Jayettan Top Malayalam songs of 1980's | P Jayachandran

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Jayettan Top Malayalam songs of 1980's
    P Jayachandran Best Malayalam songs from 1980 to 1989
    എൺപതുകളിൽ ശ്രീ പി ജയചന്ദ്രൻ 🍸
    1980 മുതൽ 1990 വരെയുള്ള കാലഘട്ടത്തിൽ ജയേട്ടന്റെ സംഗീതയാത്ര പരിശോധിയ്ക്കുമ്പോൾ ഏറെ പ്രധാനപ്പെട്ട ഏടുകളിൽ നാം പ്രവേശിയ്ക്കും. മലയാളസിനിമയിൽ ഒന്നര പതിറ്റാണ്ട് പിന്നിട്ടപ്പോൾ ജയേട്ടന്റെ ശബ്ദമാധുര്യത്തിലും കാന്തികമായ ആലാപനത്തിലും വളരെയധികം മികവ് എൺപതുകളിൽ കാണാനായി. ഭാവത്തിന്റെയും ശബ്ദത്തിൽ ദൈവീകമായ അനുഭൂതിയുടെയും ആഴം വർദ്ധിച്ചു.
    ഈ കാലയളവിലാണ് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ജയേട്ടൻ എക്കാലത്തെയും ഹിറ്റായി മാറിയ ഗാനങ്ങൾ ആലപിയ്ക്കുന്നത്.
    മലയാളത്തിൽ ജയേട്ടനെ ഒതുക്കാൻ ശ്രമിച്ചവർക്ക് വലിയ രീതിയിൽ വിജയിക്കാനായി. സിനിമയിൽ പുതിയ ലോബികൾ വന്നു.പിന്നീട് അവരുടെ വളർച്ച...
    ചലച്ചിത്ര ഇതരശാഖയിൽ ജയചന്ദ്രനാദം പുഷ്പിച്ച കാലഘട്ടം കൂടിയായിരുന്നു 1980 കൾ. പുഷ്പാഞ്ജലി അനവധി ഭക്തജനങ്ങളുടെ ഹൃദയശുദ്ധിയ്ക്കായി പിറവിയെടുത്ത ഭക്തിഗാന സമാഹാരമായി. റെക്കോർഡ് വില്പനയാണ് പുഷ്പാഞ്ജലിയുടെ കാസറ്റുകൾക്ക് ഉണ്ടായത്. എൺപതുകളിൽ തന്നെയാണ് ജയേട്ടൻ ദേശീയ പുരസ്കാരത്തിന്റെ മോതിരമണിയുന്നത്.
    മൃദുലേ ഇതാ,മാൻ മിഴിയാൽ മനം കവർന്നു,ശിവ ശങ്കര സർവ്വ ശരണ്യ വിഭോ,കുറുനിരയോ, നാണം നിൻ കണ്ണിൽ അങ്ങനെ ഒരുപിടി ഗാനങ്ങൾ നമുക്ക് ഈ കാലയളവിൽ നമുക്ക് കിട്ടി.
    കഴിവുള്ള പുതിയ സംഗീത സംവിധായകർ രംഗപ്രവേശം ചെയ്തുവെങ്കിലും അവർ ജയേട്ടന്റെ ശബ്ദത്തിൽ നെയ്തത് ഏതാനും ഗാനങ്ങൾ മാത്രം. ജയേട്ടൻ നിമിത്തം ചലച്ചിത്ര മേഖലയിൽ കാൽവയ്ക്കാൻ സാധിച്ചവരടക്കം ആ മാതൃക പിന്തുടർന്നത് ആസ്വാദനമനസ്സുകൾക്ക് ഏറെ നഷ്ടം ഉണ്ടാക്കി.
    ഉദയസൂര്യനെപ്പോലെ ഭാവപൂർണ്ണമായ ആലാപനം കൊണ്ടു വിസ്മയം തന്ന ജയേട്ടനെ അകറ്റാൻ ശ്രമിച്ച അവരോടൊക്കെ പരിഭവമില്ലാതെ ഇന്നും ജനലക്ഷങ്ങൾക്കായ് നിലാമഴപോലെ പാടുന്നു ദേവഗായകൻ ശ്രീ പി ജയചന്ദ്രൻ 😍

Комментарии • 6

  • @bassharsharqi7594
    @bassharsharqi7594 10 месяцев назад +3

    പ്രജീഷ്..... സൂപ്പർ🎉🎉🎉

  • @KPRavi-ps1uu
    @KPRavi-ps1uu 10 месяцев назад +2

    Thank you so much Prajeesh ji, for uploading these timeless classic gems of genius, melodious singer Jayachandran sir.

  • @S_M_0009
    @S_M_0009 10 месяцев назад +2

    👍👍👍

  • @ravindranathvasupilla23
    @ravindranathvasupilla23 10 месяцев назад +1

    ഓഹോ അവതരണം കൊള്ളാമല്ലോ... എഡിറ്റിംഗ് സൂപ്പർ ആയിട്ടുണ്ട് കേട്ടോ

  • @sreeharis5884
    @sreeharis5884 8 месяцев назад

    Yesudasum Jayachandranum chernnu padiya super hit song evidamaneeswara sannidhanam

  • @JayaprakashPuthiyaveettil
    @JayaprakashPuthiyaveettil 10 месяцев назад +2

    നന്നായി. പൊതുവേ പാട്ടുകൾ മികവാർന്നവ.
    രണ്ട് പാട്ടുകളുടെ volume നന്നേ കുറവായിരുന്നു....