താലിക്കുരുത്തോല | Thaalikkuruthola | Cover version by Leela Joseph

Поделиться
HTML-код
  • Опубликовано: 15 сен 2024
  • തെന്നിന്ത്യയുടെ പൂങ്കുയിൽ എന്നറിയപ്പെട്ടിരുന്ന മലയാളത്തിന്റെ സ്വന്തം ഗായിക - പി. ലീല. ചലച്ചിത്രഗാനരംഗത്തും സംഗീതക്കച്ചേരികളിലും ഒരു പോലെ തിളങ്ങിയിരുന്ന ഈ ഗായിക, നാരായണീയം, ജ്ഞാനപ്പാന എന്നിവയുൾപ്പെടെ വിവിധ ഭാഷകളിലായി അയ്യായിരത്തിൽപ്പരം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മയിലാടും കുന്ന് (1972) എന്ന ചിത്രത്തിൽ ‘താലിക്കുരുത്തോല പീലിക്കുരുത്തോല’ എന്ന ഒരു മനോഹരഗാനമുണ്ട്. ഗ്രാമീണത നിറഞ്ഞു തുളുമ്പുന്ന വയലാറിന്റെ വരികളെ പശ്ചാത്തലസംഗീതത്തിന്റെ അതിപ്രസരമില്ലാതെ ദേവരാജൻ മാസ്റ്റർ ഈണം കൊണ്ട് തഴുകിയപ്പോൾ, ഭാവദീപ്തവും ചടുലവുമായ ശബ്ദത്തിൽ പി.ലീല അത് ആലപിച്ചപ്പോൾ മലയാളത്തിലെ മറ്റൊരു സൂപ്പർഹിറ്റു കൂടി പിറന്നു. ആ ഗാനത്തിന്റെ കവർ വേർഷൻ.
    Cover version by Leela Joseph
    Original song credits:
    Film - Mayilaadumkunnu (1972)
    Lyrics - Vayalar
    Music- G. Devarajan
    Vocal - P. Leela
    Conceived by - Thomas Sebastian
    Cameraman - Jobin Kayanad
    Cuts - Sandeep Nandakumar
    Art assistant - Suresh Puthiyottil
    Audio Recording & Mixing - Sunish S. Anand
    Studio - Bensun Creations, Tvm.
    Keyboard programming- Babu Jose
    Flute -Anil Govind
    Tabla- Hari Krishnamoorthy

Комментарии • 812

  • @pradiipsv7655
    @pradiipsv7655 4 месяца назад +35

    80ന് മുൻപ് ജനിച്ചവർക്ക്‌ ഈ ഗാനം ഹൃദയത്തിൽ നിന്നും വരുന്ന ഒരു തേങ്ങൽ ആണ്

    • @unnikrishnankv5139
      @unnikrishnankv5139 Месяц назад

      80 കഴിഞ്ഞവർക്കും ഈ പാട്ടൊക്കെ കേൾക്കാൻ ഇഷ്ടമാണ്...

    • @somarajanks6969
      @somarajanks6969 Месяц назад +1

      ❤❤❤❤❤❤❤❤❤❤❤❤❤

  • @ashavasudevan4451
    @ashavasudevan4451 Месяц назад +8

    എന്റെ അമ്മേ ഒരു രക്ഷയുമില്ല ഈ പാട്ട് കേട്ടിട്ട് താങ്കളെ കെട്ടി പ്പിടിച്ച് ഒരു ഉമ്മ തരണമെന്നുണ്ട്.
    ആ വികാരത്തെ ബഹുമാനമെന്നോ, സ്നേഹമെന്നോ, സങ്കടമെന്നോ എന്തു പറയണമെന്നും എനിക്കറിയില്ല. ഏതായാലും ഒരായിരം അഭിനന്ദനങ്ങൾ.
    ❤❤❤❤❤❤❤❤❤❤.

  • @mollynagath7947
    @mollynagath7947 3 месяца назад +12

    ഈ പാട്ട് എത്ര തവണ കേട്ടു എന്നറിയില്ല, കേൾക്കുന്തോറും മാധുര്യം കൂടി കൂടി വരുന്നു ❤️

  • @bhaskarannair1663
    @bhaskarannair1663 Год назад +33

    അർത്ഥവത്തായ വരികൾ. നല്ല സ്പുടമായ ആലാപനം. എത്ര കേട്ടാലും മതി വരില്ല. അഭിനന്ദനങ്ങൾ.

  • @bappuvelliparamaba4535
    @bappuvelliparamaba4535 3 месяца назад +11

    പഴയ പാട്ടു തെരഞ്ഞെടുക്കുമ്പോൾ ഇത്രയും ജനകീയ പാട്ടുകൾ തെരഞ്ഞെടുക്കുക അതാണ് പുതിയ ജനറേഷനു ഈ പാട്ടു നെഞ്ചോട്ട ചേർത്ത് സ്വീകരിച്ചതും ലീലാമ്മാ മാഢത്തിന് ഒരുപാട് അഭിനന്ദനങ്ങൾ

  • @aravathbhaskaran9925
    @aravathbhaskaran9925 5 месяцев назад +26

    കുട്ടികാലം ഓർമ്മവരുന്നു. ഇ പാട്ടു ആദ്യമായി കേൾക്കുന്നത് എന്റെ കുട്ടികാലത്താണ്. സൂപ്പർ. നന്നായി പാടി. 🙏🙏🙏

  • @satheeshkumar6026
    @satheeshkumar6026 2 года назад +109

    ഒരു കാലത്ത് ആകാശവാണി യിലെ "രഞ്ജിനിയിൽ" ഈ പാട്ട് ധാരാളം കേട്ടിട്ടുണ്ട്. ആ ഗാനം ഒറിജിനലിനൊപ്പമോ, അതിലും മനോഹരമായോ താങ്കൾ പാടി. വളരെ നന്നായി. 👍👏👌😊

  • @prurushothamankk991
    @prurushothamankk991 2 месяца назад +8

    ആ പഴയ കാലത്തേക്കു നമ്മളെ കൊണ്ടുപോയി പുതിയ തലമുറ ഈ ഗാനം ഏറ്റെടുത്ത് ആസ്വദിക്കുന്നത് അത്ഭുതം

  • @shajims8138
    @shajims8138 Год назад +47

    🌹അഭിനന്ദിക്കാൻ വാക്കുകളില്ല, ഈ ഗായിക എന്താണ് ഇത്രയും നാൾ അറിയപ്പെടാതിരുന്നത്. 🌹

  • @ammadc4606
    @ammadc4606 2 года назад +25

    വല്ലാത്തൊരു വയലാറാണ് ട്ടോ... എൻതാ വരികള്.. .
    കരളിലെചൂൻടയിൽ....... ആഹാ..

    • @ammadc4606
      @ammadc4606 2 года назад +3

      വല്ലാത്ത വയലാറ് തന്നേയാ.....
      സമ്മതിച്ചിരിക്കുന്നൂ ഭായ്..

  • @aneeshjohn301
    @aneeshjohn301 Месяц назад +7

    എത്ര കേട്ടാലും പിന്നയും കേൾക്കാൻ ആഗ്രഹഹിക്കുന്ന ഗാനം ആലാപനം അതി മനോഹരം ❤

  • @ikroosworld2060
    @ikroosworld2060 2 года назад +153

    ഒരു പാട് വൈകി പോയല്ലോ ഞാൻ ഈ ഗാനം കേൾക്കാൻ ഒന്നും പറയാനില്ല അത്രയ്ക്ക് മനോഹരം മാഡത്തിന്റെ ശബ്ദവും സൂപ്പർ നന്നായി പാടി

  • @krishnankuttykrishnankutty9101
    @krishnankuttykrishnankutty9101 Год назад +67

    ഇ പാട്ട് ഒരുദിവസം 4തവണ എങ്കിലും
    കേൾക്കും. ഹൃദയസ്പർശി ആയ
    ഗാനം. ടീച്ചറുടെ സ്വരവും ഗംഭീര്യം

  • @divakarank8933
    @divakarank8933 2 года назад +41

    തളിക്കുളം SNVUP സ്കൂളിൽ പഠിക്കുമ്പോൾ സാഹിത്യ സമാജത്തിൽ, പേരോർത്തെടുക്കാൻ കഴിയാത്ത ഒരു പെൺകുട്ടി മനോഹരമായി ഈ ഗാനം ആലപിച്ചിരുന്നു. അതിശയിക്കുന്നു ഇപ്പോൾ, അത് താങ്കളായിരുന്നുവോ?
    അഭിനന്ദനങ്ങൾ🎈🎊🎉😍💐🌷🙏

    • @pappymayna987
      @pappymayna987 Год назад +4

      Manasil thangi nilkkunna vayalarinte varikalku jeevan nalki, sabdamadhuryam kondu anugraheethamakki ea ganam manoharamayi padiya thangalkku abhinandanathinte orayiram poochendukal.🌹🌹🌹🌹🌹🌹

  • @subramanianas121
    @subramanianas121 Год назад +12

    നമ്മൾ എത്ര ഉന്നതിയിലിരുന്നാലും നഷ്ടപ്പെട്ട കുട്ടിക്കാലത്തേക്കുള്ള ടൈം മെഷീനാണ് ഈ മാസ്മരിക ഗാനത്തിലെ വരികളും,ഈണവും,സ്വരവും...

  • @sasidharannadar1517
    @sasidharannadar1517 2 года назад +41

    ഈ പന്തുകളി രചന ഒരു ഒന്നൊന്നര രചന തന്നെ....
    ലീലയുടെ ആലാപന മേന്മ ഒരു
    അൽഭുത മേന്മ തന്നെ...
    ഈ മയിലാടും കുന്ന്
    മലയാള സിനിമാ സമതലത്തിലെ
    ഒരരക്കുന്നു തന്നെ...

  • @japieyjapiey
    @japieyjapiey 2 года назад +36

    70 കളിലെ സംഗീത സൗന്ദര്യം അതേ ഉൾക്കാഴ്ചയിൽ ശ്രോതാവിന് അനുഭവിക്കാൻ കഴിയുന്നു എന്നത് ആണ് ശ്രീമതി ലീല ജോസഫ് ഒരുക്കുന്ന സംഗീത വിരുന്നു.
    പി ലീല എന്ന ഗായിക മലയാളത്തിനു സമ്മാനിച്ച ഗാനം ഇപ്പോൾ ലീല ജോസെഫിന്റെ ശബ്ദത്തിൽ ഭദ്രമായി തന്നെ ഉണ്ട്.
    ആശംസകൾ 🎬

  • @Ajithkumar72
    @Ajithkumar72 2 года назад +104

    വന്നെങ്കിൽ ഒന്നു വന്നെങ്കിൽ ഈ കരളിലെ ചൂണ്ടയിൽ കൊത്തി എടുത്തികൊണ്ട് ഓടി ഒളിക്കും ഞാൻ ഓടി ഒളിക്കും ഞാൻ.... ഇതിൽ കൂടുതൽ എന്താണ് തന്റെ കാമുകനെ കാത്തിരിക്കുന്നവൾക്കു ചയ്യാൻ സാധിക്കുക.. വയലറിന് മാത്രം എഴുതാൻ കഴിയുന്ന വരികൾ 🙏🙏🙏 കോടി പ്രണാമം പ്രിയ വയലാർ 🙏🙏🙏🙏

    • @pappymayna987
      @pappymayna987 Год назад +5

      Ea ganam kelkkumpol vallathoru anubhoothi veendum veendum kelkkan thonnum.!!.

    • @padmakumar2725
      @padmakumar2725 Год назад

      @@satheeshkumar6026 അല്ല

    • @satheeshkumar6026
      @satheeshkumar6026 Год назад

      @@padmakumar2725 👍👌

    • @nandakumarbj1076
      @nandakumarbj1076 Год назад

      Ende.attukalamme.e.pattel.njan.veene.poyea.ezhunnelkkan.pattunnelle.😁😂

    • @asupriyya9746
      @asupriyya9746 Год назад +1

      സൂപ്പർ

  • @krishnankrushananvalil3379
    @krishnankrushananvalil3379 2 года назад +6

    എനിക്ക് പഴയ ഗാനങ്ങളിൽ ഇട്ടപെട്ട ഗാനങ്ങളിൽ ഒന്നാണ്. ചേച്ചി പഴയ തനിമ നഷ്ടപെടുത്താതെ തന്നെ പാടി തന്നു.

  • @rvr447
    @rvr447 2 года назад +40

    പി ലീല & ലീല ജോസഫ്, രണ്ട് ഗാനങ്ങൾക്കും അതിന്റേതായ മനോഹാരിത!. നല്ല ശബ്ദമാധുര്യത്തോടെയുള്ള ആലാപനം. താങ്കളുടെ ശബ്ദം എല്ലാ സംഗീത മേഖലകളിലേക്കും വ്യാപിക്കാൻ ദൈവിക മഹാശക്തി അനുഗ്രഹിക്കട്ടെ 🙏

    • @venkatramans6186
      @venkatramans6186 Год назад +4

      അതിമനോഹരം വോയിസ്‌ and നിങ്ങൾടെ മുഖ ഭാവനയും 👍

  • @shamsudheenk8381
    @shamsudheenk8381 2 года назад +27

    നിങ്ങൾക്ക് ആയിരം അഭിനന്ദനങ്ങൾ
    മധുരമുള്ള പാട്ട്, ഉഞ്ഞാലാട്ടും ഞാൻ ,,,💐💐

  • @manoharmaningara946
    @manoharmaningara946 Год назад +8

    വയലാരിന്റെ ഈഗാനം സാധാരണ കാരന്റെ ഭാഷയിൽ ആണ് എത്ര സുന്ദര മായ വരികൾ ഒരു ഗ്രാമത്തിലെ സ്ത്രീ അവളുടെ കാമുകനെ ഓർത്തു പാടുന്ന പാട്ടാണ് എത്ര ഹൃദയശപ്രർശി ആയ ഗാനമാണ് ദേവരാജന്റെ സംഗീതവും ആയപ്പോൾ അതിശുന്ദരമായി

  • @mindvisionindia5501
    @mindvisionindia5501 Год назад +7

    ഹൃദയം കവരുന്ന പാട്ട്
    ലയിച്ചു പോകുന്നു. പറഞ്ഞറിയിക്കാനാകാത്ത അനുഭൂതി
    DrMuralimohan
    Mindvision india

  • @sajeevkumars9820
    @sajeevkumars9820 2 года назад +48

    വയലാർ sir ഇന്റെ അതി മനോഹരം ആയ ഒരു പാട്ടാണ് നിങ്ങൾ നന്നായി പാടി ♥️👍👌👌👌👌👌

  • @suresht8611
    @suresht8611 2 года назад +10

    മാഡത്തിന്റെ പാട്ടുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത്. Super. Kochi ആകാശവാണിയിൽ വന്നതിനു ശേഷമാണ് ഈ അനുഗ്രഹീത ഗായിക യെ പരിചയപെട്ടാൻ കഴിഞ്ഞത്. P. Suseela യുടെ ഗാനങ്ങൾ മാഡത്തിന്റെ version കാത്തിരിക്കുന്നു.....

  • @dprasadramapuram
    @dprasadramapuram 2 года назад +30

    വീണ്ടും വീണ്ടും വരട്ടെ ..... മനോഹരമായ ഗാനങ്ങൾ ...... ഞങ്ങൾ കാത്തിരിക്കുന്നു.

  • @pradeepmk2716
    @pradeepmk2716 2 года назад +27

    മികച്ച ഗാനം. ആസ്വാദകരെ പിടിച്ചിരുത്തുന്ന ഹൃദ്യമായ ആലാപനം : ഇത്തരുണത്തിലുള്ള ഗാനങ്ങൾ വീണ്ടും കേൾക്കാൻ സാധിക്കുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്ക വയ്യ ....

  • @indupnair
    @indupnair 2 года назад +37

    ആകാശവാണിയിൽ ഇപ്പോൾ ഇല്ലെങ്കിലും ആ മധുര ശബ്ദം ഇങ്ങനെ കേൾക്കുവാൻ കഴിയുന്നത് സന്തോഷം ❤

    • @ronybaby4446
      @ronybaby4446 2 года назад +3

      Nice........

    • @ksnairnair3810
      @ksnairnair3810 2 года назад +2

      @@ronybaby4446 നന്നായി ഭാവവും രാഗവും ഉൾക്കൊണ്ട് പാടി

    • @alluneed9385
      @alluneed9385 2 года назад +1

      By

    • @ksswaminathan5239
      @ksswaminathan5239 2 года назад +1

      Very nice

    • @anilanil-oo7fn
      @anilanil-oo7fn 2 года назад +1

      സൂപ്പറായിട്ടു പാടിയിട്ടുണ്ട്... ❤🌹🌹🌹🌹🌹🌹🌹

  • @nandakumarvallikkavu8175
    @nandakumarvallikkavu8175 2 года назад +17

    ഗൃഹാതുരത്വം ഉണർത്തുന്ന ഇത്തരം മനോഹര ഗാനങ്ങൾ വീണ്ടും കേൾപ്പിക്കുന്നതിന് ഒത്തിരി നന്ദി. നന്മകൾ മാത്രം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏

  • @mohandaskuttanellur5802
    @mohandaskuttanellur5802 2 месяца назад +1

    ഓർമയിൽ ഞാൻ ആദ്യമായി കണ്ട സിനിമ. ഞാനും അനിയനും അച്ഛൻ്റെ കൈപിടിച്ച് ഈ സിനിമ കാണാൻ പോയത് ഓർക്കുന്നു. വാടാനപ്പള്ളി ജവഹർ തിയറ്ററിൽ ആയിരുന്നു ഈ സിനിമ. അന്നത്തെ ഓല തീയേറ്റർ. ഈ പാട്ട് കേൾക്കുമ്പോൾ അന്നത്തെ കുട്ടിക്കാലം ഓർമയിൽ വരും.
    വളരെ നന്ദി..

  • @manimadhavmnair4083
    @manimadhavmnair4083 2 года назад +5

    ഒറിജിനൽ ലീല മാഡം പാടുന്നത് ഇപ്പോൾ കേട്ടതെ ഉള്ളു. ഇവർ പാടുന്നത് കേട്ടാൽ ഇരുന്നു കേട്ടു പോകും. 🙏. വളരെ നന്നായിരിക്കുന്നു 🌹🌹

  • @kainakaryshaji4084
    @kainakaryshaji4084 2 года назад +3

    മലയാളികളുടെ ചുണ്ടിൽ നിന്നു ചുണ്ടിലേക്ക് ഒഴുകിപ്പടർന്ന ഇമ്പമാർന്ന ഗാനം.
    അതീവ ഹൃദ്യമായ ആലാപനം.
    ലീലാമ്മക്ക് അഭിനന്ദനം 🌷

  • @vinodneithel9878
    @vinodneithel9878 4 месяца назад +2

    I am proud of u mam...
    ഈ പാട്ടിനെ ഇത്രമാത്രം ആത്മാവിൽ ഉൾകൊണ്ട ആലാപനം ഞാൻ കേട്ടിട്ടേയില്ല...
    ഇഷ്ടം കുറിക്കുന്നു...
    ആലാപനം അത്രമാത്രം...
    ആത്മഹർഷം ഉളവാക്കുന്നു..

  • @rajeshab9873
    @rajeshab9873 2 года назад +4

    വയലാറിന്റെ ഒരു മാന്ത്രിക രചന .... പി.ലീല പാടി അനശ്വരമാക്കിയ ഈ മനോഹരഗാനം ... ലീലാമ്മ മാഡം സുന്ദരമായ് പാടി . രചനയിലും , സംഗീതത്തിലും നിറയുന്ന ലാളിത്തമാണ് ഈ ഗാനത്തെ ഇത്ര ജനപ്രിയമാക്കിയതെന്ന് തോന്നുന്നു.

  • @dr.t.sureshkumar560
    @dr.t.sureshkumar560 2 года назад +25

    താങ്കൾക്ക് നന്നായി ചേരുന്ന പാട്ട്. ഈ selection അതിഗംഭീരം. ഇത്ര ഗ്രാമ്യമായ പാട്ട് വേറെയുണ്ടോ മലയാളത്തിൽ ! ഒരു കാമുകിയുടെ ഭാവുകത്വം ആ നാദത്തിൽ പ്രതിഫലിക്കുന്നു.
    അഭിനന്ദനം.

  • @pramodsivanandan7965
    @pramodsivanandan7965 2 года назад +7

    ഒരേ പേരുകാർ ഒരു ഗാനത്തിന് നൽകിയിരിക്കുന്ന വിവിധ ഭാവാർത്ഥങ്ങൾ ഒരേസമയം വിസ്മയകരവും വിചിന്തനീയവുമത്രെ....
    വീണ്ടും നേരുന്നു മാം....
    വിജയാശംസകൾ.....
    തുടരട്ടെ... ആ ഗാനകല...
    തഴുകട്ടെ... ആ പാട്ടല....
    💚💚💚💚👍👍👍👍

  • @tpvinodtpv
    @tpvinodtpv 7 месяцев назад +2

    ഇതുപോലെയുള്ള ഗ്രാമീണത നിറഞ്ഞ.. മനോഹരഗാനമൊന്നും ഇനി ജനിക്കില്ല 😘..... പ്രിയ ഗായികേ...... ആശംസകൾ 💐

  • @kkvenugopalan1056
    @kkvenugopalan1056 2 года назад +7

    കുടുംബ സമേതം ആസ്വദിച്ചു കേട്ടു വെരി very നൈസ്

  • @dprasadramapuram
    @dprasadramapuram 3 месяца назад +1

    പഴയതിലേക്ക് പുതുതലമുറ തിരിച്ച് വരാൻ ഉത കുന്ന വയലാറിൻ്റെ രചനകൾ അസലായി പാടുന്നത് കേൾക്കുമ്പോൾ മനസ് പഴയ കാലത്തേക്ക് ഒരെത്തി നോട്ടം നടത്തുന്നു.. ആശംസകൾ.....ചേച്ചി❤

  • @arunkumar-cu9oi
    @arunkumar-cu9oi 2 года назад +19

    ആഹാ.. My favorite song.
    മനോഹരമായി ആലപിച്ചു 👌👌👌

  • @jojujohn9401
    @jojujohn9401 Год назад +4

    എത്ര കേട്ടിട്ടും മതിവരുന്നില്ലല്ലോ മാഡം....എന്റെ കുട്ടിക്കാലത്ത് ഞാൻ എപ്പോഴും മൂളി നടന്ന എന്റെ ഇഷ്ട്ടപ്പെട്ട ഗാനം..
    Sooper...Sooper...🌹🌹🙏🏻🙏🏻

    • @binnibose1283
      @binnibose1283 Год назад

      കുട്ടിക്കാലത്ത് പാടി നടന്ന മനോഹര ഗാനം . ലീലാമ്മയുടെ ഹൃദ്യമായ ശബ്ദത്തിൽ ഒരിക്കയ്ൽ കൂടി കേൾക്കാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 4 месяца назад +1

    താങ്കൾ പാടിയിട്ടുള്ള പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പാട്ടുകൾ താലി കുരുത്തോല..., ഹിമസൈല സൈകത... ഈ രണ്ടു പാട്ടുകൾ. താലി കുരുത്തോല.. മിക്കവാറും കേൾക്കും

  • @akhilvv3806
    @akhilvv3806 2 года назад +11

    Madam, ഗംഭീരമായി പാടി..👌👌👍👍👍..ഗ്രൃഹാദുരത്ത്വ സ്മരണകളിലെ ഓർമ്മകൾ എന്നിലേക്ക് ഓടി വന്നു...ഈ പാട്ട് ആദ്യമായി കേട്ടപ്പോൾ തന്നെ..

  • @geetharani5416
    @geetharani5416 2 года назад +45

    അതിമനോഹരമായി പാടി ലീല. അഭിനന്ദനങ്ങൾ!!

  • @mathewgeorge6865
    @mathewgeorge6865 2 года назад +22

    ആകാശവാണി, രഞ്ജിനി, നാട്ടിലെവായനശാല, നാട്ടിലെ ഓലകെട്ടിയെ സിനിമ ടാക്കിസ് മുതലായവ ഓർമയിൽ വന്നു. വളരെ നന്നായിട്ടുണ്ട്. നല്ല ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.🙏

    • @vinodvinodkumar7563
      @vinodvinodkumar7563 2 года назад +1

      അമ്പത് പൈസ ടിക്കറ്റും അല്ലേ

  • @rajanpk6857
    @rajanpk6857 2 года назад +25

    ലീലാജി.. എത്ര മനോഹരമായ ആലാപനം ♥♥

  • @premackprema7258
    @premackprema7258 Месяц назад +1

    എനിക്ക് പാട്ട കേൾക്കാൻ വലിയ ഇഷ്ടമാണ് ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന . എനിക്കറിയില്ല അത്രയ്ക്കും ഇഷ്ട്മാണ് ന്നതുപോലെ തന്നെ കവിതകളും കേൾക്കാൻ നല്ല ഇഷ്ടമാണ്

  • @almahaful
    @almahaful День назад

    എൻ്റെചെറുപ്പത്തിൽ അമ്മ പാടി നടക്കുന്നത് ഓർമ വരുന്നു ..മനസ്സ് നിറഞ്ഞ്!!❤

  • @manimadhavmnair4083
    @manimadhavmnair4083 2 года назад +10

    രണ്ടും ലീല മാർ തന്നെ അടിപൊളി പാട്ട്. ഇനിയും ഇങ്ങനത്തെപാട്ടുമായി വരുക ❤️❤️

  • @kamarubanu8176
    @kamarubanu8176 Год назад +5

    സൂപ്പർ, ,മയിലാടുംകുന്ന് ഫിലിം, ഒത്തിരി കാലാമായി കേൾക്കാൻ കൊതിക്കുന്നു 🙏🙏🙏.

  • @mindvisionindia5501
    @mindvisionindia5501 Год назад +3

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം മനോഹരമായി പാടി സത്യം പറഞ്ഞാൽ ആത്മാവിൽ തൊട്ട ശബ്ദം
    ഗായികക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
    Dr മുരളിമോഹൻ

  • @chandrabosekuttappan1334
    @chandrabosekuttappan1334 Год назад +14

    ഈ പാട്ട് എപ്പോൾ കേട്ടാലും കരച്ചിൽ വരും ...നന്നായി പാടി💓

    • @satheeshkumar6026
      @satheeshkumar6026 Год назад

      കരയേണ്ട,ചിരിക്കൂ. 😊🌹👍👌👋

    • @zubaidak1566
      @zubaidak1566 Год назад

      Good

    • @sree1968
      @sree1968 Год назад

      സത്യം.. എന്റെ ബാല്യത്തിൽ ഓർമ്മയിലെ ആദ്യ ഗാനം. അതു കാരണം ഞാൻ കേൾക്കാൻ ശ്രമിക്കാറില്ല. ഇപ്പോഴും കരഞ്ഞു

  • @kuruvilaabraham3100
    @kuruvilaabraham3100 2 года назад +15

    മനോഹരമായ "ലീല ഗാനം" മറ്റൊരു ലീലയുടെ മനോഹരമായ ആലാപനം

  • @minim6488
    @minim6488 2 года назад +20

    ഹോ...... എന്തൊരു nostalgic..... Feel 😘🌹🌹
    Thank you Ma'am 💐

  • @sureshkanayi8093
    @sureshkanayi8093 2 года назад +21

    പാട്ട് ഇഷ്ടപ്പെട്ടു
    ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു

  • @smathew6751
    @smathew6751 2 года назад +28

    വളരെ നല്ല ഒരു മെലഡി. അധികമാളുകളും കേട്ടിട്ടുണ്ടോ എന്ന് സംശയം...ഏതായാലും ഇതുപോലുള്ള rare ആയിട്ടുള്ള beautiful selections ഇനിയും പോരട്ടെ.... 🙏

  • @shajipulikkoden7926
    @shajipulikkoden7926 3 месяца назад +1

    നല്ല വരികൾ , മനോഹര ശബ്ദം . അഭിനന്ദനങ്ങൾ. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.🎉🎉🎉🎉

  • @ramakrishnanssongs553
    @ramakrishnanssongs553 2 года назад +12

    ഒന്നും പറയാനില്ല ആലാപനം സൂപ്പർ ഇത്തരം ഗാനങ്ങൾ വീണ്ടും കേൾക്കാനാഗ്രഹിക്കുന്നു 🙏🙏🙏🙏👏👏👏👏

  • @bhadra0784
    @bhadra0784 2 года назад +5

    ഓരോ പാട്ടും തിരഞ്ഞെടുക്കുന്നതിൽ കാണിക്കുന്ന കൃത്യത ,ഒറിജിനലിന്റെ ആലാപന സവിശേഷതകൾ ഒട്ടും ചോർന്നു പോകാതെയുള്ള പുനരാവിഷ്കാരം . അതിനാൽ ഇതൊരു ഹൃദ്യമായ അനുഭവക്കുന്നു …അഭിനന്ദനങ്ങൾ 👏🥳🙌

  • @lalanab7149
    @lalanab7149 2 года назад +6

    Super singing style👍🎤🎶🎧🎻🥁🎹🎸🎺🎷👌

  • @geethaphilosophy
    @geethaphilosophy 2 года назад +13

    ഓർമകൾക്ക് സുഗന്ധം നൽകുന്ന ഗാനം നന്നായിട്ടുണ്ട് കേട്ടോ 🙏🙏🙏

  • @DevasyaMC-ry5si
    @DevasyaMC-ry5si 2 месяца назад

    ലീല യുടെ ആലാപനത്തിൽനല്ല തനിമ ഉണ്ട് എത്ര കേട്ടാലും മതി വരില്ല ഒരു അഭിനയ പാടവും കൂടി ഉണ്ട് സൂപ്പർ 🎉🎉🎉🎉🎉❤❤

  • @ejayaprakash1101
    @ejayaprakash1101 2 года назад +17

    നല്ല മധുരമുള്ള ശബ്ദം🌻

  • @annathomas6578
    @annathomas6578 2 года назад +5

    ആലാപനം മനോഹരം ഇഷ്ടം
    തുടർന്നും പ്രതീക്ഷിക്കുന്നു
    പ്രാർത്ഥിക്കുന്നു നല്ലതു വരട്ടെ എന്നും
    ഒരോ വരികളും അതി മനോഹരം തന്നെ❤💕♥❤️♥♥

  • @anilkumarn3833
    @anilkumarn3833 2 года назад +20

    അതിമനോഹരം ആയിരിക്കുന്നു. അഭിനന്ദനങ്ങൾ

  • @abdulrehuman6988
    @abdulrehuman6988 3 месяца назад +1

    Super wowwww fantastic chiriarangu proud of you ❤

  • @sreekumarpk1148
    @sreekumarpk1148 Год назад +4

    എത്ര തവണ കേട്ടാലും മതിവരാത്ത മധുരഗാനം. അതി ഗംഭീരമായി പാടി.

  • @peringeth3549
    @peringeth3549 2 года назад +7

    എത്ര കേട്ടാലും മതിവരാത്ത ഗാനം ... മനോഹരമായ ആലാപനം ........ 👌👌👌👍👍👍

  • @okok-fn7xe
    @okok-fn7xe 22 дня назад

    ബാനർജി, താങ്കൾ വളരെ അഭിമാനപൂർവ്വം സ്മരിക്കപ്പെടുന്നു.🙏🙏🙏🌹🌹🌹🌹

  • @shajims8138
    @shajims8138 Год назад +2

    എന്ത് നന്നായി പാടി, അഭിനന്ദനങ്ങൾ. ദേവരാജൻമാസ്റ്റർ ഞങ്ങളുടെ നാട്ടുകാരൻ ആണ്. മാഡം വളരെ മനോഹരമായി പാടി, ഞാൻ ഒന്ന് കൂടി കേൾക്കാൻ പോവുകയാണ്. എത്ര കേട്ടിട്ടും മതിവരുന്നില്ല. വയലാറിന്റെ രചന അപാരം!, 🌹

  • @lisalal8275
    @lisalal8275 2 года назад +7

    ഓർമ്മകൾ ഉണർത്തുന്ന അതീവഹൃദ്യമായ ഒരു പാട്ടാണിത്. ഭാവം ഉൾക്കൊണ്ടുതന്നെ അതിമനോഹരമായി പാടി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ!!!🥰👏👍

  • @lucyittiachan4439
    @lucyittiachan4439 2 года назад +8

    വളരെ നന്നായി പാടി. 👍👍. ഞാൻ
    റേഡിയോയിൽ നിന്നു് പണ്ടേ കേട്ട് പഠിച്ച ഗാനം.സ്കൂളിൽ പഠിക്കുന്ന കാലത്ത് റേഡിയോയിലെ ലളിതഗാനങ്ങൾ കേട്ടുകൊണ്ട് പഠിക്കാൻ ഇഷ്ടമായിരുന്നു.
    ഇനിയും പഴയ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.
    എല്ലാ ഗാനങ്ങളും നന്നായി പാടി.
    All the best 👍👍

  • @agape7375
    @agape7375 2 года назад +7

    ഒർജിനൽ പാട്ടിനെക്കാളും കേൾക്കാൻ വളരെ ഹൃദ്യമാണ്. ദൈവകൃപയാൽ അനുഗ്രഹിക്കപ്പെട്ട സ്വര ശുദ്ധി. എല്ലാ ഭാവുകങ്ങളും. ദൈവം അനുഗ്രഹിക്കട്ടെ

    • @balamanirajan
      @balamanirajan Год назад

      ❤️ഇല്ല

    • @hari52
      @hari52 Год назад

      don't compare with original.

  • @aromalunni1516
    @aromalunni1516 Год назад +4

    പീ ലീല അനുഗ്രഹീത ശബ്ദം 😘❤️
    എനിക്ക് എറ്റവും ഇഷ്ടപ്പെട്ട ഗായിക

  • @ammadc4606
    @ammadc4606 2 года назад +5

    എൻതൊരു ശബദ०.....
    എൻതോരു രചന..........
    ലീലാജോസപിലെ ലീലതന്നേ പീ ലീല..ഹാറ്റ്സേോഫ്.

  • @rajeshkumars1870
    @rajeshkumars1870 2 года назад +7

    മനോഹരമായ ഗാനം സന്തോഷം മാത്രം നൽകുന്ന താളം മനോഹരമായി ലയിച്ചു പടി 👍👍👍👍

  • @jollyjoseph7178
    @jollyjoseph7178 2 года назад +8

    ഏതു പാട്ടും മാഡത്തിന് വഴങ്ങും.
    Congrats.🙏🙏

  • @pushpajanev7316
    @pushpajanev7316 Год назад +4

    എനിക്ക് ഇഷ്ടപ്പെട്ട പാട്ടിണ്- 1❤️ നന്നായി അവതരിപ്പിച്ചു !!!. അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ👍👍👍👍

  • @sabinajyothi117
    @sabinajyothi117 2 года назад +3

    ഈ പാട്ട് ആദ്യമായി Madam പാടിയാണ് ഞാൻ കേൾക്കുന്നേ. പഴയ പാട്ടിന്റെ ഭംഗിയാണോ അതോ ഈ പാട്ട് പാടി ഭംഗിയാക്കിയതാണോ. ഹൃദ്യം.. മനസ്സ് നിറയുന്ന feel 👌💖💖

  • @sureshak3145
    @sureshak3145 Год назад +2

    മനോഹരം ..സൗണ്ട് ..റെക്കോഡിങ്.. ക്യാമറ.. ഒരു രക്ഷയുമില്ല..

  • @unnirajesh4865
    @unnirajesh4865 2 года назад +4

    അതി മനോഹരമായ ഗാനം ഞാന്‍ ആദ്യം കേള്‍ക്കുക ആണ്‌ ഇത്‌ പോലെ ഉള്ള പാട്ടുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു

  • @veenajayakumar7092
    @veenajayakumar7092 2 года назад +3

    Aaha...Ethra manoharamayi padiyirikkunnu...Ma'm.. Grameenabhavam thulumbunna rasamulla ganam athe feelode padi.... Superb..👍👍👍👍👍👌👌👌💯💯💯💯🥰🥰❣❣

  • @ajaisugi1
    @ajaisugi1 2 года назад +10

    നല്ല ഗാനം ...അതുപോലെ മനോഹരമായ ആലാപനം....great 👍🏻

  • @user-cd7ew8iu5y
    @user-cd7ew8iu5y 5 месяцев назад +1

    Mr. Joseph Vazhakkan, You are a great God blessed person, because you got Leela madam as your wife. Thanks.

  • @mathewgeorge6865
    @mathewgeorge6865 2 года назад +1

    ആകാശവാണി 8.30ൻറെ രഞ്ജിനി ഓർമയിൽ നിറഞ്ഞു വന്നു വളരെനന്നായി പാടി. എന്റെ കൂട്ടുകാരുകാരും ചേർന്നിരുന്നു രഞ്ജിനിയും കാത്തിരുന്നത് എല്ലാം ഓർക്കുന്നു 🌹👏

  • @iqbalkunhikkandy5992
    @iqbalkunhikkandy5992 Год назад +4

    എന്തൊരു അനായാസമായ ആലാപനം. ഒരുപാട് ഇഷ്ട്ടപ്പെട്ടു ❤🌹🙏

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 2 года назад +1

    മൈലാടും കുന്ന് എന്ന നസീർ സിനിമ. ജയഭാരതി നായിക. പി ലീല പാടിയ മനോഹരമായ ഗാനം. നന്നായി പാടി. അഭിനന്ദനങ്ങൾ.

  • @jayasankara2906
    @jayasankara2906 2 года назад +1

    അതിമനോഹരമായ ആലാപനം. സത്യം പറഞ്ഞാൽ, പി ലീലയേക്കാൾ നന്നായി പാടി.

    • @sujithnk5146
      @sujithnk5146 2 года назад +2

      പി ലീലയെക്കാളും എന്ന പ്രയോഗം വേണ്ട നന്നായി പാടി അത്രമാത്രം

  • @jipsabeegam.a.r8888
    @jipsabeegam.a.r8888 Год назад +1

    ennu സ്വന്തo സുജാത സീരിയൽ ഇൽ ഇന്നത്തെ എന്റെ scenil ഇ പാട്ടു പാടണം എന്ന് പറഞ്ഞപ്പോഴാണ് ഇതേതാ പാട്ടു എന്ന് കേൾക്കുന്നത് പോലും ...ഇത്രയും നല്ല ഒരുപാട് songs ഉണ്ടല്ലേ 😢❤❤❤

  • @shyamsantha8005
    @shyamsantha8005 Год назад

    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ബാല്യകാലം ഓർമ്മ വരും... അന്ന് ദൂരദർശനിലാണ് ഈ സിനിമ കണ്ടത്... ടീച്ചർ മനോഹരമായി പാടിയിരിക്കുന്നു... അഭിനന്ദനങ്ങൾ🌹🌹🌹🌹

  • @okok-fn7xe
    @okok-fn7xe 22 дня назад

    ബാനർജി,തങ്ങളെ വളരെ അഭിമാനപൂർവ്വം ഓർമിക്കുന്നു.🙏🙏🙏🌹🌹🌹

  • @sudheerkv6133
    @sudheerkv6133 2 года назад +1

    ഇപ്പോ അടുത്താണ് ചേച്ചിയുടെ ഈ ഗാനം കേൾക്കാൻ ഇടയായത്, ,, വളരെ മനോഹരമായ ശബ്ദം,, എനിക്ക് കിട്ടുന്ന വീഡിയോയിൽ ഞാൻ ഈ ഗാനം ചേർത്ത്വെച്ചു,,, അഭിനന്ദനങ്ങൾ ചേച്ചി 💐🙏❣️ഞാനും കുറച്ചൊക്കെ പാടും പഴയ ഗാനങ്ങൾ മാത്രം 🙋🏻‍♂️

  • @hegajob1902
    @hegajob1902 2 года назад +1

    ഭഗവാന്റെ ലീലാവിലാസങ്ങളിൽ മുരളീരവത്തിൽ ആകാശ ഗംഗയിലെ കുഞ്ഞോളങ്ങൾ പ്രേമപാരവശ്യം പൂണ്ടു സുന്ദര രൂപിണികളായി. ഭഗവാൻ കൗതുകത്തോടെ പ്രതികരണം പാടിയപ്പോൾ കുളിർ തെന്നൽ യക്ഷനായി എത്തി ഓളയക്ഷിണികളുമായി രതിക്രീഡയിലാണ്ടു. നാദ ഈണം പരിലസിച്ചു. തെന്നൽ വീണ്ടും സ്വന്ത രൂപം പ്രാപിച്ചപ്പോൾ മേഘ പാളികളിലൂർന്നു ഭൂമിയിലെത്തി. ആഹ്ലാദിച്ചു എതിരേറ്റ പെൺ ശിശുവിൽ നാദം താള ഈണ ശ്രുതി ലയങ്ങളോടെ സന്നിവേശിച്ചു. അവളുടെ വിലാസങ്ങൾ ഗാന *ലീല*യായി. അർത്ഥവത്തായ പേരിൽ സർവ്വ ഐശ്വര്യവും കുടി കൊള്ളുമ്പോൾ കലയുടെ ആഗ്രഹാരത്തിൽ ഒരു *ആമ* കടിച്ചുതൂങ്ങി. അതു പിഴുതു തൂത്തെറിഞ്ഞതും എത്ര നന്നായി പ്രിയതേ.

    • @hegajob1902
      @hegajob1902 2 года назад

      ഈ കുറിമാനങ്ങൾ ഒക്കെ എഴുതുന്നതു ആരാണെന്നു വല്ല ഊഹവും ഉണ്ടോ. സപ്തസ്വരങ്ങളുടെ ആരോഹണാവരോഹണത്തിൽ ആകാശവാണിയെ എന്നും *മഹിമ* യോടെ പ്രണയിച്ച ശ്രോതാവിനെ മറക്കുമോ.. ഇല്ലെന്നു കരുതട്ടെ.

  • @somanadhanc2211
    @somanadhanc2211 2 года назад +30

    മണിപ്രവാള ശൈലിയിൽ ശ്രദ്ധാപൂർവം ഗാനങ്ങൾ രചിച്ചത് കൊണ്ടാണ് വയലാറിൻ്റെ മാസ്മരിക വരികൾക്ക് ഇത്രയധികം ജനപ്രീതി ലഭിക്കാൻ കാരണം

  • @johnypp6791
    @johnypp6791 Год назад +3

    എത്ര മധുരമായ ആലാപനം.. ഒരു പാട് 👍🥰🥰🥰🥰👍👌😍🤗🙏🙏🙏🙌🙌🙌. ഭാവുകങ്ങൾ ആശംസകൾ 👍👌

  • @pkbabu9673
    @pkbabu9673 Год назад

    പഴയ ഗാനങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണിത്. ഞാൻ ഇടയ്ക്കൊക്കെ ഇത് പാടു മായിരുന്നു. ഇപ്പോൾ ഈ ഗാനം കേൾക്കുമ്പോൾ വല്ലാത്തൊരു അനുഭൂതി.ലീല ടീച്ചർക്ക് അഭിനന്ദനങ്ങൾ

  • @rajanmm3762
    @rajanmm3762 Год назад

    ഈ ഗാനം കേൾക്കുമ്പോൾ എനിക്കെന്റെ കുട്ടിക്കാലം ഓർമ്മവരുന്നു എത്ര മനോഹരമായ വരികൾ, എന്ത് നല്ല ആലാപനം. ഗ്രാമീണ നിഷ്ക്കളങ്കതയുടെയു സ്നേഹത്തിന്റെ യും ഓർമ്മപ്പെടുത്തലാണീ ഗാനം

  • @vasudevan1737
    @vasudevan1737 2 года назад +6

    old is gold
    very good supper🎉❤❤❤❤❤

  • @shaheen.s1710
    @shaheen.s1710 2 года назад +4

    ഹൃദയത്തിൽ നിന്നും വരുന്ന സംഗീതം 🌹മനോഹരം 🌷🌷🌷

  • @MuraleedharanPilakkal
    @MuraleedharanPilakkal Месяц назад

    എത്ര കേട്ടാലും മതിവരില്ല ലീന mam ❤