ഐകരാഷ്ട്ര സഭയുടെ Decade action for Road safety 2011- 2020 പ്രകാരം റോഡ് ആക്സിഡൻ്റുകളും അതിനെ തുടർന്നുണ്ടാകുന്ന മരണങ്ങളും 50 % കുറക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുവാൻ എല്ലാ രാജ്യങ്ങൾക്കും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ 2011 മുതൽ റോഡ് ആക്സിഡൻ്റ് റിഡക്ഷനിൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് 2014 ൽ ജസ്റ്റിസ് KS രാധാകൃഷ്ണൻ അധ്യക്ഷനായ ഒരു കമ്മിറ്റി സുപ്രീംകോടതി രൂപീകരിച്ചു. 2015-ൽ സമഗ്രമായ നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ഈ കമ്മിറ്റി സമർപ്പിക്കുകയുണ്ടായി. വലിപ്പത്തിൻ്റെ കാര്യത്തിൽ 22-ാം സ്ഥാനത്തുള്ള കേരളം റോഡ് ആക്സിഡൻ്റിൽ 5-ാം സ്ഥാനത്താണ് ഉണ്ടായിരുന്നത്. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും മികച്ചു നിൽക്കുന്ന കേരളത്തെ സംബന്ധിച്ച് ഈ കണക്കുകൾ ഒട്ടും ആശാസ്യമായിരുന്നില്ല. കർശനമായ എൻഫോഴ്സ്മെൻ്റ് അതോടൊപ്പം കർശനമായ ശിക്ഷ എന്നിവയിലൂടെ റോഡ് സേഫ്റ്റി സാധ്യമാക്കുക എന്നത് ജസ്റ്റിസ് രാധാകൃഷ്ണൻ കമ്മിറ്റിയുടെ പ്രധാന നിർദേശങ്ങളിൽ ഒന്നായിരുന്നു. അതിനെ തുടർന്ന് കേന്ദ്ര മോട്ടോർ വാഹന നിയമം പരിഷ്കരിക്കുന്നതിനും 2010-ൽ കേന്ദ്രക്യാബിനറ്റ് പാസാക്കിയ National Road safety Policy എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കുന്നതിനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 2017 ൽ കർശന നിർദ്ദേശം നൽകി. എന്നാൽ 1.1 കോടി വാഹനങ്ങളിൽ നിയമം നടപ്പിലാക്കുന്നതിന് 613 എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ മാത്രമേ സംസ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂ. മോട്ടോർ വാഹന വകുപ്പിൽ ആകെയുള്ള 2289 സ്റ്റാഫുകളിൽൽ 1533 മിനിസ്റ്റീരിയൽ സ്റ്റാഫും ബാക്കി ഹയർ അതോറിറ്റി കൺടിജൻ്റ് സ്റ്റാഫും ആയിരുന്നു . അതിൽ തന്നെ എൻഫോഴ്സ്മെൻ്റ് ജോലികൾക്ക് മാത്രമായി 102 ഉദ്യോഗസ്ഥർ(34 - MVI,68-AMVI ) മാത്രമേ ഉണ്ടായിരുന്നുള്ളൂ. സമാന ഡിപ്പാർട്ടുമെൻ്റക്രളിൽ ഈ സമയം Excise -4871 Fire and rescue -4135 Forest -6578 എന്നതായിരുന്നു സ്ട്രംഗ്ത്. അതായത് 1980 കാലഘട്ടത്തെ അപേക്ഷിച്ച് വാഹന സാന്ദ്രത 57 ഇരട്ടി വർദ്ധിച്ചിട്ടും 1980 കാലഘട്ടത്തിലെ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരുടെ എണ്ണം 178 ൽ നിന്ന് നാലിരട്ടി മാത്രമേ വർദ്ധിപ്പിക്കപ്പെട്ടിരുന്നുള്ളൂ. ഇത് റോഡപകടനിരക്ക് കുറക്കുന്നതിനെ വിപരീതമായി ബാധിക്കുന്നുണ്ടെന്ന് ഗവൺമെൻ്റിന് ബോധ്യപ്പെട്ടിരുന്നു. തുടർന്ന് കേന്ദ്ര റോഡ് സേഫ്റ്റി പോളിസി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സേഫ് കേരള എന്ന പദ്ധതിക്ക് 2018 ൽ ഗവൺമെൻ്റ് രൂപം നൽകുകയായിരുന്നു. കേരളത്തിന് ഇന്ത്യമുഴുവൻ പ്രശസ്തി എത്തിച്ച ശബരിമല സേഫ് സോൺ മാതൃകയിലാണ് സേഫ് കേരള പദ്ധതിയും ആവിഷ്കരിച്ചത്. 85 എൻഫോഴ്സ്മെൻ്റ് സ്ക്വാഡുകൾ രൂപീകരിക്കുന്നതിനും ഓരോ സ്ക്വാഡും 8 മണിക്കൂർ വീതമുള്ള മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പട്രോളിംഗ് നടത്തുന്നതിനും എല്ലാ ജില്ലകളിലും എൻഫോഴ്സ്മെൻ്റ് കൺട്രോൾ റൂം പ്രവർത്തിക്കുന്നതിനും അതിനുള്ള സ്റ്റാഫ് സ്ട്രങ്തിനുമായി പ്രപ്പോസൽ സമർപ്പിക്കുകയുണ്ടായി. ഇതിനായി സ്ക്വാഡുകളിൽ 629 എൻഫോഴ്സ്മെൻ്റ് ഓഫീസേഴ്സും കൺട്രോൾ റൂമിൽ 196 സ്റ്റാഫുമാണ് വേണ്ടിയിരുന്നത്. ഇതിനായി 460 എക്സിക്യുട്ടിവ് സ്റ്റാഫിൻ്റെയും 28 മിനിസ്റ്റീരിയൽ സ്റ്റാഫിൻ്റെയും പോസ്റ്റ് ക്രിയേഷൻ വേണ്ടി പ്രപ്പോസൽ സമർപ്പിക്കപ്പെട്ടു. അതിൽ ആകെ നിയോഗിച്ചത് 8 മണിക്കൂർ മാത്രം പ്രവർത്തിക്കാനുള്ള എൻഫോസ്‌മെന്റ് ടീമിനെയാണ്. ഇപ്പോൾ ഉദ്യോഗസ്ഥർ ഇല്ലാത്തതുകൊണ്ട് അത് 8 മണിക്കൂർ പോലും പ്രവർത്തിക്കുന്നില്ല എന്നതാണ് വാസ്തവം. 24 മണിക്കൂറും നമ്മുടെ നിരത്തുകളിൽ എൻഫോസ്‌മെന്റ് ശക്തിപെടുത്തുവാൻ ട്രാൻസ്‌പോർട് കമ്മീഷണർ സർക്കാരിന് അപേക്ഷ നൽകിയിട്ടും അത് ചുവപ്പ് നാടയിൽ കുടുങ്ങികിടക്കുകയാണ്. ഇനിയും സേഫ് കേരള 24 മണിക്കൂർ പ്രവർത്തിച്ചില്ലെങ്കിൽ അത് കേരളത്തിന് വലിയയൊരു നഷ്ടം ആയി തീരും..
ഇതൊക്കെ എന്നും വേണ്ടതാണ് 😢 അല്ലാതെ വല്ലപ്പോഴും മാത്രമേ നടക്കുന്നു 😢
ഐകരാഷ്ട്ര സഭയുടെ Decade action for Road safety 2011- 2020 പ്രകാരം റോഡ് ആക്സിഡൻ്റുകളും അതിനെ തുടർന്നുണ്ടാകുന്ന മരണങ്ങളും 50 % കുറക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുവാൻ എല്ലാ രാജ്യങ്ങൾക്കും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ 2011 മുതൽ റോഡ് ആക്സിഡൻ്റ് റിഡക്ഷനിൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് 2014 ൽ ജസ്റ്റിസ് KS രാധാകൃഷ്ണൻ അധ്യക്ഷനായ ഒരു കമ്മിറ്റി സുപ്രീംകോടതി രൂപീകരിച്ചു. 2015-ൽ സമഗ്രമായ നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ഈ കമ്മിറ്റി സമർപ്പിക്കുകയുണ്ടായി.
വലിപ്പത്തിൻ്റെ കാര്യത്തിൽ 22-ാം സ്ഥാനത്തുള്ള കേരളം റോഡ് ആക്സിഡൻ്റിൽ 5-ാം സ്ഥാനത്താണ് ഉണ്ടായിരുന്നത്. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും മികച്ചു നിൽക്കുന്ന കേരളത്തെ സംബന്ധിച്ച് ഈ കണക്കുകൾ ഒട്ടും ആശാസ്യമായിരുന്നില്ല.
കർശനമായ എൻഫോഴ്സ്മെൻ്റ് അതോടൊപ്പം കർശനമായ ശിക്ഷ എന്നിവയിലൂടെ റോഡ് സേഫ്റ്റി സാധ്യമാക്കുക എന്നത് ജസ്റ്റിസ് രാധാകൃഷ്ണൻ കമ്മിറ്റിയുടെ പ്രധാന നിർദേശങ്ങളിൽ ഒന്നായിരുന്നു.
അതിനെ തുടർന്ന് കേന്ദ്ര മോട്ടോർ വാഹന നിയമം പരിഷ്കരിക്കുന്നതിനും 2010-ൽ കേന്ദ്രക്യാബിനറ്റ് പാസാക്കിയ National Road safety Policy എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കുന്നതിനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 2017 ൽ കർശന നിർദ്ദേശം നൽകി.
എന്നാൽ 1.1 കോടി വാഹനങ്ങളിൽ നിയമം നടപ്പിലാക്കുന്നതിന് 613 എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ മാത്രമേ സംസ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂ. മോട്ടോർ വാഹന വകുപ്പിൽ ആകെയുള്ള 2289 സ്റ്റാഫുകളിൽൽ 1533 മിനിസ്റ്റീരിയൽ സ്റ്റാഫും ബാക്കി ഹയർ അതോറിറ്റി കൺടിജൻ്റ് സ്റ്റാഫും ആയിരുന്നു . അതിൽ തന്നെ എൻഫോഴ്സ്മെൻ്റ് ജോലികൾക്ക് മാത്രമായി 102 ഉദ്യോഗസ്ഥർ(34 - MVI,68-AMVI ) മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സമാന ഡിപ്പാർട്ടുമെൻ്റക്രളിൽ ഈ സമയം
Excise -4871
Fire and rescue -4135
Forest -6578
എന്നതായിരുന്നു സ്ട്രംഗ്ത്.
അതായത് 1980 കാലഘട്ടത്തെ അപേക്ഷിച്ച് വാഹന സാന്ദ്രത 57 ഇരട്ടി വർദ്ധിച്ചിട്ടും 1980 കാലഘട്ടത്തിലെ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരുടെ എണ്ണം 178 ൽ നിന്ന് നാലിരട്ടി മാത്രമേ വർദ്ധിപ്പിക്കപ്പെട്ടിരുന്നുള്ളൂ. ഇത് റോഡപകടനിരക്ക് കുറക്കുന്നതിനെ വിപരീതമായി ബാധിക്കുന്നുണ്ടെന്ന് ഗവൺമെൻ്റിന് ബോധ്യപ്പെട്ടിരുന്നു.
തുടർന്ന് കേന്ദ്ര റോഡ് സേഫ്റ്റി പോളിസി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സേഫ് കേരള എന്ന പദ്ധതിക്ക് 2018 ൽ ഗവൺമെൻ്റ് രൂപം നൽകുകയായിരുന്നു.
കേരളത്തിന് ഇന്ത്യമുഴുവൻ പ്രശസ്തി എത്തിച്ച ശബരിമല സേഫ് സോൺ മാതൃകയിലാണ് സേഫ് കേരള പദ്ധതിയും ആവിഷ്കരിച്ചത്.
85 എൻഫോഴ്സ്മെൻ്റ് സ്ക്വാഡുകൾ രൂപീകരിക്കുന്നതിനും ഓരോ സ്ക്വാഡും 8 മണിക്കൂർ വീതമുള്ള മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പട്രോളിംഗ് നടത്തുന്നതിനും എല്ലാ ജില്ലകളിലും എൻഫോഴ്സ്മെൻ്റ് കൺട്രോൾ റൂം പ്രവർത്തിക്കുന്നതിനും അതിനുള്ള സ്റ്റാഫ് സ്ട്രങ്തിനുമായി പ്രപ്പോസൽ സമർപ്പിക്കുകയുണ്ടായി.
ഇതിനായി സ്ക്വാഡുകളിൽ 629 എൻഫോഴ്സ്മെൻ്റ് ഓഫീസേഴ്സും
കൺട്രോൾ റൂമിൽ 196 സ്റ്റാഫുമാണ് വേണ്ടിയിരുന്നത്.
ഇതിനായി 460 എക്സിക്യുട്ടിവ് സ്റ്റാഫിൻ്റെയും 28 മിനിസ്റ്റീരിയൽ സ്റ്റാഫിൻ്റെയും പോസ്റ്റ് ക്രിയേഷൻ വേണ്ടി പ്രപ്പോസൽ സമർപ്പിക്കപ്പെട്ടു. അതിൽ ആകെ നിയോഗിച്ചത് 8 മണിക്കൂർ മാത്രം പ്രവർത്തിക്കാനുള്ള എൻഫോസ്‌മെന്റ് ടീമിനെയാണ്. ഇപ്പോൾ ഉദ്യോഗസ്ഥർ ഇല്ലാത്തതുകൊണ്ട് അത് 8 മണിക്കൂർ പോലും പ്രവർത്തിക്കുന്നില്ല എന്നതാണ് വാസ്തവം. 24 മണിക്കൂറും നമ്മുടെ നിരത്തുകളിൽ എൻഫോസ്‌മെന്റ് ശക്തിപെടുത്തുവാൻ ട്രാൻസ്‌പോർട് കമ്മീഷണർ സർക്കാരിന് അപേക്ഷ നൽകിയിട്ടും അത് ചുവപ്പ് നാടയിൽ കുടുങ്ങികിടക്കുകയാണ്. ഇനിയും സേഫ് കേരള 24 മണിക്കൂർ പ്രവർത്തിച്ചില്ലെങ്കിൽ അത് കേരളത്തിന് വലിയയൊരു നഷ്ടം ആയി തീരും..
good job 👍
ആക്സിഡന്റ് അധികം നടക്കുന്നത് രാത്രികാലങ്ങളിലാണ്.പകൽ ചെക്കിങ് വെറും പ്രഹസനം മാത്രമാണ്
Gulf rules should come ❤❤❤
ഒരു 10 ദിവസം കാണും അത് കഴിഞ്ഞു വീണ്ടും പഴേ പടി
കുറച്ചു ദിവസങ്ങളിലുണ്ടാകും
ആദ്യത്തെ ഒരു ചാട്ടം
👍👍👍👍👍👍👍👍👍👍👍👍👍👍👍👍
BUS, AUTORIKSHAW, ......
Only for a few days
👍
Thalayil helmet alla chirakk priyam thoppiyum. Black chakkum okkeyanu😂