ലംബോദരൻ ചേട്ടന്റെ തട്ടുകട | കോഴി പെരട്ട് | LAMBODHARAN THATTUKADA | CHICKEN PERATTU | TRIVANDRUM

Поделиться
HTML-код
  • Опубликовано: 3 авг 2022
  • തിരുവനന്തപുരം ജില്ലയുടെ തനത് ചിക്കൻ വിഭവങ്ങളിൽ ഒന്നാണ് കോഴി പെരട്ട്. തിരുവനന്തപുരത്തിന്റെ ഗ്രാമപ്രദേശങ്ങളിലാണ് ഇത്തരമൊരു വിഭവം പ്രസിദ്ധം. ചാറ് നന്നേ കുറഞ്ഞ, കുറുകിയ കറിയാണിത്. ജില്ലയിലെ പല ഗ്രാമങ്ങളിലും ചിക്കൻ പെരട്ടിന് പേരെടുത്ത കടകൾ ഉണ്ട്. അതിലൊന്നാണ് തിരുവനന്തപുരം മലയൻകീഴിന് സമീപത്തെ മേപ്പൂക്കടയിലുള്ള ലംബോദരൻ ചേട്ടൻറെ തട്ടുകട. കോഴി പെരട്ട് മാത്രമാണ് ഇവിടത്തെ വിഭവം. കൂടെ കഴിക്കാൻ പൊറോട്ടയും മരച്ചീനിയും ചിരട്ട പുട്ടും ലഭിക്കും. ലംബോദരൻ ചേട്ടനും ഭാര്യയും തന്നെയാണ് കോഴിപരട്ട് പാചകം ചെയ്യുന്നത്.
    ഇവിടുത്തെ ഭക്ഷണത്തിന്റെ രുചി തീർച്ചയായും നിങ്ങളെ നിരാശപ്പെടുത്തില്ല. തിരുവനന്തപുരത്തിന് അകത്തുനിന്നും പുറത്തുനിന്നും നിരവധി പേരാണ് ഭക്ഷണം കഴിക്കാൻ ഇവിടേക്ക് എത്തുന്നത്.
    ന്യായമായ വിലയ്ക്ക് നല്ല രുചിയുള്ള ഭക്ഷണം നല്ല ക്വാണ്ടിറ്റിയിൽ ലഭിക്കുന്നു എന്നതാണ് പ്രത്യേകത.
    😊Our Ratings😊
    Food 🍁🍁🍁 4.5/5
    Ambience🍁🍁🍁 4.5/5
    Service 🍁🍁🍁 4/5

Комментарии •