പൗർണ്ണമികാവ് /Pournamikavu .വെങ്ങാനൂർ, ചാവടിനട ,തിരുവനന്തപുരം.

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പൗര്‍ണമിദേവി വാഴുന്നപ്രശസ്തമായ പൗര്‍ണമികാവ്. വെങ്ങാനൂര്‍ ചാവടിനടയിലാണ് ഭക്തരാണ് നടതുറപ്പിന് എത്താറുള്ളത്.
    മാസത്തിലൊരിക്കല്‍ പൗര്‍ണമിനാളില്‍ മാത്രം നട തുറക്കുന്ന കാവില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ഭക്തരാണ് നടതുറപ്പിന് എത്താറുള്ളത്.
    വിദ്യ, ധനം, തൊഴില്‍, വാണിജ്യം, യുദ്ധം എന്നിങ്ങനെ അഞ്ചു ഭാവങ്ങളില്‍ അനുഗ്രഹം വര്‍ഷിക്കുന്ന പൗര്‍ണമീദേവി ഭക്തര്‍ക്ക് ‘പടകാളിയമ്മ’യാണ്. ഏതു മഹാമാരിയെയും ശമിപ്പിക്കാന്‍ പടകാളിയമ്മയെ മനമുരുകി പ്രാര്‍ഥിച്ചാല്‍ മതിയത്രേ.
    തമിഴ് മലയാള വാസ്തു വിദ്യകളുടെ സമഞ്ജസമായൊരു മനോഹര ക്ഷേത്രമാണ് പൗര്‍ണമിക്കാവ്. തഞ്ചാവൂരുകാരായ ശില്‍പ്പികള്‍ നിര്‍മ്മിച്ച പതിനഞ്ച് അടി പൊക്കമുള്ള ഹനുമാന്‍, ലക്ഷ്മി ഗണപതി, പഞ്ചമുഖ ഗണപതി, ഹാലാസ്യ ശിവന്‍, ഒറ്റക്കല്ലില്‍ പണികഴിപ്പിച്ച ഏറ്റവും വലിയ നാഗരാജവിഗ്രഹം, രക്തചാമുണ്ഡിദേവിയുടെ ആരേയും വിസ്മയിപ്പിക്കുന്ന ചുവര്‍ചിത്രം എന്നിവ ഈ കാവിലുണ്ട്.
    വെങ്ങാനൂരുള്ള ചാവടിമുക്ക് പൗർണമിക്കാവ് ക്ഷേത്രത്തിലാണ് മലയാള അക്ഷരങ്ങൾ ഉപാസനാ മൂർത്തികളാകുന്നത്. മലയാളത്തിലെ 51 അക്ഷരങ്ങളെയും ക്ഷേത്രത്തിൽ ദേവതകളാക്കി പ്രതിഷ്ഠിച്ചിട്ടുണ്ട്. ലോകത്ത് തന്നെ ആദ്യമായി അക്ഷരങ്ങൾക്ക് ദൈവങ്ങളെ പ്രതിഷ്ഠകളാക്കി ആരാധിക്കുന്ന ക്ഷേത്രം കൂടിയാണ് പൗർണമിക്കാവ് . അക്ഷരങ്ങൾക്ക് ദൈവീക സങ്കൽപ്പം നൽകുന്നതിലൂടെ മലയാള ഭാഷയുടെ മഹിമയും പ്രാധാന്യവും ലോകത്തിന് മുൻപിൽ ഉയർത്തിക്കാട്ടുക കൂടിയാണ് ക്ഷേത്രം.
    ഋഗ്വേദം ഉൾപ്പെടെയുള്ള വേദങ്ങളെയും ഹൈന്ദവ പുരാണങ്ങളെയും അടിസ്ഥാനമാക്കിയാണ് ഓരോ അക്ഷരങ്ങൾക്കും ഓരോ ദേവതാ സങ്കൽപ്പം നൽകിയത്. അ എന്നാൽ അമൃത ദേവി… സ എന്നാൽ സരസ്വതി എന്നിങ്ങനെ പോകുന്നു ദേവതാ സങ്കൽപ്പം. അക്ഷരങ്ങളിലെ ദൈവ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ അദ്ധ്യാത്മിക ആചാര്യന്മാരും, മലയാള ഭാഷാ സ്നേഹികളുടെയും ശ്രമഫലമാണ് ക്ഷേത്രത്തിലെ അക്ഷര പ്രതിഷ്ഠകൾ..
    അക്ഷര പ്രതിഷ്ഠ മാത്രമല്ല പൗർണമിക്കാവിലെ പ്രത്യേക. മാസത്തിൽ പൗർണമി നാളിൽ മാത്രമേ തുറക്കാറുള്ളൂ എന്നത് ഈ ക്ഷേത്രത്തെ മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ഭദ്രകാളിയുടെ അഞ്ച് വ്യത്യസ്ത രൂപങ്ങളിൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ബാല ഭദ്ര ദേവിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കുട്ടികളെ എഴുത്തിനിരുത്തുന്ന പ്രധാന ക്ഷേത്രം കൂടിയാണ് പൗർണമിക്കാവ്

Комментарии • 6