അൺ ഐഡൻ്റിഫൈഡ് | Unidentified

Поделиться
HTML-код
  • Опубликовано: 22 дек 2024
  • വന്യമൃഗങ്ങളും പേമാരിയും ഉരുൾപൊട്ടലും വർഗ്ഗീയതയും അധിനിവേശങ്ങളും കടന്നുകയറ്റം നടത്തുന്ന വയനാട്ടിലെ സാമാന്യജനതയുടെ അതിജീവനത്തിൻ്റെ കഥയാണ് അൺ ഐഡൻ്റിഫൈഡ് .
    ഉരുൾപൊട്ടലിൽ തിരിച്ചറിയാതെയായ മനുഷ്യാവശിഷ്ടങ്ങളെ Unidentified എന്ന ലിസ്റ്റിൽ ചേർത്താണ് മറവുചെയ്തിരിക്കുന്നത്..
    അതിനുമപ്പുറം തിരിച്ചറിയാൻ വൈകിപ്പോകുന്ന മനുഷ്യജീവിതാവസ്ഥകളാണ് നാടകം മുന്നോട്ടു വയ്ക്കുന്നത്.
    ഒന്നു ചേർന്നിരുന്ന മനുഷ്യർക്കിടയിൽ, മതം എങ്ങനെ
    " തിരിച്ചറിയായ്ക " സൃഷ്ടിക്കുന്നു എന്നതാണ് നാടകം ചൂണ്ടുന്ന വിരൽ..!
    ഒപ്പം വേണ്ടവിധം കേരളം തിരിച്ചറിയാതെ പോയ കെ.ജെ ബേബി (കനവ് ബേബി) എന്ന പ്രതിഭയെ അടയാളപ്പെടുത്താനും നാടകം ശ്രമിക്കുന്നു.
    ദുരന്തങ്ങളിൽ ഉയർത്തെഴുന്നേൽക്കുന്ന മനുഷ്യത്വത്തെ, പ്രതീക്ഷാപൂർവ്വം നാടകം വരച്ചിടുന്നു. വയനാടിൻ്റെ മക്കൾക്ക് വയനാടുവിട്ട് പോകാനാഗ്രമില്ല.
    സഫിയയും സക്കറിയയും മതരഹിതമായ വയനാടൻ വന്യവനഭൂമികയിൽ സ്വയം സമർപ്പിക്കുന്നിടത്ത് നാടകം തീരുമ്പോൾ,
    പ്രകൃതിക്കിണങ്ങിയുള്ള ജീവിതമെന്ന പുതിയ സംസ്കാരത്തെയാണ് അടളപ്പെടുത്തുന്നത് ..

Комментарии • 9