അടിമത്ത കേരളവും സനാതനധർമ്മവും : Dr. T. S. Syam Kumar

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 36

  • @kochumolajikumar5521
    @kochumolajikumar5521 Год назад +1

    ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും തള്ളികളയാൻ മുഴുവൻ പിന്നോക്ക സമുതായങ്ങൾ തയാറാകണം

  • @Anil-gp4ge
    @Anil-gp4ge Год назад

    നേരം വെളുക്കുമ്പോൾ പറയണേ ബിജൂ.

  • @muhammedshafi5839
    @muhammedshafi5839 Год назад +1

    ബുദ്ധിയും വിവേകവും ഉള്ള ഒരുവൻ 👍

    • @anilnair8771
      @anilnair8771 Год назад

      😂😂😂😂😂😂😂

    • @pvagencies7958
      @pvagencies7958 Год назад

      തീരെ ഇല്ലാത്ത ഒരു വൻ

  • @arunkdnr3519
    @arunkdnr3519 Год назад

    👍🏼👍🏼👍🏼👍🏼

  • @orulillyputtgaadha2032
    @orulillyputtgaadha2032 Год назад

    You can get broad view on religion while camparing India and Afghanistan and you can also work with zakir Naik

  • @himaclothfashions3841
    @himaclothfashions3841 Год назад +2

    ബ്രാഹ്മണൻ സ്പെഷ്യൽ ടെക്നോളജി ഉപയോഗിച്ച് സ്പെഷ്യൽ ആയി ജനിച്ചവർ ആണ്...😂😂ടെക്നോളജി വശമില്ലാത്തവർ ഹീന ജന്മങ്ങൾ ആയി പോയി...😅😅😅അതിനാൽ എല്ലാവരും സൂപ്പർ ആയി ജനിക്കുവാനുള്ള ഉള്ള ടെക്നോളജി വശമാക്കുക 😄😄😄നാം ശരീരമല്ല അറിവാണ് എന്നു തുടങ്ങുന്ന ഗുരുദേവന്റെ ഗദ്യ പ്രാർത്ഥന ആഴത്തിൽ മനസിലാക്കുക... എല്ലാ സകല ഭേദ ചിന്തയും പോകും... (എൻ‌ട്രൻസ് എഴുതി ജനിച്ചവരും ഇല്ലെന്നു സ്വയം മനസിലാകും )നാം ആദിയും അന്ത്യവും ഇല്ലാത്ത പരമത്മാവ് ആണെന്ന് സ്വയം അനുഭവിക്കാം ❤️❤️

  • @nasarbm5311
    @nasarbm5311 Год назад

    .

  • @sarathclalr1963
    @sarathclalr1963 Год назад

    ❤❤

  • @humaneffortwins5570
    @humaneffortwins5570 Год назад +1

    ബ്രാഹ്മണര് പൂജ ചെയ്യുന്ന അമ്പലത്തിൽ പോകില്ല എന്ന് മറ്റുള്ളവർ തീരുമാനിച്ചാൽ?
    അല്ലെങ്കിൽ, അമ്പലം എൻ്റേത് സ്വാമി നിൻ്റേതു എന്ന് വച്ച് അങ്ങ് പോണം.

    • @ibrahimnk2004
      @ibrahimnk2004 Год назад

      ഞാൻ അത്ഭുതപ്പെടുന്നു.

  • @KarthikeyanSreedharan1951
    @KarthikeyanSreedharan1951 Год назад +1

    (From previous comment) ഹിന്ദുമതം എന്നൊന്നില്ലല്ലോ എന്ന് ശ്രീനാരായണ ഗുരു പറഞ്ഞത് താങ്കൾ സൂചിപ്പിച്ചല്ലോ? ശരിയാണ്, ഗുരുവും സി.വി കുഞ്ഞുരാമനും തമ്മിലുള്ള ഒരു സംഭാഷണത്തിൽ ഗുരു 'ഹിന്ദുമതം എന്നൊരു മതമേ ഇല്ലല്ലോ' എന്നൊരു പരാമർശം നടത്തുന്നുണ്ട്. അതു പക്ഷേ ഒരു നിഷേധ പ്രസ്താവനയല്ല. വസ്തുതയെ വിശദീകരിക്കാനുള്ള ആമുഖമാണ്. അതിൻ്റെ തൊട്ടടുത്ത വാക്യങ്ങളിൽ ഹിന്ദുമതം എന്തെന്ന് ഗുരു നിർവചിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്, "ഇപ്പോൾ ഹിന്ദുമതം എന്നു പറയുന്നത് ക്രിസ്തുമതം മുഹമ്മദുമതം മുതലായി ഹിന്ദുസ്ഥാനത്തിനു വെളിയിൽനിന്നു വന്ന മതങ്ങൾ ഒഴിച്ച് ഹിന്ദുസ്ഥാനത്തിൽത്തന്നെ ഉദ്ഭവിച്ചിട്ടുള്ള മതങ്ങൾക്കുള്ള ഒരു പൊതുപ്പേരാകുന്നു". (ഈ സംഭാഷണം പി.കെ ഗോപലകൃഷ്ണൻ സമാഹരിച്ചു പ്രസിദ്ധീകരിച്ച "നാരായണഗുരു" എന്ന പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. (കേരള സാഹിത്യ അക്കാദമി - 2000-ലെ പേജ് 169 മുതൽ 175 വരെ). ഇങ്ങനെ വിശദീകരിച്ച ഗുരുവിനെ ഹിന്ദുമത നിരാസത്തിൻ്റെ വക്താവായി അവതരിപ്പിക്കുന്നത് ഗുരുനിന്ദയാണ്. ഹിന്ദുമതം ഇല്ലെന്നോ കൊള്ളരുതെന്നോ ഉള്ളത് ഗുരുവിൻ്റെ അഭിപ്രായമല്ല.
    ഇതു മാത്രമല്ല, SNDP യോഗം പ്രചാരകർക്കുള്ള നിർദ്ദേശമായി 1080 മേടത്തിൽ ഗുരു ഇങ്ങനെ പറഞ്ഞിരിക്കുന്നു, "ഉത്തമ രീതിയിൽ ചെയ്യപ്പെടുന്ന ഈശ്വരാരാധനയുടെ മാഹാത്മ്യത്തെയും ശുദ്ധ ഹിന്ദുമതത്തിൻ്റെ സഗുണനിർഗുണ തത്ത്വങ്ങളെയും പറ്റി പ്രസംഗിക്കുക" (ടി പുസ്തകത്തിലെ പേജ് 163).
    ഇവിടം കൊണ്ടും തീരുന്നില്ല. ഗുരുവിൻ്റെ തത്ത്വചിന്താ കൃതിയായ ആത്മോപദേശ ശതകവും സർവജന പ്രാർത്ഥനയായി വിശേഷിപ്പിക്കപ്പെടുന്ന ദൈവദശകവും മുഴുവൻ ഹിന്ദുമതത്തിൻ്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ ഉപനിഷത്തുകളിലെ തത്ത്വങ്ങളാണ്. അദ്ദേഹത്തിൻ്റെ സ്തോത്രങ്ങളും ദേവീ സ്തുതികളുമെല്ലാം ഹിന്ദു ദേവതകളെപ്പറ്റിയാണ്. അദ്ദേഹം സ്ഥാപിച്ചത് ക്ഷേത്രങ്ങളാണ്, പള്ളികളല്ല.
    ഇതൊക്കെ ഉണ്ടായിട്ടും നാരായണ ഗുരു ഹിന്ദുമതത്തെ തള്ളിക്കളഞ്ഞു എന്നു പറയുന്നത് വിവേകമില്ലായ്മയാണ്, ദുഷ്ടബുദ്ധിയാണ്. നാട്ടിൽ അജ്ഞാനം പ്രചരിപ്പിച്ച് സ്പർദ്ധ ഉണ്ടാക്കാനേ ഈ പ്രവൃത്തി ഇടയാക്കൂ.
    ജാതിയില്ലാ വിളംബരമായി ഘോഷിക്കപ്പെടുന്ന വിജ്ഞാപനത്തിൽ ഗുരു പറയുന്നത് താൻ പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല എന്നാണ്. ജാതിമതഭേദം വിട്ടിട്ട് പല വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു എന്നും ഗുരു അതിൽ പറഞ്ഞിരിക്കുന്നു.
    ഇത് ഏതൊരു ഹിന്ദു സന്ന്യാസിയുടെയും പതിവു രീതിയാണ്. ഒരു സന്ന്യാസിക്കും ജാതിയോ മതമോ ജാതിമതഭേദമോ ഇല്ല. ഒരു സംഭവം പറയാം. വ്യോമസേനാ പൈലറ്റ് ആകാൻ പോയി പരാജയപ്പെട്ട് നിരാശനായി ദില്ലിയിൽനിന്ന് ഋഷികേശിൽ എത്തിയ നമ്മുടെ പ്രിയങ്കരനായ അബ്ദുൽ കലാം അവിടെ ശിവാനന്ദാശ്രമത്തിൽ ചെന്നതും മുസ്ലീമെന്നു വിളിച്ചു പറയുന്ന അദ്ദേഹത്തിൻ്റെ പേരും വേഷവും കണ്ടിട്ട് യാതൊരു ഭാവമാറ്റവുമില്ലാതെ ശിവാനന്ദസ്വാമി സ്വീകരിച്ചതുമെല്ലാം അഗ്നിച്ചിറകുകൾ എന്ന ജീവിതകഥയിൽ അദ്ദേഹം വിവരിക്കുന്നുണ്ട്. 'ഇതിലും വലിയ സ്ഥാനമാണ് കലാമിനെ കാത്തിരിക്കുന്നത്' എന്നു പറഞ്ഞ് സ്വാമി ആശ്വസിപ്പിക്കുകയും ചെയ്തു. ഇത് ഈ സന്ദർഭത്തിൽ ഓർമ്മയിൽ വന്നതുകൊണ്ട് സൂചിപ്പിച്ചു എന്നു മാത്രം.

    • @shine-y7f
      @shine-y7f Год назад +1

      ഹിന്ദുക്കൾ ആവശ്യപ്പെട്ടതിനാൽ നാം അമ്പലങ്ങൾ ഉണ്ടാക്കി. മുഹമ്മദീയരോ ക്രൈസ്തവരോ ആവശ്യപ്പെട്ടാലും നാം അവരുടെ ആരാധനാലയങ്ങൾ നിർമിച്ചു കൊടുക്കും എന്ന് പറഞ്ഞതും നാരായണ ഗുരുവാണ്
      നമുക്ക് ദീക്ഷ നൽകിയത് ബ്രിട്ടീഷ്കാരാണ് എന്നും ഗുരു പറഞ്ഞു (തപസ്സു ചെയ്ത ശൂദ്രനായ ശംബൂകന്റെ തലവെട്ടിയ രാമന്റെ രാജ്യത്തിൽ തനിക്ക് തപസ്സു ചെയ്യാൻ സാധിക്കില്ല എന്ന ബോധം ഗുരുവിനു ഉണ്ടായിരുന്നു )

    • @KarthikeyanSreedharan1951
      @KarthikeyanSreedharan1951 Год назад

      @@shine-y7f അതൊന്നും സനാതന ധർമ്മം എന്ന ആശയത്തെ ഇല്ലാതാക്കുന്നില്ല. കൈക്കൂലി വാങ്ങുന്ന ഡോക്ടർമാരില്ലേ? അതുകൊണ്ട് ഡോക്ടർമാർ കൊള്ളാത്ത വർഗ്ഗമാണെന്ന് ആരെങ്കിലും പറയുന്നുണ്ടോ? സ്വന്തം അമ്മയെയും അച്ഛനെയും വെട്ടിക്കൊല്ലുന്ന മക്കളുണ്ടല്ലോ, അതുകൊണ്ട് മക്കൾ എന്നത് വിനാശമുണ്ടാക്കുന്നവരാണെന്ന് ആരെങ്കിലും വാദിക്കുമോ? ഇങ്ങനെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും പറയാം; ഓരോ രംഗത്തും ഇങ്ങനെയുള്ള സംഭവങ്ങൾ കാണാം. അവയെല്ലാം അപഭ്രംശങ്ങളാണ്. അപഭ്രംശംകൊണ്ട് ആശയം ഇല്ലാതാകില്ല.
      താങ്കൾ സനാതന ധർമ്മം എന്ന ആശയത്തിൽ, ഉപനിഷത്തുകളിലും ഗീതയിലും അനാവൃതം ചെയ്യപ്പെട്ട ആശയത്തിൽ, എന്താണു കുഴപ്പമെന്ന് ചൂണ്ടിക്കാണിക്കുക. ശ്രീനാരായണ ഗുരു തന്നെ പറഞ്ഞിട്ടില്ലേ,
      "അവനവനാത്മസുഖത്തിനാചരിക്കു-
      ന്നവയപരന്നു സുഖത്തിനായ് വരേണം"
      അതുതന്നെയാണ് സനാതന ധർമ്മം. സ്വന്തം പ്രവൃത്തി അന്യനെ ദ്രോഹിക്കാനാവരുത്. പൊതുവായ നന്മയായിരിക്കണം ലക്ഷ്യം എന്ന് അർത്ഥം. അല്ലാതെ കുറെ പൂണിലിട്ടവരുടെ ദുഷ്കൃത്യങ്ങളല്ല സനാതന ധർമ്മം.

  • @josejoseph2976
    @josejoseph2976 Месяц назад

    Wrong is wrong.

  • @radhakrishnantp3876
    @radhakrishnantp3876 Год назад +1

    സർക്കാർ സർവ്വീസിൽ സംവരണം പാലിക്കപ്പെടുന്നില്ല എന്ന് വെറുതെ പറയരുത്.'' തെളിവുകൾ നിരത്തു ....
    ദളിതർക്ക് എയ്ഡഡ്/അൺ എയ്ഡഡ് സ്ക്കൂൾ തുടങ്ങാൻ എന്താ തടസ്സം ?? ബിസിനസ് ചെയ്യാൻ ?? സ്വയം സംരഭങ്ങൾ തുടങ്ങാൻ ??
    അവിടെ 100 ശതമാനം ദളിതരെ വെച്ചോളൂ ..
    അതും മുതലാളി സ്വർഗ്ഗ വ്യവസ്ഥയിൽ ???
    ദളിത് ദൈവങ്ങളെ മാത്രമേ വണങ്ങു എന്ന് അവർക്ക് വിചാരിച്ചാൽ മതിയല്ലോ ?? ഞാൻ മദ്യപിക്കില്ല എന്ന് തീരുമാനിച്ചാൽ പിന്നെ അയാൾ എന്തിന് മദ്യപാനത്തെ പ്രശ്നമാക്കണം ??

    • @ratheeshkumar2291
      @ratheeshkumar2291 Год назад

      ഭൂ പരിഷ്കരണം നടത്തി..... പാട്ടക്കർ ഭൂമിയിൽ അധികാരം നേടിയപ്പോൾ ഭൂമിയിൽ പണി എടുത്തവൻ മൂന്നും, അഞ്ചും പത്തും സെൻ്റിലെ കോളനികളിൽ ആയി.... അത് തന്നെ.... Natural resources കിട്ടിയവൻ അത് കൊണ്ട് ഇതൊക്കെ നേടി എടുത്ത്..... അല്ലാതെ.... രാവിലെ ഇറങ്ങി പടാത്ത് പണി എടുത്ത് ഉണ്ടാക്കിയത് അല്ല....

  • @greenpepperssaudiya5708
    @greenpepperssaudiya5708 Год назад +1

    ഇദ്ദേഹം സ്വപ്നം കാണുന്ന, പ്രതീക്ഷിക്കുന്ന കാരുണ്യം സമത്വം സാഹോദര്യം ലഭിക്കാൻ ഒരു മുസ്ലിം ആവുക മാത്രമേ ലോകത്ത് പരിഹാരമുള്ളൂ

    • @shanavasalbustan9657
      @shanavasalbustan9657 Год назад

      ശരിയാണ് മിത്രമേ

    • @radhakrishnantp3876
      @radhakrishnantp3876 Год назад

      സുന്നി ഷിയ മൗദൂദി ഹ ... ഹ ഹ ... തമ്മിൽ ത്തിൽ പൊട്ടിത്തെറി ....

    • @kunhimohamed7328
      @kunhimohamed7328 6 месяцев назад +1

      100 ശതമാനം ശരി.

  • @techbros7842
    @techbros7842 Год назад

    ദൈവം കലാ സാഹിത്യ ബുദ്ധി കുടുതലും ദൈവം കൊടുക്കുന്നത് അപർണ ജൻമംങ്ങൾക്ക്. പക്ഷേ അവരുടെ സാഹചര്യ അവസ്ഥ. അവർ പിന്നോക്കം ആ കുന്നത് സാഹചര്യം സാമ്പത്തികം.അവരുടെ ബുദ്ധി വിടർത്താൻ ഇടം ഇല്ല അവരുടെ കുടുംബ സാഹചര്യം കൂടി. വലിയ വലിയ ജോലികളിൽ സ്വവർണർ ആണ് മുൻപന്തിയിൽ. അത് അവർ സവർണ്ണ സ്നേഹത്തിന്റെ പേരിൽ യാതൊരു ഉപതിയും ഇല്ലാതെ സവര്ണരേ തന്നെ സർക്കാർ ജോലിയിൽ കേറ്റുന്നു. p s c യിലൂടെ സർക്കാർ ജോലികൾ എന്ന് പറയും.
    പക്ഷെ അതിന്റെ തലപ്പത്തു താവഴിയായി
    സവർണർതന്നെ. P s c 100പേര് എഴുതി കരുതുക. 50 സവർണർ
    50 അവർണർ അവര്നറിൽ
    എല്ലാ ജാതികൾ പെടും.എന്നാൽ മാർക്കിന്റെ അടിസ്ഥാനത്തിൽ അല്ല ജോലികിട്ടുക. ജോലികിട്ടുക 50 സ്വവർനർക്ക് ശേഷം.
    മറ്റുള്ളവർക്ക് ജോലി മറ്റ്
    50 പേർക്ക് ജോലികിട്ടു.
    V

  • @KarthikeyanSreedharan1951
    @KarthikeyanSreedharan1951 Год назад

    മി. ശ്യാംകുമാർ, താങ്കൾ മനസ്സു മുഴുവൻ വെറുപ്പും പൊങ്ങച്ചവും നിറച്ചു നടക്കുന്ന ഒരു മനുഷ്യനാണ്. അതുകൊണ്ട് വസ്തുതകളെ ശരിയായി മനസ്സിലാക്കാനും വിലയിരുത്താനും ധരിക്കാനും താങ്കൾക്കു കഴിയുന്നില്ല. അങ്ങനെ വെറുപ്പും അജ്ഞതയും നിറഞ്ഞ ഒരു മനസ്സിൽനിന്ന് ഉയർന്നുവന്ന ജല്പനങ്ങളാണ് താങ്കളുടെ ഈ പ്രസംഗം. ഏതെല്ലാമാണ് താങ്കളുടെ അറിവില്ലായ്മകൾ?
    1. സനാതന ധർമ്മം എന്നാൽ അസ്പൃശ്യതയും അയിത്തവും ചാതുർവർണ്യവും ജാതിവ്യവസ്ഥയുമാണെന്ന ധാരണ.
    2. പട്ടിക വിഭാഗക്കാർക്ക് ജോലിയിൽ മതിയായ പ്രാതിനിധ്യം ലഭിക്കാത്തതും സനാതന ധർമ്മത്തിൻ്റെ കുഴപ്പം കൊണ്ടാണെന്ന നിഗമനം.
    3. ശാന്തിക്കാരനും പാചകക്കാരനും ജന്മംകൊണ്ട് ബ്രാഹ്മണനായിരിക്കണമെന്ന നിഷ്കർഷയും സനാതന ധർമ്മത്തിൻ്റെ ഭാഗമാണെന്ന ചിന്ത.
    ഇതൊന്നുമല്ല സനാതന ധർമ്മം. പേര് സൂചിപ്പിക്കുന്നതുപോലെ അത് എന്നെന്നും നിലനിൽക്കുന്ന ധർമ്മമാണ്. താങ്കൾ എല്ലാ സംസ്കൃത ഗ്രന്ഥങ്ങളും പഠിച്ചിട്ടുണ്ടെന്നാണല്ലോ അവകാശപ്പെടുന്നത്? അതിൽ എവിടെയെങ്കിലും ധർമ്മം എന്താണെന്നു പറഞ്ഞതായി ഓർക്കുന്നുണ്ടോ? ഇല്ലെങ്കിൽ ഓർമ്മിപ്പിക്കാം. ബൃഹദാരണ്യകോപനിഷത്തിൽ 1.4.14-ൽ പറയുന്നു, ലോകാഭിവൃദ്ധിയെ ചെയ്യുന്നതാണ് ധർമ്മം എന്ന്. നാലു വർണ്ണങ്ങൾ ഉണ്ടായിട്ടും ലോകത്തിൻ്റെ അഭിവൃദ്ധി ഉറപ്പാക്കാൻ കഴിയുന്നില്ലെന്നു കണ്ടിട്ടാണ് ധർമ്മത്തെ സൃഷ്ടിച്ചതെന്ന് അതിൽ കാണാം. വൈശേഷിക സൂത്രം 1.2-ലും ഇതുതന്നെ പറയുന്നു. അതായത് ധർമ്മം എന്നാൽ ലോകത്ത് അഭ്യുദയവും സന്തോഷവും ഉറപ്പാക്കുന്നതെന്തോ അത് ആണെന്ന്. അപ്പോൾ ഇവ രണ്ടും ഉറപ്പാക്കും വിധം ചെയ്യുന്ന കർമ്മങ്ങളെ ധർമ്മം എന്നു വിളിക്കാം. ഇതാണ് ശ്രീനാരായണ ഗുരു പറഞ്ഞത്:
    "അവനവനാത്മസുഖത്തിനാചരിക്കു
    ന്നവയപരന്നു സുഖത്തിനായ് വരേണം."
    എക്കാലത്തെയും നിയമം ഇങ്ങനെതന്നെ ആയിരിക്കണമെന്നതിനാൽ ഇതിനെ സനാതന ധർമ്മം എന്നു വിളിക്കുന്നു.
    ഇതനുസരിച്ചു നോക്കിയാൽ താങ്കൾ ഇപ്പോൾ ചെയ്യുന്നത് ധർമ്മമല്ല. താങ്കൾ സ്വന്തം വാക്കുകളിലൂടെ വെറുപ്പു വിതയ്ക്കുകയാണു ചെയ്യുന്നത്. അരുത്, അങ്ങനെ ചെയ്യരുത് ശ്യാംകുമാർ. നാരായണ ഗുരു അരുവിപ്പുറത്തു നടത്തിയ ശിവ പ്രതിഷ്ഠ ഓർക്കുക. ക്ഷേത്രത്തിൽ തങ്ങളെ പ്രവേശിപ്പിക്കുന്നില്ലെന്ന പരിദേവനത്തിന് അദ്ദേഹം കണ്ട പ്രതിവിധി ആയിരുന്നു ആ പ്രതിഷ്ഠ. കയറ്റാത്ത ക്ഷേത്രത്തിൻ്റെ മുന്നിൽ സമരത്തിനു പോകാനോ മുദ്രാവാക്യം വിളിക്കാനോ ആരെയെങ്കിലും നിന്ദിക്കാനോ അദ്ദേഹം പോയില്ല. വേദാന്തസാരം അറിയാവുന്ന അദ്ദേഹം ചെയ്തത് സ്വന്തമായി ഒരു വിഗ്രഹത്തെ പ്രതിഷ്ഠിക്കുക എന്നതാണ്. അതിനെ എതിർക്കാൻ പറ്റിയ വേദാന്ത പ്രമാണമൊന്നും ഇല്ല എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ഈ സമീപനമാണു വേണ്ടത്. ഇന്ന് വിവേചനത്തെയും അയിത്തത്തെയും ഒക്കെ എതിർക്കാൻ നിയമങ്ങളുടെ പിന്തുണയുണ്ട്. അതൊക്കെ ഉപയോഗപ്പെടുത്തുകയാണു വേണ്ടത്. അല്ലാതെ വെറുപ്പു വിതയ്ക്കുകയല്ല. താങ്കൾ ആരെ ഉദ്ബോധിപ്പിക്കാൻ ശ്രമിക്കുന്നുവോ അവരെ വഴി തെറ്റിക്കാനേ താങ്കളുടെ ഇത്തരം പ്രസംഗങ്ങൾ ഇടയാക്കൂ.

    • @mtkoshy6284
      @mtkoshy6284 Год назад

      Interesting. If four Varna could not ensure the progress of the world, why clinging to it for all these years?

    • @KarthikeyanSreedharan1951
      @KarthikeyanSreedharan1951 Год назад

      @@mtkoshy6284 Together with Dharma the four Varnas are able to ensure sustenance and progress of the society. So Dharma was also conferred on the society as a force regulating the society. Failure to adhere to Dharma will spell doom of the mankind. That is why the Varna system still exists. Its existence is not dependent on anybody's following it or not. It is only a division of the society depending upon the inherent qualities and the works undertaken by people in exercise of those qualities. Such divisions can be seen in society of all times on the basis of various criteria. In this case, the division is made into four classes. That's all. It applies to whole mankind, whether any particular individual thereof chooses to follow it or not.

    • @ajithanirudhan
      @ajithanirudhan Год назад

      ലോകാഭിവൃദ്ധിക്ക് വേണ്ടി സൃഷ്‌ടിച്ച വർണ്ണങ്ങളെ തുറന്ന് കാട്ടുകയാണ് ശ്യാം കുമാർ. അതിൽ ബുദ്ധിമുട്ട് തോന്നുന്നവർ ഇത്രയുംനാൾ അതിനെ തലയിൽ ചുമന്നവർ ആയിരിക്കണം. ഒന്നുകിൽ അവരുടെ കണ്ണ് തുറക്കും, അല്ലേൽ ശ്യാം കുമാറിനെ ചീത്ത വിളിക്കും. കണ്ണ് തുറക്കുന്നവർ ഒരുപാടുണ്ട്.

    • @KarthikeyanSreedharan1951
      @KarthikeyanSreedharan1951 Год назад

      @@ajithanirudhan തുറന്നു കാട്ടാൻ ശ്യാംകുമാറിന് അതിനെപ്പറ്റി ഒന്നും അറിയില്ലല്ലോ. അയാൾ പറയുന്ന വിഡ്ഢിത്തംകൊണ്ട് തങ്ങളുടെ കണ്ണ് തുറന്നതായി ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അത് അവരുടെ അറിവില്ലായ്മ കൊണ്ടാണ്.
      ലോകം നിലനിൽക്കണമെങ്കിൽത്തന്നെ വൈവിദ്ധ്യം അനിവാര്യമാണ്. മനുഷ്യരെല്ലാവരും ഒരുപോലെയായാൽ ഒരു കാലത്തും മനുഷ്യകുലത്തിന് മുന്നോട്ടു പോകാൻ കഴിയില്ല. നമുക്ക് കായികാദ്ധ്വാനം ചെയ്യുന്നവർ വേണം, കൃഷിയും വ്യവസായവും നടത്തി സമ്പത്ത് ഉത്പാദിപ്പിക്കുന്നവർ വേണം, രാജ്യരക്ഷ ചെയ്യാൻ പ്രാപ്തരായവർ വേണം, മാനസികമായ ഉന്നമനം നൽകി സമൂഹത്തെ ഉദ്ബുദ്ധരാക്കാൻ കഴിവുള്ളവരും വേണം. അതിനായിട്ടാണ് മനുഷ്യ വർഗ്ഗത്തെ പല വർഗ്ഗങ്ങളായി തിരിച്ചിട്ടുള്ളത്.
      ഏതു സംവിധാനത്തെയും ചിലർ ദുരുപയോഗം ചെയ്യും എന്നതുപോലെ ഇതിനെയും കാലപ്രവാഹത്തിൽ പലരും ദുരുപയോഗിച്ചിട്ടുണ്ട്. പക്ഷേ, അത് ഈ സംവിധാനത്തിൻ്റെ ന്യൂനതയല്ല. വൈവിദ്ധ്യം ഒഴിവാക്കാൻ പറ്റുന്നതല്ല. ഈ സത്യം അറിയാവുന്നവർ വർണ്ണവ്യവസ്ഥയുടെ പ്രാധാന്യം മനസ്സിലാക്കി ഒപ്പം നിൽക്കുന്നു. ഇതൊന്നും അറിയാത്തവർ ദുരുപയോഗത്തെ ചൂണ്ടിക്കാട്ടി എതിർക്കുന്നു. അക്കൂട്ടത്തിലാണ് ശ്യാംകുമാറും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും.

    • @ajithanirudhan
      @ajithanirudhan Год назад

      @@KarthikeyanSreedharan1951 താങ്കൾ ഇപ്പോഴും ശ്യാം കുമാറിന്റെ ഏതേലും വാദങ്ങളെ ഖണ്ടിക്കാൻ കഴിവില്ലാതെ ഗ്രൗണ്ടിന് ചുറ്റും വലം വച്ചുകൊണ്ടിരിക്കുകയാണ്. 🙂