മലവാഴിയാട്ടം2024

Поделиться
HTML-код
  • Опубликовано: 8 фев 2025
  • പാട്ടും,കളിയും, ചിരിയും അല്പം കാര്യങ്ങളുമായി മലവാഴി മുത്തപ്പനും ഞങ്ങളും...
    മലവായിയാട്ടം, #കരിനീലിയാട്ടം അല്ലെങ്കിൽ #ചെറുനീലിയാട്ടം എന്നും അറിയപ്പെടുന്ന മലവാഴിയാട്ടം ഇന്ത്യയിലെ കേരളത്തിലെ പറയ സമുദായത്തിന്റെ ഒരു കുല അനുഷ്ടാനമാണ്‌ പറയരുടെ വീടുകളിൽ പ്രതിഷ്ഠിക്കുകയും അവർ ആരാധിക്കുകയും ചെയ്യുന്ന മാതൃദേവതയാണ് മലവാഴി. സംഗീത-നൃത്തരൂപത്തിൽ ദേവതകളെ പ്രീതിപ്പെടുത്താനാണ് മലവാഴിയാട്ടം നടത്തുന്നത്.
    രാത്രി ഏകദേശം പത്തുമണിമുതൽക്ക് പരിപാടികൾ ആരംഭിക്കുന്നു. ഐതിഹ്യകഥ പാട്ടുരൂപത്തിൽ അവതരിപ്പിക്കുമ്പോൾ വേഷക്കാർ താളത്തിനൊത്ത് തറക്കുചുറ്റും നൃത്തം ചെയ്യുന്നു. (കൂടെ പ്രേക്ഷകരായ സ്ത്രീകൾ മുടിവീശിക്കളിക്കുക സാധാരണമാണ്). ഇടയ്ക്കിടെ മലവാഴി എന്ന ദേവിയുടെ ആകർഷണത്താൽ ദേവീവേഷക്കാരന് കലി ഉണ്ടാവുകയും രൗദ്രഭാവത്തിൽ സഹോദരനായ മൂക്കൻചാത്തനെ തറയ്ക്കുചുറ്റും ഓടിക്കുകയും ചെയ്യുന്നു. ഇതിന് കാരണമുണ്ട്. മലവാഴിയും മൂക്കൻചാത്തനും മാനുഷികമായ, കൃത്യമായി പറഞ്ഞാൽ അടിയാളരുടെ ജീവിതരീതിയാണ് അനുവർത്തിക്കുന്നത്. പാടങ്ങളിൽനിന്നും കതിരുപെറുക്കിയും ചക്കയെടുത്തും കള്ള് കുടിച്ചും ആയിരുന്നു അത്. മലവാഴി ദുഃസ്വഭാവത്തിൽ ഏർപ്പെടുന്നതിൽ സഹോദരനായ മൂക്കൻചാത്തന് അമർഷം ഉണ്ടായിരുന്നു. ഇതാണ് കലഹകാരണം. പുലർച്ച ഏകദേശം നാല് മണി കഴിഞ്ഞാൽ ദൈവിക കർമ്മങ്ങളാണ്. അതിന്റെ അവസാനത്തിൽ വേഷക്കാരനിൽ മലവാഴി വെളിച്ചപ്പെട്ട് ഭക്തർക്ക് അനുഗ്രഹങ്ങളും നിർദ്ദേശങ്ങളും കല്പനയായി നൽകുന്നു. ഭക്തരെ മലവാഴി ആങ്ങളയെന്നും നാത്തൂനെന്നുമാണ് സംബോധന ചെയ്യുന്നത്. അതിന് ശേഷം കല്ലടിക്കോട് മലവാരത്തേയും മറ്റും വർണിച്ച് പാടുന്ന 'മലവാരംപാട്ടി'ന്റെ അവസാനത്തോടെ മലവാഴിയാട്ടം എന്ന അനുഷ്ഠാനകല അവസാനിക്കുന്നു.
    ഇന്ത്യയിലെ കേരളത്തിലെ #തൃശൂർ, #പാലക്കാട് ജില്ലകളിലെ പറയ സമൂഹം വർഷത്തിലൊരിക്കൽ അവതരിപ്പിക്കുന്ന ആചാരപരമായ നൃത്ത നാടകമാണ് #മലവാഴിയാട്ടം. പറയരുടെ വീടുകളിൽ പ്രതിഷ്ഠിച്ച് അവർ ആരാധിക്കുന്ന മാതൃദേവതകളാണ് മലവാഴി. സംഗീതത്തിലൂടെയും നാടകത്തിലൂടെയും ദേവതകളെ പ്രീതിപ്പെടുത്താനാണ് മലവാഴിയാട്ടം നടത്തുന്നത്. ഇത് രാത്രിയിൽ ആരംഭിച്ച് പിറ്റേന്ന് രാവിലെ വരെ തുടരും.
    മലവാഴി, മൂക്കൻ ചാത്തൻ എന്നിങ്ങനെ രണ്ട് പ്രധാന കഥാപാത്രങ്ങളുണ്ട്. മലവാഴി സ്ത്രീ കഥാപാത്രവും മണി അഥവാ മൂക്കൻ ചാത്തൻ പുരുഷനുമാണ്. മലവഴിയാട്ട അനുഷ്ഠാന നൃത്തത്തിൽ രണ്ട്ട്ട് ദേവതകൾക്കും തുല്യ പ്രാധാന്യമുണ്ട്.
    നിങ്ങൾക്കറിയാവുന്ന കൂടുതൽ വിവരങ്ങൾ കമന്റ് ചെയ്യണേ..

Комментарии • 14