സ്നേഹിക്കുന്നവർ രണ്ടു തരം സ്വന്തമാക്കണം എന്ന് കരുതി സ്നേഹിക്കുന്നവരും സ്വന്തമാണെന്ന് കരുതി സ്നേഹി...

Поделиться
HTML-код
  • Опубликовано: 10 сен 2024
  • 'കരാഗ്രേ വസതേ ലക്ഷ്മി
    കരമധ്യേ സരസ്വതി
    കരമൂലേതു ഗോവിന്ദ
    പ്രഭാതേ കരദർശനം.'
    കൈവെള്ളയിൽ നോക്കുമ്പോൾ മനസ്സുകൊണ്ട് മൂന്ന് ശക്തികളെ ദർശിക്കണം. ആദ്യം ലക്ഷ്യമിദേവിയേയാണ് സ്മരിക്കേണ്ടത് ഒരാളുടെ വ്യക്തിത്വത്തിന്റെ മൂലഘടകം അയാളുടെ ഭാഷയാണ് എന്നുവെച്ചാൽ സംസാരരീതി.! നാവുകൊണ്ട് മിത്രത്തെയും ശത്രുവിനെയും സൃഷ്ടിക്കാം. ആളുകളുമായി ഇടപെടുമ്പോൾ ഈ സത്യം മനസ്സിൽ ഉണ്ടാവണം പണമാണ് ഏറ്റവും വലിയ സമ്പത്ത് എന്നു കരുതിയാൽ തെറ്റി സ്വഭാവവും പെരുമാറ്റവുമാണ് ഒരാളെ സമ്പന്നനും ദരിദ്രനും ആക്കി തീർക്കുന്നത് മഹത്വത്തിന്റെ മാനദണ്ഡം പണമല്ല : സ്വഭാവം പെരുമാറ്റവും ആണ്..! ഇത് രണ്ടും ശരിയല്ലെന്നുവരികിൽ ചിലപ്പോൾ ജീവിതം തന്നെ പാഴായി പോയേക്കും. അപകടത്തിലായേകും. ഉദാഹരണത്തിന് രാമായണത്തിലെ പ്രതിനായകനായ രാവണനെ കുറിച്ച് ചിന്തിച്ചു നോക്കാം സമ്പത്തിന്റെ കൊടുമുടിയിൽ ആയിരുന്നു ഈ രാക്ഷസചക്രവർത്തിയുടെ ജീവിതം. പക്ഷേ സ്വഭാവം കൊണ്ട് പരമ ദരിദ്രനും അഹങ്കാരം, ധാർഷ്ട്യം, പരപുച്ഛം, മത്സരബുദ്ധി, തുടങ്ങിയ ദുർഗുണങ്ങളുടെ വിളനിലം ആയിരുന്നു അയാളുടെ മനസ്സ്. പെരുമാറ്റം അതിലേറെ മോശം ഫലമോ സർവ്വനാശം..
    സ്നേഹിക്കുന്നവർ രണ്ടു തരം സ്വന്തമാക്കണം എന്ന് കരുതി സ്നേഹിക്കുന്നവരും സ്വന്തമാണെന്ന് കരുതി സ്നേഹി...!
    രാത്രി കിടന്നുറങ്ങി എന്നെ രാവിലെ ഉണർത്തിയ ആ മഹാശക്തിക്ക് മുമ്പിൽ ഞാനിതാ നമിക്കുന്നു എന്നാണ്. രാത്രി എല്ലാം മറന്ന് നിദ്രയിൽ അമരാളെ രാവിലെ ഉണർത്തി അയാളുടെ മനസ്സിനെ ഇന്ദ്രിയങ്ങൾക്കും ഉത്തേജനം പ്രദാനം ചെയ്ത്, അയാളുടെ ഓർമ്മയെ വീണ്ടെടുത്തു നൽകി കഴിഞ്ഞതിന്റെ എല്ലാം ഒരു തുടർച്ചയാക്കി അയാളെ നിലനിർത്തുന്നത് ആ പരാശക്തിയാണ് അതിനാൽ രണ്ടു കൈകളും നിവർത്തിപ്പിടിച്ച് സ്വന്തം ഉള്ളം കൈകളിലേക്ക് നോക്കിക്കൊണ്ട് ഈ വന്ദന ശ്ലോകം ചൊല്ലി ആ മഹാശക്തിയെ പ്രണമിക്കണം.
    'കരാഗ്രേ വസതേ ലക്ഷ്മി കരമധ്യേ സരസ്വതി കരമൂലേതു ഗോവിന്ദ പ്രഭാതേ കരദർശനം.'
    ദുഃഖം നമ്മിലാണ് ദുഃഖ കാരണം നാം തന്നെയാണ് ദുഃഖത്തിൽ നിന്നും സന്തോഷത്തിലേക്കുള്ള വഴിയും നാം തന്നെയാണ്🙏
    കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഉണ്ടാവണം വിനയം. മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കാനുള്ള ഹൃദയ വിശാലതയും സ്വന്തം തെറ്റുകൾക്ക് മാപ്പ് പറയാനുള്ള സന്നദ്ധതയും വിനയത്തിൽ നിന്നെ വിളയൂ. വ്യക്തി ബന്ധങ്ങളുടെ മൂല്യം അറിയുന്നവർ വിനയത്തോടെ മാത്രമേ പെരുമാറു മനസ്സിൽ എപ്പോഴും ഉണ്ടാവണം വിനയം എന്നാണല്ലോ വിദ്വൽവാക്യം..!
    വിനയമുള്ളിടത്തേ വിജയമുണ്ടാകൂ. ഭഗവാൻ മഹാവിഷ്ണുവിന്റെ വിനയത്തെക്കുറിച്ച് നിരവധി കഥകളുണ്ട് പുരാണത്തിൽ. വിധിയുള്ള ഒരു വിനയം ഭൂഷണമാകുന്നു വിദ്യാവിനയ സമ്പന്നേ എന്നാണല്ലോ ആപ്തവാക്യം. അതിനാൽ വിനയം എന്ന സദ്ഗുണം സാംശീകരിക്കൽ തന്നെയാവണം നമ്മുടെ പ്രഥമ ലക്ഷ്യം.
    നിങ്ങളെക്കുറിച്ച് അറിഞ്ഞവർ ഏറെ ഉണ്ടാവും..എന്നാൽ മനസ്സിലാക്കിയവർ അപൂർവ്വവും..!
    നാം എന്ത് ചിന്തിച്ച് പ്രവർത്തിക്കുന്നുവോ അതിനനുസരിച്ചാണ് നമ്മുടെ സ്വഭാവവും ശീലങ്ങളും ഉണ്ടാകുന്നത്...!.
    സന്തോഷം.! നിങ്ങൾ എന്ത് ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.!
    നമ്മൾ ഉണർന്ന ഉടനെ ചമ്രംപടഞ്ഞിരുന്നുകൊണ്ട്. അനന്തവും അജ്ഞാതവും ആമയവുമായ ആ മഹാ ശക്തിയെ പ്രണമിക്കണം. പ്രപഞ്ചത്തിനും അതിലെ സകല ചരാചരങ്ങൾക്കും ആധാരം ആയിരിക്കുന്നത് ഈ മഹാശക്തിയാണെന്ന് നിരീക്ഷണങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും ആധുനികശാസ്ത്രം സമർത്ഥിച്ചിട്ടുണ്ട്. പ്രപഞ്ചസൃഷ്ടിയുടെ തുടക്കം ഊർജ്ജത്തിലൂടെ ആയിരുന്നു ഊർജ്ജം നിരവധി പരിണാമങ്ങൾക്ക് വിധേയമായപ്പോൾ അതിൽ നിന്ന് രൂപങ്ങൾ ആവിർഭവിച്ചു. ഇതിനെല്ലാം വഴിവച്ച ഒരു മഹാശക്തിയുണ്ട്. ഭാരതത്തിലെ ഇറച്ചിവലിയന്മാർ അതിനെ പ്രജ്ഞാവബോധം എന്ന് വിളിച്ചു ഇതുതന്നെയാണ് ഈശ്വരൻ. ബ്രഹ്മവും ഇതുതന്നെ പരമാത്മാവും ഇതല്ലാതെ മറ്റൊന്നല്ല. നാം ഓരോരുത്തരും ആ പരമ്പരകളിൽ നിന്ന് രൂപം കൊണ്ടവരാണ് നമ്മെ ഉണർത്തുന്നതും നമ്മെ ഉറക്കുന്നതും ആ പരമ്പരതന്നെ അതിനാൽ നാം ആദ്യം ആ മഹാശക്തിക്കും മുമ്പിൽ വേണം നമിക്കാൻ അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ മനസ്സ് സ്വാഭാവികമായും വിനയസമ്പന്നമാകും..!
    നിറഞ്ഞിരിക്കുന്നതെന്തും നിശബ്ദവും നിറയാത്തതെന്തും ശബ്ദവും ഉണ്ടാക്കുന്നില്ലേ..?
    ഭാരതത്തിലെ മഹാമനീഷികൾ ബ്രാഹ്മമൂർത്തത്തിൽ ഉണർന്ന് ധ്യാനത്തിൽ ഏർപ്പെടുന്നവരായിരുന്നു സൂര്യോദയത്തിന് തൊട്ടുമുമ്പുള്ള സമയം ബുദ്ധിയെയും പ്രജ്ഞയേയും അനുകൂലമായ രീതിയിൽ സ്വാധീനിക്കും. ഉദയ സൂര്യന്റെ കിരണങ്ങൾ ശരീരത്തിനും മനസ്സിനും ഉണർവും ഉത്സാഹവുമേകും. അതിനാൽ രാവിലെ ആറുമണിക്ക് മുമ്പായി ഉണരാൻ നമ്മുടെ കുട്ടികളെ ശീലിപ്പിക്കണം അതാകണം നമ്മുടെ സംസ്കാരത്തെക്കുറിച്ച് അവർ ഗ്രഹിക്കുന്ന ആദ്യത്തെ പാഠം എന്നും രാവിലെ ആറുമണിക്ക് മുമ്പായി ഉണരാൻ ശീലിക്കുന്നതോടെ അവരിൽ ഉന്മേഷം വന്നു നിറയും. ഒന്ന് നിരീക്ഷിച്ചാൽ സൂര്യോദയത്തിനു മുമ്പ് ഉണരുന്നവരുടെ ബ്രെയിൻ പവർ മറ്റുള്ളവരെ അപേക്ഷിച്ച് ഏറിയിരിക്കുന്നതായി കാണാം.ഭാവി ജീവിതത്തിലും ഈ ശീലം അവർക്ക് അനുഗ്രഹമായിതീരും' ചൊട്ടയിലെ ശീലം ചുടല വരെ' 'ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം ' തുടങ്ങിയ പഴമൊഴികൾ ഓർക്കുക.
    നാം എന്ത് ചിന്തിച്ച് പ്രവർത്തിക്കുന്നുവോ അതിനനുസരിച്ചാണ് നമ്മുടെ സ്വഭാവവും ശീലങ്ങളും ഉണ്ടാകുന്നത്.
    #swamiuditchaithanya #bvtv #internationalday #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #omnamahshivay #kashmir #saradapeetham #omnamahshivaya #himalaya #kashmirvalley #sarada #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham
    #swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #suryodayam #meditation #dhyanam #swamiuditchaithanya #bvtv

Комментарии • 37