Это видео недоступно.
Сожалеем об этом.

" Life of Tapioca " ഞണ്ടും കപ്പയും | കപ്പ പായസം | The Traditional taste of Kerala | Village food

Поделиться
HTML-код
  • Опубликовано: 22 авг 2021
  • മഴയും വെയിലും വന്നുപോയികൊണ്ടേ ഇരുന്നു. ദൂരെ പുഴയുടെ അക്കരെ ആയിരുന്നു കപ്പ കൃഷി തോട്ടം. അവിടെ എത്തിയപ്പോ കൂർക്ക തൈ നടുന്ന സുഭാഷിണി അമ്മായിയെ കണ്ടു. കുറച്ച് നേരം അമ്മായിയെ സഹായിച്ചു കൂടെ കൂടി. പിന്നെ കപ്പ പറിക്കാൻ പോയി. തിരികെ കടവിലെത്തിയപ്പോഴേക്കും മഴ വന്നുതുടങ്ങിരിരുന്നു. മഴയെ ഇഷ്ടപെടുന്ന എനിക്ക് തീർത്തും മനോഹരമായ അന്തരീക്ഷമായിരുന്നു അത്. വളരെ വേഗത്തിൽ വഞ്ചി തുഴഞ്ഞു വീട്ടിൽ എത്തിയപ്പോഴേക്കും. മഴയുടെ ശക്തി കൂടി. നമി മനോഹരമായ മൺ പത്രങ്ങൾ അലങ്കരിക്കുന്ന ചിത്രപണിയിലായിരുന്നു. എന്നാലും എന്നെ സഹായിക്കാൻ അവൾ ഓടി വന്നു. ഞണ്ടാരിൽ കുടുങ്ങിയ വലിയൊരു ഞണ്ടിനെ അവൾ എന്നെ ഏൽപ്പിച്ചു... അടുക്കളയിൽ തിരക്കിട്ട പണിയിൽ ഏർപ്പെടും മുൻപേ കപ്പ അടുപ്പിൽ ചുട്ടെടുത്തു നാളികേരവും കശുവണ്ടി പരിപ്പും തേനും ചേർത്ത് ഒരു നല്ല മധുരപലഹാരം നമിക്ക് ഉണ്ടാക്കി കൊടുത്തു.
    ഞണ്ടുകറി ഇഷ്ടമില്ലാത്തവർ വളരെ കുറവല്ലേ.. അതും നമ്മുടെ കേരളത്തിന്റെ തന്നതായ ശൈലിയിൽ വച്ചുണ്ടാക്കിയാൽ. ഞണ്ടുകറിയുണ്ടെങ്കിൽ രണ്ടു കറി വേണ്ട എന്നാണല്ലോ... നാളികേരവും മല്ലിയും മുളകും വറുത്തരച്ച ഞണ്ടുകറിയും, ഞണ്ട് മസാലയും ഒപ്പം കപ്പ ഇഷ്റ്റുവും. ഊണിനു കൈകഴുകി വന്നിരുന്ന നമിയുടെ മുഖത്ത് മുൻപൊന്നും കാണാത്ത ഒരുത്സാഹം. അത് നമ്മുടെ കേരളത്തിന്റെ പരമ്പരാഗതമായ രുചിക്കൂട്ടിൽ നമ്മുടെ പൂർവികന്മാർ തന്ന സൗഭാഗ്യമായി കരുതുന്നു.
    ഊണിനു ശേഷം കപ്പകൊണ്ടൊരു പായസം. വളരെ രുചികരമായ ഒരു വിഭവം തന്നെ ആയിരുന്നു അത്. പായസം കഴിക്കാൻ നമിയുടെ കൂടെ വാവയും ഉണ്ടായിരുന്നു. അവരത് ആസ്വദിച്ചു കഴിക്കുന്നത്‌ കണ്ടപ്പോ തന്നെ എന്റെ മനസും നിറഞ്ഞു...
    അപ്പോഴും ഒരു പുഞ്ചിരിയോടെ പുഴ ഒഴുകികൊണ്ടേയിരുന്നു...
    With Love BinC❤️
    ....................................................................................................................
    - Thanks for watching -
    Please Like, Share & Subscribe my channel, please do watch and support.
    music: wetland music©
    My mail Id : wetland2021@gmail.com
    Credits: DK Creations
    #keralatraditional#food#culture#festivals#kappaandcrab

Комментарии • 4,1 тыс.

  • @vivekts6934
    @vivekts6934 2 года назад +2565

    ഇതുപോലെ ഒരു സ്ഥലത്തു താമസിക്കാൻ ആഗ്രഹമുള്ളവർ ഉണ്ടോ

  • @sinshashaji7104
    @sinshashaji7104 2 года назад +473

    കണ്ടതിൽ വച്ചു ഏറ്റവും നല്ല ചാനൽ ഭൂയിലെ സ്വർഗം ഇതൊക്കെയാണ് ❤️❤️❤️പഴമയുടെ സൗന്ദര്യം 👌👌

  • @premasreekumar3444
    @premasreekumar3444 2 года назад +15

    കാണും തോറും ഇഷ്ടം കൂടി വരുന്നു.. എത്ര സുന്ദരമായ സ്ഥലം..അവിടത്തെ ആഹാരം ഒക്കെ കഴിക്കാൻ തോന്നുന്നു 😘😘

  • @nazri9246
    @nazri9246 2 года назад +7

    കുട്ടിക്കാലത്തു സ്വപ്നം കണ്ടിരുന്ന ജീവിതരീതി 😍 കാണുമ്പൊൾ ഒരുപാട് സന്തോഷം ❤️

  • @shamsiyabasheer212
    @shamsiyabasheer212 2 года назад +100

    ഞാൻ കണ്ടതിൽ എന്റെ ഏറ്റവും വലിയ സ്വർഗം അതു എന്റെ ഉമ്മ ആണ്....ഇതിലെ അമ്മയെ കാണുമ്പോൾ എന്റെ ഉമ്മയെ പോലുണ്ട്..ഉമ്മ എല്ലാം ചെയ്യും ഞങ്ങൾ മക്കൾക്കുവേണ്ടി. അതിനേക്കാൾ ഒരു വലിയ സ്വർഗ്ഗവും എനിക്കില്ല...i love u ഉമ്മാ...

  • @emberblade01
    @emberblade01 2 года назад +77

    ഒരു വാക്കു പോലും പറയാതെ എത്ര മനോഹരമാണീ കാഴ്ചകൾ ഓർമ്മയുടെ പഴയ താളുകളിലേക്ക് ഒരു വട്ടം കൂടി ....

  • @rajeshsahoo3083
    @rajeshsahoo3083 2 года назад +3

    I am from Maharashtra (Nagpur) i cant understand their language but I still watching this show .. it provide me relaxation as well as cool mind .. love this show

  • @mirshad818
    @mirshad818 2 года назад +1

    ഒരു പാട് കുക്കിംങ്ങുചാനൽ കണ്ടിട്ടുണ്ട് ഇതുപോലത്തെ ഒന്നു ആദ്യമായിട്ടാണ്.
    എന്താ സ്ഥലം ഒരു രക്ഷയുമില്ല പൊളിച്ചു. ഒരു സിനിമ കാണുന്നപോലെയുള്ള അനുഭവം.
    കേമറമാൻ പോളി.

  • @bagyavathikichu6578
    @bagyavathikichu6578 2 года назад +270

    തോണി തുഴയുന്നത് തന്നെ കാണാൻ എന്തൊരു ഭംഗി.🥰 നിങ്ങളുടെ ചാനൽ ഒരുപാട് ഉയരങ്ങളിലെത്തും. തീർച്ച.കാണുമ്പോൾ കണ്ണിനു തന്നെ എന്തൊരു കുളിർമ.❤

    • @potatochannel1488
      @potatochannel1488 2 года назад

      ruclips.net/user/shortsKukSW-rd6GE?feature=share

    • @shiny70175
      @shiny70175 2 года назад +2

      4 video vare ayittulu annittum 100k kadannu.😳🥰

    • @appleflakes2.095
      @appleflakes2.095 2 года назад

      Hai SUBSCRIBE pls

    • @xavierjosephjoseph7056
      @xavierjosephjoseph7056 2 года назад +2

      ചേച്ചി നല്ല രസം ഉണ്ട്, ഇതൊക്കെ ഒറിജിനൽ ആണോ, ഇത് ഏതാ സ്ഥലം വീഡിയോ സൂപ്പർ 🥰👌👍

    • @iju369
      @iju369 2 года назад

      Super

  • @ramyastudytricks
    @ramyastudytricks 2 года назад +71

    എത്ര international ചാനൽ ഇതു പോലെ ഉണ്ടെങ്കിലും നമ്മുടെ കേരളത്തിന്റെ ഈ ചാനൽ വേറിട്ടൊരു കാഴ്ച തന്നെ... മഴ..കായല് ...ഹാ!! അന്തസ്സ്....

  • @subithasuresh9710
    @subithasuresh9710 2 года назад +1

    നല്ല ഭംഗിയുള്ള സ്ഥലം ഞാൻ നിങ്ങളുടെ ഈ പ്രോഗ്രാം എല്ലാം ഞാൻ കാണാറുണ്ട് രണ്ട് പേരും അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️🙏❤️🌹♥️🌹

  • @maraikayer
    @maraikayer 2 года назад +19

    Wow, amazing channel. Just found this channel today and watched many videos already. It's not just a normal cooking channel. Feels like i am watching "Malgudi Days" kerala style in 2021. Amazing, every time she calls Nami, it sounds like Swamy (main character in Malgudi days). Nami looks so innocent. God bless this family. This channel will hit their first million subscribers very very soon

  • @raghups8916
    @raghups8916 2 года назад +279

    ഈ പഴമയുടെ ഭംഗി, നന്മ, ഒരിക്കലും നഷ്ടപ്പെടാതെ ഇരിക്കട്ടെ. ഇത് കാണുമ്പോൾ നഷ്ടങ്ങളെ ഓർത്ത് വേദന വരുന്നു

  • @anjaliarun4341
    @anjaliarun4341 2 года назад +28

    കപ്പ,വഞ്ചി യാത്ര,മഴ,ഞണ്ട്,നമി മോൾ,ചേച്ചി🙏🙏💝💝പിന്നെ ഇതിന്റെ അണിയറയിൽ ഉള്ളവർ ഓ അതി മനോഹരമായ കാഴ്ച സമ്മാനിച്ചതിന് ഒരുപാട് നന്ദി🙏🙏🌹💝😍
    സഹോദരി(💝സിംഗപ്പൂർ)

  • @umeshvs376
    @umeshvs376 2 года назад

    നല്ല സംവിധാനം. നല്ല പശ്ചാത്തലം. നല്ല ക്യാമറ.എല്ലാംകൂടി, കാണുന്ന പ്രേക്ഷകരെ ഒരിക്കൽ പോലും സ്കിപ് ചെയ്തു പോകാൻ അനുവദിക്കാത്ത നല്ല വീഡിയോ. അഭിനന്ദനങ്ങൾ എല്ലാവർക്കും. 🙏

  • @henrycoleman9583
    @henrycoleman9583 2 года назад +7

    I love watching this presentation. It's spiritually motivating and uplifting.

  • @sumie.k9984
    @sumie.k9984 2 года назад +17

    City യിലെ ഫ്ലാറ്റിൽ നാല് ചുവരുകൾക്കുള്ളിലെ അടുക്കളയിൽ പാചകം ചെയ്യുന്ന നമ്മൾക്ക് ഇതൊക്കെ കാണുമ്പോൾ എന്താ പറയ .....നെഞ്ചിനകത്ത് ഒരു വിങ്ങലാണ്.

  • @sujithapradeep655
    @sujithapradeep655 2 года назад +41

    കപ്പയുമായി വഞ്ചിയിൽ മഴ നനഞ്ഞു വരുന്നത് 👌🏻👌🏻👌🏻👌🏻അതി മനോഹരം 😍😍😍🥰🥰🥰

    • @TraditionalYani
      @TraditionalYani 2 года назад +4

      എനിക്കും ആ കാഴ്ച്ച വളരെ ഇഷ്ട്ടായി 😍👌

    • @kadheeja2000
      @kadheeja2000 2 года назад +2

      മനോഹരം കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ... അതിലുപരി വായിൽ വെള്ളമൂറുന്ന രുചികരമായ ഭക്ഷണം... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. നിങ്ങളുടെ ചാനൽ

  • @RG_076
    @RG_076 8 месяцев назад +1

    Mujhe villege bhut psand h or aap ka Kerala to beautiful so elegant looking so wow

  • @krishnaacharya5038
    @krishnaacharya5038 2 года назад +5

    Wow a place everything natural. Ambiance so natural n the cooking is amazing. Wow completely green environment.

  • @ameerdanish2593
    @ameerdanish2593 2 года назад +292

    അടിപൊളി ഫുൾ സപോർട്ട് ഉണ്ടാവും കാരണം നമ്മുടെ പൈതൃകം സംസ്കാരം ഒക്കെ മറ്റുള്ളവർക്ക് ഭംഗിയായി കാണിച്ചു കൊടുക്കുന്നതിനു താങ്ക്സ് 👌👌👍👍👍👍

    • @appleflakes2.095
      @appleflakes2.095 2 года назад

      Hai Ammer SUBSCRIBE cheyane

    • @moseskp1780
      @moseskp1780 2 года назад

      അതെ ഇതിന്റെ മറവിൽ മറ്റെന്തെങ്കിലും ഉണ്ടോ എന്നറിയില്ല 😂

  • @nilaavdev6440
    @nilaavdev6440 2 года назад +390

    ഇത്രെയും നാൾ കണ്ടതിൽ വച്ചു ഏറ്റവും നല്ല ചാനൽ 🥰

  • @rasiya.mrasiya.m5682
    @rasiya.mrasiya.m5682 2 года назад +1

    നല്ല ഭംഗി യുള്ള സ്ഥലം. കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകൾ

  • @topnotchmedia989
    @topnotchmedia989 2 года назад

    ഇതുപോലൊരു concept ൽ വേറെ ചാനൽ കണ്ടിട്ടുണ്ട്... ഒട്ടും പ്രതീക്ഷിച്ചില്ല മലയാളത്തിൽ... വേറെ ലെവൽ....♥️♥️♥️

  • @rahnaprathapan6218
    @rahnaprathapan6218 2 года назад +30

    പഴയ കാലത്തെ നല്ല ജീവിതം ഇനി തിരിച്ചു വന്നിരുനെകിൽ എന്ന് ആഗ്രഹിക്കുന്നു ഈ വീഡിയോ കാണുമ്പോൾ

  • @tomperumpally6750
    @tomperumpally6750 2 года назад +18

    ... ഈയുള്ളവന്റെ ചെറുപ്പകാലവും, സ്വന്തം അമ്മയുടെ രീതികളും പോലെ അനുഭവപ്പെട്ടു... ഓർമ്മകൾ ഒത്തിരി പുറകിലേക്ക് പോയത് പോലെ...
    വീഡിയോക്ക് അഭിനന്ദനങ്ങൾ...❤️💕❤️❤️👍👍

  • @saranyasaranya586
    @saranyasaranya586 2 года назад

    കണ്ടതിൽ വെച്ച് ഇഷ്ട്ടപെട്ട നല്ല ചാനലും പിന്നെ അവിടത്തെ സ്ഥലം അടിപൊളി ഒരു രക്ഷയും ഇല്ല

  • @bhatafaan1469
    @bhatafaan1469 2 года назад +5

    Feel refreshed after watching these episodes and love the way she cooking and collecting food items...love from kashmir

  • @dhanyagijimon2056
    @dhanyagijimon2056 2 года назад +43

    ബിൻസി എത്ര സ്നേഹത്തോടെയാണിതൊക്കെ കാണുന്നതെന്നറിയാമോ --- സ്നേഹം സ്നേഹം മാത്രം ഈ പ്രയത്നത്തിനോട്💗

    • @safzsherin4925
      @safzsherin4925 2 года назад +4

      Aaraanu ee bincy?.. Ivare kurichu kooduthal ariyaan aahraham und

    • @afiyanoordeen7151
      @afiyanoordeen7151 2 года назад

      Evare ariyo... Ivare kurich parayumo

    • @cochin-land-builders
      @cochin-land-builders 2 года назад

      Don't worry..... Will see her interview in any of the media soon.... 😊... The channel is running to millions very soon.....

  • @venugopalks2761
    @venugopalks2761 2 года назад +4

    നാട്യപ്രധാനമല്ലാത്ത നാട്ടിൻപുറത്തിന്റെ ലാളിത്യവും നന്മകളും തനിമയാർന്ന നിഷ്കപട തയോടെ, ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
    ഈ സുന്ദരിവീട്ടമ്മയുടെയും കൊച്ചുമോളുടെയും പിന്നണിയിൽ പ്രവർത്തിക്കുന്നവർക്കും അഭിനന്ദനങ്ങൾ 👍

  • @sreedevi4550
    @sreedevi4550 2 года назад +7

    Its simply awesome. Amma when I saw both you, i got a respectable feeling. Tradition is still alive . Life with nature. Very soothing video in our busy n hectic lives. My dream viseo.

  • @althafmaliayt7798
    @althafmaliayt7798 2 года назад +1

    പറയാൻ വാക്കുകളില്ല അത്രയും അടിപൊളിയായിട്ടുണ്ട്
    ഒരുപാട് വർഷങ്ങൾ പുറകിലൊട്പോയി
    മഴയുടെ ഓരോ ശബ്ദവും
    മഴയത്തു കപ്പ കഴിക്കുന്ന ചെറുപ്പകാലം ഹൗ 👍👍👍👍&&&&താങ്ക്സ് താങ്ക്സ്👌👌👌 ഇതുപോലെയുള്ള ഒരു വീഡിയോ ഇന്ന് കാണാൻ പറ്റിയതിൽ വളരെ സന്തോഷം 😘😘😘😘😘😘

  • @VjFouzy
    @VjFouzy 2 года назад +16

    ഇങ്ങനെയൊക്കെ ജീവിക്കാൻ കൊതിയാകുന്നു 😍

  • @vbpillai2660
    @vbpillai2660 2 года назад +18

    Awesome !..
    👍👍 കണ്ടിട്ട് ഇവിടെ വന്നു ഒരു ദിവസം താമസിക്കാൻ തോന്നുന്നു. നല്ല ഗ്രാമീണ സൗന്ദര്യവും ശുദ്ധവായുവും ..
    മാണി മാളികയിൽ കിടന്നു ഉറങ്ങിയാലും ഈ വീട്ടിൽ ഉറങ്ങുമ്പോൾ കിട്ടുന്ന feel ഒന്നു വേറെ ആയിരിക്കും. ..

  • @LifeWithMyFamily-94
    @LifeWithMyFamily-94 2 года назад

    ആരൊക്കെയാ ഈ വ്ലോഗിന്റെ കമന്റ്സ് വായിക്കുന്നത്, നമ്മുടെ നാടിനെ കുറിച് മറ്റുള്ളവർ പറയുന്നത് കാണുമ്പോൾ വളരെ സന്തോഷം 😍, ഒരു മലയാളി ആയതിൽ അഭിമാനം തോന്നുന്നു.
    എന്നും ഈ ട്രടിഷൻ ഉണ്ടായിരുന്നേൽ എത്ര നല്ലതാരുന്നു.

  • @paullawrence5561
    @paullawrence5561 2 года назад

    ഞാൻ അദിമായിട്ട് അണ് ഈ ചാനൽ കണുന്നത് സുപ്പർ തന്നി നാടൻ രീതിയിൽ പണ്ട് എന്റെ വീട്ടിലും ഇതുപോലെ ചൊയിമായിരുന്നു പഴയെ ഓർമ്മക്കൾ വന്നു ഇത് കണ്ടപ്പോൾ സുപ്പർ കൊള്ളാം കേട്ടോ

  • @jyothishsankar1310
    @jyothishsankar1310 2 года назад +89

    പുഴയിലെ ദൃശ്യങ്ങൾ തോന്നിതുഴയലും ആകാശവും ഇടിമിന്നലും waaww അത് എടുത്ത രീതിയും ഒരു രക്ഷയും ഇല്ല 🥰🥰👌👌

  • @Amudhamarimuthu
    @Amudhamarimuthu 2 года назад +65

    I was waiting for your video, I am literally addicted to your channel,love from Tamil Nadu ❤️

  • @neethusworldworld2932
    @neethusworldworld2932 2 года назад

    ഞാൻ ഇന്നലെ ആണ് ഈ ചാനൽ കണ്ടു തുടങ്ങിയത് നാടിനെ കൂടുതൽ ഇഷ്ടപ്പെടുന്ന എനിക്ക് ഈ പ്രോഗ്രാം ഒത്തിരി ഇഷ്ടമായി നാട്ടിൽ പോകാനും ഇതുപോലുള്ള ഭക്ഷണം കഴിക്കാനും😔😔😔😔 കൊതിയാകുന്നു

  • @chandrabhandhanraj704
    @chandrabhandhanraj704 2 года назад +4

    I love the way you cook the crabs. In my country we cook it two ways, one way with garamasala and the other way with coconut milk

  • @norsaedahosman2009
    @norsaedahosman2009 2 года назад +22

    I always admired this lady,wearing her sarees... Beautiful and graceful

  • @arundhathicaarundhathica278
    @arundhathicaarundhathica278 2 года назад +11

    ഒരു സ്വപ്ന ലോകത്തു എത്തിയ പോലെ ഉണ്ട്‌ ഇതൊക്കെയാണ് കൺഡന്റ് ഉള്ള വീഡിയോസ്

  • @mdmollick2143
    @mdmollick2143 2 года назад +4

    How beautiful is: You are more than a real housewife. Nami is an excellent daughter who’s always supporting you. Stay safe all of you.

  • @siddiqkasrgd2525
    @siddiqkasrgd2525 2 года назад

    Woww കൊതിയാവുന്നു കാണുമ്പോൾ. വന്നു കഴിക്കാൻ തോന്നുന്ന്. എനിക്ക് ഭയങ്കര ഇഷ്ട്ട ഇങ്ങനെയുള്ള സ്ഥലം

  • @motherhomenaturaltips7740
    @motherhomenaturaltips7740 2 года назад +18

    വലിയ കാറും വീടും ഉണ്ടായിട്ട് കാര്യമില്ല ഇതേപോലെ സമാധാനം വേണം...

  • @KottayamFoodiesVIog
    @KottayamFoodiesVIog 2 года назад +14

    ക്യാമറമാൻ ഒരു രക്ഷയും ഇല്ല ....പൊളി...

  • @vijeshthekkanbabithekkan7890
    @vijeshthekkanbabithekkan7890 2 года назад

    മലയാളത്തിൽ ethu പോലൊരു ചാനൽ.. Amazing.. ഇനി Chinese ചേച്ചി kku unfolow edam... നാടിന്റെ ഭംഗി.. നാടിന്റെ രുചി.. എല്ലാത്തിനും നന്ദി

  • @Mistyc_owl
    @Mistyc_owl 2 года назад

    മറ്റു ഭാഷകളിൽ ഇതുപോലുള്ള ചാനൽ കണ്ടിട്ടുണ്ടെങ്കിലും മലയാളത്തിൽ ആദ്യമായിട്ടാണ് കാണുന്നത്.

  • @minalunadkat9991
    @minalunadkat9991 2 года назад +16

    കപ്പേം മീൻകറിയും കഴിക്കാൻ കൊതി ആവുന്നു... 😍😍

  • @stalinc709
    @stalinc709 2 года назад +19

    ക്യാമറമാൻ സൂപ്പർ ആണ്...

    • @chandrabose8135
      @chandrabose8135 2 года назад

      𝗧𝗵𝗮𝗻𝗸 𝘂𝘂𝘂𝘂♥️♥️♥️🤝

  • @zuhra.n.hussain3357
    @zuhra.n.hussain3357 2 года назад

    മനോഹരം... പറയാൻ വാക്കുകളില്ല... ആവശ്യമില്ലാത്ത സംസാരമില്ല... കൊഞ്ചൽ ഇല്ലാ... അത്യന്താധുനിക ഉപകരണങ്ങൾ ഇല്ലാ.. കെമിക്കൽസ് ഇല്ലാ..100% നാച്ചുറൽ... Like it.. Luv u.. ❤

  • @MilesToGo78
    @MilesToGo78 2 года назад +4

    I am from western Tamil Nadu, by looking at your videos gives me the sense that life is full of activities for cooking and eating... but more active and healthy lifestyle. idhil varum manidharkalum intha vaazhvum azhagu (people and life in your videos are awesome) ...moththathil azhagin sirippu (smile of beauty)

  • @rajk9024
    @rajk9024 2 года назад +21

    Amazing nature and beautiful house, very brave women riding boat in Lake..

  • @user-pw5el7qv1p
    @user-pw5el7qv1p 2 года назад +15

    ഒറ്റയിരുപ്പിൽ എല്ലാ videos കണ്ടു. ഇപ്പോ വീണ്ടും റിവൈൻഡ് അടിച്ചു കാണുന്നു

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 года назад

    Natta poovum Kattu poovum endhoru chandhama Kanan sarikkum oru parudheesa thanne super

  • @oeshagoeder6448
    @oeshagoeder6448 2 года назад +4

    I like this video so much that i keep watching it again and again. I just like it from beginning till end but my favourite part is where you are boating to home and crab preparations. I'm just in love of the taste of crabs and there you are just catching them in front of your house. How cool is that. Where the most people are afraid of the stormy weather you do your thing fearles just amazing. Proud of you Madame

  • @jyothiganesh3752
    @jyothiganesh3752 2 года назад +37

    വർണ്ണിക്കാൻ വാക്കുകൾ പോര. 🥰അതിമനോഹരം🥰

  • @rajanidipu3962
    @rajanidipu3962 2 года назад +4

    കോട്ടൺ സാരികളിൽ..എന്താ ഭംഗി🤗👍

  • @jayakumardivakaran9904
    @jayakumardivakaran9904 2 года назад

    നല്ല മനോഹരമായ സ്ഥലം... നമിച്ചു. നല്ല കുക്കിംഗ്, കിഴങ്ങു പായസം ആദ്യം ആയി കാണുവാ... എല്ലാവർക്കും നല്ലത് വരുവാൻ പ്രാർത്ഥിക്കുന്നു. ക്യാമറ എടുത്തആൾ പൊളിച്ചു...

  • @sheramarini5584
    @sheramarini5584 2 года назад +2

    Your great mother, I like you when you treat your child,..Hope your always happy,and healthy life 🙏❤️❤️

  • @995208323
    @995208323 2 года назад +24

    The real meaning of a QUALITY LIFE.... God's own country

  • @Pachakalokam
    @Pachakalokam 2 года назад +1006

    Malayalam version of liziqi.. Awesome work🥰🥰🥰 Where is this place ??
    ഒരു സിനിമ കാണുന്നപോലെ കണ്ടിരിന്നു പോകും, അടിപൊളി 👏🏻👏🏻

    • @LifeinWetland
      @LifeinWetland  2 года назад +181

      Thrissur❤️

    • @githatm5843
      @githatm5843 2 года назад +16

      @@LifeinWetland Thrissur avide

    • @Angela-rc6xo
      @Angela-rc6xo 2 года назад +61

      I also remember liziqi

    • @Pachakalokam
      @Pachakalokam 2 года назад +150

      @@LifeinWetland : കുട്ടനാട് ആയിരിക്കും എന്നാണ് കരുതിയത്, തൃശ്ശൂർ ആയിരിക്കും എന്ന് ഒട്ടും വിചാരിച്ചില്ല.. 🥰🥰

    • @s.j.s3619
      @s.j.s3619 2 года назад +46

      I used to watch Liziqui s channel and with some discomfort with visuals of pig meat wine etc... But this is good to watch with seafood cookung

  • @kuyasam676
    @kuyasam676 2 года назад

    Napakasipag na asawa at napakaswerteng pamilya. Magaling sa gawaing pangkusina.

  • @Mamloo07
    @Mamloo07 2 года назад +7

    I just came across to this Channel today it's so nice to see u farm and cook your own food but I could never be able to eat chillies the way you eat and I saw u grow Muhogo (African) or cassava as soon as I can pack I will want to come and join you guys there.Where are all your men I haven't seen any so far good work guys thanks.Life looks so peaceful and wonderful ty.

  • @Shimna921
    @Shimna921 2 года назад +4

    നൊസ്റ്റാൾജിയ..... ഒരുപാട് നന്ദി.... ഇങ്ങനെ ഉള്ള വീഡിയോ കാണുമ്പോൾ കുട്ടിക്കാലം ഓർമ വന്നു 🙏

  • @ManuManu-ro5lq
    @ManuManu-ro5lq 2 года назад +222

    നാട്ടിൻപുരത്തെ സംവൃത സുനിൽ ❤️

    • @elizabethbinu4090
      @elizabethbinu4090 2 года назад +10

      അതിലും സുന്ദരി ആണ് ഈ ചേച്ചീ. Its my opinion

    • @sarath.g4405
      @sarath.g4405 2 года назад +2

      @@elizabethbinu4090 exactly ❤️ 😘

    • @mudramanshipushpa6801
      @mudramanshipushpa6801 2 года назад

      @@elizabethbinu4090 🤣🤣

    • @elizabethbinu4090
      @elizabethbinu4090 2 года назад +1

      @@mudramanshipushpa6801 എന്താ ചിരിക്കുന്നെ njan പറഞ്ഞത് sheriyalle

    • @bijirajendran9568
      @bijirajendran9568 2 года назад

      Correct

  • @jai4u
    @jai4u 2 года назад +2

    People still following this lifestyle is amazing. Your videos are very well picturised.

  • @thomasjoseph621
    @thomasjoseph621 2 года назад +2

    Bringing back good old memories of Kerala from the past.......very nice....

  • @abhijithrkz8515
    @abhijithrkz8515 2 года назад +5

    Avarokke prakruthi yode inangi jeevikkunnu nammal phonil nokki irikkunnu😍

  • @aaradhika8285
    @aaradhika8285 2 года назад +14

    ഇതുപോലത്തെ ഞണ്ടിനെ കുറെ കഴിച്ചിട്ടുണ്ട് എന്തു രസായിരുന്നു അതൊക്കെ ഓർക്കുമ്പോ ഒരു സുഖം ❤❤❤ഇപ്പോഴും ഇടക്ക് കിട്ടും ഇതുപോലെ

    • @user-ec9xb1ns7x
      @user-ec9xb1ns7x 2 года назад

      ആണോ, ഞണ്ട് ഇറുക്കി ഇല്ലേ 🙄

  • @jayasreenair403
    @jayasreenair403 2 года назад

    Wow!!! Really awesome...kanumbol oru padu santhosham thonnunu..Tysm❤👌👌👌👌

  • @helenrani5309
    @helenrani5309 2 года назад

    ഏറെ ഇഷ്ടമായി കേട്ടോ
    മനസ്സ് കുഞ്ഞുനാളുകളിലെ ഓർമ്മകളിലേക്ക് ഓടി
    പാചകം ചെയ്യമ്പോൾ ചേരുവകകൾ പറയുകയും കൂടെ ചെയ്താൽ കൊള്ളയിരുന്നു.
    Super Super

  • @user-sd1ly4xl6d
    @user-sd1ly4xl6d 2 года назад +14

    ആദ്യം ആണ് ഇങ്ങനെ ഒരു ചാനൽ കാണുന്നത് 🤩😘😘😘.. സന്തോഷം ഉണ്ട് ഒരുപാട് ❤

  • @mariyafernando9386
    @mariyafernando9386 2 года назад +6

    I am Sri Lanka person but I love Kerala it’s very beautiful place

  • @noufalpmnoufalpm3060
    @noufalpmnoufalpm3060 2 года назад

    മൈന്റ് ചെയ്യാതെ പോയ വീഡിയോ ആയിരുന്നു,,, ബട്ട്‌ കണ്ടപ്പോ ഒരു രക്ഷയുമില്ല

  • @dream_moon7
    @dream_moon7 2 года назад

    മറ്റു പല വിദേശ ചാനലുകളിൽ കണ്ടിട്ടുണ്ട് ഇതു പോലെ, ഒരു രക്ഷയും ഇല്ല, അടിപൊളി വീഡിയോ 😍😍😍😍😍😍

  • @user-dl7iv1yb3t
    @user-dl7iv1yb3t 2 года назад +10

    Wonderful... 👏👏👏👏
    എത്ര പറഞ്ഞാലും മതി വരില്ല അത്രയ്ക്ക് മനോഹരമാണ് നിങ്ങളുടെ വിഡിയോ. ഞാൻ കണ്ടതിൽ വച്ചു ഏറ്റവും മികച്ച ചാനൽ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏

  • @sumeshs285
    @sumeshs285 2 года назад +5

    ഒരു വാക്കുപോലും ഇല്ല..... അതിമനോഹരം 👏👏👏

  • @emiliayonekokumata7167
    @emiliayonekokumata7167 2 года назад +1

    Everything fresh and natural; cooked on wood-burning stove. Just looks delicious and healthy!

  • @Tranquilitybytes24
    @Tranquilitybytes24 2 года назад +42

    Kudos to the whole team for putting so much effort in making this amazing content..simply loved it..my mother loves to see your videos..we watch it together😍

  • @NandoottysKitchen
    @NandoottysKitchen 2 года назад +175

    The sound, background music and ASMR quality with sound and visuals of boating in rain was awesome. Proud to see a Malayalam channel showcasing the beauty of Kerala in all its splendor. Looking forward for more such videos. 🥰🥰👍

  • @DileepKumar-rg9ug
    @DileepKumar-rg9ug 2 года назад +5

    മഴക്കാലത്ത് കഴിക്കാൻ പറ്റിയ കിടു ഐറ്റം 😋😋 സൂപ്പർ ആയി ഉണ്ടാക്കി .👌👌👌

  • @aneeshkadavil1511
    @aneeshkadavil1511 2 года назад

    ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞ് നടത്തം ::::: ഈ ചാനലിലേക്ക് മിഴി തുറപ്പിച്ച ആളെ Miss ചെയ്യുന്നു

  • @manila.k.vlaljiche8863
    @manila.k.vlaljiche8863 Год назад

    എന്തു മനോഹരം ആയിട്ടാണ് പാചകം ചെയ്യുന്നത് Very nice 😍😍😍🥰🥰🥰

  • @mylifestylesmile7148
    @mylifestylesmile7148 2 года назад +11

    കാഴ്ച്ചക്കാരുടെ മനസ്സിനെ പിടിച്ചു കെട്ടുന്ന വീഡിയോ...... Excellent 👌👌👌❤❤❤❤🔥🔥🔥🔥

  • @merinjosey5857
    @merinjosey5857 2 года назад +10

    ഇതു കാണാൻ നല്ല രസമാണല്ലോ ❤💕😊

  • @user-cj3bc7oj5m
    @user-cj3bc7oj5m 2 года назад

    ഇതിലും നല്ല ഭക്ഷണം തയാറാക്കുന്ന ചാനൽ ഞാൻ കണ്ടിട്ടില്ല 🔥🔥🔥🔥🔥

  • @binishmalloossery1
    @binishmalloossery1 Год назад

    ഒരു നല്ല സിനിമ കണ്ടിറങ്ങിയ പ്രതീതിയാണ്...👌👥

  • @anshif24
    @anshif24 2 года назад +8

    ഇത് ഈ ചേച്ചിയുടെ റിയൽ ലൈഫ് ആണോ. എങ്ങനെയായാലും സൂപ്പർ. ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു. സന്തോഷവും സങ്കടവും വരുന്നു. സൂപ്പർ. ഇതൊക്കെയാണ് നമ്മൾ സബ്സ്ക്രൈബ് ചെയ്യേണ്ടത്..

  • @KichusCakeHut
    @KichusCakeHut 2 года назад +3

    കാലം മറന്നു പോകുന്ന കാഴ്ചകൾ ഒക്കെ നിങ്ങളിലൂടെ കാണുമ്പോൾ മനസിന്‌ വല്ലാത്തൊരു സന്തോഷം 😍 ആ പഴയ കാലത്തേക്ക് പോകാൻ പറ്റില്ലല്ലോ എന്നുള്ളൊരു സങ്കടം ഉണ്ടായിരുന്നു പക്ഷെ നിങ്ങളുടെ ഈ വീഡിയോയിലൂടെ ഇത് കാണുന്നവർ എല്ലാവരും കുറച്ചു സമയത്തേയ്ക്ക് എങ്കിലും ആ പഴയ കാലത്തേക്ക് പോയിട്ടുണ്ട് 100% അത്ര മനോഹരമായ കാഴച്ചയാണ് ഇത് 😍❤

  • @ishaqasma3071
    @ishaqasma3071 2 года назад

    💕👍👍👍👍👍 ഈ വീഡിയോ
    കാണുമ്പോൾ എനിക്ക് എന്റെ കുട്ടി കാലം ഓർ മ്മ വരുന്നു ഈ ചാനെൽ
    എന്നും നിലനിൽക്കട്ടെ 💕💕💕💕💕💕👍👍👍👍

  • @jetsphilip
    @jetsphilip 2 года назад

    orupad orupad ishtamayee,miss kerala a lot.

  • @manuokmanu3463
    @manuokmanu3463 2 года назад +24

    ചേച്ചി എത്രയും പെട്ടെന്ന് വേറെ വീഡിയോസ് വേണം കുറേ വീഡിയോസ് ഇടണം ഇത് കാണുമ്പോൾ മനസ്സിനൊരു സമാധാനം👍💯

  • @ajanyaajuzz
    @ajanyaajuzz 2 года назад +14

    Omg BGM... Enth rasaaa.... Fully happy vibes 😍😍😍😍💜💜💜

  • @gmurugesangmurugesan2136
    @gmurugesangmurugesan2136 2 года назад

    First view
    But realy very super location &village Home Healthy food

  • @scoreherogaming1840
    @scoreherogaming1840 2 года назад +1

    Liziqi ചാനൽ കാണുമ്പോൾ തോന്നാറുണ്ട് നമ്മുടെ നാട്ടിലും ഇങ്ങനത്തെ വീഡിയോ ചെയ്യാൻ പറ്റുമല്ലോന്ന്.... നിങ്ങൾ സെറ്റ് ഇട്ടു ചെയ്യുന്നതാണെങ്കിലും കാണാൻ നല്ല രസം

  • @willspristo5028
    @willspristo5028 2 года назад +4

    ഒരു സിനിമ കാണുന്നപോലെ കണ്ടിരിന്നു പോകും, അടിപൊളി , keep rocking,

  • @rapthaduchandra1113
    @rapthaduchandra1113 2 года назад +173

    Please don't stop making these videos....it's so good to see.

    • @karynbrown7519
      @karynbrown7519 2 года назад +5

      Yes, but is this family being given a % of income this vlog makes?

    • @rinimanoj2886
      @rinimanoj2886 2 года назад +1

      👍

    • @masongreen4433
      @masongreen4433 2 года назад +3

      @@karynbrown7519 Yes I believe they are. The whole concept of this channel is to generate an in. The setting and props were created to mimic a rural life. I guess the inspiration is Liziqi who depicted her life. Even the title "Life of Tapioca" is a plagiarism of Liziqi's style "life of a tomato/cucumber".

    • @sovapriyadarsini3027
      @sovapriyadarsini3027 2 года назад +1

      @@masongreen4433 In that way every other blogging like sports , tech ,teaching , agri are too plagiarizing the authentic .. origin of a particular channel ??? Mimicking things ?? You are pathetic . Liziqi is inspiration and everything showed in the video is very Indian . Showing Indian culture and lifestyle.

    • @chelaananthi
      @chelaananthi 2 года назад

      Even if it is mimiking she has put her effort .. lets appreciate it..

  • @surendradas8782
    @surendradas8782 2 года назад

    Beautiful & Classic Photography........

  • @shankarank2732
    @shankarank2732 2 года назад

    Adipoli kerala thanima adayalapeduthunna pachakam. Ishtayi valare manoharam