ദുഃഖം നമ്മിലാണ് ദുഃഖ കാരണം നാം തന്നെയാണ് ദുഃഖത്തിൽ നിന്നും സന്തോഷത്തിലേക്കുള്ള വഴിയും നാം തന്നെയാണ്🙏

Поделиться
HTML-код
  • Опубликовано: 10 сен 2024
  • രാത്രി കിടന്നുറങ്ങി എന്നെ രാവിലെ ഉണർത്തിയ ആ മഹാശക്തിക്ക് മുമ്പിൽ ഞാനിതാ നമിക്കുന്നു എന്നാണ്. രാത്രി എല്ലാം മറന്ന് നിദ്രയിൽ അമരാളെ രാവിലെ ഉണർത്തി അയാളുടെ മനസ്സിനെ ഇന്ദ്രിയങ്ങൾക്കും ഉത്തേജനം പ്രദാനം ചെയ്ത്, അയാളുടെ ഓർമ്മയെ വീണ്ടെടുത്തു നൽകി കഴിഞ്ഞതിന്റെ എല്ലാം ഒരു തുടർച്ചയാക്കി അയാളെ നിലനിർത്തുന്നത് ആ പരാശക്തിയാണ് അതിനാൽ രണ്ടു കൈകളും നിവർത്തിപ്പിടിച്ച് സ്വന്തം ഉള്ളം കൈകളിലേക്ക് നോക്കിക്കൊണ്ട് ഈ വന്ദന ശ്ലോകം ചൊല്ലി ആ മഹാശക്തിയെ പ്രണമിക്കണം.
    'കരാഗ്രേ വസതേ ലക്ഷ്മി കരമധ്യേ സരസ്വതി കരമൂലേതു ഗോവിന്ദ പ്രഭാതേ കരദർശനം.'
    ദുഃഖം നമ്മിലാണ് ദുഃഖ കാരണം നാം തന്നെയാണ് ദുഃഖത്തിൽ നിന്നും സന്തോഷത്തിലേക്കുള്ള വഴിയും നാം തന്നെയാണ്🙏
    കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഉണ്ടാവണം വിനയം. മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കാനുള്ള ഹൃദയ വിശാലതയും സ്വന്തം തെറ്റുകൾക്ക് മാപ്പ് പറയാനുള്ള സന്നദ്ധതയും വിനയത്തിൽ നിന്നെ വിളയൂ. വ്യക്തി ബന്ധങ്ങളുടെ മൂല്യം അറിയുന്നവർ വിനയത്തോടെ മാത്രമേ പെരുമാറു മനസ്സിൽ എപ്പോഴും ഉണ്ടാവണം വിനയം എന്നാണല്ലോ വിദ്വൽവാക്യം..!
    വിനയമുള്ളിടത്തേ വിജയമുണ്ടാകൂ. ഭഗവാൻ മഹാവിഷ്ണുവിന്റെ വിനയത്തെക്കുറിച്ച് നിരവധി കഥകളുണ്ട് പുരാണത്തിൽ. വിധിയുള്ള ഒരു വിനയം ഭൂഷണമാകുന്നു വിദ്യാവിനയ സമ്പന്നേ എന്നാണല്ലോ ആപ്തവാക്യം. അതിനാൽ വിനയം എന്ന സദ്ഗുണം സാംശീകരിക്കൽ തന്നെയാവണം നമ്മുടെ പ്രഥമ ലക്ഷ്യം.
    നിങ്ങളെക്കുറിച്ച് അറിഞ്ഞവർ ഏറെ ഉണ്ടാവും..എന്നാൽ മനസ്സിലാക്കിയവർ അപൂർവ്വവും..!
    നാം എന്ത് ചിന്തിച്ച് പ്രവർത്തിക്കുന്നുവോ അതിനനുസരിച്ചാണ് നമ്മുടെ സ്വഭാവവും ശീലങ്ങളും ഉണ്ടാകുന്നത്...!.
    സന്തോഷം.! നിങ്ങൾ എന്ത് ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.!
    നമ്മൾ ഉണർന്ന ഉടനെ ചമ്രംപടഞ്ഞിരുന്നുകൊണ്ട്. അനന്തവും അജ്ഞാതവും ആമയവുമായ ആ മഹാ ശക്തിയെ പ്രണമിക്കണം. പ്രപഞ്ചത്തിനും അതിലെ സകല ചരാചരങ്ങൾക്കും ആധാരം ആയിരിക്കുന്നത് ഈ മഹാശക്തിയാണെന്ന് നിരീക്ഷണങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും ആധുനികശാസ്ത്രം സമർത്ഥിച്ചിട്ടുണ്ട്. പ്രപഞ്ചസൃഷ്ടിയുടെ തുടക്കം ഊർജ്ജത്തിലൂടെ ആയിരുന്നു ഊർജ്ജം നിരവധി പരിണാമങ്ങൾക്ക് വിധേയമായപ്പോൾ അതിൽ നിന്ന് രൂപങ്ങൾ ആവിർഭവിച്ചു. ഇതിനെല്ലാം വഴിവച്ച ഒരു മഹാശക്തിയുണ്ട്. ഭാരതത്തിലെ ഇറച്ചിവലിയന്മാർ അതിനെ പ്രജ്ഞാവബോധം എന്ന് വിളിച്ചു ഇതുതന്നെയാണ് ഈശ്വരൻ. ബ്രഹ്മവും ഇതുതന്നെ പരമാത്മാവും ഇതല്ലാതെ മറ്റൊന്നല്ല. നാം ഓരോരുത്തരും ആ പരമ്പരകളിൽ നിന്ന് രൂപം കൊണ്ടവരാണ് നമ്മെ ഉണർത്തുന്നതും നമ്മെ ഉറക്കുന്നതും ആ പരമ്പരതന്നെ അതിനാൽ നാം ആദ്യം ആ മഹാശക്തിക്കും മുമ്പിൽ വേണം നമിക്കാൻ അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ മനസ്സ് സ്വാഭാവികമായും വിനയസമ്പന്നമാകും..!
    നിറഞ്ഞിരിക്കുന്നതെന്തും നിശബ്ദവും നിറയാത്തതെന്തും ശബ്ദവും ഉണ്ടാക്കുന്നില്ലേ..?
    ഭാരതത്തിലെ മഹാമനീഷികൾ ബ്രാഹ്മമൂർത്തത്തിൽ ഉണർന്ന് ധ്യാനത്തിൽ ഏർപ്പെടുന്നവരായിരുന്നു സൂര്യോദയത്തിന് തൊട്ടുമുമ്പുള്ള സമയം ബുദ്ധിയെയും പ്രജ്ഞയേയും അനുകൂലമായ രീതിയിൽ സ്വാധീനിക്കും. ഉദയ സൂര്യന്റെ കിരണങ്ങൾ ശരീരത്തിനും മനസ്സിനും ഉണർവും ഉത്സാഹവുമേകും. അതിനാൽ രാവിലെ ആറുമണിക്ക് മുമ്പായി ഉണരാൻ നമ്മുടെ കുട്ടികളെ ശീലിപ്പിക്കണം അതാകണം നമ്മുടെ സംസ്കാരത്തെക്കുറിച്ച് അവർ ഗ്രഹിക്കുന്ന ആദ്യത്തെ പാഠം എന്നും രാവിലെ ആറുമണിക്ക് മുമ്പായി ഉണരാൻ ശീലിക്കുന്നതോടെ അവരിൽ ഉന്മേഷം വന്നു നിറയും. ഒന്ന് നിരീക്ഷിച്ചാൽ സൂര്യോദയത്തിനു മുമ്പ് ഉണരുന്നവരുടെ ബ്രെയിൻ പവർ മറ്റുള്ളവരെ അപേക്ഷിച്ച് ഏറിയിരിക്കുന്നതായി കാണാം.ഭാവി ജീവിതത്തിലും ഈ ശീലം അവർക്ക് അനുഗ്രഹമായിതീരും' ചൊട്ടയിലെ ശീലം ചുടല വരെ' 'ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം ' തുടങ്ങിയ പഴമൊഴികൾ ഓർക്കുക.
    നാം എന്ത് ചിന്തിച്ച് പ്രവർത്തിക്കുന്നുവോ അതിനനുസരിച്ചാണ് നമ്മുടെ സ്വഭാവവും ശീലങ്ങളും ഉണ്ടാകുന്നത്.
    സ്വന്തം ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണം തുടരുന്നിടത്തോളം കാലം, പരമ്പരായായി കൈമാറി വന്ന ഐതിഹ്യങ്ങളെ താലോലിക്കുന്നിടത്തോളം കാലം പൂർവ്വേതിഹാസത്തെ ചൊല്ലി അഭിമാനിക്കുന്നിടത്തോളം കാലം ഒരു രാജ്യത്തിനും മരണം സംഭവിക്കില്ല. സ്വന്തം വേരുകളെ തിരിച്ചറിയുന്ന ഒരു ജനതയ്ക്കും മൂല്യച്യുതി സംഭവിക്കില്ല.
    സിലബസിന് അനുസരിച്ചുള്ള വിദ്യാഭ്യാസം മാത്രം നേടി വളരുന്ന ഒരാൾക്കൂട്ടത്തെ അല്ല നമുക്ക് ആവശ്യം പുരാണവും ചരിത്രവും ഐതിഹ്യവുമൊക്കെ വായിച്ചു ഉൾക്കൊണ്ട് അതിൽ നിന്നുള്ള ഊർജ്ജം സാധകമാക്കി വളരുന്ന ശക്തമായ ഒരു സമൂഹത്തെയാണ്.
    പക്ഷേ നമ്മുടെ യുവജനങ്ങളിൽ ഏറെ പേർക്കും പടിഞ്ഞാറിന്റെ മാസ്മരികതയോടാണ് കമ്പം. എന്റെ ചിന്തയിൽ ഞാൻ കണ്ടെത്തിയത് ഇതിനൊന്നേ പ്രതിവിധിയുള്ളൂ എന്നാണ് വിദ്യാഭ്യാസത്തോടൊപ്പം ആധ്യാത്മികമായ ഒരു അവബോധവും അവരിൽ സൃഷ്ടിക്കുക.! നമ്മുടെ പൈതൃക മൂല്യങ്ങളെ കുറിച്ച് അവരെ പഠിപ്പിക്കുക നമ്മുടെ സംസ്കാരത്തിന് അനുയോജ്യമായ ജീവിതശൈലി പിന്തുടരാൻ അവരെ പ്രേരിപ്പിക്കുക സർവോപരി നാം സ്വയം അവർക്ക് മാതൃക കാട്ടുക.!
    ഒരു പരിശീലനത്തിലൂടെയേ അത് സുസാധ്യമാവൂ.
    ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാൻ നമ്മളെ സഹായിക്കുന്നതും,ഒരു തിളക്കം തരുന്നതും സഹനമാണ്..!
    അവനവന്റെ കർമ്മത്തിൽ നിഷ്ഠയുള്ള മനുഷ്യർ സിദ്ധിയെ പ്രാപിക്കുന്നു
    #swamiuditchaithanya #bvtv #internationalday #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #omnamahshivay #kashmir #saradapeetham #omnamahshivaya #himalaya #kashmirvalley #sarada #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham
    #swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #suryodayam #meditation #dhyanam #swamiuditchaithanya #bvtv

Комментарии • 68

  • @RemaRajan-hg1rw
    @RemaRajan-hg1rw 25 дней назад +8

    ഞാൻ ഒരു കുട്ടുകുടുംബത്തിലാണ് ജനിച്ചത് അപ്പൂപ്പനും അച്ഛനും ചെറിയച്ഛനും മദ്യപാനവും തമ്മിൽ തല്ലും ഇതൊക്കെ കണ്ടു വളർന്ന ഞാൻ സമാധാനം അറിഞ്ഞിട്ടില്ല മിണ്ടിയാൽ അടികൂടുന്ന കുടുംബം വിട്ടിൽ വിളക്ക് വയ്ക്കലും നാമജപവും ഇല്ല ക്ഷേത്രത്തിൽ പോകാറില്ല എന്റെ അമ്മക്കൊന്നും നാമജപം അറിയില്ല പറഞ്ഞു കൊടുത്താലും ചൊല്ലില്ല ഞങ്ങളുടെ പഴയ വീടിന്റെ അടുത്ത് കൃഷ്ണന്റെ ക്ഷേത്രം ഉണ്ട് ഞാൻ സ്കുളിൽ വിട്ടു വന്നാൽ പിന്നെ ക്ഷേത്രത്തിന്റെ ചുറ്റും കല്ല് വിരിച്ചു ചുറ്റു മതിലുള്ള കുളവും നല്ല ഭംഗിയാണ് ഒരു പ്രാവശ്യം പോയാൽ പിന്നെയും പോകും ഞങ്ങൾ കുട്ടികൾ കളിക്കാനും കളിക്കാനും അവിടെത്തെ തിരുമേനി വയസായ ഒരു അപ്പുപ്പനാണ് പൂക്കൾ പറിക്കാനും തിപാരാധനക്ക് മണിയടിക്കാനും ഞങ്ങൾ ഞങ്ങൾ മത്സരിക്കും ക്ഷേത്രത്തിൽ സപ്താഹത്തിന് ഞാൻ മുന്നിൽലുണ്ടാവും അന്ന് രാത്രിയിൽ ആണ് സപ്താഹം കുട്ടുകാരെക്കെ പോകും ഞാൻ പോവില്ല വീട്ടീന്ന് അച്ഛനും അമ്മയും വന്നു വിളിക്കും ഞാൻ വായന തീർന്നിട്ട് വരാന്ന് പറയും എല്ലാരുടെയും മുന്നിലായ് ഇരിക്കുന്നകൊണ്ട് അച്ഛൻ നോക്കി പേടിപ്പിച്ചുട്ട് പോകും അന്ന് സപ്താഹത്തിന് വന്ന ഗുരുജി നല്ല രസത്തില് താളത്തില് കൃഷ്ണന്റെ ലീലകൾ പറഞ്ഞത് മനസ്സിൽ പതിഞ്ഞു അന്ന് ഞാൻ രണ്ടാം ക്‌ളാസിലാണ് പഠിക്കുന്നത് പിന്നീട് ഞാൻ കുറച്ചു നാളത്തെക്കെ ഉണ്ടയിരുന്നുള്ളൂ എന്നാലും എന്റെ മനസ്സിലുണ്ടായിരുന്നു ഭഗവാന്റെ അനുഗ്രഹം എനിക്ക് ഉണ്ട് ഇപ്പൊ 48 വയസ്സ് ഉണ്ട് എന്റെ അച്ചനും അമ്മയും ബാക്കിയുള്ളവരും ഭഗവാനെ തിരിച്ചറിയാതെ മരിച്ചു ഇപ്പോ ഉള്ളവരും പഴയപോലെതന്നെ വാശിയും വൈരാഗ്യവും ഇവരുടെ കൂട്ടത്തിന്ന് ഞാൻ അകന്ന് മാറിതാമസിച്ചു എന്റെ ഭർത്താവും അങ്ങനെ തന്നെ എന്നേ സമനില തെറ്റിപോകുമായിരുന്ന എനിക്ക് അങ്ങയുടെ പ്രഭാഷണം സപ്താഹം എല്ലാം ഒരു കൗൺസിലിംഗ് ആയിരുന്നു മെഡിറ്റേഷൻ ആയിരുന്നു ഞാൻ ഇന്ന് വിഷ്ണു സഹസ്രനാമസ്തോത്രം എല്ലാദിവസം രണ്ടു നേരം വായിക്കും രാമായണം വായിക്കും ഭാഗവതം ഗുരുജി ഞങ്ങളുടെ നാട്ടിൽ സപ്താഹത്തിന് വന്നപ്പോ ഞാൻ വാങ്ങി ഭാഗവതവും വായിക്കാൻ പഠിച്ചു എന്നെപോലെ കഷ്ട പെട്ടവർക്ക് ഗുരുജിയുടെ പ്രഭാഷണം സപ്താഹവും കേൾക്കാനും മനസിലാക്കാനും സാധിക്കട്ടെ ഹരി ഓം 🙏 ഹരേ കൃഷ്ണ 🌿🪷🙏

  • @ChithraKP-l7t
    @ChithraKP-l7t 13 дней назад +1

    Harekrishna❤❤🎉🎉

  • @indiraganesh3453
    @indiraganesh3453 12 дней назад +1

    ഹരി ഓം 🙏🙏🙏നമസ്കാരം സ്വാമിജീ... 🙏🙏🙏🙏🙏👍👍👍👍👍

  • @ushadevij7029
    @ushadevij7029 24 дня назад +1

    Nnamaste swamiji

  • @ROH2269
    @ROH2269 12 дней назад +1

    Hari Om Guruji 👏

  • @Anithakp-v2c
    @Anithakp-v2c 25 дней назад +3

    എന്റെ ബാധ ദോഷം മറുവാൻ ഞാൻ ഭാഗവാനോട് പ്രാർത്ഥിച്ചു പക്ഷെ എനിക്ക് ഭഗവാൻ അഭയം നൽകിയില്ല. ഇനി ഞാൻ ഭഗവാനെ എങ്ങിനെ വിശ്വസിക്കും? ഒരു മാർഗം പറയുമോ

    • @Godofdreamdrive
      @Godofdreamdrive  25 дней назад

      ഹരി ഓം 🙏. നിത്യവും ജപം ശീലമാക്കു.. 🙏

  • @anilaaradhya4221
    @anilaaradhya4221 25 дней назад +2

    എന്റെ കൃഷ്ണ 🙏🏽🙏🏽🙏🏽🙏🏽

  • @rathnamparameswaran2942
    @rathnamparameswaran2942 20 дней назад +1

    ഹരേ കൃഷ്ണ🙏 നല്ലൊരു പ്രഭാഷണം

  • @valsagangan9587
    @valsagangan9587 25 дней назад +1

    🙏🙏പ്രണാമം ഗുരുദേവ 🙏🙏🙏🙏ഇന്നെന്റെ മനസ് വിഷമം കൊണ്ട് തേങ്ങിയിരിക്കുകയായിരുന്നു അതിനുള്ള ഉത്തരമാണ് ഞാനിപോൾ അവിടുത്തെ വാക്കുകളിലൂടെ കേൾക്കുന്നത്. ഞാൻ ആരോടാണ് നന്ദി പറയേണ്ടത് ഭാഗവാനോടോ അതോ ഗുരുവിനോടോ 🙏🙏🙏🙏🙏🙏അനുഗ്രഹിക്കണം അനുഗ്രഹിക്കണം....... 🙏🙏🙏🙏❤️❤️❤️❤️

  • @RemaRajan-hg1rw
    @RemaRajan-hg1rw 25 дней назад +1

    നമസ്തേ ഗുരുജി 🙏

  • @sulabhanpvattakoottathil4944
    @sulabhanpvattakoottathil4944 24 дня назад

    Om Namo Bhaghavathe Vasudevaya 🙏🙏🙏🌹🌹 Hari Om Swamiji 🙏🙏🙏🌹🌹

  • @leenanair6667
    @leenanair6667 25 дней назад +1

    Hari om swamiji 🙏🏻🙏🏻🙏🏻

  • @SreelathaKP-b5d
    @SreelathaKP-b5d 25 дней назад +1

    Pranamam Swamiji🙏🙏🙏

  • @arjunachu6728
    @arjunachu6728 25 дней назад +1

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏

  • @UshaDevadas-gw1wf
    @UshaDevadas-gw1wf 25 дней назад +1

    Harekrishna🙏🙏🙏

  • @user-jr8ow9sn3r
    @user-jr8ow9sn3r 25 дней назад +1

    Hari om swami

  • @RKV0785
    @RKV0785 25 дней назад +1

    ❤❤❤

  • @Anadavally
    @Anadavally 25 дней назад +1

    നമസ്തേ സ്വാമിജി🙏🙏🙏🙏🌹

  • @lathikamanoharan1346
    @lathikamanoharan1346 25 дней назад +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏

  • @SandeshKumar-ww7mz
    @SandeshKumar-ww7mz 25 дней назад +1

    We're all blessed🙏

  • @sridevinair4058
    @sridevinair4058 23 дня назад

    Hari Om 🙏 Swamiji 🙏🙏🙏

  • @user-yq8yl5ro2m
    @user-yq8yl5ro2m 24 дня назад

    Hare Krishna guruvayoorappa 🙏🙏🙏🙏🌹🌹🌹🌹🙏

    • @Godofdreamdrive
      @Godofdreamdrive  22 дня назад

      കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏

  • @syamalajayakumar2815
    @syamalajayakumar2815 25 дней назад +1

    🙏🙏🙏

  • @user-yq8yl5ro2m
    @user-yq8yl5ro2m 24 дня назад

    Om namo narayanaya 🙏🙏🙏🙏🌹🌹🌹🌹🙏

  • @manjuaneesh6737
    @manjuaneesh6737 25 дней назад +1

    പ്രണാമം സ്വാമിജി 🙏🏻🙏🏻🙏🏻🌹

  • @suhagik6222
    @suhagik6222 24 дня назад

    ഹരേ കൃഷ്ണ🙏

  • @anjukv8035
    @anjukv8035 25 дней назад +1

    🙏🙏🙏🙏🙏🙏

  • @user-kw6yj7yr1r
    @user-kw6yj7yr1r 24 дня назад

    ❤😮😢

  • @jishaMahesh-hy6ss
    @jishaMahesh-hy6ss 25 дней назад +1

    ഈ മന്ത്രം എഴുതി ഇടുമോ

  • @sarithasajeesh4040
    @sarithasajeesh4040 25 дней назад +1

    ഭാഗവതത്തിലെ ആറാമത്തെ സ്കന്ധം എട്ടാമത്തെ അധ്യായം ആണിത്

  • @premapremakuniyil6968
    @premapremakuniyil6968 24 дня назад

    ബാധ ദോഷം മാറ്റി തരാൻ പറഞ്ഞ ആളെ ട് പറയുന്നതാണ് ഭഗവാന് 'ഇതല്ല. പണി'ചോറ്റാനിക്കര ചോല്ല്

  • @beenumanningattil8732
    @beenumanningattil8732 25 дней назад +1

    🙏🙏🙏

  • @sanilack7800
    @sanilack7800 25 дней назад +1

    🙏🏼🙏🏼🙏🏼

  • @rethyts3506
    @rethyts3506 25 дней назад +1

    🙏🙏🙏