മുറ്റത്ത് വെള്ളച്ചാട്ടം | കേരളത്തിലെ ഏറ്റവും ഭംഗിയുള്ള സ്കൂൾ | മാമലക്കണ്ടത്തേക്ക്‌ ഒരു യാത്ര...

Поделиться
HTML-код
  • Опубликовано: 18 сен 2024
  • വനങ്ങളും മലനിരകളും വെള്ളച്ചാട്ടങ്ങളുമെല്ലാമാണ് പ്രകൃതിയുടെ സൗന്ദര്യം ഏറ്റവും മനോഹരമായി ദൃശ്യമാക്കുന്നത്. ഇവയെല്ലാം കണ്ട് ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍, ഇവ മൂന്നും സ്‌കൂളിലെ ക്ലാസ് മുറിയില്‍ നിന്ന് കാണാന്‍ സാധിച്ചാലോ?
    അത്തരമൊരു ദൃശ്യം സമ്മാനിക്കുന്ന സ്‌കൂള്‍, അതായത് സ്വന്തമായി വെള്ളച്ചാട്ടമുള്ള ഒരു സ്‌കൂള്‍ കേരളത്തിലുണ്ട്. അതാണ് മാമലക്കണ്ടം സര്‍ക്കാര്‍ ഹൈസ്‌കൂള്‍. ക്ലാസില്‍ നിന്ന് നോക്കിയാല്‍ അതിമനോഹരമായ മലകളും വെള്ളച്ചാട്ടവും. കേരളത്തിലെ മറ്റൊരു സ്‌കൂളിനും അവകാശപ്പെടാന്‍ കഴിയാത്ത പ്രകൃതി ഭംഗിയാണ് ഈ സ്‌കൂളിനെ വ്യത്യസ്തമാക്കുന്നത്.
    എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിലുള്ള 11-ാം വാര്‍ഡിലാണ് മാമലക്കണ്ടം സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. മുമ്പ് ഇടുക്കി ജില്ലയിലായിരുന്ന മാമലക്കണ്ടം ഇപ്പോള്‍ എറണാകുളം ജില്ലയുടെ ഭാഗമാണ്. നാല് ഭാഗവും വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്നു എന്നതാണ് മാമലക്കണ്ടത്തിന്റെ സവിശേഷത.
    എറണാകുളം ജില്ലയുടെ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കുന്ന അതിമനോഹരമായ പ്രദേശമാണ് മാമലക്കണ്ടം. അംബരചുംബികളായ മലനിരയും അതില്‍ നിന്ന് തെന്നിത്തെറിച്ച് ഒഴുകുന്ന എളംപ്ലാശ്ശേരി വെള്ളച്ചാട്ടവും ഉള്‍പ്പെടുന്ന ശാന്തസുന്ദര പശ്ചാത്തലത്തിലാണ് മാമലക്കണ്ടം ഗവണ്‍മെന്റ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.
    1969-70 കാലഘട്ടത്തില്‍ ആരംഭിച്ച സ്‌കൂളാണിത്. 5 മുതല്‍ 10 വരെ ക്ലാസുകളാണ് ഇവിടെയുള്ളത്. ഒരു അവധി ദിവസം മാമലക്കണ്ടത്തേയ്ക്കുള്ള യാത്രയ്ക്കായി മാറ്റിവെച്ചാല്‍ അത് ഒരിക്കലും വെറുതെയാകില്ലെന്ന് ഉറപ്പ് നല്‍കുന്ന പ്രകൃതി ഭംഗിയാണ് ഇവിടെയുള്ളത്. കാടിന് ഒരല്‍പ്പം പോലും കോട്ടം വരുത്താതെയാണ് ജനങ്ങള്‍ ഇവിടെ ജീവിക്കുന്നത്. ആദിവാസി സംസ്‌കാരം നിലനിര്‍ത്തി ജീവിക്കുന്ന ഒരുപറ്റം ആദിവാസി ഊരുകളും അതോടു ചേര്‍ന്ന് ജീവിക്കുന്ന നാട്ടുകാരും മാതൃകയാണ്.
    മാമലക്കണ്ടം സ്‌കൂളും വെള്ളച്ചാട്ടവും കാണാന്‍ രണ്ട് റൂട്ടുകള്‍ തിരഞ്ഞെടുക്കാം. കോതമംഗലത്ത് നിന്നും കുട്ടമ്പുഴ വഴി മാമലക്കണ്ടത്ത് എത്താം. വനമേഖലയിലൂടെയുള്ള യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ റൂട്ട് തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ കോതമംഗലത്ത് നിന്ന് നേര്യമംഗലം പാലം കഴിഞ്ഞ് ചീയപ്പാറ വെള്ളച്ചാട്ടം എത്തുന്നതിന് ഏതാണ്ട് രണ്ടര കിലോ മീറ്റര്‍ മുമ്പ് ഇടത്തേയ്ക്ക് തിരിഞ്ഞാലും മാമലക്കണ്ടം സ്‌കൂളില്‍ എത്തിച്ചേരാം.

Комментарии • 19