പൊട്ടൻ തെയ്യം (തോറ്റംപാട്ട്) pottan theyyam,kasaragod kannur
HTML-код
- Опубликовано: 25 ноя 2024
- പൊട്ടൻ തെയ്യം
പൊലിക പൊലിക പൊലിക ജനമേ…
പരദൈവം പൊലിക കാപ്പന്ത പൊലിക
പന്തല്‍ പൊലിക പതിനാറഴകിയ
കാപ്പന്തല്‍ പൊലികാ…….
മുപ്പത്ത് മൂന്ന് മരം നട്ട കാലം….
അമ്മരം പൂത്തൊരു പൂവുണ്ടെന്‍ കൈമേല്‍
പൂവും പുറിച്ചവര്‍ നാര്‍ തേടിപ്പോമ്പോ
പൂവൊടുടന്‍ ആരൊടുടന്‍ ചെന്നുകൊള്ളാം
…………………………………………
……………………………………….
തിരി തിരി തിരി തിരി തിരി തിരി പുലയാ….
വഴി തിരി തിരി തിരി കള്ളപ്പുലയാ……
……………………………………..
തിരിയെന്നു ചൊന്നാ തിരിയുമോ തങ്കള്‍?
തിരിയാനും പാരം വിനയുണ്ടെനിക്ക്
തിരിയെന്നും ചൊന്നാല്‍ തിരിയുമോ തങ്കള്‍?
…………………………………..
അങ്ങെല്ലാം കാടല്ലോ ഇങ്ങെല്ലാം മുള്ള്
എങ്ങനെ അടിയന്‍ വഴിതിരിയേണ്ടൂ?
ഒക്കത്ത് കുഞുണ്ട് തലയിലെ കള്ള്
എങ്ങനാ അടിയന്‍ വഴിതിരിയേണ്ടൂ?
തിരിയെന്നു ചൊന്നതിന്‍ കാരണമെന്ത്?
തിരിയെപ്പറയണമെന്നോടിപ്പഴേ…
…………………………………….
അക്കരയുണ്ടൊരു തോണികടപ്പാന്‍
ആളുമണിയായിക്കടക്കും കടവ്
ഇക്കരവന്നിട്ടണയുമാത്തോണി
അപ്പോഴേ കൂടക്കടക്കയ്യും വേണം
തക്കമറിഞ്ഞു കടന്നുകൊണ്ടാല്‍
താനേ കടക്കാം കടവുകളെല്ലാം
ആറും കടന്നിട്ടക്കരച്ചെന്നാല്‍
ആനന്ദമുള്ളോനെ കാണാന്‍ പോലന്നേ….
നാന്‍ തന്ന തോണി കടന്നില്ലേ ചൊവ്വറ്?
തോണിക്കകത്ത് നീര്‍ കണ്ടില്ലെ ചൊവ്വറ്?
നാന്‍ തന്ന തേങ്ങയുടച്ചില്ലേ ചൊവ്വറ്?
തേങ്ങ്കകത്ത് നീര്‍ കണ്ടില്ലേ ചൊവ്വറ്?
നാങ്കളെ കുപ്പയില്‍ നട്ടൊരു വാഴ-
പ്പഴമല്ലേ നിങ്കളെ തേവന് പൂജ?
നാങ്കളെ കുപ്പയില്‍ നട്ടൊരു തൃത്താ-
പ്പൂവല്ലോ നിങ്കടെ തേവന്ന് മാല
പൂക്കൊണ്ട് മാലതൊടുക്ക്വല്ലോ നൂങ്കള്
പൊല്‍കൊണ്ട് മാല്‍ തൊടുക്ക്വല്ലോ നാങ്കള്‍
ചന്ദനം ചാര്‍ത്തി നടക്ക്വല്ലോ നൂങ്കള്
ചേറുമണിഞ്ഞ് നടക്കുമീ നാങ്കള്‍
വീരളിചുറ്റി നടക്ക്വല്ലോ നൂങ്കള്‍
മഞ്ചട്ടി ചുറ്റി നടക്കുമേ നാങ്കള്‍
വാളും പരിശയും എടുക്ക്വല്ലേ നൂങ്കള്‍
മാടിയും കത്തിയും എടുക്കുമേ നാങ്കള്‍
പൂക്കുട ചൂടി നടക്ക്വല്ലെ നൂങ്കള്‍
പൂത്താലി ചൂടി നടക്ക്വല്ലോ നാങ്കള്‍
ആനപ്പുറനിങ്കേറി നീങ്കള്‍ വരുമ്പോ
പോത്തിന്‍ പുറങ്കേറി നാങ്കള്‍ വരുമേ!!
നിങ്കള്‍ പലര്‍കൂടി നാട് പഴുക്കും
നാങ്കല്‍ പലര്‍കൂടി തോട് പഴുക്കും
നിങ്കല്‍ പലര്‍കൂടി മോലോത്ത് പോമ്പോ
നാങ്കള്‍ പലര്‍കൂടി മന്നത്ത് പോകും
“നീങ്കളും നാങ്കളും ഒക്കും!” :
നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
പിന്നെന്തെ ചൊവ്വറ് കുലം പിശക്ക്‍ന്ന്
തീണ്ടിക്കൊണ്ടല്ലേ കുലം പിശക്ക്‍ന്ന്!
എല്ലെല്ലക്കൊയില്‍ കുല പിശകൂലം
മാപ്പിളക്കൊയില്‍ കുലം പിശകഏണ്ട്!
പെരിയോന്റെ കോയീക്കലെല്ലാരും ചെന്നാല്‍
അവിടെക്ക് നീങ്കളും നാങ്കളുമൊക്കും!
🙏🙏
"അടിച്ചമർത്തപ്പെട്ടവന്റെ ആത്മരോധനം
അലറിയുറയുന്ന തെയ്യങ്ങൾ
ഈ നാടിനെ പഠിപ്പിച്ചത്
വിനീതവിധേയരവാനല്ല
പ്രതികരിച്ചു പ്രതിഷേധിക്കാനാണ് "
Ikkariyathil nammal kannurkkar bhagyavanmara
Ee thottam pattu kelkumpo ente ammamaye orma varunnu... Ishtadeyvam...
orikkal kettiyadan bagiyam kitti
Ajithkunar.p.a Sivan 👏👏👏
Bro whtsp no tharamo, ithinepati koodthal aryana
Awsome.....Bhagyavaan..
Baagyavaan
😍😍🥰
I like this thotampattu
ബ്രാഹ്മണനെ ചോദ്യം ചെയ്ത പുലയനെ ചുട്ടുകൊന്ന കഥയാണ് പൊട്ടന് പറയാനുള്ളത്..ഇതംഗീകരിക്കാനാവാത്ത രാഷ്ട്രീയാധികാരം ശങ്കരാചാര്യരുടെ കഥ യാക്കി മാറ്റി..അടിയാളന്‍റെ ആത്മരോഷത്തെ രാഷ്ട്രീയാധികാരം ഉപയോഗിച്ച;ഭരണവര്‍ഗ്ഗം രാഷ്ട്രീയലാഭത്തിനായ് അടിയാളനെ ഉപയോഗിക്കുന്ന,കഥ തുടരുന്നു...
അങ്ങനെ അല്ല
Spr തന്നെ. കിടു
Nammade kuladeyvam
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Suppr 😍
🙏nte potta kaathu kolane bagavane 🕉🕉🕉🕉🕉
👍👍👍👌
Uffffff ettannu patt
Supr
Hi
Ho vayya koormal ezuthacha
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Lyrics kitumo
🙏🙏🙏 raksha🙏🙏🙏
Ente pottan daivam
👌👌👌👌👌👌👌👌🙂🙂🙂🙂
പൊട്ടൻ ദൈവം പ്രധാനമായും കെട്ടിയാടുന്നത് പുലയ സമുദായം ആണ്..കൂടാതെ മലയൻ അഞ്ഞൂറ്റാൻ സമുദായവും കെട്ടിയാടുന്നു...
ആരൂഡ സ്ഥാനം ആയ 8 ക്ഷേത്രവും പുല പൊട്ടൻ ദേവ സ്ഥാനം ആണ്...
തെയ്യത്തിൽ വച്ചു ശാക്തേയ സമ്പ്രദായത്തിലെ പ്രധാന മൂർത്തി ആണ് പൊട്ടൻ...
വളരെ വ്യക്തമായ വ്രതാനുഷ്ടാനം അനിവാര്യമാണ് എങ്കിലേ അഗ്നിയെ ഭേദിക്കാൻ കഴിയൂ...
ശങ്കരാചാര്യർ രചിച്ച "മനീഷ പഞ്ചകം "എന്ന ഗ്രന്ഥത്തിൽ പരാമർശിച്ച അനുഭവ കഥ ആണിതിന് അടിസ്ഥാനം...
thambaachi
Plss
Who is the singer. Nice
Manu Manoharan kuttappettan
Maha maaya pottan dhaivame katholane
Lyrics kituo ithinte
pottan theyyam thottam pattu പൊലിക പൊലിക പൊലിക ജനമേ...
പരദൈവം പൊലിക കാപ്പന്ത പൊലിക
പന്തൽ പൊലിക പതിനാറഴകിയ
കാപ്പന്തൽ പൊലികാ.......
മുപ്പത്ത് മൂന്ന് മരം നട്ട കാലം....
അമ്മരം പൂത്തൊരു പൂവുണ്ടെൻ കൈമേൽ
പൂവും പുറിച്ചവർ നാർ തേടിപ്പോമ്പോ
പൂവൊടുടൻ ആരൊടുടൻ ചെന്നുകൊള്ളാം
തിരി തിരി തിരി തിരി തിരി തിരി പുലയാ....
വഴി തിരി തിരി തിരി കള്ളപ്പുലയാ......
തിരി തിരിയെന്ന് തിരിയാൻ പറഞാൽ
തിരിവാനും പാരം വില്യുണ്ടെനിക്ക്,
അങ്ങെല്ലാം കാടല്ലോ ഇങ്ങെല്ലാം മുള്ള്
എങ്ങനെ അടിയൻ വഴിതിരിയേണ്ടൂ?
അക്കരയുണ്ടൊരു തോണികടപ്പാൻ
ആളുമണിയായിക്കടക്കും കടവ്
ഇക്കരവന്നിട്ടണയുമാത്തോണി
അപ്പോഴേ കൂടക്കടക്കയ്യും വേണം
തക്കമറിഞ്ഞു കടന്നുകൊണ്ടാൽ
താനേ കടക്കാം കടവുകളെല്ലാം
ആറും കടന്നിട്ടക്കരച്ചെന്നാൽ
ആനന്ദമുള്ളോനെ കാണാൻ പോലന്നേ....
നാൻ തന്ന തോണി കടന്നില്ലേ നിങ്കള്
തോണിക്കകത്ത് നീർ കണ്ടില്ലെ ചൊവ്വറ്?
നാൻ തന്ന തേങ്ങ്യുടച്ചില്ലേ നിങ്കള്?
തേങ്ങ്കകത്ത് നീർ കണ്ടില്ലേ ചൊവ്വറ്?
നാങ്കളെ കുപ്പയിൽ നട്ടൊരു വാഴ-
പ്പഴമല്ലേ നിങ്കളെ തേവന് പൂജ?
നാങ്കളെ കുപ്പയിൽ നട്ടൊരു തൃത്താ-
പ്പോവല്ലോ നിങ്കടെ തേവന്ന് മാല
പൂക്കൊണ്ട് മാലതൊടുക്ക്വല്ലോനുങ്കള്
പൊൽകൊണ്ട് മാൽ തൊടുക്ക്വല്ലോ നാങ്കൾ
ചന്ദനം ചാർത്തി നടക്ക്വല്ലോനുങ്കൾ
ചേറുമണിഞ്ഞ് നടക്കുമീ നാങ്കൾ
വീരളിചുറ്റി നടക്ക്വല്ലോനുങ്കൾ
മഞ്ചട്ടി ചുറ്റി നടക്കുമേ നാങ്കൾ
വാളും പലിശയും എടുക്ക്വല്ലേനുങ്കൾ
മാടിയും കത്തിയും എടുക്കുമേ നാങ്കൾ
പൂക്കുട ചൂടി നടക്ക്വല്ലെനുങ്കൾ
പൂത്താലി ചൂടി നടക്ക്വല്ലോ നാങ്കൾ
ആനപ്പുറങ്കേറി നിങ്കൾ വരുമ്പോ
പോത്തിൻ പുറങ്കേറി നാങ്കൾ വരുമേ!!
നിങ്കൾ പലർകൂടി നാട് പഴുക്കും
നാങ്കൽ പലർകൂടി തോട് പഴുക്കും
നിങ്കൽ പലർകൂടി മോലോത്ത് പൊമ്പോ
നാങ്കൾ പലർകൂടി മന്നത്ത് പോകും
“നീങ്കളും നാങ്കളും ഒക്കും!" :
നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
പിന്നെന്തെ ചൊവ്വറ് കുലം പിശക്ന്ന്?
തീണ്ടിക്കൊണ്ടല്ലേ കുലം പിശക്ന്ന്!
എല്ലെല്ലക്കൊയിൽ കുല പിശകൂലം
മാപ്പിളക്കൊയിൽ കുലം പിശകഏണ്ട്!
പെരിയോന്റെ കോയീക്കലെല്ലാരും ചെന്നാൽ
അവിടെക്ക് നീങ്കളും നാങ്കളുമൊക്കും!
I have got it from FB
@@dheerajdileepk6948 thanks bro with love!!!
Bro shall get lyrics in English plzz
@@varunnair8269 enthuade ithelum malayalam vayikede