ശരത് സാറിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞ ഇന്റർവ്യൂ. രണ്ടാളിന്റെയും സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട്. രജനീഷ് സാർ ശരത് സാർന്റെ സംഗീതത്തെ കുറിച്ച് നന്നായി പഠിച്ചു. അതുകൊണ്ടു ഇന്റർവ്യൂ അടിപൊളി ആയി. Thanks to രജനീഷ് സാർ 🙏😍
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ശരത് സാറിന്റെ ഇന്റർവ്യൂസ്.. ചിരിച് ഒരു വഴിയാകും... ഒരു ജാടയുമില്ലാത്ത ഒരു മനുഷ്യൻ കൂടി ആണ്... പ്രത്യേകിച്ചും ഈ അവതാരകൻ നല്ലവൈബ് ആണ് പുള്ളിയോട്
ഒരു കാലഘട്ടത്തിൻ്റെ സംഗീതകാരനായ ശരത് സർ ൻ്റെ ഉള്ളിലുള്ള ശുദ്ധ സംഗീതത്തെ പ്രേക്ഷക സമക്ഷം തൻമയത്വത്തോടെ അനായാസമായി എത്തിച്ച രജനീഷും! ഒരപൂർവ്വ combination👍 നൻമകൾ ഉണ്ടാവട്ടെ🙏
ഒരുപാട് ഇഷ്ടപ്പെട്ട ഇന്റർവ്യൂ.... അദ്ദേഹത്തിന്റെ പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ടു ഒരുപാട് കാര്യങ്ങൾ ചോദിച്ചും പറഞ്ഞും എന്നാൽ അനാവശ്യമായ ഒന്നിനെക്കുറിച്ചും ചോദിക്കാതെയും.... ഇങ്ങനെ ഒക്കെയാണ് വേണ്ടത്.... അല്ലാതെ ഇപ്പോഴത്തെ പലരെപോലെയും കുടുംബ കലഹം ഉണ്ടാക്കുന്നത് അനാവശ്യമായതോ ഒന്നും ചോദിച്ചല്ല..നന്ദി രജനീഷ്
ഈ കാലഘട്ടത്തിലെ ഏറ്റവും നല്ല ഇൻറർവ്യൂ..... സംഗതികളുടെരാജകുമാരൻ ശരത്ത് സാറും, പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട അവതാരകൻ രജനീഷ് സാറും... തൊട്ടെതെല്ലാം പൊന്നാക്കിയ സംഗീത മാന്ത്രികൻ....എന്നുംകേൾക്കൻകൊതിക്കുന്ന ഗാനങ്ങൾ മലയാളിക്കു നൽകിയ സംഗീത സംവിധായകൻ... ഓരോ ഗാനവും ഓരോ അവാർഡാണ്.. അർഹതയുള്ള വർക്ക് അംഗീകാരം കൊടുക്കാത്ത ഈകാലഘട്ടത്തിൽ ജനങ്ങളുടെ അവാർഡാണ് ജൂറിയുടെ അവാർഡിനേക്കാട്ടിലും പരമോന്നത അവാർഡ് അതാണ് ശരത് സാറിനുള്ളത്.... . ശരത് സാറിന്റെ വരാനിരിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുന്നു....
ഉണ്ണ്യേട്ടൻ മരിച്ചു 12 വർഷം ആയെങ്കിലും ഇപ്പോഴും ശരത്തേട്ടൻ ഓരോ ഇന്റർവ്യൂ യിലും പറഞ്ഞു കേൾക്കുമ്പോൾ ഒരുപാട് നോവും, സന്തോഷവും മനസ്സിൽ വന്നു നിറയും 🙏🙏🙏🙏❤️
ശരത് സാറിന്റെ intervew കാണാനും കേൾക്കാനും വളരെ ഇഷ്ടമാണ്. ജീവിതം "ബോബനും മോളിയും വായിച്ച പോലെ തീർക്കണം " എന്നുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇക്കാലത്തു എത്ര apt ആണ്. ഒരു ചെറിയ ജീവിതം. അത് ഒരു അഗ്നിപർവതം പോലെ കൊണ്ട് നടന്നിട്ടെന്തു ഗുണം. Sir, thank you for sharing your insight about life. രാജനീഷിനെ പോലെ ഒരു anchor മലയാളത്തിൽ ഇല്ല എന്ന് തന്നെയാണ് ഈയുള്ളവന്റെ പക്ഷം.. Wonderful
ശരത്ത് സാർ പാടി കേൾക്കുമ്പോൾ ആണ് ആ പാട്ടിന്റെ depth ശരിക്കും മനസ്സിലാകുന്നത്... Technical perfection and clarity of notes... ❤❤❤ ഇത് കേട്ടിട്ട്, പാട്ട് പാടാന്‍ തന്നെ മനസ്സ് സമ്മതിക്കുന്നില്ല...
Oh Rejaneesh ,You are taking your interviews to next level . From Mohan Sithara till Sarath - All your Interviews are simply superb and awesome . Best wishes for your future in mainstream television - expecting a " Symphony " like music tv program .
ശരത് സാർ ഇത്രയും ആസ്വദിച്ചു സംസാരിക്കുന്ന ഇന്റർവ്യൂ ഇതുവരെയും കണ്ടിട്ടില്ല, രജനീഷ് അസാധ്യമായ തയ്യാറെടുപ്പോടെ കൃത്യമായ ചോദ്യങ്ങൾ ചോദിച്ചു ശരത് സാറിന്റെ ഉള്ളിലുള്ളതെല്ലാം പുറത്തു കൊണ്ടുവന്നു.കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഇന്റർവ്യൂ
നല്ല ഒരു ലെജൻഡ് musician aaya ശരത് സാറിനെ സിനിമ മേഖലയിലെ ഉള്ളുകള്ളികൾ കാരണം ഒതുക്കി ഇരുത്തി. ഇതിലൂടെ നമുക്ക് നഷ്ടമായത് സ്വർഗീയമായ കുറെ നല്ല ഗാനങ്ങൾ ആണ്. Lot of respect and love to you സാർ. രജനീഷ് as an interviewer .. awesome ❤❤❤❤
ആരൊക്കെയോ ഒതുക്കി നിർത്തി അനുഗ്രഹീത സംഗീത ക്ജൻ അദ്ദേഹത്തിന്റെ കഴിവിന്റെ ഒരംശം പോലും നമ്മൾ കേട്ടില്ല ഇതുവരെ. ഇനിയും കാത്തിരിക്കുന്നു ഒരുപാട് പാട്ടുകൾ ഉണ്ടാവട്ടെ ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ
നല്ല രസമുള്ള ഇന്റർവ്യൂ . മികച്ച ചോദ്യങ്ങൾ, അതുപോലെ തന്നെ അതിഥിയെ സംസാരിക്കാൻ അനുവദിച്ചു എന്നത് ഇപ്പോൾ കണ്ടു വരുന്ന മറ്റ് ഇന്റർവ്യൂകളിൽ നിന്ന് വ്യത്യസ്തത പുലർത്തുന്നു. ഒന്നാം ഭാഗത്തിൽ "സാഗരം സാക്ഷിയിലെ " പാട്ട് കേട്ട് ഒരുപാട് കരഞ്ഞു. Very nice, And Thank you for the musical treat .....................
ഇന്നാണ് ഒരു സത്യം മനസിലായത്... എന്റെ മ്യൂസിക് പ്ലയെറിലെ ഫേവറേറ്റ് ലിസ്റ്റിൽ കിടക്കുന്ന എല്ലാ പാട്ടുകളും ശരത് സാറിന്റെ പാട്ടുകൾ ആയിരുന്നു... ഈശ്വര itherem നാൾ ആൾ അറിയാതെ ആസ്വദിച്ചത് ഇദ്ദേഹത്തിന്റെ പാട്ടുകൾ ആയിരുന്നല്ലേ.... " താളമയഞ്ഞു ".... എന്റെ ഏറ്റവും ഇഷ്ട്ടമുള്ള പാട്ട്.
എന്ത് രസം ആണ് ഈ പുള്ളിയുടെ സംസാരം കേൾക്കാൻ 😘😘 ഒരു സാധാരണ മനുഷ്യൻ...ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏.. ഇത്രയും നന്നായി interview എടുക്കുന്ന ഒരാളെയും കണ്ടിട്ടില്ല 👏👏👏
എത്ര സുന്ദരമായ ഇന്റർവ്യൂ ശരത് സാർ നന്നായി സ്നേഹത്തോടെ മറുപടി പറഞ്ഞു സാർ എത്രനന്നായി പാടുന്നു കെട്ടിരിക്കാൻ ഒരു സെക്കെന്റ് പോലും മടുപ്പു തോന്നിയില്ല രണ്ടുപേർക്കും അഫിനന്ദനം നന്ദി
ടാലെന്റ്റ് ഉള്ള കുട്ടികൾക്ക് അവസരം കൊടുക്കും എന്ന് പറഞ്ഞതിൽ അങ്ങേക്ക് നമസ്കാരം. എല്ലാ ദിവസവും കുട്ടികളുടെ പാട്ട് കേൾക്കുന്ന, ആസ്വദിക്കുന്ന ജനങ്ങൾക്കുമുള്ള അംഗീകാരം ആകും അത്.
തമാശയ്ക്കും ഒരു കുറവുമില്ല.. 'ഓ മൃദുലേ' ആലാപനം മനോഹരം.. പ്രണയനൈരാശ്യത്താൽ ആത്മഹത്യ ചെയ്ത മലയാളി ഡോക്ടറുടെ (അമേരിക്കയിൽ) ഫ്ലാറ്റിൽ പോലീസ് എത്തുന്നത് രണ്ട് ദിവസം കഴിഞ്ഞാണ്.. അന്ന്, അപ്പോഴും, ആ റൂമിൽ ഈ ഒരു ഗാനം മാത്രം 'തുടർച്ചയായി' കേട്ടുകൊണ്ടിരുന്നു..!!
ശരത് സർ സംഗീത സംവിധായകനെങ്കിലും പാട്ടു പാടുമ്പോൾ ( super ആയി പാടുമെങ്കിലും )കേൾക്കാൻ നന്നായതും sound അടിപൊളി ആയതും ഇപ്പോഴാ.. നല്ല interview.. Good എഡിറ്റിംഗ് congrates. കേൾക്കാൻ ആഗ്രഹിചതെല്ലം ഇന്റർവ്യൂ വഴി ലഭിച്ചു.. അഭിനന്ദനങ്ങൾ rajaneesh ജീ 🤝👌🙏👍
രജനീഷ് തീർച്ചയായും താങ്കൾ അദ്ദേഹത്തിൻ്റെ പല ആൽബങ്ങളെ പറ്റിയും അതിലെ പാട്ടുകളെ പറ്റിയും ചോദികേണ്ടതായിരുന്നു. Especially ABC coporation വേണ്ടി ചെയ്ത ഓണ പാട്ടുകൾ അതുപോലെ ഉണ്ണി കൃഷ്ണനെ യും ജനകിയെയും വെച്ച് ചെയ്തത്, ഉണ്ണികൃഷ്ണനെ വെച്ച് ചെയ്ത ഗുരുവാ യൂരപ്പ ഭക്തി ഗാനങ്ങൾ, ചിത്ര പൗർണ്ണമി, അങ്ങനെ എത്ര ആൽബങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചത്.. അതിനെ കുറിച്ച് നേരിട്ട് അദ്ദേഹത്തോട് നേരിട്ട് സംസാരിക്കുവാൻ ഒരിക്കൽ ഭാഗ്യം കിട്ടിയിരുന്നു..അതു മറ്റുള്ളവരും അറിയണം എന്ന ആഗ്രഹം കൊണ്ട് പറഞ്ഞതാണ്
Nalla quality ulla interview. Sharreth sir kidilam. Rajneesh adipoli, ee interview il orupad Pani edukkendi vannilla, sharreth sir thanne kondu pokkolum. Pakshe athokke deal cheytha Rajanesh bai congratulations. Congratulations team
അണ്ണാച്ചി...... 😊... നിങ്ങളുടെ നല്ല മനസ്സ് അസാധ്യം.. ❤️.. ഇന്ന് ശരത് സാറിനെ പോലെ പാടാൻ കഴിയുന്ന ഒരാളും ഇല്ലെന്ന് ഞാൻ പറയും... എല്ലാവരെയും താങ്കൾ പുകഴ്ത്തി പറയുന്നു താങ്കളെ പുകഴ്ത്തി പറയുന്നത് ഞാൻ ഇതുവരെയും കണ്ടില്ല... നല്ലകാലത്തിനു സമയമായി.. 🙌🙌🙌സർവേശ്വരൻ അനുഗ്രഹിക്കട്ടെ... 💥🔱🕉️
ഇങ്ങനൊരു ഇൻറർവ്യു ആദ്യായിട്ടാ കാണുന്നേ. നിറഞ്ഞ ചിരിയോടെ നമ്മൾ അറിയാൻ കൊതിച്ച കാര്യങ്ങൾ മാത്രം ചോദിക്കുന്ന ഒരാൾ ഒരു വശത്ത്. ഒരു ജാഡയുമില്ലാതെ നമ്മെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് ഉത്തരം പറയുന്ന ആൾ മറുവശത്ത്. അവസാനം അവർ പരസ്പരം കെട്ടിപിടിച്ച് സ്നേഹം പങ്കുവച്ച് അവസാനിപ്പിക്കുന്നു ഇൻ്റർവ്യു. ആരോടാണ് കൂടുതൽ സ്നേഹം തോന്നുന്നത് എന്നാണിപ്പ…🥹😍
ഒരേ സ്കൂളിൽ ഒരേ വർഷം 10-ാം ക്ലാസിൽ ഞാൻ പഠിച്ചത് സുജിത്തിനോടൊപ്പം അന്നേ സുജിത്തിൻ്റെയും രഞ്ജിത്തിൻ്റെയും ആരാധിക. അതേസ്കൂളിൽ വച്ച് നടന്ന സംസ്ഥാന യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിനുംലളിതഗാനത്തിൽ ൽ ഒന്നാം സ്ഥാനം. സ്കൂൾ ഡേയ്ക്ക് പാടിയ ആലാപനം ആലാപനം എന്ന സിനിമാ ഗാനം ആ ആലാപനമാധുരിയിൽ അന്നേ ഹൃദയത്തിൽ ഇടം പിടിച്ച വരികൾ എവിടെ കേട്ടാലും സുജിത്തിനെ ഓർക്കാതിരിക്കാനാവില്ല..... വളരെ വർഷം കഴിഞ്ഞ് ശരത് സാറിനെ അറിയുമ്പോൾ ഏറെ അഭിമാനം പാട്ടുകൾ അതിലേറെ ഇഷ്ടം ഇപ്പോൾ സ്ഥിരമായി ഫളവേഴ്സ് ചാനലിൽ സാറിൻ്റെ ഇൻസ്റ്റൻ്റ് തമാശകളുടെ ആരാധിക ''.... ഏറെ ലാളിത്യത്തോടെ ഹൃദ്യമായി അഭിമുഖം നടത്തുന്ന രജനീഷും ശരത് സാറും. ചേർന്നപ്പോൾ ''.... Sooo... beautiful❤❤❤🎉🎉❤❤❤ സ്കൂളിൻ്റെ നൂറാം വാർഷികത്തിന് വന്നിരുന്നു എന്ന് അറിഞ്ഞു. 'കാണാൻ കഴിയാത്തതിൽ വിഷമം തോന്നി.
രവീന്ദ്രന്മാഷിന് ശേഷം അതെ കാലിബറിൽ പാട്ടുണ്ടാക്കാൻ ശേഷിയുള്ള സംഗീത സംവിധായകൻ ശരത് സാർ തന്നെയാണ്..അത് പ്രതീക്ഷിക്കുന്നു. അതിന് അവസരങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
എൻ്റെ ദൈവമേ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി...the real hero ശരത് സർ...രജനീഷ് താങ്കൾക്ക് ഒരുപാട് നന്ദി...ഈയൊരു ഇൻ്റർവ്യൂ ചെയ്യാത്തത് എന്ത് വിചാരി ക്കുമ്പോഴേക്കും അത് കിട്ടി...ശരത് സർ താങ്കൾ ഞങ്ങൾക്ക് കിട്ടിയ നിധി തന്നെയാണ്
രജനീഷ് ചേട്ടാ ... നിങ്ങൾ പഠിച്ചു ചെയ്തു . ശരത്ത് സാർ സിമ്പിൾ മനുഷ്യൻ അദ്ദേഹത്തിൻ്റെ കഴിവിനെ ആഴത്തിൽ തൊട്ടുള്ള സംസാരം നടത്തി നിങ്ങൾക്കെ കഴിയൂ എന്നല്ല നിങ്ങൾക്ക് ശ്രമിച്ചു ജയിച്ചു . ശരത്ത് സാർ നിങ്ങൾ ഇനിയും ഇനിയും ഉയർത്തിൽ എത്തണം ആത്മാത്ഥമായി ആഗ്രഹിക്കുന്നു . ഈ അടുത്ത് കണ്ടതിൽ എൻ്റെ ജീവിതത്തിലെ നഷ്ടപ്പെടാത്ത സമയം ഞാൻ RUclips ൽ ഉപയോഗിച്ചു .
ഇത്രയും കഴിവുകളുള്ള ഒരു സംഗീതജ്ഞനെ ഞാൻ കണ്ടിട്ടില്ല. പക്ഷെ മലയാളികൾ ഇദ്ദേഹത്തിൻ്റെ പ്രതിഭയെ ശരിയായി മനസ്സിലാക്കിയിട്ടുണ്ട് എന്നു തോന്നുന്നില്ല. ഇപ്പോഴത്തെ പല കോമഡി ഷോകൾ കണ്ടതിനേക്കാളേറെ സ്വാഭാവികമായ തമാശകൾ കേട്ട് ചിരിക്കാനും പറ്റി. രജനീഷും തൻ്റെ പ്രവർത്തിയിൽ അസാമാന്യ പ്രതിഭാശാലിയാണെന്ന് തെളിയിച്ച വളരെ ഹൃദ്യമായ ഒരു ഇൻറർവ്യൂ. രണ്ടു പേർക്കും സ്വന്തം മേഖലകളിൽ ഇനിയും ഒരുപാട് ഹിറ്റുകൾ സമ്മാനിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍🙏
മുൻപ് star singer ഇൽ sarreth sir നോട് അത്ര ഇഷ്ട്ടം ഒന്നും അല്ലായിരുന്നു.. പിന്നീട് അടുത്ത വർഷങ്ങളിൽ എപ്പോഴോ ഇന്റർവ്യൂ കണ്ടപ്പോൾ തോന്നി ദൈവമേ ഈ മനുഷ്യൻ ഇങ്ങനെ ആയിരുന്നോ എന്ന്... എത്ര രസമാണ് ഈ ഇന്റർവ്യൂ... ❤️
ശരത് സാർ മ്യൂസിക് ഡയറക്ടർ മാത്രമല്ല സൂപ്പർ സിങ്ങറും കൂടിയാണ്. മലയാള സിനിമ ഇദ്ദേഹത്തെ വേണ്ടവിധം ഉപേയാഗിച്ചിട്ടില്ല. രാജനീഷ് സാർ ഗ്രേറ്റ് anchor 👍👍🌹🌹❤️❤️♥️♥️♥️♥️
Part 1👉👉ruclips.net/video/s4F-sbDq4u4/видео.html
Sir 🙏🙏🙏🙏🙏🙏
Sir sangeethathinte daivam
അർഹിക്കുന്ന അംഗീകരം കിട്ടാത്ത ലെജൻഡ് 🎵🎵🎵
സത്യം 😭❤️
അതെ കിട്ടിയില്ലേ
Aaru paranju kittiyillennu 😢
@@sivadhamsiva1089 പുള്ളിയുടെ കഴിവിനനുസരിച്ചുള്ള അംഗീകാരം ഇതുവരെ കിട്ടിയിട്ടില്ല റിയാലിറ്റി ഷോസ് ഇല്ലെകിൽ ആരും തിരിച്ചറിയുകപോലും ഇല്ലായിരുന്നു
സത്യം 👍
ശരത് സാറിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞ ഇന്റർവ്യൂ. രണ്ടാളിന്റെയും സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട്. രജനീഷ് സാർ ശരത് സാർന്റെ സംഗീതത്തെ കുറിച്ച് നന്നായി പഠിച്ചു. അതുകൊണ്ടു ഇന്റർവ്യൂ അടിപൊളി ആയി. Thanks to രജനീഷ് സാർ 🙏😍
നമസ്തേ
ശ്രീശരത് ൻ്റെ ശബ്ദം ശ്രീ ബാലമുരളീകൃഷ്ണയുടെ ശബ്ദവുമായി നല്ല സാമ്യമാണ്. ഗുരുവിനെ ഉപാസിക്കുന്ന പോലെ തോന്നും.
അവാച്യ സുന്ദരമായ ഒരു അനുഭൂതിയാണ് ഈ അഭിമുഖം.... ഈ അവതരണം ഇങ്ങിനെ തുടരുവാൻ സാധിക്കട്ടെ. എത്ര സുന്ദരസരസ നിമിഷങ്ങൾ നന്ദി🌹🙏❤️
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ശരത് സാറിന്റെ ഇന്റർവ്യൂസ്.. ചിരിച് ഒരു വഴിയാകും... ഒരു ജാടയുമില്ലാത്ത ഒരു മനുഷ്യൻ കൂടി ആണ്... പ്രത്യേകിച്ചും ഈ അവതാരകൻ നല്ലവൈബ് ആണ് പുള്ളിയോട്
Yes
ഒരു കാലഘട്ടത്തിൻ്റെ സംഗീതകാരനായ ശരത് സർ ൻ്റെ ഉള്ളിലുള്ള ശുദ്ധ സംഗീതത്തെ പ്രേക്ഷക സമക്ഷം തൻമയത്വത്തോടെ അനായാസമായി എത്തിച്ച രജനീഷും! ഒരപൂർവ്വ combination👍 നൻമകൾ ഉണ്ടാവട്ടെ🙏
ബ്രാഹ്മണ സംഗീതം ഇല്ലാതായത് വലിയ ദുരന്തം. ഇനിയും അത് കുറച്ചു മാത്രം ആണ് ഉള്ളത്
എന്ത് മനുഷ്യൻ ആണ് ഇദ്ദേഹം എന്ത് സൗണ്ട് അർഹതപ്പെട്ട അംഗീകാരം കിട്ടാത്ത ഒരു പാട്ടുകാരൻ ഒരു സംഗീത സംവിധായാകാൻ ❤
ഞാൻ കണ്ടതിൽ വെച്ച് ഇപ്പോൾ ഇന്റർവ്യൂ എടുക്കുന്നതിൽ ഏറ്റവും മിടുക്കൻ അത് രജനീഷ് തന്നെ. ഒരാളെ എങ്ങനെ ഇന്റർവ്യൂ ചെയ്യണം എന്നുള്ളതിൽ താങ്കൾ മിടുക്കൻ ആണ് 💐
പ്രത്യേകിച്ചും സംഗീതവുമായി ബന്ധമുള്ള ഇൻ്റർവ്യൂകൾ ...❤
100%👍
ശരത് സാറിനെയും അദ്ദേഹത്തിന്റെ പാട്ടിനേയും പഠിച്ച്, പാട്ടിനെകുറിച്ച് അടിസ്ഥാന ബോധമുള്ള അദ്ദേഹത്തിന്റെ ഇന്റർവ്യൂ അസ്സലായി 👍
ഒരുപാട് ഇഷ്ടപ്പെട്ട ഇന്റർവ്യൂ....
അദ്ദേഹത്തിന്റെ പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ടു ഒരുപാട് കാര്യങ്ങൾ ചോദിച്ചും പറഞ്ഞും എന്നാൽ അനാവശ്യമായ ഒന്നിനെക്കുറിച്ചും ചോദിക്കാതെയും.... ഇങ്ങനെ ഒക്കെയാണ് വേണ്ടത്.... അല്ലാതെ ഇപ്പോഴത്തെ പലരെപോലെയും കുടുംബ കലഹം ഉണ്ടാക്കുന്നത് അനാവശ്യമായതോ ഒന്നും ചോദിച്ചല്ല..നന്ദി രജനീഷ്
ഈ കാലഘട്ടത്തിലെ ഏറ്റവും നല്ല ഇൻറർവ്യൂ..... സംഗതികളുടെരാജകുമാരൻ ശരത്ത് സാറും, പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട അവതാരകൻ രജനീഷ് സാറും...
തൊട്ടെതെല്ലാം പൊന്നാക്കിയ സംഗീത മാന്ത്രികൻ....എന്നുംകേൾക്കൻകൊതിക്കുന്ന ഗാനങ്ങൾ മലയാളിക്കു നൽകിയ സംഗീത സംവിധായകൻ... ഓരോ ഗാനവും ഓരോ അവാർഡാണ്.. അർഹതയുള്ള വർക്ക് അംഗീകാരം കൊടുക്കാത്ത ഈകാലഘട്ടത്തിൽ ജനങ്ങളുടെ അവാർഡാണ് ജൂറിയുടെ അവാർഡിനേക്കാട്ടിലും പരമോന്നത അവാർഡ് അതാണ് ശരത് സാറിനുള്ളത്.... . ശരത് സാറിന്റെ വരാനിരിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുന്നു....
വളരെ അധികം സന്തോഷം ശരത് സാറേ
സാറിനെ കേട്ടിരിക്കുന്നത് തന്നെ ഒരു രസാണ്.
ഉണ്ണ്യേട്ടൻ മരിച്ചു 12 വർഷം ആയെങ്കിലും ഇപ്പോഴും ശരത്തേട്ടൻ ഓരോ ഇന്റർവ്യൂ യിലും പറഞ്ഞു കേൾക്കുമ്പോൾ ഒരുപാട് നോവും, സന്തോഷവും മനസ്സിൽ വന്നു നിറയും 🙏🙏🙏🙏❤️
Ethu unni ettan ?
@@Prakash-cm6se Bhavayami padumente fil director. Meghatheertham. ( Husband )
🙏🏻@@sunithakongotviolin6388
ദൈവം മാടത്തിന് ശക്തി നൽകട്ടെ . ഉണ്ണി ഏട്ടന് എന്റെ പ്രണാമം 🙏
@@sunithakongotviolin6388- Namaskaram madam
രാജാനേഷ് ചേട്ടാ... താങ്കളുടെ ഇന്റർവ്യൂ ഓരോന്നും ഓരോ അനുഭവം ആണ് ഞങ്ങൾ പ്രേക്ഷകർക്കു ❤️❤️
രജനീഷ്
@@satheedavi61 ടൈപ്പ് ചെയ്തപ്പോ മാറി പോയി... സെൻറ് ചെയ്തിട്ട കണ്ടത്.... Sorry... രജനീഷ് ചേട്ടൻ ❤️❤️
ശരത് സാറിന്റെ intervew കാണാനും കേൾക്കാനും വളരെ ഇഷ്ടമാണ്. ജീവിതം "ബോബനും മോളിയും വായിച്ച പോലെ തീർക്കണം " എന്നുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇക്കാലത്തു എത്ര apt ആണ്. ഒരു ചെറിയ ജീവിതം. അത് ഒരു അഗ്നിപർവതം പോലെ കൊണ്ട് നടന്നിട്ടെന്തു ഗുണം. Sir, thank you for sharing your insight about life. രാജനീഷിനെ പോലെ ഒരു anchor മലയാളത്തിൽ ഇല്ല എന്ന് തന്നെയാണ് ഈയുള്ളവന്റെ പക്ഷം.. Wonderful
ഭംഗിയായി പാടുന്ന സംഗീതസംവിധായകരിൽ ഒരാൾ. നല്ല അഭിമുഖം. Rajaneeshnte സംഗീതസംബന്ധമായ അഭിമുഖങ്ങൾ വേറെ level തന്നെ.
ശരത്ത് സാർ പാടി കേൾക്കുമ്പോൾ ആണ് ആ പാട്ടിന്റെ depth ശരിക്കും മനസ്സിലാകുന്നത്... Technical perfection and clarity of notes...
❤❤❤
ഇത് കേട്ടിട്ട്, പാട്ട് പാടാന്‍ തന്നെ മനസ്സ് സമ്മതിക്കുന്നില്ല...
True..so deep and clarity in notes
Sathyam, kettu padikkanum sahayikkum
Oh Rejaneesh ,You are taking your interviews to next level . From Mohan Sithara till Sarath - All your Interviews are simply superb and awesome . Best wishes for your future in mainstream television - expecting a " Symphony " like music tv program .
ശരത് സാർ ഇത്രയും ആസ്വദിച്ചു സംസാരിക്കുന്ന ഇന്റർവ്യൂ ഇതുവരെയും കണ്ടിട്ടില്ല, രജനീഷ് അസാധ്യമായ തയ്യാറെടുപ്പോടെ കൃത്യമായ ചോദ്യങ്ങൾ ചോദിച്ചു ശരത് സാറിന്റെ ഉള്ളിലുള്ളതെല്ലാം പുറത്തു കൊണ്ടുവന്നു.കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഇന്റർവ്യൂ
അതിനെ രജനിഷിന്റെ കഴിവായി കാണാം. ഒട്ടും വ്യതിചലിച്ചു പോകാൻ സമ്മതിച്ചില്ല 🙏🙏🙏
നല്ല ഒരു ലെജൻഡ് musician aaya ശരത് സാറിനെ സിനിമ മേഖലയിലെ ഉള്ളുകള്ളികൾ കാരണം ഒതുക്കി ഇരുത്തി. ഇതിലൂടെ നമുക്ക് നഷ്ടമായത് സ്വർഗീയമായ കുറെ നല്ല ഗാനങ്ങൾ ആണ്. Lot of respect and love to you സാർ. രജനീഷ് as an interviewer .. awesome ❤❤❤❤
Seriya
ആരൊക്കെയോ ഒതുക്കി നിർത്തി അനുഗ്രഹീത സംഗീത ക്ജൻ അദ്ദേഹത്തിന്റെ കഴിവിന്റെ ഒരംശം പോലും നമ്മൾ കേട്ടില്ല ഇതുവരെ. ഇനിയും കാത്തിരിക്കുന്നു ഒരുപാട് പാട്ടുകൾ ഉണ്ടാവട്ടെ ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ
എത്രവലിയ മനുഷ്യൻ ശരത് സാറിനെ അടുത്തറിയാൻ കഴിഞ്ഞു. നല്ല ഇൻ്റർവ്യൂ രജനീഷിനു നന്ദി
നല്ല രസമുള്ള ഇന്റർവ്യൂ . മികച്ച ചോദ്യങ്ങൾ, അതുപോലെ തന്നെ അതിഥിയെ സംസാരിക്കാൻ അനുവദിച്ചു എന്നത് ഇപ്പോൾ കണ്ടു വരുന്ന മറ്റ് ഇന്റർവ്യൂകളിൽ നിന്ന് വ്യത്യസ്തത പുലർത്തുന്നു. ഒന്നാം ഭാഗത്തിൽ "സാഗരം സാക്ഷിയിലെ " പാട്ട് കേട്ട് ഒരുപാട് കരഞ്ഞു.
Very nice, And Thank you for the musical treat .....................
ശരത് സാർ നെ ഇങ്ങനെ കേട്ടുകൊണ്ടിരിക്കാൻ എന്തൊരു രസമാണ്!!അണ്ണാച്ചി എന്തൊരു പ്രതിഭയാണ് 😊.
ഗുരു ഭക്തി .. ഇവരൊക്കെ പുണ്യം ചെയ്ത ജന്മങ്ങൾ ആകുന്നത് ഇത്ര ഗുരു ഭക്തി ഉള്ളത് കൊണ്ടാണ് ❤❤❤❤
@@AmbilyAnilkumar1979 exactly 💯
ശരത് സാർ സൂപ്പർ... രജനിഷ് അതിലേറെ... കൃത്യമായി, സംഗീതത്തിൽ രണ്ടു പേർക്കും അറിവും... നമിച്ചു 🙏
ശരത് സർ, പച്ച ഷർട്ട് ഇട്ട പച്ച മനുഷ്യൻ. ❤️
ഇന്നാണ് ഒരു സത്യം മനസിലായത്... എന്റെ മ്യൂസിക് പ്ലയെറിലെ ഫേവറേറ്റ് ലിസ്റ്റിൽ കിടക്കുന്ന എല്ലാ പാട്ടുകളും ശരത് സാറിന്റെ പാട്ടുകൾ ആയിരുന്നു... ഈശ്വര itherem നാൾ ആൾ അറിയാതെ ആസ്വദിച്ചത് ഇദ്ദേഹത്തിന്റെ പാട്ടുകൾ ആയിരുന്നല്ലേ.... " താളമയഞ്ഞു ".... എന്റെ ഏറ്റവും ഇഷ്ട്ടമുള്ള പാട്ട്.
എന്ത് രസം ആണ് ഈ പുള്ളിയുടെ സംസാരം കേൾക്കാൻ 😘😘
ഒരു സാധാരണ മനുഷ്യൻ...ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏.. ഇത്രയും നന്നായി interview എടുക്കുന്ന ഒരാളെയും കണ്ടിട്ടില്ല 👏👏👏
നല്ല ഒരു ഇന്റർവ്യൂ... വല്ലാത്ത ഒരു രസം
രജനീഷ് ചേട്ടൻ്റെ ആ നാണം ത്തിൽ ഒരു ചിരി സൂപ്പർ എല്ലാ interview ലും
ഈ സംഗീതകാരനെ വേണ്ടപോലെ പ്രയോജനപ്പെടുത്തുന്നില്ല എന്നത്, വലിയ സങ്കടം ആണ്.. വലിയ നഷ്ടം ആണ്..
എത്ര സുന്ദരമായ ഇന്റർവ്യൂ ശരത് സാർ നന്നായി സ്നേഹത്തോടെ മറുപടി പറഞ്ഞു സാർ എത്രനന്നായി പാടുന്നു കെട്ടിരിക്കാൻ ഒരു സെക്കെന്റ് പോലും മടുപ്പു തോന്നിയില്ല രണ്ടുപേർക്കും അഫിനന്ദനം നന്ദി
ഭി
സിനിമയിൽ മറ്റൊരാളെക്കൊണ്ടു എന്തിനാണ് പഠിക്കുന്നത്. താങ്കൾ തന്നെ പാടിയാൽ പോരേ? എത്ര മനോഹരമായി ശരത് പാടുന്നു. അഭിനന്ദനങ്ങൾ......?
ഇദ്ദേഹത്തിന്റെ പാട്ടുകൾ എനിക്ക് ജീവനാണ്... പൊതുവെ ക്ലാസ്സിക് സോങ്‌സ് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ.. എല്ലാ ഭാവുകങ്ങളും നേരുന്നു... ശരത് സാറിന്
Sarath sir - Born music legend !
Rajaneesh - Born Interviewer!
Loved the talk ❤
You born commentator
വളച്ചു കെട്ടില്ലാത്ത, തുറന്നുപറച്ചിലിന്റെ മനോഹര അഭിമുഖം... സമയം പോയതറിഞ്ഞില്ല. രണ്ടുപേർക്കും 🙏👍🌹
ടാലെന്റ്റ് ഉള്ള കുട്ടികൾക്ക് അവസരം കൊടുക്കും എന്ന് പറഞ്ഞതിൽ അങ്ങേക്ക് നമസ്കാരം. എല്ലാ ദിവസവും കുട്ടികളുടെ പാട്ട് കേൾക്കുന്ന, ആസ്വദിക്കുന്ന ജനങ്ങൾക്കുമുള്ള അംഗീകാരം ആകും അത്.
ഇതിൽ പറയാതെ പോയ പാട്ടിൽ എനിക്കു വളരേ ഇഷ്ടമുള്ള പാട്ട്
1.തത്സമയം ഒരു പെൺകുട്ടി
എന്റെ ഹൃദയ, പൊന്നോട് പൂവായി
2.180
sandhikate
തമാശയ്ക്കും ഒരു കുറവുമില്ല..
'ഓ മൃദുലേ' ആലാപനം മനോഹരം.. പ്രണയനൈരാശ്യത്താൽ ആത്മഹത്യ ചെയ്ത മലയാളി ഡോക്ടറുടെ (അമേരിക്കയിൽ) ഫ്ലാറ്റിൽ പോലീസ് എത്തുന്നത് രണ്ട് ദിവസം കഴിഞ്ഞാണ്.. അന്ന്, അപ്പോഴും, ആ റൂമിൽ ഈ ഒരു ഗാനം മാത്രം 'തുടർച്ചയായി' കേട്ടുകൊണ്ടിരുന്നു..!!
😢
Sharath sir❤❤❤❤
Rajaneesh sir❤❤❤
Super interview
Super അഭിമുഖം... 👌🏻👌🏻👌🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️
രണ്ടു പേർക്കും അഭിനന്ദനങ്ങൾ..💐💐💐💐💐
ശരത് സർ സംഗീത സംവിധായകനെങ്കിലും പാട്ടു പാടുമ്പോൾ ( super ആയി പാടുമെങ്കിലും )കേൾക്കാൻ നന്നായതും sound അടിപൊളി ആയതും ഇപ്പോഴാ..
നല്ല interview.. Good എഡിറ്റിംഗ് congrates.
കേൾക്കാൻ ആഗ്രഹിചതെല്ലം ഇന്റർവ്യൂ വഴി ലഭിച്ചു.. അഭിനന്ദനങ്ങൾ rajaneesh ജീ 🤝👌🙏👍
Yes, because he is performing infront of a real listener.
ശരത് sir പണ്ട് പാടിയത് കേട്ടിട്ടുണ്ടോ
@@sabithams268 yes.. naan kettittundu.. in some interviews or programs..
നെഞ്ചോടു ചേർത്തുവയ്ക്കേണ്ട ഇൻ്റർവ്യൂ ശരത് സാർ love you so much ❤❤❤❤❤❤
രജനീഷ് തീർച്ചയായും താങ്കൾ അദ്ദേഹത്തിൻ്റെ പല ആൽബങ്ങളെ പറ്റിയും അതിലെ പാട്ടുകളെ പറ്റിയും ചോദികേണ്ടതായിരുന്നു. Especially ABC coporation വേണ്ടി ചെയ്ത ഓണ പാട്ടുകൾ അതുപോലെ ഉണ്ണി കൃഷ്ണനെ യും ജനകിയെയും വെച്ച് ചെയ്തത്, ഉണ്ണികൃഷ്ണനെ വെച്ച് ചെയ്ത ഗുരുവാ യൂരപ്പ ഭക്തി ഗാനങ്ങൾ, ചിത്ര പൗർണ്ണമി, അങ്ങനെ എത്ര ആൽബങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചത്.. അതിനെ കുറിച്ച് നേരിട്ട് അദ്ദേഹത്തോട് നേരിട്ട് സംസാരിക്കുവാൻ ഒരിക്കൽ ഭാഗ്യം കിട്ടിയിരുന്നു..അതു മറ്റുള്ളവരും അറിയണം എന്ന ആഗ്രഹം കൊണ്ട് പറഞ്ഞതാണ്
Super interview❤❤orupade karyangal ariyan kazhinju❤❤❤
കൂടെ ചിരിച്ചു പോകുന്ന..
വളരെ രസകരമായ അഭിമുഖം... ശരത് സർ രജനീഷ് ❤🙏🙏
മികച്ച സംഗീത സംവിധായകൻ മാത്രമല്ല അതിലും മികച്ചൊരു ഗായകൻ കൂടി ഉള്ള Two in one സംഗീത വിസ്മയം ❤
പക്ഷെ മലയാളിക്ക് വേണ്ട.ഇവിടെ ജാഡ മാത്രം മതി
Nalla quality ulla interview.
Sharreth sir kidilam.
Rajneesh adipoli, ee interview il orupad Pani edukkendi vannilla, sharreth sir thanne kondu pokkolum. Pakshe athokke deal cheytha Rajanesh bai congratulations.
Congratulations team
അണ്ണാച്ചി...... 😊... നിങ്ങളുടെ നല്ല മനസ്സ് അസാധ്യം.. ❤️.. ഇന്ന് ശരത് സാറിനെ പോലെ പാടാൻ കഴിയുന്ന ഒരാളും ഇല്ലെന്ന് ഞാൻ പറയും... എല്ലാവരെയും താങ്കൾ പുകഴ്ത്തി പറയുന്നു താങ്കളെ പുകഴ്ത്തി പറയുന്നത് ഞാൻ ഇതുവരെയും കണ്ടില്ല... നല്ലകാലത്തിനു സമയമായി.. 🙌🙌🙌സർവേശ്വരൻ അനുഗ്രഹിക്കട്ടെ... 💥🔱🕉️
എന്തു മനോഹരമായ interview, ഒരു commedy show കണ്ട അനുഭവം 🙏👍🌹🌹🌹
കേട്ടിരിക്കാൻ സുഖമുള്ള പരിപാടിയാട്ടോ❤
സംഗീതത്തെ സ്നേഹിക്കുന്നവർക്ക് മുതൽ കൂട്ടാണ് ഈ ഇൻറ്റർ വ്യു♥️♥️
Love you. Sarath sir❤❤❤❤❤❤❤❤ സാറിനോട് അത്ര ആരാധനയുണ്ട്. നേരിട്ട് കാണാൻ സാധിക്കണമേ എന്ന് ആഗ്രഹിക്കുന്നൂ❤❤❤❤❤
ഈ ഇന്റർവ്യൂ തീരാതിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു
ഇതൊക്കെ ദൈവ ഹിതം
@@scienceofazad😲🙄🙄😲
ശരത് സാറും രജനീഷും കൂടിയുള്ള 2 എപ്പിസോഡ് ഒറ്റയടിക്ക് കണ്ട് തീർന്നതറിഞ്ഞില്ല! എത്ര മനോഹരമായ ഇൻ്റർവ്യൂ ആയിരുന്നു.😍🔥😍
Superb interview! ശരത് സർ & രജനീഷ് അടിപൊളി കോമ്പിനേഷൻ! തുടക്കം മുതൽ ഒടുക്കം വരെ രണ്ട് എപ്പിസോടും ഒറ്റയിരിപ്പിനു കണ്ടു തീർത്തു ❤️❤️
ഇങ്ങനൊരു ഇൻറർവ്യു ആദ്യായിട്ടാ കാണുന്നേ. നിറഞ്ഞ ചിരിയോടെ നമ്മൾ അറിയാൻ കൊതിച്ച കാര്യങ്ങൾ മാത്രം ചോദിക്കുന്ന ഒരാൾ ഒരു വശത്ത്. ഒരു ജാഡയുമില്ലാതെ നമ്മെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് ഉത്തരം പറയുന്ന ആൾ മറുവശത്ത്. അവസാനം അവർ പരസ്പരം കെട്ടിപിടിച്ച് സ്നേഹം പങ്കുവച്ച് അവസാനിപ്പിക്കുന്നു ഇൻ്റർവ്യു. ആരോടാണ് കൂടുതൽ സ്നേഹം തോന്നുന്നത് എന്നാണിപ്പ…🥹😍
അവസാനത്തെ ആ കെട്ടിപ്പിടുത്തം... 🥰🥰🥰എല്ലാവരുടെയും മനസ്സ് നിറഞ്ഞു...
രണ്ടാളും അവരവരുടെ ജോലിയിൽ സൂപ്പർ ആണ്❤️❤️❤️ പുതിയ സിനിമകൾക്ക് ശേഷം ഒന്നുകൂടെ രണ്ടാളെയും കാണാൻ ആഗ്രഹമുണ്ട്.
ശരത് സാറിൻ്റെ സംസാരത്തിൽ മറ്റുള്ളവരെ കുറിച്ചൊക്കെ പറയുമ്പോൾ എത്ര ബഹുമാനത്തോ ടെയാണ് പറയുന്നത്.
Correct
രജനീഷേട്ടൻ ഇത്രയും ചിരിച്ച് ആസ്വദിച്ച മറ്റൊരു അഭിമുഖവും ഞാൻ കണ്ടിട്ടില്ല. എന്നാ ഒരു ചിരിയാണ് രജനീഷേട്ടാ, വളരെ മനോഹരം ❤❤❤❤️❤️❤️❤️❤️❤️❤️❤️
പ്രമദവനത്തിൻറ്റെ.. റെക്കോഡിങ് അനുഭവം
അവിസ്മരണീയം 🙏🙏
വളരെ വളരെ സന്തോഷം🙏🙏🙏
എത്ര സുന്ദരമാണ് രണ്ടു പേരുടേയും സംസാരo❤❤ നന്ദി🙏🙏
എനിക്ക് എന്റെ ജീവിതത്തിൽ എന്നെങ്കിലും കാണാൻ ആഗ്രഹിക്കുന്ന മനുഷ്യൻ
ഇവിടെ 2 പേര് ഉണ്ടല്ലോ, ഇതിൽ ആരാ
@@Pachalam-Steven82 ശരത് സർ
എനിക്കും
Same here
ഒരേ സ്കൂളിൽ ഒരേ വർഷം 10-ാം ക്ലാസിൽ ഞാൻ പഠിച്ചത് സുജിത്തിനോടൊപ്പം അന്നേ സുജിത്തിൻ്റെയും രഞ്ജിത്തിൻ്റെയും ആരാധിക. അതേസ്കൂളിൽ വച്ച് നടന്ന സംസ്ഥാന യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിനുംലളിതഗാനത്തിൽ ൽ ഒന്നാം സ്ഥാനം. സ്കൂൾ ഡേയ്ക്ക് പാടിയ ആലാപനം ആലാപനം എന്ന സിനിമാ ഗാനം ആ ആലാപനമാധുരിയിൽ അന്നേ ഹൃദയത്തിൽ ഇടം പിടിച്ച വരികൾ എവിടെ കേട്ടാലും സുജിത്തിനെ ഓർക്കാതിരിക്കാനാവില്ല..... വളരെ വർഷം കഴിഞ്ഞ് ശരത് സാറിനെ അറിയുമ്പോൾ ഏറെ അഭിമാനം പാട്ടുകൾ അതിലേറെ ഇഷ്ടം ഇപ്പോൾ സ്ഥിരമായി ഫളവേഴ്സ് ചാനലിൽ സാറിൻ്റെ ഇൻസ്റ്റൻ്റ് തമാശകളുടെ ആരാധിക ''.... ഏറെ ലാളിത്യത്തോടെ ഹൃദ്യമായി അഭിമുഖം നടത്തുന്ന രജനീഷും ശരത് സാറും. ചേർന്നപ്പോൾ ''.... Sooo... beautiful❤❤❤🎉🎉❤❤❤ സ്കൂളിൻ്റെ നൂറാം വാർഷികത്തിന് വന്നിരുന്നു എന്ന് അറിഞ്ഞു. 'കാണാൻ കഴിയാത്തതിൽ വിഷമം തോന്നി.
ഒരുപാട് ചിരിച്ചു, ഒരുപാട് കണ്ണ് നിറഞ്ഞു. നന്ദി രജനീഷ്!❤
രജനീഷ് സർ അങ്ങയുടെ interview 👌👌👌👌👌👌
ഇത്രയും കഴിവും ഹ്യൂമർ സെൻസ്സ് ഉം ഒരു പോലെ ഉള്ള വേറൊരു musician ഇല്ല 🙏🙏❤
Randu perum nallla manushyar...aaaa sangamam superb.. valare ishtam. Mr.Rajneesh, interview cheyyaan ningale kazhinje ullu mattaarum enn thonnunnu. Eeshwaran anugrahikkatte...
Seriya
പാട്ടു വരുമ്പോൾ ആൾ മൊത്തം മാറുകയാണ് 😍😍😍
രവീന്ദ്രന്മാഷിന് ശേഷം അതെ കാലിബറിൽ പാട്ടുണ്ടാക്കാൻ ശേഷിയുള്ള സംഗീത സംവിധായകൻ ശരത് സാർ തന്നെയാണ്..അത് പ്രതീക്ഷിക്കുന്നു. അതിന് അവസരങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
എൻ്റെ ദൈവമേ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി...the real hero ശരത് സർ...രജനീഷ് താങ്കൾക്ക് ഒരുപാട് നന്ദി...ഈയൊരു ഇൻ്റർവ്യൂ ചെയ്യാത്തത് എന്ത് വിചാരി ക്കുമ്പോഴേക്കും അത് കിട്ടി...ശരത് സർ താങ്കൾ ഞങ്ങൾക്ക് കിട്ടിയ നിധി തന്നെയാണ്
വളരെ നല്ല interview രണ്ട് പാർട്ടും കണ്ടു ഗംഭീരം
രജനീഷ് ചേട്ടാ ... നിങ്ങൾ പഠിച്ചു ചെയ്തു . ശരത്ത് സാർ സിമ്പിൾ മനുഷ്യൻ അദ്ദേഹത്തിൻ്റെ കഴിവിനെ ആഴത്തിൽ തൊട്ടുള്ള സംസാരം നടത്തി
നിങ്ങൾക്കെ കഴിയൂ എന്നല്ല നിങ്ങൾക്ക് ശ്രമിച്ചു ജയിച്ചു . ശരത്ത് സാർ നിങ്ങൾ ഇനിയും ഇനിയും ഉയർത്തിൽ എത്തണം ആത്മാത്ഥമായി ആഗ്രഹിക്കുന്നു . ഈ അടുത്ത് കണ്ടതിൽ എൻ്റെ ജീവിതത്തിലെ നഷ്ടപ്പെടാത്ത സമയം ഞാൻ RUclips ൽ ഉപയോഗിച്ചു .
ആഗ്രഹിച്ച ഇൻ്റർവ്യൂ....
വളരെ നന്ദി ❤
The second part finally...😊 Thank you
ശരത് sir ന് നമസ്കാരം
രജനീഷ് Soooper interview
രജനീഷ് ചേട്ടൻ ശരത് സാറിനെ കാര്യമായി തന്നെ ഇത്തവണ ഇന്റർവ്യൂ ചെയ്തല്ലോ ❤️😍
Super interview ❤️❤️.. രജനീഷ് &ശരത് സർ... ഒരുപാട് ചിരിച്ചു... നല്ല അവതരണം 🥰🥰🙏🙏
ഇത്രയും കഴിവുകളുള്ള ഒരു സംഗീതജ്ഞനെ ഞാൻ കണ്ടിട്ടില്ല. പക്ഷെ മലയാളികൾ ഇദ്ദേഹത്തിൻ്റെ പ്രതിഭയെ ശരിയായി മനസ്സിലാക്കിയിട്ടുണ്ട് എന്നു തോന്നുന്നില്ല. ഇപ്പോഴത്തെ പല കോമഡി ഷോകൾ കണ്ടതിനേക്കാളേറെ സ്വാഭാവികമായ തമാശകൾ കേട്ട് ചിരിക്കാനും പറ്റി. രജനീഷും തൻ്റെ പ്രവർത്തിയിൽ അസാമാന്യ പ്രതിഭാശാലിയാണെന്ന് തെളിയിച്ച വളരെ ഹൃദ്യമായ ഒരു ഇൻറർവ്യൂ. രണ്ടു പേർക്കും സ്വന്തം മേഖലകളിൽ ഇനിയും ഒരുപാട് ഹിറ്റുകൾ സമ്മാനിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍🙏
Wat an interview...time kazhinhth arinjathe illa😢❤❤
മുൻപ് star singer ഇൽ sarreth sir നോട് അത്ര ഇഷ്ട്ടം ഒന്നും അല്ലായിരുന്നു.. പിന്നീട് അടുത്ത വർഷങ്ങളിൽ എപ്പോഴോ ഇന്റർവ്യൂ കണ്ടപ്പോൾ തോന്നി ദൈവമേ ഈ മനുഷ്യൻ ഇങ്ങനെ ആയിരുന്നോ എന്ന്... എത്ര രസമാണ് ഈ ഇന്റർവ്യൂ... ❤️
എന്റെ ദൈവമേ എന്തൊരു മനുഷ്യന ഇത് ഗ്രേറ്റ് ഗ്രേറ്റ് ശരത് സാർ
ശ്രീ രാഗമോ എന്ന ഒറ്റ പാട്ട് മതി ശരത് സർ ആരെന്നറിയാൻ 🔥🔥🔥❤️❤️❤️
Awesome interview.. Sarath sir you really touch our hearts..so proud
Great ❤lovely
ശരത് സാറിന്റെ പാട്ടിനെ സ്നേഹിക്കുന്നവക്ക് ഇവിടെ ഒരു ഉമ്മ
😢😮
ശരത് ചേട്ടന്റ പാട്ടും കോമെഡിയും ഇഷ്ടം ❤️❤️
ഇദ്ദേഹം ഒരു ജിന്നാണ് ഭായ്.. ♥️
Rajneesh - One of your very enjoyable interview. Great job..
Vere level ❤❤❤ ഇദ്ദേഹത്തെ voice കൊള്ളാലോ.. ipola ശെരിക്കും kelkunne ❤❤
അപ്പൊ ഹിസ് ഹൈനെസ്സ് അബ്ദുള്ള യിലെ ദേവസഭാതലം പാട്ട് കേട്ടിട്ടില്ലേ,, അതിലെ കൈതപ്രം സാറിന്റെ പോർഷൻ പാടിയത് ഈ അണ്ണാച്ചി ആണ് 😎
@@appu1918athe
@@appu1918 ariyillarunu 🙏
അഞ്ജനം കണ്ടാൽ മഞ്ഞള് പോലെ വെളുത്തിരിക്കും
സമയം പോയതറിഞ്ഞില്ല spr❤❤
സൂപ്പർ ഇന്റർവ്യൂ. വേറെ ഒന്നും പറയാൻ ഇല്ല. ശരത് സർ ഒരുപാട് ഉയരങ്ങളിൽ പോകേണ്ട ഒരു ലെജൻഡ് ആണ്. ആശംസകൾ
ശരത് സാർ മ്യൂസിക് ഡയറക്ടർ മാത്രമല്ല സൂപ്പർ സിങ്ങറും കൂടിയാണ്. മലയാള സിനിമ ഇദ്ദേഹത്തെ വേണ്ടവിധം ഉപേയാഗിച്ചിട്ടില്ല. രാജനീഷ് സാർ ഗ്രേറ്റ് anchor 👍👍🌹🌹❤️❤️♥️♥️♥️♥️
സ്നേഹം ശരത് sir❤
രാജനീഷ് ഏട്ടാ നിങ്ങള് പൊളിയാ 🥰
ശരത് സാറും രെജനീഷും 👌🏼🎉🥰
ശരത് സർ & രജനീഷേട്ടൻ.... രണ്ടുപേരും ഹൃദയം കവർന്നു....... ❤️☺️
ഇന്റർവ്യൂർ നെ കാണാൻവേണ്ടി.. ഇന്റർവ്യൂ കാണുന്ന അപൂർവ സംഭവം.. രജനീഷ് സർ ന് മാത്രം സ്വന്തം 🥰
ശരത് സാർ ഇഷ്ടം.great composer and singer
വളരെ സരസമായിരുന്നു interview👌
Last hug❤️❤️❤️is sincere.....
രവീന്ദ്രൻ മാസ്റ്റർ legend music ഡയറക്ടർ ❤️❤️❤️❤️❤️🙏🙏🙏🙏🙏