സത്യന്‍ മാഷിന് പകരമാവാന്‍ കഴിഞ്ഞിട്ടുണ്ടോ മമ്മൂട്ടിക്കും മോഹന്‍ലാലിനും | Dool Talk

Поделиться
HTML-код
  • Опубликовано: 14 июн 2021
  • സത്യന്‍ മാഷിന് പകരമാവാന്‍ കഴിഞ്ഞിട്ടുണ്ടോ മമ്മൂട്ടിക്കും മോഹന്‍ലാലിനും
    #sathyanactor #sathyanmash #vrsudheesh
    SUPPORT INDEPENDENT JOURNALISM :www.doolnews.com/subscribe
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews
  • РазвлеченияРазвлечения

Комментарии • 463

  • @shibukumary2579
    @shibukumary2579 3 года назад +45

    മഹാനടൻ സത്യൻ മാഷിനെ സുധീഷ് മാഷ് വളരെ നന്നായി പഠിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ 👏

  • @ashtamoorthympazhiyottu9686
    @ashtamoorthympazhiyottu9686 3 года назад +44

    ഇത്രയും വിശദമായി, മനോഹരമായി സത്യൻ മാഷടെ ജീവിത കഥ അവതരിപ്പിച്ചതിന് നന്ദി.

  • @arifaea3908
    @arifaea3908 Год назад +17

    ഞാൻ ഇപ്പോൾ സത്യൻ മാഷിന്റെ സിനിമ കൾ കാണുന്നു ആ വലിയ മനുഷ്യൻ ഒരു അത്ഭുതം തന്നെയായിരുന്നു

  • @satheeshankr7823
    @satheeshankr7823 3 года назад +40

    സത്യൻ മാഷിനെ അനുസ്മരിച്ച് വന്നവയിൽ ഏറ്റവും നിലവാരമുള്ളതും,ഹൃദയസ്പർശിയുമാണ് സുധീഷ് മാഷിന്റെ ഈ അനുസ്മരണം..❣️ലോകോത്തരമായ അഭിനയമാണ് പല സിനിമകളിലും സത്യൻ മാഷ് കാഴ്ചവച്ചിട്ടുള്ളത്.അദ്ദേഹത്തോടൊപ്പം അഭിനയിച്ചതു കൊണ്ടാണ്,മറ്റ് പല നടീനടന്മാർക്കും അവരുടെ പ്രകടനം മെച്ചപ്പെടുത്താൻ കഴിഞ്ഞതെന്നത് ഒരു യാഥാർത്ഥ്യമാണ്.

  • @shashidharanlpal2529
    @shashidharanlpal2529 Год назад +31

    സത്യന്റെ ഓരോ ഭാവങ്ങൾക്കും എന്തൊരാഴമാണ്, എത്ര ഹൃദയ സ്പർഗ്ഗമാണ്. 🙏

  • @ajayanelantholy8
    @ajayanelantholy8 Год назад +23

    പറയുമ്പോൾ തീരാത്ത എത്രയോ കഥകൾ നമുക്ക് തന്ന ആ പ്രതിഭ ഇന്നും നമ്മുടെ മനസ്സിൽ നീറുന്ന ഓർമയല്ലേ. അനശ്വരനായ സത്യൻ മാഷ്... പ്രണാമം 🌹🌹🌹🌹🌹

    • @jarishnirappel9223
      @jarishnirappel9223 Год назад +1

      സിനിമ കാണാത്തവർ സത്യൻ മാഷേ വിമർശിക്കുന്നു

  • @varghesepm1763
    @varghesepm1763 3 года назад +64

    മലയാളത്തിൽ മാത്രമല്ല ഇന്ത്യയിലെ ഒരു അഭിനേതാക്കൾക്ക് പോലും അദ്ദേഹം ചെയ്ത വേഷങ്ങൾ അനുകരിച്ച് വിജയിപ്പിക്കാൻ സാധിച്ചിട്ടില്ല.

  • @Ragatheeram
    @Ragatheeram 10 месяцев назад +6

    എന്നിയ്ക്കേറ്റവും ഇഷ്ടപ്പെട്ട എക്കാലത്തെയും നടൻ സത്യൻ തന്നെ. മനസ്സിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ആ അഭിന ശൈലി എന്നെ ഇന്നും മഥിയ്ക്കുന്നു.🙏

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 года назад +42

    അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ സത്യൻ ഒളിവിൽ കഴിഞ്ഞതിന് ശേഷം വീട്ടിലേക്ക് വന്നപ്പോൾ സത്യന് വളരെയധികം സ്നേഹമുള്ള മകൾ മരിച്ച വിവരം ഷീല പറഞ്ഞപ്പോൾ മകളുടെ കുഴിമാടത്തിനരികിൽ നിന്ന് കൊണ്ട് അഗാധമായ ദുഃഖത്തിൽ കരയാതെ കരയുന്ന ആ രംഗം എങ്ങനെയാണ് മറക്കാൻ കഴിയുക?

    • @SreedharanValiparambil-sp9oz
      @SreedharanValiparambil-sp9oz 9 месяцев назад +3

      എന്നും മനസ്സിനെ വേദനിപ്പിച്ച രംഗം

    • @user-rf9ds1gi6f
      @user-rf9ds1gi6f 20 дней назад

      അതെ ആ രംഗം കണ്ട് കരയാതിരിക്കാൻ ആർക്കാണ് കഴിയുക. ഷീലയും അതിഗംഭീരമായി.ആ കുട്ടി പോലും മറക്കാൻ കഴിയില്ല

  • @abdullahkutty8050
    @abdullahkutty8050 9 месяцев назад +5

    അന്തരിച്ചവരും ഇപ്പോൾ ജീവിച്ചിരിക്കുന്ന കലാകാരന്മാരുടെയും, ഇടയിൽമനോഹരമായ ചിരിയും ഭാവാർദ്രമായ അഭിനയവും സഹൃദന്മാർക്ക് സമ്മാനിച്ച മലയാളികളുടെ പ്രിയ നടനാണ് സത്യൻ മാഷ്

    • @user-zm8nt8zv1l
      @user-zm8nt8zv1l 3 месяца назад

      Mammootty...25mark
      ...mohanlal...23mark......
      Sathyan😮😅😮😅😮😅😮😅because....Sathyan.....=SivajiGanesan...!!!!!😅😅😅😅

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 3 года назад +66

    "ലോക സിനിമക്ക് മലയാളത്തിൻറ്റെ സംഭാവന"......അതാണ് സത്യൻ മാഷ്....നല്ല നിരീക്ഷണം

  • @karunakarankadiyaan648
    @karunakarankadiyaan648 Год назад +6

    എന്റെ വയസ്സ് 66, അന്ന്, ചെമ്മീൻ സിനിമ ബ്രിട്ടനിൽ പ്രദർശനം തുടങ്ങി , ഇന്നത്തെ ചാൾസ് രാജകുമാരൻ ചെമ്മീനിലെ പളനിയെ കണ്ടു ചോദിച്ചതു " ഇദ്ദേഹം ഒറിജനൽ മത്സ്യത്തൊഴിലാളി, ആണോ , എന്ന് , അതാണ് , സത്യൻ മാസ്റ്റർ,, ആ, സിം ഹാസനം ഇന്നും, ഒഴിഞ്ഞു തന്നെ കിട ക്കുന്നു , സത്യൻ സാറിന്റെ ഓർമകൾ .....പ്രണാമം

  • @unnikrishnanpv4992
    @unnikrishnanpv4992 3 года назад +24

    സത്യനെപ്പറ്റിയുള്ള ഈ പരിപാടി വളരെ നന്നായി. ഇതിനകം പലരും പലവിധത്തിൽ സത്യനെപ്പറ്റി പ്രതിപാദിച്ചു കഴിഞ്ഞു.
    അവയിൽ പലതും ഏകദേശം ഒരേപോലെയുമായിരുന്നു. എന്നാൽ സുദീർഘമായ ഈ പരിപാടിയിലെ അവതരണം കുറേ കൂടി മെച്ചപ്പെട്ടതായിട്ടാണ് തോന്നിയത്. അവതാരകനായ ശ്രീ. സുധീഷ് മാഷിന് ഈ വിഷയത്തിൽ നല്ല അറിവുള്ളതായി മനസ്സിലായി. സത്യന്റെ ആരാധകനായതുകൊണ്ടാവാം ഈയുള്ളവന് ഒട്ടും വിരസമായി തോന്നിയില്ല. സംഭാഷണ സമയത്ത് മാഷിന്റെ ശബ്ദം പലേടത്തും നേർത്തുപോയപോലെ തോന്നി. എങ്കിലും മനസ്സു നിറഞ്ഞു. അഭിനന്ദനങ്ങൾ!

  • @unnikrishnanunnikrishnan860
    @unnikrishnanunnikrishnan860 Год назад +4

    സതൃൻ സാറിന് ആദൃം തന്നെ ആയിരമായിരം നമസ്ക്കരം ലോകം കണ്ട ഇൻഡൃൻ സിനിമയിലെ ഏറ്റവും നല്ല ഒരു അഭിനയനേതാവായിരുന്നു ശ്റീ സതൃൻ മാഷ്. എനിക്ക് ഇപ്പോൾ 73 വയസ്സായി. അദ്ദേഹത്തിന്റെ ഒട്ടു മുക്കാലും സിനിമകൾ ഞാൻ കണ്ടിട്ടുണ്ട് . ഇപ്പോഴും അദ്ദേഹത്തിന്റെ സിനിമ കാണാൻ വലിയ ഇഷ്ടമാണ്. എത്റ കണ്ടാലും മതിയാകാത്ത സിനിമ കളാണ് ശ്റീ സതൃൻമാഷിന്റെ പഴയ സിനിമകൾ. ഇന്ന് കണ്ടാലും സതൃൻ മാഷിന്റെ സിനിമകൾ എനിക്ക് ഇന്നും എന്നും ഒരു ഹരമാണ്. ആയിരമായിരം അശ്റുപൂക്കൾ അർപ്പിച്ചുകൊണ്ട്ഴതൽക്കാലം നിർത്തുന്നു.

  • @rajendrancg9418
    @rajendrancg9418 2 года назад +62

    ഒരു ടെക്കനോളജിയുമില്ലാത്ത കാലത്താണ് സത്യൻ മാഷ് പച്ചയായി അഭിനയിച്ചത് ..... അതുല്യ നടൻ സത്യൻ ... അവിടേയ്ക്കൊന്നും എത്തി നോക്കാൻ ഇന്നും മലയാള സിനിമാ ലോകത്ത് ആരുമുണ്ടായിട്ടില്ല! ഉണ്ടാകുകയുമില്ല! സൂപ്പർ സ്റ്റാറുകളെന്ന് ഫാൻസി ഗ്രൂപ്പുകാർക്ക് കാശ് കൊടുത്ത് പറയിക്കുന്ന കോമാളികളാണ് ഇവരൊക്കെ .... ധനാഢ്യന്മാരായി വിലസി പരസ്യത്തിലും അഭിനയിച്ച് നടക്കുന്നു.

    • @jarishnirappel9223
      @jarishnirappel9223 Год назад +1

      സത്യം

    • @johnsimon8430
      @johnsimon8430 10 месяцев назад +1

      അതെ... പച്ച സത്യം... സാങ്കേതിക മികവ് വളരെ കുറഞ്ഞ കാലത്തായിരുന്നു അരങ്ങു തകർത്തത്. "വാഴ് വേമായം " എന്തായിരുന്നു? ആർക്കെങ്കിലും അതിൻ്റെ അടുത്തെങ്ങും എത്താൻ പറ്റുമോ?

    • @user-zm8nt8zv1l
      @user-zm8nt8zv1l 3 месяца назад

      Truuuuuuth..!!!

  • @somanps1792
    @somanps1792 3 года назад +33

    നല്ല നിലവാരമുള്ള അനുസ്മരണം , സത്യൻ മാഷിനെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു , സത്യനെ എന്നും ഇഷ്ടമാണ്

  • @vijayanwarrier1663
    @vijayanwarrier1663 Год назад +11

    ഒരേയൊരു സത്യൻ മാസ്റ്റർ . കാലഘട്ടത്തെ അതിജീവിച്ച മഹാ നടൻ. സത്യൻ മാഷിന്റെ ഓർമ്മകൾ മായുന്നില്ല. പ്രണാമം.

  • @karthi7160
    @karthi7160 3 года назад +48

    അതെ മലയാള സിനിമയിലെ ലോക നടൻ സത്യൻ മാഷ്.

  • @ramankuttyn4586
    @ramankuttyn4586 3 года назад +48

    Sathyan's acting cannot be compared with any other actors. He still remains as the 'Abhinaya Chakavarthy'.

  • @gopakumar6723
    @gopakumar6723 3 года назад +101

    എനിക്കിപ്പോൾ 28 വയസ് ആയി, ഞാൻ ഇപ്പോൾ സത്യൻ മാഷിന്റെ സിനിമകൾ കാണുന്നു.... ഒരു മലയാള നടനും സത്യൻ മാഷിന്റെ അടുത്ത എത്തില്ല.... അദ്ദേഹം മഹാ നടൻ ആണ്.

    • @johnsondaniel8062
      @johnsondaniel8062 Год назад +10

      നാളിതു വരെ പകരംവയ്ക്കാൻ ഇല്ലാത്ത നടൻ സത്യൻ മാഷ്

    • @francispm1142
      @francispm1142 Год назад +3

      ചെങ്കോലും കിരീടവും സത്യത തന്നെ

    • @francispm1142
      @francispm1142 Год назад +6

      @@vijayanpillai1076 സത്യൻ അഭിനയസാഗരം

    • @reghunathanmk8720
      @reghunathanmk8720 Год назад +3

      ​@@vijayanpillai1076 കളിയാക്കിയതാണോ അവരെ!

    • @reghunathanmk8720
      @reghunathanmk8720 Год назад +4

      @@vijayanpillai1076 ഫലിതം പറഞ്ഞത് ആണോ? മമ്മൂട്ടി, ലാലും ഇനി ജനിക്കണം അതിന്!

  • @karunakarankadiyaan648
    @karunakarankadiyaan648 Год назад +6

    പൂർത്തിയാവാത്ത , മറ്റൊരു ചിത്രം, താങ്കൾ മറന്നു പോയി , ചെക്ക്പോസ്റ്റ്, , സത്യൻ, അംബിക. എന്നിവർ , എങ്കിലും ആ മഹാന്റ ഓർമ പങ്കു വെച്ചതിന്, നന്ദി

  • @theoratorshuhaib3184
    @theoratorshuhaib3184 Год назад +7

    ഡയലോഗ് കൊണ്ട് അമ്മനമാടാ തെ നോട്ടം ചലനം കൊണ്ട് അഭിനയ മല്ലാതെ കഥാപാത്ര മായി ജീവിച്ച വ്യക്തി ത്യ മാണ് സത്യൻ മാഷ് സുധീഷ് മാഷ് പറഞ്ഞ വാക്കുകൾ അർത്ഥവത്താണ് സത്യൻ മാഷിന് തുല്യമായി ഒരുനടനെയും സങ്കല്പി ക്കാൻ കഴിയില്ല 👍👍👍

  • @kaidalhamzahamza9933
    @kaidalhamzahamza9933 3 года назад +27

    സേതു-സത്യ ബന്ധം മലയാളത്തിന്റെ പുണ്യം: ഓടയിൽ നിന്ന്, കരിനിഴൽ, യക്ഷി, വാഴ്‌വേ മായം, ഒരു പെണ്ണിന്റെ കഥ അങ്ങിനെ എത്രയെത്ര തികച്ചും വ്യത്യസ്ഥ കഥാപാത്രങ്ങൾ,, തീർത്തും അവിസ്മരണീയം!!

    • @kaidalhamzahamza9933
      @kaidalhamzahamza9933 3 года назад +4

      കടൽപ്പാലം ആർക്കാണ് മറക്കാൻ കഴിയുക.

    • @kaidalhamzahamza9933
      @kaidalhamzahamza9933 3 года назад +5

      J. D. തോട്ടാൻ ആണ് കരിനിഴലിന്റെ സംവിധായകൻ! രാമു കര്യാട്ടിന്റെ ചെമ്മീൻ എന്ന സിനിമയിലെ പളനി, പളനി തന്നെയാണ്, ഒരു നടനാണ് എന്ന് തോന്നുകയേയില്ല!superb lively performance!!

    • @kaidalhamzahamza9933
      @kaidalhamzahamza9933 2 года назад +1

      കരിനിഴൽ K. S.സേതുമാധവൻ direct ചെയ്ത പടമല്ല,, J.D. തോട്ടാൻ ആയിരുന്നു director., ഗംഭീരസിനിമയായിരുന്നു അത്‌

    • @purushothamanpakkat8715
      @purushothamanpakkat8715 Год назад +1

      സത്യൻ മാഷ് 🙏🙏🙏ലോകത്തിലെ തന്നെ അഭിനയ കുലപതി ❤🌹പക്ഷെ അന്നത്തെ മികച്ച നോവലുകൾ സിനിമയാക്കിയ മറ്റൊരു വ്യക്തി സേതുമാധവൻ സാർ ... പ്രണാമം രണ്ടു മഹാത്മാക്കൾക്കും 🙏🙏🙏🌹🌹🌹❤❤❤

  • @kallothnarayanan6103
    @kallothnarayanan6103 3 года назад +22

    സത്യൻ മാസ്റ്റരുടെ അമ്പതാം ചാരമ വാർഷികത്തോട് അനുബന്ധിച്ച് വി ആർ സുധിഷ് മീട്ടുള്ള അഭിമുഖം വളരെ നന്നായിട്ടുണ്ട് ഒരു ചെറിയ പിശക് സുധിഷ് മാഷിന് പറ്റിയിട്ടുണ്ട് വീട്ടിൽ സത്യൻ മാസ തൈ ടെ ഫോട്ടോ വെച്ച് പൂജിച്ചത് അടൂർ പങ്കജമല്ല അവരുടെ സഹോദരി അടൂർ ഭവാനിയാണ് പിന്നെ എക്കാലത്തെയും മലയാള സിനിമയിലെ ഒന്നാം സ്ഥാനം സത്യൻ മാസ്റ്റർക്ക് തന്നെയാണ്

  • @sugunank7557
    @sugunank7557 Год назад +3

    ഒരു പെണ്ണിന്റെകഥ, മനസ്സിൽ എന്നും നൊമ്പരമായി അവശേഷിക്കുന്നു, സത്യൻ, ഷീല, ഉഷാകുമാരി, എന്നിവരുടെ പ്രകടനം. സുധീഷ് നന്ദി 🌹🌹🌹

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 2 года назад +70

    അനുഭവങ്ങൾ പാളിച്ചകളില്ലെ കള്ളുഷാപ്പിലെ ഒറ്റ സീൻ മതി സത്യൻ മാഷിൻ്റെ ലോകനിലവാരം മനസ്സിലാക്കാൻ

    • @indian5371
      @indian5371 9 месяцев назад +2

      കറക്റ്റ് ഭായ് ഗ്ലാസിലെ ഉറുമ്പോ പ്രാണിയോ വിരൽ കൊണ്ട് തട്ടിക്കളയുന്നതും കുടിച്ചതിനു ശേഷം ആ തുപ്പു അപാരം. ഒരു മമ്മുട്ടിക്കും മോഗൻലാലിനും ഇനി വരുന്ന ഒരാൾക്കും സത്യൻ മാഷിനെ പോലെ മണ്ണിന്റെ മണമുള്ള കഥാപത്രമാകാൻ കഴിയില്ല. ഇപ്പോൾ എല്ലാം കോമാളി വേഷം കെട്ടുകയല്ലേ. സത്യൻ മാഷിന് ശേഷം വന്ന നെടുമുടിയോ ഗോപിയോ ആകാൻ ആരുണ്ട് ഇന്ന് സിനിമയിൽ ? ആ നല്ല കാലം കഴിഞ്ഞു.

    • @najeelas
      @najeelas 2 месяца назад

      എല്ലാവർക്കും നല്ല scene ഉണ്ട് ഇല്ലെങ്കിൽ ഇവരൊക്കെ ഇങ്ങനെ പിടിച്ചു നിൽക്കുന്നു

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 2 месяца назад

      @@indian5371 സത്യം മമ്മൂട്ടി മോഹൻലാൽ
      ഇവരൊക്കെ ക്കാൾ മികച്ച നടൻമാരായിരുന്നു തിലകനും നെടുമുടിയും
      രണ്ടു പേർക്കും പക്ഷേ
      star value ഇല്ല

  • @surendranp7652
    @surendranp7652 Год назад +8

    സത്യൻ മാഷ് എന്ന മഹാനടനെ എന്നും സ്മരിക്കും. എന്റെ കുട്ടിക്കാലം മുതൽ ഞാൻ അദ്ദേഹത്തിന്റെ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴും അത് തുടരുന്നു. സത്യൻ മാഷിന്റെ സ്മരണകൾ നിലനിർത്തുന്നതിനു വേണ്ടി ഒരു സ്മാരകം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. നമ്മുടെ ഗവൺമെന്റ് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @aboobackerbacker9269
    @aboobackerbacker9269 Год назад +4

    സുധീഷ് മാഷേ , വല്ലാത്തൊരു അനുഭവം പങ്കുവെക്കൽ - കോമഡി ഷോക്കാർ വികൃതമാക്കന്നത് കാണമ്പോൾ അസഹനീയമായ വേദന തോന്നാറുണ്ട്! ഹായ്

  • @sukumaranarmycustoms6083
    @sukumaranarmycustoms6083 2 года назад +69

    സത്യന് പകരം ആരും വരില്ലാമക്കളെ,ഒരിക്കലും അഭിനയിച്ചു അദ്ദേഹത്തെ തോൽപിക്കാൻ പറ്റില്ല,എന്നും ആ ഓർമ്മകൾ മരണം വരെ മനസ്സിൽ മങ്ങാതെ നിൽക്കും,അനുഭവങ്ങൾ പാലിച്ചകളിലെ ചെല്ലപ്പൻ,ആ അഭിനയം കണ്ടു കണ്ണു നിറയാത്ത മലയാളികൾ ഉണ്ടോ?

    • @shinekalpetta3362
      @shinekalpetta3362 Год назад

      സത്യൻ എസ് ഐ ആയിരുന്നപ്പോൾ പലരേയും ദ്രോഹിച്ചു സമരക്കാരെ വെറുത അടിച്ചു ജനങ്ങളെ ശാപമാണ് വേഗം മരിച്ചു പോയത്

    • @purushothamanpakkat8715
      @purushothamanpakkat8715 Год назад

      🙏🙏🙏

    • @kunj0081
      @kunj0081 Год назад +3

      100%

    • @johnsimon8430
      @johnsimon8430 10 месяцев назад +1

      100 percent true...🌹💕🙏🙏

    • @Ancientdays07
      @Ancientdays07 10 месяцев назад +1

      ഒരു പെണ്ണിന്റെ കഥ , വാഴ് വേമായം..

  • @bijuaj7195
    @bijuaj7195 Год назад +7

    ഒരിക്കലും പറ്റത്തില്ലാ. സത്യൻ മാഷ് ആവാൻ❤

  • @suransuran3399
    @suransuran3399 Год назад +6

    ഇപ്പഴത്തെ നടൻമാർ എന്തൊക്കെ കാട്ടി കൂട്ടിയാലും സത്യൻ മാഷിൻറെ അടുത്തെത്താൻ ഇന്ന് ഒരു നടനും കഴിയില്ല അതിൻറെ തെളിവാണ് ഓടയിൽ നിന്ന് എന്ന സിനിമ ഏറ്റവും വലിയ നടനാണ് സത്യൻ സാർ അദ്ദേഹം എന്നും മെഗാസ്റ്റാർ തന്നെ

  • @balachandrakartha2428
    @balachandrakartha2428 3 года назад +19

    ഇത്ര ഹൃദയ സ്പർശിയായി ആ മഹാ നടനെ പുനർ വ്യാഖ്യാനം ചെയ്യുന്നതു് ഹൃദയം നിറഞ്ഞും കണ നീർ തുകിയുമാണകണ്ടതു്. ഞങ്ങളുടെ ചെറുപ്പകാലത്തെ ഹരമായിരുന്നു അദ്ദഹാ ഇവിടെ പരാമശിച്ച എല്ലാ സിന് മങ്കളും തിയേറ്ററിൽ കണ്ട ഒരാളാണ ഞാൻ . അദ്ദേഹത്തിൻറ ഓർമ്മക്കു മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്

    • @user-gp4nz8yu3m
      @user-gp4nz8yu3m 2 года назад +3

      Sir you are so lucky ☺️.

    • @ravichandran1880
      @ravichandran1880 2 года назад +2

      സത്യൻ സാറിന് മരണമില്ല
      ജനഹൃദയങ്ങളിൽ എന്നെന്നും
      ജീവനോടെ നില നിൽക്കും

  • @antonyabraham833
    @antonyabraham833 2 года назад +28

    സത്യനു പകരം സത്യൻ മാത്രം!
    മമ്മൂട്ടിക്കോ മോഹൻലാലിനോ അദ്ദേഹത്തിന്റെ ഏഴയലത്ത് എത്താൻ കഴിഞ്ഞിട്ടില്ല!

  • @kesavanmk1628
    @kesavanmk1628 10 месяцев назад +2

    ശ്രീ. സത്യൻ എന്ന മഹാ നടനെ കുറിച്ചു നടത്തിയ വിലയിരുത്തലുകൾ, അദ്ദേഹത്തിന്റെ വിവിധ ചിത്രങ്ങളിലെ പ്രകടനമികവ് , സാഹിത്യ കാരന്മാർ കണ്ടറിഞ്ഞ സത്യൻ ... എല്ലാം ചർച്ചയിലെത്തി. നല്ല നിലവാരം പുലർത്തിയ ചർച്ച ചോദ്യകർത്താവിനും ശ്രീ. വി.ആർ.സുധീഷിനും ഹാർദമായ അഭിനന്ദനങ്ങൾ!

  • @shahabdeenm3709
    @shahabdeenm3709 Год назад +2

    സത്യൻ മാഷിനെയും, മമ്മുട്ടിയെയും, മോഹൻലാലിനെയും, താരതമ്മ്യപ്പെടുത്താൻ ശ്രമിച്ചതിൽ ഖേദമുണ്ട്, മമ്മൂട്ടിയും മോഹൻലാലും മടന്മാരല്ലെന്നുപറയാനും ഞാനാഗ്രഹിക്കുന്നില്ല, വാഴ്‌വേമയം, അതിലെ ചില സീൻ കണ്ടാൽ, എന്നും ഞാൻ അറിയാതെ കണ്ണ് നിറയും, ""അതാണ്‌ സത്യൻ മാഷ് ""🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @jamesdevassia8282
    @jamesdevassia8282 9 месяцев назад +3

    സത്യൻ മാഷിന്റെ ഭാവാഭിനയത്തിന്റെ അചുംബിത മേഖലകൾ കൈയെത്തിപിടിച്ച് അദ്ദേഹം നമുക്ക് കാട്ടിത്തരുന്നുണ്ട്.അദ്ദേഹത്തിന്റെ അസാന്നിധ്യം, മലയാളസിനിമയെ അരനൂറ്റാണ്ട് കഴിഞ്ഞിട്ടും എത്രത്തോളം ബാധിക്കുന്നുവെന്നും ഭംഗിയായി വിശകലനം ചെയ്യുന്നുണ്ട്. ഇങ്ങനെയൊരു വ്യക്തി, ഇങ്ങനെയൊരു നടൻ ജീവിച്ചിരുന്നെന്നു വിശ്വസിക്കാൻ പ്രയാസം. എന്റെ ഡിഗ്രി final year exam ന്റെ അവസാന ദിവസത്തിന്റെ തലേന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. പരീക്ഷ വേണോ സത്യൻ മാഷിനെ കാണണോ എന്ന, എന്റെ മനസ്സാകുന്ന കുരുക്ഷേത്രത്തിൽ നടന്ന ധർമ്മയുദ്ധത്തിൽ സത്യൻമാഷു തന്നെ ജയിച്ചു. V. J. T. ഹാളിൽ പൊതുദർശനത്തിനുവച്ച മൃതദേഹം കാണാൻ നാലു നീണ്ട ക്യുകളിലൊന്നിൽ നീണ്ട മണിക്കൂറുകൾ കാത്തുനിന്ന് ആമൃതദേഹത്തിന്റെ അടുത്തെത്തിയപ്പോൾ ഞാൻ വിങ്ങിപ്പോയി. ഞാൻ കണ്ട അദ്ദേഹത്തിന്റെ നൂറോളം ചിത്രങ്ങളിൽ കാണാഞ്ഞ അവർണ്ണനീയമായ ഭാവം, ലോകം കീഴടക്കിയ ഒരു ചക്രവർത്തിയുടെ, ഒരായിരം ഭാവകണികകൾ മിന്നിമറഞ്ഞ ഒരു അപൂർവഭാവം!
    അനന്തപുരിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട മഹാമരണങ്ങളിൽ ഒന്ന്.
    ഈ അഭിമുഖത്തിൽ പറ്റിയ ചെറിയ വീഴ്ചകൾ സൂചിപ്പിച്ചുകൊള്ളട്ടെ. ഉമ്മാച്ചു സത്യനെവച്ചു സംവിധാനം ചെയ്യാനിരുന്നത് സേതുമാധവനല്ല, പി. ഭാസ്കരൻ മാസ്റ്റരായിരുന്നു. തന്റെ വീട്ടിൽ സത്യൻ മാഷിന്റെ പടം തൂക്കി അദ്ദേഹത്തിനായി ഒരു പ്രത്യേക മുറിയൊരുക്കി ഒരിക്കലും വന്നണയാത്ത ആ അതിഥിക്കായി കാത്തിരുന്നത് അടൂർ പങ്കജമല്ല, അടൂർ ഭവാനിയായിരുന്നു. പല ചിത്രങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾക്കിടെ കാട്ടിയ മിക്ക ചിത്രങ്ങളും അതത് സിനിമകളിലേതായിരുന്നില്ല.
    മരണാനന്തരം 53വർഷങ്ങൾ നിർവിഘ്നം ചരമവാർഷികം ആചരിക്കപ്പെട്ട ഒരേ ഒരു ചലച്ചിത്രനടനേ ഭൂലോകത്തുണ്ടായിട്ടുള്ളു - മലയാളത്തിന്റെ ഇതിഹാസനടൻ സത്യൻ! അതൊരു കേവലസത്യം!!

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 3 года назад +17

    സത്യന് ഒരു നോട്ടം മതി ആയിരം ഡയലോഗ് പറയുന്നതിന് തുല്യമാണ് ഉദാഹരണം ഒരു പെണ്ണിൻറെ കഥയിലെ മാധവൻ തമ്പി എന്ന കഥാപാത്രം പോടി എന്നൊരു ഷീല യോട് പറയുന്ന ഡയലോഗും ഗും നോട്ടവും മതി ആ ഒറ്റ ചിത്രം മതി മതി ആ നടനെ ഓർക്കാൻ

  • @kochattan2000
    @kochattan2000 2 года назад +18

    ഞാൻ കേട്ടിട്ടുണ്ട് ചെമ്മീനിൽ സത്യൻ മാഷ് അവതരിപ്പിച്ച പളനിയെ കണ്ടിട്ട് ഒരു രാഷ്യാക്കാരൻ ചോദിച്ചുവത്രെ "is he a real
    fisher man".

    • @raphaelsensei3641
      @raphaelsensei3641 2 года назад +2

      ഞാനും കേട്ടിട്ടുണ്ട്...

  • @mohananv3311
    @mohananv3311 9 месяцев назад +3

    സത്യന്റെ റേയ്ഞ്ച് വേറെയാണ്. ഇന്ത്യൻ സിനിമയിലെ പ്രധാനപ്പെട്ട ചില നടൻമാരിൽ ഒരാൾ സത്യൻ മാഷ് തന്നെ, മറക്കാൻ പറ്റാത്ത അഭിനയം.

  • @user-sm5ee8xc6z
    @user-sm5ee8xc6z 2 года назад +11

    ആത്മഗാനം പോലെ ഒരു അഭിമുഖം🌹🌹🌹🌹

  • @simsonc7272
    @simsonc7272 9 месяцев назад +3

    മലയാള മണ്ണിന്റ പുണ്യമായ സത്യന്‍ മാഷിനു് ആയിരം ആയിരം ആദരാഞ്ജലികള്‍🙏💓🙏 നേരുന്നു!

    • @ranjithmgdi8611
      @ranjithmgdi8611 8 месяцев назад

      No.1.ചെട്ടയായ. പോലീസ്.ഓഫീസർ.സത്യൻ

  • @sambanpoovar8107
    @sambanpoovar8107 3 года назад +33

    Sathyan mash is the Best Actor in the world

    • @johnsimon8430
      @johnsimon8430 3 года назад +6

      True...really true....just Chemmeen, Anubhavangal Palichakal, Yakshi, Vazhvemayam, Sharashayya, Oru Penninte Katha,....what Samban poovar has said is quite true...just see the above pictures....this statement will be proved beyond doubt...

  • @pazhanim8717
    @pazhanim8717 9 месяцев назад +3

    ഒഴിക്കലുമില്ല ...ഇവരെല്ലാം വേറേ ലെവൽ ...
    ഒരു പർവ്വതത്തിന്റെ അടുത്ത് പോയി നില്ക്കുന്ന പ്രതീതിയായി തോന്നും അതാണ് സത്യൻ മാഷ്...👍

  • @rclalkumar6177
    @rclalkumar6177 Год назад +9

    കുറേക്കാലം കൂടി സത്യം മാഷ് ജീവിച്ചിരുന്നെങ്കിൽ ഇന്ത്യൻ സിനിമയിൽ നിന്ന് ഓസ്കാർ അവാർഡ് നേടുന്ന ആദ്യ താരം സത്യം മാഷ് ആകുമായിരുന്നു അങ്ങനെ തന്നെ ലോകത്തിലെ ആ വർഷത്തിലെ നമ്പർ വൺ നടൻ ആകാൻ 100% സാധ്യതയുള്ള നടനായിരുന്നു സത്യൻ മാഷ്

  • @harikrishnan7177
    @harikrishnan7177 3 года назад +25

    മലയാളത്തിൻ്റെ അഭിനയ സാമ്രാട്ട് , ശ്രീ സത്യനാണ് ഇന്നും ആ സിംഹാസനം ഒഴിഞ്ഞു കിടക്കുന്നു അവിടേ എത്ത പെടാൻ ആർക്കും ഇന്നു വരെ കഴിഞ്ഞിട്ടില്ല . അനുഭവങൾ പാളിച്ചകൾ എന്ന സിനിമ മാത്രം കണ്ട് വിലയിരുത്തിയാൽ മതി. .ഇnnath -a- സൂപ്പർ സ്റ്റാറുകൾ കാണിക്കുന്ന അല്ലെങ്കിൽ അവരെ വച്ചു കാണിപ്പിക്കുന്ന അമാ നു ഷി തകൾ അതൊരിക്കലും അഭിനയമായി കണക്കാക്കാൻ കഴിയുകയില്ല . ഹരി പാഴൂർ madom socoal activist and cine artist film പക്ഷേ, ഏപ്രിൽ 19, പശു.

  • @babujacob8030
    @babujacob8030 9 месяцев назад +3

    ഒരിക്കലും കഴിയില്ല. അതാണ് സത്യന്റെ മഹത്വം.

  • @shashidharanlpal2529
    @shashidharanlpal2529 Год назад +8

    എന്റെ ഹൃദയത്തിലെന്നുമൊരു മഹാ നൊമ്പരസ്പർശ്ശമാണ് എന്റെ സത്യൻ. 🙏

  • @orma6249
    @orma6249 3 года назад +37

    മമ്മുട്ടി എവിടെ കിടക്കുന്നു സത്യൻ എവിടെ നിൽക്കുന്നു സത്യൻ രാജാവ്

    • @chandranjames2207
      @chandranjames2207 2 года назад +1

      Ellaathinum munban
      Cash nu Aakrathamilla
      Food kazhikkunnathu koodea work cheyyunnavaroppam
      5 star hotel veanda
      Sett silent aanu
      Thara rajav enna ahanda illa
      Settil vannaal moolayil kidannuragum
      Ellavarodum snekhamanu
      Athehathintea shooting njan nerittukandittundu

    • @mohandasg7530
      @mohandasg7530 2 года назад +2

      മമ്മൂട്ടി ചക്രവർത്തി
      സത്യൻവെറുംശൂ

    • @Megastar369
      @Megastar369 Год назад +2

      എടോ ഇതോക്കേ ഇങ്ങനേ പറയാം പക്ഷേ സത്യം എന്താന്ന് വേച്ചാൽ സത്യൻമാഷിനേക്കൾ എത്രയോ ഉയരത്തിൽ ആണ് മമ്മൂട്ടിയുടേ സ്ഥാനം അഭിനയത്തിന്റേ മമ്മൂക്കായും സത്യൻമാഷും ഏറേ കുറേ ഒരേ കഴുവുള്ളവർ എന്ന് പറയാം പക്ഷേ തൂക്കി നോക്കിയാൾ മമ്മൂട്ടി ഒര് രണ്ട് ചുവട് മുകളിൽ തന്നേ നിൽക്കും

    • @pushpakadankott3581
      @pushpakadankott3581 9 месяцев назад

      മമ്മൂട്ടി ഇത് വരെ പറഞ്ഞോ,,sathyanekkal valuth ആണ് ennu

  • @krishnadasc4647
    @krishnadasc4647 3 года назад +14

    Sathyan mash.... Pakaram vekkan aarumundayittilla. 🙏❤️🌹🌹🌹🌹🌹🌹Pranamam🙏🙏🙏🙏🙏🙏🙏🙏🙏💞💞💞

  • @jarishnirappel9223
    @jarishnirappel9223 Год назад +3

    പകരം ആരും ഇല്ല.സത്യൻ മാഷ് മാത്രം

  • @vasanthysivaji4383
    @vasanthysivaji4383 2 года назад +15

    സ്വ പ ന ത്തിൽ പോലും സത്യൻ മാസ്റ്ററെ പോലെ ഒരാളെ കാ നുകയില്ല

  • @aneewilson9715
    @aneewilson9715 Год назад +7

    സത്യം സത്യന്‍ മാഷിന്‍റെ അത്ര അഭിനയം ഇല്ല ഈ രണ്ടു സംപ്പര്‍ സ്റററുകാര്‍ക്കും

  • @velayudhanct2498
    @velayudhanct2498 3 года назад +35

    ഒരിക്കലുമില്ല. സത്യൻ മാഷ് സത്യൻ മാഷ് തന്നെ. ആ മഹാനടൻ്റെ ഒരു നെടും നിശ്വാസത്തിൻ്റെ മുന്നിൽ പോലും മറ്റു നടന്മാർ നിഷ്പ്രഭരാവുന്നു.

    • @arundev3734
      @arundev3734 2 года назад +1

      Sathyan mash valiya nadan annu pakshe mohanlal attavum valiya nadan

    • @YtDigital1
      @YtDigital1 2 года назад +2

      @@arundev3734 never

  • @gopakumarg6679
    @gopakumarg6679 Год назад +7

    Excellent revelation/observation about Great Sathyañ

  • @sujithpcpc4986
    @sujithpcpc4986 Год назад +8

    One and only SathyanMaster forever.

  • @sbdhs69
    @sbdhs69 3 года назад +40

    ഇത്രയും ടെക്നിക്കൽ വികസിയ്ക്കാത്ത കാലത്ത് അഭിനയം കൊണ്ട് മാത്രം വേറിട്ട് നിന്ന ഒരു വ്യക്തിത്വം.
    No common base to compare with new mega giga stars to Sathyan master.

    • @rajans3273
      @rajans3273 3 года назад +3

      👍👍👌🙏🙏

    • @aniliyaaniliya2085
      @aniliyaaniliya2085 3 года назад

      @@rajans3273 !1

    • @musicworld7677
      @musicworld7677 3 года назад +3

      @@aniliyaaniliya2085 they donot know the past
      the way and manner he presented charecters
      deep expression on his face
      almost all his cinema
      only a small dialogue
      some times just keep silence
      and make "hum"
      but today long dialogues and fans make sound of hand clap
      no one makes sound or hand clap
      while seeing those films
      and old film were not intende for entainment or passtime or enjoyment
      intented to present reality of life and and individuals

  • @gopikv3368
    @gopikv3368 Год назад +4

    എന്റെ ഹീറോ സത്യൻ മാഷാണ് ❤

  • @user-gp4nz8yu3m
    @user-gp4nz8yu3m 2 года назад +11

    The word legend is not enough portray Sathyan mash💯.

  • @emmanuelgoodnews1615
    @emmanuelgoodnews1615 3 года назад +28

    സത്യൻ മാഷ്ന് പകരക്കാരൻ ഇന്ന് ഉണ്ടോ അഭിനയ ചക്രവർത്തിയല്ലെ സത്യൻ മാഷ്

    • @geothomas9916
      @geothomas9916 Год назад +3

      Almost mammootty

    • @Megastar369
      @Megastar369 Год назад +3

      സത്യനേക്കാൾ മുകളിൽ മമ്മൂട്ടി ഉണ്ട്

  • @khalidpayoth6554
    @khalidpayoth6554 2 года назад +9

    ഈ അഭിമുഖത്തി൯െറ അവസാനത്തിൽ പെയ്തുകൊൺടിരിക്കുന്ന മഴയുടെ ശബ്ദം മനസ്സിന് കുളിഴേകി ☔☔☔☔

  • @ramakrishnankt3837
    @ramakrishnankt3837 Год назад +11

    സത്യൻ മാഷ്..... മാസ്റ്റർ തന്നെ... ഒരേയൊരു മാസ്റ്റർ....

  • @shihad2
    @shihad2 2 года назад +6

    തീർച്ചയായും സത്യൻ ഒരു അത്ഭുതം തന്നെയായിരുന്നു തോമസ് എന്ന ശാസ്ത്രഞ്ജനെ സജീവ മാക്കാനുള്ള സംരംബത്തിൽ ആ ശരശയ്യയിൽ തന്നെ തളർന്നു വീണ കലാ കേരളത്തിന്റെ അഭിമാനമായിരുന്നു സത്യൻ സത്യൻ മരികുമ്പോൾ ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു സ്കൂളിന് അവധി തന്നു സത്യന്റെ പടം എവിടെ വന്നാലും പോയി കാണും ഞാൻ ഗൾഫിൽ പോയപ്പോൾ സത്യന്റെ വീഡിയോ കാസ്സെറ്റു വാങ്ങി സൂക്ഷിക്കുമായിരുന്നു

  • @top5things594
    @top5things594 Год назад +11

    സത്യന് കഥാപാത്രങ്ങൾ അർഹിക്കുന്ന ആഴങ്ങൾ കൊടുക്കാൻ കഴിഞ്ഞു.
    മലയാളത്തിലെ മറ്റ് പ്രഗൽഭ നടൻമാർക് കഴിയുന്നതിനേക്കാൾ കൂടുതൽ.

  • @theoratorshuhaib3184
    @theoratorshuhaib3184 Год назад +7

    സത്യൻ മാഷിന് പകരം വയ്ക്കാൻ ഒരു നടനും മലയാളത്തിൽ ഇല്ല ഓരോ നടനെയും സത്യനുമായി ഉപമിക്കുന്നത് വിവരകേടാണ് ഭാവാഭിനയചക്രവർത്തി സത്യൻ മാഷിന് പ്രണാമം

  • @syamkumar3190
    @syamkumar3190 8 месяцев назад +2

    സത്യൻ സാറിന്റെ ജീവിതം തന്നെ ഒരു ചരിത്രമാണ്. ജീവിതത്തിൽ അദ്ദേഹം സിനിമ കഥാപാത്രങ്ങളേക്കാൾ ഹീറോ ആയിരുന്നു. അദ്ധ്യാപകൻ, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ, മിലിട്ടറി ഓഫീസർ, പുന്നപ്ര വയലാർ വിപ്ലവ കാലത്ത് പോലീസ് ഇൻസ്പെക്ടർ തുടങ്ങി ഇത്രയും ജീവിതാനുഭവമുള്ള ധീരനായ ആരുണ്ട് ഇന്ത്യൻ സിനിമയിൽ. ആ വ്യക്തിത്വം മരണത്തിന് മുന്പിൽ പോലും അടിയറവെയ്കാത്ത, വേഷം കെട്ടില്ലാത്ത പച്ചയായ മനുഷ്യൻ. അതായിരുന്നു അനശ്വരനായ സത്യൻ മാഷ്. അതുകൊണ്ട് അദ്ദേഹം സിനിമയിൽ അഭിനയിക്കുകയല്ലായിരുന്നു, മറിച്ച് ആധുനിക സംവിധാനങ്ങളുടെ സഹായമില്ലാതെ ജീവിയ്ക്കുകയായിരുന്നു.

  • @mollykuttykn6651
    @mollykuttykn6651 3 года назад +21

    ഞങ്ങളുടെ വീടിനടുത്തുള്ള ഓലകെട്ടിയ തിയറ്ററിൽ കണ്ട സിനിമ ആണ് വാഴ്വവേ മായം.. സീതാദേവി എന്ന പാട്ടു കേൾക്കാൻ സെക്കന്റ് ഷോ വരെ ഉണർന്നിരുന്നത് ഓർക്കുന്നു.

  • @jayakumard4910
    @jayakumard4910 Год назад +4

    സത്യൻ മാഷിന് പകരം സത്യൻ മാത്രം ❤

  • @beenaabraham4069
    @beenaabraham4069 Год назад +8

    Sathyan Maash... Great Human ... Great Actor... Great disciplinarian .....the Greatest ... I teared as a young girl when Sathyan Maash passed away .. I still watch his movies with pride with celebration.. no one can ever be him he is immortal his talent is not comparable ......He is amazing

  • @rajanmeppayur6356
    @rajanmeppayur6356 9 месяцев назад +1

    സുധീഷ് മാസ്റ്റർക്ക് ഒരായിരം അഭിനന്ദനങ്ങൾ അനശ്വരനായ സത്യൻ മാസ്റ്റർ കൂടുതൽ അറിയാൻ

  • @johnsimon8430
    @johnsimon8430 3 года назад +22

    What he said is more than hundred percent true because Satyan performed the legendary characters when technology was so poor. He "really acted"...indeed he was 'living' in the silver screen.
    Mr Sudheesh deserves real appreciation as he has given a real picture of Satyan Master embellished by his emotional expressions...His(Sudheesh's) expressions are heart felt...
    His expressions are not exaggerations...
    Even though we have megastars today nobody can replace Satyan Master, especially when you take the technological constraints of Satyan era into account....
    So there is no question of replacing the throne of Abhinaya Chakravarthi by the present megastars. I don't think any of these megastars can do even half as well as Satyan did in Vazhvemayam.I have seen that movie more than thirty five times. I couldn't control my tears bursting out even the thityfifth time...l have many more to add, but it would be improper to do so in a 'comment'...
    Hearty and heartfelt congrats and appreciation to Mr Sudheesh for speaking out The Truth.....

    • @rajagopathikrishna5110
      @rajagopathikrishna5110 3 года назад +3

      വളരെ ശരി. സത്യൻ്റെ സംഭാഷണത്തിനും ചലനങ്ങൾക്കും എല്ലാം പ്രത്യേക മിഴിവും വടിവും ഉണ്ടായിരുന്നു. വാഴ്‌വേമായത്തിൽ ക്ലബ്ബിൽ ചീട്ടുകളിക്കുന്ന രംഗം തന്നെ നോക്കുക.ചീട്ടുകൾ കശക്കുന്നതും വിതരണം ചെയ്യുന്നതും എല്ലാം പ്രത്യേക ശൈലിയിൽ .

  • @rejilr2643
    @rejilr2643 3 года назад +18

    കാലം ഒരു തീ ജ്യോല ആക്കി...

  • @shardanath4778
    @shardanath4778 3 года назад +38

    സത്യൻ മാഷിന് പകരം സത്യൻ മാഷ് മാത്രം . ഒരു സംശയവും ഇല്ല

  • @satheeshnair3053
    @satheeshnair3053 Год назад +5

    Never . Shri Sathyan Master is Unique. Great respects and tributes to the Legendary Teacher, Indian Armed Forces Soldier, Police Officer, The Versatile Legendary Super Star. Bow my head with Pride. Jai Hind.

  • @muralimarath6251
    @muralimarath6251 10 месяцев назад +3

    ആസ്ഥാനത്തിന് അർഹരായി ആരുമില്ല. സത്യൻ സത്യൻ മാത്രം

  • @iloveindia1076
    @iloveindia1076 10 месяцев назад +1

    കമല ഹാസൻ ഒരിക്കൽ പറഞ്ഞു ഞാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന നടൻ സത്യൻ

  • @pailypoulouse1639
    @pailypoulouse1639 2 года назад +7

    അഭിനയ ചക്രവർത്തി

  • @swathanthranchintonmukhan
    @swathanthranchintonmukhan Год назад +8

    സത്യൻ മാസ്റ്റർ ഇന്ത്യയിലെ തന്നെ സ്വാഭാവിക അഭിനയത്തിന്റെ കുലപതി എന്ന് അറിയപ്പെടുന്നു. അന്ന് ഇന്ത്യയിലെ മറ്റ് പല പ്രമുഖ നടന്മാരുടെയും അഭിനയത്തിൽ നാടകീയത മുഴച്ചുനിന്നിരുന്നു.
    Sathyan Master, Thilakan, KPAC Lalitha, PJ Antony, Kottarakkara, Sukumari, Sharada, Nedumudi Venu, Bharat Gopi, Mammootty, Mohanlal, Urvashi, Jagathy Sreekumar, Bharat Murali, Kalpana, Oduvil Unnikrishnan, Indrans, Bindu Panicker.... മലയാള സിനിമയിൽ പണ്ടും ഇപ്പോഴും ലോകോത്തര നിലവാരം പുലർത്തിയിട്ടുള്ള ഒരുപാട് നടീ-നടൻമാർ ഉണ്ടായിട്ടുണ്ട് - world-class actors!
    ഒരാളെ മറ്റൊരാളുമായി ഒരിക്കലും താരതമ്യം ചെയ്യാൻ സാധിക്കില്ല. ഒരാൾ ചെയ്തു ഗംഭീരമാക്കിയ വേഷം മറ്റൊരാൾക്ക്‌ മികച്ചതാക്കാൻ സാധിക്കണം എന്നില്ല. ഓരോ മനുഷ്യനും അവന്റെ സിദ്ധികളും വ്യത്യസ്തമായിരിക്കും.

  • @johnvarghese9911
    @johnvarghese9911 Год назад +4

    Sathyan, mash,unwinding a universal personification.

  • @almithra9071
    @almithra9071 3 года назад +14

    One and only sathyanmash♥

  • @sukumaranarmycustoms6083
    @sukumaranarmycustoms6083 8 месяцев назад +2

    അതാണ് സത്യം,സത്യൻ എന്ന മഹാനടൻ.മുൻപിൽ നടക്കാൻ പറ്റിയ ആരും ജനിച്ചിട്ടില്ല

  • @berylphilip2171
    @berylphilip2171 Год назад +5

    Yes sir. Sathyan master is incomparable!

  • @raphaelsensei3641
    @raphaelsensei3641 2 года назад +10

    സത്യൻ മാസ്റ്റർക്ക് പകരം വയ്ക്കാൻ ആരുമില്ല.... ഇനിയൊട്ട് ഉണ്ടാകുമെന്ന് കരുതുന്നില്ല....സുധീഷ് പറഞ്ഞത് പോലെ തന്നെയാണ് എൻ്റെ കാര്യവും...ആദ്യം പ്രേം നസീർ....പിന്നെ മാസ്റ്ററെ കുറിച്ച് മനസ്സിലാക്കിയപ്പോൾ പിന്നെ മാസ്റ്റർ മാത്രം... 🙏

  • @jaiboyjacob6233
    @jaiboyjacob6233 Год назад +5

    സത്യൻ എന്ന മഹാ പ്രതിഭ... ആരും അടുതുപോലും എത്തില്ല...

  • @jacobjose1795
    @jacobjose1795 Год назад +7

    Old generation can't never forget the 2 romantic songs of Neelakuyil,enacted by Satyan and Miss Kumari - ellarum chollanu and manennum vilikkilla.

  • @johnmathew3103
    @johnmathew3103 3 года назад +11

    The great actor ever

  • @koovappally
    @koovappally Год назад +2

    Beautiful programme

  • @sasidharannadar1517
    @sasidharannadar1517 3 года назад +13

    ഭാര്യ :കണ്ടിറങ്ങിയ ബാല്യം ഈ നടനവൈഭവത്തിലെ ക്രൂരത
    കണ്ടു ഞെട്ടി....
    വാഴ്വേേമായം കണ്ടിറങ്ങിയ കൌമാരം ഈ നടനവൈഭവത്തിലെ
    നിസ്സഹായത കണ്ടു നൊമ്പരപ്പെട്ടു...
    ഇന്നലെ ഈ വൃദ്ധൻ വീണ്ടും കടലമ്മ യൂട്യൂബിൽ ,ജലദേവതകളുമായുള്ള നൃത്ത രംഗം കണ്ട് കോരിത്തരിച്ചു.
    .

  • @johnsoncv2316
    @johnsoncv2316 9 месяцев назад +2

    മഹാനടനെക്കുറിച്ച് എത്രകേട്ടാലും മതിവരില്ല.

  • @vanajaramachandran903
    @vanajaramachandran903 9 месяцев назад +1

    ഒരാൾക്ക് പകരമാകാൻ മറ്റൊരാൾക്ക് കഴിയില്ല. എല്ലാവരും വ്യത്യസ്തരാണ്.

  • @radhagopi3939
    @radhagopi3939 2 года назад +8

    Snehaseema 1954 Sathyans acting is superb Padmini also acted very well

  • @rajankamachy1954
    @rajankamachy1954 Год назад +4

    ഒരാൾക്ക് പകരമാവാൻ മറ്റൊരു ആൾക്ക് പറ്റില്ല...!!!
    അത് ജീവിതത്തിൽ ആയാലും.. സിനിമയിൽ ആയാലും...😥😥😥

  • @georgejacob8289
    @georgejacob8289 Год назад +8

    സത്യൻ്റെ അത്ര റേഞ്ചുള്ള ഒരു നടനും പിന്നെ ഉണ്ടായിട്ടില്ല.

  • @radhakrishnanpp1122
    @radhakrishnanpp1122 10 месяцев назад +2

    സത്യനെ പോലെയുള്ളവർ ഒരിക്കൽ മാത്രം കാണുന്ന പ്രതിഭാസം -ഗായകരിൽ യേശുദാസ് അതു പോലെ യാണ്

  • @sajanvarghese4412
    @sajanvarghese4412 9 месяцев назад +3

    മലയാള സിനിമയിലെ മാസ്റ്റർ സത്യനും... രാഷ്ട്രീയത്തിലെ ലീഡർ കരുണാകരനും.

  • @senthilkumar-ju1uj
    @senthilkumar-ju1uj 3 года назад +14

    Sathyan master great

  • @georges.a8179
    @georges.a8179 2 года назад +11

    Sathiyan the Greatest hero of indian cinema.

  • @samabraham3856
    @samabraham3856 3 года назад +13

    When reading Enippadikal, I could only think Satyan mash as the character. He was the greatest, he truly deserves an Oscar.

    • @user-gp4nz8yu3m
      @user-gp4nz8yu3m 2 года назад +3

      No Oscar deserves Sathyan 💯👍.

    • @satheeshrg9176
      @satheeshrg9176 2 года назад +2

      മധു ഒട്ടും പോരായിരുന്നു

    • @rajanvarghese6418
      @rajanvarghese6418 2 года назад +1

      Enippadikalil madhu vinekkaal yojichathu SATHYA MASH aayirunnu!

    • @tomygeorge4626
      @tomygeorge4626 Год назад +1

      He deserved not only one Oscar award but many if his movies had been sent for the Oscar.

  • @thekkupant785
    @thekkupant785 3 года назад +14

    മലയാളസിനിമയെ ജനകീയ ആക്കിയ നടൻ സത്യൻ എന്നാ അഭിനയ ചക്രവർത്തി സത്യൻ കാലഘട്ടത്തിനു ശേഷം വിരസതയിൽ ആണ്ടുപോയ മലയാള സിനിമ വ്യവസായത്തെ ഉയർത്തി എഴുന്നേൽപ്പിച്ച ഏക നടൻ ജയൻ. ജയ് നു ശേഷം മലയാള സിനിമ പ്രതിസന്ധിയിൽ തന്നെയാണ്. എത്ര പേരാണ് ഇവിടെ ലാഭമുണ്ടാക്കുന്നത് സിനിമ വ്യവസായത്തിലൂടെ

    • @rafeequeac4448
      @rafeequeac4448 3 года назад

      Mammoottiyum mohalalum malayalam cinimayek undaki kodutha labham arkkum undakkan pattiyittilla ath parishodhichal ariyam aa suhurthu paranjath jayananu ennu mammoottyum mohanlalumamanu ippol lead cheyyunnath acting ayalum dabathikamayalum no dout

  • @tessyjohnjoseph8889
    @tessyjohnjoseph8889 Год назад +3

    അനുഭവങ്ങൾ പാളിച്ചകൾ സിനിമയിൽ കുട്ടിയെ തനിയെ വീട്ടിലേയ്ക്ക് പറഞ്ഞയച്ചിട്ട് കുട്ടിയെ നോക്കുന്ന ഒരു സീൻ , ഓടയിൽനിന്ന് സിനിമയിൽ റിക്ഷക്കാരന്റെ ഓട്ടം ഏത് മെഗാസ്റ്റാറിന് ചെയ്യാൻ കഴിയും.

  • @ashtamoorthympazhiyottu9686
    @ashtamoorthympazhiyottu9686 9 месяцев назад +1

    നോവലുകളിലെ മികച്ച കഥാപാത്രങ്ങളെ സത്യൻ മാഷ് അനശ്വരമാക്കി