ശതചണ്ഡി മഹായാഗം - ടോറോന്റോ

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ഭാരതീയ ധർമ്മ പ്രചാര സഭയുടെ (BDPS) ആചാര്യൻ ശ്രീ ശ്രീനാഥ് കാര്യാട്ടിന്റെ മേൽനോട്ടത്തിൽ ടോറോന്റോയിൽ ശതചണ്ഡി മഹായാഗം നടന്നു .
    കാനഡയുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള അമ്പതിലധികം പേർ നാല് മാസമായി ദേവീമാഹാത്മ്യവും യാഗവിധികളും പഠിച്ചു ഋത്വിക്കുകൾ ആയെന്ന പ്രത്യേകതയാണ് ഈ യാഗത്തിനുള്ളത് .
    പെൺകുട്ടികൾ ദേവിയുടെ പ്രതീകം ആണെന്നുള്ള തത്വശാസ്ത്രത്തിൽ അടിസ്ഥാനപ്പെടുത്തിയുള്ള കന്യകാ പൂജയും നടത്തപ്പെട്ടു . അതോടൊപ്പം തന്നെ ആൺകുട്ടികളെ പൂജിക്കുന്ന വടുകപൂജയും നടന്നു.
    ഏറെ പ്രത്യേകതകളോടെ, ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരെ ദേവിയായി കരുതി പൂജിക്കുന്ന സുവാസിനി പൂജയും നടത്തപ്പെട്ടു.
    ശ്രീ ശ്രീനാഥ് കാര്യാട്ടിന്റെ ഒപ്പം ശ്രീശക്തി ശാന്താനന്ത മഹർഷിയും യാഗത്തിൽ പങ്കെടുത്തു .
    ഇവരോടൊപ്പം സുജിത സുരേഷ് (BDPS, ദുബായ്), ലേഖ നായർ (BDPS, കാനഡ) എന്നിവരും യാഗത്തിൽ മുഖ്യപങ്കു വഹിച്ചു.

Комментарии •