Manjadi Mani Kondu | Aadharam | Sudeesh | Geetha | Murali | Sukumari - Johnson Hits

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 713

  • @shamnamuhammad4649
    @shamnamuhammad4649 2 года назад +375

    പാട്ട് കേൾക്കുന്നതിനേക്കാൾ കൂടുതൽ ഇഷ്ടം coment വായിക്കാൻ ഒരു ചെറു പുഞ്ചിരി അറിയാതെ വരുന്നു അതുപോലെ കുട്ടിക്കാലം ഓർമകളും 90കിഡ്സ്‌ 😞😞😞☺️💞

  • @rajeefraji5020
    @rajeefraji5020 2 года назад +793

    ആ കാലം മതിയായിരുന്നു മൊബൈൽ ഇല്ല ഫുൾ ടൈം കളി വെള്ളത്തിലും മണ്ണിലും ഹോ എന്തൊരു രസമായിരുന്നു 😭😭

    • @Roby-p4k
      @Roby-p4k 2 года назад +18

      *അതൊക്കെ ❣️❣️ഒരു കാലം സുഹൃത്തേ*

    • @puttuurumese4430
      @puttuurumese4430 2 года назад +8

      Enta ponne. Aa pazhaya kaalathe kurichu orkumbol vaayil vellamoorum 😋

    • @sujathams5232
      @sujathams5232 2 года назад +12

      Athe ,orkumbol thanne manasu thanukum oppam vallatha vedanayum ,😢

    • @jomonthomas3052
      @jomonthomas3052 2 года назад +3

      😢😢👍💯💯💯💯

    • @നീലി-1
      @നീലി-1 2 года назад +13

      പക്ഷെ ഇത് എഴുതാൻ മൊബൈൽ വേണ്ടി വന്നു....കഴിഞ്ഞ കാലം കഴിഞ്ഞു.....past is past.... തിരിച്ചു വരില്ല...

  • @vijayanvlogs4872
    @vijayanvlogs4872 2 года назад +240

    ഈ കാലഘട്ടത്തിലൂടെ ജീവിച്ച നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ദാരിദ്ര്യം പടിയിറങ്ങുന്ന കാലം അല്പം ഇല്ലായിരുന്നെങ്കിലും ഒരുപാട് ഗുണങ്ങൾ ഉണ്ടായിരുന്ന കാലമായിരുന്നു ♥️♥️🌹👍

  • @manikandank3680
    @manikandank3680 2 года назад +1394

    ഓല മേഞ്ഞ വീട്.... മണ്ണെണ്ണ വിളക്ക്.... റേഡിയോയിൽ... ബാറ്ററി.. വാങ്ങാൻ കാശില്ലാതെ....... കുറച്ചു നേരം ഓണാക്കുന്ന റേഡിയോ.... ആ കുട്ടികാലം..... വല്ലാത്തൊരു ഫീലിംഗ്..... ഓർമ്മകൾ കണ്ണു നനക്കുന്നു

  • @rejovarghese8744
    @rejovarghese8744 Год назад +192

    ഒരു കിസ്‌ത്രിയാനി ആയ ഞാൻ എന്റെ കൂട്ടുകാരും ഒത്ത് അബല കുളത്തിൽ കുളി ദീപാരാധനക് വിളക്ക് കൊളുതൽ ഒരുമിച്ച് ശബരിമലക് എത്ര സന്തേകരമായ കാലം. കൊതി യാവുന്നു

    • @nirunkumarkn
      @nirunkumarkn 11 месяцев назад +3

    • @Udayakumar28oct
      @Udayakumar28oct 8 месяцев назад +9

      നമിക്കുന്നു സഹോദരാ❤ നിങ്ങളെ നമ്മൾക്ക് മലയാളിക്ക് ജാതി ഇല്ല

    • @anilachari1
      @anilachari1 4 месяца назад +1

      തോമസ് സ്ലീഹ വന്നില്ലെങ്കിൽ.
      താങ്കൾ ഇപ്പോഴും ഹിന്ദു ആയിരിക്കും.
      അല്ല ഇപ്പോഴും ഹിന്ദു തന്നെ..
      അതാണ് ഈ കമെന്റ്

  • @sumanchalissery
    @sumanchalissery 2 года назад +265

    ഭരത് മുരളി 💔
    ലോഹിയേട്ടൻ.. 💔
    ജോൺസൺ മാസ്റ്റർ 💔
    മലയാള സിനിമക്ക് ഒരിക്കലും നികത്താനാവാത്ത നഷ്ടങ്ങൾ..! 🙏🏾

    • @bashpat4283
      @bashpat4283 2 года назад +3

      സത്യം

    • @mathewpaickattujohn4263
      @mathewpaickattujohn4263 Год назад +1

      Theerchayayoum Lohidhadhas oru paqwetha ulla kalakarenayirunnu malayalikalude kadha paranja avante sankarshanghaludeyoum avante santhoshavoum swepnanghalum ellam Abhrapalikalil pakarthiya yadhartha kalakaren

    • @Aryaop4jb
      @Aryaop4jb Год назад

      😢

    • @happinessjourney5720
      @happinessjourney5720 Год назад

      @@Aryaop4jb 😏😏

  • @sreeragssu
    @sreeragssu 2 года назад +351

    ഇത് പോലെയുള്ള പഴയ പാട്ടുകളുടെ visuals കാണാൻ തന്നെ പ്രത്യേക സുഖമാണ്. ഗ്രാമീണ സൗന്ദര്യം 😍❤
    അതിനൊത്ത വരികളും ഈണവും...

    • @krishnakumarthankachanchan5537
      @krishnakumarthankachanchan5537 2 года назад +5

      എവിടെ പോയാലും അണ്ണൻ മാസ്റ്റ് ആണല്ലോ

    • @Roby-p4k
      @Roby-p4k 2 года назад +1

      ❣️❣️❣️

    • @abhiramchalil9795
      @abhiramchalil9795 2 года назад +2

      2:54 ❤️

    • @snmovies6351
      @snmovies6351 2 года назад +1

      Yes

    • @mathewpaickattujohn4263
      @mathewpaickattujohn4263 Год назад +1

      Theerchayayoum cinemayil oru pattennal aa pattinte pashchathalanghal aa drushya soundharyanghal koodi cherumpolanu athu manassileckhu nikshepickhapedunnathu

  • @maneshvtt2943
    @maneshvtt2943 11 месяцев назад +298

    2024 ൽ ഈ പാട്ട് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ

  • @CHRSKR-wb6sn
    @CHRSKR-wb6sn 2 года назад +296

    വയലും പുഴയും അമ്പലകുളവും ഇതൊക്കെ അന്നത്തെ ഓർമ്മ 1985-1995 സ്കൂൾ കാലം 🙂🙂

    • @JaiHind-uq4mj
      @JaiHind-uq4mj 2 года назад

      ശരിക്കും ഭാഗ്യം ചെയ്തെ വിഭാഗം നമ്മളാണ് 1985 ന് ശേഷം ജനിച്ചവരാണ് 1990-2000 വരെയുള്ള ജനറേഷൻ ഗ്യാപ്ന്റെ ശരിക്കുള്ള ലിങ്ക് അവരാ.. രണ്ട് സംസ്കാരവും അനുഭവിക്കാൻ കഴിഞു.

    • @babualapuzhaalapuzha177
      @babualapuzhaalapuzha177 2 года назад +6

      ഞാനും 85.95അത് ഓക്കേ ഒരു കാലം 😭🙏🙏🙏🙏🙏🙏🙏

    • @gishnugnair6497
      @gishnugnair6497 Год назад +3

      Golden era🔥

    • @jikcyjikku4423
      @jikcyjikku4423 Год назад +3

      Jeevithathile ettavum valiya nettam enthanu ennu chodhichal oru utharam matram ...life from mid 80s to late 90s....atrayum santhosham niranja oru kaalam ini orikkalum undakilla..

    • @PrajuPraju-zy2wg
      @PrajuPraju-zy2wg 2 месяца назад +1

      Yae1980

  • @abhijitho8324
    @abhijitho8324 2 года назад +67

    മലയാളത്തിൽ എക്കാലത്തും ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ചെയ്തത് ഗീത തന്നെ ❤️🔥

  • @lekshmilachu682
    @lekshmilachu682 2 года назад +70

    ഈ film ഇറങ്ങുമ്പോൾ ഞാൻ ജനിച്ചിട്ട് പോലും ഇല്ല എന്നാലും ഈ song എനിക്കു വലിയ ഇഷ്ടാണ് നമുടെ നാട് പണ്ടൊക്കെ കാണാൻ എന്താ ഭംഗി

  • @baijumk1412
    @baijumk1412 2 года назад +112

    ഈ പാട്ട് കേൾക്കുമ്പോളും, കാണുമ്പോളും എന്തൊരു സുഖം മനസിന്. ആ പഴയ കാലം എത്ര മനോഹരമായിരുന്നു.... ഇനി ആ കാലഘട്ടം കിട്ടില്ലല്ലോ എന്ന് ഓർക്കുമ്പോൾ ഉള്ളിന്റ ഉള്ളിൽ ഒരു വിങ്ങൽ മാത്രം......

    • @sherisheri3901
      @sherisheri3901 2 года назад

      Yes

    • @annievarghese6
      @annievarghese6 2 года назад

      ദാസേട്ടന്റെ ശ്രുതിമധുരമായ ആലാപനം നമിക്കുന്നു.

    • @sandhyasunil6909
      @sandhyasunil6909 2 года назад

      ശരിക്കും അതെ

    • @sreenathk6318
      @sreenathk6318 2 года назад +1

      @@annievarghese6 അതെ ഇത് ദാസേട്ടൻ പാട്ട് പാടി നമ്മളെപാട്ടിലാക്കുകയാണ് ആ ഒരു കാലഘട്ടത്തിൽ അല്ലാത്തവരെപോലെ അവിടേക്ക് കൂട്ടികൊണ്ടുപോകുന്നതുപോലെയാണ് ദാസേട്ടൻ നമ്മെമാടിവിളിക്കുന്നത്

    • @annievarghese6
      @annievarghese6 2 года назад

      @@sreenathk6318 സത്യം

  • @arifalisha4522
    @arifalisha4522 2 года назад +66

    ഹൊഊഊ... എന്താ ഒരു ഫീലിംഗ്... ഇതൊക്കെയാണ് പാട്ട്...❤ ആ പഴയ കാലം..ജീവിക്കാൻ സുഖമുള്ള കാലം അതൊക്കെ ആയിരുന്നു.. ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത കാലം.. ❤❤

  • @aneeshpdgm9408
    @aneeshpdgm9408 2 года назад +142

    *മഞ്ചാടി മണികൊണ്ട് മാണിക്യ കുടം നിറഞ്ഞു കേൾക്കുമ്പോൾ തന്നെ മനസും നിറഞ്ഞു 🥰🎶❤*

  • @sreeragssu
    @sreeragssu 2 года назад +205

    "ആല്‍ത്തറക്കാവിലെ മണ്ഡപക്കോണിലായ്
    മിഴികൂമ്പി മൌനമാര്‍ന്നതെന്തേ കളമൊഴിയേ
    അമ്പലമണികള്‍ തേടുകയായ് നിന്‍ശ്രുതിമന്ത്രം
    കാണാക്കൊമ്പില്‍ സാന്ദ്രമൊഴുകി വേണുഗാനം "😍❤🎶

    • @chithrakp8764
      @chithrakp8764 2 года назад +5

      Ee lines aanu enne hadathakarshichath

    • @Giacomo_Nerone
      @Giacomo_Nerone 2 года назад +4

      ❤️

    • @Giacomo_Nerone
      @Giacomo_Nerone 2 года назад +7

      ആ വരികൾ പിന്നെയും പിന്നെയും കേൾക്കുമ്പോൾ ഹൃദയത്തിൽ പറയാൻ കഴിയാത്ത വികാരങ്ങൾ....
      ഈ പാട്ടിൻ്റെ ജീവൻ മുഴുവൻ ആ വരികളിലുണ്ട്. ഇങ്ങനെ ഒരു പാട്ട് ഇനി മലയാള സിനിമയിൽ ഉണ്ടാകില്ല എന്ന് ഓർക്കുമ്പോൾ ഒരു വിഷമം. 😔

    • @revathysuresh6721
      @revathysuresh6721 2 года назад +2

      My fvrt lyrics🥰🥰

    • @nithajith7837
      @nithajith7837 2 года назад +1

      Woww... Aree wwaa

  • @homedept1762
    @homedept1762 2 года назад +239

    2000 ശേഷം പണത്തിന്റെ കുത്തൊഴുക്കിൽ വികസനംകൊണ്ട് ഗ്രാമീണഭംഗി അപ്രത്യക്ഷമായി. വളരെ വേദന നൽകുന്ന ഒരു കാര്യമാണ് അത്.

    • @prasadunnikrishnan113
      @prasadunnikrishnan113 2 года назад +4

      Definitely

    • @shivanya...7905
      @shivanya...7905 2 года назад +19

      Aayirickam but ...njagalude naatil onnu vannu nocku .. Palakkad..ippozhum inganocke thanneya ...

    • @liftvloggerottapalam333
      @liftvloggerottapalam333 2 года назад +8

      Palakkad varu ee grameena bangi engum poyittilla njangalude nattil thanneyundu

    • @Asvlogs-u7v
      @Asvlogs-u7v 2 года назад +1

      Q@@prasadunnikrishnan113

    • @nila7860
      @nila7860 2 года назад +1

      😔😔

  • @sajitha.psajitha1841
    @sajitha.psajitha1841 2 года назад +52

    ഈ പാട്ട് കേൾക്കുമ്പോൾ മുരളി സാറിനെ ഓർമ്മ വരുന്നു , വല്ലാത്ത ഒരു വിങ്ങൽ പിന്നെ ലോഹി സാറും, ജോൺസൺ സാറും, സുകുമാരി ചേച്ചിയും അവരെ ഒന്നും മറക്കാൻ കഴിയില്ല 😍👍

  • @babutt8442
    @babutt8442 2 года назад +564

    ആണത്തം കാണിക്കാൻ കൂളിംഗ് ഗ്ലാസ്സോ കോട്ടും സൂട്ടും ഒന്നും വേണ്ട കാലിൽ ചെരുപ്പ് പോലും ഇടാതെ ഷർട്ടിന്റെ രണ്ടു ബട്ടൺ തുറന്നിട്ട്‌ അലക്ഷ്യമായി മുടിയും ചീകി മുരളിചേട്ടൻ വന്നു നിൽക്കുന്ന ഒരു നിൽപ്പുണ്ട്......

  • @PramodKumar-dk9zd
    @PramodKumar-dk9zd 2 года назад +34

    മഞ്ചാടിമണികൊണ്ട് ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്ന കൈതപ്രം... ജോൺസൺമാഷ് കൂട്ടുകെട്ട്.. കാലാതിവർത്തി...😍

  • @manikandank3680
    @manikandank3680 2 года назад +61

    ഈ സിനിമയുടെ ശബ്ദരേഖ റേഡിയോയിൽ.. ഞായറാഴ്ച.. ഉച്ചക്ക് കേൾക്കാൻ കാതോർത്തിരുന്ന ആാാ ബാല്യകാലം

  • @rajeeshrajan2202
    @rajeeshrajan2202 2 года назад +40

    ഈ പാട്ടിനു താഴെ ഉള്ള കമന്റുകൾ ഓരോന്നും വായിക്കുമ്പോൾ എല്ലാവരുടെയും മനസ്സുകളിൽ ഒരേ വികാരങ്ങൾ കാണുമ്പോൾ മനസ്സിന് ഒരുപാട് സന്തോഷം ഇതു കേൾക്കുന്ന എല്ലാ മനുഷ്യരും നന്മ ഉള്ളവർ ആണ്... മനസ്സ് വല്ലാതെ പതറുമ്പോൾ പഴയകാലത്തേക്ക് ഒരു എത്തി നോട്ടം... ഈ പാട്ടിലൂടെ ഒരുപാട് കുളിരോർമ്മകൾ.... മനസ്സ് ശാന്തം 🌹🌹🌹

  • @shajikp8941
    @shajikp8941 2 года назад +104

    2:19 ഗീതയുടെ ആ നോട്ടം. വ്യക്തിത്വം ഉള്ള ഒരു സ്ത്രീക്ക് പൂർണത കൊടുക്കുന്ന നോട്ടം. ലോഹിത ദാസ് ന് മാത്രം ഉള്ള പ്രത്യേകത 💞💞💞💞

    • @dileepsukumaran2311
      @dileepsukumaran2311 2 года назад +2

      Yes

    • @ytr0902
      @ytr0902 2 года назад +2

      Yes absolutely....kadhakalude kadhakaranayirunnu ലോഹിതദാസ്

    • @Jasmin-lx5xe
      @Jasmin-lx5xe 2 года назад +1

      സത്യം 👌👌

    • @vipinmohanan3978
      @vipinmohanan3978 2 года назад +5

      ഗീത അതു വൃത്തിയായിട്ട് ചെയ്തു 👌🏻👌🏻

  • @medmart2949
    @medmart2949 2 года назад +13

    2000 തിന് ശേഷം കേരളത്തിന് ഭയങ്കര മാറ്റങ്ങൾ ഉണ്ടായി. നാട് നരകങ്ങളായി മാറി.ഗ്രാമം, ഇടവഴി, വയലുകൾ, നിർച്ചലുകൾ ഇവയെല്ലാം പണത്തിന്റെ കുത്തൊഴുക്കിൽ ഇല്ലാതായി

  • @afthuafthab4765
    @afthuafthab4765 2 года назад +12

    ആൽതറ കാവിലെ മണ്ഡബ കോണിലായ് എന്താ ഫീൽ ആ വരി ദാസേട്ടൻ ❤️

  • @nishachakkamkulangara3143
    @nishachakkamkulangara3143 2 года назад +56

    ഞാൻ മൂന്നാo ക്ലാസ്സിൽ പഠിക്കുമ്പോ കേട്ട പാട്ട്..... ഒരു ഓണത്തിന്.... ഇപ്പോളും നല്ല ഓർമ

    • @kichurockgame80
      @kichurockgame80 2 года назад

      ഞാനും 3 rd സ്റ്റാൻഡേർഡിൽ ആയിരുന്നു. ഇപ്പോൾ കേൾക്കുമ്പോൾ ആ പഴയ കുട്ടി കാലം ഓർമ്മവരുന്നു

    • @rajeshiyer1692
      @rajeshiyer1692 11 месяцев назад

      Tears of joy

  • @aneeshp6441
    @aneeshp6441 Год назад +31

    നന്മ നിറഞ്ഞ നാട്ടിൽ പുറങ്ങൾ
    ഗ്രാമീണത തുളുമ്പുന്ന ഗ്രാനങ്ങർ
    ഇനി വരുന്ന തലമുറകൾക്ക് '' ആ സ്വദിക്കാൻ ' കഴിയില്ല❤️❤️

  • @oblivion_007
    @oblivion_007 2 года назад +33

    ഗീത is underrated. എന്ത് ഭംഗി ആണ്

  • @rockybhai1155
    @rockybhai1155 2 года назад +18

    ഈ പാട്ടുസീനിൽ ചീട്ടുകളിക്കാരനായിട്ട് ലോഹിതദാസ് ചേട്ടനുമുണ്ട്

  • @harikbkbalan8564
    @harikbkbalan8564 5 месяцев назад +1

    എന്താ ഒരു പാട്ടു.. Legends എല്ലാം ഒത്തുചേർന്നപ്പോൾ... അസാധ്യ ഗാനം

  • @vineethvinee6241
    @vineethvinee6241 2 года назад +67

    ഫേവറേറ്റ് സിനിമയും പാട്ടും. മുരളിയുടെയും സുധീഷിൻെറയും അഭിനയജീവിതത്തിൽ വഴിത്തിരിവായ സിനിമ

  • @jijings84
    @jijings84 2 года назад +34

    മുരളിയുടെ ജീവിതത്തിൽ വഴിത്തിരിവായ മൂവി ആധാരം...ഒപ്പം ജനാർദ്ദനന്റെ അടിപൊളി വില്ലൻ വേഷവും

  • @anilachari1
    @anilachari1 4 месяца назад +1

    സുധീഷ് എന്ത് നാച്ചുറൽ ആക്ടിങ്.
    ഒരു നാട്ടുപുറത്തെ ചെക്കൻ ❤
    👍
    തിലകൻ sir അംഗീകരിച്ച നടൻ

  • @akhilcm6440
    @akhilcm6440 2 года назад +17

    വാഴാലിയിലെ ആ ആൽ വല്ലാണ്ട് വളർന്നു.. കാലങ്ങൾ എത്ര വേഗം പോകുന്നു 😌😌😌😌

  • @aneeshkp7277
    @aneeshkp7277 2 года назад +14

    സങ്കടംവരുമ്പോഴുക്കെ.. ഈ പാട്ടുകെട്ട് ഇങ്ങനൊരു കാലമുണ്ടായിരുന്നെന്നു ഓർത്തു എല്ലാം മറന്നുറങ്ങണം...
    പഴമ ❤

  • @sathya993
    @sathya993 2 года назад +17

    ആ വയലും പുഴയും നാട്ടുവഴികളും കാണുമ്പോൾ വല്ലാത്ത നഷ്ടബോധം... കാലം മാറണ്ടായിരുന്നു എന്നൊരു തോന്നൽ...

  • @prasanthd7606
    @prasanthd7606 2 года назад +30

    അമ്പലമണികൾ....
    ദാസേട്ടന്റെ ശബ്ദം 👌🏿👌🏿👌🏿👌🏿

    • @sreemonks3281
      @sreemonks3281 Год назад

      ദാസ് സർ ♥️♥️♥️♥️♥️♥️♥️♥️

  • @sindhuvijay9151
    @sindhuvijay9151 Месяц назад +1

    എന്തൊരു അന്തസാണ് ഗീത actress nu my evr favourite one 🎉🎉🎉❤❤❤

  • @rajasekharanpillai4002
    @rajasekharanpillai4002 2 года назад +9

    മഞ്ചാടി മണി കൊണ്ട് മാണിക്യ കുടം നിറഞ്ഞത് കാണണമെങ്കിൽ ഈ ഗാനം കേൾക്കുക മാത്രമല്ല കാണുക തന്നെ വേണം. പച്ച പട്ട് പുതച്ചു കിടക്കുന്നവയലും , ആൽത്തറക്കാവിലെ മണ്ഡപവും അങ്ങിനെ എത്ര എത്ര മനോഹര കാഴ്ചകൾ ! ഇനി എന്നെങ്കിലും കാണാൻ കഴിയുമോ ഇവ.

  • @naasfrk2170
    @naasfrk2170 2 месяца назад +1

    85...90...ജീവിതത്തിലെമനോഹര കാലം വിവരണാ തീതം....

  • @satheeshmohan4348
    @satheeshmohan4348 6 месяцев назад +2

    ഓടിട്ട.വീടാണ് ..മണ്ണെണ്ണ വീളക്കാണ്..ചാണകം മെഴുകിയ തറയാണ്..കുഞ്ഞമ്മമാരുടേ കൂടേയാണ്.റേഷനരിയിണ്...എന്നാലം ഓണവും വിഷവും വരുമ്പോഴുള്ള ആ പ്രത്യേകത...❤❤❤❤❤

  • @varunkaniyala6302
    @varunkaniyala6302 Год назад +4

    ദാസേട്ടന്റെ ശബ്ദവും ജോൺസൺ മാസ്റ്ററുടെ സംഗീതവും കൈതപ്രത്തിന്റെ വരികളും പിന്നെ മുരളി സുകുമാരിയമ്മ എന്നിവരും... ഗൃഹാതുരത്വത്തിന്റെ അതി പ്രസരം... അതി മനോഹരം...

  • @arunkodaly8075
    @arunkodaly8075 2 года назад +11

    ഒറ്റക്ക് ഡ്രൈവ് ചെയ്യുന്ന സമയങ്ങളിൽ എനിക്ക് കേൾക്കാൻ ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന്.85 മുതൽ 2000 വരെയുള്ള തെരഞ്ഞെടുത്ത ഇത്തരം പാട്ടുകൾ ഉള്ള 16 GB പെൻഡ്രൈവ് എപ്പോളും എന്റെ പേഴ്സിൽ ഉണ്ടാകും.

  • @ajeesheanikara1603
    @ajeesheanikara1603 2 года назад +24

    മഞ്ചാടിമണികൊണ്ടു മാണിക്യക്കുടം നിറഞ്ഞൂ
    തില്ലാനപാടുന്ന വനമലര്‍ക്കിളിയായ് മനസ്സ്
    തങ്കമനസ്സ്
    ആരതിപൂത്തിങ്കള്‍ ദൂരെ തൊഴുതുണര്‍ന്നൂ
    കുളിരാംകുന്നിലായ് നിഴലൂര്‍ന്നു വീണവഴിനീളേ
    തുടിമഞ്ഞുതിര്‍ന്നു പോയ്
    മഞ്ചാടിമണികൊണ്ടു മാണിക്യക്കുടം നിറഞ്ഞൂ....
    തന്താനാനതന്താനാന............. [ 2 ]
    ചിറ്റോലഞൊറികള്‍ കിങ്ങിണിത്തോണിയില്‍
    മെല്ലെത്തഴുകുമ്പോള്‍
    അലകളില്‍ പുഞ്ചിരിനുരയുമ്പോള്‍
    ആല്‍ത്തറക്കാവിലെ മണ്ഡപക്കോണിലായ്
    മിഴികൂമ്പി മൌനമാര്‍ന്നതെന്തേ കളമൊഴിയേ
    അമ്പലമണികള്‍ തേടുകയായ് നിന്‍ശ്രുതിമന്ത്രം
    കാണാക്കൊമ്പില്‍ സാന്ദ്രമൊഴുകി വേണുഗാനം
    മഞ്ചാടിമണികൊണ്ടു മാണിക്യക്കുടം നിറഞ്ഞൂ....
    തന്താനാനതന്താനാന............. [ 2 ]
    ആ നീലലതയില്‍ മധുരനൊമ്പരം ഇതളായ് മിഴിയുകയായ്
    മിഴികളില്‍ മിഴിനീര്‍ മായുകയായ്
    മാര്‍കഴിച്ചേലുമായ് കാര്‍ത്തികപ്പന്തലില്‍
    പൊന്‍വീണമീട്ടി വന്ന ദേവീ ഋതുദേവീ
    തിരുവായ്മൊഴിയായ് പൂമാതില്‍ സ്വരജതിയെവിടെ
    നീരാജനമായ് ശ്രീവിടര്‍ത്തും ദീപമെവിടെ? [ മഞ്ചാടി ]

  • @IshakIshak-fr2qm
    @IshakIshak-fr2qm 9 месяцев назад +1

    ലോഹിതദാസ് എന്ന മഹാ പ്രതിഭ പോയതോടെ നമുക്ക് പല ഓർമ്മകളും ഇല്ലാതെയായി എന്തൊരു ഫീലാണ് ആ പഴയ ഇല്ലായ്മയുടെ ജീവിതം ഓർക്കാൻ മതസൗഹാർദവും ആ പാടവും പച്ചപ്പും എല്ലാം അകാലത്തിൽ തന്നെ ഇല്ലാതായത് പോലെ

  • @SURESHK-lu4sv
    @SURESHK-lu4sv Год назад +5

    ഒരിക്കൽ കേട്ട ഇഷ്ട ഗാനം വീണ്ടും കേൾക്കാൻ ചിലപ്പോൾ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുമായിരുന്നു

  • @jaganhari
    @jaganhari 2 года назад +45

    മനോഹരമായ ഒരു സിനിമ ആയിരുന്നു...കൂടാതെ അതിമനോഹരമായ പാട്ടുകളും അതിനു പൂർണത നൽകാൻ കഴിയുന്ന നന്മ നിറഞ്ഞ പഴയകാല ദൃശ്യങ്ങൾ കോർത്തു ഇണക്കിയ ദൃശ്യവിഷ്കാരവും... ♥️♥️♥️♥️ പരുക്കൻ കഥാപാത്രങ്ങൾ, പക്ഷെ ഉള്ളിലെ നന്മ ഉള്ള മനുഷ്യരുടെ കഥാപാത്രമായി അഭിനയിക്കാൻ മുരളി ചേട്ടന് ഒരു പ്രത്യേക കഴിവാണ് 🥰🥰🥰🥰

  • @UdayakumarMs-r2z
    @UdayakumarMs-r2z 3 месяца назад +1

    ഇതുപോലുള്ള, നല്ല, ഗാനങ്ങൾ ഇനിയും, ചെയ്യണേ..... സൂപ്പർ 🙏🙏🙏🙏🙏സൂപ്പർ 👌👌👌👌👌👌💕💕💕💕💕💕💕💕💕💕💕

  • @MeenakshiSaneesh
    @MeenakshiSaneesh 9 месяцев назад +3

    ആൽത്തറ കാവിലെ ❤️❤️🥰 എത്ര കേട്ടാലും മതി വരില്ല

  • @sajitha.psajitha1841
    @sajitha.psajitha1841 2 года назад +29

    ഈ പാട്ടും, മന്ദാര ചെപ്പുണ്ടോ എന്ന പാട്ടും, കന്നിപ്പീലി തൂവലൊരുക്കും എന്ന പാട്ടും ഒക്കെ കേൾക്കുമ്പോൾ സന്തോഷവും വരും, സങ്കടവും വരും 😍👍

    • @sreeharinair8680
      @sreeharinair8680 Год назад +2

      കൂടെ പാതിരാ മഴയെതോ,

    • @meghaabhi3936
      @meghaabhi3936 Год назад

      ശെരിയാണ് ♥️♥️

  • @rajasekharanpillai4002
    @rajasekharanpillai4002 2 года назад +19

    ഗ്രാമീണ സൗന്ദര്യം ഞാൻ ഒരു കൊച്ചു കുട്ടിയായി. ഈ ഗാനം കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം തന്നെ

  • @timetotime8687
    @timetotime8687 5 месяцев назад +1

    കുട്ടികാലം ❤️ ഈ പാട്ടുകേൾക്കുമ്പോൾ.., അപ്പുറത്തെ വീട്ടിൽ നിന്നും റേഡിയോയിൽ പാതി കേട്ട രണ്ടു വരിയുമായി മുഴുവൻ കേൾക്കാൻ കൊതിച്ച നാളുകൾ... ഓർമ്മകൾ 🥰❤️

  • @sreenishms8701
    @sreenishms8701 8 месяцев назад +1

    ഇൻസ്റ്റയിൽ ഫുൾ ഈ പാട്ടൊക്കെ വെച്ച് നാടൻ വീഡിയോ കണ്ടു കൊതി ഒറിജിനൽ കാണാൻ വന്നത 👌👌

  • @mithunmuraleedharan
    @mithunmuraleedharan 2 года назад +88

    അന്ന്, ആ കുന്നിൻചെരുവിൽ ഉള്ള പഴയ ഒരു വിഷ്ണു ക്ഷേത്രം..
    ചുറ്റുമതിൽ ഇല്ലാത്ത, കൽമണ്ഡപങ്ങൾ മാത്രമായിരുന്ന പഴയ ആ ക്ഷേത്രം..
    ഒരു വശത്തു മലയുടെ താഴ്‌വാരം..
    നോക്കെത്താ ദൂരം വരെ പച്ചപ്പിന്റെ കാഴ്ച..
    അങ്ങ് അകലെ.. ഒരു നീല വര പോലെ അറബിക്കടലിന്റെ കാഴ്ച..
    ഉത്സവ നാളുകളിൽ, അന്നദാനത്തിന്, ഉച്ചക്ക് വീട്ടിൽ നിന്ന് സൈക്കിളും ചവുട്ടി പോവുമ്പോൾ, വഴിയരികിലെ തെങ്ങിൻ മുകളിൽ കെട്ടിവച്ച കോളാമ്പി speaker ൽ മിക്കപ്പോഴും ഈ പാട്ട് കേട്ടിരുന്നു..
    ക്ഷേത്ര മുറ്റത്ത്‌, ആ ഉച്ച വെയില് കാര്യമാക്കാതെ കൂട്ടുകാരോടൊപ്പം ക്യൂ നിന്ന്, ആ steel plate ൽ കിട്ടുന്ന ഒരു പിടി ചൊറിനൊപ്പം കിട്ടുന്ന നല്ല ചൂട് സാമ്പാർ കൂട്ടി, പല തെങ്ങിൻ ചുവടുകളിൽ നിന്ന് പങ്കിട്ടു കഴിക്കുമ്പോൾ, ഒരു സൗഹൃദത്തിന്റെ രുചിയായിരുന്നു മുന്നിട്ടു നിന്നിരുന്നത്..
    പിന്നാലെ കിട്ടുന്ന നല്ല തണുത്ത പച്ചമോര് കുടിക്കുമ്പോൾ, നേരത്തെ അനുഭവിച്ച ഉച്ച വെയിലിന്റെ ചൂടിനെ മറക്കാൻ സഹായിക്കുമായിരുന്നു..
    പിന്നീട് വൈകുന്നേരം, കുളിച്ചൊരുങ്ങി ക്ഷേത്രത്തിലേക്ക് വരുമ്പോൾ, പെൺകുട്ടികൾ ചൂടി വരുന്ന മുല്ലപ്പൂവിന്റെ മണം അവിടെ എല്ലാം ഒഴുകി പരക്കുമായിരുന്നു..
    ദീപാരാധന തൊഴാൻ നിൽക്കുമ്പോൾ, സെറ്റ് സാരികളിൽ ഇസ്തിരിയിട്ട് വന്നതിന്റെ ഒരു പ്രത്യേക മണം അനുഭവിച്ചു അറിയാമായിരുന്നു..
    അതേപോലെ ഒരു വൈകുന്നേരം, അന്നത്തെ ഒരു കളിക്കൂട്ടുകാരി നെറ്റിയിൽ ചന്ദനം തൊട്ട് തന്നത് ഇന്നും ഓർക്കുന്നു..
    ഒരു നിമിഷം കൊണ്ട് അവൾ ചന്ദനം തൊട്ട് തന്നിട്ട് പോയെങ്കിലും, അവൾ എന്റെ മുന്നിൽ നിന്നപ്പോൾ, അവളുടെ മുഖം നിലവിളക്കിൽ നിന്നുള്ള വെളിച്ചത്തിൽ തിളങ്ങി നിന്നിരുന്നു..
    അവളുടെ വിടർന്ന കണ്ണുകളിലേക്ക് എന്റെ നോട്ടം പിടിച്ചു നിർത്തിയിരുന്നു..
    ആ ചിത്രം ഇന്നും അത് പോലെ തന്നെ മനസ്സിൽ നിൽക്കുന്നു..
    ഇന്നും ഈ പാട്ട് വീണ്ടും കേൾക്കുമ്പോൾ അന്നത്തെ ക്ഷേത്ര ഓർമകളും അവളും മനസ്സിലേക്ക് വരും.. ❤️❤️
    Mithun.

  • @APrakasan-ow6kj
    @APrakasan-ow6kj 6 месяцев назад +1

    ഗീത എത്ര മനോഹരിയായി നാട്ടിൻ പുറത്ത് കാരിയായി അഭിനയിച്ചു ❤

  • @rumbishh
    @rumbishh 4 месяца назад +1

    ഈ പാട്ട് കേൾക്കുമ്പോൾ കോളേജ് ദിനങ്ങൾ ഓർമ്മയിൽ എത്തും. ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ആയിരുന്നു ' ആധാരം ' റിലീസ് ചെയ്തത്. സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് കൈരളി തിയേറ്ററിൽ നിന്നും കണ്ടത് ഓർമ്മയുണ്ട്. ജോൺസൺ മാഷിന്റെ ഈ മനോഹര ഗാനം, പോയ ഒരു സുന്ദര കാലത്തിന്റെ ഓർമ്മകളുണർത്തുന്നു 🥰😍

  • @arunkpraveen1196
    @arunkpraveen1196 2 года назад +12

    ഞാൻ ജനിച്ച വർഷം ഇറങ്ങിയ ഫിലിം ഈ സോങ്ങ് ഒരൾ സ്റ്റാറ്റസ് ഇട്ടത് കണ്ട് ഇതിൻ്റെ ബാക്കി തേടി നടക്കാൻ തുടങ്ങിയിട്ട് കുറച്ചായി പണ്ട് കേട്ട് മറന്നു പോയ aa മധുരമുള്ള വരികൾ നമ്മുടെ നാടിൻ്റെ പച്ചപ്പും പച്ചയായ ജീവിതവും very big thanks for this updation ❤️❤️

  • @mbvinayakan6680
    @mbvinayakan6680 2 месяца назад

    ഭക്തിയും വിശ്വാസവും അന്യമാക്കുന്ന കാലിക ജീവിതത്തിൽ ജീവിക്കുന്നവർ തീർച്ചയായും മനസിലാക്കാൻ ഏറെയുണ്ട് ഈ സുന്ദര അഭ്രപാളികളിൽ👍

  • @monishaumesh6499
    @monishaumesh6499 Год назад +6

    എവിടെയോ എന്തൊക്കയോ നഷ്ട്ടപെട്ട ഒരു ഫീൽ.. പഴയകാലമെന്നും തിരിച്ചു കിട്ടില്ലലോ എന്നോർക്കുമ്പോൾ

  • @WALKIETALKIEORGINAL
    @WALKIETALKIEORGINAL Год назад +1

    ഇനി തിരിച്ചു പിടിക്കാൻ കഴിയാത്ത കാലം. അന്നൊക്കെ എന്ത് രസമായിരുന്നു.. ടെക്നോളജി വളർന്നപ്പോൾ നഷ്ടപ്പെട്ട നാടിന്റെ സ്പന്ദനങ്ങൾ.. കൊതിയാവുന്നു ആ കാലത്തേക്ക് ഒന്ന് തിരിച്ചുപോവാൻ സാധിച്ചിരുന്നു എങ്കിൽ ❤

  • @ManikandanCNLR
    @ManikandanCNLR 2 года назад +25

    പ്രണാമം ജോൺസൺ മാസ്റ്റർ, ലോഹിതദാസ് sir

  • @sanilk.r691
    @sanilk.r691 2 года назад +41

    ഇതൊക്കെ കേൾക്കുമ്പോ കുട്ടികാലത്തെ ഓർമ്മകൾ വന്നു പോകുന്നു. Nostalgia 😊

  • @sarajasmin7790
    @sarajasmin7790 Год назад +22

    ഈ പാട്ട് full സൗണ്ടിൽ ear ഫോൺ കുത്തി നൊസ്റ്റുവടിച്ചു കുട്ടിക്കാലമൊർത്തു കമന്റ്‌ വായിക്കുമ്പോ ഇതാ എന്റെ അതേ ഫീലടിച്ചു എല്ലാരും ഇവിടുണ്ട് 😍😍😍😍 കമന്റ്സ് എല്ലാം വായിക്കുമ്പോ സുഖമുള്ളൊരു നോവും 😍😍

  • @chandrikachandran3742
    @chandrikachandran3742 Год назад +6

    ഓർമ്മകളിലേക്ക് ഊളയിട്ടു പോകുന്ന മനസ്സ്
    ഒരുപാട് നിറമുള്ള കാഴ്ചകളിലൂടെ അനുഭവിച്ചറിഞ്ഞ കുട്ടികാലം
    ഈ പാട്ടുകേൾക്കുമ്പോൾ ............ സങ്കടപ്പെടുത്തുന്നു സുഖമുള്ള ഓർമ്മകൾ😭😭😭😭

  • @ajims9288
    @ajims9288 2 года назад +37

    പാഞ്ഞാൾ, വാഴലിക്കാവ്, ഭാരതാപ്പുഴ 😘❤

  • @shiburamachandran101
    @shiburamachandran101 2 года назад +5

    മുരളി, തിലകൻ, ശ്രീനിവാസൻ ഇവരാണ് എന്റെ ഹീറോസ്

  • @shinsmedia
    @shinsmedia 3 месяца назад +1

    ഇതൊക്കെയാണ് സിനിമ.. എന്താ പടം.. 1992 ലെ സൂപ്പർ ഹിറ്റ് സിനിമ🥰👌

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ Год назад +5

    എത്ര മനോഹരമായ ഗാനം
    കുഞ്ഞ് നാളിലേക്ക് ഒരിക്കൽ കൂടി പോയി❤️❤️

  • @sajeevanmenon4235
    @sajeevanmenon4235 10 месяцев назад +2

    🙏🏼🙏🏼👍❤️🌹♥️🙏🏼🙏🏼🙏🏼🙏🏼ദൈവമേ ആ കാലം, 70 75 80ലെ
    പഞ്ഞം പിടിച്ചതാണെങ്കിലും എന്നും സന്തോഷം മാത്രം🙏🏼❤️🌹♥️ എല്ലാവരും ആയിട്ട് ഐക്യമത്യവും👍❤️🌹♥️🙏🏼 അമ്പലങ്ങളിൽ നിന്ന് കിട്ടുന്ന പടച്ചോറ് ❤️🙏🏼👍, വായിൽ വെള്ളമൂറും ആയിരുന്നു 🙏🏼👍❤️🌹♥️ , പെരുമ്പള്ളി തേവരെ, 🙏🏼👍❤️🌹♥️

  • @ranjithpr4539
    @ranjithpr4539 Год назад +17

    വാഴലിക്കാവും പരിസരവും എന്റെ നാട് ❤️

    • @kirshna_kirsh
      @kirshna_kirsh 10 месяцев назад

      ഇത് എത് ജില്ലയിൽ pkd ആണോ?
      നല്ല മനോഹരമായ സ്ഥലം .ഇത് പോലെ സ്ഥലം കൂടുതൽ ഇപ്പോഴും ഉള്ളത് pkd ആണ്

  • @saraths650
    @saraths650 Год назад +2

    കാലം പോയാലും ഈ സിനിമ മറക്കില്ല അത്രക്ക് നല്ല ഫാമിലി സിനിമയാണ് അത് കൂടാതെ ആ സിനിമയിലെ ഈ പാട്ടിന്റെ പെ കൃ തി ഭംഗി മനോഹരം ആണ് ❤❤❤👌👌👍👍 ആലപ്പുഴ കാരൻ 🙏🙏🙏

  • @anu6436
    @anu6436 2 года назад +13

    2:55 ലോഹി sir ❤

  • @arunn.s6800
    @arunn.s6800 Год назад +6

    ഈ പാട്ട്കേൾക്കുമ്പോൾ എന്തൊക്കെയോ നഷ്ടപെട്ടുപോയപോലെ നെഞ്ചിൽ ഒരു വിങ്ങൽ, പ്രവാസിയാണെങ്കിൽ പറയാനുമില്ല ചങ്ക് പൊട്ടും

  • @vineeshvijayan4417
    @vineeshvijayan4417 Год назад +7

    90s അതൊരു ജിന്നാണ് അതാനുഭവിച്ചവർക്കേ അതിന്റെ വിലയറിയു 💪

  • @Aparna_Remesan
    @Aparna_Remesan 2 года назад +27

    ജോൺസൺ മാഷിൻ്റേ ഗാനങ്ങൾ എല്ലാം എന്നും ഹ്യദയത്തോട് ചേർത്ത് നിർത്തുന്നത് ആണ്.❤️💖😍

    • @vineethvinee6241
      @vineethvinee6241 2 года назад +2

      മഴ കട്ടൻ ചായ ജോൺസൺ മാഷിൻ്റെ പാട്ട്🤩🤩

    • @anu6436
      @anu6436 2 года назад +1

      ആരാ അല്ല എന്ന് പറഞ്ഞെ 🤔🤔 ഇവിടെ ആരെങ്കിലും പറഞ്ഞോ 🤔🤔 കമെന്റ് കൊണ്ട് വന്നിട്ടുണ്ടോ അല്ല എന്ന് പറഞ്ഞ് 🤔

  • @vineshvijayan6424
    @vineshvijayan6424 Год назад +2

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ സുവര്‍ണ കാലം, ഓർമ്മ വരുന്നു

  • @remyarajesh1809
    @remyarajesh1809 2 года назад +5

    കേൾക്കാൻ എപ്പോഴും തോന്നും.പഴയ കാലത്തേക്ക് നമ്മളെ കൊണ്ട് പോകും ഇത്തരം പാട്ടുകൾ

  • @akhilthaipparambil3734
    @akhilthaipparambil3734 2 года назад +74

    കുട്ടിക്കാലതേക്ക് പോയി... മൊത്തത്തിൽ 😍😍

  • @nishatht5011
    @nishatht5011 2 года назад +10

    ഈ കാലം ഇനി വരില്ല... കാലം നിൽക്കില്ല സത്യം

  • @lijinraj6495
    @lijinraj6495 Год назад +3

    വല്ലാത്തൊരു ഫീലിംഗ് ❤❤❤പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വികാരം 😍

  • @creativeworld8138
    @creativeworld8138 Год назад +1

    Wow നൊസ്റ്റാൾജിക് എന്റെ ഏറ്റവും fav song

  • @nazimaanazii5699
    @nazimaanazii5699 Год назад +2

    എന്തോ ഈ പാട്ടിന് വല്ലാത്തൊരു ഫീലാണ് ❤❤
    ആ സുഖമുള്ള കുട്ടിക്കാലതേക്ക് തിരിച്ച് കൊണ്ട് പോകുന്നു 🥺🥺

  • @jaisonvarghese834
    @jaisonvarghese834 2 года назад +5

    എന്താ സുഖം ഈ പാട്ട് കേൾക്കുമ്പോൾ 👌🏻👌🏻👌🏻

  • @salvinsanjo637
    @salvinsanjo637 Год назад +5

    എത്രയോ അതുല്യ പ്രതിഭകൾ മണ്മറഞ്ഞു 😓🙏🙏പ്രണാമം

  • @തീട്ടംതിന്നുന്നരാഷ്ട്രീയം

    ഇതിനെയാണ് ശരിക്കും സിനിമ എന്നു പറയേണ്ടത് അല്ലതെ ഇപ്പോഴോത്തെ സിനിമയല്ല

  • @renjithm3790
    @renjithm3790 2 года назад +25

    ഗാനഗന്ധർവ്വൻ

  • @miss_nameless9165
    @miss_nameless9165 2 года назад +16

    ഗ്രാമീണത തുളുമ്പുന്ന ഗാനം...ഒരു കുളിർമ്മ അനുഭവപ്പെടുന്നു😍💯

  • @dhaneesh328
    @dhaneesh328 2 года назад +6

    എന്തൊരു ഫീലാ വീഡിയോ... പിന്നെ Song.... I Love U

  • @vipin327
    @vipin327 2 года назад +5

    പകരം വെക്കാനാകാത്ത നടൻ മുരളി ഏട്ടനും, എത്ര കേട്ടാലും മതിവരാത്ത ഗാനവും

  • @sajeevkumar2316
    @sajeevkumar2316 Год назад +2

    ഈ സിനിമ തിയേറ്ററിൽ കുടുംബവുമായി കണ്ട പഴയകാലം ഓർമ്മവരുന്നു ഇത് tax free ആയി കളിച്ച സിനിമയായിരുന്നു ഒരുപാട് അവാർഡുകളും കിട്ടിയിട്ടുണ്ട്

  • @shijithnano6367
    @shijithnano6367 2 месяца назад

    സത്യം പറഞ്ഞാൽ ഒരിക്കലും മരിക്കരുതായിരുന്ന കുറച്ചു നടൻമാർ നമുക്കുണ്ടായിരുന്നു.
    മുരളി, നരേന്ദ്രപ്രസാദ്,രാജൻ ,പി ദേവ് , മണിച്ചേട്ടൻ, തിലകൻ, ഒടുവിൽ, ഇന്നസെൻ്റ്, ജയൻ അങ്ങനെ പോകുന്നു ആ കണക്ക്.
    മുരളി അസാധ്യ നടൻ❤️❤️❤️❤️

  • @Arunkumar-fz6ed
    @Arunkumar-fz6ed 2 года назад +6

    മുരളി ചേട്ടന്റ മൂവിയിലെ ഗാനങ്ങളെല്ലാം സൂപ്പർ ആണ് ..❤❤❤❤

  • @aswinmenon3626
    @aswinmenon3626 Год назад +7

    We will never get back those innocent life of those days Dooradarshan Chithrageetham The old rural landscape Getting the songs recorded in the Audio Cassette All have changed but this songs gives us more of an emotional feeling

  • @vaigaaneesh9029
    @vaigaaneesh9029 Год назад +2

    മനസ്സിൽ കളങ്കം ഇല്ലാതെ ജീവിച്ച കുറെ മനുഷ്യരുടെകാലം ആയിരുന്നു അത്.. ഇനി തിരിച്ച് കിട്ടാത്ത ഒരു നല്ല കാലം ❤❤

  • @sumanchalissery
    @sumanchalissery 2 года назад +14

    ജോൺസൻ മാസ്റ്റർ മാജിക്‌ 💔🧡

  • @sindhuvijay9151
    @sindhuvijay9151 Месяц назад

    ലാൽ ആയിരുന്നു വെങ്കിൽ അറിയാതെ ആഗ്രഹിക്കും 🎉🎉🎉ഗീത ലാൽ കമ്പിനേഷൻസ് 👌👌👌

  • @priyadarsh8381
    @priyadarsh8381 Год назад +3

    Pattukelkkumbol Thullikkalichunadanna Baliyakalam orthupokunnu..🎈🎈

  • @rejeeshkuchu6503
    @rejeeshkuchu6503 Год назад +3

    ചീട്ടു കളിക്കുന്ന ലോഹിയേട്ടൻ🥰🥰🥰
    പാട്ടിൽ ആരെങ്കിലും ശ്രെദ്ധിച്ചോ

  • @GirishKrishnan-q7c
    @GirishKrishnan-q7c Год назад +2

    മുരളി ഗീത ജോഡി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥പാട്ട് 👍🏽👍🏽👍🏽ജോൺസൻ മാഷേ ♥️♥️♥️♥️♥️🔥🔥🔥🔥

  • @divineartskerala7754
    @divineartskerala7754 Год назад +2

    പ്രിയപ്പെട്ട ഗാനങ്ങളിൽ ഇന്നും എന്നും

  • @sangeethanarayanan8769
    @sangeethanarayanan8769 2 года назад +9

    ഒരു sunday dooradarsanil4മണിക്ക് കണ്ട പടം. നല്ലയോർമ്മക്കൾ ❤