സാരംഗിന്റെ സ്നേഹിതർ🥰 | Sarang Family | Dakshina

Поделиться
HTML-код
  • Опубликовано: 10 фев 2025

Комментарии • 863

  • @ammuarun7357
    @ammuarun7357 Месяц назад +166

    മുത്തശ്ശി.. കരുതലോടെയുള്ള ഈ ഓർമ്മപ്പെടുത്തൽ ഇത് മൂന്നാം തവണയാണ് 😢 എന്നാലും ഇനിയും ഓർമ്മപ്പെടുത്തലുകൾ ആവശ്യമായ് വരും.

  • @ushamohan2376
    @ushamohan2376 Месяц назад +209

    വന്നു കാണാൻ പറ്റിയില്ലെങ്കിലും സാരമില്ല രണ്ട് ദിവസത്തിലൊരിക്കൽ എങ്കിലും വീഡിയോ ഇട്ടാൽ മതി അത് കണ്ടാൽ വന്നു കണ്ടതിനു തുല്യം നമുക്ക് തോന്നും ടീച്ചറെ സ്നേഹം മാത്രം❤

  • @nishman2002
    @nishman2002 Месяц назад +100

    നിങ്ങളുടെ ബ്ലോഗ് കാണുമ്പോൾ വല്ലാത്തൊരു സമാധാനം ആണ്.....എന്തൊക്കെയോ നഷ്ടപ്പെട്ട ഒരു മലയാളി എന്ന് ചിലപ്പോൾ തോന്നിപോകും😢.....ഒരുപാട് സന്തോഷത്തോടെ ആണ് ഓരോ വീഡിയോയും കാണുന്നത്

  • @sajuslinu6590
    @sajuslinu6590 Месяц назад +64

    ഈ പശ്ചാത്തല സംഗീതവും ടീച്ചർടെ മലയാളിത്തം നിറഞ്ഞ ശബ്ദവും അവിടത്തെ കാഴ്ചകളും എല്ലാം കൂടി ആവുമ്പോൾ ഞാൻ എന്റെ കുട്ടിക്കാലത്തിലേക്ക് പോകും... നിർവൃതി ❤❤❤

  • @VarnaMalika.r
    @VarnaMalika.r Месяц назад +28

    ഞാൻ താമസിക്കുന്ന സ്ഥലത്തിൽനിന്നും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് അവിടം. അതുകൊണ്ട് കാണാൻ തോന്നിയിട്ടുണ്ട്. എന്നൽ എല്ലാവരും ഒന്നോർക്കണം ഈ വീഡിയോകൾ നമ്മൾ ഇഷ്ടപ്പെടാൻ കരണം അതിൻ്റെ ദൃശ്യഭംഗി, അതിൽ ക്യാമറ കൈകാര്യം ചെയ്യുന്നവരുടേം എഡിറ്റ് ചെയ്യുന്നവരുടേം കഴിവുണ്ട് പിന്നെ പശ്ചാത്തല സംഗീതം. പിന്നെ മുത്തശ്ശിയുടെ narration എല്ലാം കൂട്ടി ഇണക്കിയതാണ ഭംഗി. ചുമ്മതോന്നു നമുക്ക് ചുറ്റും നോക്കിയാൽ ഈ ഭംഗി നമ്മുടെ വീടിനു ചുറ്റും കാണാൻ കഴിയും. പിന്നെ കാണണം എന്ന ആഗ്രഹം ഒരു നടനെയോ നടിയെയോ പോലെ മുത്തശിയെയും മുത്തശനെയും ദക്ഷിണയെയും ആരാധികുന്നകൊണ്ട് സരഗ് ഒരു വ്യത്യസ്ത അനുഭവമായിരിക്കും. അതിനു എല്ലാവരും അവരുടെ സൗകര്യം കൂടി നോക്കി അവരെ വെറുപികത്തെ പോകാൻ ശ്രദ്ധിക്കൂ.

  • @sgowrikrishna1314
    @sgowrikrishna1314 2 дня назад +1

    ഇത്രയും നല്ല ലാളിത്യമുള്ള വാക്കുകൾ ഇന്ന് ഈ ലോകത്ത്, സമൂഹത്തിൽ നമുക്ക് കേൾക്കാൻ ആവില്ല. അതുകൊണ്ട് എല്ലാവരോടും ഒരു അപേക്ഷ, നമുക്ക് അന്യമായികൊണ്ടിരിക്കുന്ന ഈ നാടൻ രീതികളും അതിനുള്ളിലെ നാടൻ മനുഷ്യരെയും നമുക്ക് നഷ്ടപ്പെടുത്താൻ ഇടവരുത്തരുതേ... അത്രയും പുണ്യ ജന്മങ്ങൾ ആണ് അവർ. അവരെ വെറുതെ വിട്ടേക്ക്.. 🙏🙏🙏

  • @sjmediaonline
    @sjmediaonline Месяц назад +297

    പ്രിയപ്പെട്ട ടീച്ചറെ, ശരാശരി മലയാളിക്ക് വിദ്യാഭ്യാസം ഉണ്ടെന്നാണ് വെയ്‌പ്പെങ്കിലും വിവരം, ഔചിത്യം എന്നിവ വളരെകുറവാണ്.
    ഇതിനകം തന്നെ ടീച്ചർക്ക് അത് മനസ്സിലായല്ലോ. ഇക്കാര്യം ശരിക്കു മനസ്സിലായത് ഞാൻ രാജ്യത്തിന് പുറത്തു ജീവിക്കുന്നതിനാലാണ്. ഔചിത്യം ആണ് ഏറ്റവും അത്യാവശ്യമെന്നത് ഇന്ത്യക്കാർ (കൂടുതലും മലയാളികൾ) പഠിക്കേണ്ടിയിരിക്കുന്നു. സാരംഗിന്റെ നിസ്സഹായാവസ്‌ഥ തെളിച്ചും മാന്യമായും ഈ വീഡിയോയിലൂടെ പറഞ്ഞതിന് അഭിനന്ദനങ്ങൾ…🙏

    • @syamaks8879
      @syamaks8879 Месяц назад +9

      ഔചിത്യം ഇല്ലാ ആണ് കൂടുതൽ എന്ന് താഴെ വന്നിരിക്കുന്ന comments കണ്ടാൽ അറിയാം. എന്താ കുറച്ച് മനുഷ്യർക്ക് അവരവരുടെ ഇഷ്ടങ്ങൾ എങ്ങനെ എങ്കിലും നടപ്പിലാക്കണം എന്നെ ഉള്ളൂ .ഔചിത്യം എന്ന് ഒന്ന് ഇല്ല.

    • @preethakj
      @preethakj Месяц назад +10

      True👍 ഔചിത്യവും ഇല്ല compassionum illa.. സ്വന്തം താല്പര്യത്തിന് അനുസരിച്ചു എല്ലാം ഉടനെ നടന്നു കിട്ടണം.. Impatient to the core, thts wht we see on the roads too...

    • @dr.seethamonypv6057
      @dr.seethamonypv6057 Месяц назад +3

      ​@@preethakj
      Even I see that every day in my consultation room

  • @jishanandan2342
    @jishanandan2342 Месяц назад +106

    എനിക്കിങ്ങനെ വീഡിയോസിലൂടെ കണ്ടാൽ മതി ഞാൻ ഹാപ്പി. ❤️

  • @dhanyachithra3651
    @dhanyachithra3651 Месяц назад +31

    വിവരവും വിവേകവും ഉള്ള യഥാർത്ഥ മനുഷ്യർ.. 🙏🙏🙏

  • @sreescut8514
    @sreescut8514 Месяц назад +148

    പോകുന്നതും കാണുന്നതും ഒക്കെയും നല്ലതു തന്നെ .പക്ഷേ എത്രയോ പ്രാവശ്യം സൗമ്യമായ് ആ അമ്മ അസൗകര്യങ്ങളെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട് .ആ വീഡിയോകളിൽ എന്തെല്ലാം നമുക്കറിയാത്തതും മറന്നതുമായ നല്ല കാര്യങ്ങൾ ഉണ്ട് .ആ നന്മകളെ നമുക്ക് കഴിയുന്ന രീതിയിൽ നമ്മളിലും അനുവർത്തിച്ചു കൂടെ .എന്നിട്ട് അത് കാണാൻ നമുക്ക് അവരെ നമ്മളിടത്തിലേക്ക് ക്ഷണിച്ചു നോക്കു .എത്ര സന്തോഷമാവും നമ്മൾക്കും അവർക്കും അത്❤❤❤❤ ഒരു പാട് അറിവുകൾ ഉണ്ട് ഓരോ വീഡിയോയിലും .ചിര ചേമ്പും കുടങ്ങലും ഒക്കെ കേരളത്തിൽ നിന്ന് യാത്ര ചെയ്ത് ഗുജറാത്തിലെ ഇത്തിരി ബാൽക്കണിയിൽ ചട്ടികളിൽ ജീവിതം ആരംഭിച്ചു. പുതിയ ചങ്ങാതികൾ ഒരോത്ത രായി എത്തുന്നതും കാത്ത് ❤സാരംഗ് മുത്തശ്ശിയുടെ കൂട്ടുകാർ ഇവിടെ ഞങ്ങളുടെയും പ്രിയപ്പെട്ടവരായി കഴിഞ്ഞു ❤❤❤❤❤

  • @rajinimurali9745
    @rajinimurali9745 Месяц назад +28

    പ്രിയപ്പെട്ട ടീച്ചർക്കു ദക്ഷിണ കാണുന്നതിന് ഒക്കെ വളരെ മുൻപ് തന്നെ സാരഗിനെ കുറിച്ച് വായിച്ചു അറിഞ്ഞിരുന്നു... വരണം എന്ന് ആഗ്രഹിച്ചിരുന്നു... ആഗ്രഹം ഇപ്പോഴും ഉണ്ട്... അടുത്ത തവണ ആവട്ടെ... ടീച്ചർക്കും കുടുംബത്തിനും ബുദ്ധിമുട്ട് ആവാത്ത ഒരു ദിവസം....❤❤..

  • @manjur7561
    @manjur7561 Месяц назад +46

    ടീച്ചറിനും, മാഷിനും വീട്ടിലെ എല്ലാ വർക്കും നന്മയുള്ള പുതുവത്സരാശംസകൾ ♥️♥️♥️

  • @vishnumohanms9242
    @vishnumohanms9242 Месяц назад +14

    ഒരിക്കൽ വരണമെന്നുണ്ട് ❤️ അനുവാദത്തോടെ ......ആദരവോടെ ....അത്രയും മനസ്സിൽ ഗുരു സ്ഥാനീയരാണ് നിങ്ങൾ ഇരുവരും ... അമ്മയെന്നോ , ടീച്ചർ അമ്മയെന്നോ ,...ഒക്കെ വിളിച്ചു ഒരു 'അതിഥി' ആയല്ലാതെ അവിടെ വരാനാണ് എനിക്ക് ആഗ്രഹം..... സ്നേഹാദരങ്ങളോടെ....വിഷ്ണു

  • @bluuzbluuz9386
    @bluuzbluuz9386 Месяц назад +30

    ഞാൻ വളർന്നത് ഇതേ പോലെ യുള്ള സ്ഥലത്ത് ഇതുപോലെ ഒരുപാട് ജോലികൾ ചെയ്താണ്..
    വിറകും അടുപ്പും വഴികളും. വളർത്തു മൃഗങ്ങളും ..❤❤❤

  • @PARTHIK-e6h
    @PARTHIK-e6h Месяц назад +11

    കാച്ചി കുറുക്കിയ വരികൾ വസ്തുനിഷ്ടമായി അതിമനോഹരമായി ആരെയും വേദനിപ്പിക്കാതെ അവതരിപ്പിച്ചു 🙏🏻❤

    • @dakshina3475
      @dakshina3475  Месяц назад +2

      ഒരുപാട് സന്തോഷം ❤️🥰

  • @sudhaponnu5942
    @sudhaponnu5942 Месяц назад +16

    വന്നു കാണുന്നതിപ്പുറം സാരംഗിലെ വീഡിയോകളുടെ വിവരണങ്ങളും ദൃശ്യങ്ങളും കണ്ടാലേ അവിടെ പോയ അനുഭവം ആണുണ്ടാകുന്നത്. മാഷിനും ടീച്ചർക്കും കുടുംബത്തിലെല്ലാവര്ക്കും ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏❤️

  • @beenaantony-zp4kj
    @beenaantony-zp4kj Месяц назад +23

    മാഷിനും, ടീച്ചർ ക്കും മക്കൾക്കും, കഞ്ഞുമക്കൾക്കും, പുതുവത്സരാശേംസകൾ!!!❤ 🙏🏻🙏🏻🙏🏻

  • @sherupp1234..-_
    @sherupp1234..-_ Месяц назад +92

    ഇതിൽ കണ്ട് ആസ്വദിക്കൂ. അതല്ലേ നല്ലത്. അവർ സ്വസ്ഥതയോടെ ജീവിക്കുന്ന ഒരു കുടുംബമാണ്. നമ്മുടെ വീട്ടിൽ എപ്പോഴും ആളും ബഹളവും ആയാൽ നമുക്ക് ഇഷ്ടപ്പെടുമോ? അവർ എത്ര മാന്യമായി അക്കാര്യം പറഞ്ഞു വെയ്ക്കുന്നു. നമുക്ക് ഇത്ര ക്ഷമ ഉണ്ടാവില്ല. ഇനിയെങ്കിലും മനസ്സിലാക്കുക, നമ്മൾ മൂലം ആർക്കും ബുദ്ധിമുട്ട് ഉണ്ടാവരുത്. ഇച്ചിരി കഷ്ടപ്പെടാൻ തയ്യാറായാൽ നമുക്കും ഇതുപോലെ ജീവിക്കാം. അതിനു തയ്യാറാവാതെ എന്തിന് നാം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ പോകുന്നു...❤

  • @UnniKrishnan.v-o5k
    @UnniKrishnan.v-o5k Месяц назад +37

    സാരംഗ് എന്നും ഇഷ്ടം ❤❤❤❤ ആരൊക്ക എന്തൊക്ക പറഞ്ഞാലും. സാരംഗിന്.... അതിന്റെതായ.... ഒരു കാഴ്ചപ്പാടുണ്ട്.... ❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @farisahaseem309
    @farisahaseem309 Месяц назад +5

    മലയാള ഭാഷക്ക് ഇത്രമേൽ ഭംഗി ഉണ്ടായിരുന്നുവോ.........❤ കേൾക്കുമ്പോൾ തന്നെ ഒരു സുഖം

  • @SalmanFaris-lg8io
    @SalmanFaris-lg8io Месяц назад +5

    പ്രിയപ്പെട്ട ടീച്ചറോടഉം സാറിനോടും ബഹുമാനം മാത്രം നിങ്ങളെ നേരിൽ കണ്ടില്ലെങ്കിലും നിങ്ങളുടെ വിഡിയോകൾ കാണുമ്പോൾ ഞാൻ എന്റെ എല്ലാ വിഷമങ്ങളും മറക്കുന്നു എന്നും ഒരുപാട് ഇഷ്ടം

  • @ReshmiVU
    @ReshmiVU Месяц назад +1

    Sarang എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സ്വർഗം ❤️❤️ സംസാര മുത്തശ്ശിയുടെ samsaram❤️❤️ ഇതിലും നന്നായി പറഞ്ഞുമനസ്സിലാക്കാൻ പറ്റില്ല 🙏🙏

  • @thejaanoop8094
    @thejaanoop8094 Месяц назад +664

    എന്തിനാണ് അവിടെ സ്വസ്ഥമായി ജീവിക്കുന്ന അവരെ ശല്യം ചെയ്യാൻ പോവൂനെ.muthasiyum മുത്തശ്നും അവരുടെ ഫാമിലിയും happy ആയി അവിടെ ജീവിക്കട്ടെ..🙏🙏🙏🙏

    • @susanabey1907
      @susanabey1907 Месяц назад +14

      സത്യം

    • @faseelasulaiman5203
      @faseelasulaiman5203 Месяц назад +46

      അവർ നല്ല പൈസ വാങ്ങുന്നുണ്ട് വെറുതെയല്ല സുഹൃത്തേ

    • @nms9999
      @nms9999 Месяц назад

      എല്ലാവരിൽ നിന്നും അല്ലല്ലോ..അവർക്ക് സ്വീകരിക്കാൻ പറ്റുന്ന guest ൽ നിന്നും മാത്രം അല്ലെ...എന്ന് കരുതി നമുക്ക് തോന്നുന്ന പോലെ കയറി ചെല്ലുന്നത് ശരിയല്ല​@@faseelasulaiman5203

    • @KOLARGsMedia
      @KOLARGsMedia Месяц назад

      ​@@faseelasulaiman5203 ഫീസ്സ് കൂട്ടണം...അല്ലങ്കിൽ എല്ലാരും കൂടി തള്ളി കയറും

    • @reshmithampy
      @reshmithampy Месяц назад

      ​@@faseelasulaiman5203thankalude veetilott path panthrand peru daily varan thudangiyall manasamadhanm pokkathalle ullu.. athinn villa kalpikkan pattillalo

  • @DrgouriVipin
    @DrgouriVipin Месяц назад +25

    സാരംഗിലേക്കുള്ള എന്റെ യാത്ര, അതൊരു നടക്കാത്ത സ്വപ്നമായി എന്റെ ചങ്കിലൊടുങ്ങട്ടെ 🥰.. നടക്കാത്ത സ്വപ്നങ്ങൾക്ക് മധുര്യമേറും 🥰🥰

    • @littlekittyandesther
      @littlekittyandesther Месяц назад +2

      വാസ്തവം.. ഞാനും എന്റെ sarang സ്വപ്നത്തിന് വിരാമം ഇടുന്നു... ഔചിത്യമാണതു.

    • @minnalmuraliorginal2360
      @minnalmuraliorginal2360 Месяц назад

      നടക്കാത്ത സ്വപ്നങ്ങളിലേക്ക് ഇതും കൂടി.❤️

    • @shijanizar8598
      @shijanizar8598 Месяц назад

      This is also a good dream , ithink One day is comes true❤

  • @Krishna_anju_020
    @Krishna_anju_020 Месяц назад +29

    ഇത്ര നാളും കണ്ടത് പോലെ സാരംഗിനെ മനോഹരമായി കണ്ടതുപോലെ ഇനിയും കാണണം എങ്കിൽ ദയവു ചെയ്തു നിങ്ങൾ അവിടെ പോയി അവരുടെ സ്വൈര്യ വിഹാരത്തിന് തടസ്സം നിൽക്കാതെ അടങ്ങി ഇരിക്കു ദയവു ചെയ്തു 🤦🏻‍♀️.. പറഞ്ഞിട്ടും പറഞ്ഞിട്ടും മനസ്സിലാകാത്ത ആളുകളെ കാണുമ്പോൾ ദേഷ്യം വരുന്നു.. സ്വദേശികൾ ആയ നമ്മൾ ഇഷ്ടപ്പെടുന്ന ഗൃഹാതുരത്വം ആണ് സാരംഗിൽ നിറഞ്ഞു നിൽക്കുന്നത്.. നമ്മളെക്കാൾ കൂടുതൽ അത് ഇനിയും അനുഭവികേണ്ടത് വിദേശികൾ തന്നെയാണ്.. അവർ വന്നും കണ്ടറിഞ്ഞു പോകട്ടെ. നമുക്ക് ഇവിടെ കാണാൻ കഴിയുന്നത് ഭാഗ്യമാണെന്ന് കരുതി ആരും അവിടെ പോയി അവരെ ശല്യപ്പെടുത്താതെ ഇരിക്കുക 🙏

  • @Anujiashly
    @Anujiashly Месяц назад +2

    ഇത്രയും ഇഷ്ടപെടുന്ന മറ്റൊരു ചാനെൽ ഉം ഇല്ല എനിക്ക് ഇപ്പോ... അത്രയും ഇഷ്ടമാണ് മുത്തശ്ശിയുടെ ശബ്ദം... 🥰🥰🥰എന്നും ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കണം മുത്തശ്ശി യും. മുത്തശ്ശനും... Sarangile വീഡിയോ കാണുന്നത് തന്നെ ഏറ്റവും സന്തോഷം....❤❤❤❤❤🥰🥰

  • @Iblamehari7
    @Iblamehari7 Месяц назад +7

    ഒരു പാട് ഒരുപാട് ഇഷ്ട്ടം മുത്തശ്ശിയുടെ സംസാരം 🙏🏻🙏🏻

  • @su84713
    @su84713 Месяц назад +6

    🙏🙏🙏👌👌👌🥰🥰🥰🥰🥰 സൂപ്പർ ടീച്ചറാൻ്റീ ഇത് കണ്ട എല്ലാവർക്കും തന്നെ നന്നായി മനസിലായിക്കാണും അവിടുത്തെ ബുദ്ധിമുട്ടുകൾ മനുഷ്യനെ വേർതിരിക്കാതെ കാണുവാൻ എല്ലാവർക്കും പറ്റാറില്ല എന്നാലും നിങ്ങൾ കൊടുക്കുന്ന സ്നേഹവും കരുതലും👍👍🙏🙏❤❤ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഒറ്റപ്പെട്ടു പോയ ആ പെൺക്കുട്ടിക്ക് വേണ്ടി നിങ്ങൾ അനുഭവിച്ച മാനസിക പ്രയാസവും കൊടുത്ത പ്രൊട്ടക്ഷനും അതിൽ ഉണ്ട് അച്ഛനമ്മമാരുടെ ടെൻഷനും പേടിയും ഒത്തിരി സന്തോഷം തോന്നി എൻ്റെ കണ്ണും നിറഞ്ഞു അടുത്ത വർഷം നിങ്ങളുടെ സ്പനങ്ങൾ എല്ലാം നടക്കുവാൻ ദൈവം സഹായിക്കട്ടെ അതിനു വേണ്ടുന്ന എല്ലാ കാര്യങ്ങളും തക്കസമയത്ത് നടക്കട്ടെ ആരോഗ്യമുള്ള ദീർഘായുസു സന്തോഷവും സമാധാനവും സമ്പത്തും എല്ലാം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ നാളെത്തെ ഹാപ്പീ ന്യൂ ഇയർ ഇന്ന് പറയുന്നു എന്നെങ്കിലും കാണാ എന്ന് ആഗ്രഹിക്കുന്നു🙏🙏🥰🥰🥰🥰........ പിന്നേയ് പുലി ഉള്ള കാട് എന്ന് പറഞ്ഞപ്പോൾ നല്ലൊരു പൂച്ചക്കുട്ടനെ മരത്തിൻ്റെ മുകളിൽ കണ്ടു 😂😂 ഞാനേ കണ്ടുള്ളൂ😂😂 ( എനിക്ക് അങ്ങനെയാ തോന്നിയേ😂)

  • @prabhavathyp8042
    @prabhavathyp8042 Месяц назад +57

    സാരംഗ് ലോകചരിത്രത്തിൽ.ഇടം.നേടും.വരും.തലമുറകൾ..കാത്തു.സൂക്ഷികട്ടെ

    • @dakshina3475
      @dakshina3475  Месяц назад +11

      ഒരുപാട് സന്തോഷത്തോടെയാണ് ഈ എഴുത്തുക്കളെല്ലാം വായിക്കുന്നത്. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു. ❤️🙏
      തീർച്ചയായും ഒരിക്കൽ വരാമല്ലോ. മാസത്തിൽ രണ്ടുദിവസം വരാനാഗ്രഹിക്കുന്നവർക്കായി മാറ്റിവയ്ക്കാൻ ശ്രമിക്കുന്നുണ്ട്.
      9207188093 ഈ നമ്പറിലേയ്ക്ക് WhatsApp മെസ്സേജ് അയച്ചു കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞതിനുശേഷം വരാൻ ശ്രദ്ധിക്കുമല്ലോ.🥰
      (ഈ നമ്പറിൽ വിളിച്ചാൽ കിട്ടില്ല)

  • @sinisreepath3311
    @sinisreepath3311 Месяц назад +6

    വാക്കുകളുടെ ഗാംഭീര്യം, ചിന്തകളുടെ ഔന്നത്യം.... എന്നും ആരാധനയോടെ,❤

  • @Nizhalum-nilavum1235
    @Nizhalum-nilavum1235 Месяц назад +1

    നിങ്ങളുടെ ആ ശൈലിയും ജീവിത രീതിയും സാരംഗി ne വേറിട്ടതാക്കി മാറ്റുന്നു... കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒന്ന്... എങ്കിലും ആ തനിമ എന്നും നില നിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നു... ഒത്തിരി സ്നേഹത്തോടെ ❤❤❤❤❤

  • @the_mist
    @the_mist Месяц назад +2

    ഭംഗിയുള്ള എന്തിനെയും പറിച്ചെടുക്കാനും നശിപ്പിക്കാനും ഭൂരിഭാഗം മനുഷ്യർക്കും ഒരു ഉൾപ്രേരണ ഉണ്ട്. വീഡിയോ കാണുന്നത് തന്നെ മനസ്സിനൊരു സന്തോഷം ആണ്. ദൂരെ നിന്ന് ആസ്വദിക്കാൻ സാധിക്കുന്നതിൽ ഒരുപാട് സന്തോഷം ❤

    • @dakshina3475
      @dakshina3475  Месяц назад

      ഒരുപാട് സ്നേഹത്തോടെ സന്തോഷവും സമാധാനവും നിറഞ്ഞ പുതുവർഷം ആശംസിക്കുന്നു ❤️🥰

  • @littlewondergirl3901
    @littlewondergirl3901 Месяц назад +3

    നി റുകയിൽ സിന്ദൂരം ചാർത്തിയ സുമംഗലിയെ പോലെ സൂര്യനെ പുണരാൻ ആ മലനിര ഒരുങ്ങുന്ന കാഴ്ച👌🏻❤

  • @anjuashok45
    @anjuashok45 Месяц назад +17

    മുത്തശ്ശിക്കും മുത്തശ്ശനും ദക്ഷിണക്കും മറ്റെല്ലാവർക്കും പുതുവത്സര ആശംസകൾ ❤

  • @hopeofworld8420
    @hopeofworld8420 Месяц назад +10

    സാരംഗിൽ നിന്നും ദക്ഷിണ അവതരിപ്പിക്കുന്ന സ്നേഹ സന്ദേശങ്ങൾക്ക് പൂർണ്ണ സ്വീകരണം🤝..... 🤍

    • @makeptnate3864
      @makeptnate3864 Месяц назад

      എനിക്ക് വരാമോ

    • @dakshina3475
      @dakshina3475  Месяц назад +1

      🥰🥰🥰

    • @dakshina3475
      @dakshina3475  Месяц назад +1

      @@makeptnate3864
      തീർച്ചയായും ഒരിക്കൽ വരാമല്ലോ. മാസത്തിൽ രണ്ടുദിവസം വരാനാഗ്രഹിക്കുന്നവർക്കായി മാറ്റിവയ്ക്കാൻ ശ്രമിക്കാറുണ്ട്.
      9207188093 ഈ നമ്പറിലേയ്ക്ക് WhatsApp മെസ്സേജ് അയച്ചു കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞതിനുശേഷം വരാൻ ശ്രദ്ധിക്കുമല്ലോ.🥰
      (ഈ നമ്പറിൽ വിളിച്ചാൽ കിട്ടില്ല)
      സന്തോഷവും സമാധാനവും നിറഞ്ഞ പുതുവർഷം ആശംസിക്കുന്നു🥰❤️

    • @jayachinnu4032
      @jayachinnu4032 Месяц назад

      ​@@dakshina3475പുല്ലുവെട്ടുന്ന ആ മെഷിൻ എവിടുന്നാ മുത്തശ്ശി... വാങ്ങിയത് ഒന്ന് പറഞ്ഞു തരുമോ

  • @Safna-s7w
    @Safna-s7w 10 дней назад +1

    അടുത്ത് വന്ന് കാണുവാൻ ഒരുപാട് ആഗ്രഹം ഉണ്ട്. എന്നാൽ അകലെ നിന്ന് ആസ്വദിക്കാൻ ഞങ്ങൾ റെഡിയാണ് ടീച്ചറേ.... ഇനിയും കൂടുതൽ അറിയണം വീഡിയോ കാണാൻ ഞങ്ങൾ കാത്തിരിക്കും❤❤❤❤

  • @minic2125
    @minic2125 Месяц назад +1

    സത്യം പറയാമല്ലോ ഓരോ വീഡിയോയും കാണുമ്പോഎന്തൊക്കെയോ ഒരു സന്തോഷം തന്നെയാണ്.ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നു.ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നു.പുതുവത്സരാശംസകൾ.എല്ലാവർക്കും നല്ലത് വരട്ടെ❤❤❤❤

  • @HamzaHamza-xj8uo
    @HamzaHamza-xj8uo Месяц назад +6

    വീഡിയോ കാണുമ്പോൾ വല്ലാത്ത സന്തോഷം വും സമാദാനവും 🌹🌹🌹❤️

  • @jipsyprajilash2905
    @jipsyprajilash2905 22 дня назад

    വന്നു കാണാൻ ഏറെ കൊതി ഉണ്ട് ആ സ്വർഗം. മണ്ണിനെ അറിയുന്ന ഒരച്ഛന്റെ മകൾ ആണ്‌ ഞാൻ. അതു കൊണ്ടാവാം ഈ സാരംഗ് ഹൃദയത്തിൽ ഇടം നേടിയതു. എന്നേലും അവിടെ ഒന്നെത്താൻ ... മധുരം മുള്ള ആ ശബ്ദത്തിന്റെ ഉടമയെ നേരിൽ കാണാൻ.... കൊതി ഉണ്ട്. ❤️

  • @hemusworld4529
    @hemusworld4529 Месяц назад +82

    അതെ.. നമ്മൾ മനസ്സിലാക്കേണ്ടത് ആണ്.. അവരുടെ പ്രൈവസി നമ്മൾ മാനിക്കണം...

    • @KLtraveller-v3e
      @KLtraveller-v3e Месяц назад +4

      എങ്കിൽ സോഷ്യൽ മീഡിയയിൽ വീഡിയോ ഇടരുത്. അവിടെ സ്വസ്ഥമായി ജീവിച്ചാൽ പോരേ????

    • @arunsuchithra758
      @arunsuchithra758 Месяц назад +6

      ​@@KLtraveller-v3eവീഡിയോ ഇടുന്നതിൽ എന്താ തെറ്റ്.... ടൂർ പോലെ അവിടെ ഇടിച്ചു കേറി ചെല്ലുന്നതാണോ മര്യാദ... അവരുടെ പരിമിതികൾ സ്ഥിരം ആയി കാണുന്നവർക്ക് മനസിലാക്കാം

    • @Aashiqz
      @Aashiqz Месяц назад +7

      @@KLtraveller-v3e ശെടാ ... സോഷ്യൽ മീഡിയയിൽ വീഡിയോ ഇട്ടാൽ അതിന് അർദ്ധം അവരുടെ വീട്ടിൽ ഇടിച്ചു കയറി ചെല്ലാം എന്നാണോ ? അല്പം കോമൺ സെൻസ് ഉപയോഗിച്ചാൽ മനസിലാവുന്ന കാര്യം അല്ലെ അത്.

    • @aswaniashok7102
      @aswaniashok7102 Месяц назад +1

      ​@@KLtraveller-v3e appo family vloggersinte ellam veetilek eppol venamenkilum keri chellamo? Respect their privacy

    • @geethu-u9t
      @geethu-u9t Месяц назад

      ​@@KLtraveller-v3eവീഡിയോ ഇടുന്ന എല്ലാരുടെയും വീട്ടിൽ നിങ്ങൾക്ക് പോകാം എന്ന് അല്ലല്ലോ

  • @SreejaRajeevan-p2v
    @SreejaRajeevan-p2v Месяц назад +7

    അവിടെ വന്നു പോയിട്ടും മനസ്സിൽ മായാതെ നില്ക്കുന്ന അവിടുന്നു കിട്ടിയ സ്നേഹ വാത്സല്യങ്ങൾ, അറിയാതെ അറിഞ്ഞ പുതിയ സൗഹൃദങ്ങൾ, അതിനേക്കാളേറെ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം ഞങ്ങളെ സ്നേഹിച്ച ആ പ്രകൃതി. ഒരു നന്ദിയെന്നെ വാക്കിലൊതുക്കാനാവില്ല. വീണ്ടും വരണമെന്ന ആഗ്രഹത്തോടെ

    • @adiza1830
      @adiza1830 Месяц назад +1

      Avidek anthevasi aakan Pattumo

  • @sherryphoenix
    @sherryphoenix Месяц назад +7

    എന്താണെന്ന് അറിയില്ല. ചുമ്മാ കരച്ചിൽ വരുന്നു വീഡിയോ കണ്ടിട്ട്. എനിക്കും തോന്നാറുണ്ട് അങ്ങോട്ട് ഓടി വരണമെന്ന്. പത്തൊമ്പതാം വയസ്സിൽ പട്ടാളത്തിൽ നഴ്സ് ആയി നാട്ടിൽ നിന്ന് പറിച്ചു മാറ്റപ്പെട്ടതാണ്. വീഡിയോകൾ കാണുമ്പോൾ ആ പഴയ കുട്ടിക്കാലം ഇപ്പോഴും നാട്ടിൽ എവിടെയോ ജീവനോടുണ്ട് എന്നറിയുന്ന സന്തോഷം.. രണ്ട് പതിറ്റാണ്ടിനും മുൻപ് അകാലത്തിൽ നഷ്ട്ടപ്പെട്ട എന്റെ മാതാവിന്റെ കണ്ണീരിൽ കുതിർന്ന ഓർമ്മകൾ വീണ്ടും പുതുക്കും.. ഈ ചാനൽ വളരെ വളരെ ഇഷ്ട്ടം ആണ്. വല്ലാത്ത നൊമ്പരം ആണ്. നിങ്ങൾക്ക് സമാധാനമായി ജീവിക്കാൻ സാധിക്കട്ടെ. All the very best🙏🏽🙏🏽

    • @dakshina3475
      @dakshina3475  Месяц назад +1

      സ്നേഹമുള്ളതുകൊണ്ടല്ലേ കണ്ണുനിറയുന്നത് 🫂❤️
      തീർച്ചയായും ഒരിക്കൽ വരാമല്ലോ. മാസത്തിൽ രണ്ടുദിവസം വരാനാഗ്രഹിക്കുന്നവർക്കായി മാറ്റിവയ്ക്കാൻ ശ്രമിക്കാറുണ്ട്.
      9207188093 ഈ നമ്പറിലേയ്ക്ക് WhatsApp മെസ്സേജ് അയച്ചു കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞതിനുശേഷം വരാൻ ശ്രദ്ധിക്കുമല്ലോ.🥰
      (ഈ നമ്പറിൽ വിളിച്ചാൽ കിട്ടില്ല)
      സന്തോഷവും സമാധാനവും നിറഞ്ഞ പുതുവർഷം ആശംസിക്കുന്നു🥰❤️

    • @sherryphoenix
      @sherryphoenix Месяц назад

      @dakshina3475 മറുപടിയ്ക്ക് വളരെ വളരെ നന്ദി 🙏🏽🙏🏽

    • @sree3451
      @sree3451 Месяц назад +1

      അതേ അവസ്ഥ. ഈ ശബ്ദം അമ്മ കുഞ്ഞു ങ്ങളോട് സംസാരിക്കുന്ന പോലെ തോന്നുന്നു. കുഞ്ഞു പ്രായത്തിൽ അമ്മയെ നഷ്ടപ്പെട്ടു പോയതു കൊണ്ടാവും ഈ സ്വരം എൻ്റെയും ്് കണ്ണുനിറയ്ക്കുന്നു, ഒപ്പം മനസ്സും .😍😍

    • @sherryphoenix
      @sherryphoenix Месяц назад

      @@sree3451 I understand dear 🙏🏽🙏🏽

    • @sherryphoenix
      @sherryphoenix Месяц назад

      @@sree3451 I saw your playlists. My favourites too ❤️

  • @omanaroy1635
    @omanaroy1635 17 дней назад

    എത്ര നല്ല വിവരണമാണ്... നന്ദി സഹോദരീ.

  • @kanchanakannoly
    @kanchanakannoly 11 дней назад

    സാരങ് പോലുള്ള ഇടത്തു ജീവിക്കാൻ ആരാണ് ഇഷ്ടപെടാതിരിക്കുക. മലയാളിക് നഷ്ടം വന്നത് ഒക്കെ അവിടെ പുനർ നിർമിച്ചു എന്ന് മനസ്സിൽ ആക്കുന്നു... അവസ്ഥ ഇങ്ങനെ ആയിരിക്കെ വരണം എന്ന ആഗ്രഹം മടക്കി വക്കുന്നു.. ആശംസകൾ ❤❤

  • @gaya3gayuzz
    @gaya3gayuzz Месяц назад +3

    Aalukale varavelkkaanulla ningalude thayyareduppukal kaanumbol orupadu santhosham❤❤❤❤

  • @shaneeshvlogs7115
    @shaneeshvlogs7115 Месяц назад

    എത്രെ ഏറെ പ്രിയപ്പെട്ട ഒരിടം....നീർമാതളം പോലെ പൂത്തുലഞ്ഞു...നിൽക്കുന്നു..❤❤

  • @benoyvarghese9519
    @benoyvarghese9519 8 дней назад

    Nalla avatharanam,nalla manasu❤

  • @kanakammapm1100
    @kanakammapm1100 Месяц назад

    വളരെ ഇഷ്ടമായി. കാഴ്ചകളും അവതരണവും മനസിന്‌ സന്തോഷം നൽകി. Thanks❤🙏🌹👍

  • @Annie2023annliya
    @Annie2023annliya Месяц назад +24

    വളരെ നന്നായി പറഞ്ഞു മനസിലാക്കി അമ്മ ❤ഞാനും മോളും ഒരിക്കൽ വരാൻ ആഗ്രഹിച്ചിരുന്നു 🥰🥰എല്ലാരേം പോലെ...
    നല്ല മനുഷ്യരാണ് നിങ്ങൾ❤️

    • @dakshina3475
      @dakshina3475  Месяц назад +10

      ഒരുപാട് സന്തോഷത്തോടെയാണ് ഈ എഴുത്തുക്കളെല്ലാം വായിക്കുന്നത്. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു. ❤️🙏
      തീർച്ചയായും ഒരിക്കൽ വരാമല്ലോ. മാസത്തിൽ രണ്ടുദിവസം വരാനാഗ്രഹിക്കുന്നവർക്കായി മാറ്റിവയ്ക്കാൻ ശ്രമിക്കുന്നുണ്ട്.
      9207188093 ഈ നമ്പറിലേയ്ക്ക് WhatsApp മെസ്സേജ് അയച്ചു കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞതിനുശേഷം വരാൻ ശ്രദ്ധിക്കുമല്ലോ.🥰
      (ഈ നമ്പറിൽ വിളിച്ചാൽ കിട്ടില്ല)

    • @arathykarthu6331
      @arathykarthu6331 Месяц назад

      എനിക്ക് വരണം എന്നുണ്ട് പക്ഷെ അച്ചാർ ഒക്കെ കാണുമ്പോൾ ഇപ്പോൾ പ്രെഗ്നന്റ് ആണ് എല്ലാം ഒറ്റക് ആണ് ഉണ്ടാക്കി കഴിക്കുന്നേ അതൊക്കെ കിട്ടിയിരുന്നെങ്കിൽ അല്ലെങ്കിൽ അതുപോലെ ഒരു ചുറ്റുപാടു ഉണ്ടാകണേ എന്ന് ആഗ്രഹിക്കാറുണ്ട് പക്ഷെ ആരെയും vannu ബുദ്ധിമുട്ട് ഉണ്ടാക്കാൻ താല്പര്യം ഇല്ല

  • @sollyjimmy3233
    @sollyjimmy3233 18 дней назад

    🥰🥰🥰ഒത്തിരി സ്നേഹം മാത്രം ഈ വീഡിയോ കാണുമ്പോൾ ഉള്ള ഒരു മനഃസുഖം സന്തോഷം 🥰 അതു ധാരാളം മതി

  • @bhagatmalluvlogs5473
    @bhagatmalluvlogs5473 8 дней назад

    💥💥💥💥എന്നെങ്കിലും ഒരു നേരം അവിടെ വരാനും അമ്മയുടെ എന്തെങ്കിലും ഒരു ഭക്ഷണം കഴിക്കാനും അതിയായ ആഗ്രഹം ഉണ്ട്.. മുൻപ് ഞാൻ പറഞ്ഞിരുന്നു.... പുതിയ വിദ്യാഭ്യാസ പദ്ധതി ഇവിടുത്തെ ഭരണകൂടം അനുകൂലിക്കില്ല... എങ്കിലും നമ്മുടെ ജനതയെ ആ 💥💥💥💥സുവർണ കാലമായ പഴമയിലേക്ക് ചേമ്പും ചേനയും തിന്നിരുന്ന പഴമയിലേക്ക് കൂടെറാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തൂടെ നമ്മുടെ പഴയ കാലത്തിലേക്കു ഇന്നത്തെ സമൂഹത്തെ കൊണ്ടുപോകുന്ന പ്രവർത്തികൾക്ക് മുൻ‌തൂക്കം കൊടുത്തൂടെ എന്നൊരാഗ്രഹംത്തോടെ ഒരു പ്രവാസി.... ലല്ലു 😢😢😢😢

  • @aryadeepu9973
    @aryadeepu9973 Месяц назад +6

    സാരംഗിൻ്റെ പ്രവർത്തനങ്ങൾ ഇനിയും ഒരുപാട് വർഷങ്ങൾ മുന്നോട്ട് പോകട്ടെ,,🙏🏾🙏🏾

  • @retnanair8777
    @retnanair8777 Месяц назад +3

    മാഷിനും ടീച്ചറിനും ആദ്യമായി നമസ്കാരം പറയുന്നു. എല്ലാ വീഡിയോയും കാണാറുണ്ട്. സംഭാഷണം ആണ് ടീച്ചറേ എന്നെ ആകർഷിച്ചത്. അവതരണം വീഡിയോ ക്ളാരിറ്റി എല്ലാം അതിമനോഹരം.❤

  • @NYS88
    @NYS88 15 дней назад

    എൻ്റെ ടീച്ചറെ/മാഷേ... ഒരു ദിവസമെങ്കിലും കൂടുതൽ ജീവിച്ചിരിക്കാൻ... നിങ്ങൾ എന്നെ കൊതിപ്പിക്കുന്നു... ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങളെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു .. ഞാൻ മരിക്കും മുൻപ്...നന്ദി നന്ദി നന്ദി

  • @GGGOD964
    @GGGOD964 Месяц назад +14

    വിഷയം വിദ്യാഭ്യാസം ആണ്... കുഞ്ഞുങ്ങൾക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല അറിവുകളാണ്. മൺമറയുന്ന നമ്മളുടെ പാരമ്പര്യത്തിന്റെ ഒരു പിടി നല്ല ഓർമകളുടെ ആവിഷ്കാരങ്ങളാണ് ... എന്നാലും അവർക്കും സ്വകാര്യതകൾ ഉണ്ട്.അത് ഒരു വീടാണ്. അതൊരു കുടുംബമാണ്. അതുപോലെ തന്നെ അവരുടെ ജീവിതമാണ്.
    ഉപദ്രവിക്കരുത്!... ആർക്കും വിലക്ക് പറയാത്ത അവരുടെ മാന്യതയേ. അവരുടെ അനുവാദത്തോടെ അവരുടെ കുടുംബത്തിലെ ഒരു അതിഥിയായി. ആ കുടുംബം സന്ദർശിക്കുവാൻ.. ശ്രമിക്കുക. എന്നെ അവർ പറയാൻ ശ്രമിക്കുന്നുള്ളു.. ഇതിൽ എന്താണ് തെറ്റ്... സാരംഗ് ഒരു വീടാണ് കുടുംബമാണ്... ✅ഒരു വിനോദ സഞ്ചാര കേന്ദ്രം അല്ല. ❌

  • @yogyan79
    @yogyan79 Месяц назад

    നല്ല നാളുകൾ ,നല്ല ശീലങ്ങൾ നിലനിർത്താൻ, നല്ല ഇന്നലകൾക്കു വേണ്ടി,
    നല്ല ദിവസങ്ങൾക്ക് വേണ്ടി,
    നല്ലൊരുനാളെക്കു വേണ്ടി
    സാരഗിക്ക് കഴിയട്ടെ ഇന്നും എന്നും......🙏🙏🙏🇮🇳

  • @nitzgourmettales-ngt
    @nitzgourmettales-ngt Месяц назад +5

    എത്ര ഭംഗിയായി ആണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. സാരങ്, സാരങ് കുടുംബത്തെയും സ്നേഹികുകയും മനസിലാക്കുകയും ചെയ്യാത്തവർ ആണ് നിങ്ങളുടെ നിർദ്ദേശങ്ങൾ മനസിലാകാതെ അവിടെ എത്തിച്ചേരാൻ ശ്രെമിക്കുന്നതും. ഇത്ര മനോഹരമായും ലളിതമായും എത്ര തവണ ആണ് നിങ്ങളുടെ ജീവിതം വീഡിയോകളിലൂടെ പറഞ്ഞു തന്നിട്ടുള്ളത്, അതിൽ നിന്നും തന്നെ മനസിലാക്കാൻ അത് ഒരിക്കലും ഒരു വിനോദ്ധസഞ്ചാര കേന്ദ്രം പോലെ ആളുകൾ വരേണ്ട സ്ഥലം അല്ല. എന്നിട്ടും അതൊന്നും തെല്ലും മനസിലാകാതെ ഉള്ള പ്രവർത്തി സാരങ് നോട് ഉള്ള ഇഷ്ടം കൊണ്ട് ഉള്ളതല്ല മറിച്ചു തീർത്തും സാമാന്യമാര്യാദ ഇല്ലാത്തതു കൊണ്ട് മാത്രം ആണ്. സാരങ് നെ ഇനിയും ഒരുപാട് വീഡിയോ ലൂടെ അറിയാൻ ആഗ്രഹിക്കുന്നു. ഒരു മണിക്കൂർ ദൈർക്യം ആണേലും വീഡിയോ കാണാൻ യാതൊരു മടുപ്പും ഇല്ല. മുത്തശ്ശിയുടെ വിവരം ഭാഷ എലാം എത്ര മനോഹരം എന്നു പറയാൻ എനിക്ക് വാക്കുകൾ ഇല്ല. ❤️❤️❤️❤️❤️

  • @angelwind7096
    @angelwind7096 Месяц назад +4

    പ്രകൃതി നമുക്ക് നൽകുന്ന സന്ദേശം ഉൾകൊള്ളാൻ... അതിലിറങ്ങി നടന്നു അതിനെ അറിഞ്ഞ് വളരണം... അതിനു വേണ്ടിയല്ലാതെ, വെറുതെ ഒരു നേരംപോക്ക് അല്ലെങ്കിൽ പ്രശസ്തി കാണിക്കാനായി വരുന്നവരെ പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണ് നല്ലത്! ദക്ഷിണ ഈ കാര്യത്തിൽ തെളിവോടെ ഇരിക്കുന്നു! സാരംഗ് നൽകുന്ന സന്ദേശം സഞ്ചാരികളിൽ എത്തട്ടെ! മനുഷ്യരിൽ പ്രകൃതി സ്നേഹം സത്യസന്ധമായി നിറയട്ടെ!

  • @kichaa26
    @kichaa26 Месяц назад +3

    സാരഗിൽ വന്നു കാണണമെന്ന് വല്ല്യ ആഗ്രഹമുണ്ടായിരിന്നു.. അപ്പോഴാണ് പെരുമ്പാവൂരിൽ വെച്ച് നടന്ന സംസ്‌കൃത പ്രബോധനവർഗത്തിലേക്ക് അതിഥികളായി മുത്തശ്ശനും മുത്തശ്ശിയും വന്നത്.. കൈ കൂപ്പി നിന്ന എന്റെ കൈകൾ താഴ്ത്തി.. അതിന്റെ ആവശ്യമില്ല എന്ന് പുഞ്ചിരിയോടെ മുത്തശ്ശി പറഞ്ഞു.. സ്നേഹത്താലും സന്തോഷത്താലും എന്റെ മനസ് നിറഞ്ഞു..
    ഒരുപാട് സ്നേഹത്തോടെ കൃഷ്ണപ്രിയ..

  • @rinjukjohn5137
    @rinjukjohn5137 Месяц назад +7

    ടീച്ചർ അമ്മേ.. കുഞ്ഞാവ സുഖമായിരിക്കുന്നുവോ. 🥰❤️

  • @mallusjourney
    @mallusjourney 13 дней назад

    സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോം വഴി എല്ലാം കാണുന്നുണ്ട് അതുതന്നെ ധാരാളം😂 മറ്റുള്ളവരുടെ സ്വകാര്യതയിൽ നുഴഞ്ഞുകയറുക എന്നത് നമ്മുടെ ജന്മനാ ഉള്ള ഒരു വാസന😂❤ ടീച്ചർ നും മാഷിനും സാരംഗ്. ദക്ഷിണാ ക്രിയേഷൻ . അഭിനന്ദനങ്ങൾ

  • @lailag120
    @lailag120 14 дней назад +1

    ദീർഘായുസ്സ് ആയിരിക്കട്ടെ❤❤❤❤❤

  • @sarvavyapi9439
    @sarvavyapi9439 Месяц назад

    എനിക്ക് ദക്ഷിണയുടെ videos കാണുന്നതാണിഷ്ടം❤ . എല്ലാത്തിലുമുപരി ടീച്ചറുടെ സംസാരം 🥰.
    വിറക് ശേഖരിക്കുന്നത് കണ്ടപ്പോൾ എൻ്റെ ബാല്യ കൗമാരം ഓർമ്മ വന്നു . കാട്ടിലും റബ്ബർ തോട്ടങ്ങളിലും പോയി വിറക് ശേഖരിച്ചിരുന്ന കൗമാരം .❤ ഇപ്പോഴും അതൊക്കെ കൊതിയുള്ള ഓർമ്മകൾ തന്നെ . കുറച്ചു വയ്യായ്ക ഉള്ളതിനാൽ വിറകടുപ്പ് കത്തിക്കാറില്ല . ഓലയും ചിരിയും ചിരട്ടയും കുന്നു കൂടി .
    രണ്ട് കാൽമുട്ടും വേദനയുള്ളതിനാൽ വീട്ടിലെ പണികൾ തന്നെ കഷ്ടപ്പെട്ട് ചെയ്യുന്ന ഞാൻ സാരംഗിൽ അലോസരമുണ്ടാക്കാൻ വരില്ല 🙏 ഇങ്ങനെ വീഡിയോയിൽ കണ്ട് തൃപ്തിപെട്ടോളാം❤

  • @shajijoseph1
    @shajijoseph1 2 дня назад

    എന്റെ ചേച്ചി കാലത്തിനൊത്ത് നമ്മൾ മാറണം അങ്ങനെ മാറിയതുകൊണ്ടാണ് ഇന്ന് കാണുന്ന ആധുനികലോകം ഉണ്ടായത് ഞാ൯ ഉദ്ദേശിച്ചത് റെവലൂഷൻ തന്നെ.

  • @Joseph-thomas-z3n
    @Joseph-thomas-z3n Месяц назад +2

    അനുസരണ കുറഞ്ഞ വിദ്യാർത്ഥികളെ പോലെ മുതിർന്നവരും ആയാൽ എന്ത് ചെയ്യും,ഓരോ വിഡിയോയും ഒരു അനുഭവമാണ്, അവിടെ വന്നാൽ ഇത്രയും ആസ്വദിക്കാൻ പറ്റുമോ എന്ന് പോലും സംശയം തോന്നുന്നു.
    ടീച്ചറിനും, സാറിനും കുടുംബത്തിനും, നവവൽത്സരാശംസൾ ❤❤❤
    നന്ദി ടീച്ചർ 🙏

  • @arifaathif8331
    @arifaathif8331 Месяц назад +7

    കുഞ്ഞുവാവ കൺമണിയും സരങ്കിൽ എത്തിയോ മുത്തശ്ശി.......❤❤❤❤❤❤

  • @Kbaby-q
    @Kbaby-q Месяц назад +1

    ഒട്ടേറെ വീഡി യോകൾ കാണാറുണ്ട്. ❤️ എല്ലാം സൂപ്പർ.... ബഹുമാനം തോന്നുന്ന ശീതൾ മാഡത്തോടൊപ്പം മുത്തശ്ശിയും മുത്തശ്ശന്യം....❤❤❤❤ ബാക്കിയുള . കുടുബക്കാരും ❤️ പുതുവത്സരാശംസകൾ നമ്മുടെ കുടുമ്പത്തിന് ❤️❤️❤️❤️❤️❤️❤️

    • @dakshina3475
      @dakshina3475  Месяц назад +1

      സന്തോഷവും സമാധാനവും നിറഞ്ഞ പുതുവർഷം ആശംസിക്കുന്നു🥰❤️

    • @Kbaby-q
      @Kbaby-q Месяц назад

      @@dakshina3475 ❤️ മറുപടി തന്നതിന് ഒപാട് ഇഷ്ടം... ❤️❤️❤️

  • @saaaaar5462
    @saaaaar5462 Месяц назад +1

    സാരംഗ് പോലെ സാരംഗ് മാത്രം❤അത് മനസിലാക്കാത്തവർ അങ്ങോട്ട് പോവല്ലേ.
    കൊതിയോടെ കാത്തിരിക്കുവാ സ്വയമോളം സാരംഗിനെ മനസ്സിലാക്കിയവർ, ഒന്ന് സാരംഗിനെ കാണാൻ, അടുത്തറിയാൻ
    നമുക്ക് കാത്തിരിക്കാന്നേ…
    നമ്മുടെ കുടുംബല്ലേ , അവർ നമ്മളെ വിളിക്കാതിരിക്കില്ല.❤

  • @riyasriyas8664
    @riyasriyas8664 Месяц назад +30

    ദക്ഷിണ എന്നും എനിക്ക് പോസ്സിറ്റിവ് എനർജി ആണ് കണ്ണും മനവും നിറയും 🥰🥰🥰🥰

  • @AnilaAnju-x4i
    @AnilaAnju-x4i Месяц назад +4

    എത്ര മനോഹരമായ അവതരണം❤

  • @nithasdreamland6237
    @nithasdreamland6237 Месяц назад +1

    ടീച്ചർ പറഞ്ഞത് വളരെ ശെരിയാണ്‌. മലയാളികളുടെ പൊതു സ്വഭാവമാണ് ഔചിത്യമില്ലായ്മ. വിദ്യാഭ്യാസം കൂടിപ്പോയാവരിലാണ് ഇത് കൂടുതലും കാണാൻ കഴിയുന്നെ. എന്തായാലും എന്നെങ്കിലും ഒരിക്കൽ അവിടെ വരണമെന്ന് ആഗ്രഹമുണ്ട്. പിന്നെ വീഡിയോയിലൂടെ നിങ്ങളെയൊക്കെ കാണുന്നത്തെ സന്തോഷം. മനസ്സു നിറയും. ഒരുപാടുകാര്യങ്ങൾ പഠിക്കാനും കഴിയുന്നു. God bless you

  • @Roaring_Lion
    @Roaring_Lion Месяц назад +6

    അമ്മയുടെ സ്നേഹത്തോടെയുള്ള സംസാരവും നിങ്ങളുടെ പ്രകൃതിയും എല്ലാം കാണുമ്പോൾ സാധാരണ മനുഷ്യർക്ക് അവിടെ ഓടിയെത്താൻ തോന്നും😊 അത് സ്വാഭാവികമാണ്😊 പക്ഷേ നിങ്ങളും മനുഷ്യരാണെന്നും നിങ്ങൾ ഒരു കുടുംബം ആണെന്നും മനസ്സിലാക്കാൻ അത്ര ബോധം ഒന്നും ആവശ്യമില്ല😢 അതുകൊണ്ടാണ് കൂടുതലും ആളുകൾ വീടുകളിൽ തന്നെ നിങ്ങളെ ബുദ്ധിമുട്ടിക്കരുത് എന്ന് കരുതി ഇരിക്കുന്നത്. എന്നെങ്കിലും അവിടം കാണണമെന്ന് ആഗ്രഹമുണ്ട്... ഇല്ലെങ്കിലും കുഴപ്പമില്ല 😢വീഡിയോയിലൂടെ എങ്കിലും കാണാമല്ലോ

  • @aswathysoman9833
    @aswathysoman9833 Месяц назад +1

    നന്മയുള്ള ഈ ചാനലിൽ ആദ്യമായി ഞനെന്റെ ഒരു സ്നേഹം രേഖപ്പെടുത്തട്ടെ സാരംഗ് വന്ന് കാണാൻ ഏറെ മോഹമുള്ള ഒരു അഭ്യുദയകാംഷി ഒരോ വീഡിയോയും സമയം കിട്ടുമ്പോൾ ഒക്കെ ആസ്വദിച്ച് കാണാറുണ്ട് എവിടെ ഒക്കെയൊ നഷ്ട്ടപ്പെട്ട സന്തോഷങ്ങൾ ശാന്തത ഈ വീഡിയോയിലൂടെ തിരികെ നേടിത്തരുന്ന മുത്തശ്ശനും മുത്തശ്ശിക്കും ഈ എളിയവളുടെ അഭിനന്ദനം നന്ദിപൂർവ്വം ഇവിടെ കുറിക്കുന്നു🥰🥰🥰🥰🥰🥰

  • @sreekumarijayaraj5442
    @sreekumarijayaraj5442 Месяц назад +10

    സാമ്പത്തിക ഔന്ന്യത്ത ത്തെക്കാൾ സാംസ്കാരിക ഔന്ന്യത്ത ത്തിനു മൂല്യം നൽകുന്ന ദക്ഷിണയ്ക്കു, ടീച്ചറുടെ കൈരളിയെ കുളിരണിയിക്കുന്ന ആ ഭാഷയ്ക്ക് നിങ്ങളുടെ മാത്രം ആയ ആ സംഗീതത്തിന് ഒരായിരം ആശംസകൾ 🥰

  • @nikhilashaiju3069
    @nikhilashaiju3069 Месяц назад +5

    മുത്തശ്ശിക്കും മുത്തശ്ശനും ദക്ഷിണയിലെ എല്ലാവർക്കും പുതുവത്സര ആശംസകൾ ❤❤

  • @Orchidloverfromindia
    @Orchidloverfromindia Месяц назад +6

    A very deep message conveyed in the most respectful way… yes teacher your words are very clear but unfortunately people around take things for granted..

  • @kunj0081
    @kunj0081 Месяц назад +4

    അവിടെ വരാൻ കഴിയില്ല എങ്കിലും ദക്ഷിണയുടെ വീഡിയോയിലൂടെ സാരംഗിൽ വന്ന പ്രതീതി തോന്നും അത് മതി ഞങ്ങൾക്ക് ടീച്ചറമ്മയുടെ വീഡിയോസ് ഒരുപാട് പ്രചോദനം ജീവിതത്തിൽ കിട്ടി. ഇത് വരെ യുള്ള എല്ലാ വിഡിയോസും കണ്ടിട്ടുണ്ട് അവിടെ വരണം എന്നുണ്ട് പക്ഷെ സാഹചര്യം നോക്കാതെ വരുന്നത് ശരിയല്ലല്ലോ അത് വരെ എല്ലാ വീഡിയോ യും കണ്ടു തൃപ്തി പെട്ടോളം 🙏🙏🙏❤️❤️❤️❤️സാരംഗി ലെ എല്ലാ കുടുംബാംഗങ്ങൾക്കും പ്രത്യേകിച്ച് കണ്ണകിയുടെ കുഞ്ഞു വാവക്ക് പുതു വത്സാരാശംസകൾ 🙏🙏🙏🙏❤️❤️❤️❤️❤️

  • @lissyjacob7882
    @lissyjacob7882 Месяц назад +1

    ♥️♥️♥️♥️ 🙏🏼 ഇതിന്റെ ഭംഗി കണ്ടു എപ്പഴും കേറി ചെല്ലാൻ അവർ കുടുംബം ആയി ജീവിക്കുന്നവർ അല്ലേ വിവരം കേട്ട മലയാളി

  • @Black-r5s
    @Black-r5s Месяц назад +2

    ഹോ. ഈ വീഡിയോ കാണുമ്പോൾ ഞാനും അവിടെ ഉള്ളത് പോലെ തോന്നുന്നു.എന്റെ കണ്ണ് നിറഞ്ഞു എന്ത് കുളിർമ ഉള്ള കാഴ്ചകൾ മലയാള ടീച്ചർ ക്ലാസ്സ്‌ എടുക്കുന്നത് പോലെ .ഞാൻ ക്ലാസ്സിൽ മുഴുകി ഇരുന്ന പോലെ .

  • @AmruthaAmal-n7f
    @AmruthaAmal-n7f Месяц назад +3

    ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടെ കേൾക്കുമ്പോൾ എന്തൊക്കെയോ.....ഓർമ്മകൾ

  • @hamzaklr9900
    @hamzaklr9900 Месяц назад +4

    നേരിട്ട് വരാൻ കഴിയില്ലെങ്കിലും കുഴപ്പമില്ല.... എന്നും videos ഇട്ടാൽ മതി 😊

  • @thattikootuparupadies9495
    @thattikootuparupadies9495 Месяц назад +1

    എനിക്ക് ഇവരെ നേരിൽ കാണാൻ പറ്റി ഞാൻ അങ്ങോട്ട് പോയതല്ല ട്ടോ ❤️

  • @mydailyprayers9682
    @mydailyprayers9682 Месяц назад +1

    Very respectful, humble, and sincere request. Only respect and love to all of you. God bless all of you❤❤❤

  • @rafeeqpulikkodan2556
    @rafeeqpulikkodan2556 11 дней назад

    സ്വന്തം നയത്തിൽ ഉറച്ചു നിൽക്കുന്ന ടീച്ചർക്കും മാഷിനും ഭാവുകങ്ങൾ.... 🙏🏼🙏🏼🙏🏼🙏🏼

  • @suryasubash8157
    @suryasubash8157 Месяц назад +2

    നല്ല മനോഹരമായ വീഡിയോ❤❤❤❤

  • @sajimg1407
    @sajimg1407 Месяц назад

    ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു നല്ല കാലം അത് ഇപ്പോഴും ഈ ഭൂമിയിൽ ഉണ്ട് എന്ന് തിരിച്ച് അറിയുമ്പോൾ അറിയാതെ കണ്ണും മനസ്സും നിറയുന്നു ഒരിക്കലും കണ്ടിട്ടില്ല എങ്കിലും എൻ്റെ മനസ്സിൽ എന്നും നിലനിൽക്കുന്ന ഒരു മനോഹര സ്വപ്നം അതാണ് എൻ്റെ മനസ്സിൽ സരംഗ് ❤

  • @naifsakariya4866
    @naifsakariya4866 Месяц назад +3

    വളരെ പ്രിയപ്പെട്ട ഒരു you ട്യൂബ് ചാനൽ 👍👍❤

  • @bindusvlog1106
    @bindusvlog1106 Месяц назад

    Estam chechi orupad.... Orupad❤️എന്നെകിലും കാണാൻ സാധിക്കും എണ്ണ viswasam👍🏽❤️❤️

  • @sarathlaln463
    @sarathlaln463 27 дней назад +1

    സാരംഗിൽ ഉള്ള അതേ സാഹചര്യങ്ങൾ, ചിലപ്പോൾ അതിലേറെ മികച്ചത്, കേരളത്തിൽ എവിടെയും ഉണ്ടാക്കാൻ പറ്റും.. നമ്മൾ അതിനു ശ്രമിക്കാതെ, മറ്റൊരാളുടെ വീട്ടിൽ വിരുന്നു പോവാൻ ശ്രമിക്കുന്നു.. കുറച്ച് സമയത്തേക്ക് ജീവിതം ആസ്വദിക്കാൻ മറ്റൊരിടം.. ഞങ്ങൾക്ക് എല്ലാവർക്കും എങ്ങനെ ഇങ്ങനെ ഒരു സാരംഗ് സ്വന്തം ആയി ഉണ്ടാക്കാം എന്നാണ് അച്ഛനും അമ്മയും ഇനി വീഡിയോ ചെയ്യേണ്ടത്.. ❤❤❤

  • @shira5683
    @shira5683 Месяц назад +1

    അവിടെ പോയി കണ്ടു പോരുന്നതിനേക്കാൾ സാരഗിന്റെ അത്ര അല്ലേലും ഒരു കുഞ്ഞു ജൈവപച്ചക്കറിതോട്ടം ഒക്കെ എല്ലാർക്കും ഉണ്ടാക്കാവുന്നതേ ഉള്ളൂ. Even growbag ൽ ആണേലും. സ്ഥലം ഉള്ളവർക്ക് കൂടുതൽ ചെയ്യാം.ഇതേ happiness നമുക്ക് കിട്ടുകേം ചെയ്യും.

  • @ShaliniRecipes
    @ShaliniRecipes Месяц назад +4

    ഞാൻ ആഗ്രഹിക്കുന്ന ഗൃഹന്തരീക്ഷം 👍🥰🥰❤️❤️

  • @minikk2641
    @minikk2641 Месяц назад

    ഓരോ വീഡിയോ കാണുമ്പോഴും ഇഷ്ടം കൂടി വരുന്നു.നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും വീഡിയോകളിലൂടെ ഞങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എപ്പോഴും ഉണ്ടാകും❤❤❤❤

    • @dakshina3475
      @dakshina3475  Месяц назад

      ഒരുപാട് സന്തോഷം ❤️🥰🥰

  • @bijisibichen9330
    @bijisibichen9330 Месяц назад +1

    ടീച്ചറുടെ സ്വരശുദ്ധിയും സ്വരമാധുര്യമുള്ള ശബ്ദം ഷോട്സ് വീഡിയോയിലൂടെ കേട്ടാണ് ഞാൻ സാരംഗിലും, ദക്ഷിണയിലുമെത്തിയത്.

  • @sindhusindhu9404
    @sindhusindhu9404 Месяц назад +41

    അവിടെ പോയി അവരെ ബുദ്ധിമുട്ടിക്കുന്നത് എന്തിന്. സ്വസ്ഥമായി അവർ അവിടെ ജീവിക്കട്ടെ. എല്ലാ വിശേഷങ്ങളും വീഡിയോ യിലൂടെ അറിയിക്കുന്നുണ്ടല്ലോ. യെല്ലയോ നേരിട്ട് കാണുന്ന പോലെ തന്നെ യുണ്ട്.

  • @ponnarigourivlogs8108
    @ponnarigourivlogs8108 Месяц назад +1

    ഇതൊക്കെയാണ് കാണേണ്ടതും വരും തലമുറയെ കാണിച്ചു കൊടുക്കേണ്ടതും 😍😍

  • @SuhraNiyu-x2c
    @SuhraNiyu-x2c 12 часов назад

    Chechineyum chetaneyum kanan aagraham und vazhi paranjutharumo chechee

  • @beenavenugopalannair
    @beenavenugopalannair Месяц назад +2

    Teacher ethupole oru video ethra vishamich aayirikum ettathu ennu manassilavund .
    Avar jeevikatte , video kannurhu thanne ettavum santoshm tarunnthann.❤

  • @aneeshkrishna5702
    @aneeshkrishna5702 28 дней назад

    പല രാത്രികളിലും ഞാൻ സരങ്ങിൽ ആണ്.ഒരുമിച്ചുള്ള അത്താഴം..വിശ്രമം..മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കഥ കേട്ട് നേരിപ്പൊടിന്റെ ചൂടിൽ ഉറക്കം..പിന്നെ ആ പരിസരം..കൃഷി..എല്ലാവർക്കും ഒപ്പോം ഉള്ള നിമിഷങ്ങൾ..ഈ സങ്കല്പം ഒരിക്കൽ യാഥാർഥ്യം ആകും.വരെ ..ഈ കഥകൾ ഒക്കെ കെട്ടും എന്റെ സാങ്കൽപിക സരങ്ങിയിൽ രാത്രി കഴിച്ചു കൂട്ടി ഉറങ്ങട്ടെ...

  • @ranipsadasivan7445
    @ranipsadasivan7445 Месяц назад +4

    ടീച്ചറിന്റെ ഓരോ വീഡിയോകൾക്കായി കാത്തിരിക്കുന്നു പരിമിതികളൊക്കെ അറിയാവുന്നതിനാൽ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു സൂപ്പർ വീഡിയോ സ്നേഹത്തോടെ പുതുവർഷ ആശംസകൾ നേരുന്നു❤

  • @AkhilaSathyan-o6r
    @AkhilaSathyan-o6r Месяц назад +1

    ആരേയും വേദനിപ്പിക്കാത്ത ഒരു വിലക്കും ഉപദേശവും❤