ഇന്ത്യയിലെ എല്ലാ മതങ്ങളിലും/ഗോത്രങ്ങളിലും ശക്തമായ സ്ത്രീ പുരുഷ വിവേചനം നിലനിൽക്കുന്നു എന്നത് പച്ചയായ യാഥാർഥ്യം. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും മതത്തിന്റെയും ജാതിയുടെയും ഗോത്രീയതയുടെയും പേരിൽ സ്ത്രീകളെ ഫുട്ബോൾ പോലെ തട്ടി കളിക്കുന്നു. അതിനാൽ ഏകീകൃത സിവിൽ കോഡ് ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണ്. യഥാർത്ഥത്തിൽ ഇതിനെ വിളിക്കേണ്ടത് "സ്ത്രീ പുരുഷ സമത്വ സിവിൽ കോഡ് " എന്നാണ്. ഈ നിയമമില്ലാതെ ഇന്ത്യക്ക് ഒരു വികസിത രാജ്യമായി മാറാൻ കഴിയില്ല. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയാൽ, 4 വിഷയങ്ങൾ - വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവ രാജ്യത്തെ പൊതു നിയമത്തിന് കീഴിൽ വരും. ഈ 4 കാര്യങ്ങളിലാണ് ഇന്ത്യയിലെ എല്ലാ മതങ്ങളിലും/ഗോത്രങ്ങളിലും കടുത്ത ലിംഗവിവേചനം നിലനിൽക്കുന്നത്. ഒരു മതത്തിലെ/ഗോത്രത്തിലെ പുരുഷന്റെയോ സ്ത്രീയുടെയോ ജീവിതത്തിൽ സംഭവിക്കുന്ന മതപരമായ ചടങ്ങുകൾ/ആചാരങ്ങൾ/ ആരാധനകൾ/ വിശ്വാസങ്ങൾ/അനുഷ്ഠാനങ്ങൾ/ ഭാഷ/ഭക്ഷണം/ വസ്ത്രം/തൊഴിൽ/ സംസ്കാരം/ആഘോഷം ഇവയെ UCC ബാധിക്കില്ല. നിയമാനുസൃതമായ വിവാഹമോചനം നേടാതെയും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാതെയും സ്വന്തം ഇഷ്ടപ്രകാരം ഭാര്യയെയും /ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് ഇഷ്ടാനുസരണം മറ്റൊരു പുരുഷന്റെ/സ്ത്രീയുടെ കൂടെ പോകാൻ രാജ്യത്തെ ഒരു പൗരനെയും അനുവദിക്കരുത്.
ഇന്ത്യയിലെ എല്ലാ മതങ്ങളിലും/ഗോത്രങ്ങളിലും ശക്തമായ സ്ത്രീ പുരുഷ വിവേചനം നിലനിൽക്കുന്നു എന്നത് പച്ചയായ യാഥാർഥ്യം. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും മതത്തിന്റെയും ജാതിയുടെയും ഗോത്രീയതയുടെയും പേരിൽ സ്ത്രീകളെ ഫുട്ബോൾ പോലെ തട്ടി കളിക്കുന്നു. അതിനാൽ ഏകീകൃത സിവിൽ കോഡ് ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണ്. യഥാർത്ഥത്തിൽ ഇതിനെ വിളിക്കേണ്ടത് "സ്ത്രീ പുരുഷ സമത്വ സിവിൽ കോഡ് " എന്നാണ്. ഈ നിയമമില്ലാതെ ഇന്ത്യക്ക് ഒരു വികസിത രാജ്യമായി മാറാൻ കഴിയില്ല.
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയാൽ, 4 വിഷയങ്ങൾ - വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവ രാജ്യത്തെ പൊതു നിയമത്തിന് കീഴിൽ വരും. ഈ 4 കാര്യങ്ങളിലാണ് ഇന്ത്യയിലെ എല്ലാ മതങ്ങളിലും/ഗോത്രങ്ങളിലും കടുത്ത ലിംഗവിവേചനം നിലനിൽക്കുന്നത്.
ഒരു മതത്തിലെ/ഗോത്രത്തിലെ പുരുഷന്റെയോ സ്ത്രീയുടെയോ ജീവിതത്തിൽ സംഭവിക്കുന്ന മതപരമായ ചടങ്ങുകൾ/ആചാരങ്ങൾ/ ആരാധനകൾ/ വിശ്വാസങ്ങൾ/അനുഷ്ഠാനങ്ങൾ/ ഭാഷ/ഭക്ഷണം/ വസ്ത്രം/തൊഴിൽ/ സംസ്കാരം/ആഘോഷം ഇവയെ UCC ബാധിക്കില്ല.
നിയമാനുസൃതമായ വിവാഹമോചനം നേടാതെയും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാതെയും സ്വന്തം ഇഷ്ടപ്രകാരം ഭാര്യയെയും /ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് ഇഷ്ടാനുസരണം മറ്റൊരു പുരുഷന്റെ/സ്ത്രീയുടെ കൂടെ പോകാൻ രാജ്യത്തെ ഒരു പൗരനെയും അനുവദിക്കരുത്.