12 വയസിൽ 50 രൂപ ശമ്പളത്തിൽ തുടക്കം, ഇന്ന് ഇരുന്നൂറോളം തൊഴിലാളികളും കോടികളുടെ വിറ്റു വരവും

Поделиться
HTML-код
  • Опубликовано: 9 сен 2024
  • തൃശൂർ ജില്ലയിലെ കുന്നംകുളം സ്വദേശിയാണ് ഫൈസൽ. ജീവിത സാഹചര്യങ്ങൾ കാരണം ഫൈസലിന് ഏഴാം ക്ലാസ്സിൽ വെച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് പന്ത്രണ്ടാം വയസിൽ കസേര നെയ്യുന്ന ജോലി ചെയ്താണ് തുടക്കം. പിന്നെ പത്രം ഇടൽ, ഇഷ്ടിക കളത്തിലെ ജോലി, അവസാനം ഒരു സ്റ്റേഷനറി കടയിൽ ജോലിക്കു കയറി. 50 രൂപ ശമ്പളത്തിൽ 2 വർഷം ജോലി ചെയ്തു. പിന്നീട് ജോലിയും പഠനവും ഒരുമിച്ച് കൊണ്ടുപോയി. പത്താം ക്‌ളാസ് കഴിഞ്ഞു വീണ്ടും ജോലിക്കായി എറണാകുളത്തേക്ക് വണ്ടി കയറി. ഒരു സ്റ്റേഷനറി കടയിൽ ചുമട്ടു തൊഴിലാളി ആയി. അവിടെ നിന്നും ഒരു സുഹൃത്ത് വഴി മറ്റൊരു കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചു. അവിടെ പടി പടി ആയി ഉയർന്നു. ഇരുപത്തിരണ്ടാം വയസിൽ മാനേജർ ആയി പ്രൊമോഷൻ കിട്ടി. വിവാഹ ശേഷം സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തെ തുടർന്ന് ജോലി രാജി വെച്ചു. വീടിന്റെ ആധാരം പണയം വെച്ചും ബൈക്ക് വിറ്റ തുകയും ചെറിയ സമ്പാദ്യവും കൂട്ടി വെച്ച് ഫർണിച്ചർ ഡിസ്ട്രിബൂഷൻ ചെയ്യാൻ തീരുമാനിച്ചു. കൂടാതെ തലശേരിക്കാരൻ ചിന്നേട്ടൻ ഒരു സഹായവും ആയി വന്നു. അങ്ങനെ ചെറിയ രീതിയിൽ ആരംഭിച്ച കച്ചവടം കേരളം മുഴുവൻ വളർന്നു. ഇന്ന് ഇരുന്നൂറിൽ അധികം ആളുകൾക്ക് ജോലി കൊടുക്കുന്ന കോടികൾ വിറ്റുവരവുള്ള സാമ്രാജ്യമായി മാറിയിരിക്കുകയാണ് ഫൈസൽ കണ്ട സ്വപ്നം... കേൾക്കാം നന്മയുള്ള ഈ സംരംഭകന്റെ വളർച്ചയുടെ കഥ.....
    Spark - Coffee with Shamim
    #sparkstories #entesamrambham #shamimrafeek

Комментарии • 111