ആരാധന ആരാധന സ്വർഗ്ഗീയ താതനെന്നും ആരാധന ഹൃദയം നിറയും നന്ദിയിതാൽ അധരം ചൊരിയും ഗീതികളാൽ സങ്കീർത്തനങ്ങൾ സ്തുതികളോടെ കുമ്പിടുന്നിതാ ആരിലും ഉന്നതനായവനേ ആരാധ്യൻ നീയേ അഖില ചരാചര സൃഷ്ടാവേ നീ നിത്യം പരിശുദ്ധൻ ഈ വിശ്വമാകെ നിൻ തൃപ്പദങ്ങളിൽ ആരാധിക്കുന്നു ആരാധിക്കുന്നു കരകാണാതെ ആഴിയതിൽ തീരം തിരയുമ്പോൾ അരികിൽ അയച്ചു സുതനെ എന്നെ കോരിയെടുക്കാനായ് എൻ പാപം ഏൽക്കുവാൻ ഏകജാതനെ പാരിൽ അയച്ചു നീ പാരിൽ അയച്ചു നീ വാന വിതാനം ഘോഷിക്കും നിൻ കര ചാതുര്യം ക്രൂശിലെ രൂപം കീർത്തിക്കും നിൻ അഗാധമാം സ്നേഹം ആ ദീനരോദനം ഹൃദയഭേദകം എൻപാപം മൂലം എൻ പാപം മൂലം
Very nice song
ആരാധന ആരാധന
സ്വർഗ്ഗീയ താതനെന്നും ആരാധന
ഹൃദയം നിറയും നന്ദിയിതാൽ
അധരം ചൊരിയും ഗീതികളാൽ
സങ്കീർത്തനങ്ങൾ സ്തുതികളോടെ കുമ്പിടുന്നിതാ
ആരിലും ഉന്നതനായവനേ
ആരാധ്യൻ നീയേ
അഖില ചരാചര സൃഷ്ടാവേ
നീ നിത്യം പരിശുദ്ധൻ
ഈ വിശ്വമാകെ നിൻ തൃപ്പദങ്ങളിൽ
ആരാധിക്കുന്നു
ആരാധിക്കുന്നു
കരകാണാതെ ആഴിയതിൽ
തീരം തിരയുമ്പോൾ
അരികിൽ അയച്ചു സുതനെ എന്നെ കോരിയെടുക്കാനായ്
എൻ പാപം ഏൽക്കുവാൻ ഏകജാതനെ
പാരിൽ അയച്ചു നീ
പാരിൽ അയച്ചു നീ
വാന വിതാനം ഘോഷിക്കും
നിൻ കര ചാതുര്യം
ക്രൂശിലെ രൂപം കീർത്തിക്കും നിൻ അഗാധമാം സ്നേഹം
ആ ദീനരോദനം ഹൃദയഭേദകം
എൻപാപം മൂലം
എൻ പാപം മൂലം
Golry to Lord