BHAGYAM POOKKUM VAYAL l CHITHRA ARUN l TG BOBEN l VC SEBASTIAN l MARTIN MUNDAKAYAM l VC

Поделиться
HTML-код
  • Опубликовано: 9 окт 2024
  • #christianmelody l #tgboben #chithraarun #newchristiansong #newchristiandevotionalsong #martinmundakkayam #vcsebastian #voiceofcalvary
    --- A BEAUTIFUL CHRISTIAN MELODY SUNG BY CHITHRA ARUN --
    "ഭാഗ്യം പൂക്കും വയൽ......." CHITHRA ARUN ആലപിച്ച... അതിമനോഹരമായ ക്രിസ്തീയ ഗാനം...
    ബോവസിൻറെ പൊന്നുവിളയുന്ന ഈ പൂവയലിൽ ഞാൻ എത്തിച്ചേർന്നത് ഭാഗ്യവശാൽ ആണ് … അങ്ങ് ദൂരെ മോവാബിൽ നിന്നും ഈ ഭാസുര ദേശത്തു വന്നു ചേർന്നത് എൻറെ മഹാഭാഗ്യമാണ് …… ഒരു യോഗ്യതയും ഇല്ലാത്തവളായി വെറും കാലാ പെറുക്കുവാൻ വന്ന എനിക്ക് ദേവൻറെ മണവാട്ടിയാകുവാനുള്ള മഹാഭാഗ്യം ആണ് ലഭിച്ചത്....
    LYRICS:
    -----------
    ഓ... ഭാഗ്യമേ മഹാ ഭാഗ്യമേ.....
    ഭാഗ്യം പൂക്കും വയലിൽ ഞാൻ
    കാലാ പെറുക്കുവാൻ വന്നത്
    ദൂരെ ദൂരെ ആ മോവാബിൽ നിന്നും
    ഈ ഭാസുര ദേശത്തു വന്നത്
    കൊയ്ത്തുകാർക്കു പിന്നിൽ പോയി പെറുക്കി ഞാൻ
    എത്തി ഈ സുന്ദരമാം വയലിൽ
    ഭാഗ്യവശാൽ ഇത് ബോവസിൻ സ്വന്തമാം
    പൊന്നുവിളയുന്ന പൂവയൽ....
    ഈ വയൽ വിട്ടിനി മറ്റെങ്ങും പോകേണ്ട
    എന്നുര ചെയ്തെൻറെ നായകൻ
    ബാല്യക്കാർ വന്നെന്നെ തൊട്ടു തോണ്ടീടാതെ
    കണ്മണി പോലെന്നും കാത്തവൻ
    ദേവൻറെ പുണ്യമാം പാദപത്മങ്ങളിൽ
    പുൽകി ഞാൻ ഇന്നുറങ്ങീടുമേ
    നാളെ വെളുപ്പിന് കാന്തയായ് മാറി ഞാൻ
    പൊന്നു മണിയറ പൂകുമേ
    Lyrics: TG Boben
    Music: VC Sebastian
    Vocal: Chithra Arun
    BGM: Martin Mundakayam
    Mix & Master: George Antony
    Studio: Geetham Ernakulam
    DOP & CUT: Samon Sunny
    Banner: Voice of Calvary
    Please Subscribe to this channel for more Christian music videos...
    www.youtube.co....
    ★ ANTI-PIRACY WARNING ★
    This content is Copyright to Voice of Calvary. Any unauthorized reproduction, redistribution, or re-upload on Facebook, RUclips, etc... is strictly prohibited from this video.
    Facebook:
    / voiceofcalvary
    RUclips: ​www.youtube.co....

Комментарии • 173

  • @vcsebastian5790
    @vcsebastian5790 7 месяцев назад +13

    ഓ ഭാഗ്യമേ... മഹാ ഭാഗ്യമേ... ബോവസ്സിനാൽ വീണ്ടെടുക്കപ്പെട്ട റൂത്തിന്റെ ഹൃദയത്തിൽ നിന്നും അലയടിച്ചുയർന്ന ആഹ്ലാദം അനുഗ്രഹീത വരികളായി T G ബോബന്റെ തൂലികയിൽ നിന്നും അടർന്നു വീണപ്പോൾ, അതിന് ഈണം നൽകി ഈ ഗാനത്തിന്റെ ഭാഗമാകുവാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി. ശ്രുതി മധുരമായി പാടി,അവതരിപ്പിച്ച് ഈ പാട്ടിനെ അതിമനോഹരമാക്കിയ ചിത്ര അരുൺ...അതി ഗംഭീരമായി പശ്ചാത്തല സംഗീതം ഒരുക്കിയ മാർട്ടിൻ മുണ്ടക്കയം... നയന മനോഹരമായ ചിത്രീകരണവും ചിത്ര സംയോജനവും ചെയ്ത സാമോൻ സണ്ണി.. ഇമ്പകരമായി ശബ്ദമിശ്രണം ചെയ്ത ജോർജ് കുട്ടി...ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി... അഭിനന്ദനങ്ങൾ.. ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤️

    • @VoiceofCalvary7
      @VoiceofCalvary7  7 месяцев назад

      Thank you ❤

    • @binu479
      @binu479 Месяц назад

      Fantastic performance by The Great Chithra Arun and all the team members.

  • @AnishThankachan
    @AnishThankachan 7 месяцев назад +3

    ബൈബിളിലെ ഹൃദ്യവുമായ ഒരു പ്രമേയത്തെ ആസ്പദമാക്കി രചിച്ച ഒരു അതിമനോഹര ഗാനം.. വരികളും, സംഗീതവും, ആലാപനവും, പശ്ചാത്തലസംഗീതവും എല്ലാം മികച്ചു നിൽക്കുന്നു. ദൃശ്യങ്ങളും, ദൃശ്യസംയോജനവും വളരെ നന്നായിരിക്കുന്നു. ഈ സൃഷ്ടിയുടെ ഭാഗമായി പ്രവർത്തിച്ച എല്ലാവർക്കും ഭാവുകങ്ങൾ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!

  • @jeraldbthomaskulangarauk2539
    @jeraldbthomaskulangarauk2539 7 месяцев назад

    Beautiful Lyrics, music and Vox. Congratulations to tall team.

  • @sabu_joseph
    @sabu_joseph 7 месяцев назад +1

    അതിമനോഹരമായ ഗാനം.. വരികൾക്കനുയോജ്യമായ രീതിയിൽ അതിമനോഹരമായ സംഗീതം..ഹൃദ്യമായ ആലാപനം...

  • @koinoniamelodies3491
    @koinoniamelodies3491 7 месяцев назад +3

    കാലാ പെറുക്കാൻ വയലിൽ വന്നവൾ വയലുടയവൻ്റെ മണിയറയിൽ എത്തപ്പെട്ട മഹാഭാഗ്യത്തെ മനോഹരമായി വർണ്ണിച്ചവതരിപ്പിച്ചിരിക്കുന്ന അനുഗ്രഹീതമായ ഗാനം❤ അണിയറയിൽ പ്രവർത്തിച്ച എല്ലാ പ്രിയപ്പെട്ടവർക്കും അഭിനന്ദനങ്ങൾ ❤
    ഈ എളിയവനും കാലായിൽ പെറുക്കുവാൻ അവസരം നൽകി പിന്നെ തൻ്റെ സ്വന്തമാക്കി സ്വന്ത വയലിലാക്കിയ നല്ല യജമാനന് സ്തുതി സ്തോത്രങ്ങൾ❤

  • @jomyjoseph5613
    @jomyjoseph5613 7 месяцев назад +1

    മനോഹരമായ പശ്ചാത്തലത്തിൽ വിരിഞ്ഞ മനോഹരമായ ഗാനം. Lyric, music ആലാപനം എല്ലാം ഗംഭീരം 🌹🌹🌹👍👍👍🙏🏻🙏🏻🙏🏻

  • @charlyc.k9386
    @charlyc.k9386 7 месяцев назад +3

    സെബാസ്റ്റ്യൻ എല്ലാ song വളരെ വെ ത്യ സ്ത മായി ട്യൂൺ നൽകി ദൈവം അനുഗ്രഹിക്കുന്നു 👍🙏🙏🙏

  • @jacobakkanath3306
    @jacobakkanath3306 7 месяцев назад

    Really nice melody 🎉🎉🎉

  • @vimal9854
    @vimal9854 7 месяцев назад

    🙏🙏🙏🙏

  • @prsureshbabumk1916
    @prsureshbabumk1916 7 месяцев назад +1

    മനോഹരമായാ വരികൾ
    സംഗീതം ഗംഭീരം
    ആലാപനം മികച്ചത്
    God bless you

  • @sibymedia3695
    @sibymedia3695 7 месяцев назад +2

    ഒരു വ്യത്യസ്തമായ രചനയും സംഗീതവും..എല്ലാം നന്നായിരിക്കുന്നു... നല്ല ഒരു ടീം വർക്ക്... ദൈവം അനുഗ്രഹിക്കട്ടെ... എല്ലാവിധ ആശംസകൾ.... 💐💐💐💐

  • @augustinkmathew8200
    @augustinkmathew8200 7 месяцев назад +2

    രചന, സംഗീതം, ആലാപനം, പശ്ചാത്തല സംഗീതം. എല്ലാം അതിമനോഹരം. എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍👍👌👌👌👏👏👏🤝🤝🤝

  • @shaijokulangara7244
    @shaijokulangara7244 7 месяцев назад

    മനോഹരമായ ഗാനം...❤

  • @mathewjoseph1943
    @mathewjoseph1943 7 месяцев назад +2

    ഒന്നും പറയാൻ ഇല്ല പെർഫെക്ട് സോങ് ടോട്ടയലി അമൈസിങ് ✝️🙏

  • @VlogerDeepu
    @VlogerDeepu 7 месяцев назад +2

    സാധാരണ പാട്ടുകൾ കേൾക്കുമ്പോൾ കുറച്ചു കേട്ടിട്ട് സ്കിപ്പ് ചെയ്യാറാണ് പതിവ്.പക്ഷേ ഇത് കേട്ട് ഇരുന്നു പോയി.Super 👏👏👏👏

  • @sumeshas1
    @sumeshas1 7 месяцев назад +2

    എത്ര വലിയ നൊമ്പരങ്ങൾക്കും സംഗീതം ഒരു മരുന്നാണ് എന്ന് പറയുന്നത് എത്രയോ നേരാണ്,ഇമ്പമാർന്ന ഈണത്തിനൊപ്പം മാധുര്യമാർന്ന ആലാപനം കൂടി ആയപ്പോൾ ഈ ഗാനം വർണ്ണനകൾക്കപ്പുറമായിരിക്കുന്നു,പിന്നിൽ പ്രവർത്തിച്ച ഏവർക്കും ദൈവാനുഗ്രഹം ഉണ്ടാകുമാറാകട്ടെ❤❤❤❤

  • @JayaKumar-cy4dy
    @JayaKumar-cy4dy 6 месяцев назад

    Excellent! Had the background been harvesting season, the mileage would have been much higher! May the Lord bless you all!
    Jayakumar Sumanam

  • @Yuvasnehithan
    @Yuvasnehithan 7 месяцев назад +2

    വീണ്ടെടുപ്പിൻ്റെ മനോഹരമായ ചിത്രം ...ചിത്ര അരുൺ പാടുന്നു ..❤കാവ്യാത്മമായ കഥ യുടെ ആവിഷ്കാരം 🎉
    നന്നായിരിക്കുന്നൂ....
    Congrats Boban and Team❤

  • @gladsonparayil7218
    @gladsonparayil7218 7 месяцев назад +2

    നല്ല പ്രമേയം ❤️👍 നല്ല ഗാനം. Congrats Boban and Team 🎉

  • @jojijohnvel
    @jojijohnvel 7 месяцев назад +2

    മനോഹരമായ ഒരു ഗാനം, നല്ല വരികൾ, music അതി മനോഹരം. Orchestration സൂപ്പർ... ചിത്രാ അരുൺ മനോഹരമാ യി ആലപിച്ചു..👌👌👌👌
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ....❤❤❤❤❤

  • @WillsIlliparambil
    @WillsIlliparambil 7 месяцев назад +1

    നെൽവയലിന്റെ പശ്ചാത്തലത്തിൽ നിന്ന് സുമധുരമായി ഒഴുകി വരുന്ന ഭാഗ്യം പൂക്കുന്ന സ്നേഹ ഗീതം കേൾക്കാൻ കഴിഞ്ഞതും മഹാ ഭാഗ്യമായി 🎶ഇതിന്റെ output ഇത്രയും നന്നായത് ഇതിന്റെ സാരഥികൾ ഒരു ഡ്രീം ടീം ആയി വർത്തിച്ചതിനാൽ ആണ് 🎶അഭിനന്ദനങ്ങൾ. സെബാസ്റ്റ്യൻ മാഷിന്റെ വേറിട്ട സംഗീതം വളരെ unique ആയി നിൽക്കുന്നു (പഴയ ഗീതങ്ങളോട് സാമ്യം ഇല്ല എന്നത് തന്നെ )ഗാന രചെയ്താവും, ഗായികയും രുത്തും എല്ലാം ഗംഭീര മായിരിക്കുന്നു..ഇതിന്റെ ശിൽപ്പികൾക്ക്
    ഹൃദയഗമമായി അഭിനന്ദനങ്ങൾ അറിയിക്കുന്നു 👏

  • @babukuriakose5165
    @babukuriakose5165 7 месяцев назад +2

    എല്ലാം വളരെ മനോഹരം ആയിരിക്കുന്നു. ദൈവം കൂടുതൽ കൃപയാൽ നിറക്കട്ടെ

  • @CB-cc8bb
    @CB-cc8bb 7 месяцев назад

    Nice❤❤❤❤

  • @vedasahithy
    @vedasahithy 7 месяцев назад +1

    Beautiful song 🎶 Praise God

  • @nicysibu6027
    @nicysibu6027 7 месяцев назад

    Nice work. May God bless

  • @jacobvjohn-parathodu9365
    @jacobvjohn-parathodu9365 7 месяцев назад +1

    മനോഹരം. 🌹രചന, സംഗീതം, ആലാപനം,പശ്ചാത്തലസംഗീതം എല്ലാം അതിമനോഹരം. 💕പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രിയപ്പെട്ടവരെയും സർവ്വ ശക്തൻ ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ. 🙏🏻🙏🏻അഭിനന്ദനങ്ങൾ. 🌹🌹

  • @danielsministries7151
    @danielsministries7151 7 месяцев назад

    Valare manoharam varikal.
    Tune, singing and all

  • @shymoljohnson841
    @shymoljohnson841 7 месяцев назад +1

    മനോഹരമായ ഗാനം... നല്ല ആശയം 👌എല്ലാം കൊണ്ടും സുന്ദരമായി ❤️❤️

  • @lyjuv2000
    @lyjuv2000 7 месяцев назад +2

    ❤ ഓ ഭാഗ്യമേ മഹാ ഭാഗ്യമേ 👏👏👏

  • @Majuaby1982
    @Majuaby1982 7 месяцев назад +1

    Beautiful song. Everything is superb. Lyrics, music, orchestration and voice.... Thank you team for this beautiful song and visuals

  • @minisebastian7593
    @minisebastian7593 7 месяцев назад +1

    അതിമനോഹരമായ ഗാനം.... രചനയും , സംഗീതവും , ആലാപനവും, ചിത്രീകരണവും എല്ലാം കൂടിച്ചേർന്നപ്പോൾ വളരെ മനോഹരമായിരിക്കുന്നു..... പിന്നിൽ പ്രയത്നിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ... വീണ്ടും അനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ ചെയ്യാൻ സാധിക്കട്ടെ ❤️❤️🙏🙏

  • @mercyvarghese9688
    @mercyvarghese9688 7 месяцев назад +1

    അതിമനോഹരം 👌👌👌👌👌👌
    വാക്കുകൾക്ക് അതിതം ആലാപനം 👌👌👌👌👌👌👌👌👌
    ദൈവം അനുഗ്രഹിക്കട്ടെ........ 🙏🙏🙏🙏🙏🙏
    SUPER TEAM WORK 👌👌👌👌👍👍👍
    BLESSED........ 🙏🙏🙏🙏🙏

  • @sajeevanelappara5136
    @sajeevanelappara5136 7 месяцев назад

    അനുഗ്രഹിതവും ആശയ സംപുഷ്ടവും മായ വരികൾ, ഹൃദയ സ്പർശിയായ സംഗീതം ,ശ്രൂതി മനോഹരമായ ആലാപനം , പശ്ചതല സംഗീതം അതി മനോഹരം
    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടേ!
    ❤❤❤❤❤

  • @josephkochupoovakott4604
    @josephkochupoovakott4604 7 месяцев назад +1

    Very good.Music and presentation are good.Congratulations

  • @philipcleetus
    @philipcleetus 7 месяцев назад +1

    Awesome work ❤ , Beautiful Lyric & Composition ❤ , Excellent Singing ❤ Orchestration it's Superb ❤

  • @claramanuel8016
    @claramanuel8016 7 месяцев назад +1

    Excellent singing ❤️Beautiful llyric & composition super❤️🙏🏽

  • @geosebastian07
    @geosebastian07 7 месяцев назад +1

    ❤🙏🏻

  • @sabukc5226
    @sabukc5226 7 месяцев назад +1

    മനോഹരമായിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sebythoppilthopsmedia3193
    @sebythoppilthopsmedia3193 7 месяцев назад +1

    മനോഹര ഗാനത്തിന് ആശംസകളോടെ

  • @libindevasia3594
    @libindevasia3594 7 месяцев назад +2

  • @abey1413
    @abey1413 7 месяцев назад +1

    Very nice song, very nicely sung... God bless 🙏🙂

  • @martinmundakayam1677
    @martinmundakayam1677 7 месяцев назад +1

    ❤❤❤❤🙏🙏🙏🙏

  • @Simonknest
    @Simonknest 7 месяцев назад +1

    Nice one 🎉

  • @alexseban5604
    @alexseban5604 7 месяцев назад +1

    ❤❤

  • @reginjames2196
    @reginjames2196 7 месяцев назад +2

    Nice👌🏻

  • @santyvarkey6902
    @santyvarkey6902 7 месяцев назад +1

    ❣️🙏👏

  • @sherinmathew3857
    @sherinmathew3857 7 месяцев назад +1

    beautiful song..bless you team

  • @BindhuBS-v9o
    @BindhuBS-v9o 7 месяцев назад +1

    👋🏻🙏🏻

  • @shajunarayananofficial8266
    @shajunarayananofficial8266 7 месяцев назад +1

    മനോഹരം, മോഹനം. Lyric Singing ❤❤

  • @lijusamraj3735
    @lijusamraj3735 7 месяцев назад +1

    Beautiful altogether ❤

  • @holyharmony4323
    @holyharmony4323 7 месяцев назад

    മനോഹരം ♥♥♥

  • @tessytomy7057
    @tessytomy7057 7 месяцев назад +2

    Super

  • @joyjoseph4855
    @joyjoseph4855 7 месяцев назад +1

    Super 🎉🎉🎉

  • @JacobAbraham-c8v
    @JacobAbraham-c8v 7 месяцев назад +1

    Nice

  • @arunkr6239
    @arunkr6239 7 месяцев назад +1

    ❤super song...... orchestration.....super

  • @bennygeorge6483
    @bennygeorge6483 7 месяцев назад +1

    Good song good singing വിഷ്വൽ 👌👌👌

  • @mathsusan
    @mathsusan 7 месяцев назад +2

    Beautiful work, brother!

  • @jenningsksimon2505
    @jenningsksimon2505 7 месяцев назад +1

    Super❤

  • @kp.dileep3305
    @kp.dileep3305 7 месяцев назад +1

    സാമേ എഡിറ്റ്റിംഗിനിടെ എന്നെ കാണിച്ചതല്ലേ. വളരെ നന്നായിരിക്കുന്നു. ചിത്രീ കരണത്തിൽ വയൽമാത്രമേ ഉള്ളല്ലോ എന്നു കരുതി. കമന്റ് കണ്ടപ്പോഴാണ് വയലിന്റെ പ്രാധാന്യം മനസിലായത്.....

  • @daisyreji9448
    @daisyreji9448 7 месяцев назад +2

    Njangalude classmateinu abinanthanangal

  • @sajujoseph1079
    @sajujoseph1079 7 месяцев назад +1

    ❤❤❤