നാരായണീയം ദശകം 2 ശ്ലോകം 1-10 / Narayaneeyam Dashakam 2 Shlokam 1-10

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Krishnakripaasagaram Narayaneeyam Class Every Thursday, 8.00 PM IST Zoom online Live
    Class #3
    നാരായണീയം ദശകം 2
    ഭഗവദ് സ്വരൂപ മാധുര്യവും ഭക്തി മഹത്വവും
    ശ്ലോകം 1-10
    2.1
    സൂര്യസ്പർദ്ധികിരീടം = സൂര്യനെക്കാൾ ശോഭയുള്ള കിരീടം
    ഊർദ്ധ്വതിലകം = ഗോപിക്കുറി
    പ്രോദ്ഭാസി= നല്ലവണ്ണം പ്രകാശിക്കുന്ന
    ഫാലാന്തരം = നെറ്റിത്തടം
    (മേലോട്ടു തൊട്ടിരിക്കുന്ന ഗോപിക്കുറി കൊണ്ട് നല്ലവണ്ണം പ്രകാശിക്കുന്ന നെറ്റിത്തടം)
    കാരുണ്യാകുലനേത്രം = കാരുണ്യം നിറഞ്ഞ കണ്ണുകള്‍
    ആർദ്രഹസിതോല്ലാസം = സ്നേഹാർദ്രമായ പുഞ്ചിരി
    സുനാസാപുടം = മനോഹരമായ മൂക്ക്
    ഗണ്ഡോദ്യന്മകരാഭകുണ്ഡലയുഗം = കവിളിൽ സ്പർശിക്കുന്ന മകരമത്സ്യാകൃതിയുള്ള ശോഭിക്കുന്ന രണ്ടു കുണ്ഡലങ്ങൾ
    കണ്ഠോജ്ജ്വലത്കൗസ്തുഭം= കൌസ്തുഭം എന്ന രത്നത്താല്‍ ഉജ്ജ്വലമാക്കിയ കഴുത്ത്
    വനമാല്യഹാരപടലശ്രീവത്സദീപ്രം = വനമാലകൾകൊണ്ടും രത്നമാലകൾ കൊണ്ടും ശ്രീവത്സമെന്ന മറുകു കൊണ്ടും ശോഭിയ്ക്കുന്ന
    ത്വദ്രൂപം (ത്വദ് രൂപം) = അങ്ങയുടെ രൂപം
    ഭജേ =(ഞാൻ) ഭജിയ്ക്കുന്നു
    2.2
    കേയൂരം - തോൾവള
    അംഗദം - കൈവള
    കങ്കണം - കണങ്കൈവള
    അങ്കിതം - അലങ്കരിക്കപ്പെട്ട
    ബാഹുചതുഷ്കം - നാലു കൈകൾ
    സംഗതം - കലർന്ന
    ഗദാ = ഗദ
    ശംഖ് = ശംഖ്
    അരി - ചക്രം
    പങ്കേരുഹം - താമര
    കാഞ്ചിത് കാഞ്ചനകാഞ്ചിലാഞ്ഛിതലസത് = സ്വർണംകൊണ്ട് നിർമിച്ച മനോഹരമായ അരഞ്ഞാണം കൊണ്ട് അടയാളപ്പെട്ടതും
    പീതാംബരാലംബിനീം -
    ഒളി ചിന്തുന്ന മഞ്ഞപ്പട്ടുടയാട ചാര്‍ത്തിയതും
    വിമലാംബുജദ്യുതിപദാം - പരിശുദ്ധമായ താമരപോലെ ശോഭിക്കുന്ന പാദങ്ങളോടുകൂടിയ
    ആർത്തിച്ഛിദം - ദു:ഖത്തെ ഛേദിച്ചുകളയുന്ന
    തവ മൂർത്തിം =അങ്ങയുടെ രൂപത്തെ
    ആലംമ്പേ = ആശ്രയിക്കുന്നു
    2.3
    ഹേ വിഷ്ണോ വിഭോ = അല്ലയോ സർവ്വവ്യാപിയായ ഭഗവാനെ
    ത്രൈലോക്യമഹീയസ: അപി മഹിതം=
    മൂന്നു ലോകത്തിലും ഏറ്റവും മഹത്തായിട്ടുള്ളതിൽ വച്ചു മഹത്തരമായത്
    സമ്മോഹനം മോഹനാത് അപി = മനോഹരമായത്തില്‍ വച്ച് മനോഹരം ആയതു ‌
    കാന്തിനിധാനത: അപി കാന്തം = കാന്തിക്കിരിപ്പിടമായിട്ടുള്ളതിനേക്കാൾ കാന്തിയുള്ളത്, ആകർഷിക്കപ്പെടുന്നത്
    മധുരം മാധുര്യധുര്യാത് അപി = ഏറ്റവും മധുരമായതിനേക്കാൾ മധുരം
    സൗന്ദര്യോത്തരത: അപി സുന്ദരതരം= സുന്ദരമായതിനേക്കാള്‍ സുന്ദരം
    ആശ്ചര്യത: അപി ആശ്ചര്യം= ആശ്ചര്യമുള്ളതിനേക്കാള്‍ ആശ്ചര്യതരം
    ത്വദ്രൂപം= അങ്ങയുടെ രൂപം
    ന കസ്യ കുതുകം പുഷ്ണാതി= ആര്‍ക്കാണ് കൌതുകം വർദ്ധിപ്പിക്കാതിരിക്കുന്നത്
    2.4
    തത്താദൃക് - അതുപോലെയുള്ള, മുന്‍ ശ്ലോകത്തില്‍ പറഞ്ഞപോലെ അത്രയും മനോഹരമായിട്ടുള്ള
    മധുരാത്മകം തവ വപു: = മധുരതരമായ അങ്ങയുടെ ശരീരത്തെ
    സംപ്രാപ്യ= പ്രാപിച്ചിട്ട്
    സംപന്മയീ സാ ദേവീ= സമ്പത്സ്വരുപിണിയായ ആ ശ്രീദേവി
    പരമോത്സുകാ =പരമ പ്രേമത്തോടെ
    ചിരതരം - വളരെക്കാലം
    ന ആസ്തേ - വർത്തിക്കുന്നില്ല
    സ്വ ഭക്തേഷു അപി= സ്വന്തം ഭക്തന്മാരില്‍ പോലും
    അച്യുതാ വിഭോ = ഹേ നാശരഹിതനായ ഭഗവാനെ,
    തേന = അതുകൊണ്ട് തന്നെ
    അസ്യാ: = അവൾക്ക്, ലക്ഷ്മി ദേവിക്ക്
    ത്വദ്രൂപമാനോജ്ഞകപ്രേമസ്ഥൈര്യമയാത് =അങ്ങയുടെ രൂപസൗന്ദര്യത്തിലും പ്രേമത്തിലുമുള്ള ദൃഢവിശ്വാസത്തിൽ നിന്ന്
    അചാപലബലാത് - അചഞ്ചലയായതു കാരണം
    ചാപല്യവാർത്താ = ദേവി ചപലയാണ് എന്ന വാര്‍ത്ത (ഭക്തരിൽ)
    ഉദഭൂത് - ഉണ്ടായി
    ബത! കഷ്ടം = കഷ്ടം തന്നെ
    2.5
    ലക്ഷ്മി പതെ = ലക്ഷ്മിദേവിയുടെ ഭർത്താവായിരിക്കുന്ന ഹേ ഭഗവാനെ,
    ലക്ഷ്മീ: = ഈ ലക്ഷ്മീദേവി
    താവക രാമണീയക ഹൃതാ ഏവ ഇയം = അങ്ങയുടെ സൗന്ദര്യത്താൽ ആകർഷിക്കപ്പെട്ടവളായി തന്നെയാണ്
    പരെഷു അസ്ഥിരാ ഇതി - മറ്റുള്ളവരില്‍ സ്ഥിരതയില്ലാത്തവൾഎന്ന
    അസ്മിൻ = ഈ കാര്യത്തിൽ
    അന്യത്പ്രമാണംഅപി=മറൊരുപ്രമാണംകൂടി
    അധുനാ - ഇപ്പോൾ
    വക്ഷ്യാമി - (ഞാൻ ) പറയാം
    യ:ത്വദ് ധ്യാന ഗുണാനുകീർത്തന രസ ആസക്താ = അങ്ങയെ ധ്യാനിക്കുകയും തുടരെ കീർത്തിക്കുകയും ചെയ്യുന്നതു നിമിത്തമുണ്ടാകുന്ന രസത്തിൽ ആസക്തിയുള്ളവർ ആരാണോ
    ഭക്താ ജനാ: ഭക്ത ജനങ്ങള്‍
    തേഷു ഏഷാ വസതി സ്ഥിരാ ഏവ = അവരിൽ അവൾ സ്ഥിരമായി വസിക്കുന്നു
    ദയിതപ്രസ്താവദത്താദരാ = ഭർത്താവിനെപ്പറ്റിയുള്ള വാക്കുകളിൽ ഉറച്ച ശ്രദ്ധയുമാദരവുമുള്ളവൾ
    2.6
    ഏവം ഭൂത മനോജ്ഞതാ = ഇപ്രകാരം മനോജ്ഞമായ
    നവസുധാ നിഷ്യന്ദ സന്ദോഹനം=
    പുതിയ അമൃത ധാര പോലെ
    പരചിദ് =പരബ്രഹ്മം
    രാസായനമയം - ആനന്ദമയം
    ചേതോഹരം - മനസ്സിനെ ആകർഷിക്കുന്നത്
    ത്വദ് രൂപം = അങ്ങയുടെ രൂപം
    ശൃണ്വതാം - കേൾക്കുന്ന മാത്രയിൽ
    സദ്യ: പ്രേരയതെ = പെട്ടെന്ന് തന്നെ
    മതിം മദയതേ - മനസ്സിനെ ലഹരിപിടിപ്പിക്കുന്നു
    രോമാഞ്ചയതി അംഗകം - ശരീരത്തിൽ രോമാഞ്ചമുണ്ടാക്കുന്നു
    ശീതബാഷ്പവിസരൈ: - ശീതളമായ (കുളിർമ്മയുള്ള) ആനന്ദബാഷ്പത്തിൻ്റെ പ്രവാഹം
    വ്യാസിഞ്ചതി - നനയ്ക്കുന്നു, വർഷിക്കുന്നു
    ആനന്ദമൂർച്ഛോദ്ഭവൈഃ = ആനന്ദാതിരേകത്താൽ
    2.7
    ഏവം ഭൂതതയാ = ഇപ്രകാരം ഉണ്ടായിട്ടുള്ള
    ഭക്ത്യഭിഹിത: - ഭക്തി എന്നു വിളിക്കപ്പെടുന്ന
    യോഗ : = യോഗം
    സ യോഗദ്വയത്‌ കർമജ്ഞാനമയാദ്‌ = കർമ്മം ജ്ഞാനം എന്നീ രണ്ടു യോഗങ്ങളെക്കാൾ
    ഭൃശോത്തമതര: - വളരെക്കൂടുതൽ ഉത്തമമാണ്
    യോഗീശ്വരൈ: = യോഗീശ്വരന്മാരാൽ
    ഗീയതേ - കീർത്തിക്കപ്പെടുന്നു
    സൗന്ദര്യൈകരസാത്മകേ ത്വയി = സൗന്ദ‍ര്യമൂര്‍ത്തിയായ അങ്ങയി‍ല്‍ ഉള്ള
    പ്രേമപ്രകർഷാത്മികാ ഭക്തി - പ്രേമാധിക്യസ്വരൂപത്തോടു കൂടിയ ഭക്തി
    നിശ്രമം - പ്രയത്നം കൂടാതെ
    വിശ്വപുരുഷൈ: ലഭ്യാ = എല്ലാവർക്കും നേടിത്തരുന്നത്
    രമാ വല്ലഭ = ലക്ഷ്മി കാന്താ
    2.8
    നിഷ്കാമം - ഒന്നും ആഗ്രഹിക്കാതെ
    നിയതസ്വധർമ്മചരണം - നിയതമായ സ്വധർമ്മാനുഷ്ഠാനം
    കർമ്മയോഗാഭിധം - കർമ്മയോഗമെന്നു പേര്
    തദ്ദൂരേത്യഫലം = അതിന്റെ ഫലം പെട്ടെന്നൊന്നും ലഭിക്കില്ല
    യദ് ഔപനിഷദ ജ്ഞാന ഉപലഭ്യം പുനഃ =
    ഉപനിഷത്തുക്കളിൽ നിന്നും ലഭിക്കുന്ന ജ്ഞാനം ആവട്ടെ
    തത് തു അവ്യക്തതയാ= അവ്യക്തത കാരണം
    സുദുർഗ്ഗമതരം - പ്രാപിക്കാൻ വളരെയേറെ വിഷമമുള്ളത്
    ചിത്തസ്യ = മനസുകൊണ്ട്
    തസ്മാദ് വിഭോ = അതുകൊണ്ട് ഭഗവാനെ
    സ്വാദീയസീ - കൂടുതൽ ഹൃദ്യം
    ശ്രേയസീ = ശ്രേയസ്കരം
    ത്വത് പ്രേമാത്മകഭക്തി: = അങ്ങയിലുള്ള പരമ പ്രേമമായ ഭക്തി

Комментарии • 12

  • @krishnakripaasagaram
    @krishnakripaasagaram  Год назад

    chat.whatsapp.com/IfXVTCVZNZ56ifjTd277Uq
    നാരായണീയം ക്ലാസിനുള്ള വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ആവാൻ, നേരിട്ട് ക്ലാസ്സിൽ പങ്കെടുക്കാൻ ക്ലിക് ചെയ്തു ജോയിൻ ആവുക 🙏🏿

  • @rangathalam1940
    @rangathalam1940 11 месяцев назад

    ഏതൊരാൾക്കും മനസ്സിലാകുന്ന തരത്തിൽവളരെ ലളിതമായി വിശദീകരിക്കുന്ന നല്ല ക്ലാസ്സ് ടീച്ചർ. സർവേശ്വരൻ കടാക്ഷിക്കട്ടെ

  • @sheejasujith4297
    @sheejasujith4297 Год назад +1

    നല്ല ക്ലാസ്സ് . മനസ്സിലാവുന്നരീതിയിൽ ലളിതമായി വിവരിച്ചു തന്നു .. ടീച്ചർക്ക് ...സ്നേഹം❤ ഭഗവാൻ എല്ലാവരെയും അനുഗ്രഹികട്ടെ🙏
    നാരായണാ ഭഗവാനെ🙏🙏🙏

  • @resmir7552
    @resmir7552 Год назад

    Hare Krishna 🙏❤️🙇

  • @rajeevpk2527
    @rajeevpk2527 Год назад +1

    🙏🙏

  • @latharajagopal8266
    @latharajagopal8266 Год назад +1

    🙏🙏❤

  • @sanilarajeev7531
    @sanilarajeev7531 Год назад +1

    🙏🏽🙏🏽

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Год назад

    👉 directions of scripture,as matter of duty by guruvayoorappa 😂