ധനുഷ്കോടി | Dhanushkodi | Rameshwaram | Ram setu | The gost town in India | Arichal munai

Поделиться
HTML-код
  • Опубликовано: 18 сен 2024
  • തമിഴ് നാടിൻ്റെ കിഴക്കേ തീരത്ത് രാമനാഥപുരം ജില്ലയിലെ ഒരു ദ്വീപാണ് പാമ്പൻ. അവിടത്തെ പ്രസിദ്ധമായ രണ്ട് സ്ഥലങ്ങളാണ് രാമേശ്വരം ക്ഷേത്രവും ധനുഷ്കോടിയും. ലോകത്തെ തന്നെ ഏറ്റവും നീളമേറിയ ഇടനാഴികളാണ് രാമേശ്വരം ക്ഷേത്രത്തിലുള്ളത്.
    രാമേശ്വരം ക്ഷേത്രമതിലകത്തും പുറത്ത് ദ്വീപിൻ്റെ പല ഭാഗങ്ങളിലുമുള്ള തീർത്ഥകുളങ്ങളും വ്യത്യസ്തങ്ങളായ ക്ഷേത്രങ്ങളുമാണ് ഇവിടത്തെ പ്രധാന കാഴ്ചകൾ.
    രാമായണകാലത്ത് ശ്രീരാമൻ ലങ്കയിലേക്ക് പോകാൻ കടലിനു കുറുകെ നിർമ്മിച്ച താത്കാലിക പാലമായ രാമസേതുവാണ് ധനുഷ്കോടിയിലെ കാഴ്ച. ശ്രീരാമൻ്റെ വില്ല് അഥവാ ധനുസ് എന്ന പേരിൽ നിന്നാണ് ധനുഷ്കോടി എന്ന പേര് വന്നത്.
    കുറച്ച് കാലം മുൻപ് ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് യാത്രക്കാരെയും ചരക്കുകളെയും എത്തിച്ചിരുന്ന വലിയൊരു തുറമുഖ നഗരമായിരുന്നു ധനുഷ്കോടി. കേരളത്തിൽ നിന്നും ചെന്നൈയിൽ നിന്നും എത്തിച്ചേരുന്ന ട്രെയിനുകളിൽ ഇവിടത്തെ റയിൽവേ സ്റ്റേഷനിൽ ഇറങ്ങി ബോട്ട് മാർഗ്ഗം ശ്രീലങ്കയിലേക്ക് പോകാൻ കഴിയുമായിരുന്നു.
    1964 ഡിസംബർ 22 നു രാത്രിയിൽ ഇവിടെ വലിയൊരു ചുഴലിക്കാറ്റ് വീശിയടിച്ചു. മണിക്കൂറിൽ 280 km വേഗത്തിൽ വന്ന ആ കാറ്റിൽ ഇവിടെയുണ്ടായിരുന്ന റയിൽവേ സ്റ്റേഷനും സ്കൂളുകളും ആശുപത്രികളും പോലീസ് കസ്റ്റംസ് ഓഫീസുകളും തകർന്ന് മണലിൽ മൂടിപോയി. പാമ്പൻ പാലത്തിലൂടെ വന്നു കൊണ്ടിരുന്ന ട്രെയിനും അതിലെ യാത്രക്കാരോടോപ്പം കടലിൽ പതിച്ചു. 1800 പേരോളം മരിച്ച ആ ദുരന്തത്തിന് ശേഷം ധനുഷ്കോടിയിൽ മനുഷ്യവാസം അസാധ്യമായിത്തീർന്നു. ഇന്ന് "ഗോസ്റ്റ് ടൗൺ" ആയി പ്രഖ്യാപിക്കപ്പെട്ട ധനുഷ്കോടിയിലെ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ തേടിയാണ് ഈ യാത്ര.
    ധനുഷ്കോടി | Dhanushkodi | Rameshwaram | Ram setu | The gost town in India | Arichal munai
    #rameshwaram #dhanushkodibeach #dhanushkodi #arichalmunai #indiantravelife

Комментарии • 16