മാരത്തോൺ ശ്രദ്ധ നേടുന്നു | മഞ്ജു വാര്യർ unveiled the title look poster

Поделиться
HTML-код
  • Опубликовано: 10 сен 2024
  • സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകുകയാണ് ഗ്രാമഭംഗിയും നാടൻ പ്രണയവും പറയുന്ന ‘ഒരു തൂമഴയിൽ’ എന്ന സുന്ദര ഗാനം. വിനീത് ശ്രീനിവാസന്റെ ആലാപനത്തിൽ മലയാളി ഹൃദയങ്ങൾ കീഴടക്കിയ ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് അജിത് ബാലകൃഷ്ണനാണ്. ബിബിൻ അശോക് ഈണം പകർന്ന ഗാനം ‘മാരത്തോൺ’ എന്ന ചിത്രത്തിലേതാണ്. നവാഗതനായ അർജുൻ അജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരത്തോൺ.
    പുതുമുഖങ്ങളായ ശിവ ഹരിഹരനും നന്ദന ആനന്ദുമാണ് ചിത്രത്തിൽ മുഖ്യകഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരുടെയും മനോഹരമായ പ്രണയവും ഗ്രാമത്തിന്റെ ദൃശ്യഭംഗിയുമാണ് ഗാനത്തെ കൂടുതൽ ആകർഷകമാക്കുന്നത്. ഷാഡോ ഫോക്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മനോജ് നിർമിക്കുന്ന ചിത്രമാണ് മാരത്തോൺ. ആരും പേടിക്കേണ്ട ഓടിക്കോ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
    അതേസമയം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഗാനത്തിനൊപ്പം പോസ്റ്ററുകൾക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.
    Actress Manju Warrier unveiled the title look poster of the upcoming Malayalam movie titled 'Marathon'. Bankrolled by Manoj under the banner of Shadow Fox Production, the movie is written and directed by Arjun Ajith.
    Touted to be a fun-filled entertainer, the movie's cinematography is by RR Vishnu and editing by Akhil AR. More details regarding the cast and crew are awaited.

Комментарии •