കുത്തിയോട്ടമൊ കച്ചേരിയൊ ? | ഞാനും എന്റെ കുമ്മികളും (02) | Chettikulangara Kuthiyottam | Vlog 02

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 41

  • @hariprasadsivaraman7814
    @hariprasadsivaraman7814 3 месяца назад +10

    ഏതൊരു കലാരൂപത്തിനും കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണ്.. അങ്ങനെ മാറ്റങ്ങൾ വരാഞ്ഞത് കാരണം അന്യം നിന്നുപോയ ഒരുപാട് കലാരൂപങ്ങൾ നമുക്കറിയാം .. അങ്ങനെ ഒരു പാതയിലേക്ക് കുത്തിയോട്ടം എന്ന നമ്മുടെ മഹത്തായ പൈതൃക കലാരൂപം പോകാതിരുന്നതിനു കാരണം കുറുപ്പ് സാറാണെന്ന് തന്നെ പറയേണ്ടി വരും.. ഇന്ന് ജനഹൃദയങ്ങളിലേക്ക് കുത്തിയോട്ട ഗാനങ്ങൾ എത്തി നിൽക്കുന്നുണ്ടെങ്കിൽ അതിൽ പ്രധാന പങ്ക് വഹിച്ചതും വിജയരാഘവക്കുറുപ്പ് എന്ന ദൈവാംശമുള്ള കലാകാരൻ തന്നെയാണ്..പിന്നെ വിമർശനങ്ങൾ എല്ലാ കാലത്തും ഉണ്ടാവും സാർ ..ആധുനികതയെ വിമർശിക്കുന്നവർ തന്നെ QR കോഡ് വെച്ച കാണിക്കവഞ്ചിയിൽ ദക്ഷിണ അർപ്പിക്കുന്നില്ലേ.. പക്ഷേ തെറ്റ് ഇതാണെന്ന് പറയുമ്പോൾ ശെരി ഏതാണെന്നു കാണിച്ചു തരാൻ ഈ പറയുന്നതിൽ ഒരാൾക്ക് പോലും കഴിഞ്ഞിട്ടില്ലല്ലോ.. ആ മനസ്സിൽ നിന്നും വരുന്ന സംഗീതത്തെ തടുക്കാനോ പകരക്കാരനാവാനോ ഇന്നും ആർക്കും സാധിച്ചിട്ടില്ലല്ലോ..നന്ദിയുണ്ട് സാർ..ആധുനികതയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി നമ്മുടെ ഈ കലാരൂപത്തെ എന്റേതെന്നു പറയുന്നതിൽ നിന്നും നമ്മുടേതെന്ന് പറയാൻ മാത്രം വാനോളം ഉയർത്തിയതിന്..❤ ഞങ്ങളും പ്രാർത്ഥിക്കുകയാണ് എന്നും.. സാർ എഴുതിയത് പോലെ " കലയുടെ കരുണയിലൊരു വരി എഴുതാൻ കനിയണമേ " എന്ന് ☺️🙏

  • @sujathaharilal700
    @sujathaharilal700 3 месяца назад +2

    കൊച്ചു കൊച്ചു വാക്കുകൾ കൊണ്ട് വലിയ വലിയ അർത്ഥ ങ്ങൾ വരു ന്ന സാറിന്റെ നിരവധി കുത്തിയോട്ട പാട്ടുകൾ ഇനിയും ജനഹൃദയങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങട്ടേയെന്ന് പ്രാർത്ഥിക്കുന്നു

  • @AmbiliMuraleedaran
    @AmbiliMuraleedaran 3 месяца назад +7

    കുത്തിയോട്ട പാട്ട് എവിടെ കേട്ടാലും ചേട്ടനെയാണ് മനസ്സിൽ ആദ്യം ഓർമ്മ വരുന്നത്🙏🙏🙏❤️❤️❤️

  • @shijunair254
    @shijunair254 3 месяца назад +5

    കുറുപ്പ് ചേട്ടന്റെ വളരെ മനോഹരമായ ഒരു കുമ്മി ആണ് `കാത്തിടേണം കാർത്യായണിയെ' എന്നുള്ള കുമ്മി. അതിലെ പ്രേത്യേകത തന്നെ അതിന്റെ സ്വരങ്ങൾ വെച്ചുള്ള രചനയും അതിന്റെ ഈണവും ആണ്. അതി ഗംഭീരം ആണ്. ഇനിയും ചേട്ടന്റെ വീഡിയോയിക്കായി കാത്തിരിക്കുന്നു. ഞങ്ങളെ പോലെ ഉള്ള പ്രവാസികൾക്ക് ഇങ്ങനെ ഉള്ള ചേട്ടന്റെ വീഡിയോ തന്നെ വളരെ ആശ്വാസം നൽകുന്നു. വിമർശകർ അവർ പറഞ്ഞുകൊണ്ടേ ഇരിക്കും. അത് നമ്മൾ ചെവികൊള്ളുകയെ വേണ്ട. ചേട്ടന്റെ പാട്ടുകളെ ഇഷ്ടം ഉള്ള ആൾക്കാർ തന്നെ ആണ് ഏറ്റവും കൂടുതൽ ജനങ്ങളും. ചെട്ടികുളങ്ങര എന്ന് കേൾക്കുമ്പോഴേ ചെട്ടികുളങ്ങര അമ്മയും കുറുപ്പ് ചേട്ടന്റെ കുത്തിയോട്ടപ്പാട്ടുകളും ആണ് മനസ്സിൽ. കുറുപ്പ് ചേട്ടന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.❤. അടുത്ത വിഡിയോയിക്കായി കാത്തിരിക്കുന്നു. ഇത്രയും വൈകിപ്പിക്കാതെ വീഡിയോ ഇടുവാൻ അപേക്ഷിക്കുന്നു 🙏🏻

  • @dhaneshnair0708
    @dhaneshnair0708 3 месяца назад +3

    കുറുപ്പ് ചേട്ടൻ ആദ്യമായി എഴുതിയ കുമ്മി കേൾക്കാൻ ഒരു ആഗ്രഹം ❤

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 3 месяца назад +2

    അവിടെ തന്നെ ദേവി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️

  • @sureshkumarg7379
    @sureshkumarg7379 3 месяца назад +4

    എപ്പോഴൊക്കെ കുത്തിയോട്ടം എന്ന വാക്ക് കേൾക്കുന്നുണ്ടോ അപ്പോഴൊക്കെ അങ്ങയെയാണ് ഓർമ്മ വരിക.

  • @lathasuresh8186
    @lathasuresh8186 3 месяца назад +2

    കേട്ടത് മാത്രം എന്നുമാകുമ്പോൾ അതിൽ എന്താണ് ഒരു സൗന്ദര്യമുള്ളത്. ഞാൻ ഓണാട്ടുകരക്കാരിയാണ് എന്നു പറയുമ്പോൾ ആദ്യം തന്നെ തമ്പുരാട്ടിയമ്മയുടെ മണ്ണിൽ ആണെന്നുള്ളതാണ് 🙏🏼🙏🏼🙏🏼. കുത്തിയോട്ടം ആശാന്മാർ പാടുമ്പോൾ അതിലെ പുതുമയെ ഞങ്ങൾ ആവേശത്തോടെ, ആനന്ദത്തോടെ, ഭക്തിയോട് കൂടിതന്നെ ഒരു ലഹരിയായി ഏറ്റെടുക്കുന്നു. 🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼എത്ര കണ്ടാലും കേട്ടാലും മതിവരാത്ത വിധം ഞങ്ങൾ മടുക്കാതെ 😍കേൾക്കുമ്പോഴേല്ലാം അമ്മയെ മുന്നിൽ കാണുന്ന ഞങ്ങൾക്ക് വിജയക്കുറുപ്പ് ആശാൻ ഓരോ വർഷവും പുതിയത് എന്താണ് അമ്മയ്ക്ക് മുന്നിൽ സമർപ്പിക്കുന്നത് എന്നു കേൾക്കാൻ, കാണാൻ കാത്തിരിക്കുന്നു... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹
    അമ്മേ ശരണം....🌹🌹
    ദേവി ശരണം.... 🌹🌹
    ചെട്ടികുളങ്ങര തമ്പുരാട്ടിയമ്മേ.... 🌹🌹🌹
    ശരണം 🙏🏼🙏🏼🙏🏼🙏🏼🌹🌹🌹

  • @dhaneshnair0708
    @dhaneshnair0708 3 месяца назад +2

    ചേർത്ത് nirthanne കുർത്ത വാക്കുക്കൾക്കു പാർത്ഥമാകവേ ... ഈ വരികളും വിമശവർക് ഉള്ള മറുപടി ആയിരുന്നു ❤

  • @freedomfighter4540
    @freedomfighter4540 3 месяца назад +5

    ഞാൻ കണ്ണൂരാണ് എന്റെ അമ്മവീട് കായംകുളം പത്തി യുരാണ് ഇതൊക്കെ കേൾക്കുമ്പോൾ അല്ലേൽ ചെട്ടികുളങ്ങര എന്നുകേൾക്കുമ്പോൾ എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സങ്കടം.. എപ്പോഴെങ്കിലും ആ മണ്ണിൽ ഒന്ന് വരാൻ കഴിഞ്ഞെങ്കിൽ എന്നപ്രാർത്ഥന മാത്രം

  • @mayamurali3805
    @mayamurali3805 3 месяца назад +2

    My one year old grand daughter Niharika mole enjoyed your divine songs.

  • @unnikrishnan8271
    @unnikrishnan8271 3 месяца назад +2

    കുത്തിയോട്ടത്തിനെ ജനകീയമാക്കിയ കലാകാരൻ... രഘുചേട്ടനിൽ നിന്നും ഇനിയും ധാരാളം കുമ്മികൾ പ്രതീക്ഷിക്കുന്നു... സ്നേഹാദരങ്ങളോടെ ഉണ്ണികൃഷ്ണപിള്ള lahatharayil പേള 🙏🙏🙏

    • @SiniVr-g1l
      @SiniVr-g1l 3 месяца назад

      Great sir✌️✌️✌️🕉️🕉️🔱🔱🌙🌙🦚🦚🙏🙏🌾🌾🔥🔥🏹🏹🏹🐚☸️☸️☸️

  • @amaldevd3385
    @amaldevd3385 3 месяца назад +3

    ഇന്നത്തെ പുതുമകൾ നാളത്തെ പാരമ്പര്യം ആകും. ഒരു കുളിർമഴ പെയ്തു തോർന്നപോലെ ആണ് സാറിന്റെ പ്രോഗ്രാം കണ്ടിറങ്ങുമ്പോൾ മനസ്സിൽ തോന്നുക.... അമ്മ നേരിട്ട് എഴുന്നളി ഈ സംഗീതം ആസ്വദിക്കുന്നുണ്ടാവാം

  • @sreelalsreelal3190
    @sreelalsreelal3190 3 месяца назад +5

    വിമർശകർക്കുള്ള മറുപടി ആകട്ടെ ഇനിയുള്ള ഓരോ കുമ്മികളും. മുന്നോട്ടു തന്നെ പോകുക.

  • @BinuManakkadan
    @BinuManakkadan 3 месяца назад +5

    കുറുപ്പ് ചേട്ടാ. അമ്മ ഉണ്ട് കൂടെ.....പിന്നെ എന്തിന് പേടിക്കണം .... വിമർശകർ അവരുടെ ജോലി ചെയ്യട്ടെ..... ഞങ്ങൾക്ക് ചേട്ടനെ ആവിശ്യമുണ്ട്❤

  • @manjurakesh97
    @manjurakesh97 3 месяца назад +3

    നമസ്കാരം സർ ❤🙏... അന്നത്തെ ആ എതിർപ്പും വെല്ലുവിളിയും തന്നെ ആയിരിക്കും ഇന്ന് ലോകം എമ്പാടും കുത്തിയോട്ടം പടർന്ന് പന്തലിച്ച് വാനോളം ഉയർന്നതും ഓണാട്ടുകരക്ക് അഭിമാനം ആയതും......എതിർപ്പുകൾ മറികടന്ന് ആത്മസമർപ്പണമാണ് ഇതിഹാസമായിമാറിയത്..❤"സത്യവും അഹിംസയും ഒരേ നാണയത്തിന്റെ രണ്ട്‌ വശങ്ങളാണ്‌. സത്യം ലകഷ്യംവും അഹിംസ ആ അതിലേക്കുള്ള മാർഗവുമാണ്‌. അഹിംസയെന്നാൽ മറ്റൊരുവന്‌ ദോഷം ചെയ്യാതിരിക്കൽ മാത്രമല്ല തന്നോട്‌ തെറ്റു ചെയ്തവനോട്‌ ക്ഷമിക്കുവാനുള്ള സന്നദ്ധതയും കൂടിയാണ്‌."*❤

  • @SureshSuresh-us7pb
    @SureshSuresh-us7pb 2 месяца назад

    💕💞

  • @mayamurali3805
    @mayamurali3805 3 месяца назад +2

    My daughter is there Kuttemperoor

  • @pvkpillai
    @pvkpillai 2 месяца назад

    പാരമ്പര്യവു . പരിണാമവു തമ്മിലുള്ള വ്യത്യസ കൂടി പറയുക

  • @JayasreeB-y1c
    @JayasreeB-y1c 3 месяца назад +1

    🙏🙏🙏

  • @RemaVijayan-wn6nu
    @RemaVijayan-wn6nu 3 месяца назад +1

    🙏🙏🙏🙏🙏❤❤❤❤

  • @sujamolsathyan7030
    @sujamolsathyan7030 3 месяца назад +1

    🙏🏽🙏🏽🙏🏽

  • @RajeshKumar-982
    @RajeshKumar-982 3 месяца назад +1

    🙏🏼🙏🏼

  • @sunilstunes
    @sunilstunes 3 месяца назад +1

    😍😍😍🙏🏻🙏🏻🙏🏻

  • @akhila838
    @akhila838 3 месяца назад +1

    Ambadi kannna
    Anjanamezhuthiyatharo❤

  • @vishnuedappon7152
    @vishnuedappon7152 3 месяца назад

    🙏❤️🙏

  • @vinodkrishna4035
    @vinodkrishna4035 3 месяца назад

    🙏🏻🌹

  • @Deepthy-g9c
    @Deepthy-g9c 3 месяца назад

    ❤❤❤

  • @bhamacreations
    @bhamacreations 3 месяца назад +1

    👍👍👍👍

  • @sathimenon2344
    @sathimenon2344 3 месяца назад +1

    സംഗീതം ആസ്വദിക്കാൻ കഴിയാത്തവരാണ് വിമർശിക്കുന്നത് .അങ്ങ്.ധൈര്യമായി മുന്നോട്ട് പോകൂ

  • @pbjayakumar5686
    @pbjayakumar5686 3 месяца назад

    കുറുപ്പ് ചേട്ടനോട് യോജിക്കുന്നു.
    Folklore പാരമ്പര്യം ഉള്ള എല്ലാ കലാരൂപങ്ങളും അതാതു കാലത്തു സ്വയം നവീകരിക്കുകയും (reinvent )അല്ലെങ്കിൽ കാലാനുസൃതമായ മാറ്റങ്ങൾ സ്വാമംശീകരിച്ചു നവ നിർമ്മിതി നടത്തുകയും ചെയ്യും. അപ്പോഴും അടിസ്ഥാന ശിലകളിൽ ഊന്നിയവും ആ പരിവർത്തനം സംഭവിക്കുന്നത്. നോർത്രോപ് ഫ്രൈ തുടങ്ങിയ ആധുനിക വിമർശകർ കലയെക്കുറിച്ച് പറയുന്ന ഒരു ശ്രദ്ധേയ വാക്യം ഉണ്ട്. ആരും ഒരു നദിയിൽ വീണ്ടും മുങ്ങുന്നില്ല. ഇന്ന് ഞാൻ കേൾക്കുന്ന പുണ്യ രാത്രി ശിവരാത്രി അല്ല അടുത്ത കൊല്ലം അത് എന്നിലേക്ക്‌ പടർത്തുന്ന വികാരവും അനുഭൂതിയും...അത് തന്നെയാണ് കലയുടെ മഹത്വവും കാലാതിവർത്തി ആകുന്നതും.
    കുത്തിയോട്ടം എന്ന കലാരൂപം എന്താണ് എന്ന് ചോദിക്കുമ്പോൾ അതിന്റെ വേരുകൾ ആദി ദ്രാവിഡ ഗോത്ര തനിമയിൽ ആണ് ചെന്ന് നിൽക്കുന്നതു എന്ന് കാണണം... പതിയെ തുടങ്ങി ഉച്ചസ്ഥയിയിൽ എത്തി പൊടുന്നനെ നിറുത്തുന്നതാണ് ലോകത്തു എവിടെയും ഉള്ള folk സംഗീതത്തിന്റെ,പാട്ടിന്റെ, ചുവടിന്റെ, കാതൽ. അത് മനുഷ്യന്റെ ഇൻഹിബിഷൻസ് അല്ലെങ്കിൽ മറയില്ലാത്ത ആഘോഷം ആണ്. നൂറു ശതമാനം സത്യസന്ധത ഉണ്ടാകും.
    നമ്മുടെ പൂർവികർ ചെട്ടികുളങ്ങര കുത്തിയോട്ടത്തെ പടയണി എന്ന കുറേകൂടി പ്രാചീനം ആയ കലാരൂപത്തിൽ നിന്നും ഗണപതി തുള്ളൽ തുടങ്ങിയ ചില സ്റ്റൈലൈസേഷൻ കടമെടുത്തു നാല് പാദത്തിന്റെ പാട്ടിലും ചുവടിലും ഒരുക്കി നമ്മുടേതായ ഒരു കലാരൂപം ആക്കി ഒരുക്കി എന്നാണ് ഞാൻ കരുതുന്നത്. (അത് ചെട്ടികുളങ്ങര വിശേഷം എന്ന പുസ്തകത്തിൽ എഴുതിയിട്ടും ഉണ്ട് - 2001). കുമ്മി നമ്മുടെ കുത്തിയോട്ടത്തിന്റെ ഭാഗം ആകുന്നതു 1700 കാലത്തു കായംകുളം രാജാവ് മാർത്താണ്ടവർമ്മയുമായി നടത്തിയ പടയോട്ടങ്ങളോടെ ആണ്. ചാവേറുകൾ ആയ യോദ്ധാക്കളെ സമര സജ്ജരായി നിർത്തേണ്ട സാമൂഹ്യ ഇടപെടലുകളുടെ ഭാഗമായി നമ്മുടെ കുത്തിയോട്ടം അക്കാലത്തു നവീകരിക്കപ്പെട്ടു. 'വണ്ടിക്കിടീൽ' എന്ന് ഒക്കെ പറയുന്ന ചുവടുകൾ വന്നു. ദേവീ മഹാത്മ്യം പോലെ മുതുകുളം കേശവ പിള്ള പിന്നീട് ഇരുപതാം നൂറ്റാണ്ടിൽ പ്രശസ്തം ആക്കിയ യുദ്ധ വിവരണ, യോദ്ധാക്കൾക്ക് ഉത്തേജനം നൽകുന്ന പാട്ടും ചുവടും വന്നു. ( അതാണ് പൊതുവെ ഈ പറയുന്ന പരമ്പരാഗത കുത്തിയോട്ടം, അത് ഇരുപതാം നൂറ്റാണ്ടിലെ നമുക്ക് ഒന്നോ രണ്ടോ തലമുറ മുൻപ് മാത്രം ഉള്ള സൃഷ്ടി ആണ് ).
    അത് കൊണ്ടു ഈ കലാരൂപം ഇനിയും കാലാനുസൃതമായി നവീകരിക്കപ്പെടും. കഴിഞ്ഞ 50 വർഷത്തെ 'പരിണാമ' പ്രക്രിയയുടെ ചാലക ശക്തിയായി കുറുപ്പ് ചേട്ടൻ ചരിത്രത്തിൽ അടയാളപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നു..
    സ്നേഹത്തോടെ ❤️

  • @dileepk7120
    @dileepk7120 3 месяца назад

    മാറ്റങ്ങൾ അനിവാര്യമാണ്.. ചിലരുടെ മനസ്സിൽ ഇപ്പോളും പലതും അവരുടെ കുത്തക ആണ് കലകൾ എന്നാണ്..ഓരോ കലയും ഓരോ പുതു തലമുറയിലേക്ക് പകർന്നു കൊടുക്കപ്പെടണ്ടത് തന്നെ ആണ്..അവിടെ കലാകാരന് അവൻ്റെ ആവിഷ്കാര സ്വാതന്ത്ര്യം എന്ന് ഒന്നുണ്ട്..അല്ലാതെ അവിടെ പാരമ്പര്യം ഹനിക്കപ്പെടുന്നു എന്നൊക്കെ പറഞ്ഞു മുറവിളി കൂട്ടാതെ മാറ്റത്തെ ഉൾക്കൊണ്ട് അതിനെ ആസ്വദിക്കുകയാണ് വേണ്ടത്...ഇവിടെ തലമുറകൾ മാറുമ്പോൾ അവരുടെ അസ്വദനതലം മാറികൊണ്ട് ഇരിക്കുകയാണ്..പണ്ടൊക്കെ കച്ചേരി കേൾക്കാൻ അമ്പലത്തിൽ അല്ലേൽ അതുപോലെ വേദികളിൽ പോകേണ്ടെയിരുന്നു ഇപ്പോൾ അത് കേൾക്ക്കേണ്ട സമയം ഫോണിൽ ഒന്നുകിൽ യൂടൂബ് അല്ലെ സ്ഫോടിയ് പോലെ ഒള്ള അപ്പിൽ കേറിയാൽ കേൾക്കാം... ഞാൻ കുത്തിയോട്ടം എന്ന കലയെ കുറിച്ച് കൂടുതൽ അറിഞ്ഞതും കേട്ടതും ഫോൺ വഴിയാണ്. നാട്ടിൽ വരുമ്പോൾ നേരിൽ പോയി കാണണം.... ഞാൻ പുതിയ തലമുറയിൽ പെട്ട ആൾ ആയിട്ടും എനിക്ക് അത് ആസ്വദിക്കാൻ കഴിഞ്ഞു അത് അങ്ങ് വഴിയാണ്.. അല്ലാതെ മറിയിരിയുന്നു ഇത് കച്ചേരി ആണ് കലയെ നശിപ്പിച്ചു എന്ന് പറഞ്ഞു മുറവിൽക്കൂട്ടുന്നുവർ വഴി അല്ല...അങ്ങയുടെ വരികൾ ഇനിയും വരുന്ന തലമുറകൾ കൈമാറി പോവുക തന്നെ ചെയ്യും❤...ഇവരെക്കൊണ്ടുന്നും കാലചക്രം പിടിച്ചു നിർത്താൻ കഴിയില്ലല്ലോ..അതുപോലെ തന്നെ ആണ് പാരമ്പര്യവും 😅..അങ്ങ് നല്ലൊരു കലകലരൻ ആണ്...അങ്ങയുടെ അറിവുകൾ ഈ കലയെ മുന്നോട്ട് നയിക്കട്ടെ....

  • @sreebhadrashaijupillai3888
    @sreebhadrashaijupillai3888 3 месяца назад

    അനുഷഠട്ടാന കലയിൽ ഒട്ടും തനിമ ചോരാതെ തന്നെ ആണ് കുറുപ്പ് ചേട്ടൻ കഥയും, കുമ്മിയും അവതരിപ്പിച്ചു ഭക്തി സാന്ദ്രമാക്കുന്നത്, അത് തന്നെ ആണ് അമ്മ താങ്കൾക്ക് തരുന്ന അനുഗ്രഹവും, കീർത്തിയും, ഇതൊരു വാണിഭ ചരക്കു മാത്രമാണ് ഉദ്ദേശമെങ്കിൽ അതിനു സ്ഥാനമില്ല, നിലനിൽപ്പില്ല എന്നത് തന്നെ ആണ് സത്യം!കലയിൽ പുതുമ വേണം, അതും പ്രത്യേകിച്ച് ഇത്തരം ഷേത്ര കലയിൽ ഭക്തി ചോരാതെ തന്നെ എങ്കിലേ അതിനു വ്യത്യസ്തത, ശ്രെദ്ധ എന്നിവ കടന്നു വരൂ, താങ്കൾ അത് നല്ലത് പോലെ ശ്രദ്ധിച്ചു കൈകാര്യം ചെയ്‌യുന്നു ഇതിലൊന്നും തെറ്റ് പറയാൻ ഇല്ല എന്ന് തന്നെ പറയാം, അല്ലാതെ വിമർശിക്കുന്ന വർക്ക്‌, അതിനായി ഇരിക്കുന്നവർക്ക് അതിനെ നേരം ഉള്ളു, അല്ലാതെ മാറ്റങ്ങൾ വരുത്താനോ, ഭക്തി ഉളവാക്കാണോ അവർക്കു സാധിക്കുന്നില്ല, കഴിയുന്നില്ല ഇത്‌ അസൂയ കൊണ്ടുള്ള പ്രചരണം തന്നെആണ് എന്നുള്ളതാണ് സത്യം, ശെരിയാണ് ഞാനും എന്റെ കാതിൽ കേട്ടിട്ടുണ്ട് "എന്തവ ഇത്‌ കച്ചേരി ആണോ" എന്ന് ഭക്തി നിർഭരമായ ചടങ്ങിൽ വന്നു വിമർശിക്കുന്നവർ ഒന്നോർക്കുക നിങ്ങളൊന്നും ഇത്‌ കേൾക്കാൻ അർഹരല്ല, കാരണം നിങ്ങളുടെ സിരകളിൽ ഭക്തി ഇല്ല, അമ്മയോട് സ്നേഹമില്ല, കണ്ണിൽ നിങ്ങളെ കൊണ്ട് കഴിയാത്തതിന്റെ അമർഷം മാത്രമാണ്. ശ്രദ്ധിക്കുക, ആസ്വദിക്കുക, ലയിക്കുക, ഇതൊക്കെ മാറിക്കൊള്ളും!

  • @sreechettikulagara2066
    @sreechettikulagara2066 3 месяца назад

  • @jayakumark5262
    @jayakumark5262 3 месяца назад +1

    🙏

  • @sambhukochumon2443
    @sambhukochumon2443 3 месяца назад

  • @sivaprasad9209
    @sivaprasad9209 3 месяца назад

    🙏🙏🙏