കൊട്ടാരക്കര കുളപ്പാറ വ്യൂ പോയിൻറ് (99%ആളുകൾക്കും അറിയാത്ത പൊളി സ്ഥലം) |

Поделиться
HTML-код
  • Опубликовано: 6 фев 2022
  • കൊട്ടാരക്കര കുളപ്പാറ വ്യൂ പോയിൻറ്
    99%ആളുകൾക്കും അറിയാത്ത അടിപൊളി സ്ഥലം
    I Am Jobin Johnson - The Vlogger
    Direction To Kulapara View Point:
    maps.app.goo.gl/M9mjPSh9qZ5TL...
    Camera Shooting By:
    Subin Bro
    Please Subscribe Team Prahasanam
    / @teamprahasanam1197
    Special Thanks Regarding To: Eby Sam Kottarakkara
    (Mobile Technician)
    +919539354026
    കൊട്ടാരക്കരയിലെ കുര എന്നറിയപ്പെടുന്ന സ്ഥലത്തിന് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന അതിമനോഹരമായ ഒരു സ്ഥലമാണ് കുളപ്പാറ വ്യൂ പോയിൻറ്. കൊട്ടാരക്കരകാർക്ക് പലർക്കും ഈ അതി മനോഹരമായ സ്ഥലം അറിയില്ല. ഈ പറയപ്പെട്ട സ്ഥലത്തേക്ക് പോകുവാൻ ആഗ്രഹിക്കുന്നവർ കുടിവെള്ളവും ഭക്ഷണവും കരുതേണ്ടത് അത്യാവശ്യമാണ്. കാരണം, വികസനം എത്തിയിട്ടില്ലാത്ത ഈ പ്രദേശത്ത് കടകൾ ഒന്നും തന്നെ ഇല്ല. വളരെ ദുർഘടം പിടിച്ച വഴി ആയതുകൊണ്ട് അവിടേക്ക് കയറാൻ അല്പം പ്രയാസമാണ്. (ചവിട്ടുപടികൾ പോലും ഇല്ല) മുകളിലേക്ക് കയറി പാറയിൽ എത്തിയാൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ക്രമത്തിൽ അടിപൊളിയാണ്. മൂന്ന് തട്ടാണ് പാറക്ക് ഉള്ളത്. താഴത്തെ തട്ടിൽ ഒരു കുളം ഉണ്ട്, വേനൽക്കാലം ആകുമ്പോൾ അതിൽ വെള്ളം ഉണ്ടാകില്ല (കുളം ഉണ്ടായതു കൊണ്ടായിരിക്കാം കുളപ്പാറ എന്ന പേരുവന്നത്) ഓരോ കാലാവസ്ഥയ്ക്കനുസരിച്ച് വ്യത്യസ്തമായ രീതിയാണ് കുളപ്പാറയിൽ കാണാൻ കഴിയുന്നത്. എന്നത് മറ്റൊരു പ്രത്യേകതയാണ് (ഞങ്ങൾ അവിടെ ചെന്നത് വേനൽക്കാലത്ത് ആയതുകൊണ്ട് അവിടത്തെ പുല്ലുകൾ എല്ലാം ഉണങ്ങി കുളവും വറ്റിയിരുന്നു) ആ പ്രദേശത്തുള്ള ഏതോ പള്ളിസ്ഥാപിച്ച ഒരു കുരിശ് അവിടെ ഞങ്ങൾ കണ്ടു. അവിടെ മനോഹരമായ കാഴ്ചകൾ ആസ്വദിച്ച ശേഷം കുറേക്കൂടെ ദുർഘടമായ വഴിയിലൂടെ നടന്നു വേണം കുളപ്പാറയുടെ രണ്ടാമത്തെ തട്ടിൽ എത്താൻ. ആ ഭാഗം വളരെ ചെങ്കുത്തായ ഒരു കയറ്റമാണ് സൂക്ഷിച്ചുവേണം കയറുവാൻ. രണ്ടാമത്തെ തട്ടിന് മുകളിൽ എത്തിയാൽ ഒരുമാതിരിപ്പെട്ട സ്ഥലം എല്ലാം വളരെ മനോഹരമായി കാണാം. തൊട്ടടുത്തുതന്നെ മൂന്നാം തട്ടും ഉണ്ട്. മൂന്നാം തട്ടിലേക്ക് പ്രവേശിച്ചാൽ താഴെ കണ്ടതിനേക്കാൾ വളരെ അതിമനോഹരമായി പട്ടാഴി ഭാഗം, മൈലം ഭാഗം, മുട്ടമ്പലം ഭാഗം കൊട്ടാരക്കര പട്ടണം വളരെ പ്രസിദ്ധമായ ആയിരവല്ലി പാറ തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങൾ ഒറ്റനോട്ടത്തിൽ കാണാം. അടിപൊളി സ്ഥലമാണ്. നല്ല കാറ്റുണ്ട് രാവിലെ 7 മണി മുതൽ മുതൽ 9 വരെ വൈകിട്ട് 4 മണിക്ക് ശേഷവും ആണ് ഈ സ്ഥലം സന്ദർശിക്കാൻ ഏറ്റവും നല്ല സമയം. സൂര്യൻ അസ്തമിക്കുന്നത് നല്ലതുപോലെ കാണാം. എത്ര നേരം ഈ സ്ഥലത്ത് ചെലവഴിച്ചാലും മതിയാവില്ല. മുള്ളൻപന്നിയും കുറുക്കനും ഒക്കെ അധിവസിക്കുന്ന സ്ഥലമാണ് എന്ന് അറിയുവാൻ കഴിഞ്ഞു. ഒരുപാട് സന്തോഷമുണ്ട്. വിവാഹ ആൽബം ഷൂട്ടിങ്ങിനും, ഫോട്ടോ ഷൂട്ടിങ്ങിനും എല്ലാം അനുയോജ്യമായ അടിപൊളി സ്ഥലമാണ്. ഇതു വായിക്കുന്ന എല്ലാവരും തീർച്ചയായും ഈ സ്ഥലം കണ്ടിരിക്കണം. ഭാവിയിൽ ഒരു വിനോദസഞ്ചാര കേന്ദ്രമായി ഈ സ്ഥലം തീരട്ടെ എന്ന് ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു. ഇത്രയും അടിപൊളി സ്ഥലം കൊട്ടാരക്കരയിൽ ഞാൻ താമസിക്കുന്ന എൻറെ നാട്ടിൽ ഉണ്ടെന്ന് ഞാൻ പോലും അറിഞ്ഞത് വീഡിയോ ഇടുന്നതിനു രണ്ടു ദിവസം മുൻപാണ്!!... ഈ സ്ഥലം പരിചയപ്പെടുത്തിയ എൻറെ സ്നേഹിതൻ എബി അച്ചായനോട് ഹൃദയം നിറഞ്ഞ നന്ദി. മനോഹരമായി വീഡിയോ ദൃശ്യങ്ങൾ പകർത്തിയ സുബിൻ അച്ചായനോട് ഒരുപാട് നന്ദിയുണ്ട്.
    Travel Article By Jobin Johnson
    #kerala #malayalam #travelvlog #trending #2022 #kottarakkara #kulapara #viewpoint #treking #cross #stream

Комментарии • 6