കേരളത്തിലെ ആദിവാസി രാജാക്കന്മാര്‍ - Tribal Kings of Kerala

Поделиться
HTML-код
  • Опубликовано: 21 окт 2024
  • കേരളത്തില്‍ രാജഭരണം നിലനില്‍ക്കുന്ന ഒരേയൊരു ആദിവാസി വിഭാഗമാണ് മന്നാന്മാര്‍. ഇടുക്കി ജില്ലയിലെ അമ്പതോളം കുടികളിലായാണ് മന്നാന്മാര്‍ അധിവസിക്കുന്നത്. കട്ടപ്പനയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയുള്ള കോവില്‍മല കുടിയാണ് രാജാവിന്റെ ആസ്ഥാനം. പഴയ രീതികള്‍ക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ടെങ്കിലും ഇവര്‍ക്കിടയില്‍ ഇപ്പോഴും രാജാവിന്റെ വാക്കുകള്‍ക്ക് പരിഗണനയുണ്ട്. ദായക്രമം മരുമക്കത്തായമായതിനാല്‍ ഒരു രാജാവ് മരിച്ചാല്‍ അദ്ദേഹത്തിന്റെ സഹോദരീപുത്രന്മാരില്‍ മൂത്തയാളാണ് അടുത്ത രാജാവാകുന്നത്. വര്‍ഷത്തിലൊരിക്കല്‍ കോവില്‍മല കുടിയില്‍ നടക്കുന്ന ഗോത്രോത്സവമായ കാലാവൂട്ടില്‍ പങ്കെടുക്കാന്‍ മറ്റു കുടികളില്‍നിന്നുള്ളവരും എത്താറുണ്ട്. ഇതോട് അനുബന്ധിച്ച് നടക്കുന്ന കൂത്ത് കാണാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ആളുകളെത്തുന്നു. ചിലപ്പതികാരം കഥയാണ് കൂത്തുപാട്ടുകളുടെ ഇതിവൃത്തം.
    keralanarratives@gmail.com

Комментарии •