ആത്മാവ് -നിത്യവും അദൃശ്യവും അരൂപവും ആയ പൊരുൾ l അത് നിലയ്ക്കുന്നില്ല l ഡോ. എഴുമറ്റൂർ രാജരാജ വർമ്മ l

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #malayalam #paranormal #esp
    ഡോ. എഴുമറ്റൂർ രാജരാജവർമ്മ
    കവി,വിമർശകൻ, ഗവേഷകൻ, ജീവചരിത്രകാരൻ, ബാലസാഹിത്യകാരൻ, സഞ്ചാരസാഹിത്യകാരൻ, നവസാക്ഷര സാഹിത്യരചയിതാവ്
    1953 മേയ് - പത്തനംതിട്ട ജില്ലയിൽ എഴുമറ്റൂർ ഗ്രാമത്തിൽ ചെങ്ങഴശ്ശേരി കോയിക്കലിൽ ജനനം. പിതാവ് പി. ആർ. ഉദയവർമ്മ. മാതാവ് സി. കെ. രുഗ്മിണി തമ്പുരാട്ടി.
    പ്രൊഫ. എൻ. കൃഷ്ണപിള്ളയുടെ ശിഷ്യൻ. ഓലിക്കമുറിയിൽ രാമൻപിള്ള ആശാനാണ് ആദ്യത്തെ ഗുരുനാഥൻ. എഴുമറ്റൂർ ഗവ. ഹൈസ്കൂൾ, വായ്പൂർ എൻ.എസ്.എസ്. ഹൈസ്കൂൾ, ചേർത്തല എൻ.എസ്.എസ്. കോളജ്, തേവ സേക്രഡ് ഹാർട്ട് കോളജ്, ഗവ. ലോ കോളജ്, തിരുവനന്തപുരം വിദ്യാധിരാജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാഡ്വേറ്റ് സ്റ്റഡീസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. രസ തന്ത്രത്തിലും നിയമത്തിലും ബിരുദങ്ങൾ, സാമൂഹികശാസ്ത്രത്തിലും മലയാള സാഹിത്യത്തിലും ബിരുദാനന്തരബിരുദങ്ങൾ, മലയാളസാഹിത്യത്തിൽ പിഎച്ച്.ഡി. ബ്രോഡ്കാസ്റ്റിങ്, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ് എന്നിവയിൽ ഡിപ്ലോമ.
    കവിത, നാടകം, വിമർശനം, പഠനം, ജീവചരിത്രം, ബാലസാഹിത്യം, സഞ്ചാര
    സാഹിത്യം, നവസാക്ഷരസാഹിത്യം, ശാസ്ത്രം, വിവർത്തനം, വ്യാഖ്യാനം, തത്ത്വ
    ചിന്ത, പുരാവൃത്തം, സ്മരണ, സമ്പാദനം എന്നിങ്ങനെ വിവിധ ശാഖകളിലായി
    എൺപത്തിയെട്ടു കൃതികൾ പ്രസിദ്ധീകരിച്ചു. മഹാത്മാഗാന്ധി സ്ഥാപിച്ച വാർദ്ധാ രാഷ്ട്രഭാഷാ പ്രചാര സമിതിയുടെ ഭാഷാ പുരസ്കാരം (2013), അഭേദാനന്ദാശ്രമത്തിന്റെ അഭേദകീർത്തി പുരസ്കാരം (2016), മികച്ച ജീവചരിത്രത്തിന് പി.കെ. പരമേശ്വരൻ നായർ അവാർഡ് (1994), വിമർശ നത്തിന് കേരള നവോത്ഥാന കലാസാഹിത്യവേദി അവാർഡ് (2001), സമഗ സംഭാവനയ്ക്ക് പ്രചോദ സാഹിത്യ അവാർഡ് (2002), കേരളപാണിനി പുരസ്കാരം (2005), കേന്ദ്രസാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പ് (2009) ഡോ. എൻ.വി. കൃഷ്ണവാര്യർ അവാർഡ് (2009), വിശിഷ്ട സേവനത്തിന് ക്യാഷ് അവാർഡും ഗുഡ് സർവീസ് എൻട്രിയും, ഗ്രന്ഥരചനയ്ക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെയും കേരള സാഹിത്യ അക്കാദമിയുടെയും സ്കോളർഷിപ്പുകൾ എന്നിവ ലഭിച്ചു. ഡൽഹിയിലെ മലയാളഭാഷാപഠനകേന്ദ്രത്തിന്റെ ശില്പി എന്ന നിലയിൽ ലിംക ബുക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി. മലയാളം മിഷന്റെയും ശില്പി.
    എൻ. കൃഷ്ണപിള്ളയുടെ ചരമാനന്തര പ്രസിദ്ധീകരണങ്ങളുടെ (13) എഡിറ്ററും പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ സെക്രട്ടറിയും. സംസ്ഥാന സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട്, ഐ.എം.ജി. തുടങ്ങിയവയിൽ ഭാഷാധ്യാപകൻ. സംസ്ഥാന ഓഡിറ്റ് വകുപ്പിൽ ഓഡിറ്റർ (1975-185), സംസ്ഥാന സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്റർ (1985-'98), ഗവ. സെക്രട്ടേറിയറ്റിൽ ഔദ്യോഗിക ഭാഷാ വകുപ്പിൽ ഭാഷാവിദഗ്ധൻ (1998-2008).

Комментарии • 84