''മകൾ മരിച്ചത് ജോലിഭാരം താങ്ങാനാകാതെ, പുതിയ ആളായതിനാൽ കമ്പനി അമിത ജോലി നൽകി'' | Anna Sebastian

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 681

  • @pgrajendran7523
    @pgrajendran7523 Месяц назад +532

    ഇത്തരം അനുഭവങ്ങൾ അനേകം പേർക്കുണ്ട്. വീട്ടുകാർ അറിഞ്ഞാൽ വേദനിയ്ക്കുമെന്ന് വിചാരിച്ചും, അവരെ നാരാശപ്പെടുത്തരുതെന്ന് കരുതിയും പാവങ്ങൾ സഹിയ്ക്കുകയാണ്. തൊഴിലിടങ്ങളിലെ അന്തരീക്ഷം മെച്ചപ്പടുത്താൻ അടിയന്തര നടപടി വേണം. എട്ടു മണിക്കൂറിൽ കൂടുതൽ പണിയെടുപ്പിയ്ക്കരുത് എന്ന നിബന്ധന പരമാവധി പാലിയ്ക്കണം.

    • @sheejajose8336
      @sheejajose8336 Месяц назад +26

      സത്യമാണ് എൻ്റെ മകൾക്കും ഇതേ അനുഭവമുണ്ടായി ദൈവത്തിൻ്റെ കാരുണ്യത്താൽ അവിടെ നിന്ന് രക്ഷപ്പെടാൻ സാധിച്ചു

    • @sreejithpopular9276
      @sreejithpopular9276 Месяц назад +26

      ഒരു ജോലി ഇഷ്ടപ്പെട്ടില്ലെങ്കിൽ അടുത്ത ജോലി നോക്കുക

    • @raghavankuttykv1343
      @raghavankuttykv1343 Месяц назад

      Muthalalitha Bheekaratha!

    • @Hari-vj8oi
      @Hari-vj8oi Месяц назад +7

      @@sheejajose8336 Why not resigning?

    • @RymalaMathen
      @RymalaMathen Месяц назад

      That's not the solution. Work culture of all companies should be made systematic and organized as per professional ethics ​@@sreejithpopular9276

  • @krjohny9526
    @krjohny9526 Месяц назад +314

    ഒന്നിനോടും no പറയാൻ പറ്റാത്തതാണ് നമ്മുടെ ഏറ്റവും വലിയ പരാജയം..... അങ്ങിനെയാണ് നമ്മുടെ വളർന്നു വന്ന സാഹചര്യങ്ങൾ

    • @anjusumesh369
      @anjusumesh369 Месяц назад +6

      💯💯💯💯💯💯💯💯

    • @AsnaElayadathAsna
      @AsnaElayadathAsna Месяц назад +5

      സത്യം 💯💯

    • @Swathi-r7h
      @Swathi-r7h Месяц назад +21

      No parayunnavare matti nirthunna work culture aanu nammudeth....oru team le oral boundaries keep cheythal ayale bhaki ullavar ottapeduthum and even gossip abt that person that he/she is getting the same salary while working less nnu paranj..bhaki ullavar manasilakunnilla that they are stupidly following a toxic work culture and they should also behave like that one teammate...also No parayunna aa aale performance review lu negative opinion and avare PIP lu kondu idunna managers um aanu ee naatil ullath
      If that employee whistleblow about that manager, manager would get a promotion and that employee will get fired plus they wouldnt get another job coz no one wants someone who isn't "loyal"

    • @levinkr6885
      @levinkr6885 Месяц назад

      ​@@AsnaElayadathAsna pine onu podi. Ivde hotelil 24 mwnnikur panni eduth orangan kazhitathe nilkuna pillerund.. Athum mel anangi ulla panni.. Ivalk oke mel anagathe ulla pwnni kiteet ingane

    • @Isha-b1g9k
      @Isha-b1g9k Месяц назад

      Yes നോ പറഞ്ഞാൽ suport ചെയ്യാൻ arulla.. അവിടെയും പാരവെക്കും ചില alkar​@@Swathi-r7h

  • @krupajubil6883
    @krupajubil6883 Месяц назад +300

    കുറേ പേർ പറയുന്നു ജോലി വിട്ടു കൂടരുന്നോ എന്ന്.. മരിച്ചത് കൊണ്ടല്ലേ ഈ സ്നേഹം..അല്ലെങ്കിൽ ജോലി ഇല്ലാത്ത ആരെയെങ്കിലും ഇവിടെ നാട്ടുകാർ ജീവിക്കാൻ സമ്മതിക്കുമോ???

    • @adhilmubaraq
      @adhilmubaraq Месяц назад

      ​@user-eo1og5cs8i Avar ca aan ith vittal verayum nalla job kittum

    • @akshay4848
      @akshay4848 Месяц назад +2

      ശെരിയാ

    • @Fliclifcreations
      @Fliclifcreations Месяц назад

      @@krupajubil6883 അങ്ങനെ ഇറങ്ങിയാൽ ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷൻ ഇൽ pf salary credit ആയത് കാണിക്കും. Ey big 4 company ആണ്.. അതിനു കളഞ്ഞിട്ട് പോയ എന്താന്ന് ചോയ്ക്കും. Carrier break. Anganeke ഉണ്ട്

    • @mahalotarot
      @mahalotarot Месяц назад +6

      She joined only 4 months before her death. They will make you sign contract papers at the joining date. So, if she resigns before completing her probationary period, the company will not give an experience certificate.

    • @chikkuchikku5598
      @chikkuchikku5598 Месяц назад +1

      correct. I lost my job few years back after that I stopped talking to people

  • @AthiraJasmine-k8r
    @AthiraJasmine-k8r Месяц назад +24

    ജോലി ഭാരം സഹിക്കാൻ ആവാതെ ജീവിക്കുന്ന എന്നെ പോലുള്ള നിരവധി പേരുടെ വേദന ആണ് അന്ന 💔😭

  • @mathewkl9011
    @mathewkl9011 Месяц назад +339

    മനുഷ്യ ജീവന് വില കൽപിക്കാത്ത IT വർക്ക്‌ കൾചർ നിയമം വഴി നിയന്ത്രിക്കേണ്ട കാലമായി.വിരിയുന്നത്തിനു മുൻപ് പൊലിഞ്ഞു പോയ പാവം സഹോദരിക്ക്‌ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. 🙏🏻🙏🏻🙏🏻

    • @Jose73885
      @Jose73885 Месяц назад +10

      Private sector anagane ആണ് ബ്രോ

    • @SalimScm-u5n
      @SalimScm-u5n Месяц назад +5

      100%correct

    • @jencymathews
      @jencymathews Месяц назад +3

      Chartered accountant

    • @juvinjuvin70
      @juvinjuvin70 Месяц назад +20

      Union പ്രവർത്തനങ്ങളെ നമ്മൾ കളിയാക്കും but.. Limited അളവിൽ union ഇല്ലേൽ private company കൾ നമ്മളെ pressure ചെയ്തു കൊല്ലും... Example ആണ് staff നു resign ചെയ്യണേൽ 60-90 day notice period ഉം / 2/3 month salary compensation...... അതെ സമയം company നമ്മളെ പിരിച്ചു വിടുക ആണേൽ immediately.. പോവണം.. അതല്ലാതെ നമ്മൾക്കു notice time പോലും മിക്ക company കളിലും ഇല്ല..... salary കൂട്ടി ചോദിച്ചാൽ behavior മാറും .... Leave ചോദിച്ചാൽ വീട്ടിൽ ഇരുന്നോള്ളാൻ പറയും... That's why limited union work required

    • @ASWATHIP-s1k
      @ASWATHIP-s1k Месяц назад

      ​@@Jose73885also in railway

  • @SaranS-fv3jf
    @SaranS-fv3jf Месяц назад +113

    സത്യം കേട്ടോ... മനുഷ്യൻ സ്വതന്ദ്രൻ ആയി ജനിച്ചിട്ടു.. അടിമ ആയി ജോലി ചെയിതു മരിക്കുന്നു... ഇതിന് ഒരു അവസാനം വേണം

  • @shebaabraham687
    @shebaabraham687 Месяц назад +302

    എന്റെ സഹോദരൻ മുത്തൂറ്റ് ബാങ്കിലാണ് ജോലി ചെയ്യുന്നത് അവിടെയും ഇതുപോലെ ഇല്ലെങ്കിൽ മുകളിൽ നിന്ന് ഭയങ്കര ചീത്തയും വഴക്കും ആണ് ഇത് മിക്ക സ്ഥാപനങ്ങളിലും പ്രത്യേകിച്ച് പ്രൈവറ്റ് സ്ഥാപനങ്ങളിൽ സ്ഥിരം പരിപാടിയാണ് സ്ത്രീകൾക്കും മുത്തൂറ്റ് ബാങ്കിൽ ജോലിചെയ്യുന്നവർക്ക് മാനസിക നില തെറ്റിയിട്ടുണ്ട് വേറെ ജോലിക്ക് പോകാൻ പറയാൻ എളുപ്പമാണ് പക്ഷേ ഒരെണ്ണം കിട്ടണ്ടേ പ്രത്യേകിച്ച് ഒരുപ്രായം കഴിഞ്ഞാൽ വേറെ ജോലി ലഭിക്കാനും പ്രയാസമല്ലേ 😮

    • @duhailorient
      @duhailorient Месяц назад

      gcc yilottu pokanam avide valare sugham aanu😍

    • @juvinjuvin70
      @juvinjuvin70 Месяц назад +9

      ​@@duhailorientഅല്ല അത്ര സുഖം ഇന്നും അല്ല but തൊഴിൽ നിയമം strict ആണ് violation ഉണ്ടേൽ company പൂട്ടും... Even agreement time ഇൽ കൂടുതൽ പണി എടുപ്പിച്ചാൽ വരെ മൊതലാളി fine കൊടുക്കണം.. Also gvt labour officer inspections ഉണ്ട് എടക്ക്

    • @raneeshtktk433
      @raneeshtktk433 Месяц назад +2

      ശരി ആണ് പറഞ്ഞത്.. എല്ലാ മേഖലയും ഇങ്ങനെ ആണ് kosamattam, muthoot, angane nbfc ഏതു മേഖലയും ആണേലും നമ്മൾ business കൊണ്ട് vannnal avide തുടരാൻ കഴിയും ഇല്ലെങ്കിൽ non performance ഒക്കെ നോക്കി ജോലിയിൽ നിന്നും നമ്മൾ ആയി oyivaakendi വരും.... This is the condition going on so govt ജോലി സാധ്യതകൾ kootuka എല്ലാവർക്കും psc കിട്ടണം എന്നില്ല ഇനി puram രാജ്യങ്ങളിൽ അടക്കം റെസ്ട്രിക്ഷൻ തുടങ്ങി ഭരണാധികാരികൾ വിചാരിച്ചാൽ സാമന്തരമായി തൊഴിൽ മേഖല സൃഷ്ടി പെടുക

    • @Jose73885
      @Jose73885 Месяц назад +5

      @@raneeshtktk433 എല്ലാവർക്കും gov job possible അല്ല. സോവിയറ്റ് യൂണിയൻ nte avastha avum.

    • @Jose73885
      @Jose73885 Месяц назад

      @@shebaabraham687 over population ആണ് ഇന്ത്യ യുടെ ശാപം

  • @Sathyanck-i2e
    @Sathyanck-i2e Месяц назад +198

    തൊഴിൽ രംഗത്ത് മാറ്റം വേണം ന്യായമായ കൂലി സമയക്രമം ഇവ നിയന്ത്രണം വേണം

  • @faizanfayha7798
    @faizanfayha7798 Месяц назад +4

    ഇദ്ദേഹം എന്റെ ഓഫിസർ ആയി കൃഷി വകുപ്പിൽ ഉണ്ടായിരുന്നു ഒരു അഹങ്കാരവും ഇല്ലാത്ത പാവം മനുഷ്യൻ കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നു

  • @snehappuassuntha8284
    @snehappuassuntha8284 Месяц назад +6

    ഇത് എല്ലാ രാജ്യത്തും ഇങ്ങനെയുണ്ട്. ആൾക്കാരെ കഷ്ട്പ്പെടുത്തുന്നുണ്ട്. ഇത് വളരെ സത്യമാണ്. പ്രത്യേകിച്ചും മലായാളികൾ ഒരു പാട് കഷ്ടപ്പെടുന്നു.😢😢😢😢😢

  • @jithinrajan4464
    @jithinrajan4464 Месяц назад +3

    Anna Sebastian മാറ്റം കൊണ്ടു വരട്ടെ. അധികാരികൾ മനസ്സിലാക്കുകയും പ്രവൃത്തി ക്കുകയും ചെയ്യട്ടെ.

  • @joym.d7284
    @joym.d7284 Месяц назад +50

    കമ്പനികൾക്ക് രാജ്യത്തെ നിയമങ്ങളിൽ നിന്നും മോചനം ഉണ്ടെങ്കിലും ഹൈക്കോടതിയിൽ കേസ് കൊടുക്കണം. അത് മറ്റു ജോലിക്കാർക്കും ഗുണമാകും.

  • @noufalnoufal8815
    @noufalnoufal8815 Месяц назад +58

    പറയുമ്പോൾ വലിയ it കമ്പനി ഒക്കെ ആണ്. വൈറ്റ് കോളർ jobennu പറയും... പക്ഷെ അതിന്റെ ഉള്ളിൽ നടക്കുന്ന പീഡനം,, ജോലിഭാരം ഇതൊക്കെ ഭയങ്കര പ്രെഷർ ആണ്... ഇതൊക്കെ വെച്ച് നോക്കുന്ന എനിക്ക് എന്റെ ജോലി എന്തൊരു സ്വർഗം, എന്റെ ജോലിയിൽ ഞാൻ സത്യം പൂർണമായും സാറ്റിസ്‌ഫെടാണ്... 👍👍എന്റെ ജോലി ഓട്ടോ ഓടിക്കലാണ്..ലീവ്ടുക്കുമ്പോൾ ലീവെടുക്കാം.. എവിടെയുംപോകാം 👍👍ദിവസവും നല്ല രീതിയിൽ ഓടിയാൽ ചുരുങ്ങിയത് ഏറ്റവും കുറഞ്ഞത് 1500 ഇന്ധന ചിലവ് കഴിഞ്ഞു കിട്ടും... 👍👍

    • @dawwww
      @dawwww Месяц назад +3

      IT company alla accounting

    • @veena6079
      @veena6079 Месяц назад +1

      IT company alla.. She is a CA

  • @abilashmv1199
    @abilashmv1199 Месяц назад +49

    ഒരുപാട് രാജ്യങ്ങളിൽ ഓഫീസ് ടൈം കഴിഞ്ഞാൽ പിന്നെ വർക്ക്‌ ചെയ്യാൻ പറയില്ല അങ്ങനെ പറയുന്നത് തന്നെ offence ആണ് . എംപ്ലോയീസ് റൈറ്റ്സ് നുവേണ്ടി ഗവണ്മെന്റ് റെഗുലേഷൻ ഉണ്ട് കമ്പനികൾ അത് കൃത്യമായി പാലിക്കുന്നു. പക്ഷെ നമ്മുടെ രാജ്യത്ത് കുറഞ്ഞ സാലറി കൊടുത്ത് അമിതമായി ചൂഷണം നടത്തി കോർപ്പറേറ്റ് കമ്പനികൾ ലാഭമുണ്ടാകുന്നു. എന്നാണ് നമ്മുടെ രാജ്യത്ത് എംപ്ലോയീസ്നു വേണ്ടി റെഗുലേഷൻ ഗവണ്മെന്റ് കൊണ്ടുവരുന്നത്.

    • @ashaarungopal3234
      @ashaarungopal3234 Месяц назад +2

      അതെ..മാറ്റമുണ്ടായേ പറ്റൂ

  • @jitinjitin5566
    @jitinjitin5566 Месяц назад +71

    Nursing ഫീൽഡിലും ഇത് തന്നെയാണ്.. Incharge sisters വളരെ കഷ്ടപ്പെടുത്താറുണ്ട്.ഭക്ഷണം കഴിക്കാതെ ജോലിചെയ്യുന്നവർ ഉണ്ട്

    • @leemolsunil2969
      @leemolsunil2969 Месяц назад

      Correct

    • @bennykariveliparambil8315
      @bennykariveliparambil8315 Месяц назад +3

      ശരിയാണ് എന്റെ മകളും ഹോസ്പിറ്റലിൽ വർകുചയ്യുക യാണ് ജോലി ഭാരം കൂടുതലാണ്

    • @AthiraJasmine-k8r
      @AthiraJasmine-k8r Месяц назад +2

      Private teaching field ലും ഇതാ സ്ഥിതി.

    • @Arunkumar-fd8pl
      @Arunkumar-fd8pl Месяц назад

      വേറെ ജോലിക്ക് പൊയ്ക്കൂടേ ജോലിയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം

    • @AthiraJasmine-k8r
      @AthiraJasmine-k8r Месяц назад

      @@Arunkumar-fd8pl വേറെ ചൂഷണം ഇല്ലാത്ത ഒരു തൊഴിൽ മേഖല പറയു. എല്ലാ തൊഴിൽ മേഖല യിലും ചൂഷണം ഉണ്ട്. അത് കൊണ്ട് തൊഴിൽ ഉപേക്ഷിക്കുക അല്ല വേണ്ടത്. ഒരു മനുഷ്യന് ചെയ്യാൻ ആവുന്ന രീതിയിൽ തൊഴിൽ മേഖലകളെ മെച്ചപ്പെടുത്തുകയും തൊഴിൽ മേഖല കൾ ചൂഷണ രഹിതം ആക്കുകയും ആണ് വേണ്ടത്

  • @Henry-xk4hu
    @Henry-xk4hu Месяц назад +72

    ശെരി ആയിരിക്കും. പണി പോകും എന്ന് വിചാരിച്ചു ആരും തുറന്നു പറയുന്നില്ല. ഒരു സമയവും കൃത്യത ഇല്ലാതെ പലരും ഉറക്കവും ഉണ് മില്ലാതെ പണി എടുക്കുന്നു. പുറം ലോകം അറിയുന്നത് വലിയൊരു I. T കമ്പനി. എല്ലാവനും പണി മാത്രം മതി. നഷ്ടം അച്ഛനും അമ്മയ്ക്കും മാത്രം.

    • @RiseupThehell
      @RiseupThehell Месяц назад +1

      uyarnna joli undenkille status ullu enu oru chintha ella mathapithakalum ozhivakanm.illenkil ithupole ulla kazhukan maru iniyum kuttikale chooshanam cheyum

    • @shanushammas3245
      @shanushammas3245 Месяц назад +2

      അത് കൊണ്ട് കമ്പനിക്ക് ലാഭം നമുക്ക് ആരോഗ്യം നഷ്ടപ്പെടും

  • @renoshsmathew6710
    @renoshsmathew6710 Месяц назад +34

    I can relate to this because I'm also working for multiple clients around the globe. As her father said this is the same mindset of most of the people working in IT../EY dreaming for growth. Sometimes we are afraid of our health because of poor work life balance. 😢 Please find a solution for this!!
    RIP sister 🙏

  • @hemakrishnan3251
    @hemakrishnan3251 Месяц назад +51

    ഇങ്ങനത്തെ IT കമ്പനി.. അല്ലാത്തുള്ള പ്രൈവറ്റ് കമ്പനികളിൽ ജോലി സമയം നിജപെടുത്തുക.. ഇടപെട്ടു കാര്യങ്ങളിൽ തീരുമാനം ഉണ്ടാക്കേണ്ടത് വളരെ അത്യാവശ്യം.. 🙏

    • @hredyakj3191
      @hredyakj3191 Месяц назад +3

      Not IT an audit and consulting firm

  • @Snowdrops314
    @Snowdrops314 Месяц назад +93

    നമ്മുടെ നാട്ടിലെ തൊഴിലുറപ്പുകാരൊക്കെ എന്തൊരു happy ആണ്...😊

    • @priyavinod325
      @priyavinod325 Месяц назад +12

      അത് തൊഴിലുഴപ്പ് ആണ്. 😂

    • @valsakunjuju3221
      @valsakunjuju3221 Месяц назад +1

      നിനക്ക് പറ്റുമോ തൊഴിലുറപ്പ് ചെയ്യാൻ

    • @mayadevimr3657
      @mayadevimr3657 Месяц назад +6

      തൊഴിലിരിപ്പ്….എന്ന് തിരുത്തിപറയൂ…🤭😆😆😆😆

    • @syamalapsyamaalap1866
      @syamalapsyamaalap1866 Месяц назад

      അതിന് തൊഴിലുറപ്പുകാർക്ക് പണം കേന്ദ്രസർക്കാർ ആണ് അല്ലാതെ കുത്തകമുതലാളിമാരല്ല.😊😊😊😊😊

    • @sreelakshmi5713
      @sreelakshmi5713 Месяц назад +3

      പഠിക്കാത്തവർ അതിന് പോകും.. പഠിച്ചവർക്ക് അതിന് പോകാൻ പറ്റില്ല 😃

  • @Chathan1231
    @Chathan1231 Месяц назад +92

    പറ്റൂലെങ്കിൽ നിർത്തിപോരൂ എന്ന് പറയാൻ ഒരു ധൈര്യം കാണിച്ചിരുന്നെങ്കിൽ??....

    • @dreamygirl8032
      @dreamygirl8032 Месяц назад +28

      Avaru paranjirunnalo resign cheyan.. Aa kuttide first job arnu ith. 1 year kazhiyathe irangiyal athinte futurne negative aayi affect cheyum. Athukondavum continue cheythath

    • @AdEmS67638
      @AdEmS67638 Месяц назад +3

      അവര് പറഞ്ഞതാണ്

    • @Manoj4-v5y
      @Manoj4-v5y Месяц назад

      Keralathil kodi piduchu nadakkunna pannikal ullathu kandu ithupole oro malayalikal anubhavikkunneeee

    • @jxxyjxx752
      @jxxyjxx752 Месяц назад +1

      നിർത്തി പോരാൻ പറയുകയും, അതിനു തയാറെടുക്കുകയും ചെയ്തിരുന്നു...അതിനിടയിൽ മരണം സംഭവിച്ചു!!

    • @nittothomas3533
      @nittothomas3533 Месяц назад +7

      നിർത്തി പോന്നാൽ പിന്നെ നാട്ടുകാരും ബന്ധുക്കാരും ഇരുത്തിപ്പുറുപ്പിക്ക തില്ല... അവരാണല്ലോ നമ്മുടെ ഭാവി തീരുമാനിക്കുന്നത്😂

  • @ranjiguru
    @ranjiguru Месяц назад +10

    Learning to say NO is also a talent!

  • @ayinnietha9558
    @ayinnietha9558 Месяц назад +18

    Not just EY the government including ICAI should take strict actions. Ella CA firms il um ithuthanneyan avastha. Oranghanm unnanum neram tharilla. Examnu padkln leavedtha polm samaadhanm tharathe vilichondrkkm work tharan.

  • @neethusujesh5119
    @neethusujesh5119 Месяц назад +4

    കഷ്ടം ഉറക്കം നഷ്ടപ്പെട്ടാൽ പിന്നെ ജീവിച്ചിരിക്കുന്നതിൽ അർത്ഥം ഉണ്ടോ... പാവം കുട്ടി 😔😔😔

  • @Hasan-r3b
    @Hasan-r3b Месяц назад +51

    ഇത്തരം ചൂഷണമാണ് തൊഴിലില്ലായ്മ പോലും വര്‍ദ്ധിക്കുന്നത്. മൂന്ന് പേര് എടുക്കേണ്ട ജോലി ഒരാളെ കൊണ്ട് എടുപ്പിക്കുക .

    • @aneenalalvi4055
      @aneenalalvi4055 Месяц назад +1

      Very true

    • @sintokk9317
      @sintokk9317 Месяц назад

      Correct 😢

    • @sudhapillai5429
      @sudhapillai5429 Месяц назад

      Valare sariyan

    • @jithinrajan4464
      @jithinrajan4464 Месяц назад

      ശരിയാണ്. അന്ന സെബാസ്റ്റ്യൻ മാറ്റം കൊണ്ടു വരട്ടെ.

  • @lekshmiru1365
    @lekshmiru1365 Месяц назад +30

    Ithu valarey True ayakaryam anu..EY yilanu entey roommate work cheythathu...workloadum nightshift um Karanam aval athu quit cheythu...but ithu EY mathralla..Ella company yum cheynnundu...value addition nteyum puthiya innovation nteyum peril project hours illengilum effort idan force cheyyippikkunnu...with a sweet smile giving that kind of pressure..if you are saying no then this will affect your appraisal

    • @ManojKumar-nh8gw
      @ManojKumar-nh8gw Месяц назад +2

      Ethu keettu nilkkunna 13 varsham EY il work cheytha njan.....mosham manager ayappo resign cheythu...

  • @deepak518
    @deepak518 Месяц назад +17

    സർക്കാർ ഉടമസ്ഥതയില് ഉള്ള ബാങ്കുകളിലും ഇതൊക്കെ തന്നെ ആണ് അവസ്ഥ . രാവിലെ തൊട്ട് രാത്രി 8-9 വരെ ജോലി ചെയ്യണം . സെറ്റിൽമെൻറ് ദിവസങ്ങളില് രാത്രി 11-12 വരെ ആകാം . നടക്കാത്ത ടാർഗെറ്റ് , മീറ്റിങ്ങുകളില് ചീത്ത വിളി . ഒരു ദിവസം ഒഴിവ് എടുക്കാന് പോലും അനുവാദം ഇല്ല . പിന്നെ ബാങ്കില് വരുന്ന നാട്ടുകാരുടെ ചീത്ത വിളി . പലരും മടുത്ത രാജി വെക്കുന്നുണ്ട്. ബാക്കി ഉള്ളവര് ജീവനക്കാരുടെ ലോൺ എടുത്ത് പേട്ട് പോയവര് ആണ് . ബാങ്ക് ജോലി ശേരിക്കും ഒരു നരകം തന്നെ ആണ് . പുതിയതായി സർക്കാർ ബാങ്കുകളില് ജോലിക്ക് കയരുന്നവർ പെട്ടെന്ന housing ലോൺ എടുക്കാതിരിക്കുക. നിങ്ങള് പിന്നെ പേട്ട് പോകും. രാജി വെച്ച് പോകാന് പറ്റില്ല .

    • @sivanandk.c.7176
      @sivanandk.c.7176 Месяц назад

      ഞാൻ ഒറ്റ ബാങ്ക് ടെസ്റ്റും എഴുതിയില്ല.
      മരിച്ചു പണിയാണ്.
      വ്യക്തിഗത വികാസം ഒട്ടില്ല താനും.

  • @vinunair8437
    @vinunair8437 Месяц назад +117

    ഇന്നത്തെ യുവ തലമുറ മനസ്സിലാക്കേണ്ട കാര്യം എന്തെന്നാൽ IT cos, ബാങ്കുകൾ എന്നിവയിൽ കടുത്ത work pressure ആണ് ഇക്കാലത്തുള്ളത്. Work life balance തീരെ ഇല്ല. Nationalised ബാങ്കുകളിലും, കടുത്ത targets ഉം, casual leave പോലും എടുക്കാൻ പറ്റാത്ത അവസ്ഥയും, harassmentsum ആണ്. ഇത്തരം സ്ഥാപനങ്ങളിൽ join ചെയ്യുബോൾ mindset അതിനു തയാറാക്കണം. വലിയ പ്രഷറും, ടെൻഷനും, harassmentum താ ങ്ങനാകാത്തവർ ഇത്തരം സ്ഥാപങ്ങളിൽ ജോലിക്ക് പോകാതിരിക്കുക. പ്രതേകിച്ചു അല്പം sensitive ആയവർ.
    ഒരു അനുഭവസ്ഥൻ.

    • @raneeshtktk433
      @raneeshtktk433 Месяц назад +3

      Correct ആണ് bro

    • @arfanzehan1531
      @arfanzehan1531 Месяц назад +2

      @vinunair8437 koodthalum ipo it fieldlan oppurtuities bro,vere ed fieldileka pinne maran pata

    • @jainibrm1
      @jainibrm1 Месяц назад

      crrt

    • @jayaprakashthampuran6521
      @jayaprakashthampuran6521 Месяц назад +1

      Work pressure is not new in banks.I took voluntary retirement at the age of 53 from a public sector bank due to work pressure in 2001.

    • @BondJFK
      @BondJFK Месяц назад

      ​@@jayaprakashthampuran6521 Bank of Baroda yil ninum Resign chaithu ICICI poya oru friend und , Avan parajath, Nationalised bankil ipol work pressure same aanu , ICIC poyal salary kooduthal kittum pine foreign countries try chaiyam

  • @bhairava9496
    @bhairava9496 Месяц назад +42

    ആ പാവം അച്ഛന്റെ വാക്കുകൾ മനസുലക്കുന്നു...... ഇത്രക്ക് നീചൻമാർ ആയി പോയല്ലോ..

  • @renjut7397
    @renjut7397 Месяц назад +13

    CA ഭയങ്കര പാടാണ്, എഴുതി എടുക്കാനും ബുദ്ധിമുട്ട് ആണ്,..

  • @jani6219
    @jani6219 Месяц назад +4

    IT Company il ജോലി എന്ന് പറയുമ്പോൾ പുറത്ത് നിന്ന് കാണുന്നവർക്ക് നല്ല രസമായിട്ട് തോന്നും. അനുഭവിക്കുന്നവർക്കെ അതിന്റെ ബുദ്ധിമുട്ട് മനസിലാകൂ. പാവം.😢🙏

    • @hredyakj3191
      @hredyakj3191 Месяц назад

      IT company alla EY is an audit and consulting firm

  • @sunithamohan6009
    @sunithamohan6009 Месяц назад +25

    ഇത് പോലെ യാണ് ഡോക്ടർമാരുടെയും അവസ്ഥ പ്രത്യേകിച്ചും പി ജിക്ക് പഠിക്കുന്ന കുട്ടികൾക്ക്..... 32hr..12hr പിന്നെ ഒരു ഓഫ്.. ഇങ്ങനെയാണ് അവരുടെ ഡ്യൂട്ടി... അതും കേന്ദ്ര ഗവൺമെന്റിന്റെ സ്ഥാപനത്തിൽ.. ഇത്രയും ജോലി ചെയ്ത് ക്ഷീണിച്ച ഒരു പെൺകുട്ടിയാണ് കൊൽക്കത്തയിൽ റേപ്പ് ചെയ്ത് കൊല്ലപ്പെട്ടത്.... കണ്ടിന്യൂസ് ഇത്രയും ജോലി ചെയ്താൽ പോലും ഫുഡ് ആൻഡ് അക്കമഡേഷൻ ഇല്ല.. സ്റ്റൈഫന്റ് ഇനത്തിൽ കിട്ടുന്നത് വളരെ തുച്ഛമായ പൈസയും.. എത്രയോ ഡോക്ടർമാർ ആത്മഹത്യ ചെയ്തിരിക്കുന്നു ഈ ഒരു മാസത്തിനകത്ത്
    .. മലയാളികളല്ലാത്തത് കാരണം നമ്മൾ ആരും ഇത് ശ്രദ്ധിക്കാറില്ല... ഇഷ്ടപ്പെട്ട പ്രൊഫഷൻ നോക്കി എടുക്കുന്നതാണ് ഡോക്ടർ എന്ന ജോലി... പഠിക്കാൻ മിടുക്കുള്ള കുട്ടികളും ചിലവാക്കാൻ അച്ഛൻ സമ്പാദിക്കുന്നത് കൊണ്ട് പഠിച്ചവർ ഡോക്ടർ ആവുന്നത് ഇന്ത്യൻ സിസ്റ്റം ഇതിലെല്ലാം ഒരുപാട് മാറേണ്ടിയിരിക്കുന്നു..
    😡😡😡 ഇന്ത്യയ്ക്കകത്ത് നടക്കുന്ന ഇമ്മാതിരി കാര്യങ്ങൾ ഒന്നും ചർച്ച ചെയ്യാൻ ആരും ഇല്ല....

  • @girijadevi3869
    @girijadevi3869 Месяц назад +82

    ജോലി രാജി വയ്ക്കാമായിരുന്നല്ലോ. എന്തു ചെയ്യാം ഒരോ മനുഷ്യരും വ്യത്യസ്ത രീതിയിലാണല്ലോ ചിന്തിക്കുന്നത്... കഷ്ടം 😢 ദുർവ്വിധി😢😢

    • @RiseupThehell
      @RiseupThehell Месяц назад +7

      chila alukal pedi ayirikum resign cheyan

    • @Swathi-r7h
      @Swathi-r7h Месяц назад +4

      Evde chennalum freshers nte avastha ith thanne aa...especially for CAs and those in IT field

    • @prasadvalappil6094
      @prasadvalappil6094 Месяц назад

      രാജിവെച്ചിട്ടു അടുത്ത സ്ഥലത്തും ഇതുതന്നെ അവസ്ഥ.. Corporate greed.. 😡

    • @surjithvs4229
      @surjithvs4229 Месяц назад +3

      വേറെ ജോലി കിട്ടേണ്ടേ മാഷേ

    • @RiseupThehell
      @RiseupThehell Месяц назад +1

      @@Swathi-r7h innu job enu paranjal mattoralku adima akuka enanu

  • @nambeesanvakil8972
    @nambeesanvakil8972 Месяц назад +9

    ടെക്നോപാർക്കിൽ എത്ര ആൾക്കാർ ആണ് cardiac arrest വന്നു ഈ വർഷം മരിച്ചത്.... താങ്ങാൻ പറ്റാത്ത ജോലി, പിരിച്ചു വിടൽ ഭീഷണി എന്നീ പ്രശ്നങ്ങൾ IT കമ്പനികളിൽ വളരെ കൂടുതൽ ആണ്... കൊടി പിടിച്ചു പൂട്ടിക്കും എന്ന പേടി ഇല്ലാത്ത കൊണ്ട് തന്നെ ആണ് ഈ ചൂഷണം...

  • @rajukurian5938
    @rajukurian5938 Месяц назад +12

    വളരെ ദയനീയമായ സ്ഥിതിയാണ് എല്ലാ IT ഉദ്യോഗാർത്ഥികളുടേയും ഗതികേട്. രാത്രി ഒരു മണി വരെ ചെയ്താലും തീരില്ല.Especially in such big corporate co's and from some managers.ജോലി നഷ്ടപ്പെടും എന്ന് കരുതി കഷ്ടപ്പെടുകയാണ് കുട്ടികൾ.
    കേന്ദസർക്കാർ, മനുഷ്യാവകാശ കമ്മീഷൻ, സുപ്രീം കോടതി ഇട പെട്ട് എത്രയും വേഗം ഒരു work culture നടപ്പാക്കണം.

  • @democraticthinker-Erk
    @democraticthinker-Erk Месяц назад +28

    Valare sheriyanu..We dont hv healthy work culture , we must hv proper working hours and give week ends off . Work culture of IT , police , medical PG doctors, staff nurses are hectic . Employee needed to be treated as HUMANS....

    • @sivanandk.c.7176
      @sivanandk.c.7176 Месяц назад +1

      UK യിൽ പോയ എന്റെ മക്കൾ ഇതുപോലുള്ള ഇവിടത്തെ IT കമ്പനികളുടെയത്രയും കുഴപ്പം അവിടില്ലെന്ന് പറയുന്നു.

  • @lathamoorthy7027
    @lathamoorthy7027 Месяц назад +5

    ഇന്ന് എല്ലാ പ്രൈവസ്റ്റ് കമ്പനികളിലും ഇങ്ങനെയാണ്. മുംബയിലും, ബാംഗ്ലൂർലും,മദ്രാസിലും ഇങ്ങനെ തന്നെയാണ്. എന്റെ മകളും ഉച്ചക്ക് 12 മണിമുതൽ രാത്രി 11 വരെ പണിച്ചെയ്യുക്സ്യാണ്. ഫോറിൻ കമ്പനിയാണ്. ജോലിചെയ്യുന്നവരെയാണ് കൂടുതൽ ചുക്ഷണം ചെയ്യുന്നത്. എങ്ങനെയെങ്കിലും ഇത് അവസാനിപ്പിക്കണം. കുട്ടികൾക്ക് ഭക്ഷണവും, ഉറക്കവുമില്ല. ടെൻഷൻ കൂടുതൽ ആവുമ്പോൾ കുട്ടികൾ ലഹരിസദനം ഉപയോഗിച്ച് വഴിതെട്ടിപോകുന്നു. ഇല്ല കമ്പനികളും, മാനേജ്മെന്റും ഉത്തരവാദികളാണ്. ഇപ്പോഴുള്ള തലമുറക്കാരീടെ കാര്യം കഷ്ടമാണ്. പലർക്കും നല്ല കുടുംബജീവിതം പോലുമില്ല. സർജ്കാരലേ ഉത്തരവാദികൾ. പുതിയ നിയമംഗൾ കൊണ്ടുവരേണ്ടതുണ്ട്. അല്ലെങ്കിൽ ഇതുപോലെ ധാരാളം അന്നമാർ ഇനിറ്റുമുണ്ടാകും,

  • @kuttankb2435
    @kuttankb2435 Месяц назад +29

    പല പ്രൈവറ്റ് കമ്പനികളും ജീവനക്കാരെ സമയത്തിന്റെയും Salary യുടെയും കാര്യത്തിൽ ചൂഷണംചെയ്യാറുണ്ട്...

  • @RiseupThehell
    @RiseupThehell Месяц назад +7

    ah company ku ethire nalla reethiyil case pokanam ini ithu avarthikathirikatte.ah company name paranjathinu big salute.

  • @sus_6537
    @sus_6537 Месяц назад +9

    ഇതേ കാരണങ്ങളാൽ എൻ്റെ മകൾ Accenture എന്ന കമ്പനിയിൽ നിന്നും ഈയിടെയാണ് രാജി വച്ചത്. HR ൽ complaint ചെയ്തിരുന്നു എങ്കിലും കാര്യമായി ഒന്നും നടന്നില്ല.

    • @prasadvalappil6094
      @prasadvalappil6094 Месяц назад +2

      പിറകെ നടന്നു ദ്രോഹിക്കുന്നവരെ നോട്ട് ചെയ്യുക , സ്നേഹത്തോടെ ഒരു അപ്പോയ്ന്റ്മെന്റ് എടുക്കുക , കേബിനിൽ കേറിച്ചെന്നു ചെവി ഇടിച്ചു കേൾവി കളയുക... 😁 മാക്സിമം 6 മാസം ജയിൽ ശിക്ഷ കിട്ടും..എന്നാലും വലിയ ലാഭം തന്നെ...

  • @geethasajan8729
    @geethasajan8729 Месяц назад +6

    വളർത്തി പഠിപ്പിച്ചു ജോലി വാങ്ങിയത് ജീവിക്കാനോ മരിക്കാനോ 😮. ജീവിക്കാൻ വേണ്ടി ആണ് ജോലി. അത് മരിക്കാൻ പ്രേരിപ്പിക്കുന്നു എങ്കിൽ ഈ ജോലി വേണ്ട എന്ന് പറഞ്ഞു കൂടെ😢😢. മറ്റു എന്തെല്ലാം നല്ല വഴികൾ ഉണ്ട് ജീവിക്കാൻ. ധാരാളം പേര് ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. പ്രതിഷേധിക്കാനും ഇതിനെതിരെ നിയമ പരമായി നീങ്ങാനും ഉള്ള സമയം കടന്നു പോയിരിക്കുന്നു.

  • @shyamalangpillai2535
    @shyamalangpillai2535 Месяц назад

    Valare correct aanu EY ude karyam paraunnathu. Kure perkku ee anubhavam undu. Sarikkum anweshichu nadapadi edukkanam.

  • @mohammedshafee9404
    @mohammedshafee9404 Месяц назад +6

    Heartfelt Condolences.

  • @kakashi8728
    @kakashi8728 Месяц назад +2

    എന്റെ മകൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ന് ചേർത്ത് രണ്ടാം വർഷം drop ചെയ്തു.ഞാൻ അന്ന് ഒത്തിരി വിഷമിച്ചു. മോൻ പറഞ്ഞുഎനിക്ക് പഠിക്കാൻ interest ഇല്ല,നിങ്ങൾക്ക് വേണ്ടി ഞാൻ പഠിക്കാം but systematic ജോലിക്ക് പോവില്ല എന്ന്. ഒരുപാട് ആലോചിച്ച ശേഷം ഞങ്ങൾ മകന്റെ ഒപ്പം നിന്നു.അവനിഷ്ടമുള്ള മേഖലയിൽ അവൻ business with job ചെയ്യുന്നു.ഇന്ന് അവനും ഞങ്ങളും ഹാപ്പിയാണ്. Finacially and mentally.പക്ഷെ എല്ലാവരും അങ്ങനെ ആയിരിക്കുമോ എന്നറിയില്ല!socialstatus നോക്കാതെ മാനസികസന്തോഷം ആണ് important എങ്കിൽ നമുക്ക് സാധിക്കുമെന്നാണ് എന്റെ ഒരു തോന്നൽ!?

  • @Dare5
    @Dare5 Месяц назад +8

    Painful Facts.
    😢

  • @raniravi1626
    @raniravi1626 Месяц назад +45

    തൊഴിലുറപ്പു കാർക്ക്‌ പരമ സുഖം. വൈറ്റ് കോളർ ജോലി കഷ്ടമാണിപ്പോ😢

    • @mankp76
      @mankp76 Месяц назад +4

      ഗവർമെന്റ് ജോലിക്കാരെയായിരിക്കും ഉദ്ദേശിക്കുന്നത് അല്ലെ..അവർക്കൊരിക്കലും ഒരു പ്രശ്നവുമില്ലല്ലോ..

    • @raghavankuttykv1343
      @raghavankuttykv1343 Месяц назад

      ​@@mankp76keralathile thozhilalikalude karyavum anganethanne

    • @vijinviraly4069
      @vijinviraly4069 Месяц назад

      ​@@mankp76പ്രശ്നം ഉണ്ടോ ഇല്ലയോ എന്ന് ജോലി ചെയ്തിട്ട് വന്നു പറയു

    • @mankp76
      @mankp76 Месяц назад

      @@raghavankuttykv1343 കേരളത്തിലെ ഏതു തൊഴിലാളികൾ ആണെന്ന് ഒന്ന് വിശദീകരിക്കാമോ?
      പൊതുമേഖലയാണെങ്കിൽ നമ്മൾ കെഎസ്ഇബിയും ഒക്കെ കാണുന്നുണ്ട്... പ്രൈവറ്റ് മേഖല ആയിരിക്കുമല്ലേ?

  • @pgknair1793
    @pgknair1793 Месяц назад +17

    The same atmosphere prevails in commercial banks also ,especially for officers.

  • @Jalajasebastian
    @Jalajasebastian Месяц назад +2

    I worked there at Pune branch, resigned within 6 months , it was too toxic! I wrote a letter to their national HR head before leaving as well as to their global head office!!

  • @shantojoseph4634
    @shantojoseph4634 Месяц назад +22

    ഇത് എല്ലാ കുട്ടികൾക്കും ഒരു പാഠം ആവട്ടെ.
    ശമ്പളം മാത്രം നോക്കി ജോലി നോക്കാതിരിക്കൂ, ജോലിസ്ഥലവും സൗകര്യ പ്രധമായ ജോലിയും, മാനസിക പിരിമുറുക്കം ഇല്ലാതെ ജോലി എടുക്കാൻ പറ്റുന്ന തൊഴിൽ സ്ഥലം കണ്ടെത്തി ജോലിയെടുക്കുക 🙏🙏🙏

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 Месяц назад

      അതൊരു വാസ്തവം 👍🙏

    • @venkittamohamedanwar6428
      @venkittamohamedanwar6428 Месяц назад +4

      അങ്ങനെ ഒരു ജോലി കിട്ടണ്ടേ.പറയാൻ എളുപ്പത്തിൽ കഴിയും.

    • @dp5030
      @dp5030 Месяц назад

      Angane oru joli illa ennandanu yadarthyam.. IT ayalum , banking ayalum, teaching ayalum idaanu avastha..

  • @remyasp576
    @remyasp576 Месяц назад +4

    Job stress undakumbol njanum vjarikum qualification onnum nokkathe nthenkilum krishiyo angane nthenkilum nokkam ennu .

  • @saraswathivimal3916
    @saraswathivimal3916 Месяц назад +16

    ജോലി രാജിവെക്കാമായിരുന്നു..😢😢
    സങ്കടകരം..😢

  • @estellelis9227
    @estellelis9227 Месяц назад +11

    മിക്ക MNC and IT firms എല്ലാം തന്നെ 12 hrs & more hrs worktiming ഉണ്ട്.. മാത്രമല്ല നല്ല ജോലിഭാരവും ആണ് 🥴
    പണിയെടുത്ത് വയ്യാണ്ട് ആകും, ഇവിടങ്ങളിൽ പണിയെടുക്കുന്ന മിക്ക employeesന്റെയും അവസ്ഥയാണ് ഇത്😢

    • @BondJFK
      @BondJFK Месяц назад +1

      Not only MNC but startups are the worst especially in Kerala
      One startup company in Calicut didn't give me a 2 month salary and they said if I file a complaint they will black list me by sending my resume to all IT companies in India.
      but fortunately their company closed down within 6 months 😂.

  • @LathaSree-rq9wv
    @LathaSree-rq9wv Месяц назад +21

    Ente makal ernakulathi IT companiyil joli nokiuitunu
    Salary 10000
    Hostelil . 6000 baki enthundu..
    4 aalude joli
    Arum jolik nilkunnila 1 month sesham resign cheyunnu.
    Ente makal kasthtichu 1 year jolicheythu pinne valiya laksham chilavaki Germaniyil poyi MS padichu epol 3 kollamayi MNC joli chryunu
    She is happy there
    5 days only office work..
    work at home work cheyam . Sufficient salary getting. .
    Lakhs spent cheythalum. 1. 2 years kondu thirichedukam..every year gets 1 month leave . .edakudak world tour pokam happy life there. .

    • @arfanzehan1531
      @arfanzehan1531 Месяц назад

      @@LathaSree-rq9wv geramanyilum it field inneno work cheyyunnne,enda job role,njanum id pole startum lan natil,purath ponam vijariknd

    • @LathaSree-rq9wv
      @LathaSree-rq9wv Месяц назад +2

      ​​@@arfanzehan1531yes yes but german language is must my daughter got good score in German language exam ..she studied german from Ernakulam itself .
      Now she is asenior engineer in MNC Berlin
      My son Aldo did MS in US and works as hardware engineer in US..both are very happy in western country...

    • @BondJFK
      @BondJFK Месяц назад +1

      ​@@LathaSree-rq9wv
      ​​​​
      I quit my software job because of the work load and irregular salary issue.
      Now I started a software firms (only me working) selling small software products.
      It's only me working in software development and marketing but I am relaxed and I have enough time for personal things and vacation. also 10x more financial benefits.
      IT companies in india especially in Kerala are a bad place for work

  • @shanthimariamthomas354
    @shanthimariamthomas354 Месяц назад +10

    This is the work culture now...senior people relax enjoy the juniors especially the new and junior most carry all the work load..I have seen this

  • @Mogambo3ct
    @Mogambo3ct Месяц назад +3

    തെരുവിൽ കപ്പലണ്ടി കച്ചവടം നടത്തുന്നത് ആണ് ഇതിലും ബേദം😢
    അവൻ്റെ ഒക്കെ മങ്ങാൻഡി കമ്പനി

  • @Mogambo3ct
    @Mogambo3ct Месяц назад +26

    IT പുറമേ ഉള്ള ഗ്ലാമർ മാത്രമെ ഒള്ളു
    അടിമ പണി😢

    • @shangeorge8045
      @shangeorge8045 Месяц назад +4

      Ee sambhavathe udheshicha paranjeyenkil, Deloitte'ilnu IT Audit offer undenna paranjey. She joined EY for Tax/Statutory Audit. Katta Pani and nakkappicha shambalam .. athaanu nammude naattil auditors'inte gathi. Pandu enikkum kittiyirnu offer, annu ath venda vech ippo mattoru fieldil kayariyath ethrayoooo nannayi. Paavam aa pennkoch 🙏 RIP

    • @dawwww
      @dawwww Месяц назад +1

      IT company alla.. accounting companies aanu

    • @Mogambo3ct
      @Mogambo3ct Месяц назад

      @@dawwww അറിയാം. KPMG, Deloitte പോലെ
      Work nature എല്ലാം ഒരു പോലെ തന്നെ

  • @raba4055
    @raba4055 Месяц назад

    Praying for Anna's family🙏

  • @TITAN-GAMING1348
    @TITAN-GAMING1348 Месяц назад +5

    കേരളത്തിലെ സിബിഎസ്ഇ സ്കൂളും ഇങ്ങനെയൊക്കെയാണ് അധ്യാപകരെ കൊണ്ട് ജോലി എടുപ്പിക്കുന്നത്

  • @ShaliniChithran
    @ShaliniChithran Месяц назад +1

    കുട്ടികൾ ക്കു രക്ഷയില്ല അന്നമോൾ 🙏🌹

  • @vijayalekshmig3325
    @vijayalekshmig3325 Месяц назад +2

    Nationalised bankilum officers especially ladies valare kashtapedunnu. Cheriya kuttikal ullavar prathyekichu

  • @manleinabenson3780
    @manleinabenson3780 Месяц назад +11

    EY India is know for such issues, n heard a few employees falling severely sick

  • @SS24480
    @SS24480 Месяц назад +5

    Pavam aa kutty...valarae sangadam thonnunnu.......

  • @adamscreations
    @adamscreations Месяц назад +4

    ഉയർന്ന ജോലി തേടി പോകുമ്പോൾ നമ്മുടെ മക്കൾ എല്ലാം നേരിടേണ്ടി വരുമെന്നതാണ് സത്യം.ഉയർന്ന ശമ്പളവും സൗകര്യങ്ങളും കുട്ടികളെ പ്രലോഭിപ്പിയ്ക്കുന്നുണ്ട്.പൊറത്ത് പോകുന്നവർക്ക് ഇതിലും ബുദ്ധിമുട്ടാണ് ഉള്ളത്.

    • @BondJFK
      @BondJFK Месяц назад

      Salary illya starting 6000 to 12000 and 7 years experience ullavarkku vare 35000 - 50000 ullu but 12-14 hours work load und

  • @ta4256
    @ta4256 Месяц назад +9

    During the start of my career, i had worked in a project for six months where i logged in at 7.30am and came back by 2.30 am cab. My pg mates would be asleep when i reached and i left before they woke up. The only benefit i got was comp offs for the weekends i worked which i could redeem afterthe projectgot over.

  • @jessyscaria2344
    @jessyscaria2344 Месяц назад +6

    P g doctor ന്റെ കാര്യവും ഇതിലും മോശം ആണ്. 36മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്നു. ഒരു ദിവസം പോലും അവധി ഇല്ല. പരീക്ഷ യെ പേടിച്ചു എല്ലാം അനുസരിക്കാൻ ബാത്യസ്തരാകുന്നു. ഇങ്ങനെ ഷീണിച്ചു ജോലി ചെയ്യുമ്പോൾ രോഗികളെ നന്നായി നോക്കാൻ അവർക്കു സാധിക്കുമോ

  • @baburajan1844
    @baburajan1844 Месяц назад +12

    E n Y is a multinational company. They will be least bothered about anyone dying like this. Their only aim is more profit for the company. If someone died due to overburden, someone else would fill that place. That's all!!

    • @BondJFK
      @BondJFK Месяц назад +1

      Should send a letter to their American office and American media

    • @sivanandk.c.7176
      @sivanandk.c.7176 Месяц назад

      എന്റെ മോൻ UK യിലെ EY യിൽ 5 വർഷം ജോലി ചെയ്തു. പരമസുഖം.

  • @abdurasheed8541
    @abdurasheed8541 Месяц назад +1

    എന്റെ അടുത്ത ബന്ധുവിന്റെ മകൻ ഒരു വർഷത്തോളം ഈ company യിൽ ജോലിചെയ്തു. Work pressure സഹിക്കാൻ കഴിയാതായതോടെ അവൻ ജോലി രാജിവെച്ചു. ഇപ്പോൾ ദുബായ് യിൽ ഒരു കമ്പനി യിൽ ജോലി ചെയ്യുന്നു. ആള് ഇപ്പോൾ happy യാണ്.

  • @udayabanucp7833
    @udayabanucp7833 Месяц назад +1

    My god... ഇങ്ങനെ കൊല്ലാ കൊല ചെയ്യരുത് 😢😢

  • @johnyk.m9193
    @johnyk.m9193 Месяц назад +27

    ബാങ്കുകളിലെ officers ഇതുപോലുള്ള work pressure അനുഭവിക്കുന്നു. രാത്രി 9 മണി വരെ വർക്ക്‌ ചെയ്യേണ്ടി വരുന്നു. വർക്ക്‌ പ്രഷർ മൂലം പല ലേഡീസും റിസൈൻ ചെയ്തു

    • @prasanth4740
      @prasanth4740 Месяц назад +2

      Very correct sir.

    • @vidhyavs7381
      @vidhyavs7381 Месяц назад +1

      Very correct👍

    • @sudhavm6963
      @sudhavm6963 Месяц назад

      Ente molum

    • @sivanandk.c.7176
      @sivanandk.c.7176 Месяц назад

      വീട്ടിലെ ജോലികൾക്കൊരു കുറവും വീട്ടുകാർ കൊടുക്കില്ല !

    • @GeethuWilson
      @GeethuWilson Месяц назад

      Me too.. working as bank officer . coming back home at 9pm daily.posted to other state..very difficult being a lady and mother

  • @prathyash12
    @prathyash12 Месяц назад +39

    ധൈര്യം ഉണ്ടേൽ മാനേജരേ പിരിച്ചു വിട്...

    • @RiseupThehell
      @RiseupThehell Месяц назад

      yes ah fraud anu avante valymmde pathinaradiyathrathinum cricekt kali kananam enu parayunne

    • @rahulpalatel7006
      @rahulpalatel7006 Месяц назад

      Y

    • @RiseupThehell
      @RiseupThehell Месяц назад +1

      etho nari ente comment delete cheythittundu.`njan iniyum parayum.ah manager nte kunjamede pathinaradiyathram ahoshikuvrunnu cricket kalilude

    • @saj224
      @saj224 Месяц назад +2

      Manager ayalum VP ayalum AVP ayalum ethu kunna ayalum pattathat patila enu tane parayanam. Allathe work pressure anubhavikenda karyam illa

    • @rahulpalatel7006
      @rahulpalatel7006 Месяц назад

      @@saj224 100%
      Nammudey Self Respect nashtapeduthi evideyum thudarnnu pokaruthu.Athu nammalkku gunam cheyyilla.Dosham orupadu undaakkukayum cheyyum.

  • @SatheeshM-ct4zn
    @SatheeshM-ct4zn Месяц назад +7

    Ella company yilum job. Cheyyunnavarude Avastha.. Eethanu.. Niyama nadapadiyumayi. Munnottu ponam

  • @Deltafrost09
    @Deltafrost09 Месяц назад +8

    കമ്പനികൾക്ക് ഒരു ഉണ്ടയും നഷ്ടപ്പെടാൻ ഇല്ല..
    അവര് ആ ജോലിക്ക് അടുത്ത ആളെ കണ്ട് പിടിക്കും.
    അവർക്ക് കാശ് ആണ് പ്രധാനം..

  • @aleyammasamuel4437
    @aleyammasamuel4437 Месяц назад +4

    നമ്മുടെ ഗവണ്മെന്റ് കൾക്ക് ഇതിനൊന്നും നോക്കാൻ സമയം ഇല്ല

  • @asifkalam9040
    @asifkalam9040 Месяц назад +3

    Njan oru ex EY employee aan, EY work culture athra mosham onnumalla, Prayers for the girl and her family, ithinte root cause kand pidch action edkuka, aavashyamillathe companye ith vech judge cheyyaruth
    If an oppurtunity comes , I gladly will join EY back

    • @Cutiepiesparks
      @Cutiepiesparks Месяц назад

      Dear don be opportunistic, the girl lost her life due to the bad work-life balance, and you are just being opportunistic to replace her,

  • @Me__SJ
    @Me__SJ Месяц назад +1

    ജോലിഭാരം കൂടുതൽ കാരണവും ഉറക്കം ഭക്ഷണം ടോർച്ചറിങ്'എല്ലാം ഈ മേഖലയിൽ ഉണ്ട്. കുഞ്ഞുങ്ങൾ കുടുംബത്തിൽ ഈ കാര്യം മക്കൾ പറയില്ല.

  • @sudheer.kkollayi7576
    @sudheer.kkollayi7576 Месяц назад +13

    കോടിക്കണക്കിന് തൊഴിൽ രഹിതർ ഉള്ള നമ്മുടെ നാട്ടിൽ എങ്ങനെ നടക്കും ഇതെ നിബന്ധനക്ക് ജോലി ചെയ്യാൻ പതിനായിരങ്ങൾ ക്യൂയിലാണ്😢 പിന്നെ രണ്ട് ലക്ഷത്തിൻ്റെ ലാഭം കമ്പിനിക് ഉണ്ടാക്കി കൊടുത്താൽ അമ്പതിനായിരം കിട്ടിയാൽ ഭാഗ്യം😢😢😢

  • @FUSIONgaming.Official
    @FUSIONgaming.Official Месяц назад +4

    Very true, my daughter is also working in same, condn

  • @dhanalakshmiprasanthi3677
    @dhanalakshmiprasanthi3677 Месяц назад

    Heart felt condolences

  • @Theunknown12345-u
    @Theunknown12345-u Месяц назад +1

    I'm an engineer working in an Indian company. I worked in India for many years in the same company and now moved abroad to work in a European project. I feel like in heaven now while delivering much better and quality output than I was in India. The only difference is the absence of Indian management 😂. Now some Indian guys started getting into management roles here and now slowly I'm able to get the back home feeling now 😢. Stress started going up for no reason 😂😢.

  • @georgejohn7522
    @georgejohn7522 Месяц назад +1

    കഷ്ടമായിപ്പോയി 😥...പക്ഷേ....ജോലി ഭാരം എന്നൊക്കെ പറഞ്ഞ് ആരും ന്യായീകരിക്കരുത്....ഒന്നോ രണ്ടോ ദിവസം കൊണ്ട് നന്നായി മനസിലാക്കാം ഓരോ കമ്പനികളുടെ വർക്ക് കൾചർ...അപ്പോൾ ജോലി രാജി വയ്ക്കാനുള്ള സന്നദ്ധത കാണിക്കുക.ടാർഗറ്റ് എന്ന പേരിൽ മിക്കവാറും സ്ഥാപനങ്ങൾ ജോലിക്കാരെ സമ്മർദത്തിൽ ആക്കുന്നുണ്ട് എന്നത് ലോകം മുഴുവൻ ഉണ്ട്...അതുപോലെ കൂടെ ജോലിചെയ്യുന്നവരും പരസ്പരം പാര പണിത് ചിലരെയൊക്കെ സമ്മർദത്തിൽ ആക്കുന്നുണ്ട്....ഏഷണി പരദൂഷണവും നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്......എല്ലാവരും ജാഗ്രത പാലിക്കുക...

  • @euniceu.k.2013
    @euniceu.k.2013 Месяц назад

    Sorry to hear about 😢😢😢😢😢😢😮❤❤❤❤❤❤❤❤

  • @jacobjoseph2005
    @jacobjoseph2005 Месяц назад +6

    North Indian boss എപ്പൊഴും 4 മണിയ്ക്കുള്ള ചായ കുടി കഴിയും പ്പൊളാണ് അന്നത്തെ task ന്നെ പറ്റി ചിന്തിക്കുന്നത്. പിന്നെ എങ്ങനെയെങ്കിലും തീർക്കാൻ അതു New Joinees ന്നു കൊടുക്കും. This creates a toxic work culture. Also new joinees should learn to say No when their pressure exceeds a certain limit.

    • @dodunair
      @dodunair Месяц назад

      Agree. Wish there were enough jobs in kerala n no need for anyone to move to bombay delhi Bangalore etc

    • @bineesh369
      @bineesh369 Месяц назад +1

      ​@@dodunair same company EY present in trivandrum and kochi, here issues with company not a city like you mentioned

    • @jacobjoseph2005
      @jacobjoseph2005 Месяц назад

      @@dodunair Yes, new gen had a feeling that the work culture is minimal in Kerala when compared with other states. Hence in a MNC they make every effort to do all the tasks without saying NO to tasks beyond their capabilities.

  • @neog3461
    @neog3461 Месяц назад +2

    MNC കളിൽ പല കാര്യങ്ങളും ഉണ്ട്. എല്ലാം പറയാൻ കഴിയില്ല. കീഴ് ജീവനക്കാർക്ക് അധികം ജോലി കൊടുക്കാനും ജോലി കുറയ്ക്കാനും അധികാരം ഉണ്ടെങ്കിൽ അവിടെ ചൂഷണം നടക്കാൻ സാധ്യത ഉണ്ട്. കൂടുതൽ പറയുന്നില്ല. ഇന്ത്യയിൽ mnc കൾ ഉൾപ്പടെ മോശം വർക് കൽചർ😢

  • @JasmineJ90
    @JasmineJ90 Месяц назад +1

    Learn to say NO. Stand up for yourself. No one will stand up for you in this world. Be stern when you say No.

  • @Meera-f2m
    @Meera-f2m Месяц назад +1

    Justice for Anna🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @krishnakripa388
    @krishnakripa388 Месяц назад +2

    എല്ലാ മേഖലയിലും മനുഷ്യർ ചൂഷണം ചെയ്യപ്പെടുന്നു എന്നതിൻറ തെളിവാണിത് എന്തം അടിമത്ത മനോഭാവത്തോടെ അംഗീകരിച്ചു കൊടുക്കുന്നതാണ് ഈ പ്രശ്നങ്ങൾക്ക് ഒക്കെ കാരണം ഈ അടിമത്തത്തിൽ നിന്ന് ഇവർക്ക് മോചനം കിട്ടാൻ വേണ്ടിയാണ് സംഘടനകൾ ഉണ്ടാക്കിയത് അവസാനം സംഘടനകൾ തന്നെ ഇവരെ അടിമകളാക്കി എന്തൊക്കെ വിരോധാഭാസങ്ങളാണ് നമ്മുടെ സമൂഹത്തിൽ നടക്കുന്നത് ഓരോ വ്യക്തിയും തനിക്കെതിരെ ഉണ്ടാകുന്ന ചൂഷണത്തെ എതിർക്കാൻ പഠിക്കുക കഴിയുന്നത്ര തെളിവുകൾ ശേഖരിച്ച് കോടതിയെ സമീപിക്കുക അതിനായി ഇപ്പോൾ ഒളിച്ച ശരീരത്തിനുള്ളിൽ വയ്ക്കാവുന്ന ക്യാമറകളും വോയിസ് റെക്കോർഡുകളും ഒക്കെ കിട്ടുമല്ലോ അതൊക്കെ ഉപയോഗിച്ച് നിങ്ങൾക്ക് കഴിയുന്നത്ര തെളിവുകൾ ശേഖരിക്കുക തെളിവുകളുമായി കോടതിയെ സമീപിക്കുക അവിടെ നിങ്ങൾക്ക് തീർച്ചയായും സംരക്ഷണം ലഭിക്കും കോടതിയിൽ എത്തു മുമ്പ് മാത്രമേ നിങ്ങൾ ഭയക്കേണ്ടതുള്ളു കോടതിയിൽ തെളിവുകൾ ഹാജരാക്കാൻ അനുവദിക്കാതെ കോടതിക്ക് പുറത്ത് വച്ച് ആൾക്കാരെ കൊന്ന ചരിത്രമുണ്ട് എന്ന് ഓർക്കുക അതുകൊണ്ട് വിശ്വസ്തരായവരോട് പോലും പറയാതെ വേണം കോടതിയെ സമീപിക്കാൻ കാരണം വിശ്വസ്തത ർഎന്ന് പറഞ്ഞ് കൂടെ നിൽക്കുന്നവർ ആയിരിക്കും ആദ്യം ഒറ്റുന്നത് ഏതെങ്കിലും ഒരു മേഖലയിൽ ചൂഷണം ഇല്ലാത്തതില്ല

  • @Fliclifcreations
    @Fliclifcreations Месяц назад +1

    പ്രൊജക്റ്റ്‌ ഇൽ കേറി billable ആയി എന്നെ കൊണ്ട് position തരാതെ associate ആക്കി നിര്ത്തി. Resign ഇട്ടു ഇറങ്ങി.
    വേറെ നോക്കുന്നു..

  • @abheen3808
    @abheen3808 Месяц назад

    Proud to be a indian😪

  • @nithya4882
    @nithya4882 Месяц назад +2

    മിക്ക പ്രൈവറ്റ് കമ്പനി യിലും ഇങ്ങനെ തന്നെ, മാനസികമായി തകർക്കുന്ന ജോലി ഭാരം 😞എന്റെ hus ഒരു പ്രൈവറ്റ് ഫിനാൻസ് കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്, ആൾക്ക് എപ്പോഴും tention, ഉറക്കമില്ലായിമ്മ okke ആണ് 😞😞എന്തു ചെയ്യാനാണ് ജോലിക്ക് pokathe എങ്ങനെ കുടുംബം നോക്കും എന്ന് ആലോചിച്ചു പാവം എല്ലാം സഹിക്കുന്നു,.. ഇതിനൊക്കെ എതിരെ ഒരു പ്രതികരിക്കാൻ ആരുമില്ലാത്ത അവസ്ഥ

    • @chairpants
      @chairpants Месяц назад +1

      നിങ്ങള് ഒരു പണിക്ക് പൊയിക്കൂടെ? ഇങ്ങനെ ഭർത്താവിനെ കൊല്ലാൻ കൊടുക്കാതെ?

  • @jeejakandoth2574
    @jeejakandoth2574 Месяц назад +1

    A lot of youngsters are suffering like this. I can give a lot, including my sons and daughters in-law...we cannot complain 😢

  • @sreemanjeri8112
    @sreemanjeri8112 Месяц назад +8

    അതിനൊക്കെ സർക്കാർ ജോലി. തോന്നുമ്പോൾ ചെല്ലുന്നു. പിന്നെ ചായകുടി, ടോയ്‌ലെറ്റിൽ പോക്ക്, ഊണുകഴി, പിന്നെയും ചായകുടി അതൊക്കെ കഴിഞ്ഞ് ഉള്ള സമയം എന്തെങ്കിലും ഒക്കെ ഒന്ന് കാട്ടികൂട്ടണം അത്രേയുള്ളൂ. ഒന്നാം തീയതി എണ്ണി വാങ്ങാം. എല്ലാ വകുപ്പിൽ ഉള്ളവരും അല്ല കേട്ടോ. ചില വകുപ്പുകളിൽ ഉള്ള ജീവനക്കാരെ കുറിച്ചാണ്. എല്ലാ ജീവനക്കാരും ഇങ്ങനെ അല്ല. കുറച്ചു പേര്...

    • @abhiramimohandas8256
      @abhiramimohandas8256 Месяц назад

      കോപ്പറേറ്റീവ് ബാങ്ക് കളിലോ... ഇതേ വർക്ക്‌ പ്രഷർ ഉണ്ടോ

    • @BondJFK
      @BondJFK Месяц назад

      Avar Karanam aanu njgal private employees ingane anibhavikunu, Government officers maratdakku law & order nadapakkial solve chaiyavuna issue ullu

  • @RajendranVayala-ig9se
    @RajendranVayala-ig9se Месяц назад +13

    ഐ.ടി. സ്ഥാപനങ്ങളുടെ ചൂഷണം സർക്കാർ നിയമനടപടി അനിവാര്യം

  • @bismijohn9514
    @bismijohn9514 Месяц назад

    Rest in peace...Anna ...❤

  • @beenabenny7354
    @beenabenny7354 Месяц назад +3

    യാതൊരു സമ്മർദ്ദവും കൂടാതെ നേരെ ചൊവ്വെ പഠിക്കുക എന്ന പ്രയാസം പോലുമില്ലാതെ വളർന്നു വലുതായ new gen കുട്ടികളല്ലേ. ജീവിതം സുഖകരമായ ഏർപ്പാടല്ല. കുട്ടിക്കാലം മുതലേ ചെറുതും വലുതുമായ സമ്മർദ്ദങ്ങളിലൂടെ കടന്നു വന്ന പഴയ തലമുറയ്ക്ക് ജീവിത ഭാരങ്ങൾ താങ്ങാനുള്ള കരുത്തുണ്ടായിരുന്നു. പൊട്ടൻമാരൊന്നുമല്ല പഴയ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ രൂപകല്പന ചെയ്തിട്ടുളളത്. അതുമുച്ചൂടും മാറ്റാതെ എത്രയെത്ര നല്ല പരിഷ്ക്കാരങ്ങൾ കൊണ്ടുവരാമായിരുന്നു ഇതൊക്കെ കാണുമ്പോൾ തോന്നുന്നു.

    • @_Ammu
      @_Ammu Месяц назад

      അതെയതെ.. CA പോലെ ഒരു എക്സാം പാസ് ആയത് തീരെ സമ്മർദ്ദം ഇല്ലാതെ ആയിരിക്കും..

    • @aswathycm5269
      @aswathycm5269 Месяц назад

      Ith jeevitha bharathe kurichalla parayunnath ...a kutti athinte eshtapetta course padichu joli nedi ...ath pakshe work life balance nalkatha oru companyil aayi poyi enne ullu ...ravile 10 manik thudangumna wrk rathri 12 1 mani vare okke cheythal ..nammide healthine ath baaadhilkum. Urkkathe bhaadhikkum food polum timenu kazhikkaathe aanu aa kutti work cheythirunne .... health spoil aayt marichu Poyathanu ....jeevitha bharavum joli bharavum randum randaanu ... Please read the letter which her mother sent to Chairman of EY ....u will understand everything...or watch the news and think about it .... I also worked in such a company and resigned now

    • @aswathycm5269
      @aswathycm5269 Месяц назад

      And EY Wipro etc IT companies employeesne chooshanam cheyyalaaanu its becoz our labour act is not powerful and gov nu ithonnum ariyanda...it ingne oru incident nadannathu kondani ipo charcha aayirikkunnath ....

    • @BondJFK
      @BondJFK Месяц назад

      Pottarharam parayalle kitchen aunty

  • @sari1484
    @sari1484 Месяц назад

    Poor girl 😢, the big 4s put intense pressure, a good reminder for all of us to remember this is just work

  • @rajenterprises570
    @rajenterprises570 Месяц назад +2

    The Big 5 Accounting firms are least bothered about Work- Life Balance.
    EY didn't even bother to send their Local Office Rep. Sitting in Kochi for the Funeral of their Staffer.
    Sad'

    • @neog3461
      @neog3461 Месяц назад

      Big 5? big 4 എന്ന് കേട്ടിട്ടുണ്ട്

  • @SRKvision-Kerala
    @SRKvision-Kerala Месяц назад +1

    കോർപ്പറേറ്റ് ഭീമന്മാരിൽ നിന്ന് മനുഷ്യത്വവും ദയയും പ്രതീക്ഷിക്കുന്നോ നിഷ്കളങ്കരേ?? അവർക്ക് വലുത് വർക്ക്‌ ടാർഗറ്റ്സ് അച്ചീവ് ചെയ്യുക മാത്രം!😢 ഇതിനെതിരെ നീതിക്കു വേണ്ടി കേന്ദ്രസർക്കാർ എന്തെങ്കിലും കർശന നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കാമോ??

  • @sudhapillai5429
    @sudhapillai5429 Месяц назад

    Very true

  • @see2saw
    @see2saw Месяц назад

    Njan joli kazhinju vannu ..food undakki pillere padipichu..veendum 2 mani vare work cheythu
    .ravile eneetu breakfast lunch undakki pillere schoolil vittu..vannu dinner undakki..oru cycle..eppo venelum theeram

  • @supertopics9652
    @supertopics9652 Месяц назад +2

    ജോലി വേണ്ടെന്നു വെച്ചാൽ പോരായിരുന്നോ... ജീവൻ കളയണോ... എത്രയോ ജോലി സാധ്യതകൾ വീണ്ടും കിട്ടുമായിരുന്നു.

  • @Saju-y7m
    @Saju-y7m Месяц назад

    കേരളത്തിലെ പ്രൈവറ്റ് സ്കൂളിലെ അധ്യാപകരുടെ ഗതിയും ഇതു പോലെ തന്നെ.