Nalacharitham onnam divasam Uttharabhagam Vedio1

Поделиться
HTML-код
  • Опубликовано: 25 авг 2024
  • നളചരിതം ഒന്നാം ദിവസം (ഉത്തരഭാഗം). ദമയന്തീ സ്വയംവരത്തിൽ പങ്കെടുക്കാനായി പോകുന്ന നളനെ അതേ താല്പര്യത്തോടു കൂടി അവിടേക്കു പോകുന്ന ഇന്ദ്രാദികൾ (ഇന്ദ്രൻ, അഗ്നി, യമൻ, വരുണൻ) വഴിയിൽ വച്ചു കണ്ടുമുട്ടുന്നു. തങ്ങളുടെ ആഗ്രഹം ദമയന്തിയെ അറിയിച്ചു വരാൻ ദേവകൾ നളനോടാവശ്യപ്പെടുന്നു. താനും ഭൈമീതല്പരനാണെന്നും തനിക്കിതിന് കഴിയില്ലെന്നും പറഞ്ഞ നളനെ നിർബ്ബന്ധിച്ചു സമ്മതിപ്പിച്ച്, ആരും കാണാതെ ദമയന്തീ സവിധത്തിൽ എത്തിച്ചേരാനായി സ്ഥൂലശരീരം മറയ്ക്കാൻ സഹായിക്കുന്ന തിരസ്കരണി മന്ത്രവും ഉപദേശിച്ചു ദേവകൾ നളനെ യാത്രയയയ്ക്കുന്നു.
    നളൻ: കലാമണ്ഡലം ബാല സുബ്രഹ്മണ്യൻ
    ഇന്ദ്രൻ: കലാമണ്ഡലം വിശാഖ്
    യമൻ, അഗ്നി, വരുണൻ: മുകുന്ദപുരം ഹരികൃഷ്ണൻ, കലാമണ്ഡലം നിധിൻ ബാലചന്ദ്രൻ, കലാമണ്ഡലം ഹരിമോഹൻ
    പാട്ട്: കലാമണ്ഡലം വിനോദ്, കലാമണ്ഡലം കൃഷ്ണകുമാർ, കലാമണ്ഡലം യശ്വന്ത്.
    ചെണ്ട: കലാഭാരതി ഉണ്ണികൃഷ്ണൻ
    മദ്ദളം: കലാമണ്ഡലം അച്യുത വാര്യർ.
    രാഗം: മദ്ധ്യമാവതി, സാവേരി.
    വേദി: മണ്ണൂർക്കാവ്‌ ദേവീക്ഷേത്രം, 10 ജൂലായ് 2024

Комментарии • 1