സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
അവസാനം ആ താങ്ക്യൂ പറഞ്ഞപ്പോൾ ഇത്രയും നാൾ കൂടെയുണ്ടായിരുന്ന കുടുംബത്തിലെ ഒരംഗം... അല്ലെങ്കിൽ പ്രിയപ്പെട്ടൊരാൾ..... യാത്രപറഞ്ഞു പോകുന്നതുപോലെ മനസ്സു നോവിച്ചു. സാർ ഇനിയും ഞങ്ങളോടൊപ്പം ഇവിടെ വേണമെന്നാഹയഗ്രഹിക്കുന്നു. സാറിന് ഹൃദയത്തിന്റെ ഭാഷ അനുഗ്രഹമായി കിട്ടിയിട്ടുണ്ട്. കുറച്ച് ഞങ്ങൾക്ക് കൂടി പകുത്ത് തരിക.. കാത്തിരുക്കും..
മദ്യപാനത്തിന് അടിമപ്പെട്ട സംഭവം കേട്ടപ്പോൾ സങ്കടം തോന്നി..കാരണം സർ ഞങ്ങളുടെ ആരൊക്കെയോ ആയി മാറി ഈ ചുരുങ്ങിയ കാലയളവിൽ.. ഇനി കുടിക്കരുത്..ആരോഗ്യം ശ്രദ്ധിക്കണം..നല്ലൊരു തിരിച്ചു വരവ് പ്രതീയക്ഷിക്കുന്നു.. -പ്രാർത്ഥനയോടെ ഹബീബ്
He said he hadn’t taken a drink or smoked for past 20 years after he stopped . So no point saying don’t drink . But I concur with the rest of the comment
ഇതുപോലൊരു കുമ്പസാരം ഇതിനുമുമ്പ് ഞാൻ കേട്ടിട്ടില്ല.. താങ്കൾ എത്ര സത്യസന്ധമായാണ് അനുഭവങ്ങൾ വിവരിക്കുന്നത്.. താങ്കൾ പറഞ്ഞതിൽ നിന്നും, ദൈവനിശ്ചയം ഒന്നു മാത്രമാണ് ഇന്നത്തെ ഡെന്നിസ് ജോസഫും കുടുംബവും.. താങ്കളെപ്പോലെ ഒരു മനുഷ്യൻറെ സുഹൃത്തായിരുന്ന പോലും അതൊരു മഹാഭാഗ്യമാണ്
ഒരു സിനിമയുടെ ട്രൈലർ യുടുബിൽ ട്രെണ്ടിങ്ങ് ലിസ്റ്റിൽ വന്നാൽ തനക്കനം കൊണ്ട് നേരെ ചൊവ്വെ മനുഷ്യരൊട് സംസരിക്കാൻ ബുധിമുട്ടുന്ന സിനിമാകാർക്ക് താങ്കൾ ഒരു അപവാദം ആണു.. a salute for your character.
അതീവ ദു:ഖത്തോടെയും ആശങ്കയോടെയും അങ്കലാപ്പോടെയും ആണ് ഞാൻ ഈ എപ്പിസോഡ് കണ്ടു തീർത്തത്. ഒരു നിമിഷത്തെ മൗനത്തിനു ശേഷം രണ്ടു കുപ്പികളിൽ അവശേഷിച്ചിരുന്ന ഏഴോളം പെഗ് മദ്യം ഞാൻ വാഷ്ബേസിനിൽ ഒഴിച്ചു കളഞ്ഞു. ഇനി അതു വീണ്ടും വാങ്ങാനിടയാകരുതേ ദൈവമേ എന്ന പ്രാർത്ഥനയോടെ ...
Oh man!!! Had Safari not taken the initiative to reach out to him, we would have missed out on the man and his story. His story was the history of Malayalam Cinema of 80s and 90s!! This is a gem that should be preserved for generations to come. RIP Dennis Joseph!
ഡെന്നിസ് സർ, താങ്കളിത് വായിക്കുമോ എന്നെനിക്കറിയില്ല. എങ്കിലും എഴുതുകയാണ്. അങ്ങിലെ തിരകഥാകൃത്തിന് ഇനി മുതൽ രണ്ടാം സ്ഥാനമേ എന്റെ മനസ്സിൽ ഉള്ളൂ. ഒന്നാം സ്ഥാനം ഡെന്നിസ് ജോസഫ് എന്ന പച്ചയായ മനുഷ്യനാണ്. ഒരു കലാകാരന്റെ സർഗ്ഗവാസനയെ വിലയിരുത്താൻ അവന്റെ സൃഷ്ടികൾ ധാരാളം മാത്രം മതി. പക്ഷേ സഫാരിയിൽ കൂടെ ഞാൻ കണ്ടത് അതിനും അപ്പുറം ആയിരുന്നു. സ്വയം ചെറുതാവുക എന്നത് എന്താണെന്ന് അല്ലെങ്കിൽ എന്താണ് കലർപ്പില്ലാത്ത എളിമ എന്ന് ഞാൻ കണ്ടു. വിരസമായ ഒരു വൈകുന്നേരം, കാർ കഴുകുന്നതിനിടയിൽ എന്നാൽ പിന്നെ ഇങ്ങേരെ കേട്ടുകൊണ്ട് ആവട്ടെ എന്ന് പറഞ്ഞ് തുടങ്ങിയതാണ്. ഒട്ടും തന്നെ താൽപ്പര്യം ഇല്ലാതെ കണ്ടുതുടങ്ങിയ ആദ്യ എപ്പിസോഡ് തീരുമ്പോഴേക്കും ഞാൻ അങ്ങയുടെ ആരാധകനായി മാറി കഴിഞ്ഞിരുന്നു. 31 എപ്പിസോഡിനു ശേഷമാവട്ടെ, ഹൃദയസ്പർശിയായ ഒരു കഥ വായിച്ചതു പോലെ, അല്ലെങ്കിൽ സിനിമ കണ്ടതുപോലെ... താങ്കളാണ് സർ യഥാർത്ഥ സൂപ്പർ സ്റ്റാർ. അങ്ങയേ പോലെയുള്ള മഹാരഥൻമാർ തെളിച്ച വിളക്കുകളാണ് ഇന്നുള്ള പല താരങ്ങളുടേയും പിന്നിലെ പ്രഭയുടെ ഉറവിടം. ലഹരിയുടെ പിടി വിടുവിക്കുകയും അതിനെ 20 വർഷം സ്വന്തം ജീവിതത്തിലേക്ക് ഒന്ന് ഒളികണ്ണിട്ട് നോക്കാൻ പോലും അനുവദിക്കാതിരിക്കാൻ അങ്ങേക്ക് കഴിയുകയും ചെയ്തിട്ടുണ്ടെങ്കിൽ എനിക്കുറപ്പുണ്ട്, അങ്ങയുടെ തൂലികയിൽ ഇനിയും വളരെ ഏറെ മഷി ബാക്കിയുണ്ടെന്ന്... ഒരായിരം തിരക്കഥകൾ എഴുതുവാനുള്ളത്ര മഷി!
രവി വർമ്മയെയും, മഹേന്ദ്ര വർമ്മയേയും,വിൻസെന്റ് ഗോമസിനേയും,ജി.കൃഷ്ണമൂർത്തയെയും,കുട്ടപ്പായിയേയും,നായരേയും,ടോണി കുരിശിങ്കലിനേയും,കുഞ്ഞച്ചനെയും മലയാളത്തിന് നൽകിയ ഈ തൂലികയ്ക്ക് ഒരു big salute... നിങ്ങൾ നല്ലൊരു എഴുത്തുകാരൻ മാത്രമല്ല അതിലുപരി നല്ലൊരു വ്യക്തി ത്വത്തിന് കൂടി ഉടമയാണെന്നു അറിയാൻ ഇപ്പോൾ സാധിച്ചു... thank u dennis ji... and safari ...
പ്രിയപ്പെട്ട ഡെന്നീസ് സാര്‍ ഇതെഴുതുമ്പോള്‍ താങ്കളില്ല. ഒരു മനുഷ്യസ്നേഹിയുടെ ജീവിതാനുഭവകഥ കേട്ടു തുടങ്ങിയപ്പോള്‍ മുഴുവന്‍ എപ്പിസോഡും അത്യാര്‍ത്തിയോടെ കേട്ട എന്‍റെ കണ്ണീര്‍ പ്രണാമം. അതവതരിപ്പിച്ച രീതി, സംസാരശൈലി എല്ലാം മനസ്സില്‍ വളരെയധികം സനേഹം നിറക്കുന്നു. അങ്ങ് ഇന്ന് ലോകത്തില്ല എന്ന് വിശ്വസിക്കുവാന്‍ കഴിയുന്നില്ല. സഫാരി .ടി.വിക്കും നന്ദി..
ഞാൻ ഏതാനും എപ്പിസോഡ് മാത്രമാണ് തത്സമയം ഇത് കണ്ടത് പിന്നീട് അദ്ദേഹത്തിൻ്റെ മരണശേഷം മാത്രമാണ് ഇത് പൂർണ്ണമായും കണ്ട് തീർത്തത് എന്ന വലിയ വിഷമം ബാക്കി നില്ക്കുന്നു
Thank u.. ഒരു നല്ല മനുഷ്യനെ പരിചയപ്പെട്ട പോലെ..... കഴിവുകളിൽ അഹങ്കരിക്കാത്ത.. nanmayulla... സ്വന്തം ദൗർബല്യങ്ങളെ സത്യസന്ധമായി എളിമയോടെ അവതരിപ്പിച്ച സ്നേഹമുള്ള ഒരു നല്ല മനുഷ്യൻ..
എന്റെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നു അങ്ങയുടെ വിയോഗത്തിനു ശേഷമായിപോയി ഈ പ്രോഗ്രാം കാണാൻ ഇടയായത് കുറെ മുൻപ് കാണാൻ പറ്റിയിരുന്നെങ്കിൽ തീർച്ചയായും സാറിനെ വന്നു ഒന്നു പരിജയപെടമായിരുന്നു കാരണം സാറിപ്പോൾ എനിക്ക് ആരോക്കയോ ആണ് ...ഒരുപാട് സ്നേഹം സാർ ❣️
ഇത്രയധികം സത്യസന്ധമായ പിടിച്ചിരുത്തുന്ന അവതരണം ഇതിനു മുൻപൊരിക്കലും കേട്ടിട്ടില്ല..31 എപ്പിസോഡ്സും ഒന്നിനൊന്നു മെച്ചം.. Legend ആണ്.. Once in a gen script writer..RIP Sir
ഈ എപ്പിസോഡ് എന്ന് വരുമെന്നു കാത്തിരിക്കുകായിരുന്നു. മുഴുവനും കണ്ടു. സാറൊരു മുത്താണ്.. എല്ലാം പറഞ്ഞല്ലോ താങ്കൾ എഴുതിയ തിര കഥകളേക്കാൾ ഏറ്റവും കൂടുതൽ ഗുണമുണ്ടാക്കുന്നത് തുറന്നുപറച്ചിലാണ്. ഈ കോരസാർ ഇന്നും ജീവിച്ചിരിപ്പുണ്ടോ ,എന്ന് ഒരുപാട് പേർക്ക് അറിയുവാൻ താല്പര്യം ഉണ്ടാകും.. സവാരി ടിവിയിൽ ഇങ്ങനെ ഒരു പ്രോഗ്രാം ഉണ്ടായതുകൊണ്ട് മാത്രമാണ് ഡെന്നീസ് ജോസഫ് എന്ന മനുഷ്യൻ ഉണ്ട് എന്ന് എന്ന് ഞാനറിഞ്ഞത്. എല്ലാവരോടും നന്ദിയുണ്ട് കൂട്ടത്തിൽ പ്രത്യേകമായി സഫാരി ടിവിയുടെ ഡയറക്ടറായ സന്തോഷ് സാറിനോടും. എല്ലാവരും നന്നായി വരും. സ്നേഹപൂർവ്വം നിർത്തുന്ന. ഒരുപാട് സ്നേഹപൂർവ്വം വീണ്ടും മനോജ് പുന്നമൂട്ടിൽ മാത്യു❤❤🌺🌺🌺
ഇദ്ദേഹം വിട പറഞ്ഞു കഴിഞ്ഞാണ് ഇത് കണ്ടതെങ്കിലും ഒറ്റയിരുപ്പിന് കണ്ട് തീർത്തു.... എന്തിനാണ് ഒരു ആത്മകഥ ഇത് പോലെ ഒരു പരിപാടിയുണ്ടെങ്കിൽ.... അദ്ദേഹത്തിന്റെ ചടുലമായ തിരക്കഥപോലെ അടുക്കൊടെ ഒഴുക്കോടെ 31 എപ്പിസോഡുകൾ 🔥🔥🔥🔥🔥 അഭിനന്ദനങ്ങൾ സഫാരി.... ഒരായിരം സ്മരണകൾ ഡെന്നിസ് ജോസഫ് സാർ
വളരെ തീഷ്ണമായ ജീവിത യാഥാർഥ്യങ്ങളെ അങ്ങ് പറഞ്ഞുപോയതു ഒരു ഉള്ളുരുക്കത്തോടായി ആണ് കേട്ടിരുന്നത്. സത്യം പറയട്ടേ എന്റെ ജീവിതത്തിൽ ഇന്ന് വരെ ഇത്രയും ഭംഗിയായ ഒരു കഥാകഥനം കേട്ടിട്ടില്ല കണ്ടിട്ടില്ല. അങ്ങേയ്യ്ക്കു എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
വക്കച്ചൻ എന്ന മാലാഖയിലൂടെ കോര sir ലേക്ക് എത്തി ഡെന്നിസ് sir ന് രക്ഷപ്പെടാൻ കഴിഞ്ഞത് ഡെന്നിസ് sir ന്റെ അപ്പച്ചന്റെയും അമ്മച്ചിയുടെയും ഭാര്യയുടെയും കണ്ണീരിൽകുതിർന്ന പ്രാർത്ഥയുടെ ഫലം കൊണ്ടു മാത്രമാണ്. ഇനിയെന്നും sir ന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും സർവ്വ ഐശ്വര്യങ്ങളും നിറയാൻ പ്രാർത്ഥിക്കുന്നു..
ഇതുപോലെ മനസ്സിനെ സ്പർശിച്ച ഒരു അനുഭവ സാക്ഷ്യ വിവരണം ഇതേ വരെ അനുഭവിച്ചിട്ടില്ല. ഇത് ഇത്രയും ഹൃദയസ്പർശിയാവാൻ കാരണം പ്രിയ ഡെന്നിസ് സർ ഇതിൽ ഇഴ ചേർത്ത സത്യസന്ധതയും വിനയവും കാരണമാണ്. ശ്രോതാക്കളെ പിടിച്ചിരുത്തുന്ന അവതരണം ..... അകാലത്തിൽ നമ്മെ വിട്ടു പോയ അങ്ങയുടെ നിത്യസ്മാരകങ്ങളായിരിക്കും താങ്കളുടെ സൃഷ്ടികൾ ❤
എത്ര മനോഹരമായാണ് കഴിഞ്ഞ കാലത്തിന്റെ ചരിത്രം ഞങ്ങൾക്കായി പങ്കുവച്ചത് വളരെയധികം നന്ദി.. വളർച്ചയും തളർച്ചയും ഒരുപോലെ വിശദീകരിക്കുകയും മനുഷ്യൻ നേരിടേണ്ടി വരുന്ന അവസ്ഥകളിലെ സാങ്കിർണതകളും പരിചയപ്പെടുത്തിയ താങ്കൾക്കും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. 🙏
ഡെന്നിസ് ജോസഫിനോട് പണ്ട് മുതലേ ആരാധനയായിരുന്നു. കാരണം. ചെറുപ്പത്തിൽ മനു അങ്കിൾ സിനിമ ദൂരദർശനിൽ ആദ്യമായി വന്നപ്പോൾ 'അമ്മയും അച്ഛനും പറഞ്ഞിരുന്നു നീ കുഞ്ഞായിരുന്നപ്പോൾ തീയേറ്ററിൽ കണ്ട സിനിമയാണിത് എന്ന്. സിനിമ ഇഷ്ടപ്പെട്ടത് കൊണ്ടു അന്നേ നോക്കി വെച്ചിരുന്നു ഈ പേര്. സിനിമകളുടെയും പാട്ടുകളുടെയും പിന്നണിയിലെ ആൾക്കാരെ ശ്രദ്ധിക്കുന്ന ശീലം പണ്ടേ ഉള്ളത് കൊണ്ട് മനസിൽ ഇഷ്ടപ്പെട്ട ആളായി തീർന്ന ഒരാളാണ് ഡെന്നിസ് ജോസഫ്. ആ ആരാധന ഉള്ളത്കൊണ്ടാണ് ഓരോ എപ്പിസോഡിന് വേണ്ടിയും കാത്തിരുന്നു കണ്ടത്. ഇദ്ദേഹത്തിന്റെ സംഭവ ബഹുലമായ ജീവിതം പരിചയപ്പെടുത്തി തന്ന സഫാരി ടിവിയ്ക്ക് ഒരുപാട് നന്ദി. ഇനിയും ഇദ്ദേഹത്തിന്റെ കഥകളും, ഒരുപാട് സിനിമകളും കാത്തിരിക്കുന്നു.
അങ്ങ് ഇന്ന് നമ്മെ വിട്ടു പോയി, സഫാരിയിലൂടെ അങ്ങയുടെ സിനിമാ ജീവിതം തുറന്നു കാട്ടിയപ്പോൾ ഇവിടെ മാത്രം എത്ര ആരാധകർ ഉണ്ടായി എന്നത് നമ്മൾ കണ്ടതാണ്. എത്ര മനോഹരമായാണ് അനുഭവങ്ങൾ വിവരിക്കുന്നത്. ശെരിക്കും സങ്കെടുത്തപ്പെടുന്ന വാർത്തയാണിത്. ഈ അവസാന എപ്പിസോഡ് വരെ ആസ്വദിച്ചു കണ്ട നമ്മളൊരുത്തരും അങ്ങയെ എങ്ങനെ മറക്കും.
ഡെന്നിസ് ജോസഫ് സാർ എഴുതിയ ഏറ്റവും under-rated ആയിട്ടുള്ള തിരക്കഥ "കഥക്ക് പിന്നിൽ(1987)" എന്ന k g george ചിത്രമാണ്. ഒരു പ്രതേക മൂഡും ആമ്പിയൻസും ഉള്ള തികച്ചും റെയ്ല്സ്റ്റിക് ആയ thriller ആണ് ഈ ചിത്രം. ***Spoiler (കണ്ടിട്ടില്ലെങ്കിൽ തുടർന്നു വായിക്കാതിരിക്കുക )*** 1) ചിത്രത്തിന് dual climax പോലെ ഉള്ള അവസാനമാണ്. മമ്മൂട്ടി ആ സ്ത്രീയുടെ കഥ നാടകമാക്കിയപ്പോൾ കോടതി അവരെ വെറുതെ വിടുകയും എന്നാൽ യഥാർത്ഥ ജീവിതത്തിൽ അവരെ ജീവപര്യന്തത്തിനു വിധിക്കുകയും ചെയ്യുന്നു. 2016 ഇൽ ഇറങ്ങിയ PINK ഇൽ പോലും ആദ്യത്തെ ക്ലൈമാക്സ് ആണ്. പൈസ ഇല്ലാത്ത ഒരു സ്ത്രീക്ക് പലപ്പോഴും ജുഡീഷ്യറി പോലും തുണയാകണമെന്നില്ല എന്ന് വ്യക്തമായി പറഞ്ഞു വയ്ക്കുന്നു. 2) " നിന്റെ കഥ കേട്ടു കഴിഞ്ഞപ്പോ എനിക്ക് എന്റെ ചില കഥാപാത്രങ്ങളോട് തോന്നുന്ന പോലത്തെ ഒരടുപ്പം നിന്നോട് തോനുന്നു" എന്നാണ് ഭാര്യയും കുട്ടിയും ഉള്ള മമ്മൂട്ടി പറയുന്നത്. ആ ഒരു അടുപ്പം കാരണമാണ് പുള്ളി അവരെ സഹായിക്കാൻ പോകുന്നതും. ഒരു പെണ്ണിനെ പ്രേമമോ സഹോദരിയോ ഒന്നും അല്ലാതെ വെറും മനുഷ്യത്വത്തിന്റെ പുറത്തു സഹായിക്കാൻ പോകുന്ന പ്രധാന കഥാപാത്രത്തെയും വളരെ അപൂർവമായേ സിനിമയിൽ കണ്ടിട്ടുള്ളു. 3) ഒരു മണിക്കൂറോളം ഉള്ള Flashback സീനുകൾ തീരുന്നത് തൊട്ടു മുൻപത്തെ രാത്രിയിൽ ആണ്. അതും അധികം സിനിമകളിൽ കണ്ടിട്ടുളതല്ല. അതിലെ പത്രത്തിൽ പേന വച്ചു വാർത്തകൾ മാർക്കു ചെയ്തു തിരക്കഥ എഴുതുന്ന മമ്മൂട്ടിയുടെ കഥാപാത്രം ഒരു പക്ഷെ ഡെന്നിസ് സർ തന്നെ ആകാം. കേരളത്തിലെ പുതിയ തലമുറ ഒരിക്കലും ചർച്ച ചെയ്യാൻ സാധ്യത ഇല്ലാതിരുന്ന വെറും ഒരു wikipedia പേജിൽ ഒതുങ്ങുമായിരുന്ന മലയാള മുഖ്യധാരാ സിനിമയിൽ ഏറ്റവും മുൻപിൽ നിക്കേണ്ട ഇദ്ദേഹത്തെ ഞങ്ങളുടെ മുൻപിൽ കൊണ്ട് വന്ന safari ചാനലിന് ഒരുപാടു നന്ദി. Dennis സാറിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ആരോഗ്യവും സന്തോഷവും എന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
ഒറ്റയ്ക്ക് ബസില്‍ കയറുന്നത് എത്ര,വലിയ കാര്യമാണെന്ന് പക്ഷാഘാതം വന്ന് കിടപ്പിലായതിനു ശേഷം ജീവിതത്തിലേക്ക് തിരിച്ച് വന്നപ്പോഴാണ് തിരിച്ചറിഞ്ഞത്..സാറിന്‍റെ വാക്കുകള്‍ സത്യമാണ്...
Sarath Baburaj പ്രിയ സുഹൃത്തേ താങ്കളും ഞാനും ഉൾപ്പെടെയുള്ള അനേകായിരങ്ങൾ ഉണ്ടാവും ഈ പരിപാടി നിർത്തല്ലേ എന്ന പ്രാർത്ഥനയുമായി. We miss you dear "Dennis sir".may god bless you.
പ്രിയ ഡെന്നിസ് ജോസഫ്, പണ്ട് നല്ല ചുരുണ്ട മുടിയൊക്കെയുള്ള സുന്ദരനായിരുന്നു, പിന്നീട് കാണുന്നത് ഈ പരിപാടിയിൽ ആണ്. താങ്കളുമായ് നേരിട്ടു സംസാരിക്കുന്നതു പോലെ ആണ് എനിക്ക് തോന്നുന്നത്. താങ്കൾ വീണ്ടും സിനിമകൾ ചെയ്യണം. ഇനിയും ജോഷി-മമ്മൂട്ടി-ഡെന്നിസ് ജോസഫ് - ജൂബിലി പ്രൊഡക്ഷൻസ് സിനിമകൾ ഉണ്ടാകണം.
ഒരു സന്തോഷ വാർത്ത ഉണ്ട് സുഹൃത്തുക്കളെ നമ്മുടെ Dennis joseph സർ പുതിയ സ്ക്രിപ്റ്റിന്റെ പണിപ്പുരയിൽ ആണ് .... നമ്മുടെ ഈ കമന്റുകൾ അദ്ദേഹത്തിന് പുതിയൊരു ഊർജ്ജം പകരട്ടെ .... All the best safari channel
അവസാനത്തെ ആ ത്യാങ്കൂ വല്ലാത്ത ഒരു ഫീൽ ആയി പോയി ഒരു നല്ല സിനിമ കണ്ടിറങ്ങിയ ഒരു ഫീൽ തിരിച്ച് സാറിനോടും മനസിൽ തട്ടിയ ഒരു നന്ദി ഇത്രയും ദിവസം സാറിന്റെ ജീവിതത്തിലെ കുറച്ച് അധ്യായങ്ങൾ ഞങ്ങൾക്ക് വേണ്ടി പങ്ക് വച്ചതിന് കണ്ണൂം മനസും നിറയിച്ച് സാറിന്റെ അവതരണ ശൈലി ത്യാങ്കു സാർ ദൈവം അനുവദിച്ചാൽ എന്നെങ്കിലും നേരിൽ ഒന്ന് കാണണം എന്നുണ്ട്
പ്രിയപ്പെട്ട ഡെന്നിസ് ജോസഫ് സാർ. താങ്കളെ ക്കാളും പന്ത്രണ്ടോളം വയസ്സ് കുറഞ്ഞ ഒരാളാണ് ഞാൻ. നമ്മുടെയൊക്കെ ജീവിതത്തിൽ സിനിമയ്ക്കുള്ള സ്വാധീനം വളരെ വലുതാണെന്ന് കാര്യം ഒരു പുതിയ അറിവല്ല .ഞാൻ സിനിമ കുറച്ചു ബോധത്തോടെ കണ്ടു തുടങ്ങിയ സമയത്ത് കണ്ട സിനിമകളാണ് നിറക്കൂട്ട് ന്യൂഡൽഹി തുടങ്ങിയ ചിത്രങ്ങൾ. ആ സിനിമകൾ കണ്ടു കൊണ്ടിരുന്ന കാലം ജീവിതത്തിൽ അത്ഭുതങ്ങളുടെയും ആഘോഷങ്ങളുടെയും കാലം കൂടിയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഓരോ സിനിമയും ഓരോ കാലഘട്ടത്തെയാണ് ഓർമപ്പെടുത്തുന്നത് . അന്ന് തിയേറ്ററിനു മുമ്പിൽ ക്യൂ നിൽക്കുമ്പോൾ ഉണ്ടായ സന്തോഷവും ആകാംക്ഷയും ചിലപ്പോൾ ടിക്കറ്റ് ലഭിക്കാതെ വരുമ്പോൾ ഉള്ള സങ്കടവും ഇന്ന് ആലോചിക്കുമ്പോൾ ഒരു അത്ഭുതം ആയിട്ടാണ് തോന്നുന്നത് .ഒരു കൊമേഴ്സിൽ ആർട്ടിസ്റ്റും ഫോട്ടോഗ്രാഫറുമായ ഞാൻ നിറക്കൂട്ട് പോലുള്ള സിനിമകൾ കാണുന്നതോടൊപ്പം അതിലെ പോസ്റ്റർ ഡിസൈൻകൂടി എന്നെപ്പോലുള്ളവർ ശ്രദ്ധിക്കുമായിരുന്നു. ഗായത്രി അശോകൻ ഡിസൈൻ ചെയ്തു പോസ്റ്ററിന് അനുകരിച്ച് ഞങ്ങൾ കല്യാണ ആൽബം ചെയ്തിട്ടുണ്ട് അപ്പോഴും നിങ്ങൾ എത്ര സൗഹൃദത്തിലാണ് എന്ന് അറിയില്ലായിരുന്നു. കാലത്തിൻറെ ഏടുകൾ മറിച്ചു നോക്കുകയാണ്... അത്ഭുതത്തോടെ താങ്കളിലൂടെ ... നന്ദി.... നിറക്കൂട്ട് മുതൽ തുടങ്ങിയ താങ്കളുടെ ഹിറ്റ് സിനിമകൾ ആസ്വദിക്കുമ്പോ താങ്കളെ ഞാൻ അന്ന് ഓർത്തില്ല അല്ലെങ്കിൽ അറിഞ്ഞില്ല എന്നത് എന്നെ വേദനിപ്പിക്കുന്നു.... തിരിച്ചുവരണം.. കോരസാർ സിനിമയിലേക്ക് കൈ പിടിച്ചു കൈപിടിച്ചു കൊണ്ടു വന്ന ഡെന്നിസ് ജോസഫ് ഒരു തെറ്റ് ചെയ്തിരിക്കുന്നു... അതിനു പ്രായശ്ചിത്തം ആവട്ടെ ഇനിയുള്ള ജീവിതം .. ഇനിയാണ് താങ്കളുടെ മഹത്തായ സൃഷ്ടികൾ ജനിക്കാൻ പോകുന്നത് എന്ന് എൻറെ മനസ്സ് പറയുന്നു.. തിരിച്ചുവരണം... ഞങ്ങളെല്ലാം പ്രാർത്ഥിക്കുന്നുണ്ട് ..കാത്തിരിക്കുന്നു....?
ഇന്ന് സാർ ജീവനോടെ ഇല്ലെന്നുള്ള യാഥാർഥ്യം മനസിലാക്കി തന്നെയാണ് ഈ മുഴുവൻ എപ്പിസോഡും കണ്ടു തീർത്തത്. എങ്കിലും താങ്ക്യൂ പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ, നെഞ്ചൊന്ന് പിടഞ്ഞുപോയി. ഇനി ഇങ്ങനെയൊരു കലാകാരൻ ഉണ്ടാവുകയില്ല. ആദരാജ്ഞലികൾ സർ..
അദ്ദേഹത്തിന്റെ ജീവിത ഏറിയ പങ്കും നമുക്ക് മുൻപിൽ പങ്കുവെച്ചു.. ഓരോ എപ്പിസോഡും മുടങ്ങാതെ കാണുമായിരുന്നു.. ഡെന്നീസ് ജോസഫ് എന്ന ചലച്ചിത്രകാരനെക്കാൾ.. ഡെന്നീസ് എന്നൊരു മനുഷ്യനെ കൂടുതൽ അറിയാൻ സാധിച്ചു.. നന്ദി
ഡെന്നിസ് സർ പറയാതെ പറയുന്നത് 'മദ്യപാനം ആര്യോഗത്തിനു ഹാനികരം.' വില്ലന് നായകന്റെ മേൽ പ്രാധാന്യം ലഭിച്ച സിനിമ ആണ് എഫ്. ഐ. ആർ, പ്രിത്യേകിച്ചു വില്ലൻ കഥാപാത്രത്തിന് കൊടുത്തിരിക്കുന്ന പശ്ചാത്തല സംഗിതം... ഡെന്നിസ് സാറിന്റെ സ്ക്രിപ്റ്റ് അതിലും മികച്ചത്.
ഇത്രയധികം മികച്ച സിനിമകൾ തന്നിട്ടും ഡെന്നിസ് ജോസഫ് എന്ന സംവിധായകൻ ,തിരകഥാകൃത്തിനെ പറ്റി ഞാൻ അധികം കേട്ടിരുന്നില്ല. എന്നാൽ ഈ എപിസോടുകൾ ഒന്നു വിടാതെ കണ്ടു ഞാൻ..ഇത്ര അധികം മനസ്സിനെ സ്പർശിച്ച മറ്റൊരു പ്രോഗ്രാം ഇല്ല. തുടക്കത്തിൽ ത്രില്ലടിപ്പിച്ചും അത്ഭുതപെടുത്തിയും കടന്നു പോയി .ജോഷിയുമായുള്ള അസ്വരസ്യങ്ങൾ പിന്നെ ചില പരാജയങ്ങൾ നൊമ്പരപെടുത്തി. പക്ഷേ തീർത്തും വ്യക്തിപരമായ കാര്യങ്ങളിലേക്ക് വന്നപ്പോഴേക്കും നിങ്ങൾ ഞാൻ അടുത്തറിയുന്ന ഒരാളായി മാറി. ഈ വിട പറച്ചിൽ വേദനിപ്പിക്കുന്നതാണ്, എങ്കിലും താങ്കളെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം
എല്ലാ എപ്പിസോഡും 2,3 തവണ കണ്ടു.. ഇങ്ങനൊരു പരിപാടി ഒരിക്കലും കണ്ടിട്ടില്ല.. ഇങ്ങേരു സ്ക്രിപ്റ്റ് റൈറ്റർ ആയതിൽ എനിക്ക് ഒരു അത്ഭുതവും ഇല്ല... ഇങ്ങേരു കഥ പറഞ്ഞാൽ ആരും സിനിമ എടുത്തു പോകും.. വളരെ സന്തോഷം, ഒരിക്കലുമൊന്നു നേരിട്ട് കാണാൻ പറ്റിയില്ലല്ലോ എന്നൊരു വിഷമവും മാത്രം ❤
ഡെന്നിസ് സാറിന്റെ ജീവിതത്തിലെ ടേണിങ്ങ് പോയിന്റിൽ വീണ്ടും വേറൊരു കോര സാർ! ഇത്രയും ഭീകരമായ മാനസികാവസ്ഥയിലെഴുതിയ FIR നല്ല ഗുമ്മുള്ള സിനിമ ആയിരുന്നു... ക്ലൈമാക്സ് സംവിധായകൻ മാറ്റി അന്നത്തെ സ്ഥിരം 'തീ ഇടുന്ന' പരിപാടിയിൽ അവസാനിപ്പിച്ചെങ്കിലും.. "that's money..money makes power..power manipulates every thing"( നരേന്ദ്ര ഷെട്ടി FIR)
That expression... that 'Thank You' made my eyes drenched. watched 31 episodes in one and half day like a movie. Cinema yil madangi varatte... vannilengilum sandhoshamulla life thudaran pattatte... Hats off sirr.. and THANK YOU
I watch this serial only two persons.Other one is Dr.Alexander Jacob.I learn lot of good things from that great man.Now Dennis sirs 30and 31 episodes really I was crying when I see in tv.Dennis sir you are great.Thanks to safari team and Santhosh George Kulangara
താങ്കളുടെ ഈ തുറന്നു പറച്ചിൽ മനസ്സിൽ വല്ലാത്ത ഒരു ദു:ഖം തോന്നി.. കണ്ണുകൾ നിറഞ്ഞു പോയി.. നന്മയുടെയും സന്തോഷത്തിന്റെയും നാളുകളിലൂടെ ഇപ്പോൾ ജീവിക്കുന്നു എന്നതിൽ ഏറേ സന്തോഷം.. നന്മകളും ഒരു പാട് പാoങ്ങളും ഞങ്ങൾക്ക് പറഞ്ഞു തന്ന സാറാന് ഒരായിരം നന്ദി..
Fell in love with the person Dennis Joseph with these 31 episodes. Thank you safari channel for this. We miss you dearly Dennis sir, you will be remembered for generations to come. An absolute inspiration and a legend . Cu in heaven sir ❤
എല്ലാ എപ്പിസോഡും മൂന്ന് തവണയിൽ കൂടുതൽ കണ്ടു. ജീവിതത്തിൽ ഒരുപാട് പാഠങ്ങൾ ഡെന്നീസ് സാറിൽ നിന്നും പഠിക്കാനുണ്ട്. അവസാന ഭാഗം വല്ലാതെ സ്പർശിച്ചു. ആറര മണിക്കൂറുള്ള അദ്ധേഹത്തിന്റെ ഫ്യൂണറൽ കണ്ടു. 2019ൽ 31 എപ്പിസോഡ് കണ്ടുകഴിഞ്ഞപ്പോൾ ഒരിക്കൽ നേരിൽ കാണണം എന്ന് വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നു. അത് സാധിക്കാതെ ഡെന്നീസ് സാർ വിടവാങ്ങി. അന്നുമുതൽ ഇന്നുവരെ മനസ്സിൽ വല്ലാത്ത ഭാരം. ഹൃദയഭാരം നൽകി അദ്ദേഹം യാത്രയാകുമ്പോൾ എന്തോ പ്രരണപോലെ ഞാൻ പേനയെടുത്തു. ഈറൻ മിഴികളോടെ ഞാൻ ജീവിതത്തിന്റെ അവസാന യാത്രയെപ്പറ്റി ആറുപേജുകൾ എഴുതി..... സാറിനുള്ള വിടവങ്ങൽ സ്മരണയായി ആ കഥ എങ്ങനെ കിടക്കട്ടെ🙏🙏
3dys കൊണ്ട് പിന്നയും ഫുൾ എപ്പിസോഡ് കണ്ടു... ഡെന്നിസ് sir.... ആത്യം കണ്ടപ്പോൾ sir ജീവിച്ചു രിപ്പുണ്ട്.. രണ്ടാമതും കാണുന്പോൾ sir ഈ ലോകത്ത് ഇല്ല... നേരിൽ കാണാൻ സാധുച്ചില്ല.... എന്നാലും സഫാരി ചാനൽ ഇത് പോലെ ഉള്ള പ്രോഗ്രാം ചെയ്‌യുന്നതിന് ഒരു പാട്... Thanks........ നിങ്ങൾ ഇല്ലായിരുന്നു എങ്കിൽ ഇത് പോലെ ഉള്ള ലജന്റ് നെ കൂടുതൽ... അറിയാൻ സാധികില്ലായിരുന്നു..... Thank സഫാരി... ചാനൽ....
നമ്മളെ നനയിച്ചു കടന്നുപോയ ഒരു വലിയ മഴ കൊണ്ടുതീർത്ത feel ആണ് ഈ അവസാന എപ്പിസോഡും കണ്ടുകഴിഞ്ഞപ്പോൾ തോന്നുന്നത്..എല്ലാം നേടികഴിയുമ്പോഴും ഞാൻ ഒന്നുമല്ല എന്നു പറയാൻ സാധിക്കുന്ന അപൂർവം ചില പ്രീതിഭകളിൽ ഒരാൾ..സ്നേഹം ഡെന്നിസ് ജോസഫ്❤️
അവസാനത്തെ ആ താങ്ക്യൂ വല്ലാതേ ഫീൽ ചെയ്യുന്നു..... വീണ്ടും ആവർത്തിച്ചു കേട്ടു ഓരോ എപ്പിസോടും.... ഇത്രയും മനോഹരമായി കഥ പറയുന്നത് കൊണ്ട് തന്നെയാണ് താങ്കൾ മലയാളത്തിലെ മികച്ച കഥകൃത്തായി ഭവിച്ചത്.... അങ്ങയെ കുറിച്ച് അറിയാനും മനസിലാക്കാനും സാധിച്ചത് അങ്ങയുടെ മരണത്തിനു ശേഷം സഫാരി ചാനലിലൂടെ ആയി എന്നതും എന്റെ ഒരു കുറവായി കാണുന്നു. ആത്മാവിനു നിത്യശാന്തി 🙏
ആരെയും കൊതിപ്പിയ്ക്കുന്ന ഒരു ചെറുപ്പകാലമാണു താങ്കളുടേതു....തിരിച്ചു വരവ് എന്നൊന്ന് ജീവിതത്തിൽ ഇല്ല എന്നുള്ളതാണു സത്യം.......മുന്നോട്ടു മാത്രമാണു നമുക്കു പോവാൻ പറ്റൂ......അതു തന്നെയാണു കോര സർ താങ്കളെ മനസിലാക്കാൻ സഹായിച്ചതും.....സന്തോഷവാനായിരിയ്ക്കാൻ ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ.......സാറു ദൃഢമായി വിചാരിച്ചാൽ ഇനിയും മനോഹരമായി എഴുതാൻ പറ്റും......ഒരു എപ്പിസോടു യാദൃശ്ചികമായി കണ്ടതാണു ,പിന്നീടിങ്ങോട്ടു 31 ) ം എപ്പിസോടു വരെ പോയതറിഞ്ഞില്ല........കഥ പറഞ്ഞു പിടിച്ചിരുത്താൻ സാറിന്റെ കഴിവു വിസ്മയിപ്പിയ്ക്കുന്നു.......
ഇത്രയും താത്പര്യത്തോട് കൂടി കണ്ട ഒരു പ്രോഗ്രാമും അടുത്തുണ്ടായിട്ടില്ല. ഒന്നാം എപ്പിസോഡ് മുതൽ അവസാനം വരെ വെറും 3 ദിവസം കൊണ്ടു സമയം ഉണ്ടാക്കി കണ്ടു തീർത്തു. സ്വന്തം കഥയാണെങ്കിലും രസകരമായി പറഞ്ഞു മനസ്സിലാക്കാനുള്ള സാറിന്റെ കഴിവ് തികച്ചും അപാരം. ഹൃദയത്തിൽ നിന്നുള്ള സാറിന്റെ വാക്കുകൾ അവസാന എപ്പിസോഡിൽ ചെറുതായി കണ്ണു നനയിച്ചു. സാറിന്റെയും കുടുംബത്തിന്റെയും മനശ്ശാന്തിയും സമാധാനത്തിനും സന്തോഷത്തിനും വേണ്ടി സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏
പ്രിയ,സഹോദരാ.അങ്ങയുടെ ജീവിതത്തിലെ ഒരു ദുരിതപർവ്വം കഴിഞ്ഞിരിക്കുന്നു. സർവ്വശക്തനായ ദൈവം അങ്ങയെ വീണ്ടും ഒരു പുതിയ ജീവിതത്തിലേക്ക് കൊണ്ട് വന്നിരിക്കുന്നു, പിന്നിട്ട വഴികളും, ജീവിതത്തിൽ നാളിതു വരേയ്ക്കും നിമിത്തമായി ഭവിച്ച എല്ലാവരെയും നന്ദിയോടെ വിനയപൂർവ്വം സ്മരിക്കുന്ന അങ്ങയെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@@jobyjoseph6419 സാരമില്ല എനിക്ക് താങ്കളോട് പരിഭവമില്ല. എന്റെ കമന്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്.ദൈവത്തിന്റെ സ്നേഹത്തെ കുറിച്ച് പറയുമ്പോൾ നരകിക്കുന്ന മനുഷ്യരെ കുറിച്ചും ഒന്നോർക്കുക. ഞാനും അതിലൊരുവനാണ്.ജന കോടികൾ വേറെയും ഉണ്ട്.Good Luck..!!
ഓരോ എപ്പിസോഡുകളും പല ദിവസങ്ങളായി കണ്ടു തീർത്തതാണ് . ഇനി അങ്ങോട്ട് എപ്പിസോഡുകൾ ഇല്ല എന്നു ഉൾകൊള്ളാൻ പറ്റുന്നില്ല . അത്രയേറെ ആഴ്ന്നിറങ്ങി ഇദ്ദേഹത്തിന്റെ ഈ 31 എപ്പിസോഡുകൾ . എഴുന്നേറ്റു നിന്ന് കൈ അടിക്കുന്നു 👏👏.. നന്ദി !
താങ്ക് you എന്ന വാക്കിനു ഇത്രയും depth ഉണ്ടായിരുന്നു എന്ന് ഇന്നാണ് മനസ്സിലാവുന്നത്.. ഇത്രയും ആസ്വദിച്ചു ഞാൻ അടുത്തിടെ ഒന്നും കണ്ടിട്ടില്ല.. Thank you mr. ഡെന്നിസ് ജോസഫ്
You are a reluctant writer. മറ്റുള്ള സുഹൃത്തക്കളുടെ പ്രേരണകൊണ്ടാണ് താങ്കൾ പല വർക്കുകളും എഴതിയത് എന്നാണ് പൊതുവേ തോന്നിയത്. മുൻകാലങ്ങളിൽ ഇങ്ങനെ പതുങ്ങി നിന്ന പ്രതിഭാധനരേയും ഉയർത്തിക്കൊണ്ടുവരാൻ പലരും ശ്രമിച്ചിരുന്നു. ഇന്ന് കാലം മാറി അവനവൻ തന്നെ അഹമഹമികയാ വരുന്ന സമയമാണ്.
മനോഹരമായ ഒരു സിനിമയുടെ അതി മനോഹരമായ ക്ലൈമാക്സ് പോലെ അവസാന എപ്പിസോഡ്. ഡെന്നിസ് സാർ, ഇതിനേക്കാൾ നന്നായി വേറാരുടെ കഥയും ഞാൻ കേട്ടിട്ടില്ല. മംഗളങ്ങൾ... നന്ദി
ഡെന്നീസിന്റെ ഈ വീഡിയോ ഞാൻ പലപ്രാവശ്യം കണ്ടു. ഡെന്നീസിന്റെ സിനിമകൾ പോലെ ഇന്ററസ്റ്റിംഗ് ആണ് ഈ വീഡിയോകളും . അദ്ദേഹം ആകാലത്തിൽ വേർപെട്ട് പോയി. അദ്ധേഹത്തിന്റെ കുടുംബത്തി ന്റെ ദുഖത്തിൽ പങ്ക് ചേരുന്നു.
ഒരു ടെലിവിഷൻ പരിപാടിക്കായി ഇത്ര ആകാംഷയോടെ അടുത്ത എപ്പിസോഡിനും വേണ്ടി കാത്തിരുന്നിട്ടില്ല. പ്രിയ ഡെന്നീസ് അതു നിങ്ങളുടെ കഥ പറച്ചിലിന്റെ പ്രത്യേക തന്നെയാണ്. നിങ്ങൾ എഴുതിയ മികച്ച തിരക്കഥയേക്കാൾ വിജയമായിരുന്നു ഒരോ എപ്പിസോഡും.ഇത് ഞങ്ങളിലേക്കെത്തിച്ച സഫാരി ചാനലിനും ഡെന്നീസ് ജോസഫിനും നന്ദി.
I have just finished seeing all the 31 episodes.. really touching. Above all the movies your narration is superb. I'm really sorry that you are not with us now. Pranamam
സഫാരി ചാനലിലൂടെ അടുത്തറിഞ്ഞ ശേഷം ഒരു തിരക്കഥ കൂടി ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു..... പ്രതീക്ഷിക്കാതെ കാലയവനികക്കുള്ളിൽ മറഞ്ഞ പ്രിയ കലാകാരന് അന്ത്യഞ്ജലികൾ.... 😢😢😢
ഡെന്നിസ് അച്ചായാ (അങ്ങനെ വിളിക്കാൻ തോന്നുന്നു) എല്ലാ എപ്പിസോഡും കണ്ടു, താങ്കളുടെ നിഷ്കളങ്കത ആണ് ഈ പ്രോഗ്രാമിന്റെ high LIGHT ഒരാളും ആ വ്യക്തിയുടെ ചീത്ത വശം പുറം ലോകത്തു അവതരിപ്പിക്കാൻ ഇഷ്ടപ്പെടുന്നവരല്ല.. അങ്ങ് എത്ര വ്യത്യസ്തനാണ് എന്ന് മനസിലായി...ഇഷ്ടം ഒരുപാടു ഇഷ്ടം, ജീവിതത്തിലേക്ക് തിരിച്ചു വന്ന അങ്ങയുടെ നല്ല മനസിന്, ഒരുപാടുകാലം കുടുംബത്തോടൊപ്പം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ😘
സ്വന്തം തെറ്റുകളും ശരികളും തിരിച്ചറിയാൻ കഴിയുന്ന ഒരു പച്ച മനുഷ്യനാണ് താങ്കൾ : ഈ അവസരത്തിൽ ഡെന്നീസ് സാറിനെ ശിരസാൽ നമിയ്ക്കുന്നു , ദൈവം അനുഗ്രഹിയ്ക്കട്ടേ
എത്രയോ എപ്പിസോഡുകൾ വർഷങ്ങളോളമുള്ള ജീവിതാനുഭവങ്ങൾ മുഴുവൻ ഒരു തിരക്കഥപോലെ നമ്മോട് സംവദിച്ചു.. ദ്രോഹിച്ചവരോടും നിന്ദിച്ചവരോടും അകറ്റി നിർത്തിയവരോടും ഒരിക്കൽപോലും നീരസമോ പരിഭവമോ കുറ്റമോ പറയാതെ ഓരോ വാക്കിലും സൂക്ഷമത പാലിച്ചു അനുഭവങ്ങൾ ഞങ്ങളുമായി പങ്കുവെച്ചതിനു .നന്ദി സർ ഒരുപാട് നന്ദി
സ്ഥിരമായി ഭൂരിഭാഗം ആളുകളും കാണുന്നില്ല എങ്കിലും ഒരു വട്ടം എങ്കിലും കണ്ടിട്ട് No. 01 ചാനലാണ് എന്ന് പറയുന്ന തരത്തിലുള്ള ഇത്രയും ഗംഭീര content നിറഞ്ഞ ഒരു ചാനൽ വേറെ ഇല്ല. എല്ലാ പരിപാടികളും അത്ര മേല്‍ ഗംഭീരം. മലയാളീ പ്രേക്ഷകര്‍ എല്ലാം ഒരു ദിവസം ഇതിന്റെ മൂല്യം തിരിച്ചറിയട്ടെ എന്ന് ആഗ്രഹിക്കുന്നു. Corona കാലത്ത് കണ്ട No. 01 പരിപാടി ഈ 31 എപ്പിസോഡുകള്‍ ആണ്.
i knew from all master dennis episodes that i was growing with his writing and imagination.....why safari didnt telecast before 3 or 4 years.......if like that he will break all fan following records....i love him..i adore him...great person.....
എന്റെ മനസ്സിൽ ഈ മനുഷ്യൻ ഒരു സൂപ്പർ ഹീറോ ആണ്... എനിക്ക്. ഏറ്റവും ഇഷ്ടപ്പെട്ട മോഹൻലാൽ കതപാത്രം എഴുതിയ ആൾ... ആരും ഇല്ലാതെ ആയിപ്പോയി ഒന്ന് രക്ഷിക്കാൻ..അത്യന്ത വ്യസനമായ അവസ്ഥ
Dennis Joseph is such a nice human being and very talented writer... most of my favourite movies are written by him and hope that i could meet him one day... for me he remains one of the best script writers in malayalam...as a director also he did a great job..manu uncle is such a wonderful movie.
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
ബെന്നി പി നായരമ്പലത്തിന്റെ എപ്പിസോഡ് ഫുൾ ഇല്ലല്ലോ.. അതൊന്നു അപ്‌ലോഡ് ചെയിതുടെ
K. G. George ന്റെ അനുഭവങ്ങൾ കേൾക്കാൻ ആഗ്രഹം ഒണ്ട്..
Rplay vittuudeee
🙏🙏🙏🙏🙏
Corct
എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു .. ഇത്രേം ആസ്വദിച്ച് കേട്ട വേറെ ടെലിവിഷൻ പരിപാടി ഇല്ല ... ഹാറ്റ്സ് ഓഫ് .. നന്ദി ..
സത്യം
SThyayam
ഡെന്നിസ് sir സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവർ എത്രപേർ
Great presentation great human
Njaanundu..
This episode is eligible for 1 Lakh view....Let us share...
Last thankx paranju alle 😢
Nalla oru thirichuvarav agrahikunnu, he is great human
അവസാനം ആ താങ്ക്യൂ പറഞ്ഞപ്പോൾ ഇത്രയും നാൾ കൂടെയുണ്ടായിരുന്ന കുടുംബത്തിലെ ഒരംഗം... അല്ലെങ്കിൽ പ്രിയപ്പെട്ടൊരാൾ..... യാത്രപറഞ്ഞു പോകുന്നതുപോലെ മനസ്സു നോവിച്ചു. സാർ ഇനിയും ഞങ്ങളോടൊപ്പം ഇവിടെ വേണമെന്നാഹയഗ്രഹിക്കുന്നു. സാറിന് ഹൃദയത്തിന്റെ ഭാഷ അനുഗ്രഹമായി കിട്ടിയിട്ടുണ്ട്. കുറച്ച് ഞങ്ങൾക്ക് കൂടി പകുത്ത് തരിക.. കാത്തിരുക്കും..
ആ മഹാനായ പ്രതിഭ യാത്ര പറഞ്ഞു പോയി. ആദരാഞ്ജലികൾ.
He is no more😓
Correct
സത്യമായിട്ടും എനിക്കും അങ്ങിനെയാണ് തോന്നിയത്.
Watching after 4 years but still pargath pole… episode kashigapo ore missing.
ആദരാജ്ഞലികൾ .............
we miss you lot sir
ശരിക്കും. ഇദ്ദേഹത്തെ പോയി പരിചയപ്പെടേണ്ടതായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.
@@gladsonjose344 തീരാ നഷ്ടം
@@gladsonjose344 തീർച്ചയായും
ഡെന്നീസ് ജോസഫ് എഴുതിയ തിരക്കഥയേക്കാൾ വിജയമായിരുന്നു ഒരോ എപ്പിസോഡും എന്ന് അഭിപ്രായം ഉള്ളവർ ലൈക്ക് അടിക്കുമോ?
valare sheriyanu
YES AGREED SURAJ
Help full
ഇത്തിരി പഠിക്കാനുണ്ട് സാരിൽ നിന്ന് വളരെ സഹായകരമാണ്
ആ ശബ്ദം ഒരിക്കൽ കൂടി കേൾക്കാൻ വേണ്ടി വന്നതാണ് .
ആദരാഞ്ജലികൾ..
മദ്യപാനത്തിന് അടിമപ്പെട്ട സംഭവം കേട്ടപ്പോൾ സങ്കടം തോന്നി..കാരണം സർ ഞങ്ങളുടെ ആരൊക്കെയോ ആയി മാറി ഈ ചുരുങ്ങിയ കാലയളവിൽ..
ഇനി കുടിക്കരുത്..ആരോഗ്യം ശ്രദ്ധിക്കണം..നല്ലൊരു തിരിച്ചു വരവ് പ്രതീയക്ഷിക്കുന്നു..
-പ്രാർത്ഥനയോടെ ഹബീബ്
വളരെ ശരി ആണ്... 😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Praying with you...
He said he hadn’t taken a drink or smoked for past 20 years after he stopped . So no point saying don’t drink . But I concur with the rest of the comment
@@revanth3508when am wrote this comment, he just start this episode. I don't know after he stop these badhabits..That's y am...
ഇത് പോലെ എന്നും താങ്കൾ നിലകൊള്ളട്ടെ ഒരു നല്ല തിരിച്ചുവരവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇതുപോലൊരു കുമ്പസാരം ഇതിനുമുമ്പ് ഞാൻ കേട്ടിട്ടില്ല.. താങ്കൾ എത്ര സത്യസന്ധമായാണ് അനുഭവങ്ങൾ വിവരിക്കുന്നത്.. താങ്കൾ പറഞ്ഞതിൽ നിന്നും, ദൈവനിശ്ചയം ഒന്നു മാത്രമാണ് ഇന്നത്തെ ഡെന്നിസ് ജോസഫും കുടുംബവും.. താങ്കളെപ്പോലെ ഒരു മനുഷ്യൻറെ സുഹൃത്തായിരുന്ന പോലും അതൊരു മഹാഭാഗ്യമാണ്
ഒരു സിനിമയുടെ ട്രൈലർ യുടുബിൽ ട്രെണ്ടിങ്ങ് ലിസ്റ്റിൽ വന്നാൽ തനക്കനം കൊണ്ട് നേരെ ചൊവ്വെ മനുഷ്യരൊട് സംസരിക്കാൻ ബുധിമുട്ടുന്ന സിനിമാകാർക്ക് താങ്കൾ ഒരു അപവാദം ആണു.. a salute for your character.
Athe
അതീവ ദു:ഖത്തോടെയും ആശങ്കയോടെയും അങ്കലാപ്പോടെയും ആണ് ഞാൻ ഈ എപ്പിസോഡ് കണ്ടു തീർത്തത്. ഒരു നിമിഷത്തെ മൗനത്തിനു ശേഷം രണ്ടു കുപ്പികളിൽ അവശേഷിച്ചിരുന്ന ഏഴോളം പെഗ് മദ്യം ഞാൻ വാഷ്ബേസിനിൽ ഒഴിച്ചു കളഞ്ഞു. ഇനി അതു വീണ്ടും വാങ്ങാനിടയാകരുതേ ദൈവമേ എന്ന പ്രാർത്ഥനയോടെ ...
വീണ്ടും തുടങ്ങി ഇല്ലല്ലോ
Great bro 👍
❤
മറക്കില്ല സാർ താങ്കളെ.. ആത്മാവിനു നിത്യശാന്തി നേരുന്നു... ഇദ്ദേഹത്തെ പരിചയപ്പെടുത്തിയ സഫാരിയ്ക്ക് നന്ദി പറയുന്നു..
Oh man!!! Had Safari not taken the initiative to reach out to him, we would have missed out on the man and his story. His story was the history of Malayalam Cinema of 80s and 90s!! This is a gem that should be preserved for generations to come. RIP Dennis Joseph!
You said it sirr.....😍🥰
Definitely... thanks sgk
ഇപ്പോൾ ഡെന്നിസ് ജോസെഫിന്റെ വിയോഗവാർത്തയ്ക്ക് ശേഷം കാണുന്ന ഞാൻ
ഡെന്നിസ് സർ,
താങ്കളിത് വായിക്കുമോ എന്നെനിക്കറിയില്ല. എങ്കിലും എഴുതുകയാണ്. അങ്ങിലെ തിരകഥാകൃത്തിന് ഇനി മുതൽ രണ്ടാം സ്ഥാനമേ എന്റെ മനസ്സിൽ ഉള്ളൂ. ഒന്നാം സ്ഥാനം ഡെന്നിസ് ജോസഫ് എന്ന പച്ചയായ മനുഷ്യനാണ്. ഒരു കലാകാരന്റെ സർഗ്ഗവാസനയെ വിലയിരുത്താൻ അവന്റെ സൃഷ്ടികൾ ധാരാളം മാത്രം മതി. പക്ഷേ സഫാരിയിൽ കൂടെ ഞാൻ കണ്ടത് അതിനും അപ്പുറം ആയിരുന്നു. സ്വയം ചെറുതാവുക എന്നത് എന്താണെന്ന് അല്ലെങ്കിൽ എന്താണ് കലർപ്പില്ലാത്ത എളിമ എന്ന് ഞാൻ കണ്ടു.
വിരസമായ ഒരു വൈകുന്നേരം, കാർ കഴുകുന്നതിനിടയിൽ എന്നാൽ പിന്നെ ഇങ്ങേരെ കേട്ടുകൊണ്ട് ആവട്ടെ എന്ന് പറഞ്ഞ് തുടങ്ങിയതാണ്. ഒട്ടും തന്നെ താൽപ്പര്യം ഇല്ലാതെ കണ്ടുതുടങ്ങിയ ആദ്യ എപ്പിസോഡ് തീരുമ്പോഴേക്കും ഞാൻ അങ്ങയുടെ ആരാധകനായി മാറി കഴിഞ്ഞിരുന്നു. 31 എപ്പിസോഡിനു ശേഷമാവട്ടെ, ഹൃദയസ്പർശിയായ ഒരു കഥ വായിച്ചതു പോലെ, അല്ലെങ്കിൽ സിനിമ കണ്ടതുപോലെ...
താങ്കളാണ് സർ യഥാർത്ഥ സൂപ്പർ സ്റ്റാർ. അങ്ങയേ പോലെയുള്ള മഹാരഥൻമാർ തെളിച്ച വിളക്കുകളാണ് ഇന്നുള്ള പല താരങ്ങളുടേയും പിന്നിലെ പ്രഭയുടെ ഉറവിടം. ലഹരിയുടെ പിടി വിടുവിക്കുകയും അതിനെ 20 വർഷം സ്വന്തം ജീവിതത്തിലേക്ക് ഒന്ന് ഒളികണ്ണിട്ട് നോക്കാൻ പോലും അനുവദിക്കാതിരിക്കാൻ അങ്ങേക്ക് കഴിയുകയും ചെയ്തിട്ടുണ്ടെങ്കിൽ എനിക്കുറപ്പുണ്ട്, അങ്ങയുടെ തൂലികയിൽ ഇനിയും വളരെ ഏറെ മഷി ബാക്കിയുണ്ടെന്ന്... ഒരായിരം തിരക്കഥകൾ എഴുതുവാനുള്ളത്ര മഷി!
ഇതിലും ഭേദം ആകാശദൂത് ആരുന്നു സാറെ .....Will miss you ....
Satyam...
രവി വർമ്മയെയും, മഹേന്ദ്ര വർമ്മയേയും,വിൻസെന്റ് ഗോമസിനേയും,ജി.കൃഷ്ണമൂർത്തയെയും,കുട്ടപ്പായിയേയും,നായരേയും,ടോണി കുരിശിങ്കലിനേയും,കുഞ്ഞച്ചനെയും മലയാളത്തിന് നൽകിയ ഈ തൂലികയ്ക്ക് ഒരു big salute... നിങ്ങൾ നല്ലൊരു എഴുത്തുകാരൻ മാത്രമല്ല അതിലുപരി നല്ലൊരു വ്യക്തി ത്വത്തിന് കൂടി ഉടമയാണെന്നു അറിയാൻ ഇപ്പോൾ സാധിച്ചു... thank u dennis ji... and safari
...
പ്രിയപ്പെട്ട ഡെന്നീസ് സാര്‍
ഇതെഴുതുമ്പോള്‍ താങ്കളില്ല. ഒരു മനുഷ്യസ്നേഹിയുടെ ജീവിതാനുഭവകഥ കേട്ടു തുടങ്ങിയപ്പോള്‍ മുഴുവന്‍ എപ്പിസോഡും അത്യാര്‍ത്തിയോടെ കേട്ട എന്‍റെ കണ്ണീര്‍ പ്രണാമം. അതവതരിപ്പിച്ച രീതി, സംസാരശൈലി എല്ലാം മനസ്സില്‍ വളരെയധികം സനേഹം നിറക്കുന്നു. അങ്ങ് ഇന്ന് ലോകത്തില്ല എന്ന് വിശ്വസിക്കുവാന്‍ കഴിയുന്നില്ല. സഫാരി .ടി.വിക്കും നന്ദി..
ഡെന്നീസ് സാറിന്റെ മരണശേഷം വളരെയധികം വിഷമത്തോടെ ആണ് ഇത് കണ്ടു തീർത്തത്. മഹാനായ ഈ പ്രതിഭയ്ക്ക് മുൻപിൽ ആദരാഞ്ജലികൾ🙏🙏🙏
ഞാൻ ഏതാനും എപ്പിസോഡ് മാത്രമാണ് തത്സമയം ഇത് കണ്ടത് പിന്നീട് അദ്ദേഹത്തിൻ്റെ മരണശേഷം മാത്രമാണ് ഇത് പൂർണ്ണമായും കണ്ട് തീർത്തത് എന്ന വലിയ വിഷമം ബാക്കി നില്ക്കുന്നു
Thank u.. ഒരു നല്ല മനുഷ്യനെ പരിചയപ്പെട്ട പോലെ..... കഴിവുകളിൽ അഹങ്കരിക്കാത്ത.. nanmayulla... സ്വന്തം ദൗർബല്യങ്ങളെ സത്യസന്ധമായി എളിമയോടെ അവതരിപ്പിച്ച സ്നേഹമുള്ള ഒരു നല്ല മനുഷ്യൻ..
എന്റെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നു അങ്ങയുടെ വിയോഗത്തിനു ശേഷമായിപോയി ഈ പ്രോഗ്രാം കാണാൻ ഇടയായത് കുറെ മുൻപ് കാണാൻ പറ്റിയിരുന്നെങ്കിൽ തീർച്ചയായും സാറിനെ വന്നു ഒന്നു പരിജയപെടമായിരുന്നു കാരണം സാറിപ്പോൾ എനിക്ക് ആരോക്കയോ ആണ് ...ഒരുപാട് സ്നേഹം സാർ ❣️
Sir സിനിമയിലേക്കു തരിച്ചു വരുന്ന ദിനങ്ങൾ കാത്തിരുന്ന ഞങ്ങളെ ദുഃഖത്തിൽ ആഴ്ത്തി അങ്ങ് പോയല്ലോ.
ഒത്തിരി ദു:ഖമുണ്ട് "May soul RIP"
അവസാന ഭാഗം സിനിമയുടെ ക്ലൈമാക്സ് പോലെ.
സംഭാഷണത്തിലെ ശബ്ദ വ്യതിയാനങ്ങൾ ഗംഭീരം.
ജീവിതത്തിലേക്ക് തിരിച്ചു വന്ന സംഭവം സിനിമാക്കഥ പോലെ തോന്നി.
ഇത്രയും മനോഹരമായി കേൾവിക്കാരെ പിടിച്ചിരുത്തുന്ന രീതിയിലുള്ള അവതരണം വേറെയില്ല ...നന്ദി
ഇത്രയധികം സത്യസന്ധമായ പിടിച്ചിരുത്തുന്ന അവതരണം ഇതിനു മുൻപൊരിക്കലും കേട്ടിട്ടില്ല..31 എപ്പിസോഡ്സും ഒന്നിനൊന്നു മെച്ചം.. Legend ആണ്.. Once in a gen script writer..RIP Sir
ഈ എപ്പിസോഡ് എന്ന് വരുമെന്നു കാത്തിരിക്കുകായിരുന്നു. മുഴുവനും കണ്ടു. സാറൊരു മുത്താണ്.. എല്ലാം പറഞ്ഞല്ലോ താങ്കൾ എഴുതിയ തിര കഥകളേക്കാൾ ഏറ്റവും കൂടുതൽ ഗുണമുണ്ടാക്കുന്നത് തുറന്നുപറച്ചിലാണ്. ഈ കോരസാർ ഇന്നും ജീവിച്ചിരിപ്പുണ്ടോ ,എന്ന് ഒരുപാട് പേർക്ക് അറിയുവാൻ താല്പര്യം ഉണ്ടാകും.. സവാരി ടിവിയിൽ ഇങ്ങനെ ഒരു പ്രോഗ്രാം ഉണ്ടായതുകൊണ്ട് മാത്രമാണ് ഡെന്നീസ് ജോസഫ് എന്ന മനുഷ്യൻ ഉണ്ട് എന്ന് എന്ന് ഞാനറിഞ്ഞത്. എല്ലാവരോടും നന്ദിയുണ്ട് കൂട്ടത്തിൽ പ്രത്യേകമായി സഫാരി ടിവിയുടെ ഡയറക്ടറായ സന്തോഷ് സാറിനോടും. എല്ലാവരും നന്നായി വരും. സ്നേഹപൂർവ്വം നിർത്തുന്ന. ഒരുപാട് സ്നേഹപൂർവ്വം വീണ്ടും മനോജ് പുന്നമൂട്ടിൽ മാത്യു❤❤🌺🌺🌺
ഇദ്ദേഹം വിട പറഞ്ഞു കഴിഞ്ഞാണ് ഇത് കണ്ടതെങ്കിലും ഒറ്റയിരുപ്പിന് കണ്ട് തീർത്തു.... എന്തിനാണ് ഒരു ആത്മകഥ ഇത് പോലെ ഒരു പരിപാടിയുണ്ടെങ്കിൽ.... അദ്ദേഹത്തിന്റെ ചടുലമായ തിരക്കഥപോലെ അടുക്കൊടെ ഒഴുക്കോടെ 31 എപ്പിസോഡുകൾ 🔥🔥🔥🔥🔥 അഭിനന്ദനങ്ങൾ സഫാരി.... ഒരായിരം സ്മരണകൾ ഡെന്നിസ് ജോസഫ് സാർ
വളരെ തീഷ്ണമായ ജീവിത യാഥാർഥ്യങ്ങളെ അങ്ങ് പറഞ്ഞുപോയതു ഒരു ഉള്ളുരുക്കത്തോടായി ആണ് കേട്ടിരുന്നത്.
സത്യം പറയട്ടേ എന്റെ ജീവിതത്തിൽ ഇന്ന് വരെ ഇത്രയും ഭംഗിയായ ഒരു കഥാകഥനം കേട്ടിട്ടില്ല കണ്ടിട്ടില്ല.
അങ്ങേയ്യ്ക്കു എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
വക്കച്ചൻ എന്ന മാലാഖയിലൂടെ കോര sir ലേക്ക് എത്തി ഡെന്നിസ് sir ന് രക്ഷപ്പെടാൻ കഴിഞ്ഞത് ഡെന്നിസ് sir ന്റെ അപ്പച്ചന്റെയും അമ്മച്ചിയുടെയും ഭാര്യയുടെയും കണ്ണീരിൽകുതിർന്ന പ്രാർത്ഥയുടെ ഫലം കൊണ്ടു മാത്രമാണ്. ഇനിയെന്നും sir ന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും സർവ്വ ഐശ്വര്യങ്ങളും നിറയാൻ പ്രാർത്ഥിക്കുന്നു..
ഇതുപോലെ മനസ്സിനെ സ്പർശിച്ച ഒരു അനുഭവ സാക്ഷ്യ വിവരണം ഇതേ വരെ അനുഭവിച്ചിട്ടില്ല. ഇത് ഇത്രയും ഹൃദയസ്പർശിയാവാൻ കാരണം പ്രിയ ഡെന്നിസ് സർ ഇതിൽ ഇഴ ചേർത്ത സത്യസന്ധതയും വിനയവും കാരണമാണ്. ശ്രോതാക്കളെ പിടിച്ചിരുത്തുന്ന അവതരണം .....
അകാലത്തിൽ നമ്മെ വിട്ടു പോയ അങ്ങയുടെ നിത്യസ്മാരകങ്ങളായിരിക്കും താങ്കളുടെ സൃഷ്ടികൾ ❤
Yesss
എത്ര മനോഹരമായാണ് കഴിഞ്ഞ കാലത്തിന്റെ ചരിത്രം ഞങ്ങൾക്കായി പങ്കുവച്ചത് വളരെയധികം നന്ദി.. വളർച്ചയും തളർച്ചയും ഒരുപോലെ വിശദീകരിക്കുകയും മനുഷ്യൻ നേരിടേണ്ടി വരുന്ന അവസ്ഥകളിലെ സാങ്കിർണതകളും പരിചയപ്പെടുത്തിയ താങ്കൾക്കും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. 🙏
ഡെന്നിസ് ജോസഫിനോട് പണ്ട് മുതലേ ആരാധനയായിരുന്നു. കാരണം. ചെറുപ്പത്തിൽ മനു അങ്കിൾ സിനിമ ദൂരദർശനിൽ ആദ്യമായി വന്നപ്പോൾ 'അമ്മയും അച്ഛനും പറഞ്ഞിരുന്നു നീ കുഞ്ഞായിരുന്നപ്പോൾ തീയേറ്ററിൽ കണ്ട സിനിമയാണിത് എന്ന്. സിനിമ ഇഷ്ടപ്പെട്ടത് കൊണ്ടു അന്നേ നോക്കി വെച്ചിരുന്നു ഈ പേര്. സിനിമകളുടെയും പാട്ടുകളുടെയും പിന്നണിയിലെ ആൾക്കാരെ ശ്രദ്ധിക്കുന്ന ശീലം പണ്ടേ ഉള്ളത് കൊണ്ട് മനസിൽ ഇഷ്ടപ്പെട്ട ആളായി തീർന്ന ഒരാളാണ് ഡെന്നിസ് ജോസഫ്. ആ ആരാധന ഉള്ളത്കൊണ്ടാണ് ഓരോ എപ്പിസോഡിന് വേണ്ടിയും കാത്തിരുന്നു കണ്ടത്. ഇദ്ദേഹത്തിന്റെ സംഭവ ബഹുലമായ ജീവിതം പരിചയപ്പെടുത്തി തന്ന സഫാരി ടിവിയ്ക്ക് ഒരുപാട് നന്ദി. ഇനിയും ഇദ്ദേഹത്തിന്റെ കഥകളും, ഒരുപാട് സിനിമകളും കാത്തിരിക്കുന്നു.
This episode is eligible for 1 Lakh view....Let us share...
ഞാനും ആദ്യമായി തീയേറ്ററിൽ കണ്ട പടം ആണ് "മനു അങ്കിൾ "
അങ്ങ് ഇന്ന് നമ്മെ വിട്ടു പോയി, സഫാരിയിലൂടെ അങ്ങയുടെ സിനിമാ ജീവിതം തുറന്നു കാട്ടിയപ്പോൾ ഇവിടെ മാത്രം എത്ര ആരാധകർ ഉണ്ടായി എന്നത് നമ്മൾ കണ്ടതാണ്. എത്ര മനോഹരമായാണ് അനുഭവങ്ങൾ വിവരിക്കുന്നത്. ശെരിക്കും സങ്കെടുത്തപ്പെടുന്ന വാർത്തയാണിത്.
ഈ അവസാന എപ്പിസോഡ് വരെ ആസ്വദിച്ചു കണ്ട നമ്മളൊരുത്തരും അങ്ങയെ എങ്ങനെ മറക്കും.
മലയാള സിനിമയിൽ രണ്ട് സൂപ്പർസ്റ്റാർ സിംഹാസനങ്ങൾ പണിത് യാത്രയായി...ആദരാഞ്ജലികൾ🌹🌹🌹💚❤️
ഡെന്നിസ് ജോസഫ് സാർ എഴുതിയ ഏറ്റവും under-rated ആയിട്ടുള്ള തിരക്കഥ "കഥക്ക് പിന്നിൽ(1987)" എന്ന k g george ചിത്രമാണ്. ഒരു പ്രതേക മൂഡും ആമ്പിയൻസും ഉള്ള തികച്ചും റെയ്ല്സ്റ്റിക് ആയ thriller ആണ് ഈ ചിത്രം. ***Spoiler (കണ്ടിട്ടില്ലെങ്കിൽ തുടർന്നു വായിക്കാതിരിക്കുക )*** 1) ചിത്രത്തിന് dual climax പോലെ ഉള്ള അവസാനമാണ്. മമ്മൂട്ടി ആ സ്ത്രീയുടെ കഥ നാടകമാക്കിയപ്പോൾ കോടതി അവരെ വെറുതെ വിടുകയും എന്നാൽ യഥാർത്ഥ ജീവിതത്തിൽ അവരെ ജീവപര്യന്തത്തിനു വിധിക്കുകയും ചെയ്യുന്നു. 2016 ഇൽ ഇറങ്ങിയ PINK ഇൽ പോലും ആദ്യത്തെ ക്ലൈമാക്സ് ആണ്. പൈസ ഇല്ലാത്ത ഒരു സ്ത്രീക്ക് പലപ്പോഴും ജുഡീഷ്യറി പോലും തുണയാകണമെന്നില്ല എന്ന് വ്യക്തമായി പറഞ്ഞു വയ്ക്കുന്നു. 2) " നിന്റെ കഥ കേട്ടു കഴിഞ്ഞപ്പോ എനിക്ക് എന്റെ ചില കഥാപാത്രങ്ങളോട് തോന്നുന്ന പോലത്തെ ഒരടുപ്പം നിന്നോട് തോനുന്നു" എന്നാണ് ഭാര്യയും കുട്ടിയും ഉള്ള മമ്മൂട്ടി പറയുന്നത്. ആ ഒരു അടുപ്പം കാരണമാണ് പുള്ളി അവരെ സഹായിക്കാൻ പോകുന്നതും. ഒരു പെണ്ണിനെ പ്രേമമോ സഹോദരിയോ ഒന്നും അല്ലാതെ വെറും മനുഷ്യത്വത്തിന്റെ പുറത്തു സഹായിക്കാൻ പോകുന്ന പ്രധാന കഥാപാത്രത്തെയും വളരെ അപൂർവമായേ സിനിമയിൽ കണ്ടിട്ടുള്ളു. 3) ഒരു മണിക്കൂറോളം ഉള്ള Flashback സീനുകൾ തീരുന്നത് തൊട്ടു മുൻപത്തെ രാത്രിയിൽ ആണ്. അതും അധികം സിനിമകളിൽ കണ്ടിട്ടുളതല്ല. അതിലെ പത്രത്തിൽ പേന വച്ചു വാർത്തകൾ മാർക്കു ചെയ്തു തിരക്കഥ എഴുതുന്ന മമ്മൂട്ടിയുടെ കഥാപാത്രം ഒരു പക്ഷെ ഡെന്നിസ് സർ തന്നെ ആകാം. കേരളത്തിലെ പുതിയ തലമുറ ഒരിക്കലും ചർച്ച ചെയ്യാൻ സാധ്യത ഇല്ലാതിരുന്ന വെറും ഒരു wikipedia പേജിൽ ഒതുങ്ങുമായിരുന്ന മലയാള മുഖ്യധാരാ സിനിമയിൽ ഏറ്റവും മുൻപിൽ നിക്കേണ്ട ഇദ്ദേഹത്തെ ഞങ്ങളുടെ മുൻപിൽ കൊണ്ട് വന്ന safari ചാനലിന് ഒരുപാടു നന്ദി. Dennis സാറിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ആരോഗ്യവും സന്തോഷവും എന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
Nice ji..
മുവി ലിങ്ക് കിട്ടുമോ
@@Originaluser777 thnx Arjun ...
ruclips.net/video/JSY7PpOHbE4/видео.html
thanks
@@manuscorps390
ദൈവീകാംശം ഈ മനുഷ്യനിലുണ്ട് തീ൪ച്ചയായും.സാധാരണക്കാരന് ഇങ്ങിനെ സംസാരിക്കുവാ൯ സാധിക്കില്ല.
വാസ്തവം
വാസ്തവം
യേശുവിനെയും ദൈവവചനത്തെ പറ്റിയൊക്കെ അറിയാൻ സാധിച്ച ഭാഗ്യവാൻ Dennis sir. ദൈവം വിശ്വസ്തൻ😊
Yes real god and real saviour one and only Jesus Christ
ഈ ശബ്ദത്തിന്.. വാക്കുകൾക്ക്.. അനുഭവങ്ങൾക്ക്.. എന്തോ മന്ത്രികഥയുണ്ട്... ❤️
ഒറ്റയ്ക്ക് ബസില്‍ കയറുന്നത് എത്ര,വലിയ കാര്യമാണെന്ന് പക്ഷാഘാതം വന്ന് കിടപ്പിലായതിനു ശേഷം ജീവിതത്തിലേക്ക് തിരിച്ച് വന്നപ്പോഴാണ് തിരിച്ചറിഞ്ഞത്..സാറിന്‍റെ വാക്കുകള്‍ സത്യമാണ്...
ഒറ്റയ്ക്ക് ബൈക്കു ഓടിക്കുന്നതും
അവസാനം പറഞ്ഞ ആ Thank uവിൽ ഈ സീരീസ് തീരല്ലേയെന്ന് പ്രാർത്ഥിക്കുന്നത് ഞാൻ മാത്രമാണോ..🤕
Sarath Baburaj പ്രിയ സുഹൃത്തേ താങ്കളും ഞാനും ഉൾപ്പെടെയുള്ള അനേകായിരങ്ങൾ ഉണ്ടാവും ഈ പരിപാടി നിർത്തല്ലേ എന്ന പ്രാർത്ഥനയുമായി. We miss you dear "Dennis sir".may god bless you.
ഞാനും
alle....alla
me too
Every good thing comes to an end 😑😑😔
പ്രിയ ഡെന്നിസ് ജോസഫ്, പണ്ട് നല്ല ചുരുണ്ട മുടിയൊക്കെയുള്ള സുന്ദരനായിരുന്നു, പിന്നീട് കാണുന്നത് ഈ പരിപാടിയിൽ ആണ്. താങ്കളുമായ് നേരിട്ടു സംസാരിക്കുന്നതു പോലെ ആണ് എനിക്ക് തോന്നുന്നത്. താങ്കൾ വീണ്ടും സിനിമകൾ ചെയ്യണം. ഇനിയും ജോഷി-മമ്മൂട്ടി-ഡെന്നിസ് ജോസഫ് - ജൂബിലി പ്രൊഡക്ഷൻസ് സിനിമകൾ ഉണ്ടാകണം.
Rest in peace Sir.. എന്നെങ്കിലും ഒരു നല്ല സിനിമയുമായി തിരിച്ചുവരും എന്ന് തന്നെ വിശ്വസിച്ചിരുന്നു.. Farewell..🌹
ഒരു സന്തോഷ വാർത്ത ഉണ്ട് സുഹൃത്തുക്കളെ നമ്മുടെ Dennis joseph സർ പുതിയ സ്ക്രിപ്റ്റിന്റെ പണിപ്പുരയിൽ ആണ് ....
നമ്മുടെ ഈ കമന്റുകൾ അദ്ദേഹത്തിന് പുതിയൊരു ഊർജ്ജം പകരട്ടെ ....
All the best safari channel
അതിനെ പറ്റി എന്തെങ്കിലും അറിയുമോ......???
@@abdurahoof9070 കൂടുതൽ അറിയില്ല ...സാറ് പറഞ്ഞു ,ഇപ്പോൾ സ്ക്രിപ്റ്റ് ചെയ്തോണ്ടിരിക്കുകയാണെന്നു ...
ഡെന്നിസ് സർ no ഒന്നും തരാമോ
സാർ പഴയ പോലെ എറണാകുളത്ത് ആണോ കഥ എഴുത്ത്, ഒന്ന് കണ്ടു സംസാരിക്കണം എന്നുണ്ട്.🙏🙏🙏
Dennis Joseph - Joshi again..👍👍
ഇത്രയും സത്യസന്ധതയോടെ സ്വന്തം അനുഭവങ്ങളുടെ വിവരണം ആദ്യം... Hats off Dennis sir...
Sir വലിയൊരു പാഠമാണ് പറഞ്ഞു തന്നത് .മദ്യപാനത്തിന്റെ ദൂഷ്യവശം ഇതോടെ എന്നിക്കു മനസിലായി .
3 ദിവസം കൊണ്ട് മുഴുവൻ കണ്ടു തീർത്തു... ആദ്യമായാണ് ഇങ്ങനെ ഒരു ടീവി പ്രോഗ്രാം കാണുന്നത്.
ഏതോ ഒരു എപ്പിസോഡിൽ പഴയ സംവിധായകൻ ഗോവിന്ദൻ സാറിനെപ്പറ്റി പറയുന്നുണ്ടല്ലോ..
അതിന്റെ link തരുമോ
ഈ പരിപാടി ഡെയ്ലി കണ്ടിട്ട്, ഒരു ലൈക്കും കമൻറുമിടാതെ ഒരു സമാധാനവുമില്ല
👍
സഫാരിയിലൂടെ കഥകൾ പറഞ്ഞു ഞങ്ങളിലൊരാളായി മാറിയ ശ്രീ ഡെന്നിസ് ജോസഫ് സാറിന് എല്ലാ പ്രേക്ഷകരുടെയും ആദരാഞ്ജലികൾ... 😭
അവസാനത്തെ ആ ത്യാങ്കൂ വല്ലാത്ത ഒരു ഫീൽ ആയി പോയി ഒരു നല്ല സിനിമ കണ്ടിറങ്ങിയ ഒരു ഫീൽ തിരിച്ച് സാറിനോടും മനസിൽ തട്ടിയ ഒരു നന്ദി ഇത്രയും ദിവസം സാറിന്റെ ജീവിതത്തിലെ കുറച്ച് അധ്യായങ്ങൾ ഞങ്ങൾക്ക് വേണ്ടി പങ്ക് വച്ചതിന് കണ്ണൂം മനസും നിറയിച്ച് സാറിന്റെ അവതരണ ശൈലി ത്യാങ്കു സാർ ദൈവം അനുവദിച്ചാൽ എന്നെങ്കിലും നേരിൽ ഒന്ന് കാണണം എന്നുണ്ട്
പ്രിയപ്പെട്ട ഡെന്നിസ് ജോസഫ് സാർ.
താങ്കളെ ക്കാളും പന്ത്രണ്ടോളം വയസ്സ് കുറഞ്ഞ ഒരാളാണ് ഞാൻ. നമ്മുടെയൊക്കെ ജീവിതത്തിൽ സിനിമയ്ക്കുള്ള സ്വാധീനം വളരെ വലുതാണെന്ന് കാര്യം ഒരു പുതിയ അറിവല്ല .ഞാൻ സിനിമ കുറച്ചു ബോധത്തോടെ കണ്ടു തുടങ്ങിയ സമയത്ത് കണ്ട സിനിമകളാണ് നിറക്കൂട്ട് ന്യൂഡൽഹി തുടങ്ങിയ ചിത്രങ്ങൾ. ആ സിനിമകൾ കണ്ടു കൊണ്ടിരുന്ന കാലം ജീവിതത്തിൽ അത്ഭുതങ്ങളുടെയും ആഘോഷങ്ങളുടെയും കാലം കൂടിയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഓരോ സിനിമയും ഓരോ കാലഘട്ടത്തെയാണ് ഓർമപ്പെടുത്തുന്നത് . അന്ന് തിയേറ്ററിനു മുമ്പിൽ ക്യൂ നിൽക്കുമ്പോൾ ഉണ്ടായ സന്തോഷവും ആകാംക്ഷയും ചിലപ്പോൾ ടിക്കറ്റ് ലഭിക്കാതെ വരുമ്പോൾ ഉള്ള സങ്കടവും ഇന്ന് ആലോചിക്കുമ്പോൾ ഒരു അത്ഭുതം ആയിട്ടാണ് തോന്നുന്നത് .ഒരു കൊമേഴ്സിൽ ആർട്ടിസ്റ്റും ഫോട്ടോഗ്രാഫറുമായ ഞാൻ നിറക്കൂട്ട് പോലുള്ള സിനിമകൾ കാണുന്നതോടൊപ്പം അതിലെ പോസ്റ്റർ ഡിസൈൻകൂടി എന്നെപ്പോലുള്ളവർ ശ്രദ്ധിക്കുമായിരുന്നു. ഗായത്രി അശോകൻ ഡിസൈൻ ചെയ്തു പോസ്റ്ററിന് അനുകരിച്ച് ഞങ്ങൾ കല്യാണ ആൽബം ചെയ്തിട്ടുണ്ട് അപ്പോഴും നിങ്ങൾ എത്ര സൗഹൃദത്തിലാണ് എന്ന് അറിയില്ലായിരുന്നു.
കാലത്തിൻറെ ഏടുകൾ മറിച്ചു നോക്കുകയാണ്... അത്ഭുതത്തോടെ താങ്കളിലൂടെ ...
നന്ദി....
നിറക്കൂട്ട് മുതൽ തുടങ്ങിയ താങ്കളുടെ ഹിറ്റ് സിനിമകൾ ആസ്വദിക്കുമ്പോ താങ്കളെ ഞാൻ അന്ന് ഓർത്തില്ല അല്ലെങ്കിൽ അറിഞ്ഞില്ല എന്നത് എന്നെ വേദനിപ്പിക്കുന്നു....
തിരിച്ചുവരണം.. കോരസാർ സിനിമയിലേക്ക് കൈ പിടിച്ചു കൈപിടിച്ചു കൊണ്ടു വന്ന ഡെന്നിസ് ജോസഫ് ഒരു തെറ്റ് ചെയ്തിരിക്കുന്നു...
അതിനു പ്രായശ്ചിത്തം ആവട്ടെ ഇനിയുള്ള ജീവിതം .. ഇനിയാണ് താങ്കളുടെ മഹത്തായ സൃഷ്ടികൾ ജനിക്കാൻ പോകുന്നത് എന്ന് എൻറെ മനസ്സ് പറയുന്നു..
തിരിച്ചുവരണം... ഞങ്ങളെല്ലാം പ്രാർത്ഥിക്കുന്നുണ്ട് ..കാത്തിരിക്കുന്നു....?
ഇന്ന് സാർ ജീവനോടെ ഇല്ലെന്നുള്ള യാഥാർഥ്യം മനസിലാക്കി തന്നെയാണ് ഈ മുഴുവൻ എപ്പിസോഡും കണ്ടു തീർത്തത്. എങ്കിലും താങ്ക്യൂ പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ, നെഞ്ചൊന്ന് പിടഞ്ഞുപോയി. ഇനി ഇങ്ങനെയൊരു കലാകാരൻ ഉണ്ടാവുകയില്ല. ആദരാജ്ഞലികൾ സർ..
അദ്ദേഹത്തിന്റെ ജീവിത ഏറിയ പങ്കും നമുക്ക് മുൻപിൽ പങ്കുവെച്ചു.. ഓരോ എപ്പിസോഡും മുടങ്ങാതെ കാണുമായിരുന്നു.. ഡെന്നീസ് ജോസഫ് എന്ന ചലച്ചിത്രകാരനെക്കാൾ.. ഡെന്നീസ് എന്നൊരു മനുഷ്യനെ കൂടുതൽ അറിയാൻ സാധിച്ചു.. നന്ദി
ഇത്രയും ആർദ്രമായി ഇത്രയും സത്യസന്ധമായി എങ്ങനെയാണു ഒരു മനുഷ്യൻ സ്വയം ആവിഷ്‌കരിക്കുന്നത്.... ❤️❤️❤️
ഡെന്നിസ് സർ പറയാതെ പറയുന്നത് 'മദ്യപാനം ആര്യോഗത്തിനു ഹാനികരം.'
വില്ലന് നായകന്റെ മേൽ പ്രാധാന്യം ലഭിച്ച സിനിമ ആണ് എഫ്. ഐ. ആർ, പ്രിത്യേകിച്ചു വില്ലൻ കഥാപാത്രത്തിന് കൊടുത്തിരിക്കുന്ന പശ്ചാത്തല സംഗിതം... ഡെന്നിസ് സാറിന്റെ സ്ക്രിപ്റ്റ് അതിലും മികച്ചത്.
ഒരു സിനിമാ പ്രേമി അല്ലാഞ്ഞിട്ട് പോലും മുഴുവൻ എപ്പിസോഡും കണ്ട് തീർത്തു. Inspiration 👌👌. What a ലൈഫ്.
ഇത്രയധികം മികച്ച സിനിമകൾ തന്നിട്ടും ഡെന്നിസ് ജോസഫ് എന്ന സംവിധായകൻ ,തിരകഥാകൃത്തിനെ പറ്റി ഞാൻ അധികം കേട്ടിരുന്നില്ല. എന്നാൽ ഈ എപിസോടുകൾ ഒന്നു വിടാതെ കണ്ടു ഞാൻ..ഇത്ര അധികം മനസ്സിനെ സ്പർശിച്ച മറ്റൊരു പ്രോഗ്രാം ഇല്ല. തുടക്കത്തിൽ ത്രില്ലടിപ്പിച്ചും അത്ഭുതപെടുത്തിയും കടന്നു പോയി .ജോഷിയുമായുള്ള അസ്വരസ്യങ്ങൾ പിന്നെ ചില പരാജയങ്ങൾ നൊമ്പരപെടുത്തി. പക്ഷേ തീർത്തും വ്യക്തിപരമായ കാര്യങ്ങളിലേക്ക് വന്നപ്പോഴേക്കും നിങ്ങൾ ഞാൻ അടുത്തറിയുന്ന ഒരാളായി മാറി. ഈ വിട പറച്ചിൽ വേദനിപ്പിക്കുന്നതാണ്, എങ്കിലും താങ്കളെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം
എല്ലാ എപ്പിസോഡും 2,3 തവണ കണ്ടു.. ഇങ്ങനൊരു പരിപാടി ഒരിക്കലും കണ്ടിട്ടില്ല.. ഇങ്ങേരു സ്ക്രിപ്റ്റ് റൈറ്റർ ആയതിൽ എനിക്ക് ഒരു അത്ഭുതവും ഇല്ല... ഇങ്ങേരു കഥ പറഞ്ഞാൽ ആരും സിനിമ എടുത്തു പോകും.. വളരെ സന്തോഷം, ഒരിക്കലുമൊന്നു നേരിട്ട് കാണാൻ പറ്റിയില്ലല്ലോ എന്നൊരു വിഷമവും മാത്രം ❤
ഡെന്നിസ് സാറിന്റെ ജീവിതത്തിലെ ടേണിങ്ങ് പോയിന്റിൽ വീണ്ടും വേറൊരു കോര സാർ!
ഇത്രയും ഭീകരമായ മാനസികാവസ്ഥയിലെഴുതിയ FIR നല്ല ഗുമ്മുള്ള സിനിമ ആയിരുന്നു... ക്ലൈമാക്സ് സംവിധായകൻ മാറ്റി അന്നത്തെ സ്ഥിരം 'തീ ഇടുന്ന' പരിപാടിയിൽ അവസാനിപ്പിച്ചെങ്കിലും..
"that's money..money makes power..power manipulates every thing"( നരേന്ദ്ര ഷെട്ടി FIR)
Very true😁
തീ ഇടുന്ന പരിപാടി
Villianism ആണ് main.
That expression... that 'Thank You' made my eyes drenched. watched 31 episodes in one and half day like a movie. Cinema yil madangi varatte... vannilengilum sandhoshamulla life thudaran pattatte... Hats off sirr.. and THANK YOU
I watch this serial only two persons.Other one is Dr.Alexander Jacob.I learn lot of good things from that great man.Now Dennis sirs 30and 31 episodes really I was crying when I see in tv.Dennis sir you are great.Thanks to safari team and Santhosh George Kulangara
Rejimon Mani
Same here... these two ppl wer rocking...
താങ്കളുടെ ഈ തുറന്നു പറച്ചിൽ മനസ്സിൽ വല്ലാത്ത ഒരു ദു:ഖം തോന്നി.. കണ്ണുകൾ നിറഞ്ഞു പോയി.. നന്മയുടെയും സന്തോഷത്തിന്റെയും നാളുകളിലൂടെ ഇപ്പോൾ ജീവിക്കുന്നു എന്നതിൽ ഏറേ സന്തോഷം.. നന്മകളും ഒരു പാട് പാoങ്ങളും ഞങ്ങൾക്ക് പറഞ്ഞു തന്ന സാറാന് ഒരായിരം നന്ദി..
Fell in love with the person Dennis Joseph with these 31 episodes. Thank you safari channel for this. We miss you dearly Dennis sir, you will be remembered for generations to come. An absolute inspiration and a legend . Cu in heaven sir ❤
എല്ലാ എപ്പിസോഡും മൂന്ന് തവണയിൽ കൂടുതൽ കണ്ടു. ജീവിതത്തിൽ ഒരുപാട് പാഠങ്ങൾ ഡെന്നീസ് സാറിൽ നിന്നും പഠിക്കാനുണ്ട്. അവസാന ഭാഗം വല്ലാതെ സ്പർശിച്ചു.
ആറര മണിക്കൂറുള്ള അദ്ധേഹത്തിന്റെ ഫ്യൂണറൽ കണ്ടു. 2019ൽ 31 എപ്പിസോഡ് കണ്ടുകഴിഞ്ഞപ്പോൾ ഒരിക്കൽ നേരിൽ കാണണം എന്ന് വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നു. അത് സാധിക്കാതെ ഡെന്നീസ് സാർ വിടവാങ്ങി. അന്നുമുതൽ ഇന്നുവരെ മനസ്സിൽ വല്ലാത്ത ഭാരം.
ഹൃദയഭാരം നൽകി അദ്ദേഹം യാത്രയാകുമ്പോൾ എന്തോ പ്രരണപോലെ ഞാൻ പേനയെടുത്തു. ഈറൻ മിഴികളോടെ ഞാൻ ജീവിതത്തിന്റെ അവസാന യാത്രയെപ്പറ്റി ആറുപേജുകൾ എഴുതി.....
സാറിനുള്ള വിടവങ്ങൽ സ്മരണയായി ആ കഥ എങ്ങനെ കിടക്കട്ടെ🙏🙏
വീണ്ടും 1 വർഷത്തിന് ശേഷം എല്ലാ എപ്പിസോഡുകളും 4 ദിവസം കൊണ്ട് കണ്ടു. ഡെന്നിസ് സാർ you are റിയലി a ലെജൻഡ്🙏🙏🙏. ഈ എപ്പിസോഡ് കണ്ട് വീണ്ടും കരഞ്ഞു പോയി 🙏🙏
3dys കൊണ്ട് പിന്നയും ഫുൾ എപ്പിസോഡ് കണ്ടു... ഡെന്നിസ് sir.... ആത്യം കണ്ടപ്പോൾ sir ജീവിച്ചു രിപ്പുണ്ട്.. രണ്ടാമതും കാണുന്പോൾ sir ഈ ലോകത്ത് ഇല്ല... നേരിൽ കാണാൻ സാധുച്ചില്ല.... എന്നാലും സഫാരി ചാനൽ ഇത് പോലെ ഉള്ള പ്രോഗ്രാം ചെയ്‌യുന്നതിന് ഒരു പാട്... Thanks........ നിങ്ങൾ ഇല്ലായിരുന്നു എങ്കിൽ ഇത് പോലെ ഉള്ള ലജന്റ് നെ കൂടുതൽ... അറിയാൻ സാധികില്ലായിരുന്നു..... Thank സഫാരി... ചാനൽ....
നമ്മളെ നനയിച്ചു കടന്നുപോയ ഒരു വലിയ മഴ കൊണ്ടുതീർത്ത feel ആണ് ഈ അവസാന എപ്പിസോഡും കണ്ടുകഴിഞ്ഞപ്പോൾ തോന്നുന്നത്..എല്ലാം നേടികഴിയുമ്പോഴും ഞാൻ ഒന്നുമല്ല എന്നു പറയാൻ സാധിക്കുന്ന അപൂർവം ചില പ്രീതിഭകളിൽ ഒരാൾ..സ്നേഹം ഡെന്നിസ് ജോസഫ്❤️
മുഴുവൻ എപ്പിസോഡ് മരണ ശേഷം ആൺ കണ്ടത് ഇനിയും ഒരുപാട് എത്രെയോ നല്ല സിനിമകൾ ഉണ്ടാകേണ്ടിയിരുന്നു ഇദ്ദേഹത്തിൽ നിന്ന് .മദ്ധ്യം എത്ര അപകടകരമാണ്
ഈ episode കണ്ട് തീര്‍ന്നപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞ് ഒഴുകുക ആയിരുന്നു
അവസാനത്തെ ആ താങ്ക്യൂ വല്ലാതേ ഫീൽ ചെയ്യുന്നു..... വീണ്ടും ആവർത്തിച്ചു കേട്ടു ഓരോ എപ്പിസോടും.... ഇത്രയും മനോഹരമായി കഥ പറയുന്നത് കൊണ്ട് തന്നെയാണ് താങ്കൾ മലയാളത്തിലെ മികച്ച കഥകൃത്തായി ഭവിച്ചത്.... അങ്ങയെ കുറിച്ച് അറിയാനും മനസിലാക്കാനും സാധിച്ചത് അങ്ങയുടെ മരണത്തിനു ശേഷം സഫാരി ചാനലിലൂടെ ആയി എന്നതും എന്റെ ഒരു കുറവായി കാണുന്നു. ആത്മാവിനു നിത്യശാന്തി 🙏
ആരെയും കൊതിപ്പിയ്ക്കുന്ന ഒരു ചെറുപ്പകാലമാണു താങ്കളുടേതു....തിരിച്ചു വരവ് എന്നൊന്ന് ജീവിതത്തിൽ ഇല്ല എന്നുള്ളതാണു സത്യം.......മുന്നോട്ടു മാത്രമാണു നമുക്കു പോവാൻ പറ്റൂ......അതു തന്നെയാണു കോര സർ താങ്കളെ മനസിലാക്കാൻ സഹായിച്ചതും.....സന്തോഷവാനായിരിയ്ക്കാൻ ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ.......സാറു ദൃഢമായി വിചാരിച്ചാൽ ഇനിയും മനോഹരമായി എഴുതാൻ പറ്റും......ഒരു എപ്പിസോടു യാദൃശ്ചികമായി കണ്ടതാണു ,പിന്നീടിങ്ങോട്ടു 31 ) ം എപ്പിസോടു വരെ പോയതറിഞ്ഞില്ല........കഥ പറഞ്ഞു പിടിച്ചിരുത്താൻ സാറിന്റെ കഴിവു വിസ്മയിപ്പിയ്ക്കുന്നു.......
ഇത്രയും താത്പര്യത്തോട് കൂടി കണ്ട ഒരു പ്രോഗ്രാമും അടുത്തുണ്ടായിട്ടില്ല. ഒന്നാം എപ്പിസോഡ് മുതൽ അവസാനം വരെ വെറും 3 ദിവസം കൊണ്ടു സമയം ഉണ്ടാക്കി കണ്ടു തീർത്തു. സ്വന്തം കഥയാണെങ്കിലും രസകരമായി പറഞ്ഞു മനസ്സിലാക്കാനുള്ള സാറിന്റെ കഴിവ് തികച്ചും അപാരം. ഹൃദയത്തിൽ നിന്നുള്ള സാറിന്റെ വാക്കുകൾ അവസാന എപ്പിസോഡിൽ ചെറുതായി കണ്ണു നനയിച്ചു. സാറിന്റെയും കുടുംബത്തിന്റെയും മനശ്ശാന്തിയും സമാധാനത്തിനും സന്തോഷത്തിനും വേണ്ടി സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏
ഡെന്നിസ് സർ എപ്പിസോഡ് നിർത്താൻ പോവാണോ , F.I.R സിനിമയുടെ സ്റ്റോറി കാത്തിരിക്കുന്നവർ ലൈക്
ഇപ്പോഴാണ് ഇത് കണ്ടത് ഒറ്റ ഇരിപ്പിൽ 31 episode um kandu തീർത്തു love u sir.... ❤️
പ്രിയ,സഹോദരാ.അങ്ങയുടെ ജീവിതത്തിലെ ഒരു ദുരിതപർവ്വം കഴിഞ്ഞിരിക്കുന്നു. സർവ്വശക്തനായ ദൈവം അങ്ങയെ വീണ്ടും ഒരു പുതിയ ജീവിതത്തിലേക്ക് കൊണ്ട് വന്നിരിക്കുന്നു, പിന്നിട്ട വഴികളും, ജീവിതത്തിൽ നാളിതു വരേയ്ക്കും നിമിത്തമായി ഭവിച്ച എല്ലാവരെയും നന്ദിയോടെ വിനയപൂർവ്വം സ്മരിക്കുന്ന അങ്ങയെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.
vivek pilot, i am really sorry brother. Delete cheythu.
vivek pilot സഹോദരാ "നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ, എന്റെ വിശ്വാസം എന്നെയും "BEST OF LUCK.
@@jobyjoseph6419 സാരമില്ല എനിക്ക് താങ്കളോട് പരിഭവമില്ല. എന്റെ കമന്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്.ദൈവത്തിന്റെ സ്നേഹത്തെ കുറിച്ച് പറയുമ്പോൾ നരകിക്കുന്ന മനുഷ്യരെ കുറിച്ചും ഒന്നോർക്കുക. ഞാനും അതിലൊരുവനാണ്.ജന കോടികൾ വേറെയും ഉണ്ട്.Good Luck..!!
God bless you
Last thank you കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി
Felt like a movie from episode 1 to 31...Narration, Presentation 🔥
RIP Legend 🙏
Hatsoff Safari for this 👏
ഓരോ എപ്പിസോഡുകളും പല ദിവസങ്ങളായി കണ്ടു തീർത്തതാണ് . ഇനി അങ്ങോട്ട് എപ്പിസോഡുകൾ ഇല്ല എന്നു ഉൾകൊള്ളാൻ പറ്റുന്നില്ല . അത്രയേറെ ആഴ്ന്നിറങ്ങി ഇദ്ദേഹത്തിന്റെ ഈ 31 എപ്പിസോഡുകൾ . എഴുന്നേറ്റു നിന്ന് കൈ അടിക്കുന്നു 👏👏.. നന്ദി !
കഴിഞ്ഞ മൂന്ന് ദിവസങ്ങൾ ആയി തുടർച്ച ആയി ഇരുന്ന് കേട്ടിരുന്ന ആ ജീവിത കഥ പൂർണ ആയിരിക്കുന്നു 🙏... ഹൃദയസ്പർശി ആയ ജീവിതകഥ!
താങ്ക് you എന്ന വാക്കിനു ഇത്രയും depth ഉണ്ടായിരുന്നു എന്ന് ഇന്നാണ് മനസ്സിലാവുന്നത്..
ഇത്രയും ആസ്വദിച്ചു ഞാൻ അടുത്തിടെ ഒന്നും കണ്ടിട്ടില്ല..
Thank you mr. ഡെന്നിസ് ജോസഫ്
അച്ചായൻ കരയിപ്പിച്....😐.Thank you very much...For a wonder ful journey through you life...
You are a reluctant writer. മറ്റുള്ള സുഹൃത്തക്കളുടെ പ്രേരണകൊണ്ടാണ് താങ്കൾ പല വർക്കുകളും എഴതിയത് എന്നാണ് പൊതുവേ തോന്നിയത്. മുൻകാലങ്ങളിൽ ഇങ്ങനെ പതുങ്ങി നിന്ന പ്രതിഭാധനരേയും ഉയർത്തിക്കൊണ്ടുവരാൻ പലരും ശ്രമിച്ചിരുന്നു. ഇന്ന് കാലം മാറി അവനവൻ തന്നെ അഹമഹമികയാ വരുന്ന സമയമാണ്.
മനോഹരമായ ഒരു സിനിമയുടെ അതി മനോഹരമായ ക്ലൈമാക്സ് പോലെ അവസാന എപ്പിസോഡ്. ഡെന്നിസ് സാർ, ഇതിനേക്കാൾ നന്നായി വേറാരുടെ കഥയും ഞാൻ കേട്ടിട്ടില്ല.
മംഗളങ്ങൾ...
നന്ദി
ഡെന്നിസ് ജോസഫിന്റെ ജീവിതത്തിലെ തിരിഞ്ഞു നോട്ടം തന്നെ നല്ല ഒരു സത്യസന്ധമായ തിരക്കഥ .നന്മകൾ ഉണ്ടാവട്ടെ .
3 ദിവസം കൊണ്ട് എല്ലാം കണ്ട് ...ഇത്ര സിംപിൾ ആയി ..സത്യസന്ധമായി കര്യങ്ങൾ പറയുന്ന മനുഷ്യൻ...hats off you sir...
ഡെന്നീസിന്റെ ഈ വീഡിയോ ഞാൻ പലപ്രാവശ്യം കണ്ടു. ഡെന്നീസിന്റെ സിനിമകൾ പോലെ ഇന്ററസ്റ്റിംഗ് ആണ് ഈ വീഡിയോകളും .
അദ്ദേഹം ആകാലത്തിൽ വേർപെട്ട് പോയി.
അദ്ധേഹത്തിന്റെ കുടുംബത്തി ന്റെ ദുഖത്തിൽ പങ്ക് ചേരുന്നു.
In this pandemic time,while most of us suffer from mental health, your episodes gave me immense positivity. Thank you Sir.
ഒരു ടെലിവിഷൻ പരിപാടിക്കായി ഇത്ര ആകാംഷയോടെ അടുത്ത എപ്പിസോഡിനും വേണ്ടി കാത്തിരുന്നിട്ടില്ല. പ്രിയ ഡെന്നീസ് അതു നിങ്ങളുടെ കഥ പറച്ചിലിന്റെ പ്രത്യേക തന്നെയാണ്. നിങ്ങൾ എഴുതിയ മികച്ച തിരക്കഥയേക്കാൾ വിജയമായിരുന്നു ഒരോ എപ്പിസോഡും.ഇത് ഞങ്ങളിലേക്കെത്തിച്ച സഫാരി ചാനലിനും ഡെന്നീസ് ജോസഫിനും നന്ദി.
That ‘thank u’ at last is beyond anything
The emotion the depth
Thanks dennis sir(will miss u
Rip)
Thanks to safari and sgk
സാർ ന്റെ ജീവിതത്തിൽ യേശു വിന്റെ കാണാൻ കഴിഞ്ഞത് ആണ് ഏറ്റവും വലിയ ഭാഗ്യം... ❤❤❤
I have just finished seeing all the 31 episodes.. really touching. Above all the movies your narration is superb. I'm really sorry that you are not with us now. Pranamam
എന്തൊരു മനുഷ്യൻ ആടോ താങ്കൾ... 💙
വർക്കിന്റെ ഇടവേളയിൽ 4 ദിവസം കൊണ്ട് 31 എപ്പിസോഡുകൾ കണ്ടു തീർത്തു... ✨️
ഡെന്നിസ് ജോസഫ്... 😍
സഫാരി ചാനൽ.. 💙
💫
സഫാരി ചാനലിലൂടെ അടുത്തറിഞ്ഞ ശേഷം ഒരു തിരക്കഥ കൂടി ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു..... പ്രതീക്ഷിക്കാതെ കാലയവനികക്കുള്ളിൽ മറഞ്ഞ പ്രിയ കലാകാരന് അന്ത്യഞ്ജലികൾ.... 😢😢😢
ഡെന്നിസ് അച്ചായാ (അങ്ങനെ വിളിക്കാൻ തോന്നുന്നു) എല്ലാ എപ്പിസോഡും കണ്ടു, താങ്കളുടെ നിഷ്കളങ്കത ആണ് ഈ പ്രോഗ്രാമിന്റെ high LIGHT ഒരാളും ആ വ്യക്തിയുടെ ചീത്ത വശം പുറം ലോകത്തു അവതരിപ്പിക്കാൻ ഇഷ്ടപ്പെടുന്നവരല്ല.. അങ്ങ് എത്ര വ്യത്യസ്തനാണ് എന്ന് മനസിലായി...ഇഷ്ടം ഒരുപാടു ഇഷ്ടം, ജീവിതത്തിലേക്ക് തിരിച്ചു വന്ന അങ്ങയുടെ നല്ല മനസിന്, ഒരുപാടുകാലം കുടുംബത്തോടൊപ്പം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ😘
സ്വന്തം തെറ്റുകളും ശരികളും തിരിച്ചറിയാൻ കഴിയുന്ന ഒരു പച്ച മനുഷ്യനാണ് താങ്കൾ : ഈ അവസരത്തിൽ ഡെന്നീസ് സാറിനെ ശിരസാൽ നമിയ്ക്കുന്നു , ദൈവം അനുഗ്രഹിയ്ക്കട്ടേ
Hatts off you sir..
എത്രയോ എപ്പിസോഡുകൾ വർഷങ്ങളോളമുള്ള ജീവിതാനുഭവങ്ങൾ മുഴുവൻ ഒരു തിരക്കഥപോലെ നമ്മോട് സംവദിച്ചു.. ദ്രോഹിച്ചവരോടും നിന്ദിച്ചവരോടും അകറ്റി നിർത്തിയവരോടും ഒരിക്കൽപോലും നീരസമോ പരിഭവമോ കുറ്റമോ പറയാതെ ഓരോ വാക്കിലും സൂക്ഷമത പാലിച്ചു അനുഭവങ്ങൾ ഞങ്ങളുമായി പങ്കുവെച്ചതിനു .നന്ദി സർ ഒരുപാട് നന്ദി
RIP...thanks safari for capturing him before he leaves this world.
സ്ഥിരമായി ഭൂരിഭാഗം ആളുകളും കാണുന്നില്ല എങ്കിലും ഒരു വട്ടം എങ്കിലും കണ്ടിട്ട് No. 01 ചാനലാണ് എന്ന് പറയുന്ന തരത്തിലുള്ള ഇത്രയും ഗംഭീര content നിറഞ്ഞ ഒരു ചാനൽ വേറെ ഇല്ല. എല്ലാ പരിപാടികളും അത്ര മേല്‍ ഗംഭീരം. മലയാളീ പ്രേക്ഷകര്‍ എല്ലാം ഒരു ദിവസം ഇതിന്റെ മൂല്യം തിരിച്ചറിയട്ടെ എന്ന് ആഗ്രഹിക്കുന്നു. Corona കാലത്ത് കണ്ട No. 01 പരിപാടി ഈ 31 എപ്പിസോഡുകള്‍ ആണ്.
i knew from all master dennis episodes that i was growing with his writing and imagination.....why safari didnt telecast before 3 or 4 years.......if like that he will break all fan following records....i love him..i adore him...great person.....
എന്റെ മനസ്സിൽ ഈ മനുഷ്യൻ ഒരു സൂപ്പർ ഹീറോ ആണ്... എനിക്ക്. ഏറ്റവും ഇഷ്ടപ്പെട്ട മോഹൻലാൽ കതപാത്രം എഴുതിയ ആൾ...
ആരും ഇല്ലാതെ ആയിപ്പോയി ഒന്ന് രക്ഷിക്കാൻ..അത്യന്ത വ്യസനമായ അവസ്ഥ