന്നും നടക്കില്ല
      .ഇത് വെറും ഒരു സൃഷ്ടി മാത്രമാണ് . കാട്ടാക്കട മുരുകന് പണം ഉണ്ടാക്കാൻ വേണ്ടിന്മത്രമുള്ള ഒരു സൃഷ്ടി .വിഷമിക്കരുത് .

  • @sindhuvinod7428
    @sindhuvinod7428 Год назад +1

    പിന്നെയും പിന്നെയും കേൾക്കുവാൻ തോന്നുന്ന വരികളും ആലാപനവും.
    പറയുവാനാകാത്ത കദനങ്ങൾ ... അത് അറിഞ്ഞു പാടിയ പോലെ..

  • @RishikaSR
    @RishikaSR 2 года назад +5

    ദുഃഖിക്കുവാൻ വേണ്ടി മാത്രമാണെങ്കിലീ നിർബന്ധജീവിതമാർക്കുവേണ്ടി...❤️

  • @shajibindu4963
    @shajibindu4963 Месяц назад +1

    Adipoliyane sir ❤❤❤big salute enium ottakke erunne ezhuthuka sir njan oru arathakan
    Kavitha kettu oranguthon

  • @AjeeshKR-zb6pt
    @AjeeshKR-zb6pt 4 месяца назад +1

    ഹെഡ് സെറ്റിൽ ചെറിയ സൗണ്ടിൽ ഈ കവിത കേൾക്കുന്ന ഫീലിംഗ്സ് ♥️♥️♥️♥️♥️അതൊരു വല്ലാത്ത ഹാർട്ട്സ് ടച്ചിങ് ആണ് 🔥🔥🔥🔥

  • @Excellentwz6li
    @Excellentwz6li 6 месяцев назад +2

    ദുഃഖിക്കുവാൻ വേണ്ടി മാത്രമാണെങ്കിൽ ഈ നിർബന്ധ ജീവിതം ആർക്കുവേണ്ടി

  • @കെടിശ്രീവത്സൻ
    @കെടിശ്രീവത്സൻ 3 года назад +25

    അനുവാചകരെ അനുഭൂതികളിലേക്ക് കൂട്ടി കൊണ്ടു പോകുന്ന കവിത ❤👍

  • @reshmyres1293
    @reshmyres1293 2 года назад +10

    എത്ര സുന്ദരം.. ഈ വരികൾ.. ഹൃദയം സ്പർശിച്ചുപോയ വരികൾ 👌👌

  • @vinuv4786
    @vinuv4786 2 года назад +18

    വരികളിൽ ഭ്രമിച്ചിരിക്കും....അതുപോലെ ശബ്ദം.....

  • @fathimass
    @fathimass 2 года назад +7

    ഓരോ വരികളും കേൾക്കുമ്പോ മനസ്സിൽ വല്ലാത്തൊരു നോവ് 💔

  • @renukapradeep1292
    @renukapradeep1292 3 года назад +27

    നന്ദി സർ,, ഈ കവിത നൽകിയതിന് ഒരായിരം ആശംസകൾ🙏🏻🙏🏻🙏🏻

  • @gopikagopu8064
    @gopikagopu8064 2 года назад +5

    ആയിരം നന്ദി സാർ ,ആ ശബ്ദം വല്ലാതെ ഇഷ്ടപ്പെട്ടു പോവുന്നു.

  • @mastergaming2.098
    @mastergaming2.098 2 года назад +10

    ദുഖിക്കുവാൻ വേണ്ടി മാത്രമാണെങ്കിലി നിർബന്ധ ജീവിതമാർക്ക് വേണ്ടി😭😭😭

  • @mvellila
    @mvellila 8 месяцев назад

    2014/2015 ല്‍ എന്റെ കോളേജ് ആര്‍ട്ട് ഫെസ്റ്റ്ല്‍ ഈ കവിത ഞാന്‍ പാടി first കിട്ടിയിട്ടുണ്ട് ❤.
    Very good heart tecinng poem

  • @Narayananvk-g6m
    @Narayananvk-g6m 5 месяцев назад

    ആവേശകരമായ കവിതാപാരായണ ശൈലി! ഇങ്ങനെ വേണം കവിതാപാരയണം!🌹❤️

  • @nishajose1844
    @nishajose1844 Год назад +1

    Enikk othiri ishttam ulla kavitha aa ithe mansine kizhadakkan pattunne herthyasparsiya varikkal aaa ithine❤❤❤

  • @saniyasanthosh8007
    @saniyasanthosh8007 2 года назад +4

    Njn murikan sirinde othiri kavitgakal paadittund ennal eee kavithaykk enikk school thala kalolsavathin first prise kitty 💯❤️❤️💞💞. Angayude kavithakal enikk othiri ishttamanu💯💯💯❤️❤️❤️❤️💞💞💞💞💞💞💞🥰🥰🥰

  • @lakshmivk9836
    @lakshmivk9836 2 года назад +3

    പറയുവാൻ ആകില്ല..... അത്ര മനോഹരം.. അങ്ങയുടെ കവിതകൾ 🙏

  • @lailakallat4075
    @lailakallat4075 2 года назад +1

    ദുഃഖിക്കുവാൻ വേണ്ടി മാത്രമാണെങിലി നിർബന്ധ ജീവിതം ആർക്കു വേണ്ടി?....

  • @swarnadinesh3948
    @swarnadinesh3948 3 года назад +8

    Nalla feel tharunna kavitha murukan kattakkada Sir nuthank you

  • @bindhurajagopal5718
    @bindhurajagopal5718 3 года назад +8

    Yethra Manoharamaya sabdham ..
    hridhayathil thattunna varikal ...🥰👍

  • @mashaallah5131
    @mashaallah5131 2 года назад +3

    മനസ്സിനെ തൊട്ടു തലോടുന്ന വരികൾ.... വല്ലാണ്ട്.. മിസ്സ്‌ ചെയ്യുന്നു, 😢😢

  • @nandanvatekatte7682
    @nandanvatekatte7682 3 года назад +13

    എന്റെ ജീവിതം തന്നെ യാണ് ആ വരികളിൽ.

  • @RajanRajan-xv1uj
    @RajanRajan-xv1uj 3 года назад +4

    Oro kavitha kelkkumbolum njan ente sivaye orkkunnu.anikkorikkalum swathamakkan kazhiyatha ente jeevan.sivaye kurichulla ormakal Anne branthu pidippikkunnu

  • @appunandhu9791
    @appunandhu9791 8 месяцев назад

    എനിക്ക് ഒരുപാട് ഇഷ്ടമാണ് സാറിന്റെ കവിതകൾ എന്നെങ്കിലും നേരിട്ട് കാണണം എന്നുണ്ട് 🙏🏻

  • @nishshibu6939
    @nishshibu6939 2 года назад +6

    കവിത കേട്ടു. കരഞ്ഞുപോയി.. hearttouching

  • @malathigovindan3039
    @malathigovindan3039 2 года назад +2

    Sir...എന്ത് പറയാനാണ് വീണ്ടും വീണ്ടും കേൾ ക്കാൻ ആവേശം തോന്നിപ്പിക്കും വരികൾ 🥰🥰🥰

  • @anusreevishnu2938
    @anusreevishnu2938 11 месяцев назад

    ❣️"നഷ്ടമോഹങ്ങൾക്കു മേലടയിരിക്കുന്ന പക്ഷിയാണിന്നു ഞാൻ കൂട്ടുകാരി" ❤

  • @Krishnas_Family
    @Krishnas_Family 3 года назад +12

    നൈസ്...
    ഒരുപാട് ഇഷ്ടം ഈ വരികൾ..

  • @LineeshP-ih3ol
    @LineeshP-ih3ol Год назад

    അത്രമേൽ സ്നേഹിച്ച ആളെ മനസ്സിൽ ഓർത്തുകൊണ്ട് ഈ പാട്ടുകേട്ടാൽകിട്ടുന്ന ഫീൽ 😢

  • @mayamol1972
    @mayamol1972 3 года назад +10

    കൂട്ടിക്കുറച്ചുഗുണിക്കുമ്പൊഴൊക്കെയും തെറ്റുന്നുജീവിതപ്പുസ്തകത്താൾ.......

  • @ushavinod1934
    @ushavinod1934 Год назад +3

    എത്ര തവണ കേട്ടെന്നെനിക്കറിയില്ല 😢😢

  • @syamilyrajendran7698
    @syamilyrajendran7698 3 года назад +89

    പറയുവാനാകാത്തൊരായിരം കദനങ്ങൾ
    ഹൃദയത്തിൽ മുട്ടി വിളിച്ചിടുമ്പോൾ
    ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്ക് പാടുവാൻ
    കഴിയുമോ രാക്കിളീ കൂട്ടുകാരീ
    ഇനിയെൻ കരൾക്കൂട്ടിൽ നിനവിന്റെ കുയിൽ മുട്ട
    അട പൊട്ടി വിരിയുമോ പാട്ടുകാരീ
    ഇനിയെന്റെ ഓർമ്മകളിൽ നിറമുള്ള പാട്ടുകൾ
    മണിവീണ മൂളുമോ കൂട്ടുകാരീ
    നഷ്ടമോഹങ്ങൾക്കു മേലടയിരിക്കുന്ന
    പക്ഷിയാണിന്നു ഞാൻ കൂട്ടുകാരീ
    ഇഷ്ടമോഹങ്ങൾക്കു വർണ്ണരാഗം ചേർത്തു
    പട്ടു നെയ്യുന്നൂ നീ പാട്ടുകാരീ
    നഷ്ടമോഹങ്ങൾക്കു മേലടയിരിക്കുന്ന
    പക്ഷിയാണിന്നു ഞാൻ കൂട്ടുകാരീ
    നിറമുള്ള ജീവിത സ്പന്ദനങ്ങൾ
    തല ചായ്ച്ചുറങ്ങാനൊരുക്കമായീ
    ഹിമബിന്ദുഇലയിൽ നിന്നൂർന്നു വീഴും പോലെ
    സുഭഗം ക്ഷണികം ഇതു ജീവിതം
    വീണ്ടുമൊരു സന്ധ്യ മായുന്നൂ വിഷാദാർദ്ര
    രാഗമായ് കടലു തേങ്ങിടുന്നു
    ആരോ വിരൽത്തുമ്പു കൊണ്ടെന്റെ തീരത്ത്
    മായാത്ത ചിത്രം വരച്ചിടുന്നു
    തിരയെത്ര വന്നു പോയെങ്കിലും തീരത്ത്
    വരയൊന്നു മാഞ്ഞതേയില്ലിത്ര നാൾ
    ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്ക് തിരകളെ
    തഴുകുവാൻ കഴിയുമോ കൂട്ടുകാരീ
    പറയാൻ മറന്നൊരു വാക്കു പോൽ ജീവിതം
    പ്രിയമുള്ള നൊമ്പരം ചേർത്തു വെച്ചു
    ഒപ്പം നടക്കുവാനാകാശാവീഥിയിൽ
    ദുഃഖ ചന്ദ്രക്കല ബാക്കിയായീ
    ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കുറങ്ങുവാൻ
    മൗനരാഗം തരൂ കൂട്ടുകാരീ
    വിടവുള്ള ജനലിലൂടാർദ്രമായ് പുലരിയിൽ
    ഒരു തുണ്ട് വെട്ടം കടന്നു വന്നു
    ഓർമ്മപ്പെടുത്തലായപ്പോഴും ദുഃഖങ്ങൾ
    ജാലകപ്പടിയിൽ പതുങ്ങി നിന്നു
    ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്ക് തിരകളെ
    തഴുകുവാൻ കഴിയുമോ കൂട്ടുകാരീ
    കൂട്ടി കുറച്ചു ഗുണിക്കുമ്പൊഴൊക്കെയും
    തെറ്റുന്നു ജീവിത പുസ്തകത്താൾ
    കാണാക്കണക്കിൻ കളങ്ങളിൽ
    കണ്ണുനീർ പേനത്തലപ്പിൽ നിന്നൂർന്നു വീണു
    ദുഃഖിക്കുവാൻ വേണ്ടി മാത്രമാണെങ്കിലീ
    നിർബന്ധ ജീവിതം ആർക്കു വേണ്ടി
    പ്രിയമുള്ള രാക്കിളീ ... നീ നിന്റെ പാട്ടിലെ
    ചോദ്യം വിഷാദം പൊതിഞ്ഞു തന്നൂ
    ഒറ്റയ്ക്കിരിക്കുമ്പൊഴൊക്കെയും
    കണ്ണുനീരൊപ്പമാപാഥേയമുണ്ണുന്നു ഞാൻ
    ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്ക് കരയുവാൻ
    കണ്ണീരു കൂട്ടിനില്ല .....

  • @Roseflower912
    @Roseflower912 Месяц назад

    ഒറ്റയ്ക്കിരിക്കുമ്പോഴൊക്കെയും കണ്ണുനീരോപ്പമാ പാഥേയ മുണ്ണുന്നു ഞാൻ......... 🥰🥰🥰

  • @muhammedanzari10
    @muhammedanzari10 Год назад

    മുരുകൻകാട്ടാക്കട സാറിൻറെ കവിതകൾ എല്ലാം എനിക്ക് ഇഷ്്ടപെട്ടതാണ്

  • @athirathampan9903
    @athirathampan9903 2 года назад +5

    ഈ ശബ്ദം അത്രമേൽ ആഴ്ന്നു പോയ്‌ മനസിലേക്ക് 💖💖💖💖💖💖💖💖💖

  • @sherlysebastian9230
    @sherlysebastian9230 Год назад +3

    കണ്ണും മനസ്സും ❤ നിറയ്ക്കുന്ന സ്നേഹശോകഗാനം

  • @sandhyapk1929
    @sandhyapk1929 5 месяцев назад

    സ്നേഹിച്ചു സ്നേഹിച്ചോടുവിൽ മനസ്സ് മരവിച്ചു ഇറങ്ങിപ്പോന്നു. . കാതും കണ്ണും കാട്ടിത്തന്നവ k സത്യമല്ലേ..... വഞ്ചിച്ചു.. വിശ്വാസ വഞ്ചന..... പരസ്പര ബഹുമാനം നിലനിർത്താൻ... മനോരോഗിയായി മരുന്നും പ്രാർത്ഥനയുമായി കഴിയുന്നു.... ഒരിക്കലും കാണാതിരുന്നെങ്കിൽ....

  • @acharyasyam
    @acharyasyam 2 года назад +4

    പറയുവാനാകാത്തൊരായിരം കദനങ്ങൾ
    ഹൃദയത്തിൽ മുട്ടി വിളിച്ചിടുമ്പോൾ
    ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്ക് പാടുവാൻ
    കഴിയുമോ രാക്കിളീ കൂട്ടുകാരീ
    ഇനിയെൻ കരൾക്കൂട്ടിൽ നിനവിന്റെ കുയിൽ മുട്ട
    അട പൊട്ടി വിരിയുമോ പാട്ടുകാരീ
    ഇനിയെന്റെ ഓർമ്മകളിൽ നിറമുള്ള പാട്ടുകൾ
    മണിവീണ മൂളുമോ കൂട്ടുകാരീ
    നഷ്ടമോഹങ്ങൾക്കു മേലടയിരിക്കുന്ന
    പക്ഷിയാണിന്നു ഞാൻ കൂട്ടുകാരീ
    ഇഷ്ടമോഹങ്ങൾക്കു വർണ്ണരാഗം ചേർത്തു
    പട്ടു നെയ്യുന്നൂ നീ പാട്ടുകാരീ
    നഷ്ടമോഹങ്ങൾക്കു മേലടയിരിക്കുന്ന
    പക്ഷിയാണിന്നു ഞാൻ കൂട്ടുകാരീ
    നിറമുള്ള ജീവിത സ്പന്ദനങ്ങൾ
    തല ചായ്ച്ചുറങ്ങാനൊരുക്കമായീ
    ഹിമബിന്ദുഇലയിൽ നിന്നൂർന്നു വീഴും പോലെ
    സുഭഗം ക്ഷണികം ഇതു ജീവിതം
    വീണ്ടുമൊരു സന്ധ്യ മായുന്നൂ വിഷാദാർദ്ര
    രാഗമായ് കടലു തേങ്ങിടുന്നു
    ആരോ വിരൽത്തുമ്പു കൊണ്ടെന്റെ തീരത്ത്
    മായാത്ത ചിത്രം വരച്ചിടുന്നു
    തിരയെത്ര വന്നു പോയെങ്കിലും തീരത്ത്
    വരയൊന്നു മാഞ്ഞതേയില്ലിത്ര നാൾ
    ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്ക് തിരകളെ
    തഴുകുവാൻ കഴിയുമോ കൂട്ടുകാരീ
    പറയാൻ മറന്നൊരു വാക്കു പോൽ ജീവിതം
    പ്രിയമുള്ള നൊമ്പരം ചേർത്തു വെച്ചു
    ഒപ്പം നടക്കുവാനാകാശാവീഥിയിൽ
    ദുഃഖ ചന്ദ്രക്കല ബാക്കിയായീ
    ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കുറങ്ങുവാൻ
    മൗനരാഗം തരൂ കൂട്ടുകാരീ
    വിടവുള്ള ജനലിലൂടാർദ്രമായ് പുലരിയിൽ
    ഒരു തുണ്ട് വെട്ടം കടന്നു വന്നു
    ഓർമ്മപ്പെടുത്തലായപ്പോഴും ദുഃഖങ്ങൾ
    ജാലകപ്പടിയിൽ പതുങ്ങി നിന്നു
    ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്ക് തിരകളെ
    തഴുകുവാൻ കഴിയുമോ കൂട്ടുകാരീ
    കൂട്ടി കുറച്ചു ഗുണിക്കുമ്പൊഴൊക്കെയും
    തെറ്റുന്നു ജീവിത പുസ്തകത്താൾ
    കാണാക്കണക്കിൻ കളങ്ങളിൽ
    കണ്ണുനീർ പേനത്തലപ്പിൽ നിന്നൂർന്നു വീണു
    ദുഃഖിക്കുവാൻ വേണ്ടി മാത്രമാണെങ്കിലീ
    നിർബന്ധ ജീവിതം ആർക്കു വേണ്ടി
    പ്രിയമുള്ള രാക്കിളീ ... നീ നിന്റെ പാട്ടിലെ
    ചോദ്യം വിഷാദം പൊതിഞ്ഞു തന്നൂ
    ഒറ്റയ്ക്കിരിക്കുമ്പൊഴൊക്കെയും
    കണ്ണുനീരൊപ്പമാപാഥേയമുണ്ണുന്നു ഞാൻ
    ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്ക് കരയുവാൻ
    കണ്ണീരു കൂട്ടിനില്ല .

  • @mastergaming2.098
    @mastergaming2.098 2 года назад +8

    നഷ്ടമോഹങ്ങൾക്ക് മേൽ അടയിരിക്കുന്ന പക്ഷിയാണിന്നു ഞാൻ കൂട്ടുകാരി😍😍

  • @sobhasrsobhasr821
    @sobhasrsobhasr821 6 месяцев назад

    ഈ കവിത കേൾക്കുമ്പോൾ സ്വന്തം ജീവിതം തന്നെ ഓർമ്മ വരും കരഞ്ഞു പോവും 😭😭

  • @DeepupvDeepuvijayan-oy4fm
    @DeepupvDeepuvijayan-oy4fm 7 месяцев назад

    ഈ കവിത എന്റെ ജീവിതം...
    സാറിന്റെ വരികൾ എല്ലാം ഇഷ്ട്ടം ❤️

  • @harshadrawther6763
    @harshadrawther6763 Год назад

    പ്രിയപ്പെട്ട മുരുകൻ, എങ്ങനെ ഈ കവിതയെ വാഴ്ത്തണം എന്നെനിക്കറിയില്ല. പ്രിപ്പെട്ടവനെ ഇത് എന്റെ കവിതയാണ്. 💕💕💕

  • @gayathrids8456
    @gayathrids8456 3 года назад +19

    From heart... all time favourite...

  • @bindushiva6773
    @bindushiva6773 2 года назад +2

    Njan Eppozhum kelkarulla Kavitha....Athraiku hridayasparshiyaya varikal.... Athukondavam kelkumbol veendum kelkanamennu thonnipikunnathu.... 👍🙏

  • @aneeshpaul5567
    @aneeshpaul5567 2 года назад +3

    പറയുവാൻ എനിക്കറിയില്ല ഒരു പാട് സ്നേഹം ഞാൻ നിങ്ങൾക്ക് നേരുന്നു.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sweeteyes522
    @sweeteyes522 5 месяцев назад

    ആകാശം ആർക്കുവേണമെങ്കിലും അളന്നെടുക്കാം.
    പ്രകൃതിയിലെ സർവ്വ ചരാചരങ്ങളേയും വീതം വെക്കാം: അവയൊന്നും നിങ്ങളുടേത് മാത്രമല്ലെന്നു പറയാതിരിക്കുന്നിടത്തോളം കാലം .

  • @rameshsreehari2563
    @rameshsreehari2563 Год назад +1

    എൻ്റെ വരികൾ..
    അല്ലേ!!!!
    ...എല്ലാവർക്കും..സ്വന്തം ആയിക്കോട്ടെ....❤😂😢❤❤❤❤❤

  • @simirj1662
    @simirj1662 3 года назад +8

    ഇഷ്ടകവിത....ഇനിയിനിക്കിവിടി രുന്നൊറ്റ ക്ക്പാടുവാൻ കഴിയുമോ രാക്കിളി കൂട്ടുകാരി.....

  • @AsokanKamala
    @AsokanKamala Год назад +2

    Super kvitha kaviyude varnana valere aaswadhyamane 😅😅

  • @shrikasudheesh1111
    @shrikasudheesh1111 2 года назад +1

    Oro varikalum etra bangiyayi aavishkarichirikunnu..🥰🥰🥰orupad ishtappetuu

  • @ashiftharupeedikayil8030
    @ashiftharupeedikayil8030 2 года назад

    കൂട്ടി കുറച്ചു ഗുണിക്കുബോളോക്കെയും തെറ്റുന്നു ജീവിത പുസ്തകത്താൾ.
    എത്ര സത്യം

  • @remyasajikumar6847
    @remyasajikumar6847 2 года назад

    Enikku.valare.ishttama.sarinte.kavitha kal.vishamam.varumpol.okkeyum.kalkkum.tanks.sir

  • @malluvlog8387
    @malluvlog8387 2 года назад +6

    Sir . ഇതു എന്റെ ജീവിതം ആണ്. 🙏

  • @ugeshkumar5538
    @ugeshkumar5538 Год назад +1

    ഒരു പ്രണയം, അതിൽ അടയിരിക്കാനും വിരിയിക്കുവാനും കാമുകനോ കാമുകിക്കോ സാധിച്ചില്ല അത് തിരമാല വന്ന് ആ കൂട് കൊണ്ടുപോയി ഇനി ഒരിക്കലും വിരിയിക്കാൻ കഴിയില്ല എന്ന യാധാർത്യം മനസിലാക്കി മനസ്റ്റിന്ന് അടി വരയ്ട്ട് മായ്ച്ചു കളയുന്ന അർത്ഥം തുളുമ്പുന്ന കവിത യാത്ഥാർത്യം എപ്പോഴും യാതാർത്യം ആണ് അത് മനസ്സ് അംഗീകരികണംവൈകരുത് എന് മാത്രം
    പ്രണയം മാത്രമല്ലല്ലോ ജീവിത ലക്ഷ്യം അതിന്റെ ഇടയിൽ ഒരു വില്ലനായി വന്നു പെട്ടു പോവുന്നതാണ്
    ജി വിതത്തിൽ ആ വിശ്യം ഇല്ലാത്തതിന്റെ പുറകെപോവരുത്.

  • @rithiksoul3679
    @rithiksoul3679 Год назад +1

    അങ്ങയെ കാണാൻ വലിയ മോഹമുണ്ട് എന്നും sir ന്റെ എല്ലാ കവിതകളും കേൾക്കും കൂടെ ചൊല്ലി അശ്വസിക്കുന്നു

  • @geoalexg
    @geoalexg 2 года назад

    ദുഖിക്കുവാൻ വേണ്ടി മാത്രമാണെങ്കില്ലി നിർബന്ധ ജീവിതം ആർക്കുവേണ്ടി.... ഈ വരികൾ ഇദ്ദേഹത്തിന്റെ തന്നെ മറ്റൊരു കവിതയിൽ ഉണ്ട് ( പക / കളഞ്ഞു പോയ സുഹൃത്ത്‌)

  • @yogramesh003
    @yogramesh003 Месяц назад +3

    ഇന്നീ രാവിൽ ഒറ്റയ്ക്ക് കേൾക്കുന്നവർ ആരൊക്കെ ❤

  • @bhaskaranpooppala8642
    @bhaskaranpooppala8642 2 года назад +1

    ജനങ്ങൾക്ക് ഒപ്പം നിൽക്കുന്ന
    നമ്മുടെ കവിക്ക് അഭിവാദ്യങ്ങൾ.

  • @divyacheruvattoor9842
    @divyacheruvattoor9842 Год назад

    ഒരുപാട് സ്നേഹം എന്നും... 🥰അത്രമേൽ എന്നിലെന്നും ഓരോ കവിതകളും അതിലെ വരികളും നിറഞ്ഞിരിയ്ക്കുന്നു.... 😊🖤

  • @asharafshahulhameed
    @asharafshahulhameed 2 года назад +331

    പറയുവാനാകാത്തൊരായിരം കദനങ്ങൾ
    ഹൃദയത്തിൽ മുട്ടി വിളിച്ചിടുമ്പോൾ
    ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്ക് പാടുവാൻ
    കഴിയുമോ രാക്കിളീ കൂട്ടുകാരീ
    ഇനിയെൻ കരൾക്കൂട്ടിൽ നിനവിന്റെ കുയിൽ മുട്ട
    അട പൊട്ടി വിരിയുമോ പാട്ടുകാരീ
    ഇനിയെന്റെ ഓർമ്മകളിൽ നിറമുള്ള പാട്ടുകൾ
    മണിവീണ മൂളുമോ കൂട്ടുകാരീ
    നഷ്ടമോഹങ്ങൾക്കു മേലടയിരിക്കുന്ന
    പക്ഷിയാണിന്നു ഞാൻ കൂട്ടുകാരീ
    ഇഷ്ടമോഹങ്ങൾക്കു വർണ്ണരാഗം ചേർത്തു
    പട്ടു നെയ്യുന്നൂ നീ പാട്ടുകാരീ
    നഷ്ടമോഹങ്ങൾക്കു മേലടയിരിക്കുന്ന
    പക്ഷിയാണിന്നു ഞാൻ കൂട്ടുകാരീ
    നിറമുള്ള ജീവിത സ്പന്ദനങ്ങൾ
    തല ചായ്ച്ചുറങ്ങാനൊരുക്കമായീ
    ഹിമബിന്ദുഇലയിൽ നിന്നൂർന്നു വീഴും പോലെ
    സുഭഗം ക്ഷണികം ഇതു ജീവിതം
    വീണ്ടുമൊരു സന്ധ്യ മായുന്നൂ വിഷാദാർദ്ര
    രാഗമായ് കടലു തേങ്ങിടുന്നു
    ആരോ വിരൽത്തുമ്പു കൊണ്ടെന്റെ തീരത്ത്
    മായാത്ത ചിത്രം വരച്ചിടുന്നു
    തിരയെത്ര വന്നു പോയെങ്കിലും തീരത്ത്
    വരയൊന്നു മാഞ്ഞതേയില്ലിത്ര നാൾ
    ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്ക് തിരകളെ
    തഴുകുവാൻ കഴിയുമോ കൂട്ടുകാരീ
    പറയാൻ മറന്നൊരു വാക്കു പോൽ ജീവിതം
    പ്രിയമുള്ള നൊമ്പരം ചേർത്തു വെച്ചു
    ഒപ്പം നടക്കുവാനാകാശാവീഥിയിൽ
    ദുഃഖ ചന്ദ്രക്കല ബാക്കിയായീ
    ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കുറങ്ങുവാൻ
    മൗനരാഗം തരൂ കൂട്ടുകാരീ
    വിടവുള്ള ജനലിലൂടാർദ്രമായ് പുലരിയിൽ
    ഒരു തുണ്ട് വെട്ടം കടന്നു വന്നു
    ഓർമ്മപ്പെടുത്തലായപ്പോഴും ദുഃഖങ്ങൾ
    ജാലകപ്പടിയിൽ പതുങ്ങി നിന്നു
    ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്ക് തിരകളെ
    തഴുകുവാൻ കഴിയുമോ കൂട്ടുകാരീ
    കൂട്ടി കുറച്ചു ഗുണിക്കുമ്പൊഴൊക്കെയും
    തെറ്റുന്നു ജീവിത പുസ്തകത്താൾ
    കാണാക്കണക്കിൻ കളങ്ങളിൽ
    കണ്ണുനീർ പേനത്തലപ്പിൽ നിന്നൂർന്നു വീണു
    ദുഃഖിക്കുവാൻ വേണ്ടി മാത്രമാണെങ്കിലീ
    നിർബന്ധ ജീവിതം ആർക്കു വേണ്ടി
    പ്രിയമുള്ള രാക്കിളീ ... നീ നിന്റെ പാട്ടിലെ
    ചോദ്യം വിഷാദം പൊതിഞ്ഞു തന്നൂ
    ഒറ്റയ്ക്കിരിക്കുമ്പൊഴൊക്കെയും
    കണ്ണുനീരൊപ്പമാപാഥേയമുണ്ണുന്നു ഞാൻ
    ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്ക് കരയുവാൻ
    കണ്ണീരു കൂട്ടിനില്ല .

  • @yathra905
    @yathra905 3 года назад +23

    Favorite poem....❤ 🎶

  • @hajjiibrokutty630
    @hajjiibrokutty630 Год назад

    ദുഃഖിക്കുവാൻ വേണ്ടി മാത്രമാണെങ്കിലീ നിർബന്ധ ജീവിതം ആർക്കുവേണ്ടി